Monday, July 22, 2019

The World's Best Investing Checklist



safalniveshak.com

The World's Best Investing Checklist

Dev says



Peter Kaufman has done an amazing job compiling some of the world’s best lessons on investment behaviour into a masterpiece. We know it as “Poor Charlie’s Almanack“, which is a collection of speeches and talks by Charlie Munger.
While the entire book is one amazing journey through the mind of one the greatest investment and behavioural thinkers of our times, one part that takes the cake is where Kaufman has condensed Munger’s teachings into a checklist.
He calls this “Investing Principles Checklist”, as it contains the core principles that has made Munger the brilliant investor he is today.
These principles can further be condensed into four most basic guiding principles of life and investing – Preparation. Discipline. Patience. Decisiveness.
These principles cannot be prioritized in terms of any importance. Rather, together, they make up a sensible, thinking, and disciplined investor’s mental toolkit.
Munger’s Investing Principles Checklist
1. Risk – All investment evaluations should begin by measuring risk, especially reputational.
  • Incorporate an appropriate margin of safety
  • Avoid dealing with people of questionable character
  • Insist upon proper compensation for risk assumed
  • Always beware of inflation and interest rate exposures
  • Avoid big mistakes; shun permanent capital loss
2. Independence – “Only in fairy tales are emperors told they are naked.”
  • Objectivity and rationality require independence of thought
  • Remember that just because other people agree or disagree with you doesn’t make you right or wrong – the only thing that matters is the correctness of your analysis and judgment
  • Mimicking the herd invites regression to the mean (merely average performance)
3. Preparation – “The only way to win is to work, work, work, work, and hope to have a few insights.”
  • Develop into a lifelong self-learner through voracious reading; cultivate curiosity and strive to become a little wiser every day
  • More important than the will to win is the will to prepare
  • Develop fluency in mental models from the major academic disciplines
  • If you want to get smart, the question you have to keep asking is “why, why, why?”
4. Intellectual humility – Acknowledging what you don’t know is the dawning of wisdom.
  • Stay within a well-defined circle of competence
  • Identify and reconcile disconfirming evidence
  • Resist the craving for false precision, false certainties, etc.
  • Above all, never fool yourself, and remember that you are the easiest person to fool
  • “Understanding both the power of compound interest and the difficulty of getting it is the heart and soul of understanding a lot of things.”
5. Analytic rigor – Use of the scientific method and effective checklists minimizes errors and omissions.
  • Determine value apart from price; progress apart from activity; wealth apart from size
  • It is better to remember the obvious than to grasp the esoteric
  • Be a business analyst, not a market, macroeconomic, or security analyst
  • Consider totality of risk and effect; look always at potential second order and higher level impacts
  • Think forwards and backwards – Invert, always invert
6. Allocation – Proper allocation of capital is an investor’s number one job.
  • Remember that highest and best use is always measured by the next best use (opportunity cost)
  • Good ideas are rare – when the odds are greatly in your favor, bet (allocate) heavily
  • Don’t “fall in love” with an investment – be situation-dependent and opportunity-driven
7. Patience – Resist the natural human bias to act.
  • “Compound interest is the eighth wonder of the world” (Einstein); never interrupt it unnecessarily
  • Avoid unnecessary transactional taxes and frictional costs; never take action for its own sake
  • Be alert for the arrival of luck
  • Enjoy the process along with the proceeds, because the process is where you live
8. Decisiveness – When proper circumstances present themselves, act with decisiveness and conviction.
  • Be fearful when others are greedy, and greedy when others are fearful
  • Opportunity doesn’t come often, so seize it when it comes
  • Opportunity meeting the prepared mind; that’s the game
9. Change – Live with change and accept unremovable complexity.
  • Recognize and adapt to the true nature of the world around you; don’t expect it to adapt to you
  • Continually challenge and willingly amend your “best-loved ideas”
  • Recognize reality even when you don’t like it – especially when you don’t like it
10. Focus – Keep things simple and remember what you set out to do.
  • Remember that reputation and integrity are your most valuable assets – and can be lost in a heartbeat
  • Guard against the effects of hubris (arrogance) and boredom
  • Don’t overlook the obvious by drowning in minutiae (the small details)
  • Be careful to exclude unneeded information or slop: “A small leak can sink a great ship”
  • Face your big troubles; don’t sweep them under the rug
In the end, it comes down to Munger’s most basic guiding principles, his fundamental philosophy of life: Preparation. Discipline. Patience. Decisiveness.
Anyways, out of these principles, is anything missing from your investment life?
If yes, what is it and what are you doing to plug in the gap? Let me know in the Comments section below.
https://www.safalniveshak.com/charlie-munger-investing-principles-checklist/ 


