Saturday, June 10, 2023

സിനിമയിലെ ജനപ്രിയ ശരീരനടനങ്ങൾ

 


സ്‌ക്രീന്‍ ഡാന്‍സ്: സിനിമയിലെ ജനപ്രിയ ശരീരനടനങ്ങൾ

By ശ്രീദേവി പി. അരവിന്ദ് 
truecopythink.media
June 2, 2023

രു മുറൈ വന്ത് പാര്‍ത്തായാ… നീ...
എന്‍ മനം നീയറിന്തായാ…

മണിച്ചിത്രത്താഴിലെ ക്ലൈമാക്‌സ് ഈ പാട്ടിലൂടെയാണ് അവതരിപ്പിക്കപ്പെടുന്നത്. അതുവരെയുള്ള കഥയുടെ തുടര്‍ച്ചയും സംഭവിക്കാനിരിക്കുന്നതിന്റെ ‘ഭാവി’യുമാകുന്നു ഈ നൃത്തം. മലയാള സിനിമയില്‍ നൃത്തം പലപ്പോഴും സിനിമയുടെ കഥാഗതിയെ നിര്‍ണയിക്കുന്ന സന്ദര്‍ഭമാകാറുണ്ട്. സിനിമയുടെ കഥാനുസാരിയായിട്ടാണ് നാഗവല്ലിയായി മാറിയ ഗംഗ നൃത്തം ചെയ്യുന്നത്. ഏതോ ജന്മത്തിന്റെ ഓര്‍മയിലെന്നപോലെ അവള്‍ നൃത്തം ചെയ്യുന്നു. മനഃശാസ്ത്ര വിദഗ്ദ്ധന്‍ സണ്ണി, അതിനെ അവളുടെ അപരവ്യക്തിത്വമായും അതിന്റെ പകര്‍ന്നാട്ടമായും അടയാളപ്പെടുത്തുന്നു.

സംഗീതം തുടങ്ങുമ്പോള്‍ സണ്ണിയും നകുലനും കൂടി പരിഭ്രാന്തരായി ഓടുന്നു. ചിലങ്കയണിഞ്ഞ് ആരോ നടക്കുന്ന ശബ്ദം അവര്‍ കേള്‍ക്കുന്നുണ്ട്. ആ ശബ്ദത്തെ പിന്തുടര്‍ന്ന് ചെല്ലുമ്പോള്‍ ഗംഗയുടെ ഊരിയിട്ട വസ്ത്രങ്ങള്‍ കാണുന്നു. അവര്‍ ഓടിച്ചെന്ന് നോക്കുമ്പോള്‍ കാണുന്ന നൃത്തരംഗമാണിത്. ഭ്രാന്തമായ അവസ്ഥയിലുള്ള നൃത്തത്തില്‍ നിന്ന് സ്മൃതിനൃത്തത്തിലേക്കുയര്‍ന്ന് നാഗവല്ലിയായി നൃത്തം ചെയ്യുന്നു.

‘മണിചിത്രത്താഴി’ൽ നാഗവല്ലിയായി ശോഭന

സിനിമയുടെ ഭാഷയ്ക്കകത്ത് നൃത്തം ചിട്ടപ്പെടുത്തുന്ന നൃത്തസംവിധായകർ, സിനിമാസംവിധായകരെപ്പോലെ സിനിമ അറിയുന്നവരാവണം. സണ്ണിയേയും നകുലനെയും മാടമ്പള്ളിയിലെ മറ്റു പലരെയും മന്ത്രവാദിയെയും എല്ലാം നൃത്തം ഉള്‍ച്ചേര്‍ക്കുന്നു. കാഴ്ചക്കാരായ നമ്മളെക്കൂടി ക്ഷണിക്കുന്നുണ്ട്, നൃത്തം. ഇതേ ചുവടുകള്‍ ഉത്സവപ്പറമ്പുകളിലും മറ്റു പല പരിപാടികളിലുമായി ആളുകള്‍ അവതരിപ്പിക്കുകയും സിനിമാറ്റിക് ഡാന്‍സ് എന്ന നിലയില്‍ വലിയ പ്രചാരം ലഭിക്കുകയും ചെയ്തത് നമ്മള്‍ കണ്ടു.

സിനിമയുടെ പുരോഗതിയും കാലഗതിയും അടയാളപ്പെടുത്തുന്നതില്‍ നൃത്തം വലിയ പങ്കു വഹിക്കാറുണ്ട്. നൃത്തത്തിനിടയില്‍ കാലം മാറുകയും കഥയുടെ ചുരുളഴിയുകയും ചെയ്യാറുണ്ട്. നൃത്തരംഗങ്ങള്‍ ചിത്രീകരിക്കാന്‍ സിനിമക്ക് പല കാരണങ്ങളുണ്ട്. പ്രണയം, ഓര്‍മ, ഗൃഹാതുരത്വം, സ്വപ്നം, ആഘോഷം, വിരഹം, മരണം, യാത്ര, പിണക്കം, പരിഭവം, കാലത്തെ അടയാളപ്പെടുത്തല്‍, വിവാഹം, ക്യാമ്പസ് തുടങ്ങി സിനിമാറ്റിക് ആയ സന്ദര്‍ഭത്തിലാണ് നൃത്തമുണ്ടാകുന്നത്. നൃത്തം സിനിമയ്ക്ക് കഥ പറയാനുള്ള ഉപാധി കൂടിയാണ്.

സിനിമയിലെ നൃത്തം യഥാര്‍ത്ഥ നൃത്തമല്ല. എഡിറ്റിംഗ് ടേബിളില്‍നിന്ന് രൂപം കൊള്ളുന്നതാണ്. യഥാര്‍ത്ഥം എന്ന പ്രതീതി ജനിപ്പിക്കുന്ന അതീതയഥാര്‍ത്ഥ്യമായി സ്‌ക്രീന്‍ ഡാന്‍സ് എന്ന കലാരൂപം നിലനിലക്കുന്നു.

സ്‌ക്രീന്‍ ഡാന്‍സ്

യഥാര്‍ത്ഥ നൃത്തരൂപങ്ങളെ അതേപടി അവതരിപ്പിക്കുകയല്ല സിനിമ ചെയ്തത്. നൃത്തരൂപങ്ങളെ സിനിമയുടെ ഭാഷയ്ക്കകത്തുവെച്ച് പുനരുല്‍പാദിപ്പിക്കുകയാണ്. ഇത്തരം സിനിമയിലെ നൃത്തങ്ങളെ ‘സ്‌ക്രീന്‍ ഡാന്‍സ്’ എന്ന് വിളിക്കാം. ഇതിനെ നൃത്തത്തിന്റെ മറ്റൊരു വിഭാഗമായി നോക്കിക്കാണേണ്ടതാണ്. യഥാര്‍ത്ഥ നൃത്തം അവതരിപ്പിക്കപ്പെടുന്നത് തല്‍സമയം ആണ്. എന്നാല്‍ സിനിമയിലെ നൃത്തം പല ഭാഗങ്ങളായി മുറിക്കുകയും പല സമയങ്ങളില്‍, പല സ്ഥലങ്ങളില്‍ വെച്ച്, ചെറിയ ചെറിയ ഭാഗങ്ങളായി ചിത്രീകരിക്കുകയും പിന്നീട് എഡിറ്റു ചെയ്ത് നിര്‍മ്മിക്കുകയും ചെയ്യുന്നു. അങ്ങനെ നോക്കുമ്പോള്‍ സിനിമയിലെ നൃത്തം യഥാര്‍ത്ഥ നൃത്തമല്ല. എഡിറ്റിംഗ് ടേബിളില്‍നിന്ന് രൂപം കൊള്ളുന്നതാണ്. യഥാര്‍ത്ഥം എന്ന പ്രതീതി ജനിപ്പിക്കുന്ന അതീതയഥാര്‍ത്ഥ്യമായി സ്‌ക്രീന്‍ ഡാന്‍സ് എന്ന കലാരൂപം നിലനിലക്കുന്നു. ചലനങ്ങളുടെ മൊത്തത്തിലുള്ള ക്രമമാണ് സിനിമ. ക്യാമറ കൊണ്ട് തീര്‍ക്കുന്ന ചലനകവിതയാണ് സ്‌ക്രീന്‍ ഡാന്‍സ്. ചലച്ചിത്രസംഗീതം പിന്തുടരുന്ന നിരന്തരമായ ചലനങ്ങളുടെ സംഘാടനമായി സിനിമാനൃത്തത്തെ വിഭാവനം ചെയ്യാം.

