Monday, March 02, 2020

മഞ്ഞലയിൽ മുങ്ങിത്തോർത്തി...


വിജയ് സി എച്ച് vijaych8222@gmail.com


മലയാളത്തിന്റെ പ്രിയഗായകന്‌ മാർച്ച്‌ മൂന്നിന്‌ 76 തികയുന്നു. പിന്നിട്ട പാട്ടുവഴികളെക്കുറിച്ച്‌ ഗായകൻ
ആലാപനത്തിന് പുതിയ ഭാവവും മാനവും നൽകിയ ഗായകനാണ്‌ പി ജയചന്ദ്രൻ. പാടിയ പാട്ടുകളിൽ ഭൂരിഭാഗവും സൂപ്പർഹിറ്റാക്കിയ ഭാവഗായകൻ. സ്വർണഗോപുര നർത്തകീശിൽപ്പം കണ്ണിനു സായൂജ്യം നിൻ രൂപം..., രാസാത്തി ഉന്നെ കാണാത നെഞ്ച്..., കേവല മർത്യഭാഷ കേൾക്കാത്ത.... എത്രയെത്ര പാട്ടുകളാണ്‌ ഇപ്പോഴും കാതുകളിൽ അലയടിക്കുന്നത്‌. മലയാളം, തമിഴ്‌, കന്നട, തെലുങ്ക്‌, ഹിന്ദി ഭാഷകളിൽ രണ്ടായിരത്തോളം പാട്ടുകൾക്കാണ്‌  പി ജയചന്ദ്രൻ ജീവൻ നൽകിയത്‌. മാർച്ച് മൂന്നിന്, അദ്ദേഹത്തിന്‌ 76 തികയുന്നു.
 എന്നെ ഞാനാക്കിയത്‌ ദേവരാജൻ മാഷ്‌എന്നെയും യേശുദാസിനെയും ദേവരാജൻ മാഷ് ഏറ്റവും കൂടുതൽ പഠിപ്പിച്ചത് പദങ്ങളുടെ ഉച്ചാരണമാണ്.  പദങ്ങൾ വ്യക്തമായി മനസ്സിലാകുംവിധം ഉച്ചരിക്കാനാണ്  പഠിപ്പിച്ചത്.  കർ‍ശനമായ പരിശീലം.  എന്റെ ഉച്ചാരണരീതി ശരിയാക്കിയെടുത്തത് ദേവരാജൻ മാഷാണ്. റെക്കോഡിങ്ങിനുമുമ്പ്‌ നാലു ദിവസം, മാഷ് ഞങ്ങളെ പുതിയ പാട്ടിലെ പദങ്ങളുടെ ഉച്ചാരണവും അർഥവും പഠിപ്പിക്കും. ഓരോ വരിയും പാടി, പാട്ടിന്റെ മൂഡ് വിവരിച്ചുതരും. നോട്ടുബുക്കും പെൻസിലുമായാണ് ഞങ്ങൾ സ്റ്റുഡിയോയിൽ പോയിരുന്നത്. യേശുദാസ് ജ്യേഷ്‌ഠസഹോദരൻ 1958ൽ, സംസ്ഥാന സ്‌കൂൾ യുവജനോത്സവത്തിൽ‍, യേശുദാസിന്റെ ലളിതഗാനത്തിന് ഞാൻ മൃദംഗം വായിച്ചിട്ടുണ്ട്. രണ്ടുപേർക്കും അതത്‌ മത്സരങ്ങളിൽ  ഒന്നാം സമ്മാനവും കിട്ടി. അവിടെവച്ചാണ് ഞങ്ങൾ ആദ്യം കണ്ടത്. യേശുദാസ് പാടിത്തുടങ്ങുന്ന കാലം ഞാൻ ഡിഗ്രി കഴിഞ്ഞ്‌ ജോലി അന്വേഷിച്ച്‌ മദ്രാസിൽ ജ്യേഷ്‌ഠന്റെ കൂടെയാണ്‌.  അന്ന്‌ യേശുദാസും മദ്രാസിലുണ്ടായിരുന്നു. അന്നുമുതൽ ഇന്നുവരെ ഹാർദമായ ബന്ധമാണ്. യേശുദാസ് പാടാനിരുന്ന പാട്ടു പാടിയാണ് ഞാൻ പിന്നണി ഗായകനാകുന്നത്, 1966-ൽ. മഞ്ഞലയിൽ മുങ്ങിത്തോർത്തി... എന്ന ഗാനം. ഭാസ്‌കരൻ മാഷുടെ വരികൾ. ആദ്യ ദിവസം പാടിയത് തീരെ ശരിയായില്ല. പേടിച്ചു പേടിച്ച്‌ പാടി, മൊത്തം തെറ്റി. ഞാൻ നിരാശനായി. എന്നാൽ, പിറ്റേന്ന്‌ ദേവരാജൻ മാഷ്  വീണ്ടും വിളിച്ചു. ആത്മവിശ്വാസത്തോടെ വീണ്ടും റെക്കോഡിങ് മുറിയിൽ. പാടി... എല്ലാം ശരിയായി. ഇഷ്ട