ആധുനീക മലയാളം കവികളിൽ ഏറ്റവുമധികം നിരൂപണങ്ങൾക്ക് വിധേയനായത് ഒരുവേള വൈലോപ്പിള്ളിയാവാം ?!
ഒരേ കവിതക്ക് ആവശ്യത്തിനധികം തല്ലുംതലോടും കിട്ടുക; അതും ഈ കവിക്ക് തന്നെയാവാം ?!
പലകുറികടന്നുവരുന്ന ബിംബങ്ങൾ, രൂപകങ്ങൾ *ഊഞ്ഞാലിൽ* നിറയെനിറഞ്ഞുനിൽക്കുന്നു. മനസ്സിരുത്തികെട്ടാൽ ഇന്നും കണ്ണീർതുളുമ്പന്ന ശ്രോതാക്കളെ എവിടെയും കാണാം.
--
*ഉയിരിൻ കൊലക്കുടക്കാക്കാവും കയറിനെ -
യുഴിഞ്ഞാലാക്കിത്തീർക്കാൻ കഴിഞ്ഞതല്ലേ ജയം!*
---
ഒരു വെറ്റില നൂറുതേച്ചു നീ തന്നാലുമീ -
ത്തിരുവാതിരരാവു താംബൂലപ്രിയയല്ലോ
മഞ്ഞിനാൽ ചൂളീടിലും മധുരം ചിരിക്കുന്നു
മന്നിടം; നര ചൂഴും നമുക്കും ചിരിക്കുക !
മാമ്പൂവിൻ നിശ്വാസമേറ്റോർമകൾ മുരളുമ്പോൾ
നാം പൂകുകല്ലീ വീണ്ടും ജീവിത മധുമാസം!
മുപ്പതുകൊല്ലം മുമ്പ് നീയുമീ മന്ദസ്മിത -
മുഗ്ധയാം പൊന്നാതിരമാതിരിയിരുന്നിപ്പോൾ
ഇതുപോലൊരു രാവിൽത്തൂമഞ്ഞും വെളിച്ചവും
മധുവുമിറ്റിറ്റുമീമുറ്റത്തെ മാവിൻചോട്ടിൽ
ആരുമേ കാണാതിരുന്നുഴിഞ്ഞാലാടീലേ നാം
നൂറുവെറ്റില തിന്ന പുലരി വരുവോളം
ഇന്നുമാ മുത്തുമാവിന്നോർമ്മയുണ്ടായീ പൂക്കാ -
നുണ്ണിത്തൻ കളിമ്പമൊരുഞ്ഞാലുമതില്കെട്ടി
ഉറക്കമായോ നേർത്തേയുണ്ണിയിന്നുറങ്ങട്ടെ,
ചിരിച്ചു തുള്ളും ബാല്യം ചിന്ത വിട്ടുറങ്ങട്ടെ
പൂങ്കിളി കൗമാരത്തിന്നിത്തിരി കാലം വേണം
മാങ്കനികളിൽനിന്നു മാമ്പൂവിലെത്തിച്ചേരാൻ.
വീശുമീ നിലാവിന്റെ വശ്യശക്തിയാലാകാം
ആശയൊന്നെനിക്കിപ്പോൾത്തോന്നുന്നു,മുന്നെപ്പോലെ
വന്നിരുന്നാലും നീയീയുഴിഞ്ഞാൽപ്പടിയിൽ, ഞാൻ
മന്ദമായ്ക്കാല്ലോലത്തെത്തെന്നൽപോലാട്ടാം നിന്നെ
ചിരിക്കുന്നുവോ? കൊള്ളാം യൗവനത്തിന്റേതായ്, ക -
യ്യിരിപ്പുണ്ടിന്നും നിനക്കാമനോഹരസ്മിതം!
അങ്ങനെയിരുന്നാലും,ഈയൂഞ്ഞാൽ പടിയിന്മേൽ -
ത്തങ്ങിനാ ചെറുവള്ളിത്താലിപോലിരുന്നാലും!
കൃശമെൻ കൈകൾക്കു നിന്നുദരം മുന്നേപ്പോലെ,
കൃതസന്തതിയായി സ്ഥൂലയായ് നീയെങ്കിലും.
