When you select text while you’re reading, it'll appear here.
'Remarkable' woman discovered as last known survivor of transatlantic slave trade
By
Jack Guy
cnn.com
Matilda McCrear arrived in Mobile, Alabama, in 1860.
A woman who was taken from Africa when she was just two years old has been identified as the last known survivor of the transatlantic slave trade.
Matilda McCrear was taken from West Africa to Mobile, Alabama, on board the last slave transport ship, the Clotilda, in July 1860, a UK researcher has discovered, uncovering the life of a remarkable woman.
McCrear was transported alongside her mother Gracie, three older sisters, and a man who became her stepfather, according to a press release from Newcastle University. Her two brothers were left in West Africa.
McCrear, her mother and one sister were bought by the same slaveowner, while the other two siblings were never seen again.
She died in 1940 when she was 81 or 82. McCrear's grandson, Johnny Crear, now 83 years old, said he had "no idea" she had been on the Clotilda and said the new information will help him trace his family tree.
Hannah Durkin, a lecturer from Newcastle University, UK, uncovered McCrear's history.
Last April, Durkin revealed the story of another woman, Redoshi, who was thought to be the oldest known survivor, but McCrear lived three years longer than her.
Johnny Crear, 83, is Matilda McCrear's grandson.
"In some ways Matilda was more fortunate than the vast majority of Middle Passage survivors," said Durkin.
"She got to stay with her mother and one of her sisters, and because she was only two when she was taken from Africa, she was still very young when she was emancipated."
However Durkin emphasized that McCrear's life was "incredibly hard" and "highlights the horrors of slavery."
She went on to live a "remarkable" life and resisted society's expectations of a black woman in the US South following emancipation, according to Durkin.
"She didn't get married. Instead, she had a decades-long common-law marriage with a white German-born man, with whom she had 14 children," said Durkin.
"Even though she left West Africa when she was a toddler, she appears throughout her life to have worn her hair in a traditional Yoruba style, a style presumably taught to her by her mother."
McCrear also changed her name from Creagh, her former enslaver's spelling, added Durkin, and also campaigned for compensation as a survivor of the Clotilda.
Another survivor, Cudjo 'Kossola' Lewis, had received financial assistance, and McCrear made a claim for herself and Redoshi.
Her request was ultimately rejected but McCrear was interviewed in the Selma Times-Journal as a result, and Durkin found the paper during her research.
Durkin's work, "Uncovering the Hidden Lives of Last Clotilda Survivor Matilda McCrear and her Family," is published in Slavery and Abolition: A Journal of Slave and Post-Slave Studies.
McCrear's grandson, Crear, of Selma, Alabama, was surprised to learn about his grandmother's story.
"Her story gives me mixed emotions because if she hadn't been brought here, I wouldn't be here. But it's hard to read about what she experienced," said Crear.
However the stories of her resistance to oppression fitted with what he had been told about his grandmother. "I was told she was quite rambunctious," he said.
And learning about McCrear's story has given the family valuable information in their search to fill in the family tree.
Durkin said she hopes her research will enable more descendants of transatlantic slave trade survivors to trace their ancestry.
'സമരങ്ങള്‍ നടക്കുമ്പോള്‍ പൊതുമുതലിന് നാശം ഉണ്ടാകും. ഇത് പ്രാചീനമായ ഒരു തെറ്റാണ്. ജനങ്ങളെ പ്രാന്ത് പിടിപ്പിക്കുന്ന ' പരിഷ്കാരങ്ങള്‍' നടപ്പാക്കുകയും സ്വസ്ഥവും സുരക്ഷിതവുമായ പ്രസ് ക്ലബുകളില്‍ ഇരുന്നു പൊതു മുതലിനെകുറിച്ച് വിലപിക്കുകയും ചെയ്യുന്നവര്‍ ഇതിനു പിന്നിലെ കാരണങ്ങള്‍ എന്താണെന്നതിനെ കുറിച്ചും ഓര്‍ക്കേണ്ടതാണ്. പൊതുമുതല്‍ മന്ത്രിമാര്‍ക്ക് മാത്രം നശിപ്പിക്കാന്‍ ഉള്ളതാണെന്ന് നമ്മുടെ ഭരണ ഘടനയില്‍ പറഞ്ഞിട്ടില്ല. അടികൊണ്ടും വെടികൊണ്ടും അതിനിടെ തകര്‍ന്നത് ആളുകളുടെ ശരീരങ്ങള്‍ ആണ്. ഒരു രാജ്യത്തിന്റെ പൊതു മുതലില്‍ ജനങ്ങളും പെടും എന്ന വിനീത ബോധം ഭരിക്കുന്നവര്‍ക്ക് ഉണ്ടാകേണ്ടതാണ്.'
'വേട്ട നായിക്കള് വീണ്ടും വരും' എന്ന ലേഖനത്തില്‍ നിന്നു .
............ ആദ്യവും പിന്നീടും മുത്തങ്ങയില്‍ ചെന്നപ്പോള്‍ ആദിവാസികള്‍ക്ക് കിട്ടിയത് കലയോ സാഹിത്യമോ ആയിരുന്നില്ല. അവര്‍ക്ക് ആവശ്യമുള്ള ഭക്ഷണമായിരുന്നു.പിന്നെ ഉടുതുണിക്ക് മറ് തുണിയും . അതായിര്ടുന്നു സംഘം അവിടെ എത്തിച്ചത്. കൊടുക്കേണ്ടത് ആവശ്മുള്ളവര്‍ക്കാണ് എന്നും അറിയാമായിരുന്നു. കഞ്ഞി വിളമ്പേണ്ടതു പാത്രത്തിലാണ് പത്രത്തില്‍ അല്ല. കാടന്മാര്ക്ക് നാം സംസ്കാരം എത്തിച്ചു കൊടുക്കേണ്ടതില്ല. അതവര്‍ക്ക് വേണ്ടുവോളമുണ്ട്. സ്വന്തം ചര്‍മം പോലെ അവര്‍ അത് സ്വയം അറിയാതെ കൊണ്ട് നടക്കുന്നു. ഉറങ്ങുമ്പോള്‍ അതവരുടെ കൂടെ കിടന്നുറങ്ങുന്നു.
നഷ്ടജാതകം, പുനത്തില്‍ കുഞ്ഞബ്ദുള്ള, പേജ് 116
വായനയും കഥയെഴുത്തും ചെറുപ്പം തൊട്ടേ ഒരു ശീലമായി മാറി. ഇംഗ്ലീഷ് നോവലുകളും കഥകളും വായിച്ചിരുന്നുവെങ്കിലും സ്വപ്നം കണ്ടിരുന്നത് മാതൃഭാഷയിലായിരുന്നു. അങ്ങനെയാണ് എന്റെ മലയാളം തലയില്‍ കയറിയത്. പ്രൊഫസര്‍ എം. എന്‍. വിജയന് ഇരിക്കുന്ന മുറിയിലേക്ക് ഞാന്‍ കടന്നു ചെന്നു. എന്റെ കയ്യില്‍ പൂരിപ്പിച്ച ഒരു അപേക്ഷാഫോറം ഉണ്ടായിരുന്നു. അദ്ദേഹം അതിലൂടെ കണ്ണോടിച്ചു. കണ്ണുകള്‍ തീക്ഷ്ണങ്ങളായിരുന്നു.
തല ചെരിച്ചു പിടിച്ച് കണ്ണുകള്‍ അല്പം ചിമ്മി എന്നോട് ചോദിച്ചു:
'എന്താണ് കാര്യം?''അനുഗ്രഹിക്കണം' ഞാന്‍ അപേക്ഷിച്ചു.'അതിന് ഞാന്‍ ഗുരുവല്ലല്ലോ' തലയുയര്‍ത്താതെ മാഷ് പറഞ്ഞു.ജീവിതത്തില്‍ കേട്ട ഏറ്റവും വലിയ ഗുരുവചനമായിരുന്നു അത്. അല്പ നേരത്തെ നിശബ്ദത. അദ്ദേഹം പറഞ്ഞു: ''കുഞ്ഞബ്ദുള്ള കഥയെഴുതാന്‍ മലയാളം എം. എ പഠിക്കേണ്ടതില്ല. കഥയെഴുതാന്‍ അക്ഷരം മാത്രം അറിഞ്ഞാല്‍ മതി.' എന്റെ അപേക്ഷാഫോറം അദ്ദേഹം ഉള്ളം കയ്യിലിട്ട് ചുരുട്ടിക്കൊട്ണ്ടിരുന്നു. പിന്നെ പറഞ്ഞു:'എം. എ. പാസ്സായാല്‍ ഭാഷാ അദ്ധ്യാപകനാകാം. പക്ഷേ അതിലും നല്ലത് ആത്മഹത്യ ചെയ്യുന്നതാണ്. ചുരുട്ടിക്കൂട്ടിയ അപേക്ഷാഫോറം അദ്ദേഹം ചവറ്റു കുട്ടയിലെറിഞ്ഞു. പിന്നെ പഴയകാല മാര്‍ക്ക് ലിസ്റ്റുകളിലൂടെ അദ്ദേഹം കണ്ണോടിച്ചു കൊണ്ടിരുന്നു.
'കുഞ്ഞബ്ദുള്ള മെഡിക്കല്‍ കോളേജില്‍ ചേര്‍ന്നു കൊള്ളൂ.. ഒരു ഡോക്ടറായി തിരിച്ചു വരൂ. ഒരുപാട് കഥകള്‍ എഴുതാനാകും.' എന്നെ നോക്കി അദ്ദേഹം ചിരിച്ചു. വൈകുന്നേരത്തെ വെയില് പോലെ ഒരു തളര്‍ന്ന ചിരി. 1962 മെയ് മാസത്തിലെ ആ കൂടിക്കാഴ്ച എന്റെ ജീവിതത്തെ തകിടം മറിച്ചു.
'യുദ്ധവും സമാധാനവും' എന്ന ലേഖനത്തില്‍ നിന്നു.
'കാര്‍ണ്ണാടിക്ക് സംഗീതം കേട്ട് കൊണ്ടിരിക്കുന്നവര്‍ക്ക് ഹിന്ദുസ്ഥാനി സംഗീതം മോശമായി തോന്നും. നേരെ മറിച്ചും. ശീലത്തില്‍ നിന്നാണ് അഭിരുചി ഉണ്ടായിതീരുക. ഇത് ഭക്ഷനത്തിന്റെയോ അഭിപ്രയങ്ങളുടെയോ അഭിരുചി ആയിത്തീരാം. ഇങ്ങനെ നിരന്തരമായി പ്രത്യയനം ചെയ്തു കൊണ്ടിരിക്കുന്ന ആളെ സംബന്ധിചെടുത്തോളം അയ്യാള് അഭിപ്രായങ്ങളുടെ സ്വരൂപമായി രൂപാന്തരപ്പെടുന്നു. ഒരു തമിഴനുള്ള ഭാഷാ സ്നേഹം എന്ന് പറയുന്നത് അത് കൊണ്ടാണ്. അവനവന്റെ ഭാഷയാണ് യഥാര്‍ത്ഥ ഭാഷ. വേറെയൊന്നും ഭാഷയല്ല. അത് തമിഴ് ആകാം, ബംഗാളി ആകാം, മറ്റെതുമാകം. ഇത് ഒരു ടെസ്റ്റ് അഡിക്ഷന് കൊണ്ട് ഉണ്ടായി തീരുന്ന മാറ്റമാണ്. അഭിരുചികളുടെ ഒരു ലഹരി ഉണ്ടായി തീരുകയാണ്. മറ്റ് ഭാഷകള്‍ എല്ലാം ചെറുതാണ് എന്ന് ഇക്ബാല്‍ തന്നെ ഒരിക്കല്‍ പറഞ്ഞിട്ടുണ്ട് . ഉറുദു ഒരു മനോഹരമായ ഭാഷയാണ് അത് പേര്‍ഷ്യന്‍ ഭാഷയുടെ അടുത്തൊന്നും എത്തില്ല എന്ന്. ഒരു നാടിനെക്കുറിച്ചുള്ള അഭിരുചി അല്ലെങ്കില്‍ അഭിമാനം മറ്റുള്ളവരെ ചെറിയവര്‍ ആയി കാണാന്‍ പ്രേരിപ്പിക്കുകയും ചെയ്യുന്നു. നമുക്ക് ചെയ്യാന്‍ കഴിയാത്ത ഒന്നും ഇല്ല എന്ന തോന്നല്‍. മറ്റുള്ളവര്‍ നമുക്ക് താഴെയാണ് എന്ന തോന്നല്‍ ഉണ്ടയിത്തീരുകയും അതൊരു ആധിപത്യത്തിന്റെ ഭാഗമായിതീരുകയും ചെയ്യുന്നു അത് കൊണ്ട് എല്ലായ്പോഴും ആവേശംആണ്. ഒരു രാജ്യത്തെ ജനങ്ങള്‍ക്കിടയില്‍ ഒരു ഉന്മാദ കാലാവസ്ഥ യുണ്ടയിട്ടുണ്ടാങ്കില്‍ ഒരു സ്ഫോടനമുണ്ടാവുമെന്നും ഒരു യുദ്ധ സാദ്ര്ശ്യമായ അവസ്തയുണ്ടാകുമെന്നും നമുക്ക് ഊഹിക്കാന്‍ കഴിയും.'
അഭിരുചി വൈവിധ്യം
'നമ്മുടെ സംസ്കാരത്തിന്റെ അഭിരുചി വൈവിധ്യം, അനുരാഗത്തിന്റെ വര്‍ണവൈവിധ്യം എന്നിവയെല്ലാം നഷ്ടപ്പെടു കയും സ്നേഹത്തിന്റെ അടയാളം ഒരു പ്രഷര്‍ കുക്കറോ വാഷിംഗ് മെഷീനോ ആണെന്ന് നമ്മുടെ ബുദ്ധി തെറ്റിദ്ധരിക്കാനിട വരികയും ചെയ്യുന്നു. ഇങ്ങനെ നമ്മുടെ ജീവിതം സാംസ്കാരികമായി എത്രമേല്‍ ദരിദ്രമായി ക്കൊണ്ടിരിക്കുന്നു എന്ന തിരിച്ചറിവാണ് വാസ്തവത്തില്‍ ഭാഷയുടെയും വിദ്യാഭ്യാസ ത്തിന്റെയും തലങ്ങളില്‍ എത്തുമ്പോള്‍ നാം വേദനയോടെ നേടുന്ന അറിവ്. മലയാള ഭാഷ എന്റെ ഹൃദയത്തിലെ പൂവാണ് എന്നും അതെന്റെ സ്നേഹത്തിന്റെ ആര്‍ദ്രതയാണ് എന്നും എന്റെ കോപത്തിന്റെ തുടിപ്പാണ് എന്നും എന്റെ മൗഢ്യത്തിന്റെ കറുപ്പാണ് എന്നും അറി യുന്നതിലാണ് ആ ഭാഷയെ നില നിര്‍ത്തേണ്ടത്. ഞാന്‍ ഉണ്ടാക്കുന്ന എന്റെ പുഷ്പമാണ് എന്റെ ഭാഷ എന്നും ഇത്തരം അനേകം പൂക്കള്‍ വിരിയുമ്പോള്‍ അത് ലോകത്തിന്റെ വലിയ പൂന്തോപ്പായിത്തീരുന്നു എന്നും മറ്റെല്ലാ ജൈവവസ്തുക്കളുടെയും അതി ജീവനത്തിനു ജൈവവൈവിധ്യം സഹായിക്കുന്നതു പോലെ നമ്മുടെ സാംസ്കാരിക പ്രതികരണങ്ങളുടെയും വൈവിധ്യം ആവശ്യമാണ് എന്നു തിരിച്ചറിയുന്നതിനും ഉള്‍ക്കൊള്ളുന്നതിനും ആഗോളവത്കരണം തടസ്സമായി മാറുന്നു''
മദ്യത്തിന്റെ ഒരു ഗുണം
''വ്യവസ്ഥകളെ അലിയിക്കുന്നു എന്നതാണ് മദ്യത്തിന്റെ ഒരു ഗുണം.ആലോചിച്ച് അസത്യം പറയുവാന്‍ കഴിയാത്ത ഒരവസ്ഥ അതുണ്ടാക്കുന്നു.സമുദായത്തിന്റെ ശിഥിലസത്യം അങ്ങനെ വിളിച്ച് പറയുന്നതുകൊണ്ടാണ് മദ്യശാലകള്‍ മാന്യതയില്‍ നിന്നും നൂറ് മീറ്റര്‍ ്കലെയായിരിക്കണം എന്ന് നാം ശഠിക്കുന്നത്.സത്യം പോലെ അപ്രിയമായി നമുക്ക് മറ്റെന്തുണ്ട്?'' ''കുട്ടി ഉണര്ന്നിരുന്നാല് പലതും ചോദിക്കും. അത് കൊണ്ട് അമ്മ കുട്ടിയെ ഉറക്കുന്നു. കുട്ടി എനിക്കെവിടെ പാല് എന്ന് ചോദിക്കുന്നു. എനിക്കെവിടെ ഭക്ഷണം എന്ന് ചോദിക്കുന്നു. കിടപ്പാടം എവിടെ എന്ന് ചോദിക്കുന്നു. എനിക്ക് കളിക്കാനുള്ള സ്ഥലം എവിടെ എന്ന് ചോദിക്കുന്നു. എനിക്ക് വളരുവാനുള്ള ആകാശമെവിടെന്ന് ചോദിക്കുന്നു. കുട്ടി അങ്ങനെ ചോദിക്കാതിരിക്കാന്‍ വേണ്ടി കുട്ടിയെ നമുക്ക് ഉറക്കിക്കിടത്താം. പക്ഷേ അപ്പോഴും നാം പറയുന്നു ഇതെല്ലാം നിങ്ങളുടെ നന്മയ്ക്ക് വേണ്ടിയാണ്. സമൂഹത്തെ വശീകരിക്കാനുള്ള ഒരു മാര്‍ഗ്ഗം സമൂഹത്തെ ഉറക്കിക്കിടത്തുകയാണ്. ഇത് കല കൊണ്ടാകാം. പല തരത്തിലുള്ള കലകള്‍ ലോകത്തിലെ മനുഷ്യരെ ഉറക്കാന്‍ ഉപയോഗിച്ചിട്ടുള്ള സാധനങ്ങള്‍ ആണ്. സമൂഹത്തെ ഉറക്കുമ്പോള്‍ അതുകൊണ്ട് നമുക്ക് നേട്ടമുണ്ടാകണമെങ്കില് ഉറങ്ങുന്ന സമുദായത്തില്‍ നാം ഉണര്‍ന്നിരിക്കണം. അതുകൊണ്ട് മദ്യപാനത്തെ ക്കുറിച്ച് വല്ല വിവരവുമുള്ളവര് മറ്റുള്ളവരെ മദ്യപിക്കാന്‍ അനുവദിക്കുകയും താന്‍ മാത്രം മദ്യപിക്കാതെ കാത്തിരിക്കുകയുമാണ് ചെയ്യുന്നത്....''