ഗായകർമുഹമ്മദ്‌ റഫി, ലത മങ്കേഷ്‌കർ, പി സുശീല എന്നിവരുടെ ഗാനങ്ങളാണ് പതിവായി കേൾക്കുന്നത്. എന്റെ പാട്ടുകൾ കേൾക്കാറില്ല. ഇന്നത്തെ പാട്ടുകൾക്ക് കഥാസന്ദർഭങ്ങളില്ല. നാലഞ്ച് പാട്ടു വേണം. അതിന് ട്യൂണും ഇട്ടുവച്ചിട്ടുണ്ടാകും. അതിൽ കുറെ വരികൾ കുത്തിക്കയറ്റും. സീനിൽ കുറെ ആൾക്കാർ ഓടിച്ചാടി നടക്കുന്നുണ്ടാകും. ഇന്ന്, സീനിൽ ആരും പാടുന്നില്ല. പ്രേക്ഷകർ പാട്ടല്ല ശ്രദ്ധിക്കുന്നത്, ആ സമയത്ത് ദൃശ്യത്തിൽ  ഓടിനടക്കുന്നവരെയാണ്. പണ്ട് പ്രേംനസീർ പാടി അഭിനയിക്കുന്നത് ഇന്ന് ഗൃഹാതുരത്വം ഉണർത്തുന്ന ഒരോർമയായി. അക്ഷരസ്‌ഫുടതയില്ലാത്ത പാട്ടുകൾ കൃത്യമായ ഉച്ചാരണവും അർഥമറിഞ്ഞുള്ള ആലാപനവുമാണ് പാട്ടുകൾക്ക് ജീവൻ നൽകുന്നത്. നിർഭാഗ്യവശാൽ, ചില പുതിയ പാട്ടുകാർ പാടുന്നതെന്താണെന്നുതന്നെ മനസ്സിലാകുന്നില്ല. അക്ഷരസ്‌ഫുടതയില്ല.   പരിശീലനം ലഭിക്കാത്തതായിരിക്കാം കാരണം.
 ആത്മാവ് നഷ്ടപ്പെട്ട ഗാനങ്ങൾഅർഥം മനസ്സിലാക്കി, സന്ദർഭം ഉൾക്കൊണ്ട് പാടുന്ന രീതിയാണ് എനിക്ക്‌ പരിചയം. ഇപ്പോൾ അങ്ങനെയല്ല. സാങ്കേതികവിദ്യ മാറി, എല്ലാം യാന്ത്രികമായി. പാടാൻ വിളിക്കും, രണ്ടു വരി പാടിയാൽ പൊയ്‌ക്കോളാൻ പറയും. ബാക്കി പിന്നീടാണ്. ആദ്യകാലങ്ങളിൽ ലഭിച്ചിരുന്ന സംതൃപ്തി ഗായകന് ലഭിക്കുന്നില്ല. മലയാള സിനിമാ ഗാനങ്ങൾക്ക് ആത്മാവുതന്നെ നഷ്ടപ്പെട്ടുവെന്നതാണ്  വലിയ ദുരന്തം. ന്യൂജെൻ പാട്ടുകൾ നിലനിൽക്കില്ലഇന്നാർക്കും സംഗീതം ചെയ്യാമെന്നായിട്ടുണ്ട്. ന്യൂജെൻ സംഗീത ഉപകരണങ്ങൾ ഉപയോഗിക്കാനറിഞ്ഞാൽമാത്രം മതി. എന്റെ ആദ്യ ഗാനവും അരനൂറ്റാണ്ടിനു മുമ്പ്‌ ഞാൻ പാടിയ പൂവും പ്രസാദവും ഇളനീർക്കുടവുമായ്..., ഇനിയും പുഴയൊഴുകും..., അനുരാഗഗാനം പോലെ... എന്നീ പാട്ടുകളും ഇന്നും ആളുകൾ മൂളുമ്പോൾ ന്യൂജെൻ നിർമിതികളെല്ലാം എന്നു കേട്ടെന്നോ, എന്നു മറന്നെന്നോ ആർക്കുമറിയില്ല. വരികൾക്ക്‌ ഇടയിലെ കല്ലുകടിവരികൾക്കിടയ്‌ക്ക് വർത്തമാനം കയറ്റുന്നതാണ് പിന്നണിഗാന രംഗത്തെ കല്ലുകടി. പാട്ടുകൾക്കിടയ്‌ക്ക് നായികാനായകന്മാർ ഫോണിൽ സംസാരിക്കുന്നു.  പാട്ടിനോടും  ഗായകനോടുമുള്ള അവഹേളനമാണിത്.  പ്രതിഭാശാലികളായ പുതിയ സംവിധായകരുണ്ട്, പക്ഷേ, അവർക്കിന്ന് അർഹിക്കുന്ന അംഗീകാരം കിട്ടുന്നില്ല. നിത്യഹരിതമെന്നത് ഇന്നത്തെ പാട്ടുകളുടെ വിശേഷണമേയല്ല. എല്ലാം ഒരിക്കൽ കേട്ട്‌ മറക്കാനുള്ളതാണ്. 