നമ്മുടെ മകളിപ്പോൾ നൽകുടുംബിനിയായി
വൻപെഴും നഗരത്തിൽ വാഴ്കിലും സ്വപ്നം കാണാം
ആതിരപ്പെണ്ണിന്നാടാനമ്പിളി വിളക്കേന്തൂ -
മായിരംകാല്മണ്ഡപമാകുമീ നാട്ടിൻപുറം!
ഏറിയ ദുഖത്തിലും ജീവിതോല്ലാസത്തിന്റെ
വേരുറപ്പിവിടെപ്പോൽക്കാണുമോ വേറെങ്ങാനും ?
പാഴ്മഞ്ഞാൽ ചൂളീടിലും പഞ്ഞത്താൽ വിറയ്ക്കിലും
പാടുന്നു, കേൾപ്പീലേ നീ ?പാവങ്ങളയൽ സ്ത്രീകൾ ?
പച്ചയും ചുവപ്പുമാം കണ്ണുമായ്, പോരിൻ വേട്ട -
പക്ഷിപോലതാ പ്പാറിപ്പോകുമാ വിമാനവും
ഒരു ദുസ്വപ്നം പോലെ പാഞ്ഞുമാഞ്ഞുപോ,മെന്നാൽ
തിരുവാതിരത്താര്തത്തീക്കട്ടെയെന്നും മിന്നും
മാവുകൾ പൂക്കും മാനത്തമ്പിളി വികസിക്കും
മാനുഷർ പരസ്പരം സ്നേഹിക്കും,വിഹരിക്കും
ഉയിരിൻ കൊലക്കുടക്കാക്കാവും കയറിനെ -
യുഴിഞ്ഞാലാക്കിത്തീർക്കാൻ കഴിഞ്ഞതല്ലേ ജയം!
ആലപിക്കുക നീയുമതിനാൽ മനം നൃത്ത-
ലോലമക്കുമഗഗാനം കല്യാണീ കളവാണീ
പണ്ടുനാളെപ്പോലെന്നെ പ്പുളകം കൊള്ളിച്ചു നിൻ
കണ്ഠനാളത്തിൽ സ്വർണക്കമ്പികൾ തുളുമ്പവേ,
മെല്ലവേ നീളും പാട്ടിന്നീരടികൾ തഞ്ഞൂഞ്ഞാൽ-
വള്ളിയിലങ്ങോട്ടിങ്ങോട്ടെൻ കരളാടീടവേ,
വെൺനര കലർന്നവളല്ല നീയെൻ കണ്ണിന്നു
കണ്വമാമുനിയുടെ കന്യ'യാമാരോമലാൾ ,
പൂനിലാവണി മുറ്റമല്ലിതു, ഹിമാചല -
സാനുവിൻ മനോഹര മാലിനീനദീതീരം ;
വ്യോമമല്ലിതു സോമാതാരകാകീർണം, നിന്റെ -
യോമന വനജ്യോത്സ്ന പൂത്തുനിൽക്കുവതല്ലോ.
നിഴലല്ലിതു നീളെപ്പുള്ളിയായ് മാഞ്ചോട്ടിൽ,നീ -
ന്നിളമാൻ ദീര്ഘാപാംഗൻ വിശ്രമിക്കുകയത്രേ!
പാടുക, സർവാത്മനാ ജീവിതത്തിനെ സ്‌നേഹി -
ച്ചീടുവാൻ പഠിച്ചൊരീ നമ്മുടെ ചിന്താന്ന്മാദം
ശുഭ്രമാം തുകിൽത്തുമ്പിൽപ്പൊതിഞ്ഞുസൂക്ഷിക്കുമീ -
യപസരോവധു, തിരുവാതിര , തിരിക്കവേ
നാളെ നാം നാനാതരം വേലയെക്കാട്ടും പകൽ -
വേളയിൽ ക്ഷീണിച്ചോർമ്മിച്ചന്തരാ ലജ്ജിക്കുമോ ?
എന്തിന് ? മർതത്യായുസ്സിൽ സാരമായതു ചില
മുന്തിയ സന്ദർഭങ്ങൾ -അല്ല മാത്രകൾ-മാത്രം.
ആയതിൽ ചിലതിപ്പോലാടുമേയൂഞ്ഞാലെണ്ണി
നീയൊരു പാട്ടുംകൂടിപ്പാടിനിർത്തുക, പോകാം.
---
https://youtu.be/qAtY2qWk3mc