ജനാധിപത്യം
''ജനാധിപത്യം എന്നത് വളരെ എളുപ്പമുള്ള ഒരു പ്രവര്‍ത്തനമല്ല.ജനാധിപത്യം എന്ന് പറയുന്നത് എന്റെ അഭിപ്രായം പോലെ തന്നെ മൂല്മുള്ളതാണ് മറ്റുള്ളവരുടെ അഭിപ്രായവം എന്ന് സമ്മതിക്കലാണ്.അങ്ങനെ സമ്മതിക്കുകയെന്നത് സാധാരണമനുഷ്യര്‍ക്ക് സാധ്യമായ ഒരു കാര്യമല്ല.വേറെയൊരു നിവൃത്തിയുമില്ലാത്തതു കൊണ്ടാണ് നിങ്ങള്‍ ഒരു ജനാധിപത്യവാദിയാകുന്നത്.അതുകൊണ്ടാണ് ജനാധിപത്യത്തില്‍ ഒരു വ്യാജന് അടങ്ങിയുട്ടുണ്ടെന്ന പറയുന്നത്.''
''ജനങ്ങളിലേക്ക് പോവുക എന്നതിനേക്കാള്‍ എളുപ്പം ജാതിയിലേക്കും മതത്തിലേക്കും പോവുക എന്നുള്ളതാണ് കൂടുതല്‍ ലാഭകരം എന്നും,അത് ഒരു മൊത്തക്കച്ചവടം പോല അപകടരഹിതമാണ് എന്നുള്ളതു കൊണ്ട് പാര്‍ട്ടി ഇപ്പോള്‍ ജനങ്ങളെ കൈയ്യൊഴിയുകയും ജാതിയേയും മതത്തേയും കൂട്ടുപിടിക്കുകയും ചെയ്ത് തുടങ്ങിയിരിക്കുന്നു.''
ചുണ്ണാമ്പുവെള്ളത്തിന് മുദ്രയില്ല! പട്ടിക്കാംതൊടി കൈ മലര്‍ത്തി, വള്ളത്തോള്‍ ഇറങ്ങിപ്പോയി
by ഷബിത, mathrubhumi.com
മഹാകവി വള്ളത്തോള്‍ നാരായണമേനോന് തന്റെ ജന്മാഭിലാഷമായ കേരളകലാമണ്ഡലം യാഥാര്‍ഥ്യമാക്കാന്‍ നടത്തിയ പരിശ്രമങ്ങളെക്കുറിച്ച് സംസാരിക്കുകയാണ് സാഹിത്യകാരി സുമംഗല. കേരളകലാമണ്ഡലം ചരിത്രം എഴുതിയ സുമംഗല, വള്ളത്തോളുമായുള്ള പരിചയത്തെക്കുറിച്ചും സംസാരിക്കുന്നു.
ചെറുപ്പം മുതലേ വള്ളത്തോളുമായി പരിചയമുണ്ട്. അച്ഛന്റെ അടുത്ത സുഹൃത്തായിരുന്നു അദ്ദേഹം. ചില പ്രത്യേകതകളൊക്കെയുണ്ട് അദ്ദേഹത്തിന്. തനിക്ക് ചെവി കേള്‍ക്കില്ല എന്ന ഭാവത്തില്‍ ആരും പെരുമാറാന്‍ പാടില്ല. അതുകൊണ്ടുതന്നെ ചുണ്ടനക്കം നോക്കി കാര്യങ്ങള്‍ ഊഹിച്ചെടുക്കാന്‍ ശ്രമിക്കും. കൊച്ചുകുട്ടിയായിരിക്കുമ്പോഴേ ഞാന്‍ അദ്ദേഹവുമായി നല്ല ചങ്ങാത്തത്തിലായി. വീട്ടിലേക്ക് വരുന്നതിന് മുന്‍പായി ഊണിനുണ്ടാകുമോ എന്നറിയിക്കും. പുളിശ്ശേരി വേണം മുതിരക്കൂട്ടാന്‍ വേണം എന്നൊക്കെ മുന്‍കൂട്ടി അറിയിക്കും. അദ്ദേഹത്തിന്റെ പുസ്തകങ്ങളും കൊണ്ടുവരും. ഒന്നും സൗജന്യമായി തരില്ല. പണംകൊടുത്ത് നമ്മള് വാങ്ങിക്കണം. വായിച്ചുകൊണ്ടിരിക്കുന്ന പുസ്തകം ഏതാണെന്ന് അന്വേഷിക്കും. പഠിക്കാനുള്ള കവിതയെക്കുറിച്ച് ചോദിക്കും. മണ്ണുകൊണ്ടോ മരം കൊണ്ടോ ഉണ്ടാക്കിയ എന്തെങ്കിലുമൊരു കളിസാമാനം ഞങ്ങള്‍ കുട്ടികള്‍ക്കായി കരുതിയിട്ടുണ്ടാകും.
സുമംഗല
എല്ലാമാസവും കേരള കലാമണ്ഡലത്തിന്റെ യോഗത്തിന് അച്ഛനെയും കൂട്ടിപ്പോകും. കലയെപ്പറ്റി ഒന്നുമറിയില്ലെങ്കിലും വേണ്ടില്ല കലയ്ക്ക് വേണ്ടി പണംമുടക്കാന്‍ തയ്യാറുള്ളവരെ ഇഷ്ടമായിരുന്നു. ഏതു പുസ്തകമെഴുതിയാലും ആദ്യപ്രതി അച്ഛന് കൊടുക്കുമായിരുന്നു. കലാമണ്ഡലത്തെക്കുറിച്ച് ധാരാളം സ്വപ്നം കാണുമായിരുന്നു വള്ളത്തോള്‍. അതായിരുന്നു അദ്ദേഹത്തിന്റെ ഹൃദയം. സര്‍വകലകളും വന്നുചേരുന്ന ഇടമെന്ന അര്‍ഥത്തില്‍ സര്വകലാശാലയാവണം കലാമണ്ഡലമെന്ന് അദ്ദേഹത്തിന് നിര്‍ബന്ധമുണ്ടായിരുന്നു. ഇന്നത്തെ യൂണിവേഴ്സിറ്റി എന്ന കാഴ്ച്ചപ്പാടല്ലായിരുന്നു അദ്ദേഹത്തിന്.
എല്ലാ ക്ലാസിക് കലകളും അവിടെ പഠിപ്പിക്കണമെന്നായിരുന്നു വള്ളത്തോളിന്റെ ആഗ്രഹം. അക്കാലത്ത് മോഹിനിയാട്ടം പോലുള്ള കലകളൊക്കെ പഠിപ്പിക്കാന്‍ ആളെക്കിട്ടാന്‍ വളരെ ബുദ്ധിമുട്ടായിരുന്നു. ഒരുപാട് കാലത്തെ അന്വേഷണത്തിന് ശേഷം കല്യാണിയെന്ന് പേരായ ഒരു സ്ത്രീയെ മോഹിനിയാട്ടം അധ്യാപികയായി കിട്ടി; പക്ഷെ പഠിക്കാന്‍ ആളില്ലായിരുന്നു. അക്കാലത്ത് മോഹിനിയാട്ടത്തിന് അത്രനല്ല അഭിപ്രായമുണ്ടായിരുന്നില്ല. അശ്ലീലത അതില്‍ ആളുകള്‍ കണ്ടിരുന്നു. മോഹിനിയാട്ടം പഠിച്ചിട്ടുണ്ട് എന്നുപറയുന്നത് തന്നെ ആളുകള്‍ക്ക് മടിയായിരുന്നു.
ഒരുതവണ മോഹിനിയാട്ടം കണ്ട വള്ളത്തോള്‍ കലാമണ്ഡലത്തില്‍ അത് പഠിപ്പിക്കണമെന്ന് നിര്‍ബന്ധം പിടിച്ചു. അങ്ങനെയാണ് പുലാമന്തോള്‍ ദേശത്തുനിന്ന് കല്യാണിയമ്മയെ തേടിപ്പിടിക്കുന്നത്. ചൊവ്വര നമ്പൂതിരി എന്നയാളുടെ എഴുത്തുമായി പോയിട്ടാണ് കല്യാണിയമ്മ വരാന്‍ തയ്യാറായത്. പഠിക്കാനാളില്ലാതായപ്പോള് പടക്കുളത്തെ മണക്കുളം കോവിലകത്തെ രാജാവായ മുകുന്ദരാജാവിന്റെ കാര്യസ്ഥന്റെ മകള്‍ തങ്കമണിയെ മോഹിനിയാട്ടം പഠിപ്പിക്കാന്‍ നിര്‍ബന്ധിച്ചയച്ചു.
രണ്ട് വര്‍ഷത്തോളം ആ കുട്ടി പഠിച്ചു അപ്പോഴേക്കും അവള് കല്യാണം കഴിച്ചുപോയി. വീണ്ടും പഠിക്കാനാളില്ലാതായി. അപ്പോഴാണ് വള്ളത്തോളിന് ശാന്തിനികേതനില്‍ നിന്നും ടാഗോറിന്റെ കത്ത് വരുന്നത്. മോഹിനിയാട്ടം പഠിപ്പിക്കാന്‍ അവിടെയാളില്ലെന്നും പറ്റിയ ആരെങ്കിലും ഉണ്ടെങ്കില്‍ പറഞ്ഞയക്കണമെന്നുമായിരുന്നു കത്തിന്റെ ഉള്ളടക്കം. വള്ളത്തോള്‍ കല്യാണിയമ്മയെ ശാന്തിനികേതനിലേക്കയച്ചു. അവര്‍ അവിടെ പഠിപ്പിച്ചു. മരണമടഞ്ഞതും അവിടെ നിന്നാണ്.
കലാമണ്ഡലത്തില്‍ കുറച്ച് വര്‍ഷങ്ങള്‍ക്ക് ശേഷം കൃഷ്ണപ്പണിക്കരുടെ കീഴില്‍ മോഹിനിയാട്ടം പുനരാരംഭിച്ചു. പുരുഷന്മാര് മോഹിനിയാട്ടം പഠിച്ചത് അക്കാലത്താണ്. പിന്നെ മാധവിയമ്മ അധ്യാപികയായെത്തി. അക്കാലത്ത് വള്ളത്തോള്‍ കുന്നംകുളത്ത് 'ആത്മപോഷിണി' എന്ന മാസികയുടെ പത്രാധിപരായി ജോലി ചെയ്യുകയാണ്. മുകുന്ദരാജാവും വള്ളത്തോളും നല്ല സൗഹൃദത്തിലാണ്. എന്നും അവര്‍ തമ്മില്‍ കാണും. കലകളെപ്പറ്റി സംസാരിക്കും. കഥകളിയില്‍ അതീവതല്പരനാണ് വള്ളത്തോള്‍. മുകുന്ദരാജാവും വള്ളത്തോളും സംസാരിച്ചിരിക്കുന്നതിനിടയില്‍ അദ്ദേഹം കഥകളിയെപ്പറ്റി പറഞ്ഞു. കഥകളിയുടെ ചൈതന്യം നഷ്ടപ്പെടുന്നു എന്നായിരുന്നു വള്ളത്തോളിന്റെ വിഷമം. ലോകത്തിലെ ശ്രേഷ്ഠകലകളിലൊന്നായ കഥകളിയെ അങ്ങനെ നശിക്കാന്‍ വിടരുത് എന്നൊക്കെ വള്ളത്തോള്‍ പറഞ്ഞു. കഥകളിയെ പുനരുജ്ജീവിപ്പിക്കാന്‍ വേണ്ടി എന്തുചെയ്യും എന്ന ആലോചനയായി പിന്നെ.
മുകുന്ദരാജാവിന്റെ അമ്മാവനായ കക്കാട്ട് കാരണവര്‍ നല്ല കലാസ്വാദകനാണ്. അദ്ദേഹം എല്ലാ സഹായങ്ങളും ചെയ്യാമെന്നേറ്റു. കഥകളി പഠിപ്പിക്കാന്‍ പറ്റിയ ഒരിടത്തിനുള്ള അന്വേഷണമായി പിന്നെ. തൃശൂര്‍ മുളങ്കുന്നത്തുകാവിനടുത്തെ അമ്പലപുരത്ത് മുകുന്ദരാജാവിന്റെ ഒരു ബംഗഌവ് ഉണ്ടായിരുന്നു. ശ്രീനിവാസം എന്നായിരുന്നു അതിന്റെ പേര്. വളരെ ചെറുതൊന്ന്. അവിടെ കഥകളിപഠനം തുടങ്ങി. ചുറ്റും നെടുമ്പുരകെട്ടിയിട്ട് അഭ്യസനം തുടങ്ങി. എട്ടാളായിരുന്നു ആകെ ഉണ്ടായിരുന്നത്. മൂന്നുവിദ്യാര്‍ഥികള്‍,രണ്ട് ആശാന്മാര് പിന്നെ പാട്ടുകാരും വാല്യക്കാരും ചുട്ടികുത്തുകാരും. എട്ടക്ഷരമുള്ള കേരളകലാമണ്ഡലം എട്ടാളുകളോടുകൂടി തുടങ്ങി എന്നുപറയാം.
കേരളകലാമണ്ഡലത്തിനായി എങ്ങനെയെങ്കിലും കുറച്ച് സ്ഥലം വേണം എന്ന ആലോചനയായി മുകുന്ദരാജാവും വള്ളത്തോളും. തിരുവനന്തപുരത്തുപോയി അവര്‍ അന്നത്തെ രാജാവിനെ കണ്ടു. സര് സി.പി ആണ് അന്നത്തെ ദിവാന്. സര്.സി.പിയും രാജാവും കൂടി ആലോചിച്ചിട്ടു പറഞ്ഞു: സ്ഥലം തരാം എത്ര വേണമെങ്കിലും എടുക്കാം. വള്ളത്തോളിന് പുഴയുടെ വക്കത്ത് വേണമെന്നുണ്ട്. ആലുവാപ്പുഴയുടെ തീരത്ത് എത്ര സ്ഥലമാണ് വേണ്ടതെന്ന് വച്ചാല്‍ എടുത്തുകൊള്ളാന്‍ രാജാവ് പറഞ്ഞു. വേണമെങ്കില്‍ മുഴുവനും തരാം, പക്ഷേ ഒരു കാര്യം കലാമണ്ഡലത്തിന്റെ പേര് തിരുവിതാംകൂര്‍ കലാമണ്ഡലം എന്നാക്കണം. അത് വള്ളത്തോളിന് സമ്മതമായില്ല. അത് പറ്റില്ല എന്നുപറഞ്ഞ് വള്ളത്തോള്‍ എഴുന്നേറ്റു.
