Sunday, February 26, 2023

‘റെക്കോഡാ’ണ്‌ തെരുവുഗായകന്റെ ആ ഗാനം

 


മലയാളസിനിമാ ചരിത്രത്തിൽ ആദ്യമായി റെക്കോഡ്‌ ചെയ്‌‌ത  ഗാനം ഒരു തെരുവുഗായകന്റേത്‌? മലയാള പിന്നണിഗാനത്തിന്‌ 75 വയസ്സു തികയുമ്പോൾപോലും ആ ശബ്‌ദം ആരുടേതെന്ന്‌  അധികമാരും തിരിച്ചറിയുന്നില്ല.  ഒരുനേരത്തെ വിശപ്പടക്കാൻ എറണാകുളം  ബോട്ടുജെട്ടിയിൽ വയറ്റത്തുകൊട്ടിപ്പാടിക്കൊണ്ടിരുന്ന, പി കെ രാഘവൻ എന്ന ആ പതിനഞ്ചുകാരൻ പിന്നീട്‌ മറ്റ്‌ സിനിമകളിലൊന്നും പാടിയില്ല. കഴിവുണ്ടായിട്ടും അവസരങ്ങളില്ലാതെ,  ആ കലാജീവിതം  തെരുവിലേക്കുതന്നെ മടങ്ങി. പിന്നീട്‌ അജ്ഞാതമായ ഇടവേള. ഒടുവിൽ ജീവിതത്തിന്റെ പരുക്കൻ യാഥാർഥ്യങ്ങളോടു പടവെട്ടി ദരിദ്രനായിത്തന്നെ  ലോകത്തോടു വിടപറഞ്ഞു.  

മലയാളത്തിൽ പിന്നണിഗാനശാഖ പിറക്കുന്നത്‌ 1948 ഫെബ്രുവരിയിൽ പുറത്തിറങ്ങിയ ‘നിർമല’യിലാണ്‌. മലയാളത്തിലെ നാലാമത്തെ ചിത്രമായിരുന്നു ‘നിർമല’. അതിനുമുമ്പ്‌ സിനിമയിൽ അഭിനയിക്കാനുള്ള ഏകയോഗ്യത പാട്ടുപാടാനുള്ള പ്രാവീണ്യം  മാത്രമായിരുന്നു. അങ്ങനെയാണ്‌ എം എസ്‌ സുബ്ബുലക്ഷ്‌മിയും ത്യാഗരാജ ഭാഗവതരുമൊക്കെ ആദ്യകാല  സിനിമകളിൽ അഭിനയിച്ചത്‌. അന്ന്‌  സിനിമയിൽ പാട്ടിന്റെ രംഗം ഷൂട്ടുചെയ്യാൻ വാദ്യക്കാരെ ട്രോളിയിൽ ഇരുത്തും.  നടനോ നടിയോ പാട്ടുപാടി മുന്നോട്ടുപോകുന്നതിനൊപ്പം  ട്രോളിയും പുറകേ കൊണ്ടുപോകും. മലയാളത്തിൽ ആ രീതിക്ക്‌ അവസാനമിട്ട്‌ പുത്തൻ പന്ഥാവ്‌ വെട്ടിത്തുറന്നത്‌ ‘നിർമല’യായിരുന്നു.

രാഘവനെ കണ്ടെത്തുന്നു

ബോട്ടുജെട്ടിയിൽ  വിശപ്പടക്കാൻ പാടിക്കൊണ്ടിരുന്ന പി കെ രാഘവനെ സിനിമയുടെ നിർമാതാവ്‌ ആർട്ടിസ്‌റ്റ്‌ പി ജെ ചെറിയാൻ ദിവസവും കാണുമായിരുന്നു. അന്ന്‌ എറണാകുളം ബ്രോഡ്‌വേയ്‌ക്കടുത്ത്‌  പിജെ ചെറിയാന്റെ റോയൽ സ്‌റ്റുഡിയോയുണ്ട്‌.  ‘‘എറണാകുളത്തെ ഓഫീസിൽ പോയ അപ്പൻ ഒരുദിവസം രാത്രി ബോട്ടിൽ ഞങ്ങളുടെ ഞാറയ്‌ക്കലെ വീട്ടിലേക്ക്‌ രാഘവനെ കൊണ്ടുവരികയായിരുന്നു,’’ പി ജെ ചെറിയാന്റെ മകൻ 92 വയസ്സുള്ള അലക്സ്‌ ചെറിയാൻ ഓർക്കുന്നു.

