By vidposts.blogspot.com18 min
സമരങ്ങള്‍ നടക്കുമ്പോള്‍
'സമരങ്ങള്‍ നടക്കുമ്പോള്‍ പൊതുമുതലിന് നാശം ഉണ്ടാകും. ഇത് പ്രാചീനമായ ഒരു തെറ്റാണ്. ജനങ്ങളെ പ്രാന്ത് പിടിപ്പിക്കുന്ന ' പരിഷ്‌കാരങ്ങള്‍' നടപ്പാക്കുകയും സ്വസ്ഥവും സുരക്ഷിതവുമായ പ്രസ് ക്ലബുകളില്‍ ഇരുന്നു പൊതു മുതലിനെകുറിച്ച് വിലപിക്കുകയും ചെയ്യുന്നവര്‍ ഇതിനു പിന്നിലെ കാരണങ്ങള്‍ എന്താണെന്നതിനെ കുറിച്ചും ഓര്‍ക്കേണ്ടതാണ്. പൊതുമുതല്‍ മന്ത്രിമാര്‍ക്ക് മാത്രം നശിപ്പിക്കാന്‍ ഉള്ളതാണെന്ന് നമ്മുടെ ഭരണ ഘടനയില്‍ പറഞ്ഞിട്ടില്ല. അടികൊണ്ടും വെടികൊണ്ടും അതിനിടെ തകര്‍ന്നത് ആളുകളുടെ ശരീരങ്ങള്‍ ആണ്. ഒരു രാജ്യത്തിന്റെ പൊതു മുതലില്‍ ജനങ്ങളും പെടും എന്ന വിനീത ബോധം ഭരിക്കുന്നവര്‍ക്ക് ഉണ്ടാകേണ്ടതാണ്.'
'വേട്ട നായിക്കള്‍ വീണ്ടും വരും' എന്ന ലേഖനത്തില്‍ നിന്നു .
............ ആദ്യവും പിന്നീടും മുത്തങ്ങയില്‍ ചെന്നപ്പോള്‍ ആദിവാസികള്‍ക്ക് കിട്ടിയത് കലയോ സാഹിത്യമോ ആയിരുന്നില്ല. അവര്‍ക്ക് ആവശ്യമുള്ള ഭക്ഷണമായിരുന്നു.പിന്നെ ഉടുതുണിക്ക് മറ് തുണിയും . അതായിര്ടുന്നു സംഘം അവിടെ എത്തിച്ചത്. കൊടുക്കേണ്ടത് ആവശ്മുള്ളവര്‍ക്കാണ് എന്നും അറിയാമായിരുന്നു. കഞ്ഞി വിളമ്പേണ്ടതു പാത്രത്തിലാണ് പത്രത്തില്‍ അല്ല. കാടന്മാര്‍ക്ക് നാം സംസ്‌കാരം എത്തിച്ചു കൊടുക്കേണ്ടതില്ല. അതവര്‍ക്ക് വേണ്ടുവോളമുണ്ട്. സ്വന്തം ചര്‍മം പോലെ അവര്‍ അത് സ്വയം അറിയാതെ കൊണ്ട് നടക്കുന്നു. ഉറങ്ങുമ്പോള്‍ അതവരുടെ കൂടെ കിടന്നുറങ്ങുന്നു.
നഷ്ടജാതകം, പുനത്തില്‍ കുഞ്ഞബ്ദുള്ള, പേജ് 116
വായനയും കഥയെഴുത്തും ചെറുപ്പം തൊട്ടേ ഒരു ശീലമായി മാറി. ഇംഗ്ലീഷ് നോവലുകളും കഥകളും വായിച്ചിരുന്നുവെങ്കിലും സ്വപ്നം കണ്ടിരുന്നത് മാതൃഭാഷയിലായിരുന്നു. അങ്ങനെയാണ് എന്റെ മലയാളം തലയില്‍ കയറിയത്. പ്രൊഫസര്‍ എം. എന്‍. വിജയന്‍ ഇരിക്കുന്ന മുറിയിലേക്ക് ഞാന്‍ കടന്നു ചെന്നു. എന്റെ കയ്യില്‍ പൂരിപ്പിച്ച ഒരു അപേക്ഷാഫോറം ഉണ്ടായിരുന്നു. അദ്ദേഹം അതിലൂടെ കണ്ണോടിച്ചു. കണ്ണുകള്‍ തീക്ഷ്ണങ്ങളായിരുന്നു.