പിന്നെ കൊച്ചിയില്‍ വന്നു. ഷണ്മുഖം ചെട്ടിയാരാണ് അന്നത്തെ മുഖ്യമന്ത്രി. അദ്ദേഹത്തോട് കാര്യം പറഞ്ഞപ്പോള്‍ എവിടെയാണ് സ്ഥലമുള്ളതെന്നു വച്ചാല്‍ കണ്ടോളാന്‍ പറഞ്ഞു. ചെറുതുരുത്തി പുഴയുടെ വക്കില്‍ രണ്ടുമൂന്ന് ഏക്കര്‍ ഉണ്ട്. അത് ഷണ്മുഖം ചെട്ടിയാര്‍ ഏല്പിച്ചുകൊടുത്തു. കെട്ടിടങ്ങളൊക്കെ ഉണ്ടാക്കി.1930-ലാണ് കലാമണ്ഡലം വിളക്ക് വച്ച് ഉദ്ഘാടനം ചെയ്തത്. 1937-ല്‍ ചെറുതുരുത്തിയില്‍ വിപുലമായി ആരംഭിച്ചു. തൊട്ടടുത്തുതന്നെ വള്ളത്തോള്‍ ഒരു വീടും പണിയിച്ചു. ദിവസേന അദ്ദേഹം കളരിയിലേക്ക് പോകും. കളരി എന്നാണ് കഥകളി കഌസുകളെ പറയുക. പട്ടിക്കാംതൊടി രാവുണ്ണി മേനോനായിരുന്നു കഥകളി ഗുരുക്കളില്‍ പ്രധാനി. കല്ലുവഴിച്ചിട്ട എന്ന പഠനരീതിയാണ് അഭ്യസിച്ചിരുന്നത്. കളരിയില്‍ തെക്കും വടക്കും നല്ല വ്യത്യാസമുണ്ട്. രണ്ടിനും നടുക്കുനില്ക്കുന്നതാണ് കല്ലുവഴിച്ചിട്ട. അതാണ് ഉത്തമം.
രാവുണ്ണി മേനോന് അവിടെ താമസിച്ച് പഠിപ്പിച്ചു. ഭയങ്കര നിഷ്കര്ഷയായിരുന്നു അദ്ദേഹത്തിന്. കടുകിടമാറ്റം വരാന്‍ പാടില്ല. നിയമങ്ങള്‍ എല്ലാം പാലിക്കണം. വള്ളത്തോളുമായി ഒന്നുരണ്ടുതവണ പരിഭവത്തിലായിട്ടുണ്ട് രാവുണ്ണി മേനോന്. വള്ളത്തോള്‍ ഓരോ ആശയങ്ങള്‍ പറയും: വിരഹിയായ കാമുകന് കാമിനിയെ കണ്ടു അടുത്തുവന്നു, ''''പാലാണ് ഇന്ന് നിലാവതിന്നലെവരെ ചുണ്ണാമ്പുവെള്ളം...'' ശ്ളോകത്തിനനുസരിച്ചുള്ള മുദ്രകാട്ടണമെന്നായി. അപ്പോള്‍ രാവുണ്ണി മേനോന് പാല് കാണിച്ചു, നിലാവ് കാണിച്ചു. പിന്നെ ചുണ്ണാമ്പുവെള്ളത്തിന് മുദ്രയില്ല! അപ്പോള്‍ വെറ്റിലയില്‍ ചുണ്ണാമ്പ് തേക്കുന്നതായിട്ട് കാണിച്ചു. വള്ളത്തോള്‍ ദേഷ്യപ്പെട്ടു. മുദ്രയില്ലാത്തതിന് എന്താചെയ്യാ എന്നായി പട്ടിക്കാംതൊടി. വള്ളത്തോള്‍ ഇറങ്ങിപ്പോയി.
കലാമണ്ഡലത്തില്‍ പ്രസിദ്ധരായ ധാരാളം കലാകാരന്മാര് പഠിച്ചിറങ്ങി. കലാമണ്ഡലം, വള്ളത്തോള്‍ ആഗ്രഹിച്ചതുപോലെ വളര്‍ന്നു. ചെറുതുരുത്തിയില്‍ നിന്നും ഒന്നൊന്നരമൈല്‍ ദൂരത്ത് പത്ത്മുപ്പത് ഏക്കര്‍ സ്ഥലം കലാമണ്ഡലം വാങ്ങിച്ചു. വലിയ കെട്ടിടങ്ങള്‍ പണിതു. പ്രധാനകേന്ദ്രം അവിടെയാക്കി. പഴയ കലാമണ്ഡലം ഇപ്പോള്‍ പി.ജി വിദ്യാര്ഥികള്ക്കുമാത്രമാക്കി.
കലാമണ്ഡലം സര്‍ക്കാരിന് ഏല്പിച്ചുകൊടുക്കുകയാണ് എന്ന തീരുമാനമെടുത്തപ്പോള്‍ മുകുന്ദരാജാവ് ഭരണസമിതിയില്‍ നിന്നും രാജിവച്ചിരുന്നു. സര്‍ക്കാര്‍ അത് നേരാംവണ്ണം നടത്തില്ല എന്നായിരുന്നു മുകുന്ദരാജാവിന്റെ അഭിപ്രായം. വള്ളത്തോളിന് പക്ഷേ നേരെ മറിച്ചായിരുന്നു; കലാമണ്ഡലം നമ്മളെക്കൊണ്ട് നടത്തിക്കൊണ്ടുപോകാനാവില്ല എന്നാണ് വള്ളത്തോള്‍ പറഞ്ഞത്. സര്‍ക്കാര്‍ നടത്തിപ്പുചെലവ് വഹിക്കുമല്ലോ എന്നായിരുന്നു വള്ളത്തോള്‍ ആശ്വസിച്ചത്. കൊച്ചി സര്‍ക്കാരിനാണ് ഏല്പിച്ചുകൊടുത്തത്. പിന്നീട് കേരള സംസ്ഥാനമുണ്ടായി, ഏകീകൃത ഭരണസംവിധാനമുണ്ടായി, കലാമണ്ഡലം വളര്‍ന്നുവലുതായി. ഒരു ചെയര്‍മാനും ഭരണസമിതി അംഗങ്ങളും അടങ്ങുന്ന നിര്‍വാഹകസമിതിയാണ് കലാമണ്ഡലം ഭരിക്കുക. സര്‍ക്കാരുകള്‍ മാറുമ്പോള്‍ ഭരണസമിതിയും മാറും.
എല്ലാ ഇന്ത്യന്‍ കലകളും പഠിപ്പിക്കാന്‍ ഒരു കലാലയം എന്നതാണ് കേരളകലാമണ്ഡലം കൊണ്ട് വള്ളത്തോള്‍ ആഗ്രഹിച്ചത്. അദ്ദേഹത്തിന്റെ ആഗ്രഹം പോലെ പ്രഗത്ഭരായ ഒരുപാട് കലാകാരന്മാര് കലാമണ്ഡലത്തില്‍ പഠിച്ചിറങ്ങി. കലയെ അത്രകണ്ട് പ്രണയിച്ച മഹാകവിയുടെ സ്മരണകള്‍ക്കുമുന്നില്‍ പ്രണാമമര്‍പ്പിക്കുന്നു.
2016ലെ കേന്ദ്ര സാഹിത്യ അക്കാദമി പുരസ്കാരം അക്കാദി അധ്യക്ഷൻ കെ വിശ്വനാഥ തിവാരി പ്രഭാവർമ്മയ്ക്ക് സമ്മാനിക്കുന്നു
ജ്ഞാനപ്പാന ഒരു ഭക്തികാവ്യമല്ല. നിശിതമായ സാമൂഹ്യവിമർശനമാണതിൽ. അക്ഷരാർഥത്തിൽ ജ്ഞാനത്തിന്റെ പാന; അറിവിന്റെ പാട്ട്. ഭക്തിയുടെ പാട്ടല്ല. ചരിത്രത്തിൽ അന്ധകാരത്തിന്റെ നീണ്ട ഇടവേളകൾ ഉണ്ടാകാറുണ്ട്. കേരളത്തിലും ഉണ്ടായിട്ടുണ്ട് അത്തരം ഇടവേളകൾ. ജീർണവും മലീമസവുമായ ഒരു കാലം. അകർമണ്യതയുടെയും ഭോഗലാലസതയുടെയും കാലം. അത്തരമൊരു കാലത്തിന് അന്ത്യംകുറിച്ച് മനുഷ്യരെ കർമധീരതയിലേക്കും പ്രബുദ്ധതയിലേക്കും ഉയർത്തുന്നതിന് സർഗാത്മകമായ ഇടപെടലുകളുണ്ടായിട്ടുണ്ട്. ഭക്തിപ്രസ്ഥാനത്തിന്റെ ഭാഗമായുള്ള അത്തരത്തിലുള്ള സാമൂഹ്യ ഇടപെടലാണ് എഴുത്തച്ഛന്റെ ‘ഹരിനാമകീർത്തന’വും പൂന്താനത്തിന്റെ ‘ജ്ഞാനപ്പാന’യും നടത്തിയത്. ‘കത്തുന്ന പൊന്മണിവിളക്കെന്നപോലെ’ എന്ന് എഴുത്തച്ഛൻ എഴുതിയിട്ടില്ലേ. അത്തരം വിളക്കുകളായി അന്ധകാരത്തിന്റെ ഇടവേളയ്ക്ക് അന്ത്യംകുറിച്ച് തെളിഞ്ഞുവന്ന സാമൂഹ്യപ്രസക്തിയുള്ള കൃതികളാണ് ജ്ഞാനപ്പാനയും ഹരിനാമകീർത്തനവും. ദൈവംപോലും സവർണ ന്യൂനപക്ഷത്തിന്റെ സ്വകാര്യസൂക്ഷിപ്പായിരുന്ന ഘട്ടത്തിൽ നിസ്വരുടെ, അധഃസ്ഥിതരുടെ പ്രതിനിധിയായി ശ്രീകോവിലിൽ കയറി സ്വന്തം സർഗാത്മകതയുടെ പ്രതിഷ്ഠ സാധ്യമാക്കിയവരാണ് എഴുത്തച്ഛനും പൂന്താനവും. അതിന്റെ ഏറ്റവും നല്ല ഉദാഹരണമാണ് ‘ഹരിനാമകീർത്തന’ത്തിലെ ‘ഋതുവായ പെണ്ണിനും’ എന്നു തുടങ്ങുന്ന ഭാഗം. സ്ത്രീതന്നെ മാറ്റിനിർത്തപ്പെടേണ്ടവളാണ് എന്ന സാമൂഹ്യവ്യവസ്ഥ നിലനിന്ന ഘട്ടത്തിലാണ്, ‘ഋതുവായ പെണ്ണിനും തെണ്ടിനടക്കുന്നവനും ചുടലസൂക്ഷിപ്പുകാരനും പതിതനും’ ഒക്കെ അവകാശപ്പെട്ടതാണ് ഈ ഹരി എന്ന് എഴുത്തച്ഛൻ ധീരമായി പ്രഖ്യാപിച്ചത്. അത്തരം കൃതികളിലെ ജ്വലിക്കുന്ന കലാപാംശങ്ങളെ ചോർത്തിക്കളയാനുള്ള ബ്രാഹ്മണ്യത്തിന്റെ, പൗരോഹത്യത്തിന്റെ ഗൂഢതന്ത്രമാണ് ‘ഹരിനാമകീർത്തന’ത്തെയും ‘ജ്ഞാനപ്പാന’യെയുമൊക്കെ ‘ഭക്തികാവ്യം’ എന്ന ചില്ലുകൂട്ടിലടച്ച് സൂക്ഷിക്കാൻ ശ്രമിക്കുന്നതിനു പിന്നിലുള്ളത്. അന്ന് ജീർണമായ സാമൂഹ്യവ്യവസ്ഥയുടെ സംരക്ഷണത്തിനുവേണ്ടി നിലകൊണ്ട പൗരോഹിത്യസംഘമാണ് ഇന്ന് വേഷംമാറി ‘ജ്ഞാനപ്പാന’ ഭക്തികാവ്യമാണെന്ന് ആവർത്തിക്കുന്നത്.
ജ്ഞാനപ്പാനയിലെ ‘കൃഷ്ണ കൃഷ്ണ മുകുന്ദാ ജനാർദനാ’ എന്നത് കേവലം സംബോധനമാത്രം. ഭക്തരുടെ മനസ്സിലേക്ക് കടക്കാനുള്ള വാതിൽ. പിന്നീടങ്ങോട്ടുവരുന്നതൊക്കെയും സാമൂഹ്യഗതിക്രമങ്ങളുടെ വിവരണങ്ങളും അവയുടെ വിമർശനങ്ങളുമാണ്.
എന്നിടത്ത് ഈ സാമൂഹ്യവിമർശനം കലാപത്തിന്റെ കനൽ ഉൾക്കൊള്ളുന്ന രാഷ്ട്രീയനിരീക്ഷണത്തിന്റെ സ്വഭാവമാർജിക്കുന്നു. സ്ഥിതവ്യവസ്ഥയ്ക്കെതിരായ ചെറുത്തുനിൽപ്പിന്റെ വീര്യമുണ്ടതിൽ.
എത്ര സൂക്ഷ്മമായ സാമൂഹ്യവിമർശമാണത്. അതിനെ ഭക്തികാവ്യമെന്നു മുദ്രകുത്തി പരിമിതപ്പെടുത്താൻ നോക്കുന്നത് പൂന്താനത്തോടുള്ള നിന്ദയാണ്. ആ കൃതി തുറന്നുതരുന്ന വായനയുടെ അനന്തസാധ്യതകളെ അടച്ചുകളയലാണ്. പോരാളി, തേരാളി, യോഗേശ്വരൻ എന്നീ മാനങ്ങളോടുകൂടിയ കൃഷ്ണസങ്കൽപ്പത്തെ കേവലം ‘വെണ്ണ കട്ടുണ്ണി’ എന്നതിലേക്ക് പരിമിതപ്പെടുത്തുന്നതുപോലെയാണത്. ഇവർ ജ്ഞാനപ്പാനയെ അതിന്റെ സാമൂഹ്യമായ പ്രകരണങ്ങളിൽനിന്ന് അടർത്തിമാറ്റുകയാണ്. മാനുഷികമായ അർഥതലങ്ങളിൽ വായിച്ചെടുക്കാൻ ഇവർ അനുവദിക്കില്ല. ഇതേപോലെ കൃഷ്ണനെ, ആ വ്യക്തിത്വത്തിന്റെ നാനാവശങ്ങളും ഉൾക്കൊള്ളുന്ന സമഗ്രതയിൽ ആവിഷ്കരിക്കാനും അനുവദിക്കില്ല. പൗരോഹിത്യത്തിന്റെ കടുംപിടിത്തങ്ങളിൽനിന്ന് ജ്ഞാനപ്പാനയെ ജനപക്ഷത്തേക്ക് മോചിപ്പിച്ചെടുക്കാനാണ് ശ്രമിക്കേണ്ടത്.
കൃഷ്ണനെ പുകഴ്ത്തലോ ഇകഴ്ത്തലോ ഉദ്ദേശ്യമായിരുന്നില്ല. സ്വാഭാവികമായി മനസ്സിൽനിന്ന് ഊർന്നുവന്ന കാവ്യമാണ്. മഹാഭാരതം ഒരാവൃത്തി വീണ്ടും വായിച്ചപ്പോൾ മുൻ വായനകളിലൊന്നും ഉണ്ടാകാത്ത ഒരനുഭവമുണ്ടായി,ഗാന്ധാരീവിലാപത്തിന്റെ ഭാഗത്തെത്തിയപ്പോൾ. ‘നീയും നിന്റെ കുലവും ഒടുങ്ങട്ടെ’ എന്ന് ഗാന്ധാരി കൃഷ്ണനെ ശപിക്കുന്നു. മക്കളെയെല്ലാം യുദ്ധത്തിൽ നഷ്ടപ്പെട്ട ഒരമ്മ ഇങ്ങനെ ചെയ്തില്ലെങ്കിലേ അത്ഭുതമുള്ളൂ. എനിക്ക് അത്ഭുതം തോന്നിയത് ആ ശാപത്തിലല്ല, മറിച്ച് ശാപത്തോടുള്ള കൃഷ്ണന്റെ പ്രതികരണത്തിലാണ്.
എന്നായിരുന്നല്ലോ മന്ദഹാസത്തോടെയുള്ള പ്രതികരണം. അവിടെയാണ് ഞാൻ സ്തബ്ധനായത്. പുരാണേതിഹാസങ്ങളിലൊക്കെ ശാപമുഹൂർത്തങ്ങൾ നമ്മൾ കണ്ടിട്ടുണ്ട്. അവിടെയെല്ലാം ശാപത്തിനിരയാകുന്ന വ്യക്തി ഒന്നുകിൽ ചില ന്യായവാദങ്ങൾ നിരത്തിക്കൊണ്ട് ശാപമുക്തിക്ക് അപേക്ഷിക്കും. അല്ലെങ്കിൽ തിരികെ ശപിക്കും. ഇതൊന്നുമല്ലാതെ തനിക്കിതുതന്നെയാണ് വരേണ്ടത് എന്ന മട്ടിൽ ശാപം ഏറ്റുവാങ്ങുന്നത് എവിടെയും അതിനുമുമ്പോ പിമ്പോ കണ്ടിട്ടില്ല. ഇത്തരമൊരു നിലപാടെടുക്കണമെങ്കിൽ തനിക്കെവിടെയൊക്കെയൊ തെറ്റിപ്പോയി എന്ന ചിന്ത മനസ്സിലുണ്ടാകണം. പശ്ചാത്താപവിവശമായ മനസ്സുണ്ടാകണം. അതുണ്ടോ കൃഷ്ണന് എന്ന് ചിന്തിക്കാൻ മറ്റൊരു മുഹൂർത്തവും കാരണമായി.