‘‘രാത്രി ഏഴുമണിക്ക്‌  വീട്ടിൽ കൊണ്ടുവന്ന കുട്ടിയെക്കണ്ട്‌ ഞങ്ങൾ അത്‌ ആരാണെന്നു ചോദിച്ചു. കീറിപ്പറിഞ്ഞതും മുഷിഞ്ഞതുമായ  ഷർട്ടായിരുന്നു ധരിച്ചിരുന്നത്‌. കൈയിൽ  തുണിസഞ്ചി. അവൻ കുളിച്ച്‌ വസ്‌ത്രമൊക്കെ മാറിവരട്ടെ, എന്നിട്ട്‌ എല്ലാം പറയാം എന്ന്‌ അപ്പൻ.  വീട്ടിൽ രാഘവൻ രണ്ടുമൂന്നു ദിവസം താമസിച്ചു. പിന്നണി പാടാൻ  മറ്റു പല ഗായകരുടെയും പാട്ടുകേട്ടെങ്കിലും അപ്പന്‌ രാഘവന്റെ ശബ്‌ദമാണ് ഏറെ ഇഷ്‌ടപ്പെട്ടത്‌. രാഘവന്‌ അന്ന്‌ 15 വയസ്സുകാണും. എനിക്കും അത്രയേയുള്ളൂ പ്രായം. എന്റെ അളവിന്‌ രാഘവന്‌ പുതിയ ഷർട്ട്‌ തയ്‌പിക്കാൻ അപ്പൻ പറഞ്ഞു.’’

തുടർന്ന്‌ പി ജെ ചെറിയാൻ സേലത്തെ മോഡേൺ തിയറ്ററിലേക്ക്‌  രാഘവനെ കൊണ്ടുപോയി. അങ്ങനെ മലയാളസിനിമയുടെ ചരിത്രത്തിലാദ്യമായി ഒരു പിന്നണിഗാനം റെക്കോഡ്‌  ചെയ്യപ്പെട്ടു:  ‘‘പച്ചരത്നത്തളികയിൽ മെച്ചമേറും പലപൂക്കൾ.’’

ആദ്യമായി റെക്കോഡ്‌ ചെയ്‌‌തത്‌  രാഘവന്റെ പാട്ടാകാനാണ്‌ സാധ്യതയെന്നാണ്‌ ഇപ്പോൾ ചെന്നൈയിൽ താമസിക്കുന്ന  അലക്‌സ്‌ ചെറിയാന്റെ അഭിപ്രായം. ‘‘രാഘവനെ അപ്പൻ കൈയോടെ പിടിച്ചുകൊണ്ടുവന്നതല്ലേ?  മറ്റുള്ളവരെ അപ്പൻ പിന്നീട്‌ അന്വേഷിച്ചുകണ്ടെത്തിയതാണ്‌.  പുതിയ ഷർട്ടുമിടുവിച്ച്‌ രാഘവനെ സേലത്തേക്കുകൊണ്ടുപോകുന്നത്‌ എനിക്ക്‌ നല്ല ഓർമയുണ്ട്‌. എത്ര മനോഹരമായ ശബ്ദമായിരുന്നു അവന്റേത്‌. അവൻ ആരുടെയടുത്ത്‌ സംഗീതം പഠിച്ചുവെന്നറിയില്ല.’’

പ്രശസ്‌ത ചലച്ചിത്ര പത്രപ്രവർത്തകനായ ചേലങ്ങാട്ട്‌ ഗോപാലകൃഷ്ണ‌ന്റെ പുസ്‌തകത്തിൽ പി കെ രാഘവനെപ്പറ്റി പരാമർശമുണ്ട്‌. അദ്ദേഹത്തിന്റെ മകനും പത്രപ്രവർത്തകനും ചരിത്രകാരനുമായ സാജു ചേലങ്ങാടും രാഘവന്റെ പാട്ടാണ്‌ ആദ്യം റെക്കോഡ്‌ ചെയ്‌തതെന്ന പക്ഷക്കാരനാണ്‌.