Sunday, July 14, 2019

ഇന്ത്യയും ഇടതുപക്ഷവും - സുനിൽ പി ഇളയിടംUpdated: Friday Jul 12, 2019




ഇന്ത്യയും ഇടതുപക്ഷവും

സുനിൽ പി ഇളയിടംUpdated: Friday Jul 12, 2019

കഴിഞ്ഞ ദിവസങ്ങളിലൊന്നിൽ യാത്രാമധ്യേ ഒരു പുസ്തകശാലയിൽ കയറി പുതിയ പുസ്തകങ്ങൾ വെറുതെ മറിച്ചുനോക്കി. വലിയ പ്രാധാന്യത്തോടെ മുൻനിരയിൽത്തന്നെ പ്രദർശിപ്പിച്ചിരിക്കുന്ന ഒരു പുതിയ പുസ്തകം അപ്പോഴാണ് കണ്ണിൽപെട്ടത്. ഇന്ത്യയിലെ പ്രമുഖനായ ഹിന്ദുത്വവക്താക്കളിലൊരാൾ എഡിറ്റ് ചെയ്ത ഗ്രന്ഥമാണ്. ലോകപ്രസിദ്ധ പ്രസാധകരായ പെൻഗ്വിൻ ബുക്സിന്റെ ഇന്ത്യൻ ശാഖകളിലൊന്നാണ് പ്രസാധകർ. വലതുപക്ഷ ദേശീയതയുടെ ചരിത്രവും ദർശനവും ചർച്ചചെയ്യുന്ന ഗ്രന്ഥം എന്ന് കവർപേജ് പ്രഖ്യാപിക്കുന്നുണ്ട്. പുസ്തകം കൈയിലെടുത്ത് മറിച്ചുനോക്കി. എഡിറ്ററുടെ സാമാന്യം ദീർഘമായ ആമുഖത്തിനുശേഷം പ്രമുഖ ചിന്തകരുടെ പേരുകൾ ആദ്യം ശ്രദ്ധിച്ചത് അതാണ്. ബങ്കിംചന്ദ്രചാറ്റർജി, വിവേകാനന്ദൻ, അരവിന്ദഘോഷ് എന്നിങ്ങനെ. തുടർന്നു നോക്കിയപ്പോൾ വേറെയും ചില പേരുകൾ കണ്ടു. സവർക്കർ, എ ബി വാജ്പേയി എന്നിങ്ങനെ. ഗുരുമൂർത്തിയുടെ ലേഖനത്തിലാണ് അത് അവസാനിക്കുന്നത്.
ഇന്ത്യയിലെ പുതിയ രാഷ്ട്രീയകാലാവസ്ഥയുടെ മികച്ച ആവിഷ്കാരമായാണ് ആ പുസ്തകം എനിക്കനുഭവപ്പെട്ടത്. വിവേകാനന്ദനും സവർക്കറും ഒരേ രാഷ്ട്രീയയുക്തിയുടെ പ്രതിനിധികളാണെന്നും ആ രാഷ്ട്രീയയുക്തിയാണ് ഇന്ത്യൻ ദേശീയതയുടെ അടിസ്ഥാനമെന്നും പ്രഖ്യാപിക്കുകയാണ് ആ ഗ്രന്ഥം. ആ യുക്തിയിലേക്ക് നിയോലിബറൽ സാമ്പത്തികദർശനത്തിന്റെയും കോർപറേറ്റ് മൂലധന താൽപ്പര്യങ്ങളുടെയും വീക്ഷണങ്ങൾകൂടി കൂട്ടിയിണക്കി വലതുപക്ഷ ദേശീയതയുടെ സമകാലിക ചിത്രം അത് കാഴ്ചവയ്ക്കുന്നു. വരാനിരിക്കുന്നത് ശൂദ്രസ്വരാജ് ആയിരിക്കുമെന്നും ‘വിശക്കുന്നവനോട് മതം പറയുന്നത് പരിഹാസ’മാണെന്നും പ്രഖ്യാപിച്ച സ്വാമി വിവേകാനന്ദൻ മതാധിഷ്ഠിത ദേശീയതയുടെയും നിയോ ലിബറൽ മൂലധനതാൽപ്പര്യങ്ങളുടെയും പൂർവഗാമിയായി പ്രതിഷ്ഠിക്കപ്പെടുന്നു. ദേശീയരാഷ്ട്രീയത്തിന്റെ പുതിയ സന്ദർഭം ജന്മം നൽകിയ വിചാരമാതൃക ഇതിലും മികച്ച രീതിയിൽ തെളിയാനിടയില്ലല്ലോ. ഹിന്ദുത്വം കൊലചെയ്ത രാഷ്ട്രപിതാവിനെത്തന്നെ ഹൈന്ദവ ദേശീയതയുടെ വക്താവായി അവർ പ്രതിഷ്ഠിക്കുന്ന കാലം അത്ര അകലെയാകാനിടയില്ല!
ഇടതുപക്ഷം തങ്ങളുടെ പ്രവർത്തനപരിപാടികളെ ഭാവനാത്മകമായി പുനർനിർവചിക്കണം എന്നത് ഗൗരവപൂർവം പരിഗണിക്കേണ്ട ഒരാവശ്യംതന്നെയാണ്. അത്തരം പുനർവിഭാവനത്തിലൂടെമാത്രമേ ഇന്ത്യൻ ഇടതുപക്ഷത്തിന് തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലെ അതിന്റെ അടിത്തറ വിപുലീകരിക്കാനാവുകയുള്ളൂ.
ഇന്ത്യ ഒരു പുതിയ രാഷ്ട്രീയഘട്ടത്തിലേക്ക് നീങ്ങുകയാണ്. കഴിഞ്ഞ തെരഞ്ഞെടുപ്പിലെ വലതുപക്ഷവിജയം ഇന്ത്യൻ രാഷ്ട്രീയത്തിന്റെ ആഖ്യാനക്രമത്തെ ഇതിനകംതന്നെ പുതിയൊരു ദിശയിലേക്ക് കൊണ്ടുപോയിട്ടുണ്ട്. ജനാധിപത്യം, സാമൂഹ്യനീതി, സ്ഥിതിസമത്വം തുടങ്ങിയ ആശയാവലികൾ രാഷ്ട്രീയപ്രക്രിയയുടെ കേന്ദ്രത്തിൽനിന്ന് മിക്കവാറും പൂർണമായിത്തന്നെ പിന്മാറിയിരിക്കുന്നു. പകരം മതാത്മക ദേശീയതയും മതവർഗീയതയും കോർപറേറ്റ് മൂലധനതാൽപ്പര്യങ്ങളും കൈകോർക്കുന്ന പുതിയ വ്യവഹാരം ഉയർന്നുവന്നിരിക്കുന്നു. ബിജെപിക്കുണ്ടായ വലിയ വിജയവും ഇടതുപക്ഷത്തിനും സോഷ്യലിസ്റ്റ് ‐ മതനിരപേക്ഷപ്രസ്ഥാനങ്ങൾക്കും നേരിട്ട തിരിച്ചടിയും ഇന്ത്യയുടെ ഭാവിരാഷ്ട്രീയജീവിതത്തെക്കുറിച്ചുള്ള പലതരം വിശദീകരണങ്ങൾക്ക് ഇതിനകം വഴിതുറന്നിട്ടുമുണ്ട്. വലതുപക്ഷത്തിന് ലോകവ്യാപകമായി കൈവന്നുകൊണ്ടിരിക്കുന്ന പുനരുജ്ജീവനത്തിന്റെ ഭാഗമായി ഇതിനെ കാണുന്നവർ മുതൽ ഉദാരജനാധിപത്യവീക്ഷണത്തിന്റെയും ഇടതുപക്ഷരാഷ്ട്രീയത്തിന്റെയും അവസാനമായെന്ന് പ്രഖ്യാപിക്കുന്നവർവരെ ഇക്കൂട്ടത്തിലുണ്ട്. മതവർഗീയതയ്ക്കും ഫാസിസ്റ്റ് രാഷ്ട്രീയത്തിനും മറ്റും എതിരായ സമരങ്ങളും ചെറുത്തുനിൽപ്പുകളും അവസാനിപ്പിച്ച് പുതിയ വഴികൾ കണ്ടെത്തണമെന്നാണ് ഇടതുപക്ഷത്തോട് പലരും ആവശ്യപ്പെടുന്നത്. ഇന്ത്യൻ മധ്യവർഗത്തിന്റെയും മൂലധനശക്തികളുടെയും ആശയാഭിലാഷങ്ങളെ ഉൾക്കൊള്ളാതെ ഇടതുപക്ഷത്തിന് മുന്നോട്ടുപോകാനാകില്ലെന്ന് അവർ പ്രഖ്യാപിക്കുന്നു. അതിനുതകുന്ന ഭാവനാത്മകമായ രാഷ്ട്രീയനിലപാടുകൾ ഇടതുപക്ഷം സ്വീകരിക്കണമെന്ന ഉപദേശങ്ങൾ ഇടതുപക്ഷത്തിന് ധാരാളമായി ലഭിക്കുന്നുണ്ട്.
ഇടതുപക്ഷം തങ്ങളുടെ പ്രവർത്തനപരിപാടികളെ ഭാവനാത്മകമായി പുനർനിർവചിക്കണം എന്നത് ഗൗരവപൂർവം പരിഗണിക്കേണ്ട ഒരാവശ്യംതന്നെയാണ്. അത്തരം പുനർവിഭാവനത്തിലൂടെമാത്രമേ ഇന്ത്യൻ ഇടതുപക്ഷത്തിന് തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലെ അതിന്റെ അടിത്തറ വിപുലീകരിക്കാനാവുകയുള്ളൂ. അതേസമയം, അടിസ്ഥാനപരമായ ചില സംഗതികൾ, പരാജയപ്പെട്ടവയെന്ന് എതിരാളികളും അഭ്യുദയകാംക്ഷികളിൽ ചിലരും കരുതുന്ന മൂല്യങ്ങളും നിലപാടുകളും ഇടതുപക്ഷത്തിന് ഉയർത്തിപ്പിടിക്കാതിരിക്കാനാകില്ല. കൈയൊഴിയണമെന്ന് ഉപദേശകർ നിർദേശിക്കുന്നവയെല്ലാം കൈയൊഴിഞ്ഞ് ഇടതുപക്ഷത്തിന് അതായി തുടരാനാകില്ല. ഇടതുപക്ഷത്തിന്റെമാത്രമല്ല, ഇന്ത്യ എന്ന ആശയത്തിന്റെയും (തീവ്രമതദേശീയതയുടെ കൈപ്പിടിയിൽ അമരുന്ന ഇന്ത്യ എന്ന ആശയത്തിന്റെ) അതിജീവനത്തിന് ഇത് അനിവാര്യമാണ്.
ഈ ഇടതുപക്ഷകാര്യപരിപാടിയിൽ മൂന്ന് കാര്യങ്ങൾക്ക് പരമപ്രാധാന്യമുണ്ട്. അതിൽ ആദ്യത്തേത് ജനാധിപത്യത്തിന്റെ നിലനിൽപ്പുതന്നെയാണ്. ജനാധിപത്യം അടിസ്ഥാനപരമായി വ്യത്യസ്തതകളുടെ സഹവർത്തിത്വവും സൗഹാർദപൂർണമായ നിലനിൽപ്പുമാണ്. അല്ലാതെ കേവലഭൂരിപക്ഷമല്ല.