‘അജാനതാകൃതമിദം’ എന്നു പറഞ്ഞുകൊണ്ടാണല്ലോ അമ്പെയ്ത വ്യാധൻ കൃഷ്ണനെ സമീപിക്കുന്നത്. അറിയാതെ ചെയ്തുപോയതാണെന്നർഥം. ആ വ്യാധനോടുള്ള കൃഷ്ണന്റെ പ്രതികരണവും തനിക്ക് ഇതുതന്നെയാണ് വരേണ്ടത് എന്ന മട്ടിലുള്ളതാണ്. അങ്ങനെ ചിന്തിച്ചപ്പോൾ ഭക്തജനസങ്കൽപ്പങ്ങൾക്ക് പുറത്തുനിൽക്കുന്ന ഒരു കൃഷ്ണൻ എന്റെ മനസ്സിൽ രൂപമെടുക്കുകയായിരുന്നു. എന്താണ് പൊതുവെയുള്ള കൃഷ്ണസങ്കൽപ്പം? ഗോപികമാരുടെ വസ്ത്രം കവർന്നവൻ, വെണ്ണ കട്ടുണ്ണുന്നവൻ, ആനന്ദലീലാലോലൻ എന്നൊക്കെ. അങ്ങനെയുള്ള കൃഷ്ണനേയല്ല എന്നിൽ തെളിഞ്ഞുവന്നത്. തടങ്കലിൽ ജനിക്കേണ്ടിവന്നയാൾ, തൊട്ടുപിന്നാലെ അച്ഛനമ്മമാരിൽനിന്ന് പറിച്ചെറിയപ്പെടുന്നയാൾ, നവജാതശിശുവായിരിക്കെ അർധരാത്രിയിലെ പേമാരിയിൽ കൈമാറ്റംചെയ്യപ്പെടുന്നയാൾ, കുടിക്കുന്ന മുലപ്പാലിൽവരെ വിഷം രുചിക്കേണ്ടിവന്നയാൾ, കളിക്കാനെടുത്ത ചക്രത്തിൽവരെ മരണം ഒളിച്ചിരിക്കുന്നു എന്നറിയേണ്ടിവരുന്നയാൾ, പ്രണയിനിയായ രാധയെ കൈവിടേണ്ടിവരുന്നയാൾ, ദൂതുപോയി നാണംകെടേണ്ടിവരുന്നയാൾ, സ്വന്തം അനന്തരവൻ കൊല്ലപ്പെട്ടതിന് കാരണക്കാരനായവൻ എന്ന പഴി കേൾക്കേണ്ടിവരുന്നയാൾ, സഹോദരസമാനരെയും ഗുരുതുല്യരെയുമൊക്കെ മഹായുദ്ധത്തിലേക്ക് നയിച്ച് കൊന്നൊടുക്കിയവൻ എന്ന കുറ്റം ചുമക്കേണ്ടിവരുന്നയാൾ, യുദ്ധവിമുഖനായ അർജുനനെക്കൊണ്ട് യുദ്ധംചെയ്യിച്ച് മഹായുദ്ധത്തിലൂടെ രാജ്യം നേടിയെടുത്തുകൊടുത്തപ്പോൾ പാണ്ഡവർക്ക് അതു വേണ്ട എന്ന് വന്നപ്പോൾ താൻ ചെയ്തതെല്ലാം വ്യർഥമായിപ്പോയല്ലോ എന്ന് പരിതപിക്കുകയും ചെയ്യേണ്ടിവന്നയാൾ, ഗാന്ധാരിയുടെ ശാപത്തിന് വിധേയനായയാൾ, ഒടുവിൽ ഒരു വ്യാധന്റെ അമ്പേറ്റ് ജീവൻ വെടിയേണ്ടിവന്നയാൾ–- സത്യത്തിൽ കൃഷ്ണൻ ദുരന്തകഥാപാത്രമല്ലേ? ആ ജീവിതത്തിലെവിടെയാണ് കൃഷ്ണൻ ആനന്ദമനുഭവിച്ചിട്ടുള്ളത്? അപ്പോൾ ആനന്ദചിന്മയബിംബംകൊണ്ട് കൃഷ്ണനെ അടയാളപ്പെടുത്താനാകില്ലെന്നു വരും. ആ ബിംബത്തെ ലീലാവതിടീച്ചർ ചൂണ്ടിക്കാട്ടിയതുപോലെ ‘വിഷാദചിന്മയബിംബം കൊണ്ട് പകരംവയ്ക്കുകയാണ്’ ഞാൻ ചെയ്തത്.
തീർച്ചയായും ഉണ്ട്. ഇത്തരം സന്ദർഭങ്ങളിൽ ഉപയോഗിക്കാൻ സാഹിത്യംതന്നെ ഒരു സിദ്ധാന്തത്തിന്റെ ഉരകല്ല് കണ്ടെത്തിയിട്ടുണ്ട്. അതാണ് സാധ്യതാനിയമം (Theory of Probability). ഒരു പുരാണപുരുഷനെ പുതിയ രീതിയിൽ അവതരിപ്പിക്കുമ്പോൾ നാമെടുക്കുന്ന സ്വാതന്ത്ര്യത്തെ ന്യായീകരിക്കുന്ന എന്തെങ്കിലും അദ്ദേഹത്തിന്റെ എഴുതപ്പെട്ടതോ പറയപ്പെട്ടതോ ആയ ജീവിതവുമായി ബന്ധപ്പെട്ട് ഉണ്ടായിരിക്കണം. ഉണ്ടെങ്കിൽ ആ സൂചനകൾ വികസിപ്പിച്ച് എഴുത്തുകാരന് സ്വതന്ത്രമായി മുന്നോട്ടുപോകാം. അത്തരം സൂചനകളില്ലെങ്കിൽ ആ വഴിക്ക് നീങ്ങിക്കൂടാ. കൃഷ്ണൻ ഗാന്ധാരിയോടു പറഞ്ഞതിലും വ്യാധനോടു പറഞ്ഞതിലും പശ്ചാത്താപത്തിന്റേതായ ചില സൂചനകളുണ്ട്. ആ സൂചനകൾ വിപുലപ്പെടുത്തുകയേ ഞാൻ ചെയ്തിട്ടുള്ളൂ. ആ യാത്രയാകട്ടെ കൃഷ്ണനെ സംബന്ധിച്ച് നേരത്തെ രൂപപ്പെട്ട ആനന്ദചിന്മയൻ എന്ന പരിമിതമായ കൽപ്പനയിൽനിന്ന് മോചിപ്പിക്കലും വ്യത്യസ്ത പാരായണങ്ങൾക്കുള്ള സാധ്യതകളുടെ ആകാശം തുറന്നുകൊടുക്കലുമാണ്.
ഞാൻ എനിക്ക് പരിചിതമായ കാര്യങ്ങളെ മുൻനിർത്തിയാണെഴുതുന്നത്. ഇസ്ലാംമതവും സംസ്കാരവും ഹിന്ദുമതത്തിന്റെയത്ര എനിക്ക് പരിചിതമല്ല. വൈക്കം മുഹമ്മദ് ബഷീറിനോട് ‘പാത്തുമ്മയുടെ ആടി’നു പകരം ‘സാവിത്രിയുടെ ആടി’നെക്കുറിച്ച് എഴുതാതിരുന്നത് എന്തുകൊണ്ട് എന്ന് ചോദിച്ചാലോ? ഇതിനൊക്കെ അപ്പുറത്ത് ഇസ്ലാംമതത്തിന് ഒരേയോരു ദൈവമേയുള്ളൂ. ആ ദൈവത്തിനാകട്ടെ രൂപമില്ല. അത് മനുഷ്യാവതാരമെടുത്തിട്ടില്ല. ഭൂമിയിൽ വന്ന് മനുഷ്യർക്കിടയിൽ വ്യാപരിച്ചിട്ടില്ല. ഇതുകൊണ്ടൊക്കെത്തന്നെ ആ വഴികളിൽ സാധ്യതയേതുമില്ല. ദൈവങ്ങൾ മനുഷ്യരാകുന്നത് ഹിന്ദുമതത്തിലല്ലേയള്ളൂ.
ജനിമൃതികൾക്കതീതരായ, വികാരവിചാരങ്ങളില്ലാത്ത അവതാരപുരുഷന്മാരിൽ എഴുത്തുകാരൻ തന്റെ ചിന്ത ആരോപിക്കുന്നത് ശരിയാണോ.
=ദൈവങ്ങൾ മനുഷ്യരാകുന്ന സന്ദർഭങ്ങളല്ല ഇതിഹാസങ്ങളിൽ നാം കാണുന്നത്. വനവാസകാലത്ത് ഭരതനെത്തുമ്പോൾ ശ്രീരാമന്റെ മനസ്സിൽ തോന്നിയ വികാരങ്ങൾ മനുഷ്യസഹജമായതല്ലേ? കൈകേയിയോടും ദശരഥനോടുപോലും ചില ഘട്ടങ്ങളിൽ ശ്രീരാമന് തോന്നിയത് മനുഷ്യർക്കുമാത്രം തോന്നുന്ന ഭാവങ്ങളല്ലേ? ഇതൊക്കെയിരിക്കട്ടെ. വികാരവിചാരങ്ങളില്ലാത്ത, ജനിമൃതികളില്ലാത്ത വ്യക്തിത്വമായാണ് ശ്രീരാമനെ കാണുന്നതെങ്കിൽ ഈ വാദമുന്നയിക്കുന്നവർ എന്തിനാണ് ശ്രീരാമന്റെ ഭവനനിർമാണപ്രശ്നം ഉന്നയിച്ച് ഇത്രവലിയ കോലാഹലമുണ്ടാക്കിയത്; കല്ലും മണ്ണും കൊണ്ടുള്ള കെട്ടിടമല്ല, ഭക്തജനങ്ങളുടെ മനസ്സാണ് രാമന്റെ ഉചിതമായ വാസസ്ഥലമെന്ന് രാമായണത്തിൽ വാൽമീകിതന്നെ വ്യക്തമാക്കിയിരിക്കെ.
സഭാതലത്തിൽ വസ്ത്രാക്ഷേപം നടന്നപ്പോൾ ദ്രൗപദി രക്ഷയ്ക്ക് അപേക്ഷിച്ചത് കൃഷ്ണനോടാണ്, പഞ്ചപാണ്ഡവരോടല്ല. ദുർവാസാവ് വിശപ്പോടെ കടന്നുവരുമ്പോൾ തന്റെ അക്ഷയപാത്രത്തിൽപ്പോലും കൊടുക്കാനൊന്നുമില്ലെന്നു വന്നപ്പോൾ ദ്രൗപദി കേണുവിളിച്ചതും കൃഷ്ണനെ.
ദ്രുപദൻ ദ്രൗപദിയെ കൃഷ്ണനെക്കൊണ്ട് വിവാഹം ചെയ്യിക്കാനാണ് ആഗ്രഹിച്ചത്. സ്വയംവരഘട്ടത്തിൽ ദ്രൗപദി പ്രതീക്ഷിച്ചതും കൃഷ്ണനെ. കർണൻ സൂതപുത്രനെന്ന നിലയിൽ മാറ്റിനിർത്തപ്പെട്ടു. അർജുനൻ വരാൻ ഇടയില്ല. കാരണം, പാണ്ഡവർ വനവാസത്തിലായിരുന്നു. പിന്നെ, കറുത്ത നിറത്തിലുള്ള ഒരാളെയേ പ്രതീക്ഷിക്കാനുള്ളൂ. അത് കൃഷ്ണനാകാനേ തരമുള്ളൂ എന്ന് ദ്രൗപദി കരുതി. കറുപ്പ് കണ്ട മാത്രയിൽത്തന്നെ മനസാ വരിച്ചു. ഭക്തിപ്രസ്ഥാനത്തിന്റെ ഭാഗമായി വന്ന കൃതികളിലും മഥുരയിലെ നാടൻപാട്ടുകളിലുമെല്ലാം ഇങ്ങനെയുള്ള സൂചനകളുണ്ട്. അതിനെ പിന്തുടരുകയേ ഞാൻ ചെയ്തുള്ളൂ.
ജ്ഞാനപ്പാന പുരസ്കാരം ഭക്തികാവ്യത്തിനുള്ളതാണെന്ന് ഇപ്പോൾ പരാതിക്കാർ പറയുന്നു. ‘ശ്യാമമാധവം’ ഭക്തികാവ്യമാണോ.
‘ശ്യാമമാധവം’ ഭക്തികാവ്യമല്ല. ഭക്തികാവ്യത്തിനുള്ളതാണ് പുരസ്കാരമെങ്കിൽ ഞാൻ സ്വീകരിക്കുകയുമില്ല. മറിച്ച് മികച്ച കാവ്യത്തിനുള്ളതാണെങ്കിൽ വാങ്ങിയെന്നുവരാം. ഏതായാലും ഒരു കാര്യം പറയാം. ഈ പുരസ്കാരത്തിനുവേണ്ടി അപേക്ഷയൊന്നും ആർക്കും മുന്നിൽ സമർപ്പിച്ചിട്ടില്ല. പുരസ്കാരപരിഗണനയ്ക്ക് പുസ്തകം കൊടുത്തിട്ടുമില്ല. ഒരുദിവസം ദേവസ്വം ബോർഡ് അവാർഡ് വിവരം അറിയിച്ചു. അത്രമാത്രം. ഭക്തികാവ്യത്തിനുള്ളതാണ് പുരസ്കാരമെന്ന് ഇപ്പോൾ പറയുന്നവരോട് ഒരു കാര്യം ചൂണ്ടിക്കാട്ടേണ്ടതുണ്ട്. ചലച്ചിത്രസംവിധായകനായ ജി അരവിന്ദൻ, ഡോ. എം ലീലാവതി, ശ്രീ ശ്രീ രവിശങ്കർ, ഉണ്ണിക്കൃഷ്ണൻ പുതൂർ, സി രാധാകൃഷ്ണൻ, ശ്രീകുമാരൻതമ്പി, സുമംഗല എന്നിവരൊക്കെ ജ്ഞാനപ്പാന പുരസ്കാരജേതാക്കളുടെ പട്ടികയിലുണ്ട്. ഇവരുടെയൊക്കെ ഭക്തികാവ്യം ഏതാണെന്നറിഞ്ഞാൽ നന്നായിരുന്നു. പരാതിക്കാരൻ ടിവി ചർച്ചയിൽ പറഞ്ഞത് തനിക്ക് കൃതി മനസ്സിലാക്കാനുള്ള പാണ്ഡിത്യമില്ലെന്നും അത് മതവികാരത്തെ വ്രണപ്പെടുത്തുന്നതാണെന്ന് ഏതോ സുഹൃത്തുക്കൾ തന്നോട് പറഞ്ഞെന്നുമാണ്. ഇതിനപ്പുറം വേറെ വിശദീകരണം വേണോ? ഭക്തർക്ക് മാത്രമുള്ളതാണ് ഗുരുവായൂർ എന്ന വാദം ഭക്തജനങ്ങൾതന്നെ അംഗീകരിക്കുമെങ്കിൽ കുചേലവൃത്തത്തിലെ ‘അജിതാ ഹരേ’ എന്ന പദം ഹൃദയമുരുകുംവിധം പാടിയ കലാമണ്ഡലം ഹൈദരാലിക്കുമുമ്പിൽ ആ നട അദ്ദേഹം ജീവിച്ചിരുന്നപ്പോൾ തുറക്കണമായിരുന്നു.
എന്ന് കരളുരുകി പ്രാർഥിച്ചുപാടിയ യേശുദാസിനുമുമ്പിൽ ആ നട തുറക്കണമായിരുന്നു. അപ്പോൾ മാനദണ്ഡം ഭക്തിയല്ല എന്നുവരുന്നു.
സാഹിത്യം ഇന്നു കാണുന്ന വിധത്തിലുള്ള വിലയിരുത്തലാണോ അർഹിക്കുന്നത്. ഇന്നത്തെ രീതി തുടർന്നാൽ സാഹിത്യത്തിന്റെ അവസ്ഥയെന്താകും
എന്ന കവിത നിരോധിക്കപ്പെടും. ‘ശ്യാമളാദണ്ഡകത്തി’ൽ സരസ്വതിയെ മദാലസ എന്ന് വിശേഷിപ്പിച്ചിട്ടുണ്ട്. അത് നിരോധിക്കപ്പെടും. ‘കൊല്ലിക്കയത്രേ നിനക്കു രസമെടോ’ എന്ന് ഗാന്ധാരി കൃഷ്ണനോട് പറയുന്ന ഭാഗമുള്ള മഹാഭാരതം നിരോധിക്കപ്പെടും. ‘ഗോപീപീനപയോധര മർദന’ എന്ന ഭാഗമുള്ള ഗീതഗോവിന്ദം നിരോധിക്കപ്പെടും. ഖണ്ഡേക്കറുടെ യയാതി മുതൽ എം ടിയുടെ രണ്ടാമൂഴംവരെ നിരോധിക്കപ്പെടും.
എന്ന് ശ്രീരാമനെ സീത വിചാരണചെയ്യുന്ന കുമാരനാശാന്റെ ‘ചിന്താവിഷ്ടയായ സീത’ നിരോധിക്കപ്പെടും. കാളിദാസന്റെ കുമാരസംഭവം എട്ടാംസർഗം അപ്പാടെ നിരോധിക്കപ്പെടും. സാഹിത്യം എന്നത് ഒരു പച്ചപ്പും പൊടിക്കാത്ത മരുഭൂമിയാകും.