മലയാള ചലച്ചിത്രഗാന ശാഖയിൽ പിന്നീട്‌ നിറഞ്ഞുനിന്ന പി ലീല  രംഗപ്രവേശം ചെയ്‌തത്‌ ഈ സിനിമയിലൂടെയാണ്‌. ടി കെ ഗോവിന്ദറാവു,  സരോജിനി മേനോൻ,  വിമല ബി വർമ, ചേർത്തല വാസുദേവക്കുറുപ്പ്‌ എന്നിവരായിരുന്നു മറ്റു ഗായകർ.  

എറണാകുളം  ബ്രോഡ്‌വേയിലെ  ഭാരത്‌ ഹോട്ടലിലെ ചാചകക്കാരനും സപ്ലയറും കാഷ്യറുമെല്ലാമായിരുന്നു ടി കെ  ഗോവിന്ദറാവു. അദ്ദേഹത്തിന്റെ അച്ഛന്റേതായിരുന്നു ഹോട്ടൽ. അവിടെ ചായ കുടിക്കാൻ ചെന്നിരുന്ന പി ജെ ചെറിയാൻ ഗോവിന്ദറാവുവിന്റെ സംഗീതവാസന തിരിച്ചറിഞ്ഞാണ്‌ സിനിമയിൽ പാടിച്ചത്‌. ശാസ്‌ത്രീയസംഗീതത്തിൽ തൽപ്പരനായ ഗോവിന്ദറാവു പിന്നീട്‌ ആ വഴിയേ സഞ്ചരിച്ചു.

‘നിർമല’ സിനിമയുമായി ബന്ധപ്പെട്ട്‌ ഇന്നു ജീവിച്ചിരിക്കുന്ന ഏക വ്യക്തി വിമല വർമയാണ്‌. മധുരിക്കും ഓർമകളുമായി അവർ തൃപ്പൂണിത്തുറയിൽ പാലസ്‌ നമ്പർ 13ൽ ഉണ്ട്‌. നിർമലയിൽ അവർ ആലപിച്ച ‘ഏട്ടൻ വരുന്ന ദിനമേ’ സോഷ്യൽ മീഡിയയിൽ വൈറലായതോടെ 87കാരിയായ  അവർ ഇപ്പോൾ സെലിബ്രിറ്റിയാണ്‌.  സംഗീതാധ്യാപികയും സിനിമയിലെ മറ്റൊരു ഗായികയുമായ  സരോജിനി മേനോന്റെ ശിഷ്യയാണ്‌ വിമല. 1956 ൽ ഓൾ ഇന്ത്യ റേഡിയോ കോഴിക്കോട് നിലയത്തിൽ പാടിത്തുടങ്ങിയ വിമല 1962ൽ  സ്ഥിരജോലിക്കാരിയായി. 1993ൽ സ്വയം വിരമിച്ചു

അജ്ഞാതവാസം

നിർമല പരാജയപ്പെടുകയും സിനിമയിൽ അവസരങ്ങൾ കിട്ടാതെ വരികയും ചെയതതോടെ  രാഘവൻ തെരുവിലേക്കുതന്നെ പോയിരിക്കാം. കുറെക്കാലങ്ങൾക്കുശേഷം സ്വന്തം നാടായ കോട്ടയം പരിപ്പിൽ തിരിച്ചെത്തിയ അദ്ദേഹം നാട്ടിൽ സംഗീതാധ്യാപകനായി കഴിഞ്ഞുകൂടി. ഇടയ്‌ക്ക്‌ അമ്പലങ്ങളിൽ കച്ചേരി നടത്തി.  പിന്നീട്‌ അയർക്കുന്നത്തിനടുത്തുള്ള കൊങ്ങാണ്ടൂരിലെത്തി പാലക്കാട്‌ ഇടത്തൊട്ടിയിൽ വീട്ടിൽ താമസമാക്കി.  ഇതിനിടെ വിവാഹിതനായി. ഒമ്പത്‌ മക്കളുമുണ്ടായി. കച്ചേരിയും മറ്റും ഇല്ലാത്ത കാലത്ത്‌ അയർക്കുന്നം കവലയിലെ സ്വർണക്കടയിൽ കുലത്തൊഴിലായ സ്വർണപ്പണി ചെയ്‌തു. പക്ഷേ, 2006ൽ  മരണംവരെ അദ്ദേഹം എവിടെയാണെന്ന്‌ സമൂഹം അറിഞ്ഞില്ല.