തല ചെരിച്ചു പിടിച്ച് കണ്ണുകള്‍ അല്പം ചിമ്മി എന്നോട് ചോദിച്ചു:
'എന്താണ് കാര്യം?''അനുഗ്രഹിക്കണം' ഞാന്‍ അപേക്ഷിച്ചു.'അതിന് ഞാന്‍ ഗുരുവല്ലല്ലോ' തലയുയര്‍ത്താതെ മാഷ് പറഞ്ഞു.ജീവിതത്തില്‍ കേട്ട ഏറ്റവും വലിയ ഗുരുവചനമായിരുന്നു അത്. അല്പ നേരത്തെ നിശബ്ദത. അദ്ദേഹം പറഞ്ഞു: ''കുഞ്ഞബ്ദുള്ള കഥയെഴുതാന്‍ മലയാളം എം. എ പഠിക്കേണ്ടതില്ല. കഥയെഴുതാന്‍ അക്ഷരം മാത്രം അറിഞ്ഞാല്‍ മതി.' എന്റെ അപേക്ഷാഫോറം അദ്ദേഹം ഉള്ളം കയ്യിലിട്ട് ചുരുട്ടിക്കൊട്ണ്ടിരുന്നു. പിന്നെ പറഞ്ഞു:'എം. എ. പാസ്സായാല്‍ ഭാഷാ അദ്ധ്യാപകനാകാം. പക്ഷേ അതിലും നല്ലത് ആത്മഹത്യ ചെയ്യുന്നതാണ്. ചുരുട്ടിക്കൂട്ടിയ അപേക്ഷാഫോറം അദ്ദേഹം ചവറ്റു കുട്ടയിലെറിഞ്ഞു. പിന്നെ പഴയകാല മാര്‍ക്ക് ലിസ്റ്റുകളിലൂടെ അദ്ദേഹം കണ്ണോടിച്ചു കൊണ്ടിരുന്നു.
'കുഞ്ഞബ്ദുള്ള മെഡിക്കല്‍ കോളേജില്‍ ചേര്‍ന്നു കൊള്ളൂ.. ഒരു ഡോക്ടറായി തിരിച്ചു വരൂ. ഒരുപാട് കഥകള്‍ എഴുതാനാകും.' എന്നെ നോക്കി അദ്ദേഹം ചിരിച്ചു. വൈകുന്നേരത്തെ വെയില്‍ പോലെ ഒരു തളര്‍ന്ന ചിരി. 1962 മെയ് മാസത്തിലെ ആ കൂടിക്കാഴ്ച എന്റെ ജീവിതത്തെ തകിടം മറിച്ചു.
'യുദ്ധവും സമാധാനവും' എന്ന ലേഖനത്തില്‍ നിന്നു.
'കാര്‍ണ്ണാടിക്ക് സംഗീതം കേട്ട് കൊണ്ടിരിക്കുന്നവര്‍ക്ക് ഹിന്ദുസ്ഥാനി സംഗീതം മോശമായി തോന്നും. നേരെ മറിച്ചും. ശീലത്തില്‍ നിന്നാണ് അഭിരുചി ഉണ്ടായിതീരുക. ഇത് ഭക്ഷനത്തിന്റെയോ അഭിപ്രയങ്ങളുടെയോ അഭിരുചി ആയിത്തീരാം. ഇങ്ങനെ നിരന്തരമായി പ്രത്യയനം ചെയ്തു കൊണ്ടിരിക്കുന്ന ആളെ സംബന്ധിചെടുത്തോളം അയ്യാള്‍ അഭിപ്രായങ്ങളുടെ സ്വരൂപമായി രൂപാന്തരപ്പെടുന്നു. ഒരു തമിഴനുള്ള ഭാഷാ സ്‌നേഹം എന്ന് പറയുന്നത് അത് കൊണ്ടാണ്. അവനവന്റെ ഭാഷയാണ് യഥാര്‍ത്ഥ ഭാഷ. വേറെയൊന്നും ഭാഷയല്ല. അത് തമിഴ് ആകാം, ബംഗാളി ആകാം, മറ്റെതുമാകം. ഇത് ഒരു ടെസ്റ്റ് അഡിക്ഷന്‍ കൊണ്ട് ഉണ്ടായി തീരുന്ന മാറ്റമാണ്. അഭിരുചികളുടെ ഒരു ലഹരി ഉണ്ടായി തീരുകയാണ്. മറ്റ് ഭാഷകള്‍ എല്ലാം ചെറുതാണ് എന്ന് ഇക്ബാല്‍ തന്നെ ഒരിക്കല്‍ പറഞ്ഞിട്ടുണ്ട് . ഉറുദു ഒരു മനോഹരമായ ഭാഷയാണ് അത് പേര്‍ഷ്യന്‍ ഭാഷയുടെ അടുത്തൊന്നും