ഇതിനുത്തരം ആ ഗ്രന്ഥത്തിന് അവതാരിക എഴുതിയ ഒ എൻ വിതന്നെ കൃത്യമായി പറഞ്ഞിട്ടുണ്ട്. ‘വിഗ്രഹഭഞ്ജനം കവിയുടെ ഉദ്ദേശ്യമേയല്ല’ എന്നാണദ്ദേഹം എഴുതിയിട്ടുള്ളത്. അനുഗൃഹീതമായ സർഗാത്മകതയുടെ ഇന്ദ്രജാലമാണ് ശ്യാമമാധവത്തിൽ കാണുന്നതെന്ന് പ്രൊഫ. എം കെ സാനു പറയുന്നു. ‘ശ്രീകൃഷ്ണചരിത്രത്തെ ഒന്നുടച്ചുവാർത്തുകളയാമെന്ന വ്യഗ്രതയോടെ ഒരു അപനിർമാണസാഹസത്തിലേർപ്പെടുകയല്ല കവിയുടെ ലക്ഷ്യ’മെന്ന് കൃഷ്ണഭക്തയായ ലീലാവതി ടീച്ചർ പറയുന്നു. ശ്യാമമാധവത്തിൽ കൃഷ്ണനിന്ദയില്ലെന്ന് ടീച്ചർ ഗുരുവായൂരിൽത്തന്നെ ചെന്നുനിന്ന് പ്രസംഗിച്ചു.
ഞാനാരെയും കാത്തിരിക്കാറില്ല. എന്റെ പോരാട്ടം ഞാൻ മുന്നോട്ടുകൊണ്ടുപോകുന്നു. അതേസമയം, ഐക്യദാർഢ്യവുമായി ഒട്ടനവധി പ്രമുഖർ വിളിച്ചിരുന്നു. ഐക്യദാർഢ്യവുമായി എത്തുന്നതിൽ, സാധാരണ ആവിഷ്കാരസ്വാതന്ത്ര്യസമരങ്ങളുമായി ബന്ധപ്പെട്ട് ഉണ്ടാകാറുള്ള ചില മുഖങ്ങൾ ഇല്ലായിരിക്കാം. അവർക്ക് അവരുടേതായ സൗകര്യങ്ങളും അസൗകര്യങ്ങളുമുണ്ടാകാം. അതൊന്നും എന്നെ അലോസരപ്പെടുത്തുന്നില്ല.
‘മറ്റുള്ള ഭാഷകൾ കേവലം ധാത്രിമാർ മർത്ത്യന്നു പെറ്റമ്മ തൻഭാഷ താൻ’
ഭാഷയോടുള്ള പ്രണയം മലയാളി പലപ്പോഴും പ്രകടിപ്പിക്കാറുള്ളത് വള്ളത്തോളിന്റെ ഈ വരികള്‍ കടമെടുത്താണ്. എന്നാൽ കേവലം പ്രസംഗത്തിൽ മാത്രം മാതൃഭാഷയോടുള്ള പ്രണയം ഒതുങ്ങുന്ന കാലത്ത് നൂതനമായൊരു ആശയവുമായി മലയാളിക്കു മുന്നിലെത്തുകയാണ് ജെസി നാരായണൻ. മലയാളം അറിയാത്ത പുതുതലമുറയെ മലയാളം പഠിപ്പിക്കുക എന്ന ലക്ഷ്യവുമായി ജെസിയുടെ നേതൃത്വത്തിൽ തലസ്ഥാന നഗരിയില്‍ ആരംഭിച്ച ‘മലയാളം പള്ളിക്കൂടം’ ഇന്ന് സംസ്ഥാന തലത്തിൽ തന്നെ ശ്രദ്ധനേടുകയാണ്. മലയാളം പള്ളിക്കൂടം ആരംഭിച്ചതിനു പിന്നിലെ രസകരമായ അനുഭവം മനോരമ ഓൺലൈനുമായി പങ്കുവയ്ക്കുകയാണ് ജെസി നാരായണൻ. വഴിത്തിരിവായത് ആർച്ചയുടെ ബസ് യാത്ര
2014 ലാണ് ‘മലയാളം പള്ളിക്കൂടം’ തുടങ്ങുന്നത്. അതിന് ഇടവരുത്തിയ സാഹചര്യം വളരെ കൗതുകകരമാണ്. മകൾ ആർച്ചയുടെ ഒരുദിവസത്തെ ബസ് യാത്രയാണ് മലയാളം പള്ളിക്കൂടത്തിലെത്തിക്കുന്നത്. സ്കൂൾ നേരത്തെവിട്ട ദിവസം അവൾ സ്കൂൾ ബസിനു കാത്തു നിൽക്കാതെ ലൈൻബസിൽ പോകാനായി ബസ് സ്റ്റോപ്പിലെത്തി. അപ്പോഴാണ് ആ കാഴ്ച കണ്ടത്. അവിടെ കൂടിയ കുട്ടികൾ യാത്രക്കാരോട് ഈ ബസ് തമ്പാനൂർക്കു പോകുമോ? നെടുമങ്ങാട്ടേക്കു പോകുമോ? എന്നെല്ലാം ചോദിക്കുന്നു. ഇത് കണ്ടപ്പോൾ അവൾക്കെന്തോ പന്തികേടു തോന്നി. അങ്ങനെ അവൾ അവരോടു ചോദിച്ചു. നിങ്ങൾക്ക് ബസിന്റെ ബോർഡ് വായിച്ചു കൂടെ ബോർഡിലുണ്ടല്ലോ പിന്നെന്തിനാണ് യാത്രക്കാരോടു ചോദിക്കുന്നത്. അപ്പോഴാണ് കുട്ടികൾക്ക് ബോർഡ് വായിക്കാന്‍ അറിയില്ലെന്ന കാര്യം വ്യക്തമാകുന്നത്. അന്ന് വൈകുന്നേരം വീട്ടിൽ വന്ന് മകൾ പറഞ്ഞ സ്കൂൾ വിശേഷം ഇതായിരുന്നു. അങ്ങനെയാണ് മലയാളികളുടെ പുതുതലമുറയിൽ ഭൂരിഭാഗം പേർക്കും മലയാളം എഴുതാനോ വായിക്കാനോ അറിയില്ല എന്ന അമ്പരപ്പിക്കുന്ന സത്യം ഞാനും ഭർത്താവും തിരിച്ചറിഞ്ഞത്. അധഃപതിച്ചു പോയ മലയാളം
മധുസൂദനൻ സാറിന്റെ കൂടെ ഒരു ഭാഷാകലണ്ടറിന്റെ പണിപ്പുരയിലായിരുന്നു അപ്പോൾ ഞങ്ങൾ. ഈ സംഭവം സാറിനോട് പറഞ്ഞപ്പോൾ സാറും ഞെട്ടിപ്പോയി. നമ്മുടെ കേരളത്തിലല്ലാതെ വേറെ ഒരു സംസ്ഥാനത്തും ഇങ്ങനെ ഒരു കാര്യം നടക്കാൻ സാധ്യതയില്ല. കേരളം മാത്രമാണ് മാതൃഭാഷ പഠിക്കാതെ ഡിഗ്രിയെടുക്കാൻ കഴിയുന്ന ഏക സംസ്ഥാനം. മറ്റെല്ലാ സംസ്ഥാനത്തും ഡിഗ്രിയെടുക്കണമെങ്കിൽ അവരവരുടെ മാതൃഭാഷ അറിഞ്ഞിരിക്കണമെന്നു നിർബന്ധമാണ്. നമ്മുടെ ഭാഷ ഇത്രയേറെ അധഃപതിച്ചു പോയിരിക്കുന്നു എന്നതിന്റെ തെളിവു കൂടിയാണ് മലയാളം ബോർഡ് വായിക്കാനറിയാത്ത ഡിഗ്രി വിദ്യാർഥികൾ നമ്മുടെ ഇടയിലുണ്ടെന്ന തിരിച്ചറിവ്. തലതിരിഞ്ഞു പോകുന്ന ഭാഷാപഠനം
പ്രസംഗങ്ങളോ ലേഖനങ്ങളോ കൊണ്ട് ഇതിനൊരു പരിഹാരമാകില്ലെന്ന് ഞങ്ങൾക്ക് ഉറപ്പുണ്ടായിരുന്നു. പരിഹാരം കാണുക എന്നത് അനിവാര്യമായ കാര്യവും. അങ്ങനെ ആലോചിച്ചപ്പോഴാണ് മലയാളം പള്ളിക്കൂടം എന്ന ആശയത്തിൽ എത്തുന്നത്. 57ലെ സർക്കാരിനു മുന്നിലേതു പോലെ ഞങ്ങളുടെ മുന്നിലും മാതൃകകൾ ഇല്ല. എങ്ങനെയാണ് ഇംഗ്ലീഷ് പഠിച്ച് വളർന്ന കുട്ടികളെ മലയാളത്തിലേക്ക് തിരിച്ചു കൊണ്ടു വരിക എന്ന വലിയ ചോദ്യമായിരുന്നു ഞങ്ങൾക്കു മുന്നിൽ. കാരണം നമ്മളെ തമിഴ് പഠിപ്പിക്കാൻ കൊണ്ടിരുത്തിയാൽ ഉള്ള അതേ മനോഭാവത്തോടെയാണ് കുട്ടികൾ മലയാളം പഠിക്കാൻ വന്നിരിക്കുന്നത്. അവർക്ക് പഠിക്കേണ്ടത് പുതിയ ലിപിയാണ്. ‘A’ എഴുതുന്ന ലാഘവത്തോടെ ഒരിക്കലും ‘അ’ എഴുതാൻ പറ്റില്ല. മലയാളത്തിൽ ഏറ്റവും ബുദ്ധിമുട്ടുള്ള അക്ഷരമാണ് ‘അ’ എന്ന അക്ഷരം അതു കൊണ്ടാണ് ആദ്യം ‘അ’ പഠിപ്പിക്കാതെ അവസാന അക്ഷരമായ ‘റ’ പഠിപ്പിക്കുന്നത്. മറ്റൊരു ഭാഷയിലും ഇതുപോലെ അവസാനത്തെ അക്ഷരം പഠിപ്പിച്ചു തുടങ്ങുന്നില്ല. നമ്മുടെ നിലവിലുള്ള ഭാഷാസമ്പ്രദായം തലതിരിഞ്ഞിട്ടുള്ളതാണെന്ന് ഇവിടെ സൂചിപ്പിക്കുന്നു. ഞങ്ങളിവിടെ ‘അ’ എന്ന അക്ഷരത്തിൽ തുടങ്ങി പഴയ ആശാൻ കളരിയിലെപ്പോലെ മണലിൽ അക്ഷരമെഴുതി പഠിപ്പിക്കാം എന്ന് ആദ്യമേ തീരുമാനിച്ചു.
വരുന്നവർ വരട്ടെ മലയാളം പഠിക്കാൻ ആഗ്രഹമുള്ളവർ വരട്ടെ എന്നു കരുതി ഞങ്ങൾ മധുസൂദനൻസാറിന്റെ നേതൃത്വത്തിൽ ഒരു വാർത്താ സമ്മേളനം നടത്തി. അപ്പോഴാണ് വാർത്തകളിൽ ബസിന്റെ ബോർഡ് വായിക്കാൻ അറിയാൻ പാടില്ലാത്ത കുട്ടികൾ ഉണ്ടെന്ന കാര്യം ജനങ്ങളിലെത്തുന്നത്. ഈ വാർത്ത കണ്ട് പിറ്റേദിവസം ഒരുപാട് ആളുകൾ ഞങ്ങളെ ബന്ധപ്പെട്ടു. അപ്പോഴാണ് ഞങ്ങൾ അറിയുന്നത് കേന്ദ്രീയവിദ്യാലയം പോലുള്ള സ്കൂളുകളിൽ മലയാളമേ ഇല്ല എന്നത്. ഇതൊന്നും ഞങ്ങൾക്ക് അറിയാൻ പാടില്ലായിരുന്നു. ഞങ്ങൾ ഒരു പൊതു പ്രശ്നത്തെ മുൻനിർത്തിയാണ് പള്ളിക്കൂടം എന്ന ആശയം കൊണ്ടു വന്നത്.
ഡിഗ്രിക്ക് പഠിക്കുന്ന കുട്ടികൾ ഇപ്പോഴും ‘ക്ഷ’ എന്നു പറയാൻ അറിയില്ല. ‘പരീഷ’ എന്നാണ് പറയുന്നത്. അങ്ങനെ ഒരുപാട് അക്ഷരങ്ങൾ വഴങ്ങാത്തതായിട്ടുണ്ട്. അത് വഴക്കി എടുക്കുക എന്നത് നമ്മുടെ മുന്നിലെ പുതിയൊരു കാര്യമായിരുന്നു. ഇതൊന്നും പഠിപ്പിക്കാനൊരു സമ്പ്രദായം നമുക്കില്ല. ഞങ്ങൾ ഇതിനു വേണ്ടി വായ്ത്താരികൾ തയാറാക്കി. ആദ്യം അവരെക്കൊണ്ട് അക്ഷരം പഠിപ്പിക്കേണ്ട എന്ന് തീരുമാനിച്ചു. ആദ്യം കുറേ വായ്ത്താരികൾ, നാടൻ പാട്ടുകൾ, അക്ഷരപാട്ടുകൾ, സംഖ്യാപാട്ടുകൾ ഇങ്ങനെ കുട്ടികളെ ഭാഷകളുമായി ഇണങ്ങിച്ചേരുവാനുള്ള മാർഗങ്ങളിലേക്കു പോയി. പഴമയിലേക്കുള്ള തിരിച്ചു പോക്ക്
അനുഭവങ്ങളുടെ കുറവ് പുതിയ തലമുറയിലെ കുട്ടികൾക്കുണ്ട്. ഉദാഹരണത്തിന് തൊട്ടാവാടി എന്താണെന്നു പോലും അറിയാത്ത കുഞ്ഞുങ്ങളാണ് അവർ. അത്തരം അനുഭവങ്ങൾ കുട്ടികൾക്കുണ്ടാക്കാൻ ഞങ്ങൾ ചിലശ്രമങ്ങൾ നടത്തി. നാട്ടിൻ പുറങ്ങളിൽ നിന്ന് കിട്ടുന്ന നാട്ടറിവുകളുടെ കലവറ കുട്ടികൾക്ക് അനുഭവത്തിലൂടെ അറിയിച്ചു. അവരെ പുഴയിലേക്കു കൊണ്ടു പോയി. നാട്ടിൻ പുറങ്ങളിലെ ഭക്ഷണ രുചികൾ പരിചയപ്പെടുത്തി അങ്ങനനെ നിരവധി പ്രവർത്തനങ്ങൾ പാഠ്യപദ്ധതിയുടെ ഭാഗമായി. നമ്മുടെ ഭക്ഷ്യ സംസ്കാരത്തിലും, ഭാഷാ സംസ്കാരത്തിലും വന്ന മാറ്റങ്ങൾ നമ്മുടെ ഭാഷയുടെ അടിവേര് ഇളക്കുന്നു എന്നു നമ്മൾ മനസ്സിലാക്കേണ്ടിയിരിക്കുന്നു. അതെല്ലാം ഈ കുട്ടികൾക്ക് തിരിച്ചു പിടിച്ചു കൊടുക്കാനുള്ള ഒരു ഉദ്യമമാണ് പള്ളിക്കൂടത്തിൽ നടത്തുന്നത്. സർക്കാരിന്റെ ഒരു കൈത്താങ്ങ്
സർക്കാരിനെ ഞങ്ങൾ ഈ പാഠ്യപദ്ധതിയെപ്പറ്റി നേരിട്ട് അറിയിച്ചിട്ടില്ല. സർക്കാർ കേട്ടറിഞ്ഞും കണ്ടറിഞ്ഞും ഇങ്ങോട്ടു വരികയാണ് ചെയ്തത്. കാരണം പള്ളിക്കൂടത്തിൽ നടക്കുന്ന പ്രവർത്തനങ്ങളുടെ പുതുമ കൊണ്ടുതന്നെ അത് വാർത്തകളിൽ ഇടം പിടിച്ചു.അങ്ങനെ സർക്കാരിന്റെ ശ്രദ്ധയിൽ പെട്ടു. 2017–ൽ പള്ളിക്കൂടത്തിന്റെ മൂന്നാംചുവടിന്റെ പ്രവേശനോത്സവ ഉദ്ഘാടനത്തിനായി വിദ്യാഭ്യാസ മന്ത്രി രവീന്ദ്രനാഥ് സാറിനെ വിളിച്ചു. ചിരട്ടത്താളം കൊട്ടിയാണ് കുട്ടികൾ അദ്ദേഹത്തെ സ്വീകരിച്ചത്. അത് അദ്ദേഹത്തിന് വലിയൊരു പുതുമയായിരുന്നു. കുട്ടികളെ മണലിൽ അക്ഷരം എഴുതിപ്പിക്കുന്നതും അതിന്റേതായ ഗൗരവത്തോടെ അദ്ദേഹം ഉൾക്കൊണ്ടു. ഞങ്ങൾ ചെയ്യുന്ന പല കാര്യങ്ങളും മാതൃകാപരമാണെന്ന് ഞങ്ങളോട് അദ്ദേഹം സമ്മതിച്ചു. സാമ്പത്തിക ലാഭം ലക്ഷ്യം വച്ചല്ല ഞങ്ങളുടെ പ്രവർത്തനമെന്ന് സർക്കാരിനു വ്യക്തമായി അറിയാം. അതുകൊണ്ടു തന്നെ സർക്കാർ ഞങ്ങൾക്ക് ഒരു സ്കൂൾ അനുവദിച്ചു. തൈക്കാട് മോഡൽ എൽപി സ്കൂള്‍. കഴിഞ്ഞ മൂന്ന് വർഷങ്ങളായി കുട്ടികളെ മാതൃഭാഷ പഠിപ്പിക്കന്നതിനായി ഞായറാഴ്ചകൾ ഞങ്ങൾക്ക് അനുവദിച്ചു തന്നു. കുട്ടികൾ വർധിക്കുന്നതോടെ സർക്കാരിനോട് ആദ്യമായി ഒരു ഫണ്ട് ആവശ്യപ്പെട്ടിട്ടുണ്ട്. അത് കിട്ടും എന്ന് പ്രതീക്ഷിക്കുന്നു. ഒരു ആവർത്തന ഗ്രാന്റ് ആയി കിട്ടുകയാണെങ്കിൽ കുറേ കുട്ടികളിൽ കൂടി നമുക്കിത് എത്തിക്കാൻ പറ്റും. പള്ളിക്കൂടം കുറച്ചു കൂടി വികസിപ്പിക്കാൻ സാധിക്കും.