‘പരിപ്പൻ’ എന്നാണ്‌  അദ്ദേഹം  അറിയപ്പെട്ടിരുന്നതെന്ന്‌  അയർക്കുന്നം കവലയിൽ സ്വർണക്കട നടത്തുന്ന ബി ഗോപാലകൃഷ്ണൻ ഓർക്കുന്നു. ഇടക്കാലത്ത്‌ പാറശാല തങ്കപ്പൻ എന്ന കാഥികന്റെ  പിന്നണിയിലുള്ളവരുടെ സംഗീതോപകരണങ്ങൾ ചുമന്നുകൊണ്ടുപോകുന്ന  സഹായിയായി. യേശുദാസിന്റെ അച്‌ഛൻ അഗസ്‌റ്റിൻ ജോസഫായിരുന്നു  പാറശാല തങ്കപ്പന്റെ ഹാർമോണിയം കൈകാര്യം ചെയ്‌തിരുന്നത്‌. രാഘവന്റെ അമ്മയുടെ ചേട്ടത്തിയുടെ മകൻ ദാമോദരനായിരുന്നു ഓടക്കുഴൽ വായിച്ചിരുന്നത്‌.

മറ്റക്കര സോമന്റെ നൂറോളം പാട്ടുകൾക്ക്‌  രാഘവൻ ഈണം പകർന്നു. കുറേക്കാലം എൻ എൻ പിള്ളയുടെ നാടകസമിതിയിൽ  പ്രവർത്തിച്ചു. കടയിൽ പണിക്കു വരുമ്പോഴുള്ള സംസാരത്തിൽ നിന്നാണ്‌ പി കെ രാഘവന്റെ ഭൂതകാലം ഗോപാലകൃഷ്ണൻ മനസ്സിലാക്കുന്നത്‌. ‘നിർമല’ യിൽ പി കെ രാഘവൻ അഭിനയിച്ചിട്ടുണ്ടെന്നും ഗോപാലകൃഷ്ണന്‌ അറിയാം. മുതലാളിയുടെ, വിദേശത്തുനിന്നു വരുന്ന മകൻ കൊണ്ടുവരുന്ന സിഗരറ്റ്‌  വേലക്കാരൻ പയ്യനായ പി കെ രാഘവൻ എടുത്തു വലിക്കുന്നു. മുതിർന്ന വേലക്കാരൻ ‘ നീ സിഗരറ്റ്‌ വലിക്കുന്നോ’ എന്നു ശകാരിച്ച്‌ അത്‌ താഴെയിടീക്കുന്നു. തുടർന്ന്‌ അയാൾതന്നെ അതെടുത്തു വലിക്കുന്നു. ഇതായിരുന്നു രംഗമെന്നാണ്‌ പി കെ രാഘവൻ പറഞ്ഞുകേട്ടിട്ടുള്ളത്‌. അടുക്കും ചിട്ടയുമില്ലാത്ത രാഘവന്റെ ജീവിതം വീട്ടിലും പ്രശ്‌നങ്ങളുണ്ടാക്കി. അവസാനകാലത്ത്‌  അവശകലാകാരന്മാർക്കുള്ള പെൻഷൻ തേടി  അലഞ്ഞു. ഒരു ഘട്ടത്തിൽ  ക്രിസ്‌തുമത പരിവർത്തനം നടത്തി. ജീവിതത്തിൽ  ഉരുണ്ടുകൂടിയ പ്രശ്‌നങ്ങൾക്കുള്ള പരിഹാരമായായിരുന്നു മതംമാറൽ. മർക്കോസ്‌ എന്ന പേരു സ്വീകരിച്ച അദ്ദേഹത്തിന്റെയും ഭാര്യ ശാരദയുടെയും  അന്ത്യവിശ്രമം പുന്നത്ര പുതിയപള്ളി ശ്‌മശാനത്തിലാണ്‌.

സംഗീതസംവിധായകനും ദുർവിധി

മഹാകവി ജി ശങ്കരക്കുറുപ്പ്‌ രചിച്ച ‘നിർമല’യിലെ ഗാനങ്ങൾക്ക്‌  ഈണം പകർന്നത്‌  രണ്ടുപേരായിരുന്നു. ഇ ഐ വാര്യരും പി എസ് ദിവാകറും. പി എസ് ദിവാകർ പിന്നെയും  നൂറിലേറെ ചിത്രങ്ങൾക്ക്‌ സംഗീതം പകർന്നു.  പക്ഷേ, ഇ ഐ വാര്യരും രാഘവനെപ്പൊലെ  വിസ്‌മൃതനായി.