ബാജിറാവൂ മസ്താനി സിനിമയിൽ നിന്ന്

ഇന്ത്യന്‍ സിനിമയുടെ ചരിത്രമെന്നാല്‍ പാട്ടിന്റെയും നൃത്തത്തിന്റെയും ചരിത്രം കൂടിയാണ്. ഹിന്ദി സിനിമ അതിന്റെ പരിണാമം അടയാളപ്പെടുത്തുന്നത് പാട്ടിലൂടെയും നൃത്തത്തിലൂടെയും ആണെന്ന് കാണാം. ശബ്ദത്തിന്റെ ആവിര്‍ഭാവത്തിനുശേഷം, ഇപ്പോള്‍ ബോളിവുഡ് എന്നറിയപ്പെടുന്ന ജനപ്രിയ ഹിന്ദി സിനിമ, പാട്ടും നൃത്തവും പ്രധാന സങ്കേതമാക്കി. ആശിഷ് രാജാധ്യക്ഷയും പോള്‍ വില്ലെമനും അഭിപ്രായപ്പെടുന്നതുപോലെ, ഇന്ത്യയിലെ ആദ്യത്തെ ശബ്ദചിത്രമായ ആലം ആര (1931) മുതല്‍ സംഗീതം, പാട്ട്, നൃത്തം എന്നിവയുടെ ഉപയോഗം ഇന്ത്യന്‍ മുഖ്യധാരാ സിനിമയുടെ കഥാവികാസത്തിനുള്ള ഉപാധിയായി (1999, 35). പാട്ടും നൃത്തവും ഹിന്ദി സിനിമയില്‍ നിന്ന്​ മറ്റെല്ലാ പ്രാദേശിക സിനിമകളെയും സ്വാധീനിച്ചു. ദക്ഷിണേന്ത്യന്‍ (തമിഴ്- കോളിവുഡ്) സിനിമകളില്‍, കഥപറച്ചിലിന്റെ രീതിയായ നൃത്തസംവിധാനം പ്രാദേശികവല്‍ക്കരണത്തിന് വേണ്ടി പ്രാദേശിക നൃത്തരൂപമായ ഡപ്പാന്‍കുത്തിനെ തമിഴ് സിനിമയുടെ മുഖമാക്കി മാറ്റി.

സിനിമയുടെ ഘടനക്കകത്ത് ക്രമീകരിക്കുന്ന ചലനങ്ങള്‍ മനുഷ്യന്റെ സാധാരണ ചലനങ്ങളെ അടിച്ചമര്‍ത്തി രൂപപ്പെട്ടതുമാണ്. ഈ ദമിതചലനങ്ങളില്‍ നിശ്ചലതയുടെ നിഷേധവും സാധാരണ ചലനങ്ങളുടെ അഭാവവും കാണാം.

മലയാള സിനിമയും കേരളീയമായ നൃത്തരൂപങ്ങളെ ചേര്‍ത്തുപിടിച്ചാണ് വളര്‍ന്നത്. സിനിമാറിവ്യൂകളായി ചുരുങ്ങിയ മലയാള സിനിമാപഠനങ്ങളില്‍ അക്കാദമികമായി സിനിമയെ നോക്കുന്ന രീതി കുറവാണ്. അതിനാലാവണം മലയാള സിനിമയിലെ നൃത്തത്തെക്കുറിച്ച് പഠനങ്ങളും ഇല്ല. സിനിമകളെ മുന്‍നിര്‍ത്തികൊണ്ടുള്ള നിരൂപണങ്ങള്‍ പാഠത്തെ മുന്‍നിര്‍ത്തിയുള്ള പഠനം മാത്രമായി മാറുന്നു. അതിന്റെ സാംസ്‌കാരിക- സാമൂഹിക- ചരിത്രപരമായ തലങ്ങളെ ഉള്‍ച്ചേര്‍ത്തുകൊണ്ടുള്ള മലയാള സിനിമയുടെ സാംസ്‌കാരികചരിത്ര രചനകള്‍ കുറവാണ്.

മലയാള സിനിമയിലെ നൃത്തത്തെക്കുറിച്ച് ഞാന്‍ പഠിക്കാന്‍ തുടങ്ങിയത്, ചലച്ചിത്ര അക്കാദമിയുടെ നവതി ഫെല്ലോഷിപ്പിന്റെ ഗവേഷണ മേഖലയായി മലയാള സിനിമയിലെ നൃത്തം തെരഞ്ഞെടുത്തപ്പോഴാണ്. 2019- ല്‍ പൂര്‍ത്തിയാക്കിയ ആ ഗവേഷണ പ്രബന്ധത്തിലെ ചില കണ്ടെത്തലുകളാണ് ഈ ലേഖനം.

കാക്കകുയിൽ സിനിമയിൽ മോഹൻലാൽ, ശേത്വാ മേനോൻ, മുകേഷ് എന്നിവർ

സിനിമാനൃത്തത്തില്‍, ചിട്ടപ്പെടുത്തിയ ശരീര ചലനങ്ങള്‍ മാത്രമല്ല, അതില്‍ അഭിനയം, സ്വാഭാവിക ചലനം, സംഘട്ടനം തുടങ്ങി ചലനത്തിന്റെ എല്ലാ രീതികളുമുണ്ട്. ഒരു മുറൈ വന്ത് പാര്‍ത്തായാ നീ എന്ന നൃത്തരംഗത്ത് നേരത്തെ സൂചിപ്പിച്ചപോലെ, സണ്ണിയും നകുലനും, അവരുടെ ആകുലതകളും നമ്മളും കൂടി ചേരുമ്പോഴാണ് അത് നൃത്തമാവുന്നത്. അതിന്റെ ആസ്വാദനം പൂര്‍ണമാകുന്നത് സിനിമകാണുമ്പോഴും. ഴാന്‍ ഫ്രാങ്കോയിസ് ലിയോത്താര്‍ഡ് (Jean Francois Lyotard) 1998 ല്‍ എഴുതിയ ‘എ സിനിമ’ എന്ന പ്രബന്ധത്തില്‍ ഇങ്ങനെ പറയുന്നു: സിനിമ എന്നാല്‍ ലിഖിതമാക്കാന്‍ സാധ്യതയുള്ള ചലിക്കുന്ന ശരീരങ്ങളുടെ ഒരു കൂട്ടമാണ്. ചലനങ്ങളുടെ തിരഞ്ഞെടുപ്പ് ചലച്ചിത്രനിര്‍മ്മാണത്തിന്റെ പ്രധാന ഭാഗമാണ്. അസ്ഥിരമായതും, ആശയക്കുഴപ്പത്തിലായതും, അവ്യക്തമായതും, മോശമായി ഫ്രെയിം ചെയ്തതും, ഫ്രെയിമിഗ് ശരിയല്ലാത്തതും, വെളിച്ചം കൂടിയതും, താളാത്മകത നഷ്ടപ്പെട്ടതുമായ സിനിമയുടെ സ്വരൂപത്തിന് ആവശ്യമില്ലാത്ത ചലനങ്ങള്‍ ഒഴിവാക്കുകയും ചെയ്യുന്നു. (1998, 246).