എത്തില്ല എന്ന്. ഒരു നാടിനെക്കുറിച്ചുള്ള അഭിരുചി അല്ലെങ്കില്‍ അഭിമാനം മറ്റുള്ളവരെ ചെറിയവര്‍ ആയി കാണാന്‍ പ്രേരിപ്പിക്കുകയും ചെയ്യുന്നു. നമുക്ക് ചെയ്യാന്‍ കഴിയാത്ത ഒന്നും ഇല്ല എന്ന തോന്നല്‍. മറ്റുള്ളവര്‍ നമുക്ക് താഴെയാണ് എന്ന തോന്നല്‍ ഉണ്ടയിത്തീരുകയും അതൊരു ആധിപത്യത്തിന്റെ ഭാഗമായിതീരുകയും ചെയ്യുന്നു അത് കൊണ്ട് എല്ലായ്‌പോഴും ആവേശംആണ്. ഒരു രാജ്യത്തെ ജനങ്ങള്‍ക്കിടയില്‍ ഒരു ഉന്മാദ കാലാവസ്ഥ യുണ്ടയിട്ടുണ്ടാങ്കില്‍ ഒരു സ്‌ഫോടനമുണ്ടാവുമെന്നും ഒരു യുദ്ധ സാദ്ര്ശ്യമായ അവസ്തയുണ്ടാകുമെന്നും നമുക്ക് ഊഹിക്കാന്‍ കഴിയും.'
അഭിരുചി വൈവിധ്യം
'നമ്മുടെ സംസ്‌കാരത്തിന്റെ അഭിരുചി വൈവിധ്യം, അനുരാഗത്തിന്റെ വര്ണവൈവിധ്യം എന്നിവയെല്ലാം നഷ്ടപ്പെടു കയും സ്‌നേഹത്തിന്റെ അടയാളം ഒരു പ്രഷര് കുക്കറോ വാഷിംഗ് മെഷീനോ ആണെന്ന് നമ്മുടെ ബുദ്ധി തെറ്റിദ്ധരിക്കാനിട വരികയും ചെയ്യുന്നു. ഇങ്ങനെ നമ്മുടെ ജീവിതം സാംസ്‌കാരികമായി എത്രമേല് ദരിദ്രമായി ക്കൊണ്ടിരിക്കുന്നു എന്ന തിരിച്ചറിവാണ് വാസ്തവത്തില് ഭാഷയുടെയും വിദ്യാഭ്യാസ ത്തിന്റെയും തലങ്ങളില് എത്തുമ്പോള് നാം വേദനയോടെ നേടുന്ന അറിവ്. മലയാള ഭാഷ എന്റെ ഹൃദയത്തിലെ പൂവാണ് എന്നും അതെന്റെ സ്‌നേഹത്തിന്റെ ആര്ദ്രതയാണ് എന്നും എന്റെ കോപത്തിന്റെ തുടിപ്പാണ് എന്നും എന്റെ മൗഢ്യത്തിന്റെ കറുപ്പാണ് എന്നും അറി യുന്നതിലാണ് ആ ഭാഷയെ നില നിര്‌ത്തേണ്ടത്. ഞാന് ഉണ്ടാക്കുന്ന എന്റെ പുഷ്പമാണ് എന്റെ ഭാഷ എന്നും ഇത്തരം അനേകം പൂക്കള് വിരിയുമ്പോള് അത് ലോകത്തിന്റെ വലിയ പൂന്തോപ്പായിത്തീരുന്നു എന്നും മറ്റെല്ലാ ജൈവവസ്തുക്കളുടെയും അതി ജീവനത്തിനു ജൈവവൈവിധ്യം സഹായിക്കുന്നതു പോലെ നമ്മുടെ സാംസ്‌കാരിക പ്രതികരണങ്ങളുടെയും വൈവിധ്യം ആവശ്യമാണ് എന്നു തിരിച്ചറിയുന്നതിനും ഉള്‌ക്കൊള്ളുന്നതിനും ആഗോളവത്കരണം തടസ്സമായി മാറുന്നു''
മദ്യത്തിന്റെ ഒരു ഗുണം