വീണവാദനത്തിൽ അസാമാന്യ പാടവമുള്ളയാളായിരുന്നു ഇ ഐ വാര്യർ. വീണവിദ്വാൻ ആറ്റൂർ കൃഷ്ണപ്പിഷാരടിയുടെ ശിഷ്യൻ. കലാവാസന കൂടുതൽ  മെച്ചപ്പെടുത്താൻ അദ്ദേഹം ബോംബെയ്‌ക്കുപോയി.  അനാർക്കലി അടക്കം ഒട്ടേറെ ഹിന്ദി സിനിമകൾക്ക്‌ സംഗീതം പകർന്ന  സി രാമചന്ദ്രയ്‌ക്ക് ഒപ്പം  പ്രവർത്തിക്കുന്നതിനിടെയാണ്‌ കേരളത്തിലെത്തി നിർമലയിലെ ഗാനങ്ങൾക്ക്‌ ഈണം നൽകിയത്‌.  

അറുപതുകളിൽ തിരികെ വീണ്ടും നാട്ടിലെത്തിയ അദ്ദേഹം പരസ്‌പരബന്ധമില്ലാതെ സംസാരിച്ചു. പിന്നീടെന്നോ മദിരാശിയിൽ എച്ച്എംവിയുടെ സരസ്വതി സ്റ്റോർസിൽ സ്റ്റാഫ് ആർട്ടിസ്‌റ്റായി. പക്ഷേ, അതും അധികകാലമുണ്ടായില്ല. നാട്ടിൽ വന്നശേഷം അമ്പലങ്ങളിലൊക്കെ ചെറിയ പരിപാടികൾക്ക് വീണ വായിച്ചിരുന്നു. പ്രതിഭയുടെ ഉത്തുംഗശൃംഗത്തിൽ നിന്നുള്ള വീഴ്‌ചയിൽ നിസ്സാര പ്രതിഫലം കൈപ്പറ്റി ചെറിയ പരിപാടികൾക്ക് പോകേണ്ടിവന്ന  വാര്യരുടെ ദുരവസ്ഥ അദ്ദേഹത്തിന്റെ സഹോദരിയുടെ

ചെറുമകളും കവിയും കഥാകൃത്തുമായ ഡോ. ഇ സന്ധ്യ എഴുതിയിട്ടുണ്ട്‌. വാര്യരുടെ വിവാഹജീവിതവും ദുരന്തപര്യവസായിയായി. കീരംകുളങ്ങര വാര്യത്ത് സരസ്വതി വാര്യസ്യാരായിരുന്നു ഭാര്യ. ജീവിതത്തിന്റെ പരുക്കൻ യാഥാർഥ്യങ്ങൾക്കു മുന്നിൽ പിടിച്ചുനിൽക്കാനാകാതെ  അവർ അവരുടെ സഹോദരിക്കൊപ്പം ജീവനൊടുക്കി.  1979ൽ  സ്വാഭാവികമരണത്തിലൂടെ വാര്യരുടെ ജീവിതത്തിനും തിരശ്ശീല വീണു. കുട്ടികൾ ഇല്ല.തമിഴ്‌സിനിമയുടെയും സംഗീതനാടകങ്ങളുടെയും പിടിയിലകപ്പെട്ട മലയാളസിനിമയ്‌ക്ക്‌ മലയാളിത്തത്തിന്റെ  രൂപവും ഭാവവും പകർന്നുനൽകിയ ‘ നിർമല’ ഒരു നാഴികക്കല്ലായിരുന്നു. പിന്നണി ആലപിക്കപ്പെട്ട ആദ്യ സിനിമയെന്ന പരാമർശത്തിൽ ഒതുങ്ങുന്നതല്ല ‘നിർമല’യുടെ സ്ഥാനം. മലയാളി നിർമിച്ച്‌ മലയാളി സംവിധാനം ചെയ്‌ത ആദ്യ സിനിമയാണ്‌ ‘നിർമല’. എല്ലാ അർഥത്തിലും അതൊരു കുടുംബചിത്രമായിരുന്നു.