സിനിമയുടെ ഘടനക്കകത്ത് ക്രമീകരിക്കുന്ന ചലനങ്ങള്‍ മനുഷ്യന്റെ സാധാരണ ചലനങ്ങളെ അടിച്ചമര്‍ത്തി രൂപപ്പെട്ടതുമാണ്. ഈ ദമിതചലനങ്ങളില്‍ നിശ്ചലതയുടെ നിഷേധവും സാധാരണ ചലനങ്ങളുടെ അഭാവവും കാണാം. സിനിമയിലെ ചലിക്കുന്ന ലോകങ്ങള്‍, പുരുഷ ചലനങ്ങള്‍, പുരുഷന്‍ വിഭാവനം ചെയ്യുന്ന സ്ത്രീചലനങ്ങള്‍ എന്നിവയിലേക്ക് ചുരുങ്ങുന്നു. വാണിജ്യമോ വ്യാവസായികമോ ആയ മൂല്യങ്ങളെ അടിസ്ഥാനപ്പെടുത്തി രൂപപ്പെട്ട പ്രത്യേക ക്രമങ്ങളുണ്ട് സിനിമയിലെ ചലനങ്ങള്‍ക്ക്. ഛായാഗ്രഹണം എന്നത് അവയെ കൊത്തിവെക്കലാകുമ്പോള്‍ ശരീരചലനകലകളെ അതിലേക്ക് വിളക്കിച്ചേര്‍ക്കുന്നത് സിനിമാനിര്‍മ്മിതിയുടെ വാണിജ്യ നിയമങ്ങള്‍ക്കനുസരിച്ചാണ്.

ഴാന്‍ ഫ്രാങ്കോയിസ് ലിയോത്താര്‍ഡ്

കലയുടെ ചരിത്രത്തില്‍ മറ്റു കലകളെ അപേക്ഷിച്ച്​ സിനിമക്ക് ചലനങ്ങളെ പുനരുല്‍പാദിപ്പിക്കാന്‍ സാധിക്കുന്നു. യഥാര്‍ത്ഥ നൃത്തത്തിന്റെ ഭൗതികമായ പരിമിതികളെ മറികടക്കുവാനും അതിഭൗതികമായ നൃത്തത്തെ അവതരിപ്പിക്കാനും സ്‌ക്രീന്‍ ഡാന്‍സിന് കഴിയുന്നു. നൃത്തത്തില്‍ നൈപുണ്യമില്ലാത്തവരെക്കൊണ്ടും അഭ്യസിച്ചിട്ടില്ലാത്തവരെകൊണ്ടും നൃത്തം ചെയ്യിപ്പിക്കുന്നു എന്ന പ്രതീതിയുളവാക്കാനും ഇതേ സാങ്കേതികവിദ്യക്ക് സാധിക്കുന്നുണ്ട്. ഇതിലൂടെ ക്ലാസിക്കൽ നൃത്തത്തിന് കലാമൂല്യശോഷണം സംഭവിക്കുന്നുവെന്നും യഥാര്‍ത്ഥ നൃത്തത്തിന്റെ ശൈലി കലര്‍പ്പാക്കുന്നു എന്നുമുള്ള വിമര്‍ശനങ്ങള്‍ സാധാരണ കേള്‍ക്കുന്നതാണ്. യഥാര്‍ത്ഥ നൃത്തം എന്ന തോന്നലുളവാക്കാനുള്ള സിനിമയുടെ ഭാഷ തന്നെയാണ് ഇതിനുള്ള പ്രധാന കാരണം. സിനിമയിലെ നൃത്തത്തെ യഥാര്‍ത്ഥ നൃത്തവുമായി താരതമ്യം ചെയ്യേണ്ടതില്ല. നൃത്തത്തിന്റെ സാധ്യതകളെ ഉപയോഗപ്പെടുത്തുന്ന സ്വതന്ത്ര കലാരൂപമായി കണ്ടാല്‍ മതിയാകും.

ഫ്രഞ്ച് ഹാസ്യനടനായ മാക്‌സ് ലിന്‍ഡറിന്റെ സൂക്ഷ്മമായ പ്രകടന ശൈലിയാണ്, കൂടുതല്‍ സൂക്ഷ്മവും നൃത്തരൂപത്തിലുള്ളതുമായ ചലനങ്ങളെ ചലച്ചിത്രത്തിലേക്ക് സന്നിവേശിപ്പിച്ചത്.

നൃത്തസംവിധാനം ഒരു സഹകരണ കലാരൂപമാണ്. അപരശരീരത്തിന്റെ ചലനങ്ങളെ നൃത്തമായി രൂപപ്പെടുത്താന്‍ സാധിക്കുന്ന ആളാണ് നൃത്തസംവിധായകർ. ചില പരിമിതികള്‍ക്കകത്തുവെച്ചാണ് നൃത്തസംവിധായകർ സിനിമാനൃത്തം ചിട്ടപ്പെടുത്തേണ്ടത്. സിനിമയുടെ കഥയെ നിര്‍ണയിക്കുന്ന രംഗം, സംഗീതം, വസ്ത്രങ്ങള്‍, സിനിമാ ലൊക്കേഷന്‍, തുടങ്ങിവക്കകത്തുവെച്ചാണ് ഇത് സംഭവിക്കുന്നത്. പലപ്പോഴും കമ്പോളസിനിമയുടെ വിപണി മുന്നില്‍ കണ്ടാണ് നൃത്തസംവിധാനം നടത്തേണ്ടത്. നൃത്തസംവിധായകർ നൃത്തം രൂപകല്പന ചെയ്യുക മാത്രമല്ല, സിനിമയുടെ എല്ലാ ഘടകങ്ങളെയും ചലനത്തിനനുയോജ്യമായ രീതിയിലും രൂപകല്‍പ്പന ചെയ്യുന്നു.

സ്‌ക്രീന്‍ ഡാന്‍സിന്റെ ഉല്‍പ്പത്തി

ആദ്യകാല യഥാ-തഥ (actuality cinema) സിനിമകള്‍മുതല്‍, നൃത്തസമാനമായ ശരീരചലനം എന്നത് സിനിമയുടെ ആകര്‍ഷണങ്ങളില്‍ ഒന്നായിരുന്നു. ആദ്യകാല ചലനചിത്രങ്ങളായ നിക്കലോഡിയോണ്‍സ്, മ്യൂട്ടോസ്‌കോപ്പുകള്‍, തോമസ് എഡിസണ്‍ നിര്‍മ്മിച്ച ഡസന്‍ കണക്കിന് സ്റ്റുഡിയോ സിനിമകള്‍ തുടങ്ങി എല്ലാത്തരം മെക്കാനിക്കല്‍ പ്രൊജക്ഷനുകളിലും മ്യൂസിക്കല്‍- കോമഡി നൃത്തപ്രകടനങ്ങള്‍ കാണാമായിരുന്നു. ആദ്യകാല ആഖ്യാന സിനിമകള്‍ കാലഘട്ടത്തെയോ സാമൂഹിക വര്‍ഗ്ഗത്തെയോ സൂചിപ്പിക്കുന്നതിന് വേണ്ടിയാണ് സാമൂഹികനൃത്തം വിഭാവനം ചെയ്തത്. ബോള്‍റൂം നര്‍ത്തകരായ ഐറിന്‍ കാസില്‍ (1893-1964), വെര്‍നണ്‍ (1887-1918) എന്നി നര്‍ത്തകരുടെ ജീവിതം ആസ്പദമാക്കി 1939-ല്‍ പുറത്തിറങ്ങിയ സിനിമയാണ് ദി സ്റ്റോറി ഓഫ് വെര്‍നണ്‍ ആൻറ്​ ഐറിന്‍ കാസില്‍.