ഈ ഇടതുപക്ഷകാര്യപരിപാടിയിൽ മൂന്ന് കാര്യങ്ങൾക്ക് പരമപ്രാധാന്യമുണ്ട്. അതിൽ ആദ്യത്തേത് ജനാധിപത്യത്തിന്റെ നിലനിൽപ്പുതന്നെയാണ്. ജനാധിപത്യം അടിസ്ഥാനപരമായി വ്യത്യസ്തതകളുടെ സഹവർത്തിത്വവും സൗഹാർദപൂർണമായ നിലനിൽപ്പുമാണ്. അല്ലാതെ കേവലഭൂരിപക്ഷമല്ല. ഭരണഘടനാ അസംബ്ലിയിലെ ചർച്ചകളിൽ ഇന്ത്യൻ ജനാധിപത്യം നേരിടാനിരിക്കുന്ന വലിയ വിപത്തുകളെക്കുറിച്ച് സംസാരിക്കുന്ന സന്ദർഭത്തിൽ അംബേദ്കർ ചൂണ്ടിക്കാണിച്ച ഒരു കാര്യം ഇവിടെ പ്രധാനമാണ്. ഇന്ത്യയിൽ രാഷ്ട്രീയഭൂരിപക്ഷം  വർഗീയഭൂരിപക്ഷമായി പരിണമിക്കാനുള്ള സാധ്യതയുണ്ട് എന്ന കാര്യമാണത്. രാഷ്ട്രീയഭൂരിപക്ഷം പൊതുവായ ചില ആശയങ്ങളെ മുൻനിർത്തി വ്യത്യസ്ത വിഭാഗങ്ങൾ ഒരുമിച്ചു നിൽക്കുന്നതുവഴി ഉണ്ടാകുന്നതാണ്. വർഗീയഭൂരിപക്ഷമാകട്ടെ മതപരമായ ഭൂരിപക്ഷബോധം വ്യത്യസ്തതകളെ കീഴടക്കുന്നതുവഴി നിലവിൽ വരുന്നതുമാണ്. സാമൂഹ്യവും സാമ്പത്തികവുമായ ജനാധിപത്യത്തെ കൈയൊഴിഞ്ഞുകൊണ്ടും രാഷ്ട്രീയ ജനാധിപത്യത്തെ മതാധിഷ്ഠിതമായ ഭൂരിപക്ഷഹിതമാക്കി മാറ്റിക്കൊണ്ടും ജനാധിപത്യത്തെതന്നെ അർഥശൂന്യമാക്കുന്ന ഒന്നായിരിക്കും അതെന്ന് അംബേദ്കർ ചൂണ്ടിക്കാട്ടിയിരുന്നു. ഇന്ത്യയിൽ ഇന്ന് സംഭവിക്കുന്നതും മറ്റൊന്നല്ല. സാമൂഹ്യനീതി, സാമ്പത്തികനീതി എന്നിവ ജനാധിപത്യത്തിന്റെ അടിസ്ഥാനമാണെന്ന വീക്ഷണംതന്നെ രാഷ്ട്രീയപ്രക്രിയയിൽനിന്ന് എടുത്തുമാറ്റപ്പെട്ടിരിക്കുന്നു. ഭൂരിപക്ഷഹിതം നടപ്പാക്കുന്ന ഭരണയന്ത്രനടത്തിപ്പാണ് ജനാധിപത്യം എന്ന ധാരണ അത്യന്തം പ്രബലമായിരിക്കുന്നു. വ്യത്യസ്തതകളുടെ സഹവർത്തിത്വം എന്ന ആശയത്തിന്റെ നിർവഹണത്തിനുതകുന്ന ഭരണഘടനാസ്ഥാപനങ്ങൾ പടിപടിയായി ദുർബലമാക്കപ്പെട്ടുകൊണ്ടിരിക്കുകയാണ്. അംബേദ്കർ ചൂണ്ടിക്കാണിച്ച അടിസ്ഥാനപരമായ വഴിത്തിരിവിന് ഇന്ത്യൻ രാഷ്ട്രീയജീവിതം വിധേയമായിക്കൊണ്ടിരിക്കുന്നതിന്റെ മുദ്രകളാണ് ഇതെല്ലാം. വിവേകാനന്ദനും സവർക്കറും ഒന്നായി മാറുന്ന രാഷ്ട്രീയയുക്തിമുതൽ ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് എന്ന പുതിയ മുദ്രാവാക്യംവരെ ഈ ജനാധിപത്യവിരുദ്ധതയുടെ തെളിവുകളാണ്. ഇതിനെതിരെ ജനാധിപത്യം എന്ന ആശയത്തിന്റെ അടിസ്ഥാന സ്വരൂപത്തിനുവേണ്ടി നിലകൊള്ളുക എന്നതാണ് ഇടതുപക്ഷ രാഷ്ട്രീയനിലപാടിനെ പ്രധാനമാക്കുന്ന സുപ്രധാന ഘടകം. ലോകവ്യാപകമായി അരങ്ങേറുന്ന വലതുപക്ഷവൽക്കരണത്തിനെതിരായ രാഷ്ട്രീയപ്രതിരോധത്തിന്റെ കേന്ദ്രവും മറ്റൊന്നല്ല.
രണ്ടാമത്തെ ഘടകം സാമ്പത്തികനീതിക്കായുള്ള സമരങ്ങളുടേതാണ്. കോർപറേറ്റ് മൂലധനശക്തികൾക്കായുള്ള രാഷ്ട്രനടത്തിപ്പ് എന്നതിലേക്ക് ഭരണനിർവഹണം പരിണമിക്കുന്ന കാഴ്ച പകൽപോലെ വ്യക്തമാണ്. മൂലധനവും ഭരണകൂടവും തമ്മിലുള്ള സമ്പൂർണമായ ഏകീകരണമെന്ന് മുസ്സോളിനി ഫാസിസത്തെ നിർവചിച്ചിട്ടുണ്ട്. അതിന്റെ ആവിഷ്കാരം അനുദിനം അനുഭവവേദ്യമാകുന്ന ജീവിതമാണ് ഇന്ത്യയിലേത്. രാജ്യത്തിന്റെ പകുതിയിലേറെ പ്രദേശവും അവിടത്തെ ജനങ്ങളും കടുത്ത വരൾച്ചയിൽപ്പെട്ട അതേ ആറുമാസക്കാലയളവിൽതന്നെയാണ് ഇന്ത്യയിലെ അതിസമ്പന്നരായ ആറുപേരുടെ ആസ്തി ഒരുലക്ഷം കോടി രൂപയിലധികം വർധിച്ചത്! സാമ്പത്തികനീതി എത്ര വലിയ മരീചികകളിലൊന്നായി മാറിക്കൊണ്ടിരിക്കുന്നു എന്ന കാര്യമാണ് ഇത് വ്യക്തമാക്കുന്നത്. സാമ്പത്തികനീതിക്കായുള്ള സമരമുഖം തുറന്നുവയ്ക്കാതെ നമ്മുടെ ജനാധിപത്യം യഥാർഥത്തിൽ ഒരു ചുവടുപോലും മുന്നോട്ടു നീങ്ങില്ല.
മൂന്നാമത്തെ കാര്യം മതജീവിതത്തിന്റെ ജനാധിപത്യവൽക്കരണത്തിനായുള്ള ശ്രമങ്ങളുടേതാണ്. അന്യമതവിദ്വേഷത്തിൽ അധിഷ്ഠിതമായ തീവ്രമതബോധമായി മതത്തെ മാറ്റിത്തീർക്കാനും അതിനെ രാഷ്ട്രീയപ്രക്രിയയുടെ അടിസ്ഥാനമാക്കാനുമാണ് വർഗീയശക്തികൾ എന്നും ശ്രമിച്ചുപോന്നിട്ടുള്ളത്. അതിലവർ നേടിയ വിജയംകൂടിയാണ് ഇപ്പോൾ നാം കാണുന്നത്. മതത്തെ കേവലമായി നിരസിക്കുന്ന താർക്കിക നിലപാടുകൾകൊണ്ടോ കേവലമായ യുക്തിവിചാരംകൊണ്ടോ അഭിസംബോധന ചെയ്യാൻ കഴിയുന്ന കാര്യമല്ല ഇത്. മതാനുഭവത്തെ ഒരുഭാഗത്ത് നൈതികമായ മൂല്യവ്യവസ്ഥയായും മറുഭാഗത്ത് ചരിത്രപരമായ സ്ഥാപനങ്ങളിലൊന്നായും പരിഗണിച്ചുകൊണ്ടുള്ള വിപുലമായ സംവാദങ്ങളിലൂടെ മതജീവിതത്തെ അഭിസംബോധന ചെയ്യുകയാണ് ഇതിനുള്ള പോംവഴി. ദീർഘവും ക്ഷമാപൂർണവുമായ പരിശ്രമം ഇതിനാവശ്യമാണ്. ഇടതുപക്ഷത്തിന്റെ രാഷ്ട്രീയകാര്യപരിപാടിയിലല്ലാതെ ഇത്തരമൊരു സമീപനം എവിടെയുമില്ല.  ഇന്ത്യ എന്ന ആധുനിക സങ്കൽപ്പവും അതിനെ പിൻപറ്റിയ രാഷ്ട്രവും നിലവിൽ വന്നതിൽ മതത്തെക്കുറിച്ചുള്ള ബഹുത്വാധിഷ്ഠിതമായ കാഴ്ചപ്പാടിന് വലിയ പങ്കുണ്ട്. അതിനു മുകളിൽ ആചാരപരമായ തീവ്രമതത്തെ പ്രതിഷ്ഠിക്കാനും രാഷ്ട്രസങ്കൽപ്പത്തിന്റെ അടിത്തറയായി അതിനെ ഉറപ്പിച്ചെടുക്കാനുമുള്ള ശ്രമമാണ് ഇപ്പോൾ നടക്കുന്നത്. തുടക്കത്തിൽ സൂചിപ്പിച്ച പുസ്തകങ്ങളും മറ്റും ചെയ്യുന്നതും അതാണ്. മതജീവിതത്തിന്റെ വ്യത്യസ്ത തലങ്ങളെയും പ്രകാശനങ്ങളെയും മതതീവ്രതയുടെ ഒറ്റ അടുക്കിലേക്ക് ഒതുക്കിക്കെട്ടാനാണ് വർഗീയവാദത്തിന്റെ ശ്രമം. അതിനെതിരെ മതത്തിന്റെ ആന്തരിക വൈവിധ്യങ്ങളെ പുറത്തുകൊണ്ടുവന്ന് അതിനെ ജനാധിപത്യവൽക്കരിക്കാനുള്ള നിതാന്തമായ ഇടതുപക്ഷശ്രമം  ഇന്ത്യൻ രാഷ്ട്രജീവിതത്തിന്റെ വർത്തമാനത്തിൽ പരമപ്രാധാന്യമുള്ളതാണ്.
നിശ്ചയമായും ഈ ദൗത്യങ്ങളുടെ നിർവഹണം ലഘുവായ ഒന്നല്ല. രാഷ്ട്രജീവിതവും ജനാധിപത്യസങ്കൽപ്പവും ഭീഷണമായ പരിവർത്തനങ്ങളെ അഭിമുഖീകരിക്കുന്ന ഇക്കാലത്ത് പ്രത്യേകിച്ചും. എങ്കിലും ഇതിലൂടെയല്ലാതെ ഇന്ത്യ എന്ന ആശയത്തെയോ ജനാധിപത്യപരമായ സാമൂഹ്യസങ്കൽപ്പത്തെയോ ആർക്കും ഉയർത്തിപ്പിടിക്കാനാകില്ല. ഇടതുപക്ഷത്തിന്റെ മൗലിക പ്രാധാന്യം കുടികൊള്ളുന്നതും മറ്റൊരിടത്തല്ല.
 