Revolutionary mystic and literary icon with his feet on the ground
Ernesto Cardenal Nicaraguan poet and priest 1925-2020
When a government-backed mob burst into Managua’s cathedral this week yelling “traitor”, the target of their anger, Ernesto Cardenal, was lying dead in a flag-draped coffin at the front.
The Nicaraguan poet-priest, a mystic and Marxist revolutionary who has died aged 95, battled the Somoza regime that ruled the country for four decades and was also once an ally of President Daniel Ortega, who took power after the Sandinista revolution triumphed in 1979.
But Cardenal became a fierce critic of the regime after increasing disgust with what he said had become another dictatorship; Mr Ortega has ruled Nicaragua for 24 of the past 41 years.
“They pursued him to his death and even then, wouldn’t let him rest,” said Sergio Ramírez, a fellow writer and disenchanted former Sandinista vice-president, who nurtured a close friendship with the poet during the 40 years that they lived as neighbours.
Ironically for a cleric who once challenged the Catholic church’s authority, it was the Vatican that came to Cardenal’s defence when supporters of Mr Ortega and his powerful wife, Rosario Murillo, barged into the cathedral.
Wearing the Sandinistas’ red and black scarves and chanting government slogans, they disrupted the funeral mass under way for the priest who, with his shock of white hair and trademark white peasant shirt and black beret, was a Latin American literary icon.
Appealing for calm, papal nuncio Waldemar Stanislaw told the mob he would get down on his knees if necessary. He then continued the service for a man who had been a leading light in the liberation theology movement that preached social justice for the poor and freedom for the oppressed.
It was a sign of how respected Cardenal, who once said “Christ led me to Marx”, had become.
In 1983, after resisting the church’s demand that he quit his post as culture minister in the new Sandinista government, Cardenal’s attempt to greet Pope John Paul II on his arrival in Managua earned a stern rebuke.
As Cardenal knelt to kiss the Pope’s ring, John Paul wagged his finger in Cardenal’s face and told him sternly to “straighten out your position with the church”. When he did not, Cardenal was stripped of his right to conduct priestly duties, a ban that lasted over 30 years.
Born into a wealthy family in Granada on the shores of Lake Nicaragua on January 20 1925, Father Cardenal once told an interviewer he was “obsessed with sex” in his youth. He studied literature in Mexico and at Columbia University in New York, where he read Ezra Pound and Walt Whitman.
Back in Nicaragua, he took part in a 1954 plot to topple Anastasio “Tacho” Somoza and briefly went into hiding before a spiritual calling led him to a Trappist monastery in Kentucky. There he met Thomas Merton, a friendship that spawned a famous correspondence between the two poet-priests.
Cardenal retained monastic ways throughout his life, waking at 3am every day to meditate, Mr Ramírez said.
But the contemplative life was not for him. After his ordination in 1965, he founded a pastoral artistic community on the Solentiname Islands on Lake Nicaragua — where he wanted his ashes returned. The community went on to become a revolutionary base of sorts in the armed struggle against the Somoza dynasty.
Cardenal counted a trip to Cuba in 1970 as a turning point. “My first conversion was religious; in Cuba, I converted to revolution,” he told Nicaragua’s ConfidencialTV. When the Sandinistas triumphed, he became culture minister but quit in 1987 and became a vocal critic — resulting, he said, in political persecution.
Conversational in tone, his work ranged from historical and political works to a poetic exploration of his fascination with science and the cosmos, through which he discerned the hand of God the creator. Scientific American, along with the New Yorker, were among his magazine subscriptions. Nominated for the Nobel literature prize several times, he once said the accolade only appealed because it came with “a lot of money which I’d give to the poor”.
Despite recent poor health, which Mr Ramírez said forced him to curb his taste for rum and fried food, Cardenal’s literary output remained prolific. In 2019, Pope Francis also lifted the canonical sanctions against the ailing Cardenal, effectively reinstating him as an active priest.
Writing in El País newspaper, Gioconda Belli, a Nicaraguan writer and friend, called him a “poet of the universe . . . a mystic, but with his feet firmly on the ground”.
Jude Webber
A 1970 trip to Cuba was a turning point. ‘My first conversion was religious; in Cuba, I converted to revolution’
വിജയകരമായി മണ്ണിര കമ്പോസ്റ്റ് നിർമ്മിക്കാൻ ശ്രദ്ധിക്കാം ഈ കാര്യങ്ങൾ
7-8 minutes
മണ്ണിര കമ്പോസ്റ്റിനെ ജയിക്കാൻ മറ്റൊരു ജൈവവളവും ഇല്ല. ഇത് കൊടുത്തു വളർത്തുന്ന സസ്യങ്ങളുടെ അഴകും ആരോഗ്യവും അവ തരുന്ന വിളവും ഒന്ന് വേറെ തന്നെയാണ്. യൂഡ്രില്ലസ് യൂജീന അല്ലങ്കിൽ ഐസീനിയ ഫെറ്റിഡ എന്ന് അറിയപ്പെടുന്ന രണ്ടു തരം ആഫ്രിക്കൻ മണ്ണിരകളെയാണ് മണ്ണിര കമ്പോസ്റ്റ് നിർമ്മാണത്തിന് ഉപയോഗിക്കുന്നത്. ഇവ മണ്ണിൽ ജീവിക്കില്ല. ഇതിൽ വീടുകളിലും മറ്റും മണ്ണിര കമ്പോസ്റ്റ് നിർമ്മാണത്തിന് അനുയോജ്യം താരതമ്യേന വലുപ്പം കുറഞ്ഞ യൂഡ്രില്ലസ് യുജീനയാണ്.
ഏറെ ശ്രദ്ധ ആവശ്യമുള്ള പ്രവർത്തിയാണ് മണ്ണിരകമ്പോസ്റ്റ് നിർമ്മാണം. മണ്ണിരയുടെ അംഗസംഖ്യ കുറയുന്നതും അവ അപ്രത്യക്ഷമാകുന്നതും പലരുടെയും അനുഭവമാണ്. ആഫ്രിക്കൻ മണ്ണിരയുടെ പ്രത്യേകതകൾ അറിയാതെയുള്ള നിർമ്മാണമാണ് ഇതിനു കാരണം. ഈ മണ്ണിരകൾ അഴുകിയ ജൈവ വസ്തുക്കൾ മാത്രമേ ഭക്ഷിക്കൂ. സ്വന്തം ശരീരഭാരത്തിനു തുല്യമായ അത്രയും അഴുകിയ ജൈവ മാലിന്യങ്ങൾ ഭക്ഷിച്ച് അത് കാഷ്ടമായി പുറം തള്ളുന്നു. ഇങ്ങനെ ലഭിക്കുന്ന കാഷ്ടമാണ് മണ്ണിര കമ്പോസ്റ്റ്. ഇതിൽ വിത്തുകൾ നല്ല കരുത്തോടെ മുളച്ചു വരുന്നതും കാണാം.
ഈ മണ്ണിരകൾക്കു നേരിയ തോതിലുള്ള ചൂട് പോലും അസഹനീയമാണ്. ഫ്രഷ് ആയുള്ള അടുക്കള മാലിന്യം അങ്ങനെ തന്നെ ഇട്ടു കൊടുത്താൽ അത് മണ്ണിരകൾക്കു ഭക്ഷ്യ യോഗ്യമല്ല എന്നു തന്നെയല്ല അത് അഴുകുമ്പോൾ ഉണ്ടാകുന്ന ചൂട് മണ്ണിരകളെ പ്രതികൂലമായി ബാധിക്കുകയും ചെയ്യും. അതുകൊണ്ട് അടുക്കള മാലിന്യം ആദ്യം ഒരു ഡ്രമ്മിൽ ശേഖരിക്കണം ഡ്രം നിറയുമ്പോൾ അതിന്റെ ഉപരിതലത്തിൽ ധാരാളം വെളുത്ത പുഴുക്കൾ പ്രത്യക്ഷമാകും. ഇത് ഏറിയ പങ്കും ഈച്ചയുടെ ലാർവകൾ ആണ്. ചെറിയ തോതിൽ ബ്ലാക്ക് സോൾജിയർ ഫ്ലൈയുടെ ലാർവകളും ഉണ്ടാവാം. ഈ ലാർവകളും അഴുകിയ മാലിന്യങ്ങൾ കാഷ്ഠമായി മാറ്റിക്കൊണ്ടിരിക്കും. പക്ഷേ, ഈ ലാർവകളെ ജീവനോടെ മണ്ണിര പ്ലാന്റിൽ നിക്ഷേപിച്ചാൽ അവ എല്ലാം ഈച്ചകളായി/സോൾജിയർ ഫ്ലൈ ആയി പുറത്തു വരും.
ഇതൊഴിവാക്കാൻ ഒരു എളുപ്പ വിദ്യ ഉണ്ട്. അടുക്കള മാലിന്യം ശേഖരിക്കുന്ന ഡ്രം അത് നിറഞ്ഞു കഴിയുമ്പോൾ അടപ്പ് ഉപയോഗിച്ച് അടച്ച് 2-3 ദിവസം കമഴ്ത്തി വയ്ക്കുക. അപ്പോൾ പ്രാണവായു ലഭിക്കാതെ ഈ ലാർവകൾ ചത്തൊടുങ്ങും. പ്രോട്ടീൻ സമ്പുഷ്ടമായ ചത്ത ലാർവകൾ മണ്ണിരക്ക് വിശിഷ്ട ഭോജ്യവും ആകും. ഇങ്ങനെയുള്ള അഴുകിയ മാലിന്യം മണ്ണിരയ്ക്ക് നൽകുമ്പോൾ നിർബന്ധമായും ഒരു 10% എങ്കിലും പച്ചച്ചാണകം അതിന്റെ കൂടെ നൽകണം. ഈ ചാണകത്തിലാണ് മണ്ണിരയുടെ മുട്ടകൾ വിരിയുന്നത്. ഏതാനും ദിവസങ്ങൾക്കു ശേഷം ഈ ചാണകം വകഞ്ഞു നോക്കിയാൽ മണ്ണിരയുടെ ധാരാളം കുഞ്ഞുങ്ങളെ ഈ ചാണകത്തിൽ കാണാൻ സാധിക്കും.
ചാണകം മണ്ണിരയുടെ കുഞ്ഞുങ്ങളുടെ ബേബി ഫുഡ് ആണ്. കോൺക്രീറ്റ് റിങ്ങിലും പ്ലാസ്റ്റിക് പാത്രങ്ങളിലും മൺ പാത്രങ്ങളിലും മറ്റും അടുക്കള മാലിന്യം നേരിട്ട് നിക്ഷേപിച്ച് പലരും മണ്ണിര കമ്പോസ്റ്റ് നിർമ്മിക്കുന്നുണ്ട്. നാമ മാത്രമായ മണ്ണിരകളേ ഈ സാഹചര്യങ്ങളിൽ ഉണ്ടാവുകയുള്ളൂ എന്ന് കരുതേണ്ടിയിരിക്കുന്നു. ഈ മണ്ണിരകൾക്ക് നല്ല വായൂ സഞ്ചാരം ആവശ്യമാണ്. ഈ വക പാത്രങ്ങളിൽ നിന്നും ലഭിക്കുന്ന കമ്പോസ്റ്റ് ഏറിയ പങ്കും സാധാരണ കമ്പോസ്റ്റ് ആയിരിക്കും. അതിൽ നേരിയ ഒരു അംശം മാത്രമേ മണ്ണിര കമ്പോസ്റ്റ് ഉണ്ടാവുകയുള്ളൂ.
വിജയകരമായി മണ്ണിര കമ്പോസ്റ്റ് നിർമ്മിക്കാൻ 3 അറകളുള്ള ഒരു ചെറിയ പ്ലാന്റ് ആവശ്യമാണ്. വെയിലും മഴയും ഏൽക്കാത്ത ഒരു ഷെഡിൽ 3-4 ഇഷ്ടിക പൊക്കത്തിൽ 3 കള്ളികൾ നിർമ്മിക്കുക. എലിയും മറ്റു ക്ഷുദ്രജീവികളും കയറാതിരിക്കാൻ തടി കൊണ്ട് ഒരു ഫ്രെയിം ഉണ്ടാക്കി കമ്പിവല അടിക്കുക. ഒന്നിൽ നനഞ്ഞ ഘനമുള്ള ഒരു ചണച്ചാക്കു വിരിച്ച് അതിൽ കുറച്ചു പച്ചച്ചാണകം ഇട്ട് അതിൽ മണ്ണിരകളെ നിക്ഷേപിക്കുക. മണ്ണിരയുടെ ഒരു നല്ല അംഗസംഖ്യ ആകുന്നതു വരെ വീണ്ടും വീണ്ടും ചാണകം ഇടുക. ആവശ്യത്തിന് ഈർപ്പം നിലനിർത്തണം. 2-3 മാസത്തിനുശേഷം മണ്ണിരയുടെ അംഗ സംഖ്യ പല മടങ്ങു വർധിക്കും. അപ്പോൾ അഴുകിയ ജൈവ മാലിന്യവും അതോടൊപ്പം 10% ത്തിൽ കുറയാതെ പച്ച ചാണകവും കുറച്ചു കരിയില പൊടിച്ചതും ക്രമാനുഗതമായി അതിൽ നിക്ഷേപിക്കാം. കാർബൺ നൈട്രജൻ അനുപാതം നിലനിർത്താനാണ് കരിയില ചേർക്കുന്നത്.
മണ്ണിര കമ്പോസ്റ്റിൽ അഴുകൽ പ്രക്രിയയെ സഹായിക്കുന്ന ജീവാണുക്കളുടെ നിറസാന്നിധ്യം ആവശ്യമാണ്. കരിയിലയും ചാണകവും ഇതിനു സഹായിക്കും. കൂടാതെ ചാണകത്തോടോ കരിയിലയോടോ ഒപ്പം നേർപ്പിച്ച AEM (ആക്ടിവേറ്റഡ് എഫക്ടീവ് മൈക്രോഓർഗാനിസം) ലായനി (2 ml/Ltr.) ചേർത്തു കൊടുക്കുന്നത് വളരെ നല്ലതാണ്. മാലിന്യത്തിന് ഉൾക്കൊള്ളാൻ സാധിക്കുന്ന ക്ലോറിൻ കലരാത്ത വെള്ളം മാത്രമേ നൽകാവൂ. എപ്പോഴും ഒരു നനഞ്ഞ ചണച്ചാക്കുകൊണ്ട് മൂടണം. ഇടയ്ക്കിടക്ക് ഇളക്കക്കിക്കൊടുക്കുകയും വേണം. ഒരു കള്ളി നിറയുമ്പോൾ അടുത്ത കള്ളി. മൂന്നാമത്തെ കള്ളിയും നിറയുമ്പോൾ ആദ്യത്തെ കള്ളി മുഴുവനായും കമ്പോസ്റ്റായിരിക്കും. ഇത് കൂന കൂട്ടി മുകളിൽനിന്നും കുറേശേ ചുരണ്ടി എടുക്കാം.
മാലിന്യം ഏതാണ്ട് 40-45 ദിവസം കൊണ്ട് കമ്പോസ്റ്റാകും. ഇത് മണ്ണിരയുടെ അംഗസംഖ്യ അനുസരിച്ച് കൂടിയും കുറഞ്ഞും ഇരിക്കും. മുഴുവനായും വാരി എടുക്കരുത്. പാകമായ കള്ളിയിൽനിന്നു മറ്റു കള്ളികളിലേക്കു മണ്ണിരകളെ മാറ്റാൻ ഒരു എളുപ്പ വിദ്യ ഉണ്ട്. കുറച്ചു പച്ചച്ചാണകം മുകളിൽ ഇട്ടു കൊടുത്താൽ ഒരു 3-4 ദിവസങ്ങൾക്കുള്ളിൽ ഏറിയ പങ്കു മണ്ണിരകളും ഈ ചാണകത്തിൽ പ്രവേശിച്ചിരിക്കും. മണ്ണിരകളോടൊപ്പം ഈ ചാണകത്തെ ആവശ്യമുള്ള കള്ളിയിലേക്കു വാരി മാറ്റാം. പച്ച ചാണകം ഒരു ഡ്രമ്മിൽ അടച്ചു സൂക്ഷിച്ചാൽ 4-5 മാസം വരെ അഴുകാതിരിക്കും. അഴുകിയ ചാണകവും ചാണകപ്പൊടിയും പച്ച ചാണകത്തിനു പകരമാവില്ല.