സിനിമയിലെ ഭൗതിക ശരീരങ്ങളുടെ ചലനത്തെ അമൂര്‍ത്തമായ ഒരു ആശയമായി നാം വ്യാഖ്യാനിക്കേണ്ടതുണ്ട്. ചലച്ചിത്രത്തിന്റെയും നൃത്തത്തിന്റെയും സര്‍ഗ്ഗാത്മക സമന്വയത്തിന്റെ ഉല്‍പന്നമായി 1950- കളിലാണ് സ്‌ക്രീന്‍ ഡാന്‍സ് എന്ന കലാരൂപം വികസിക്കുന്നത്. ക്യാമറയും എഡിറ്റിങ്ങും ഉപയോഗിച്ച് സിനിമയില്‍ നിര്‍മ്മിക്കുന്ന നൃത്തരൂപത്തെ സ്‌ക്രീന്‍ ഡാന്‍സ്/ സിനി-നൃത്തം എന്നാണ്​ വിളിച്ചത്. ചലനകലയായ ചലച്ചിത്രം അതിന്റെ സത്തയില്‍ കൊറിയോഗ്രാഫിയുമായി ആഴത്തില്‍ ബന്ധപ്പെട്ടിരിക്കുന്നതായി മനസ്സിലാക്കാം. മനുഷ്യന്റെ സ്വാഭാവിക ചലനങ്ങളെയും ചേഷ്ടകളെയും (gestures) നൃത്തത്തോടടുപ്പിച്ചത് ‘മ്യൂസിക്കല്‍സ്’ ആണ്. ശബ്ദസിനിമയുടെ ആവിര്‍ഭാവത്തോടെ ഉടലെടുത്ത ഴാനറാണ് ‘മ്യൂസിക്കല്‍സ്’. പാട്ടിലൂടെയും നൃത്തത്തിലൂടെയും സംഗീതപ്രധാനമായ സംഭാഷണങ്ങളിലൂടെയും ഒരു കഥാതന്തുവിനെ അവതരിപ്പിക്കുന്ന രീതിയാണ് ‘മ്യൂസിക്കല്‍സ്’.

ഇന്ത്യന്‍ സിനിമ വികസിച്ചപ്പോള്‍, പാട്ടും നൃത്തവും അതിന്റെ സിനിമകളുടെ ഒരു പ്രധാന സവിശേഷതയായി തുടര്‍ന്നു. 1940-കളും 50-കളും ഇന്ത്യന്‍ ചലച്ചിത്രനിര്‍മ്മാണത്തിന്റെ സുവര്‍ണകാലമായിരുന്നു.

സ്വാഭാവികചലനങ്ങളുടെ സാംസ്‌കാരികനിര്‍മിതിയില്‍ നൃത്തങ്ങള്‍ വഹിച്ച പങ്ക് സ്‌ക്രീന്‍ ഡാന്‍സിനെ അടിസ്ഥാനപ്പെടുത്തി പഠിക്കാവുന്നതാണ്. ശരീരത്തിന്റെ ജെസ്റ്ററുകളും പോസ്ചറുകളും നൃത്തത്തില്‍ ഉത്പാദിപ്പിക്കുന്ന അര്‍ത്ഥം കാണികളെ യാഥാര്‍ത്ഥ്യവുമായി ബന്ധപ്പെടുത്തുന്നു. ബലാ ബലാസ്സ് ഇതിനെ 'gesture language of cinema' എന്ന് നിരീക്ഷിക്കുന്നു. എറിന്‍ ബാനിംഗന്റെ ‘ഡാന്‍സ് ഫിലിം’ എന്ന പുസ്തകത്തില്‍ ജെസ്റ്റര്‍ ലാംഗ്വേജിനെപറ്റി വിശദമായി പഠിക്കുന്നുണ്ട്.

സിനിമയിലെ നൃത്തത്തിലേക്ക് കയറിവരുന്ന നിത്യജീവിതത്തിലെ ചലനങ്ങളെ മനസ്സിലാക്കാന്‍ സിനിമയിലെ മ്യൂസിക്കല്‍സിന്റെ ചരിത്രം പരിശോധിക്കേണ്ടതാണ്. മ്യൂസിക്കല്‍സില്‍ ഓരോ സംഭാഷണവും സംഗീത- നൃത്തസാന്ദ്രമാണ്. ഇടയ്ക്കിടെ നൃത്തരംഗങ്ങള്‍ കഥയോട് ചേര്‍ന്നുവരികയും ചെയ്യുന്നു. Sound of Music (1965), Broadway (1929), Close Harmony (1929), Song of My Heart (1930), Singing in the Rain (1952), Black Swan(2010) Moulin Rouge(2001), Shall we Dance (2017), Five Dances(2013), Chicago (2002), Polina(2016) Centre Stage(2006), Step Up(2006), Step Up Revolution(2012), LaLa Land(2016) തുടങ്ങി, മ്യൂസിക്കല്‍സ് ഗണത്തില്‍പ്പെട്ട ഒട്ടനവധി സിനിമകളുണ്ട്.

‘സ്റ്റെപ് അപ്പ്”' സിനിമയിൽ നിന്ന്

ഫ്രെയിമിനുള്ളില്‍ ചലനം ചിട്ടപ്പെടുത്താനും പോസ് ചെയ്യാനും എഡിറ്റു ചെയ്യാനും തുടങ്ങിയപ്പോള്‍, ചലിക്കുന്ന ചിത്രം ഒരു കലയാകാനുള്ള ശ്രമത്തിലായിരുന്നു. 1895-ല്‍ എഡിസണ്‍ അന്ന ബെല്ലിനൊപ്പം ആദ്യത്തെ നൃത്തചിത്രം നിര്‍മിച്ചു. ഫ്രഞ്ച് ഹാസ്യനടനായ മാക്‌സ് ലിന്‍ഡറിന്റെ (Marx Linder, 1883 - 1925) സൂക്ഷ്മമായ പ്രകടന ശൈലിയാണ്, കൂടുതല്‍ സൂക്ഷ്മവും നൃത്തരൂപത്തിലുള്ളതുമായ ചലനങ്ങളെ ചലച്ചിത്രത്തിലേക്ക് സന്നിവേശിപ്പിച്ചത്. ഏറ്റവും നിന്ദിതനാകുന്ന നിമിഷങ്ങളില്‍പ്പോലും ആത്മാഭിമാനത്തോടെ നിലകൊള്ളാനുള്ള അദ്ദേഹത്തിന്റെ കഴിവും ഫ്രെയിമിലെ ബാലറ്റിക് ചലനവും എഡിറ്റിംഗും ചലനത്തിന്റെ നര്‍ത്തനത്തിന് രാഷ്ട്രീയമാനം നൽകുന്നു. 1905 മുതല്‍ ഫ്രാന്‍സിലെ ഹ്രസ്വ ഹാസ്യചിത്രങ്ങളില്‍ അദ്ദേഹം പ്രത്യക്ഷപ്പെടാന്‍ തുടങ്ങി, ചാപ്ലിന്‍ തന്റെ സിനിമാജീവിതം ആരംഭിക്കുന്നതിന് ഏകദേശം 10 വര്‍ഷം മുമ്പ്. ചാപ്ലിന്‍, കീറ്റണ്‍, കൂടാതെ ഹോളിവുഡ് മഹാന്മാരില്‍ ഭൂരിഭാഗവും ഈ മഹാനായ നടനില്‍ നിന്ന് സ്വാധീനമുള്‍ക്കൊണ്ടിട്ടുണ്ട്. ഹാസ്യത്തിന്റെ നൃത്തസംവിധാനം ഉന്നതിയിലേക്കെത്തിക്കാന്‍ അമേരിക്കന്‍സിനിമ എഡിറ്റിംഗിന്റെ സൗന്ദര്യശാസ്ത്രമുപയോഗിച്ചു.