പി ജെ ചെറിയാനും മക്കളും മരുമക്കളും സ്വന്തം നാടകസംഘത്തിലെ നടീനടൻമാരുമെല്ലാം ചിത്രത്തിൽ വേഷമിട്ടു. സിനിമയിൽ പി ജെ ചെറിയാന്റെ  മകൻ ജോസഫ്‌ ചെറിയാൻ നായകനായപ്പോൾ ടൈറ്റിൽ റോളിൽ മരുമകൾ ബേബി ജോസഫ്‌ നായികയായി. രണ്ടു പ്രസവിച്ച ബേബി ജോസഫ്‌ മൂന്നാമത്തെ കുഞ്ഞിനെ ഗർഭംധരിച്ചിരിക്കുമ്പോഴാണ്‌ നായികയായത്‌. പി വി  കൃഷ്ണയ്യരിലൂടെ ശബ്ദസിനിമയിൽ മലയാളിയായ സംവിധായകന്റെ രംഗപ്രവേശം  ‘നിർമല’യിലൂടെ ചലച്ചിത്രലോകം കണ്ടു.

മഹാകവി ജി ശങ്കരക്കുറുപ്പ്‌ ആദ്യമായി സിനിമയ്‌ക്കുവേണ്ടി പാട്ടെഴുതുന്നത്‌ ‘നിർമല’യിലാണ്‌.  മലയാളത്തിൽ  ആദ്യ ഡബിൾ റോൾ അവതരിപ്പിക്കുന്നതും ഈ സിനിമയിൽത്തന്നെ. നിർമലയുടെ അനിയത്തിയായും ചിത്രത്തിന്റെ രണ്ടാം പകുതിയിൽ വരുന്ന ലളിത എന്ന കഥാപാത്രമായും   ഗായിക വിമല വർമ്മ അഭിനയിച്ചു. എം എസ്‌ ജേക്കബിന്റേതായിരുന്നു കഥ. തിരക്കഥ രചിച്ചത്‌ പുത്തേഴത്ത്‌ രാമൻ മേനോൻ.

കൊച്ചി രാജകുടുംബത്തിന്റെ ആർട്ടിസ്‌റ്റും ഫോട്ടോഗ്രാഫറും നാടകകാരനും അഭിനേതാവുമെല്ലാമായ പി ജെ ചെറിയാൻ തന്റെ സമ്പത്തുമുഴുവൻ നഷ്ടപ്പെടുത്തിയാണ്‌ ‘ നിർമല’ നിർമിച്ചത്‌. മിശിഹാ ചരിത്രം എന്ന പ്രശസ്‌ത നാടകത്തിൽ യേശുവിന്റെ വേഷം ചെയ്‌ത്‌ പ്രശസ്‌തിയിൽ നിൽക്കുന്ന കാലത്താണ്‌  സിനിമയിൽ കാലൂന്നുന്നത്‌. കേരള ടാക്കീസ്‌ ലിമിറ്റഡിന്റെ ബാനറിൽ നിർമിച്ച സിനിമയ്‌ക്കുവേണ്ടി കൊച്ചി രാജാവടക്കമുള്ള രാജകുടുംബാംഗങ്ങളിൽ നിന്നും എറണാകുളം മെത്രാപ്പോലീത്തയിൽ നിന്നുമൊക്കെയായി ഒരു ലക്ഷം രൂപയുടെ ഓഹരി സമാഹരിച്ചു. 

ചിത്രം പരാജയപ്പെട്ടതോടെ ചെറിയാൻ വൻ കടത്തിലായി. തങ്ങൾക്ക്‌  ഈ അവസ്‌ഥയുണ്ടാക്കിയ ‘നിർമല’യുടെ  ഫിലിംറോൾ വീട്ടുമുറ്റത്തെ പ്രിയോർ മാവിന്റെ ശിഖരത്തിൽ കെട്ടിത്തൂക്കി മക്കൾ കത്തിച്ചുകളഞ്ഞു. അതു പഴയ കാര്യം. പക്ഷേ ഇന്ന്‌ അദ്ദേഹത്തിന്റെ അനന്തര തലമുറ ചെറിയാനെന്ന പ്രതിഭയുടെ കലയ്‌ക്കുവേണ്ടിയുള്ള ത്യാഗങ്ങളിൽ അഭിമാനം കൊള്ളുന്നവരാണ്‌.  മലയാളസിനിമ ചെറിയാൻ വെട്ടിത്തെളിച്ച പാതയിൽ ചരിക്കുമ്പോൾ  അർഹിക്കുന്ന അംഗീകാരം ലഭിക്കാതെ ‘നിർമല’യുടെ കലാകാരൻമാർ വിസ്‌മൃതിയുടെ ആഴങ്ങളിലാണെന്നതാണ്‌ ദുര്യോഗം.