മണ്ണിരയ്ക്കുള്ള അടുക്കള മാലിന്യത്തിൽനിന്നും നാരങ്ങാത്തൊണ്ട്, പുളി മുതലായ അമ്ല സ്വഭാവമുള്ള മാലിന്യങ്ങളും, എരിവ്, ഉപ്പ്, എണ്ണ ഇവയും അഴുകാൻ പ്രയാസമുള്ള മുട്ടത്തോടും വാഴയിലയും മറ്റും ഒഴിവാക്കുക.
എലിയും ഉറുമ്പും ആണ് മണ്ണിരയുടെ പ്രധാന ശത്രുക്കൾ.
മണ്ണിര കമ്പോസ്റ്റിന്റെ ഗുണ നിലവാരം അതിലുള്ള മണ്ണിരകളുടെ എണ്ണത്തെ ആശ്രയിച്ചിരിക്കും. ഓരോ ഡിവിഷനിലും തിങ്ങി നിറഞ്ഞ് മണ്ണിര ഉണ്ടാവണം. നിക്ഷേപിക്കുന്ന അഴുകിയ ജൈവ മാലിന്യത്തിന്റെ മൂന്നിൽ ഒരു ഭാഗമോ അതിൽ താഴെയോ ആയിരിക്കും ലഭിക്കുന്ന മണ്ണിര കമ്പോസ്റ്റ്. നിക്ഷേപിക്കുന്ന മാലിന്യത്തിലെ ഉയർന്ന തോതിലുള്ള ജലാംശമാണ് ഇതിനു പ്രധാന കാരണം.
മണ്ണിര കമ്പോസ്റ്റ് ബെഡിന്റെ താഴെ ഒരു മൂന്നിഞ്ച് ഘനത്തിൽ അറക്കപ്പൊടിയും തൊണ്ടും ചകിരിയും ഒക്കെ ഉപയോഗിച്ച് ഒരു ബെഡ് ഉണ്ടാക്കണം എന്നുള്ള നിർദ്ദേശം പല ലേഖനങ്ങളിലും നിങ്ങൾ കണ്ടിരിക്കും. ഇത് എന്തിനാണെന്നോ ഇതിന്റെ ഗുണദോഷങ്ങൾ എന്താണെന്നോ ആരും അന്വേഷിക്കാറില്ല. ഈ ബെഡിൽ മണ്ണിരകൾ പ്രവേശിക്കുകയോ അവയുടെ മുട്ട വിരിയുകയോ ചെയ്യുന്നതായി കാണുന്നില്ല. അറക്കപ്പൊടിയിൽ 60% കാർബണും ഉയർന്ന തോതിൽ ലിഗ്നിനും മറ്റു വിഷ വസ്തുക്കളും (Toxins) അടങ്ങിയിരിക്കുന്നു. ചകിരിച്ചോറിൽ 40% ലിഗ്നിനും ഉയർന്ന തോതിൽ കാർബണും അടങ്ങിയിരിക്കുന്നു. കൂടാതെ ഇവയുടെ അഴുകൽ പ്രക്രിയയിൽ മണ്ണിര കമ്പോസ്റ്റിൽ ഉള്ള ഏറെക്കുറെ മുഴുവൻ പാക്യജനകനും നഷ്ടമാകും. അതുകൊണ്ട് അശാസ്ത്രീയമായ ഈ അബദ്ധത്തിനു മുതിരാതിരിക്കുന്നതാണ് നല്ലത്. ഇങ്ങനെ ഒരു ബെഡ്ഡ് നിർത്തിക്കൊണ്ട് മണ്ണിരകമ്പോസ്റ്റു ഇളക്കാനും സാധ്യമല്ല. അതുകൊണ്ട് ഒരു നനഞ്ഞ കട്ടിയുള്ള ചണച്ചാക്ക് താഴെ വിരിച്ചുകൊടുക്കുന്നതാണ് ഏറ്റവും അഭികാമ്യം. ഈ ചാക്ക് ഈർപ്പം നിലനിർത്തുകയും അധികമുള്ള ജലം വലിച്ചെടുക്കുകയും ചെയ്യും. ലിഗ്നിൻ സസ്യങ്ങൾക്ക് നന്നല്ല. ചകിരിച്ചോർ കമ്പോസ്റ്റാക്കുമ്പോൾ ഈ ലിഗ്നിൻ 40% ത്തിൽനിന്നു 4% ആയി കുറയുന്നു. അതുകൊണ്ടാണ് ചകിരിച്ചോർ കമ്പോസ്റ് കൃഷിക്ക് ഉപയോഗിക്കാൻ സാധിക്കുന്നത്.
അടുത്ത നിർദ്ദേശമാണ് താഴെ ഒരു കുഴൽ ഘടിപ്പിച്ചു വെർമിവാഷ് സംഭരിക്കുക എന്നുള്ളത്. ആവശ്യത്തിലധികം വെള്ളം ഒഴിച്ച് കൊടുത്താൽ മാത്രമേ കുഴലിൽ കൂടി അത് പുറത്തോട്ടു ഒഴുകുകയുള്ളൂ. അങ്ങനെ ഒഴുകി വരുന്നത് ജീവാണുക്കളും മണ്ണിരകളുടെ മുട്ടകളും ആയിരിക്കും. തന്നെയുമല്ല ഈ കുഴലുകളിൽ കൂടി ഉറുമ്പ് ഉൾപ്പെടെയുള്ള പല ക്ഷുദ്ര ജീവികളും അകത്തു പ്രവേശിക്കുകയും ചെയ്യും. അതുകൊണ്ട് ഈ രണ്ട് ഏർപ്പാടുകളും തികച്ചും അശാസ്ത്രീയമാണ്. കുറച്ചു വെർമി കമ്പോസ്റ്റ് ഒരു തുണിസഞ്ചിയിൽ കെട്ടി വെള്ളത്തിൽ ഇട്ടാൽ ലഭിക്കുന്നതാണ് ഏറ്റവും നല്ല വെർമി വാഷ്. പത്രപോഷണത്തിന് ഇതിനെ ജയിക്കാൻ മറ്റൊന്നും ഇല്ല.
മന്നത്ത് പത്മനാഭന്റെ അമ്പതാം ചരമവാർഷികമാണ് . അദ്ദേഹം ഇന്ന് ഓർമിക്കപ്പെടുന്നത് എൻഎസ്എസ് എന്ന നായർ സർവീസ് സൊസൈറ്റിയുടെ സ്ഥാപകനേതാവ് എന്ന നിലയ്ക്കാണ്. സ്ഥാപിക്കപ്പെട്ട കാലംമുതൽ 31 വർഷം തുടർച്ചയായി അദ്ദേഹം ആയിരുന്നു അതിന്റെ സെക്രട്ടറി. തുടർന്ന് മൂന്നുവർഷം പ്രസിഡന്റ്. ശേഷിച്ച അദ്ദേഹത്തിന്റെ ജീവിതകാലത്തെ 22 വർഷങ്ങളിലും എൻഎസ്എസിനെ ഏറ്റവും സ്വാധീനിക്കുകയും നിയന്ത്രിക്കുകയുംചെയ്ത വ്യക്തിയും മന്നംതന്നെയായിരുന്നു. സംഘടനാപരമായും സാമ്പത്തികമായും അദ്ദേഹം ഒരുക്കിയ ഉറച്ച തറയിലായിരുന്നു കഴിഞ്ഞ 50 വർഷവും എൻഎസ്എസ് വളർന്നത്.
അപൂർണമായ പ്രാഥമികവിദ്യാഭ്യാസംമാത്രം നേടാനേ തന്റെ പരിമിതമായ കുഗ്രാമ ജീവിതസാഹചര്യത്തിൽ കുട്ടിക്കാലത്ത് മന്നത്ത് പത്മനാഭപിള്ളയ്ക്ക് കഴിഞ്ഞുള്ളൂ. എന്നിട്ടും അദ്ദേഹത്തിന് ആദ്യം ലഭിച്ച ജോലി പ്രൈമറി സ്കൂൾ അധ്യാപകന്റേതായിരുന്നു. ഏതാനും വർഷങ്ങൾക്കുശേഷം വക്കീൽ പരീക്ഷ പാസായി ചങ്ങനാശേരിയിൽ വക്കീലായി.
അക്കാലത്താണ് ആ പ്രദേശത്തുള്ള ചിലർ നായന്മാരുടെ ഒരു കരയോഗം സ്ഥാപിക്കുന്നതിൽ മന്നത്തെ പങ്കാളിയാക്കിയത്. അദ്ദേഹത്തെ അവർ അതിന്റെ സെക്രട്ടറിയാക്കി. സമുദായത്തിന്റെ സമഗ്രവളർച്ചയ്ക്ക് അനുയോജ്യം ഒരു സർവീസ് സൊസൈറ്റിയാണ് എന്നുകണ്ട് മന്നവും അക്കാലത്ത് ചങ്ങനാശേരിയിൽ സ്കൂൾ അധ്യാപകജോലി നോക്കിയിരുന്ന കെ കേളപ്പനും മുൻകൈയെടുത്ത് എൻഎസ്എസ് രൂപീകരിച്ചു. കേളപ്പൻ സ്ഥാപക പ്രസിഡന്റും മന്നം സെക്രട്ടറിയുമായി. എൻഎസ്എസിന്റെ വളർച്ചയ്ക്കും അതിൽ അംഗങ്ങളെ ചേർക്കുന്നതിനും അതിന് സമ്പത്ത് ഉണ്ടാക്കി സമുദായത്തിന്റെ അത്താണിയാക്കുന്നതിനും ആദ്യകാലത്ത് മന്നം നടത്തിയ പ്രവർത്തനം സമാനതകൾ ഇല്ലാത്തതായിരുന്നു. എന്നാൽ, തിരിഞ്ഞുനോക്കുമ്പോൾ കേരളീയസമൂഹത്തെ സംബന്ധിച്ചിടത്തോളം കൂടുതൽ പ്രധാനം അദ്ദേഹം ഏർപ്പെട്ട് നടത്തിയ സാമൂഹ്യപരിഷ്കാരങ്ങളാണ്. സ്വാമി വിവേകാനന്ദൻ, ശ്രീനാരായണഗുരു തുടങ്ങിയ ആ കാലഘട്ടത്തെ സാമൂഹ്യപരിഷ്കർത്താക്കൾ സമൂഹ കാഴ്ചപ്പാടിലും ആചാരാനുഷ്ഠാനങ്ങളിലും വലിയ മാറ്റങ്ങൾക്കിടയാക്കി. ഇപ്പോൾ ആർഎസ്എസും ബിജെപിയും പുനഃപ്രതിഷ്ഠിക്കാൻ ശ്രമിക്കുന്ന മനുസ്മൃതിയുടെ ആചാരവ്യവസ്ഥകൾ കാലഹരണപ്പെട്ടവയാണ് എന്ന് സ്വാമിയും ഗുരുവും പറഞ്ഞതിനെ മന്നം ആവർത്തിച്ചു. അന്നത്തെ രാജാവ് ശ്രീമൂലം തിരുനാളും ബ്രാഹ്മണരും അവയെ അടിസ്ഥാനമാക്കി അതുവരെ നിലനിന്ന ആചാരങ്ങൾ തുടരണമെന്ന് കൽപ്പിച്ചപ്പോൾ മന്നത്തിന്റെ നേതൃത്വത്തിൽ എൻഎസ്എസ് അതിനെ പരാജയപ്പെടുത്തി. ഇന്നത്തെ എൻഎസ്എസ് നേതൃത്വം ചെയ്യുന്നത് അന്ന് മന്നത്തിന്റെ നേതൃത്വത്തിൽ നടപ്പാക്കിയ സാമൂഹ്യപരിഷ്കാരങ്ങളെ നിഷേധിക്കുകയാണ്.
അങ്ങനെ നായന്മാർക്ക് പ്രത്യേകമായി നിശ്ചയിച്ചിരുന്ന പുല ആചരണം, കെട്ടുകല്യാണം, തിരണ്ടുകുളി തുടങ്ങിയ അനാചാരങ്ങൾ നിർത്തലാക്കുന്നതിന് മന്നം പ്രേരിപ്പിച്ചു. മാത്രമല്ല, നായർ ജാതിയിലെ നിരവധി അവാന്തരവിഭാഗങ്ങൾ തമ്മിൽ പാലിച്ചുവന്ന ഭേദങ്ങൾ വർജിച്ച് ഒരൊറ്റ സമുദായമായി ഐക്യപ്പെടാൻ മന്നത്തിന്റെ നേതൃത്വത്തിൽ സമുദായാംഗങ്ങളോട് എൻഎസ്എസ് ആഹ്വാനം ചെയ്തു. ആചാരാനുഷ്ഠാനങ്ങളിൽ അക്കാലത്ത് കേരളത്തിലെ ജാതികളിലാകെ വലിയ മാറ്റം വന്നുകൊണ്ടിരിക്കുകയായിരുന്നു.
ഇങ്ങനെ കാലോചിതമായ മാറ്റങ്ങൾക്കൊപ്പം അയിത്താചരണം അവസാനിപ്പിക്കണം, എല്ലാ ജാതിക്കാർക്കും ക്ഷേത്രപ്രവേശനം അനുവദിക്കണം എന്ന് സമുദായത്തെക്കൊണ്ട് ആവശ്യപ്പെടുന്നതിന് മന്നം നേതൃത്വം നൽകി. 1924 ലെ വൈക്കം സത്യഗ്രഹം, 1931ലെ ഗുരുവായൂർ സത്യഗ്രഹം എന്നിവയിൽ മന്നം സജീവമായി പങ്കുകൊണ്ടു. ഒരുവശത്ത് എസ്എൻഡിപി, മറുവശത്ത് യോഗക്ഷേമസഭ എന്നിവയുമായി മന്നം എൻഎസ്എസ് സെക്രട്ടറി എന്ന നിലയിൽ ഇക്കാര്യത്തിൽ കൈകോർത്തു. തന്റെ കുടുംബക്ഷേത്രം പിന്നോക്ക ജാതിക്കാർക്കായി തുറന്നുകൊടുത്ത ശേഷമാണ് മന്നം മറ്റ് ക്ഷേത്രങ്ങളിലും അവരെ പ്രവേശിപ്പിക്കണം എന്ന് ആവശ്യപ്പെട്ടത്. വൈക്കം ക്ഷേത്രത്തിനു സമീപമുള്ള റോഡുകളിലൂടെ സഞ്ചരിക്കാൻ പിന്നോക്കക്കാരെ അനുവദിക്കണം എന്നാവശ്യപ്പെട്ട് വൈക്കത്തുനിന്ന് തിരുവനന്തപുരത്തേക്കുള്ള സവർണജാഥ നയിച്ചത് മന്നമായിരുന്നു.
അതേസമയം ഇക്കാര്യത്തിൽ അയ്യൻകാളിയുടെ സാധുജന പരിപാലനസംഘം പോലെയുള്ള സംഘടനകളോട് എസ്എൻഡിപി യോഗം കാണിച്ച ആഭിമുഖ്യം മന്നം കാണിച്ചില്ല. കുറച്ചുകാലം ശ്രീമൂലം അസംബ്ലിയിൽ അംഗമായിരുന്നപ്പോൾ മന്നം ഇത്തരം ആവശ്യങ്ങൾക്കും നായർ സമുദായത്തെ നിയന്ത്രിച്ചിരുന്ന നിയമ ചട്ട ഭേദഗതിക്കുമായി യത്നിച്ചിരുന്നു.
സി പി രാമസ്വാമി അയ്യർ സ്വതന്ത്ര തിരുവിതാംകൂർ നയം നടപ്പാക്കാൻ ശ്രമിച്ചതിന്റെ അവസാനഘട്ടത്തിൽ മന്നം അതിനെതിരെ പരസ്യമായി രംഗത്തുവന്നു. എൻഎസ്എസ് പ്രസിഡന്റ് സ്ഥാനം രാജിവച്ചൊഴിഞ്ഞ ശേഷമായിരുന്നു അത്. അതിന്റെപേരിൽ മന്നം അറസ്റ്റ് ചെയ്യപ്പെടുകയും കേസിൽ ശിക്ഷിക്കപ്പെട്ട് പൂജപ്പുര ജയിലിൽ അടയ്ക്കപ്പെടുകയുംചെയ്തു. അതായിരുന്നു മന്നം പരസ്യമായി രാഷ്ട്രീയരംഗത്തുവന്ന ആദ്യ അവസരം.