നടിമാരുടെ രൂപങ്ങള്‍, അവര്‍ അവതരിപ്പിക്കുന്ന ചലനങ്ങള്‍, അവരുടെ നൃത്തശരീരത്തിന് ചുറ്റും നെയ്‌തെടുത്ത സിനിമാറ്റിക് ആഖ്യാനങ്ങള്‍ എന്നിവയിലൂടെ പുരുഷകേന്ദ്രിത സമൂഹം വിഭാവനം ചെയ്യുന്ന സ്ത്രീ പ്രതിനിധാനനിര്‍മ്മിതി സാധ്യമാകുന്നു.

ഉക്രേനിയന്‍ വംശജയും അമേരിക്കന്‍ പരീക്ഷണാത്മകസിനിമ നിര്‍മ്മാതാവുമായ മായ ദെരന്‍ ‘എ സ്റ്റഡി ഇന്‍ കൊറിയോഗ്രഫി ഫോര്‍ ക്യാമറ’ എന്ന പേരില്‍ സിനിമാനൃത്തത്തിലെ സിനിമാറ്റോഗ്രാഫിക് സ്‌പേസിനെക്കുറിച്ച് പരീക്ഷണങ്ങള്‍ നടത്തി. സിനിമാറ്റോഗ്രാഫിക് സ്‌പേസിനെ നൃത്തത്തിന്റെ സജീവഘടകമായി അവര്‍ കണ്ടെത്തി. നര്‍ത്തകര്‍ക്കൊപ്പം ചേര്‍ന്ന് പ്രവര്‍ത്തിക്കുന്ന പങ്കാളിയാണ് ക്യാമറ എന്നവര്‍ മനസിലാക്കി. ന്യൂയോര്‍ക്ക് ടൈംസിലെ നൃത്തനിരൂപകന്‍ ജോണ്‍ മാര്‍ട്ടിന്‍ മായ ഡെറന്റെ സിനിമകളെ ‘കൊറിയോ സിനിമ’ എന്ന് വിശേഷിപ്പിച്ചു, ഇതിനുകാരണം, ചലനത്തിലുള്ള മനുഷ്യശരീരവും ചലച്ചിത്രനിര്‍മ്മാണ പ്രക്രിയയും തമ്മിലുള്ള പാരസ്പര്യത്തെക്കുറിച്ചുള്ള അവരുടെ ആഴത്തിലുള്ള ചിന്ത തന്നെയാണ്. അവരുടെ ആദ്യ രണ്ട് ചിത്രങ്ങളായ മെഷെസ് ഓഫ് ദി ആഫ്റ്റര്‍നൂണ്‍ (1943), അറ്റ് ലാന്‍ഡ് (1944) എന്നിവയിലൂടെ ഈ ബന്ധത്തെക്കുറിച്ച് വിശദീകരിക്കാന്‍ ആരംഭിച്ചു, എന്നാല്‍ അവരുടെ മൂന്നാമത്തെ പ്രോജക്റ്റായ ‘സ്റ്റഡി ഇന്‍ കൊറിയോഗ്രാഫി ഫോര്‍ ക്യാമറ’യില്‍ ആയിരുന്നു, നാടകീയവും യഥാര്‍ത്ഥവുമായ സ്ഥലത്തിന്റെ പരിധിയില്‍ നിന്ന് മനുഷ്യശരീരം മോചിപ്പിക്കാനാവും എന്ന കാഴ്ചപ്പാട് സ്ഥാപിതമായത്.

‘സ്റ്റഡി ഇന്‍ കൊറിയോഗ്രാഫി ഫോര്‍ ക്യാമറ’ സിനിമയിൽ നിന്ന്

ടാലി ബീറ്റി (Talley Beatty) എന്ന നര്‍ത്തകി വ്യത്യസ്ത പരിതസ്ഥിതികള്‍ക്കിടയിലൂടെ (വനം, സ്വീകരണമുറി, മ്യൂസിയം ഗാലറി മുതലായവ) അനായാസമായി നീങ്ങുമ്പോള്‍ ഭൂമിശാസ്ത്രപരമായ മറ്റൊരു യാഥാര്‍ത്ഥ്യം സൃഷ്ടിക്കപ്പെടുന്നു. സിനിമയുടെ എഡിറ്റിംഗ് പാറ്റേണുമായി പൊരുത്തപ്പെടുത്തുന്ന ചലനങ്ങളിലൂടെയാണ് ഈ നേട്ടം കൈവരിച്ചത്. ക്യാമറയുടെ ഫ്രെയിമിലേക്ക് ചലനങ്ങളിലെ നര്‍ത്തനം, കാലം, പ്രകൃതി, ഇടം എന്നിവയെ ചേര്‍ത്തുവെച്ച് ഒരു മായിക യാഥാര്‍ഥ്യം നിര്‍മ്മിക്കുന്നു. ഇത് യാഥാര്‍ഥ്യമായി നിലകൊള്ളുകയും ചെയ്യുന്നു. ഈ വികാസത്തിന്റെ ചരിത്രമാണ്, നൃത്ത സംവിധായകരെയും അവരുടെ സൃഷ്ടികളെയും വിശകലനം ചെയ്യുന്നതിലൂടെ വെളിപ്പെടുന്നത്.