Saturday, July 13, 2019

നദി ഒളിപ്പിച്ച വിജന പഥങ്ങൾ





വി ജെ വർഗീസ‌് varghese.desh@gmail.com  Updated: Sunday Jul 7, 2019

ബാണാസുര സാഗർ അണക്കെട്ടിന്റെ റിസർവോയറിന്റെ അടിത്തട്ടിൽ ഒരു പട്ടണവും ഒരു ജീവിതവ്യവസ്ഥയുമുണ്ടായിരുന്നു. ഈ അണക്കെട്ട‌് നിർമിച്ചില്ലെങ്കിൽ വയനാട്ടിലെ ഒരു പ്രധാനപട്ടണമാകുമായിരുന്നു തരിയോട‌്. മഴ കുറയുകയും കാലവർഷം അറച്ചു നിൽക്കുകയും ചെയ‌്തപ്പോൾ തരിയോട്ടുകാർ തങ്ങളുടെ ഭൂതകാലത്തിലേക്ക‌് പുനഃസന്ദർശനം നടത്തുകയാണ‌്. ദശാബ‌്ദങ്ങൾക്കുമുമ്പു കണ്ടു മറന്നവ അവർ വീണ്ടും കാണുന്നു. വരൾച്ച സമ്മാനിച്ച തരിയോടിന്റെ ഭൂതകാലക്കാഴ‌്ചകൾ