നൂറ്റാണ്ടുകളായി നിലനിന്നു വന്ന ജാതികൾതമ്മിലുള്ള ബഹുതലസ്പർശിയായ അന്തരം അത്രവേഗം പൊലിഞ്ഞുപോകുമോ. പ്രത്യേകിച്ചും അതേ തുടർന്ന് രാഷ്ട്രീയനേട്ടങ്ങൾ ബന്ധപ്പെട്ടവർക്ക് ഉണ്ടാകാനിടയുള്ളപ്പോൾ. ഈ ചോദ്യം ഉത്തരമില്ലാതെ ഇന്നും അവശേഷിക്കുന്നു
ബാലചന്ദ്രൻ ചുള്ളിക്കാട് ഈയിടെ, തന്റെ രചനകളൊന്നും സ്കൂളിലോ കോളേജിലോ പഠിപ്പിച്ചുപോകരുത് എന്ന് പ്രഖ്യാപിച്ചത് വലിയ പുക്കാറാവുകയുണ്ടായി. അക്ഷരം എഴുതാനറിയാത്ത അധ്യാപകരും അത്തരം സംഗതികൾ ശ്രദ്ധിക്കാത്ത പാഠ്യപദ്ധതിയും എന്നതായിരുന്നു കവിയുടെ വിശദീകരണം. എം.ടി.യും സുഗതകുമാരിയുംമറ്റും ബാലചന്ദ്രൻ പറഞ്ഞതിലും കാര്യമുണ്ട് എന്ന നിലപാട് വ്യക്തമാക്കിയതോടെയാണ് കോലാഹലം ശമിച്ചത്.
അധ്യാപകരെല്ലാം അക്ഷരം തിരിയാത്തവരാണ് എന്നത് അത്യുക്തിയാണ്; അവർക്കിടയിൽ അത്തരക്കാരൊന്നുമില്ല എന്നത് അസത്യവും.
ഇപ്പോൾ ബിരുദധാരികളായി പുറത്തിറങ്ങുന്ന പലരും അക്ഷരത്തെറ്റും വ്യാകരണപ്പിശകും വരുത്തുമെന്ന് എനിക്ക് അനുഭവംകൊണ്ടറിയാം. അത്തരക്കാരെ 26 കൊല്ലം എം.എ. പഠിപ്പിച്ചവനാണ് ഞാൻ. 15 കൊല്ലം പഠിച്ചിട്ടും മര്യാദയ്ക്ക് മലയാളമെഴുതാൻ പ്രാപ്തിനൽകാത്ത നമ്മുടെ വിദ്യാഭ്യാസസമ്പ്രദായത്തിന്റെ പോരായ്മയ്ക്ക് ആരെല്ലാം സമാധാനംപറയണം?
അക്ഷരപ്പിശകോ വ്യാകരണത്തെറ്റോ ഒന്നും തിരുത്തിക്കൂടാ എന്ന് നിലപാടുള്ളവർ അധ്യാപകർക്കിടയിലുണ്ട്. കുട്ടി സ്വാഭാവികമായി എഴുതുന്നതിന് 'അതിന്റേതായ ഒരു പ്രത്യേകഭംഗി'യുണ്ട് എന്നത്രെ സിദ്ധാന്തം! അതിനാൽ തിരുത്തൽവാദം പിന്തിരിപ്പനാകുന്നു.
(ഒരു സീക്രട്ട്: ഇംഗ്ലീഷ് വേർഡ്സോ സെന്റൻസോ എഴുതുമ്പോൾ സ്പെല്ലിങ് മിസ്റ്റേക്കോ ഗ്രമാറ്റിക്കൽ എററോ വരാതെ നോക്കണം, കെട്ടോ).
തിരുത്തൽ വിരോധവാദികളോട് ചില ചോദ്യങ്ങൾ: സർ, പിന്നെ നിങ്ങൾക്കെന്താണ് പണി? ആ 'പ്രത്യേകഭംഗി' ആസ്വദിക്കുന്നതിനാണോ നിങ്ങൾ ശമ്പളംവാങ്ങുന്നത്? മറക്കുക, മറയ്ക്കുക എന്നീ പദങ്ങൾ ഒരേപോലെ എഴുതിയാൽ കാര്യം തിരിയുമോ? അത് വിദ്യാർഥി എങ്ങനെ മനസ്സിലാക്കും?
'ആന പുറത്തുകയറി' എന്നതും 'ആനപ്പുറത്തുകയറി' എന്നതും വ്യത്യസ്തമായിരിക്കുന്നത് എന്തുകൊണ്ടാണെന്ന് വിദ്യാർഥിക്ക് എങ്ങനെ വ്യക്തമാകും? 'കഥാകാരിയുടെ ആ കൃതി നന്ന്' എന്ന വാക്യം രണ്ട് വാക്കുകൾക്കിടയിലെ അകലം (സ്പേസ്) ഒഴിവാക്കി 'കഥാകാരിയുടെ ആകൃതി നന്ന്' എന്ന് എഴുതിയാൽ സാഹിത്യവിമർശനം ശൃംഗാരമായി കോലംകെടും എന്നതിന്റെ ഉത്തരവാദിത്വം ആര് ഏറ്റെടുക്കും?
വിദ്യാലയത്തിലും കലാലയത്തിലും സർവകലാശാലയിലും തോൽക്കാതെ നോക്കുക, കഴിയുന്നത്ര പേരെ പാസാക്കുക എന്നതാണ് ഇപ്പോഴത്തെ പരീക്ഷാനയം! അല്ലാത്തത് വിദ്യാർഥികളോടുകാണിക്കുന്ന ക്രൂരതയാണത്രെ. പിന്നെ എന്തിനാണ് സർ, പരീക്ഷ?
ഒന്നാംക്ലാസിൽ എല്ലാവരെയും പാസാക്കുക എന്നൊരു നയം മുമ്പ് ചാക്കീരി അഹമ്മദ്കുട്ടി സംസ്ഥാനവിദ്യാഭ്യാസമന്ത്രി (1973-77)യായിരിക്കുമ്പോൾ കൊണ്ടുവന്നു. നാട്ടുകാർ അതിനെ പരിഹസിച്ച് 'ചാക്കീരിപ്പാസ്' എന്നുവിളിച്ചിരുന്നു. എങ്കിലും സംഗതി നിലനിന്നു. അത് കാലംചെല്ലുന്തോറും ക്ലാസുകയറ്റംകിട്ടി മേലോട്ടുമേലോട്ടു പോയി...
.....................
വാൽക്കഷണം: ചോദ്യം: ഒറ്റവാക്കിൽ ഉത്തരമെഴുതുക, രണ്ടുമാർക്ക്.
കരയിലെ ഏറ്റവും വലിയ ജീവി ഏതാണ്?
കുട്ടി ഉത്തരമെഴുതി: ആമ.
അതിന് ഒരു മാർക്ക് കിട്ടി. ശരിയുത്തരമായ 'ആന'യിലെ പകുതിഭാഗമായ 'ആ' ഉത്തരത്തിൽ ഉണ്ട്. ആ വകയിൽ പകുതി മാർക്ക്!
മലയാളത്തിന്റെ പ്രിയഗായകന് മാർച്ച്
മൂന്നിന് 76 തികയുന്നു. പിന്നിട്ട പാട്ടുവഴികളെക്കുറിച്ച് ഗായകൻ ആലാപനത്തിന് പുതിയ ഭാവവും മാനവും നൽകിയ
ഗായകനാണ് പി ജയചന്ദ്രൻ. പാടിയ പാട്ടുകളിൽ ഭൂരിഭാഗവും സൂപ്പർഹിറ്റാക്കിയ ഭാവഗായകൻ.സ്വർണഗോപുര നർത്തകീശിൽപ്പം കണ്ണിനു സായൂജ്യം
നിൻ രൂപം...,രാസാത്തി ഉന്നെ കാണാത നെഞ്ച്...,കേവല മർത്യഭാഷ കേൾക്കാത്ത.... എത്രയെത്ര
പാട്ടുകളാണ് ഇപ്പോഴും കാതുകളിൽ അലയടിക്കുന്നത്. മലയാളം, തമിഴ്, കന്നട, തെലുങ്ക്,
ഹിന്ദി ഭാഷകളിൽ രണ്ടായിരത്തോളം പാട്ടുകൾക്കാണ്
പി ജയചന്ദ്രൻ ജീവൻ നൽകിയത്. മാർച്ച് മൂന്നിന്, അദ്ദേഹത്തിന് 76 തികയുന്നു. എന്നെ ഞാനാക്കിയത് ദേവരാജൻ മാഷ്എന്നെയും യേശുദാസിനെയും ദേവരാജൻ മാഷ്
ഏറ്റവും കൂടുതൽ പഠിപ്പിച്ചത് പദങ്ങളുടെ ഉച്ചാരണമാണ്. പദങ്ങൾ വ്യക്തമായി മനസ്സിലാകുംവിധം ഉച്ചരിക്കാനാണ് പഠിപ്പിച്ചത്.
കർശനമായ പരിശീലം. എന്റെ ഉച്ചാരണരീതി
ശരിയാക്കിയെടുത്തത് ദേവരാജൻ മാഷാണ്. റെക്കോഡിങ്ങിനുമുമ്പ് നാലു ദിവസം, മാഷ് ഞങ്ങളെ
പുതിയ പാട്ടിലെ പദങ്ങളുടെ ഉച്ചാരണവും അർഥവും പഠിപ്പിക്കും. ഓരോ വരിയും പാടി, പാട്ടിന്റെ
മൂഡ് വിവരിച്ചുതരും. നോട്ടുബുക്കും പെൻസിലുമായാണ് ഞങ്ങൾ സ്റ്റുഡിയോയിൽ പോയിരുന്നത്.യേശുദാസ് ജ്യേഷ്ഠസഹോദരൻ 1958ൽ, സംസ്ഥാന സ്കൂൾ യുവജനോത്സവത്തിൽ, യേശുദാസിന്റെ
ലളിതഗാനത്തിന് ഞാൻ മൃദംഗം വായിച്ചിട്ടുണ്ട്. രണ്ടുപേർക്കും അതത് മത്സരങ്ങളിൽ ഒന്നാം സമ്മാനവും കിട്ടി. അവിടെവച്ചാണ് ഞങ്ങൾ ആദ്യം
കണ്ടത്. യേശുദാസ് പാടിത്തുടങ്ങുന്ന കാലം ഞാൻ ഡിഗ്രി കഴിഞ്ഞ് ജോലി അന്വേഷിച്ച് മദ്രാസിൽ
ജ്യേഷ്ഠന്റെ കൂടെയാണ്. അന്ന് യേശുദാസും
മദ്രാസിലുണ്ടായിരുന്നു. അന്നുമുതൽ ഇന്നുവരെ ഹാർദമായ ബന്ധമാണ്. യേശുദാസ് പാടാനിരുന്ന
പാട്ടു പാടിയാണ് ഞാൻ പിന്നണി ഗായകനാകുന്നത്, 1966-ൽ. മഞ്ഞലയിൽ മുങ്ങിത്തോർത്തി... എന്ന
ഗാനം. ഭാസ്കരൻ മാഷുടെ വരികൾ. ആദ്യ ദിവസം പാടിയത് തീരെ ശരിയായില്ല. പേടിച്ചു പേടിച്ച്
പാടി, മൊത്തം തെറ്റി. ഞാൻ നിരാശനായി. എന്നാൽ, പിറ്റേന്ന് ദേവരാജൻ മാഷ് വീണ്ടും വിളിച്ചു. ആത്മവിശ്വാസത്തോടെ വീണ്ടും റെക്കോഡിങ്
മുറിയിൽ. പാടി... എല്ലാം ശരിയായി.ഇഷ്ട ഗായകർമുഹമ്മദ് റഫി, ലത മങ്കേഷ്കർ, പി സുശീല
എന്നിവരുടെ ഗാനങ്ങളാണ് പതിവായി കേൾക്കുന്നത്. എന്റെ പാട്ടുകൾ കേൾക്കാറില്ല. ഇന്നത്തെ
പാട്ടുകൾക്ക് കഥാസന്ദർഭങ്ങളില്ല. നാലഞ്ച് പാട്ടു വേണം. അതിന് ട്യൂണും ഇട്ടുവച്ചിട്ടുണ്ടാകും.
അതിൽ കുറെ വരികൾ കുത്തിക്കയറ്റും. സീനിൽ കുറെ ആൾക്കാർ ഓടിച്ചാടി നടക്കുന്നുണ്ടാകും.
ഇന്ന്, സീനിൽ ആരും പാടുന്നില്ല. പ്രേക്ഷകർ പാട്ടല്ല ശ്രദ്ധിക്കുന്നത്, ആ സമയത്ത് ദൃശ്യത്തിൽ ഓടിനടക്കുന്നവരെയാണ്. പണ്ട് പ്രേംനസീർ പാടി അഭിനയിക്കുന്നത്
ഇന്ന് ഗൃഹാതുരത്വം ഉണർത്തുന്ന ഒരോർമയായി. അക്ഷരസ്ഫുടതയില്ലാത്ത പാട്ടുകൾ കൃത്യമായ
ഉച്ചാരണവും അർഥമറിഞ്ഞുള്ള ആലാപനവുമാണ് പാട്ടുകൾക്ക് ജീവൻ നൽകുന്നത്. നിർഭാഗ്യവശാൽ,
ചില പുതിയ പാട്ടുകാർ പാടുന്നതെന്താണെന്നുതന്നെ മനസ്സിലാകുന്നില്ല. അക്ഷരസ്ഫുടതയില്ല. പരിശീലനം ലഭിക്കാത്തതായിരിക്കാം കാരണം. ആത്മാവ് നഷ്ടപ്പെട്ട ഗാനങ്ങൾഅർഥം മനസ്സിലാക്കി, സന്ദർഭം ഉൾക്കൊണ്ട്
പാടുന്ന രീതിയാണ് എനിക്ക് പരിചയം. ഇപ്പോൾ അങ്ങനെയല്ല. സാങ്കേതികവിദ്യ മാറി, എല്ലാം
യാന്ത്രികമായി. പാടാൻ വിളിക്കും, രണ്ടു വരി പാടിയാൽ പൊയ്ക്കോളാൻ പറയും. ബാക്കി പിന്നീടാണ്.
ആദ്യകാലങ്ങളിൽ ലഭിച്ചിരുന്ന സംതൃപ്തി ഗായകന് ലഭിക്കുന്നില്ല. മലയാള സിനിമാ ഗാനങ്ങൾക്ക്
ആത്മാവുതന്നെ നഷ്ടപ്പെട്ടുവെന്നതാണ് വലിയ ദുരന്തം.ന്യൂജെൻ പാട്ടുകൾ നിലനിൽക്കില്ലഇന്നാർക്കും സംഗീതം ചെയ്യാമെന്നായിട്ടുണ്ട്.
ന്യൂജെൻ സംഗീത ഉപകരണങ്ങൾ ഉപയോഗിക്കാനറിഞ്ഞാൽമാത്രം മതി. എന്റെ ആദ്യ ഗാനവും അരനൂറ്റാണ്ടിനു
മുമ്പ് ഞാൻ പാടിയ പൂവും പ്രസാദവും ഇളനീർക്കുടവുമായ്..., ഇനിയും പുഴയൊഴുകും..., അനുരാഗഗാനം
പോലെ... എന്നീ പാട്ടുകളും ഇന്നും ആളുകൾ മൂളുമ്പോൾ ന്യൂജെൻ നിർമിതികളെല്ലാം എന്നു കേട്ടെന്നോ,
എന്നു മറന്നെന്നോ ആർക്കുമറിയില്ല.വരികൾക്ക് ഇടയിലെ കല്ലുകടിവരികൾക്കിടയ്ക്ക് വർത്തമാനം കയറ്റുന്നതാണ്
പിന്നണിഗാന രംഗത്തെ കല്ലുകടി. പാട്ടുകൾക്കിടയ്ക്ക് നായികാനായകന്മാർ ഫോണിൽ സംസാരിക്കുന്നു. പാട്ടിനോടും
ഗായകനോടുമുള്ള അവഹേളനമാണിത്. പ്രതിഭാശാലികളായ
പുതിയ സംവിധായകരുണ്ട്, പക്ഷേ, അവർക്കിന്ന് അർഹിക്കുന്ന അംഗീകാരം കിട്ടുന്നില്ല. നിത്യഹരിതമെന്നത്
ഇന്നത്തെ പാട്ടുകളുടെ വിശേഷണമേയല്ല. എല്ലാം ഒരിക്കൽ കേട്ട് മറക്കാനുള്ളതാണ്.
ഓ.ഓഹോ.. മഞ്ഞലയില്‍ മുങ്ങിത്തോര്‍ത്തി ധനുമാസ ചന്ദ്രിക വന്നു നിന്നെ മാത്രം കണ്ടില്ലല്ലോ നീ മാത്രം വന്നില്ലല്ലോ പ്രേമചകോരീ ചകോരീ ചകോരീ (മഞ്ഞലയില്‍ )
കര്‍ണ്ണികാരം പൂത്തു തളിര്‍ത്തു കല്പനകള് താലമെടുത്തു (കര്‍ണികാരം..) കണ്മണിയേ കണ്ടില്ലല്ലോ എന്റെ സഖി വന്നില്ലല്ലോ കണ്ടവരുണ്ടോ ഉണ്ടോ ഉണ്ടോ? (മഞ്ഞലയില്‍ )