4:3, 16:9 തുടങ്ങി ആസ്‌പെക്റ്റ് റെഷ്യോയിലാണ് നമ്മള്‍ സിനിമ കണ്ടുശീലിച്ചത്. ഫ്രെയിമിനകത്ത് ചിട്ടപ്പെടുത്തുന്ന ഒന്നാണ് സിനിമ പോലെ സ്‌ക്രീന്‍ ഡാന്‍സും. ഈ സിനിമാറ്റിക് ഫ്രെയിമിനകത്തേക്കാണ് സ്ഥലവും, കാലവും, സമയവും കൊണ്ടുവരുന്നത്. ലെന്‍സിങ് ഉപയോഗിച്ച് അടുത്തും, അകലെയും, എന്ത് കാണണമെന്നും ഉള്ള കാഴ്ച രൂപപ്പെടുത്തിയും, ക്യാമറ ചലനങ്ങള്‍ ഉപയോഗിച്ച് ചലനാത്മകമായി കണ്ടും, കട്ടുകള്‍ ഉപയോഗിച്ച് ദൃശ്യത്തെ കൂട്ടിച്ചേര്‍ത്തൂം, മൊണ്ടാഷ് ഉപയോഗിച്ച് ദൃശ്യഖണ്ഡങ്ങളെ താളാത്മകമാക്കിയും, പാരല്ലല്‍ എഡിറ്റിഗ് ഉപയോഗിച്ച് സംഭവവികാസങ്ങളെ കൂട്ടിചേര്‍ത്തുമുള്ള നൃത്തരൂപങ്ങള്‍ നാം കണ്ടു ശീലിച്ചു. എന്നാല്‍ ഇന്ന് 9:16 എന്ന റേഷ്യോയിയിലുള്ള റീലുകള്‍ സോഷ്യല്‍ മീഡിയയില്‍ തരംഗമാണ്. ഈ ഫ്രെയിമിലുള്ള ‘മീസ് എന്‍ സീന്‍’ (മിസ് എന്‍ സീന്‍ എന്ന പദം ക്യാമറയ്ക്കുമുന്നിലുള്ള സെറ്റ് ഡിസൈൻ, ലൈറ്റിംഗ്, അഭിനേതാക്കള്‍ എന്നിവയുള്‍പ്പെടെ എല്ലാറ്റിനെയും സൂചിപ്പിക്കുന്നു) സെറ്റ് ചെയ്യുമ്പോള്‍ സിനിമാനൃത്തത്തിന്റെ ഘടനയില്‍ത്തന്നെ മാറ്റമുണ്ടാകുന്നു. തിരശ്ചീനമായ ഫ്രെയിമില്‍ നിന്ന്​ ലംബമായ ഫ്രെയിമിലേക്കുള്ള ഈ മാറ്റം സോഷ്യല്‍ മീഡിയയില്‍ ജനപ്രിയമാകുന്നു.

ഇന്ത്യന്‍ചലച്ചിത്ര നൃത്തത്തിന്റെ ആംഗ്യവംശ പദാവലി കണ്ടെത്തുന്നത് ബോംബെ സിനിമയുടെയും ദക്ഷിണേഷ്യന്‍ സാംസ്‌കാരിക ആധുനികതയുടെയും സിനിമാരൂപങ്ങളില്‍ നിന്നാണ്.

ഇന്ത്യന്‍ സിനിമയിലെ നര്‍ത്തനം

സംഗീതത്തോട് ചേര്‍ന്നുള്ള നൃത്തരംഗങ്ങള്‍ വിദേശ സിനിമകളെ അപേക്ഷിച്ച്, ഇന്ത്യന്‍ സിനിമയുടെ പ്രധാന സവിശേഷതയാണ്. മ്യൂസിക്കല്‍സ് എന്ന ജൊണറിലെ 'നൃത്തസംഗീത' പ്രധാനമായ സിനിമകളോട് കിടപിടിച്ചാവണം ഈ രീതി ഇന്ത്യന്‍ സിനിമയില്‍ ചുവടുറപ്പിച്ചത്. പിന്നീട് നൃത്തഗാനരംഗങ്ങള്‍ ഇന്ത്യന്‍ സിനിമയിലെ പ്രധാന ആഖ്യാന ഉപാധിയായി. 1931-ല്‍ അര്‍ദേശിര്‍ ഇറാനി സംവിധാനം ചെയ്ത ആദ്യത്തെ ശബ്ദസിനിമയായ ആലം ആര ഒരു മ്യൂസിക്കല്‍ ആയിരുന്നു. ഇന്ത്യന്‍ സിനിമ വികസിച്ചപ്പോള്‍, പാട്ടും നൃത്തവും അതിന്റെ സിനിമകളുടെ ഒരു പ്രധാന സവിശേഷതയായി തുടര്‍ന്നു. 1940-കളും 50-കളും ഇന്ത്യന്‍ ചലച്ചിത്രനിര്‍മ്മാണത്തിന്റെ സുവര്‍ണകാലമായിരുന്നു. ആന്‍ഡാസ് (1949), മദര്‍ ഇന്ത്യ (1957) തുടങ്ങിയ സിനിമകളില്‍ പാട്ടും നൃത്തവും പ്രധാന ആഖ്യാന ഉപകരണമായി. മധുമതി (1958), മേരേ നാം ജോക്കര്‍ (1970), ഹരേ രാമ ഹരേ കൃഷ്ണ (1971) ഉമ്റാവു ജാന്‍ (1981), ദേവദാസ് (2002), എ ബി സി ഡി (2013) തുടങ്ങിവ ഇന്ത്യന്‍ സിനിമയിലെ മ്യൂസിക്കല്‍ വിഭാഗത്തില്‍ പ്രശസ്തമായവയാണ്.

ദേവദാസ് സിനിമയിൽ ഐശ്യര്യറായ്, മാധുരി ദീക്ഷിത്

ജംബ് കട്ട്, ആക്ഷന്‍ കട്ട്, മൊണ്ടാഷ്, ക്ലോസ് അപ്പ്, സ്പ്ലിറ്റ് സ്‌ക്രീന്‍, തുടങ്ങിയസങ്കേതങ്ങള്‍ഉപയോഗിച്ച് ജനപ്രിയ സിനിമാനൃത്തത്തിന് ഒരു പുതിയ ശൈലി തന്നെ തീര്‍ത്തു. കടല്‍ക്കരയില്‍ നൃത്തം ചെയ്യുന്ന നര്‍ത്തകിയില്‍ നിന്ന്​ സ്റ്റേജില്‍ നൃത്തം ചെയ്യുന്ന നര്‍ത്തകിയിലേക്കും അവിടെ നിന്ന് വര്‍ഷങ്ങള്‍ക്കു ശേഷം മറ്റൊരു സ്റ്റേജിലേക്കുമുള്ള കട്ടുകളിലൂടെ നാട്യത്തെ സ്ഥലകാലപരിധികളില്‍നിന്ന് മോചിപ്പിക്കാന്‍ സിനിമയ്ക്ക് കഴിഞ്ഞു. വിവിധ സ്ഥലകാലങ്ങളെ നൃത്തത്തില്‍ സന്നിവേശിപ്പിച്ചത് നൃത്തസംവിധായകരാണ്. സിനിമയുടെ നൃത്ത ചരിത്രത്തിലൂടെ ഒരു ശാരീരിക ചരിത്രം കൂടി പ്രതിപാദിക്കപ്പെടുന്നുണ്ട്. ചലനാത്മകതയുടെ കൊറിയോഗ്രാഫര്‍മാരായി നൃത്തസംവിധാനം നടത്തുകയും, സ്ത്രീകളുടെ ശരീരചലനത്തെ/ശരീരത്തെ ആഘോഷിക്കുകയും ചെയ്യുന്നുണ്ട് ഇന്ത്യന്‍ സിനിമ. ഇന്ത്യന്‍ സിനിമയില്‍ നൃത്തം സൃഷ്ടിച്ച സിനിമാവ്യവസായത്തിന്റെ പരിവര്‍ത്തന ചരിത്രമായും ഇതിനെ മനസിലാക്കാം.

ബോളിവുഡ് ഗാനത്തിന്റെയും നൃത്തത്തിന്റെയും പരിണാമം ഓണ്‍-സ്‌ക്രീന്‍ പ്രാതിനിധ്യങ്ങളില്‍ മാത്രം ഒതുങ്ങുന്നില്ല, വിശാലമായ സാംസ്‌കാരിക സന്ദര്‍ഭങ്ങളില്‍ ഇത് പ്രത്യക്ഷപ്പെടുന്നു, എന്ന് മോണിയ അക്‌സിയാരി, സംഗീത മര്‍വ എന്നിവര്‍ അഭിപ്രായപ്പെടുന്നുണ്ട്.