ഓ.ഓഹോ..
മഞ്ഞലയില്‍ മുങ്ങിത്തോര്‍ത്തി
ധനുമാസ ചന്ദ്രിക വന്നു
നിന്നെ മാത്രം കണ്ടില്ലല്ലോ
നീ മാത്രം വന്നില്ലല്ലോ
പ്രേമചകോരീ ചകോരീ ചകോരീ
(മഞ്ഞലയില്‍ )

കര്‍ണ്ണികാരം പൂത്തു തളിര്‍ത്തു
കല്‍പനകള്‍ താലമെടുത്തു (കര്‍ണികാരം..)
കണ്മണിയേ കണ്ടില്ലല്ലോ
എന്റെ സഖി വന്നില്ലല്ലോ
കണ്ടവരുണ്ടോ ഉണ്ടോ ഉണ്ടോ?
(മഞ്ഞലയില്‍ )

കഥ മുഴുവന്‍ തീരും മുന്‍പേ
യവനിക വീഴും മുന്‍പേ (കഥ..)
കവിളത്തു കണ്ണീരോടെ
കദനത്തിന്‍ കണ്ണീരോടെ
കടന്നുവല്ലോ അവള്‍ നടന്നുവല്ലോ
(മഞ്ഞലയില്‍ )

വേദനതൻ ഓടക്കുഴലായ്
പാടിപ്പാടി ഞാന്‍ നടന്നു
മൂടുപടം മാറ്റി വരൂ നീ
രാജകുമാരീ .. കുമാരീ കുമാരീ
(മഞ്ഞലയില്‍ )

No comments:

s e a r c h

Custom Search

JustACounter

The Hindu - Breaking News

BBC News | News Front Page | World Edition

Blog Archive