പണ്ടെങ്ങാണ്ടൊരു നാടുണ്ടായിരുന്നു. ആ നാട്ടിൽ പുഴയും  കതിരുനിറഞ്ഞ വയലുമുണ്ടായിരുന്നു. കൃഷി ചെയ്യാൻ കർഷകരും കതിരുകൊത്താൻ കിളികളും ഉണ്ടായിരുന്നു. കിളികളുടെ പാട്ട‌് കുട്ടികളേറ്റു പാടി.  നടവഴിയിടവഴികളിൽ കളിചിരി പറയാൻ ചങ്ങാതിമാരുണ്ടായിരുന്നു. ഇന്നാ നാട‌് മരിച്ചേ പോയോ? അതോ കനവായിരുന്നോ? ചോദ്യം ബാണാസുര മലയിൽ തട്ടി പ്രതിധ്വനിക്കുമ്പോൾ ഉത്തരങ്ങൾ ജലസമാധിയിലാണ‌്. 
ബ്രിട്ടീഷ‌് പട്ടാളത്തിന്റെയും ടിപ്പുവിന്റെയും കുതിരകൾ കുതിച്ചുപാഞ്ഞ കുതിരപ്പാണ്ടി റോഡിലൂടെ ഒ ടി വർഗീസ് വീണ്ടും നടന്നു, തന്റെ കന്നുകാലികളെ മേച്ച്. വെള്ളമിറങ്ങിയ ബാണാസുര സാഗറിന്റെ വൃഷ്ടിപ്രദേശത്തുനിന്നും കൈചൂണ്ടി പറഞ്ഞു ‘ദാ... അവിടെയായിരുന്നു എന്റെ വീട്.’ ഓർമകളുടെ ഓളങ്ങൾ അണക്കെട്ടിന്റെ ജലമൊഴിഞ്ഞ മൊട്ടക്കുന്നിൻ പരപ്പുകളിലൂടെ സഞ്ചരിച്ചു. തരിയോട് പട്ടണത്തിന്റെ ശേഷിപ്പുകളോരോന്നായി ആ അങ്ങാടിയിൽ ചുമട്ട‌ുതൊഴിലെടുത്തിരുന്ന വർഗീസ‌്  തിരിച്ചറിഞ്ഞു. 
കുടിയേറ്റത്തിന്റെ വയനാടൻ ചരിത്രമാണ് കാലം രേഖപ്പെടുത്തിയിട്ടുള്ളതെങ്കിൽ കുടിയിറക്കിന്റെ, കൂട്ടപ്പലായനത്തിന്റെ മറ്റൊരു ചരിത്രമുണ്ട‌് വയനാട്ടിലെ പുരാതന പട്ടണമായിരുന്ന തരിയോടിന്. വലിപ്പത്തിൽ ഏഷ്യയിലെ രണ്ടാമത്തെ മണ്ണണ (എർത്ത‌് ഡാം) യുടെ നിർമാണത്തിനുവേണ്ടി  ഒഴിഞ്ഞുപോയ ജനതയുടെ നെടുവീർപ്പുകളും ശേഷിപ്പുകളും ആ കഥ ഇപ്പോഴും വിളിച്ചുപറയുകയാണ്. 
1970കളിലെ തരിയോട്‌ പട്ടണം (ഫയൽ ചിത്രം)
1970കളിലെ തരിയോട്‌ പട്ടണം (ഫയൽ ചിത്രം)

ജലംകൊണ്ട് മുറിവേറ്റ ജനതയുടെ ചരിത്രം

തരിയോട് എന്ന പട്ടണത്തെയും നൂറുകണക്കിന് കുടുംബങ്ങളെയും വെള്ളത്തിൽ മുക്കിയ അണക്കെട്ടിന്റെ അടിത്തട്ടുകൾ ഇപ്പോൾ തെളിഞ്ഞുവരികയാണ്. കൊടുംവേനൽ ജലത്തിന്റെ വില്ലീസുപടുതകൾ നീക്കിയപ്പോൾ പഴയ റോഡുകളും പാലങ്ങളും വിദ്യാലയവും പൊലീസ് സ്റ്റേഷനും പള്ളിയും അമ്പലവും ആശുപത്രിയുമെല്ലാം അടിത്തട്ടിൽ തെളിഞ്ഞു. ഒരിക്കൽക്കൂടി ഓർമകൾക്ക് ജീവൻ. അണമുറിയാതെ പെയ്യുന്ന മഴയിൽ മാത്രമല്ല, കടുത്ത വേനലിലും ബാണാസുര സാഗറിന്റെ ജാലാശയം നിറഞ്ഞതായിരുന്നു. പ്രളയാനന്തരമുണ്ടായ കാലാവസ്ഥാ മാറ്റവും വൃഷ്ടിപ്രദേശത്ത‌് മഴ കുറഞ്ഞതും ജലവിതാനം താഴ‌്ത്തി. അപ്പോൾ വെള്ളം മൂടിയ ആ പഴയ നാട‌് ഉയിർത്തെഴുന്നേറ്റു. ബാണാസുര സാഗറിൽ ഇപ്പോൾ സഞ്ചാരികളെത്തുന്നത‌് വെള്ളത്തിൽ മുങ്ങിപ്പോയ ഗ്രാമങ്ങളുടെയും പട്ടണത്തിന്റെയും പൈതൃകംകൂടി തേടിയാണ്. മൈൽകുറ്റി കണ്ട‌് പഴയ റോഡുകളിലൂടെ നടക്കാം. പാലങ്ങളും കലുങ്കുകളും കടക്കാം. നാമാവശേഷമായ കെട്ടിടങ്ങളുടെയും വീടുകളുടെയും അടിത്തറയിലിരിക്കാം. ജലത്തിലമർന്നവയിൽ ബ്രിട്ടീഷുകാരുടെ സ്വർണഖനികളുമുണ്ട്.   
ഡാം വന്നില്ലായിരുന്നെങ്കിൽ ഇന്ന് വയനാട്ടിലെ ഏറ്റവും പ്രധാന പട്ടണങ്ങളിൽ ഒന്ന് തരിയോടാകുമായിരുന്നു. 19–-ാം നൂറ്റാണ്ടിന്റെ ആരംഭംമുതൽ കുടിയേറ്റം തുടങ്ങി. അതിനുംമുമ്പേ ഗോത്രസംസ‌്കൃതി ആഴ‌ത്തിൽ വേരൂന്നിയ നാട‌്. മലബാറിൽ ബ്രിട്ടീഷ് ആധിപത്യം ഉറപ്പിച്ചതുമുതൽ തരിയോട് ഈസ്റ്റ് ഇന്ത്യാ കമ്പനിയുടെ പ്രധാന വാണിജ്യ വ്യാപാരകേന്ദ്രമായി. കുടിയേറിയവർ കൃഷിയും കച്ചവടവും തൊഴിലാക്കിയതോടെയാണ് തരിയോട് വളർന്നത്. വ്യാപാരസ്ഥാപനങ്ങളും ചെറുകിടവ്യവസായ സംരംഭങ്ങളും ആതുരാലയങ്ങളും സർക്കാർ ഓഫീസുകളും ധനസ്ഥാപനങ്ങളുമെല്ലാമായി അങ്ങാടി സജീവം. പതിനെട്ടോളം എസ്റ്റേറ്റുകളുടെ ആസ്ഥാനം. ഏലം, കാപ്പി, ഓറഞ്ച്, കുരുമുളക് തോട്ടങ്ങളിലായി ആയിരത്തോളം തൊഴിലാളികൾ. നെല്ല്, രാമച്ചം, തൈലപ്പുല്ല് തുടങ്ങിയവയും വിളയിച്ചതോടെ കർഷികമേഖല സുഗന്ധം പൂശി. തൊഴിലാളികൾക്ക് കൂലി ലഭിക്കുന്ന ശനിയാഴ്‌ചകളിൽ പട്ടണത്തിൽ ഉത്സവപ്രതീതിയായിരുന്നു. ബ്രിട്ടീഷുകാരുടെ ഖജനാവ‌് (ട്രഷറി) അങ്ങാടിക്ക‌് പ്രൗഢിയേകി. ടിപ്പുവിന്റെ പടയോട്ടങ്ങൾക്കും തരിയോട്ടെ ഗ്രാമങ്ങൾ സാക്ഷ്യംവഹിച്ചു. 
എസ്‌എഎൽപി സ്‌കൂൾ മുറ്റത്തെ കിണർ തെളിഞ്ഞുവന്നപ്പോൾ
എസ്‌എഎൽപി സ്‌കൂൾ മുറ്റത്തെ കിണർ തെളിഞ്ഞുവന്നപ്പോൾ