സിനിമയുടെ നൃത്തചരിത്രത്തിലൂടെ കടന്നുപോകുമ്പോള്‍, സിനിമാറ്റിക് നൃത്തരൂപങ്ങളാല്‍ നിര്‍മ്മിച്ച ശരീരം ലിംഗഭേദം, താരപരിവേഷം, കാഴ്ച്ചപ്പാട് എന്നിവയുടെ നിര്‍മ്മിതികള്‍ നടത്തുന്നതായി കാണാം. നടിമാരുടെ രൂപങ്ങള്‍, അവര്‍ അവതരിപ്പിക്കുന്ന ചലനങ്ങള്‍, അവരുടെ നൃത്തശരീരത്തിന് ചുറ്റും നെയ്‌തെടുത്ത സിനിമാറ്റിക് ആഖ്യാനങ്ങള്‍ എന്നിവയിലൂടെ പുരുഷകേന്ദ്രിത സമൂഹം വിഭാവനം ചെയ്യുന്ന സ്ത്രീ പ്രതിനിധാനനിര്‍മ്മിതി സാധ്യമാകുന്നു. സാധന ബോസ്, വൈജയന്തിമാല, ഹെലന്‍, വഹീദ റഹ്മാന്‍, മാധുരി ദീക്ഷിത്, സരോജ് ഖാന്‍ എന്നിവരാണ് ശാരീരിക ചരിത്രത്തെ സജീവമാക്കിയ ചില കേന്ദ്ര വ്യക്തികള്‍. കൊറിയോഗ്രാഫര്‍ സരോജ് ഖാന്‍ ഹിന്ദി ചലച്ചിത്രനൃത്തത്തിന് പുതിയ ഭാഷ്യങ്ങള്‍ സൃഷ്ടിച്ചു. നാണിക്കുന്ന നായികയ്ക്കും വശീകരിക്കുന്ന യക്ഷിക്കും സമാനമായ, ബിംബകല്പനകള്‍ക്കിടയില്‍ ഉദാരവല്‍ക്കരണാനന്തര നായികാപ്രതിനിധാനങ്ങള്‍ ഉണ്ടായി. ഇവര്‍ നായികാ ഇമേജിനെ മറികടന്ന്​ വസ്ത്രങ്ങള്‍ ധരിക്കുകയും വശ്യചലനങ്ങളോടെ നൃത്തരംഗങ്ങളില്‍ പ്രത്യക്ഷപ്പെടുകയും സ്വന്തം ശരീരത്തിന്റെ ഉടമസ്ഥത ഏറ്റെടുക്കുകയും അതില്‍ പ്രൊഫഷനിസം നേടുകയും ചെയ്തു. ഇതിന്റെ അലകള്‍ മലയാള സിനിമയിലും കാണാം. നൃത്തസംവിധായകര്‍, ബാക്കപ്പ് നര്‍ത്തകര്‍, മറ്റ് പ്രധാന നര്‍ത്തകര്‍ എന്നിവര്‍ ചേര്‍ന്ന് നിര്‍മ്മിക്കുന്ന ഓണ്‍-സ്‌ക്രീന്‍ നൃത്താധ്വാനത്തിന്റെ ഭൗതികചരിത്രം കൂടിയാണ് സിനി-കോറിയോഗ്രാഫി. കൂടാതെ സിനി- കോറിയോഗ്രാഫിക്കു വേണ്ടിയുള്ള, സാങ്കേതങ്ങളുടെ ഔപചാരിക വിശകലനങ്ങള്‍, സിനി-കോറിയോഗ്രാഫിയിലൂടെ നിര്‍മ്മിക്കുന്ന, നൃത്തം, സംഗീതം എന്നിവയുടെ ചരിത്രം കൂടി ആവുന്നു.

കൊറിയോഗ്രാഫര്‍ സരോജ് ഖാന്‍

ഇന്ത്യന്‍ചലച്ചിത്ര നൃത്തത്തിന്റെ ആംഗ്യവംശപദാവലി കണ്ടെത്തുന്നത് ബോംബെ സിനിമയുടെയും ദക്ഷിണേഷ്യന്‍ സാംസ്‌കാരിക ആധുനികതയുടെയും സിനിമാരൂപങ്ങളില്‍ നിന്നാണ്. ആദ്യകാല മലയാള സിനിമയിലെ നൃത്തസംവിധായകര്‍ക്ക്​ സിനിമയുടെ പ്രവര്‍ത്തന സിദ്ധാന്തം, സാങ്കേതികവിദ്യ, മൊണ്ടാഷിന്റെ ഉപയോഗം എന്നിവയെക്കുറിച്ചുള്ള അറിവില്ലായിരുന്നു. ഇത് ഈ മീഡിയം വഴിയുള്ള കൊറിയോഗ്രാഫിക് ആശയവിനിമയത്തെ പരിമിതപ്പെടുത്തി. അതുകൊണ്ടുതന്നെ മലയാളി നൃത്തസംവിധായകര്‍ക്ക് സിനിമാരംഗത്ത് നിലനില്‍ക്കാന്‍ കഴിഞ്ഞില്ല. നൃത്തത്തിന്റെ ഭാഷയില്‍ സിനിമയുടെ സങ്കേതങ്ങള്‍ ഉപയോഗിക്കുന്നതിനെ അവര്‍ കുറച്ചു കണ്ടു, അതിനെ കലര്‍പ്പായി വിലയിരുത്തി. സിനി- നൃത്തത്തിലെ ജോലി നൃത്തസംവിധായകരെ ചലച്ചിത്രകാരന്മാരാക്കുന്നതിനും ചലച്ചിത്ര പ്രവര്‍ത്തകരെ നൃത്തസംവിധായകരാക്കുന്നതിനും സാധിച്ചു. സിനി- നൃത്തത്തിലൂടെ വിവിധ ചിത്രീകരണ സാങ്കേതിക വിദ്യകള്‍ പര്യവേക്ഷണം ചെയ്യപ്പെട്ടു.

സിനിമക്ക് ശരീരം എന്നത് ക്യാമറയും മറ്റും സാങ്കേതികതകളും പോലെ ഒരു ഉപകരണം മാത്രമാണ്. ശരീരത്തിന്റെ ചലനങ്ങളെ ക്യാമറയിലൂടെ കൊത്തിയെടുക്കുകയാണ് സിനിമ ചെയ്യുന്നത്. നൃത്തസംവിധായകരുടെ ചരിത്രപരവും അനുഭവപരവുമായ, സിനിമാചരിത്രം പരിശോധിക്കുമ്പോള്‍ മനസിലാക്കാന്‍ കഴിയുന്ന ചില വസ്തുതകള്‍. ചരിത്രപരമായി, നിരൂപക പ്രശംസ നേടിയ ഡാന്‍സ് ഫിലിം ഉല്‍പ്പന്നങ്ങളുടെ കൊറിയോഗ്രാഫര്‍മാര്‍ മോണ്ടാഷ് പോലുള്ള സിനിമയുടെ പ്രധാന തത്ത്വങ്ങള്‍ മനസ്സിലാക്കിയിരുന്നു; ഒപ്പം സിനിമ പ്രൊഡക്ഷന്‍ തിയറി, ടെക്‌നോളജി എന്നിവയെ കുറിച്ചുള്ള അറിവ് വര്‍ധിപ്പിച്ച കൊറിയോഗ്രാഫര്‍മാര്‍ സംവിധാനത്തിലും എഡിറ്റിംഗിലും കൂടുതല്‍ നിയന്ത്രണം ഏറ്റെടുത്തു. ഇന്ന് ഡിജിറ്റല്‍ വിപ്ലവത്തിലൂടെ സിനിമയുടെ സാങ്കേതികതയില്‍ വന്ന അനായാസത സിനിമാനൃത്തത്തിന്റെ വളര്‍ച്ചയെ സഹായിച്ചു.