''വ്യവസ്ഥകളെ അലിയിക്കുന്നു എന്നതാണ് മദ്യത്തിന്റെ ഒരു ഗുണം.ആലോചിച്ച് അസത്യം പറയുവാന് കഴിയാത്ത ഒരവസ്ഥ അതുണ്ടാക്കുന്നു.സമുദായത്തിന്റെ ശിഥിലസത്യം അങ്ങനെ വിളിച്ച് പറയുന്നതുകൊണ്ടാണ് മദ്യശാലകള് മാന്യതയില് നിന്നും നൂറ് മീറ്റര് ്കലെയായിരിക്കണം എന്ന് നാം ശഠിക്കുന്നത്.സത്യം പോലെ അപ്രിയമായി നമുക്ക് മറ്റെന്തുണ്ട്?'' ''കുട്ടി ഉണര്ന്നിരുന്നാല് പലതും ചോദിക്കും. അത് കൊണ്ട് അമ്മ കുട്ടിയെ ഉറക്കുന്നു. കുട്ടി എനിക്കെവിടെ പാല് എന്ന് ചോദിക്കുന്നു. എനിക്കെവിടെ ഭക്ഷണം എന്ന് ചോദിക്കുന്നു. കിടപ്പാടം എവിടെ എന്ന് ചോദിക്കുന്നു. എനിക്ക് കളിക്കാനുള്ള സ്ഥലം എവിടെ എന്ന് ചോദിക്കുന്നു. എനിക്ക് വളരുവാനുള്ള ആകാശമെവിടെന്ന് ചോദിക്കുന്നു. കുട്ടി അങ്ങനെ ചോദിക്കാതിരിക്കാന് വേണ്ടി കുട്ടിയെ നമുക്ക് ഉറക്കിക്കിടത്താം. പക്ഷേ അപ്പോഴും നാം പറയുന്നു ഇതെല്ലാം നിങ്ങളുടെ നന്മയ്ക്ക് വേണ്ടിയാണ്. സമൂഹത്തെ വശീകരിക്കാനുള്ള ഒരു മാര്ഗ്ഗം സമൂഹത്തെ ഉറക്കിക്കിടത്തുകയാണ്. ഇത് കല കൊണ്ടാകാം. പല തരത്തിലുള്ള കലകള് ലോകത്തിലെ മനുഷ്യരെ ഉറക്കാന് ഉപയോഗിച്ചിട്ടുള്ള സാധനങ്ങള് ആണ്. സമൂഹത്തെ ഉറക്കുമ്പോള് അതുകൊണ്ട് നമുക്ക് നേട്ടമുണ്ടാകണമെങ്കില് ഉറങ്ങുന്ന സമുദായത്തില് നാം ഉണര്ന്നിരിക്കണം. അതുകൊണ്ട് മദ്യപാനത്തെ ക്കുറിച്ച് വല്ല വിവരവുമുള്ളവര് മറ്റുള്ളവരെ മദ്യപിക്കാന് അനുവദിക്കുകയും താന് മാത്രം മദ്യപിക്കാതെ കാത്തിരിക്കുകയുമാണ് ചെയ്യുന്നത്....''
ജനാധിപത്യം
''ജനാധിപത്യം എന്നത് വളരെ എളുപ്പമുള്ള ഒരു പ്രവര്ത്തനമല്ല.ജനാധിപത്യം എന്ന് പറയുന്നത് എന്റെ അഭിപ്രായം പോലെ തന്നെ മൂല്മുള്ളതാണ് മറ്റുള്ളവരുടെ അഭിപ്രായവം എന്ന് സമ്മതിക്കലാണ്.അങ്ങനെ സമ്മതിക്കുകയെന്നത് സാധാരണമനുഷ്യര്ക്ക് സാധ്യമായ ഒരു കാര്യമല്ല.വേറെയൊരു നിവൃത്തിയുമില്ലാത്തതു കൊണ്ടാണ് നിങ്ങള് ഒരു ജനാധിപത്യവാദിയാകുന്നത്.അതുകൊണ്ടാണ് ജനാധിപത്യത്തില് ഒരു വ്യാജന് അടങ്ങിയുട്ടുണ്ടെന്ന പറയുന്നത്.''
''ജനങ്ങളിലേക്ക് പോവുക എന്നതിനേക്കാള് എളുപ്പം ജാതിയിലേക്കും മതത്തിലേക്കും പോവുക എന്നുള്ളതാണ് കൂടുതല് ലാഭകരം എന്നും,അത് ഒരു മൊത്തക്കച്ചവടം പോല അപകടരഹിതമാണ് എന്നുള്ളതു കൊണ്ട് പാര്ട്ടി ഇപ്പോള് ജനങ്ങളെ കൈയ്യൊഴിയുകയും ജാതിയേയും മതത്തേയും കൂട്ടുപിടിക്കുകയും ചെയ്ത് തുടങ്ങിയിരിക്കുന്നു.''
No comments:
Post a Comment