ബാണാസുരസാഗറിന്റെ പിറവി

കുറ്റ്യാടി ജലവൈദ്യുതപദ്ധതിയുടെ വിപുലീകരണത്തിനായി 1969 മുതൽ കെഎസ്ഇബി ഇവിടെ അണക്കെട്ടിന്റെ സാധ്യതകൾ ആരാഞ്ഞുതുടങ്ങി. തരിയോട് വഴി കബനിയുടെ കൈവഴിയായ വാരാമ്പറ്റപ്പുഴയിലേക്ക് ഒഴുകിയിരുന്ന കരമാൻതോട് കേന്ദ്രീകരിച്ചായിരുന്നു സർവേ. പഠനങ്ങൾ പുരോഗമിച്ചു. 1980 മുതൽ സ്ഥലമെടുപ്പ്. മണ്ണിൽ ജീവിതം വേരാഴ‌്ത്തിനിന്നവർക്ക് ആദ്യമിത് വിശ്വസിക്കാനായില്ല. ഗ്രാമങ്ങളുടെയും തരിയോട് പട്ടണത്തിന്റെയും ആരവങ്ങൾക്കു മുകളിൽ ജലാശയം ഭീതിയായി. ‘ബാണാസുരസാഗർ കർഷകരക്ഷാസമിതി’ ഉണ്ടായെങ്കിലും അണക്കെട്ട് വരുമെന്നുറപ്പായതോടെ ഒഴിയാൻ മടിച്ചവരെല്ലാം കുടിയിറങ്ങി. 1984 ആകുമ്പോഴേക്കും ആദ്യഘട്ട സ്ഥലമെടുപ്പ് പൂർണം. രണ്ടു കുന്നുകളെ ബന്ധിപ്പിച്ച് കരമാൻതോടിനു കുറുകെ മണ്ണണ നിർമാണം തുടങ്ങി. ഇന്ത്യയിലെ ആദ്യത്തെ മണ്ണണ. വലിപ്പത്തിനും ബാണാസുരനെ തോൽപ്പിക്കാൻ രാജ്യത്ത്‌ വേറെ എർത്ത‌് ഡാമില്ല. 
1306.73 ഹെക്ടർ സ്വകാര്യ ഭൂമി ഏറ്റെടുത്തു. 223.40 ഹെക്ടർ വനഭൂമിയും 47 ഹെക്ടർ റവന്യു ഭൂമിയും പദ്ധതിയുടെ ഭാഗമായി. 1168 കുടുംബങ്ങളെ കുടിയൊഴിപ്പിച്ചു. പ്രദേശത്തുണ്ടായിരുന്ന സ‌്കൂൾ, ബാങ്ക്, പോസ്റ്റ് ഓഫീസ്, കൃഷിഭവൻ, ഡിസ‌്പെൻസറി, കാപ്പി ഡിപ്പോ, ക്ഷീരസംഘം തുടങ്ങിയവ മറ്റു പ്രദേശങ്ങളിലേക്ക് മാറ്റിസ്ഥാപിക്കപ്പെട്ടു. 42 വ്യാപാരസ്ഥാപനങ്ങളും രണ്ട് ചെറുകിടവ്യവസായ യൂണിറ്റുകളും ലക്ഷംവീട് കോളനികളും ഒഴിപ്പിച്ചു. മൂന്ന് ക്രിസ്‌തീയ ദേവാലയം, രണ്ട് ക്ഷേത്രം, ഒരു മസ‌്ജിദ‌് എന്നിവയും പൊളിച്ചുമാറ്റി. പൊലീസ് സ്റ്റേഷൻ ഉൾപ്പെടെ എണ്ണൂറോളം കെട്ടിടങ്ങളും വിസ‌്മൃതിയിലായി. പൊന്നുവിളഞ്ഞ കൃഷിഭൂമികളും ഗ്രാമങ്ങളും വെള്ളത്തിനടിയിലായി. ഇതോടെ പ്രതാപങ്ങളസ‌്തമിച്ച് പുരാതനമായ തരിയോട് ഓർമയായി.
വയനാട്‐കോഴിക്കോട് ജില്ലകളെ ബന്ധിപ്പിച്ചിരുന്ന വൈത്തിരി‐പൊഴുതന‐തരിയോട്‐തരുവണ കുതിരപ്പാണ്ടി റോഡിന്റെ ഏഴ് കിലോമീറ്ററോളം വെള്ളത്തിനടിയിലായി. ബ്രിട്ടീഷുകാർ തരിയോട്ടെ ഖജനാവിലേക്ക‌് കുതിരവണ്ടിയിൽ പണം എത്തിച്ചിരുന്നതും  ഈ പാത വഴിയായിരുന്നു. അന്നുമുതൽ റോഡിന‌് കുതിരപ്പാണ്ടി റോഡ‌് എന്ന‌ുപേർ. ഗ്രാമീണ റോഡുകളും വെള്ളത്തിനടിയിലായി. 
ആറു വർഷംകൊണ്ട് അണക്കെട്ട് നിർമാണം പൂർത്തിയാക്കണമെന്നായിരുന്നു കരാർ. പിന്നീട് മൂന്ന് മീറ്റർകൂടി ഡാമിന്റെ ഉയരം വർധിപ്പിക്കാൻ തീരുമാനിച്ചു. ഇതിന്റെ സ്ഥലമെടുപ്പ് നടപടികൾ നീണ്ടു. കേസുമായി. പിന്നീട് 22 വർഷത്തിനുശേഷം 2004ൽ ഭാഗികമായും 2005ൽ പൂർണമായും അണക്കെട്ട് കമീഷൻ ചെയ‌്തു.
‘ദാ... അവിടെയായിരുന്നു എന്റെ വീട്...’ ഒ ടി വർഗീസ്‌
‘ദാ... അവിടെയായിരുന്നു എന്റെ വീട്...’ ഒ ടി വർഗീസ്‌

സ‌്മിത്ത‌് സായിപ്പിന്റെ ആത്മഹത്യ 

കുതിരപ്പാണ്ടി റോഡ് വികസിപ്പിച്ചതോടെ  ഗോൾഡ് മൈൻസ് ഇന്ത്യ എന്ന കമ്പനി ബ്രിട്ടണിൽനിന്ന‌് തരിയോട് പ്രദേശങ്ങളിൽ സ്വർണഖനനത്തിനെത്തി. സ്‌മിത്ത് എന്ന ബ്രിട്ടീഷുകാരനായിരുന്നു മാനേജിങ് ഡയറക്ടർ. ഖനനം വിജയകരമല്ലാതായതോടെ കമ്പനി പ്രവർത്തനം നിലയ‌്ക്കുമെന്നായി. പങ്കാളികൾ പിണങ്ങുമെന്നു കണ്ടപ്പോൾ കമ്പനി പുനരുജ്ജീവിപ്പിക്കാനായി സ്‌മിത്ത് ദക്ഷിണാഫ്രിക്കയിൽനിന്നു ശേഖരിച്ച സ്വർണം തരിയോട്ടെ കമ്പനിയിൽ ഉൽപ്പാദിപ്പിച്ചതാണെന്ന വ്യാജേന അവരെ കാണിച്ച് ബോധ്യപ്പെടുത്തി പണം വാങ്ങി ഇന്ത്യയിലെത്തി. എന്നിട്ടും നഷ്ടം നികത്താനാകാതെ വന്നതോടെ സ്ഥാപനം ഡൈനാമിറ്റ് വച്ച‌് തകർത്ത് സ്‌മിത്ത് സ്വയം വെടിയുതിർത്ത് മരിച്ചു. ഈ ദുരന്തത്തിന്റെ ശേഷിപ്പുകൾ ഇപ്പോഴും ഇവിടെയുണ്ട്. ഖനനപ്രദേശങ്ങങ്ങൾ പലതും അണക്കെട്ടിനടിയിലായി. സ്‌മിത്ത് ഖനനത്തോടൊപ്പം അക്കാലത്ത് നടത്തിയിരുന്ന സ്‌മിത്ത് എസ്റ്റേറ്റ് അനന്തരാവകാശിയായ ലേഡി സ്‌മിത്തിന‌ു ലഭിച്ചെങ്കിലും നികുതി കുടിശ്ശിക തീർക്കാനാകാതെ ഇംഗ്ലണ്ടിലേക്ക‌് മടങ്ങി. എസ്റ്റേറ്റ് പിന്നീട് സർക്കാർ ഏറ്റെടുത്ത് റിസർവ് വനമായി പ്രഖ്യാപിച്ചു. ഇന്നും ഇത് ലേഡി സ്‌മിത്ത് വനം എന്നാണ് അറിയപ്പെടുന്നത്. കുടിയൊഴിഞ്ഞ കർഷകരും കുറിച്യ തറവാടുകളിൽ ഉള്ളവരും ഉപേക്ഷിച്ച കന്നുകാലികൾ ലേഡി സ്‌മിത്തിൽ അഭയംപ്രാപിച്ചെന്നും വാമൊഴിയുമുണ്ട‌്.