ആദ്യഗാനം കേൾക്കാൻ: https://malayalasangeetham.info/s.php?189943

ലെനി ജോസഫ്‌ lenidesh@gmail.com https://www.deshabhimani.com/cinema/the-first-recorded-song-in-the-history-of-malayalam-cinema/1076297

Wednesday, February 22, 2023

BCC loses appeal over denied payout to trade finance lender

 https://www.gtreview.com/news/asia/bcc-loses-appeal-over-denied-payout-to-trade-finance-lender/

https://archive.is/lUcLuBCC loses appeal over denied payout to trade finance lender

Trade credit insurer Bond and Credit Company (BCC) has lost an appeal against an Australian judge’s decision forcing it to pay A$7.2mn (US$4.9mn) to a trade financier, after refusing to pay out on a policy covering deals with since-defunct trader Phoenix Commodities.

Two out of a panel of three New South Wales Court of Appeal judges found on February 20 that Phoenix’s inability to repay funds advanced to it by Sydney-headquartered Thera Agri Capital under a trade finance agreement constituted an “insured loss” under the insurance policy provided by BCC.

The ruling affirms a May 2022 decision by a New South Wales Supreme Court judge, who found the policy should be honoured despite significant variations between the documentation underpinning the deal and how it was carried out in practice.

In 2019, Thera provided financing for Dubai-based Phoenix to purchase agricultural commodities from two traders, but it was later discovered that no such purchases took place and the funds were disseminated within the Phoenix group.

BCC, a Tokio Marine subsidiary which is separately facing a raft of other lawsuits following the collapse of commodities traders in Asia and the Middle East, was sued by Thera in October 2020 after rejecting the financier’s initial claim.

Following hearings in which it emerged that some of the transactions financed by Thera were – unbeknownst to the financier – “shams” underpinned by faked or missing documentation, BCC was ordered to pay A$7.2mn to Thera, a ruling it then appealed.

The legal wrangle in Sydney highlighted the ongoing global fallout from the April 2020 demise of Phoenix, a sprawling conglomerate which reportedly owed more than US$1bn to creditors when it was said to have been sunk by hedging transactions that went awry.

The decision may embolden other financiers turning to courts to enforce trade credit claims filed with BCC and other insurers following the market volatility in 2020, which saw several traders collapse, some amid allegations of fraud. BCC is also embroiled in ongoing court battles stemming from the collapse of supply chain finance provider Greensill.

Two out of three

Much like in the original Supreme Court decision, much of the appellate judges’ attention focused on the definitions contained in the insurance policy – brokered by Ed Broking’s Singapore branch – particularly whether the existence of an “advance payment” mean that Phoenix’s debt obligation and its role as guarantor were not engaged.

“The loss that the insured suffered by reason of its inability to enforce the counterparty’s [Phoenix’s] contractual obligation to pay the purchase price… was a loss against which the insured was covered by the policy,” Justice Robert Macfarlan found.

Similarly, Justice Richard Weeks White found that whatever the definition of “advanced payment”, “the [insurance] policy is engaged because the guarantor failed to honour its obligation to repay the payment advanced to [Phoenix] by Thera in accordance with the trade finance agreement as it was implemented in accordance with the proposal”.

Both judges also agreed with the Supreme Court that the policy was not voided because of the existence of sham contracts between Phoenix and the commodities traders it was purportedly buying agricultural commodities from.

Justice Macfarlan found: “It is not in my view significant that, without the knowledge of the insured, [Phoenix] created, or was a party to the creation of, false or sham documents purporting to record [Phoenix]’s acquisition of goods from third parties. In particular this did not affect the validity or enforceability by the insured of its contracts” with Phoenix.

In contrast the dissenting judge, Justice John Basten, said the court should quash the Supreme Court’s earlier decision in favour of Thera.

He found that because the transactions Thera and Phoenix ultimately undertook deviated widely from the structure envisaged in the documents provided to BCC, the “obligation upon which Phoenix defaulted was not an obligation created in accordance with the master agreement and therefore the default was not one to which the policy responded”.

BCC declined to comment on the Court of Appeal judgement. A spokesperson for Thera tells GTR the company “is satisfied with and unsurprised by the dismissal of the BCC appeal”.