തരിയോട‌് എസ‌്എഎൽപി

അണക്കെട്ടിൽ  മൂടിയ എസ്എഎൽപി സ്‌കൂളിന്റെ അവശിഷ്ടങ്ങളും വെള്ളംമിറങ്ങിയപ്പോൾ ഇവിടെ തെളിഞ്ഞുകാണാം. സ‌്കൂൾ മുറ്റത്തെ കിണർ അതേപടിയുണ്ട്, കെട്ടിടത്തിന്റെ തറയും. ഏകാധ്യാപക വിദ്യാലയമായായി 1950ൽ ആയിരുന്നു എസ്എഎൽപിയുടെ തുടക്കം. പുല്ല‌് മേഞ്ഞ ഷെഡിൽ തുടങ്ങിയ വിദ്യാലയം പിന്നീട‌് പതിയെ ഓടിട്ട രണ്ട‌് കെട്ടിടങ്ങളിലായി. കുടിയേറ്റ കർഷകരുടെയും ഗോത്രവിഭാക്കാരുടെയും മക്കളായിരുന്നു വിദ്യാർഥികളിൽ ഏറെയും.  കുടിയിറങ്ങൽ അനിവാര്യമായപ്പോൾ  സ‌്കൂൾ പൊളിച്ച‌്  തരിയോട‌്  പത്താം മൈലിലേക്ക‌്  മാറ്റി സ്ഥാപിച്ചു. അഞ്ഞൂറോളം വിദ്യാർഥികളാണ‌് അന്നവിടെ പഠിച്ചിരുന്നത‌്.
കുതിരപ്പാണ്ടി റോഡിലെ മൈൽക്കുറ്റി
കുതിരപ്പാണ്ടി റോഡിലെ മൈൽക്കുറ്റി

മാരിയമ്മൻ ക്ഷേത്രം

തരിയോട്ടെ ജനതയയുടെ മതസൗഹാർദത്തിന്റെയും സ‌്നേഹത്തിന്റെയും അടയാളമായിരുന്നു ടൗണിലെ മാരിയമ്മൻ ക്ഷേത്രം.  ഉത്സവത്തിന‌് ജാതിമത ഭേദമെന്യേ ആളുകൾ ഒഴുകിയെത്തുമായിരുന്നു. നാടിന്റെയാകെ ആഘോഷമായിരുന്നു. ഇതരനാടുകളിൽനിന്നുവരെ ആളുകൾ എത്തും. ബാണാസുരസാഗറിനായി ഈ കോവിലും പൊളിച്ചുമാറ്റി. ക്ഷേത്രത്തിന്റെ തറയും അതിനരികലെ ചെറിയ ആൽമരവും ഇപ്പോൾ കാണാം.

ഓർമകൾ അണപൊട്ടി സംഗമം

അണക്കെട്ടിനായി പ്രിയപ്പെട്ടതെല്ലാം ഉപേക്ഷിച്ച‌് പലായനം ചെയ്യേണ്ടിവന്നവർ മൂന്നരപ്പതിറ്റാണ്ടിനുശേഷം ഒത്തുകൂടി. രോഗങ്ങളോടും കാട്ടുമൃഗങ്ങളോടും മല്ലടിച്ച് കരുപ്പിടിപ്പിച്ച ജീവിതം കേരളത്തിന‌് വെളിച്ചം നൽകാൻ സമർപ്പിച്ചവരുടെ കൂടിച്ചേരൽ 2017 മെയ‌് പതിനാലിനായിരുന്നു. അണകെട്ടി നിർത്താൻ കഴിയാത്ത സ‌്നേഹ പ്രവാഹത്തിലവരൊഴുകി. വെള്ളത്തിനടിയിലായിപ്പോയ എസ‌്എൽപിക്ക‌് പകരം പത്താംമൈലിൽ നിർമിച്ച സ‌്കൂളിലെ സംഗമത്തിന‌് വിവിധ ജില്ലകളിലേക്കും പ്രദേശങ്ങളിലേക്കും ചിതറിക്കപ്പെട്ട  രണ്ടായിരത്തോളം പേരെത്തി. കാലത്തിനൊപ്പം മാഞ്ഞുതുടങ്ങിയ ഓർമകളിലൂടെ സഞ്ചരിച്ചു. അവർ പങ്കുവച്ച ഓർമകളുടെ അടയാളങ്ങളാണ‌് ഇപ്പോൾ തെളിഞ്ഞുവന്നത‌്. 

സഞ്ചാരികളുടെ സ്വർഗം

ബാണാസുര സാഗർ ഇന്ന‌് സഞ്ചാരികളുടെ ഇഷ്ടകേന്ദ്രം. മഴയെന്നോ,  വേനലെന്നോ വ്യത്യാസമില്ലാതെ ഈ ടൂറിസം കേന്ദ്രം ആഭ്യന്തര, വിദേശ സഞ്ചാരികളെ ആകർഷിക്കുകയാണ്. പ്രകൃതിരമണീയമാണ‌് അണക്കെട്ടിന്റെ തീരം. കടൽപേലെ പരന്ന ജലാശയവും ചെറുദ്വീപുകളും ബാണാസുരമലയുമെല്ലാം മനംമയക്കുന്ന കാഴ്‌ചകൾ. ബോട്ട് സവാരിയും പാർക്കും നാണയ ഗ്യാലറിയും കുതിരസവാരിയുമെല്ലാം ഒരുക്കിയിട്ടുണ്ട്. കുറഞ്ഞകാലംകൊണ്ട് സംസ്ഥാനത്തെ മികച്ച ഹൈഡൽ ടൂറിസം കേന്ദ്രമായി ബാണാസുര സാഗർ വളർന്നു. നിത്യേന ആയിരക്കണക്കിനുപേരാണ് എത്തുന്നത്. ലക്ഷങ്ങളുടെ വരുമാനമാണ‌് പ്രതിമാസം ലഭിക്കുന്നത‌്. അണക്കെട്ടിന്റെ മുകളിൽനിന്നുള്ള മഴക്കാഴ്ചകൾ മറക്കാനാവില്ല. ഒപ്പം ഒ ടി വർഗീസിനെ പോലുള്ളവരുടെ തരിയോടിടത്തിന്റെ ഓർമകൾക്കും ജലസമാധിയില്ല.