Monday, February 06, 2023

ഡോളർ ചിഹ്നം എവിടെ നിന്ന് വന്നു? എന്തിനാണ് അതിനെ ഡോളർ എന്ന് വിളിക്കുന്നത്?

 


ഡോളർ ചിഹ്നം എവിടെ നിന്ന് വന്നു? എന്തിനാണ് അതിനെ ഡോളർ എന്ന് വിളിക്കുന്നത്?


വിശുദ്ധ റോമൻ ചക്രവർത്തി ചാൾസ് അഞ്ചാമൻ, ഹെർക്കുലീസിന്റെ പന്ത്രണ്ട് തൊഴിലാളികൾ, ചില തിരക്കേറിയ കണക്കുകൾ, ബൊഹീമിയയിലെ ഒരു വെള്ളി ഖനി എന്നിവ ഉൾപ്പെടുന്ന ഒരു നിഗൂഢതയാണിത്.


ഡോളർ ചിഹ്നത്തെക്കുറിച്ചുള്ള ഒരു സിദ്ധാന്തം അത് തിടുക്കത്തിലുള്ള ബുക്ക് കീപ്പിംഗിൽ നിന്നാണ് വരുന്നത് എന്നതാണ്.  ഒലിവർ പൊള്ളോക്ക് എന്ന ഐറിഷ് വ്യാപാരിയുടെ 1778-ലെ അക്കൗണ്ടുകളിൽ, ആധുനിക ഡോളർ ചിഹ്നത്തിന് സമാനമായ ഒന്ന് സൃഷ്ടിക്കാൻ, പിയുടെ വക്രം ഉപേക്ഷിച്ച്, എസ്-ന് മുകളിൽ പി എഴുതുന്നു.അല്ലെങ്കിൽ 1516-ൽ സ്പെയിനിലെ രാജാവായി മാറിയ വിശുദ്ധ റോമൻ ചക്രവർത്തിയായ ചാൾസ് അഞ്ചാമനുമായി ഇതിന് എന്തെങ്കിലും ബന്ധമുണ്ടാകാം.

സ്പെയിനിലെ രാജാവെന്ന നിലയിൽ ഹെർക്കുലീസിന്റെ തൂണുകൾ അദ്ദേഹം തന്റെ അങ്കിയിൽ ഉൾപ്പെടുത്തി - അന്നുമുതൽ അവർ സ്പാനിഷ് ദേശീയ അങ്കിയുടെ ഭാഗമാണ്.എന്നാൽ മറ്റൊരു സാധ്യതയുണ്ട്. സ്പാനിഷ് പെസോ സൃഷ്ടിക്കാൻ ഉപയോഗിച്ച വെള്ളിയുടെ ഭൂരിഭാഗവും ബൊളീവിയൻ പട്ടണമായ പൊട്ടോസിയിൽ ഖനനം ചെയ്തു.

പൊട്ടോസിയിൽ നിർമ്മിച്ച നാണയങ്ങളിൽ മുദ്രണം ചെയ്തിരിക്കുന്ന അടയാളം PTSI എന്ന അക്ഷരങ്ങളായിരുന്നു. ഇതും ഡോളർ ചിഹ്നവുമായി വ്യക്തമായ സാമ്യം പുലർത്തുന്നു.


ഡച്ച് വ്യാപാരികൾ വടക്കേ അമേരിക്കയിൽ വളരെ സജീവമായിരുന്നു, അവരുടെ "ഡാൽഡറുകൾ" ഇംഗ്ലീഷ് സംസാരിക്കുന്നവർക്ക് ഡോളർ എന്ന് അറിയപ്പെട്ടു.

rijksdaalder ഉം പെസോയും തമ്മിലുള്ള സാമ്യം കണക്കിലെടുക്കുമ്പോൾ - രണ്ടും വലിയ വെള്ളി നാണയങ്ങളായിരുന്നു - പെസോയെ സ്പാനിഷ് ഡോളർ എന്ന് വിളിക്കുന്നു.


*ചരിത്രം, പുരാണങ്ങൾ, ഭാഷ, സാങ്കേതികവിദ്യ - എല്ലാം ഏറ്റവും സാധാരണമായ കാര്യങ്ങളിൽ മറഞ്ഞിരിക്കുന്നു*


ആശ്രയം - https://pingthread.com/thread/1620321059005411328 


s e a r c h

Custom Search

JustACounter

The Hindu - Breaking News

BBC News | News Front Page | World Edition

Blog Archive