Thursday, July 04, 2019

Kapurthala’s Spanish Maharani



Kapurthala’s Spanish Maharani



Among the many European women, who married Indian Maharajas, the most famous was undoubtedly Anita Delgado (1890-1962), the Spanish flamenco dancer who went on to become the Maharani of Kapurthala. Hers is the proverbial ‘Rags to Riches’ tale, with even a wealthy prince thrown in. Such is the pull of her enigmatic story, especially in her native Spain, that around half a dozen books has been written on her. Few years back, there was even talk of a Hollywood movie being made on her life, with Penelope Cruz playing playing the lead.
It was destiny, which took this young girl from small town Spain, to the riches of Kapurthala, halfway across the globe.

Anita as a young girl
Anita Delgado Briones was born in 1890, in the small town of Malaga in southern Spain. Her parents ran a small café – La Castana, which also doubled up as a gambling den. However when the Spanish government banned gambling, Anita and her parents were forced to migrate to Madrid, in search of a livelihood. Her father failed to find work and the family’s financial situation went from bad to worse. It was during this time, that Anita and her sister Victoria, began to take dance lessons, from a neighbour, who taught for free. Despite their father’s disapproval, the sisters began dancing on stage to support the family.

Maharaja Jagatjit Singh of Kapurthala was completely enraptured by the 16-year-old Anita’s beauty.

It was in May, 1906, when Anita and her sister performed a curtain raiser act at the Kursaal Fronton, a modern nightclub in Madrid that things took a turn. The nightclub was extremely popular with the city’s well heeled and so international visitors as well.
That year there was an even more august gathering - those visiting Madrid to attend the wedding of King Alfonso XIII of Spain. Among them was Maharaja Jagatjit Singh of Kapurthala, who was completely enraptured by the 16 year old Anita’s beauty.

Maharaja Jagatjit Singh

Maharaja Jagatjit Singh|Wikimedia Commons
One can only imagine the look on Anita’s face, when on the morning after her performance, a large silver carriage stopped by her house and a bejewelled man in turban stepped out, to confess his love for her! Within a week, the Maharaja’s secretary came with the formal proposal for marriage. Anita’s conservative Christian parents were aghast, but the offer from the Maharaja of one lakh pounds for ‘acceptance’, overruled their prejudices.

Anita as Maharani Prem Kaur

The Maharaja offered one lakh pounds for Anita’s parents’ acceptance.

Like Eliza Doolittle from My Fair Lady, Anita too was packed off to Paris for training and grooming, so she could wear a crown. The Maharaja maintained a large palace in Paris famous then as the ‘Pavillion de Kapurthala’. In her memoirs Anita, writes how she had to learn etiquette, several languages, geography, music, dancing, skating, tennis and even how to drive an automobile. Finally, after months of training and ready to be a Queen, Anita travelled to India in 1907. Landing in Bombay, a special Kapurthala rail saloon was waiting to take them to Kapurthala, where on 28th January 1908, they married as per Sikh rites. From then on, Anita was addressed as Maharani ‘Prem Kaur’ of Kapurthala.

Palace of Kapurthala

Palace of Kapurthala|Wikimedia Commons

They married as per Sikh rites and Anita was addressed as Maharani ‘Prem Kaur’.

In Kapurthala, Anita was not far away from European luxury, for Kapurthala was known as the ‘Paris of Punjab’. Maharaja Jagatjit Singh of Kapurthala was a francophile, who had modeled his state along French lines. He had built a large palace inspired by the French royal palace of Fontainebleau, and employed the best French cooks trained at the Hotel Ritz in Paris. Not only that, the royal family only drank the French Evian water, which was specially shipped from France to Kapurthala!

The Maharaja had built a large palace inspired by the French royal palace of Fontainebleau.

This was Anita’s honeymoon period. Anita writes how her husband, showing her the newly built French style palace said to her “I never imagined that a woman so beautiful would be the first to live here, but now I know it was destined to be you”.

Anita with her son Ajit

Anita with her son Ajit|Wikimedia Commons
Soon after, Anita gave birth to a son named Ajit Singh. She even published her account of extensive travels in a book called ‘Impresiones de mis viajes a las Indias’ (The impressions of my trip to the Indies). In India too, Anita created a sensation. The British officialdom looked down upon her and refused to entertain her at functions. But at the same time, there was widespread curiosity about the ‘exotic’ Maharani. During her trips to Europe, photographers would follow her everywhere.

Anita’s book

Anita’s book|Amazon
Anita spent a lot of her time at Mussoorie where the Maharaja of Kapurthala had a large palace called ‘Chateau de Kapurthala’. Here a number of Maharajas and their wives came to meet her. There is a well know story of how, during the visit to Hyderabad, the miserly Nizam Mir Osman Ali Khan fell in love with her. During a dinner, she found emerald jewels wrapped in her napkin, a gift from the Nizam, which were later found to be fake! It is during this visit, that she was photographed by the famous photographer Raja Deen Dayal, in an Indian sari and dripping with jewels (Cover image).

 Chateau de Kapurthala at Mussoorie

The Maharaja accused Anita of infidelity and threatened to divorce her.

However, not all stories have a happy ending. Maharaja Jagatjit Singh was notorious for having a roving eye. And as Maharani, Anita was expected to remain chaste while the Maharaja moved on to younger women and mistresses. It was in 1925, at the Hotel Savoy in London, that the Maharaja and Anita had a big, very public fight. The Maharaja accused her of infidelity and threatened to divorce her. Anita threw herself on the floor crying. There was such a scene created at the hotel, that of all people, Muhammad Ali Jinnah, a common friend of Anita and the Maharaja, who was staying at the same hotel, had to intercede on Anita’s behalf.
After 18 years of marriage, Anita and the Maharaja divorced soon after. Jinnah ensured that Anita got a generous financial settlement, and she returned to Europe.
In Kapurthala, Anita’s place as the ‘White Maharani’ was taken by another lady. In 1942, Maharaja Jagatjit Singh married a Czech named Eugenie Grosupova, who was an illegitimate daughter of a Czech count. She was given the name ‘Tara Devi’. However, shy and unwilling to mix with Indians, she was very different from Anita. Over time, the Maharaja’s interest in her waned too and this marriage ended tragically. On 9th December 1946, Tara Devi (taking her two dogs with her), went to Qutub Minar in Delhi and jumped from the 5th storey. Her body, and those of her two dogs, were found dangling from ledge of the 3rd storey of Qutub Minar. She was buried at the St James Church in Delhi.
It is said that Maharaja Jagatjit Singh never recovered from the shock, and passed away at the Taj Mahal Hotel in Bombay in 1949.
Meanwhile after her divorce, Anita lived a luxurious life with homes in Paris, Switzerland, Madrid and Malaga. It is said that she continued to wear her fabulous jewels and even eat with cutlery made of sold gold. She also spent time writing her memoirs, as she felt her story needed to be told. She passed away in 1962 at the age of 72. She left her jewels to her son Prince Ajit, and her other possessions to her nieces.

Prince Ajit Singh
However, Anita’s strange story does not end with her death. Her son, Prince Ajit Singh served as an Indian diplomat in Buenos Aires and in London and died unmarried in New Delhi in 1984. Anita’s family had ended, or so it was believed until 2009, when a Lebanese-American Journalist Maha Akhtar published her bestselling book ‘The Maharani’s Hidden Granddaughter’, in which she revealed how her search for her birth certificate had revealed that she was Prince Ajit’s biological daughter, out of wedlock. A fact which she claimed was corroborated by her mother, on her deathbed. Maha even owns an amethyst ring which once belonged to Anita.
With so many twists and turns, it is no wonder that Anita’s life continues to inspire writers and film makers… after all no piece of fiction, could ever beat this tale!

.
https://www.livehistoryindia.com/cover-story/2018/09/30/kapurthalas-spanish-maharani

s e a r c h

Custom Search

JustACounter

The Hindu - Breaking News

BBC News | News Front Page | World Edition

Blog Archive