‘ എ.ബി.സി.ഡി 2’ സിനിമയിൽ നിന്ന്

മറ്റ് ഇന്ത്യന്‍ സിനിമകള്‍ പോലെത്തന്നെ നൃത്തഗാന സമ്പന്നമായിരുന്നു മലയാള സിനിമ. മലയാള സിനിമയില്‍ ആദ്യമായി നൃത്തസംവിധാനം ചെയ്തത് ഗുരു ഗോപിനാഥാണ്. അദ്ദേഹമാണ് കേരളനടനം എന്ന നൃത്തരൂപത്തിന്റെ ഉപജ്ഞാതാവും. അതുകൊണ്ടാവണം മലയാള സിനിമയിലെ ആദ്യകാല നൃത്തങ്ങളെല്ലാം കേരളനടന രീതി അവലംബിച്ചത്. ആംഗികം- വാചികം - ആഹാര്യം സ്വാതികാഭിനയ വിധങ്ങളും നൃത്ത-നൃത്ത്യനാട്യങ്ങള്‍ ഉള്‍ക്കൊള്ളുന്നതും കഥകളിയില്‍നിന്നുണ്ടായിട്ടുള്ളതുമായ ഒരു നവീന കലാരൂപമാണ് കേരളനടനം. കഴിഞ്ഞ 75 വര്‍ഷങ്ങള്‍ക്കുള്ളില്‍ നടപ്പില്‍ വന്ന ഈ കലാപ്രസ്ഥാനം കേരളത്തില്‍ എന്നല്ല ഇന്ത്യയിലും പാശ്ചാത്യദേശങ്ങളില്‍ പോലും പ്രശസ്തിയാര്‍ജ്ജിച്ച ഒന്നാണ്​. 1935- ല്‍ തിരുവനന്തപുരത്തും 1944- ല്‍ മദിരാശിയിലും ഗുരു ഗോപിനാഥ് നടത്തിയിരുന്ന നൃത്തവിദ്യാലയങ്ങളിലൂടെ അദ്ദേഹത്തിന് ധാരാളം ശിഷ്യന്‍മാരുണ്ടായി. കഥകളിയെ ലളിതമാക്കി, ചലനങ്ങള്‍ നല്കിയ ഈ കലാരൂപം കൂടുതല്‍ പ്രസക്തമായത് സിനിമയിലൂടെയാണെന്നു തോന്നുന്നു. ഒറ്റ വേഷത്തിനുപകരം കേരളനടനം കഥാനുസാരിയായി ആഹാര്യം സ്വീകരിക്കുന്നതായി കാണാം. ആഹാര്യത്തിലുള്ള ഈ ഉദാരസമീപനം ഇതിനെ സിനിമാനൃത്തത്തോട് അടുപ്പിച്ചു. ഇദ്ദേഹത്തെ പ്രധാന ശിഷ്യന്‍മാരും കലാമണ്ഡലത്തിലെ സഹപാഠികളും പിന്നീട് സിനിമയിലെ നൃത്തസംവിധായകരായി.

ഗുരു ഗോപിനാഥ് ജീവിത നൗക (1951), കാഞ്ചന (1952), വിശപ്പിന്റെ വിളി (1951), ആത്മസഖി (1952), കുമാരസംഭവം (1969), ശ്രീ ഗുരുവായൂരപ്പന്‍ (1972) തുടങ്ങി നിരവധി സിനിമകള്‍ക്ക് നൃത്തസംവിധാനം നിര്‍വഹിച്ചിട്ടുണ്ടെങ്കിലും സിനിമയോട് താല്പര്യം പ്രകടിപ്പിച്ചില്ല. ഇത് സിനിമാനൃത്തത്തെ മറ്റൊരു കലാരൂപമായി കാണാന്‍ സാധിക്കാതെ പോയതുകൊണ്ട് കൂടിയാണ്. ഈ പ്രവണത ഇന്നും നിലനില്ക്കുന്നുണ്ട്. 1954 ലെ ‘ഉമ്മിണിത്തങ്ക’ എന്ന ചിത്രത്തില്‍ ഗീതോപദേശത്തിന്റെ ഒരു രംഗമുണ്ട്. ഗുരുഗോപിനാഥ് ചിട്ടപ്പെടുത്തിയ, അദ്ദേഹവും ശിഷ്യന്‍മാരും സ്റ്റേജില്‍ അവതരിപ്പിച്ചിരുന്ന കേരളനടനത്തിലെ ഒരു പദമാണിത്. ഉമ്മിണിത്തങ്കയിലെ ടൈറ്റില്‍സില്‍ നൃത്തസംവിധായകന്റെ പേര് പറയുന്നില്ല. എങ്കിലും അദ്ദേഹത്തിന്റെ ശിഷ്യന്‍മാരില്‍ ആരെങ്കിലുമായിരിക്കും ഇത് ചെയ്തിട്ടുണ്ടാവുക. കെ. തങ്കപ്പന്‍ മാസ്റ്റര്‍ ഗുരു ഗോപിനാഥിന്റെ ശിഷ്യനാണെങ്കിലും അദ്ദേഹത്തിന് തമിഴ് സിനിമയുമായി ബന്ധമുണ്ടായിരുന്നു. തമിഴ് സിനിമകളില്‍ നര്‍ത്തകനായി ആരംഭിച്ചതാണ് അദ്ദേഹത്തിന്റെ കലാജീവിതം. തുടര്‍ന്ന് അദ്ദേഹം സിനിമയുടെ സങ്കേതങ്ങള്‍ മനസിലാക്കി സംവിധായകനും, നിര്‍മ്മാതാവും, നൃത്തസംവിധായകനും ആയി, അദ്ദേഹത്തിന്റെ പ്രധാനപ്പെട്ട ശിഷ്യനാണ് കമലഹാസന്‍. സിനിമയുടെ സങ്കേതങ്ങള്‍ മനസിലാക്കിയവരാണ് പ്രധാനപ്പെട്ട നൃത്തസംവിധായകരായി മാറിയത്. മലയാള സിനിമയിലെ നൃത്തസംവിധാനം വലിയ തോതില്‍ നിര്‍വഹിച്ചിരുന്നത് തമിഴില്‍ നിന്നുള്ള നൃത്തസംവിധായകരായിരുന്നു. ഒരു മാസ്റ്ററുടെ സഹായിയായി സിനിമ പഠിച്ച്​ സ്വതന്ത്ര സംവിധായകരായവരെയും ധാരാളമായി കാണാം.

ബിപാഷ ബസുവിന്റെ എയ്‌റോബിക്‌സ് ബോളിവുഡ് ഡാന്‍സ് വര്‍ക്ക് ഔട്ട്’ യുട്യൂബില്‍ ഹിറ്റാണ്. ആധുനികവല്‍ക്കരിച്ച ഇന്ത്യന്‍നൃത്തവിദ്യകളിലൂടെ ശാരീരികക്ഷമതയും ശരീരാകൃതിയും മെച്ചപ്പെടുത്താനാവും എന്ന് സ്ഥാപിക്കുകയും ചെയ്യുന്നു. ഇത് ബോളിവുഡ് നൃത്തത്തിന്റെ വിപണനമൂല്യം കൂട്ടുന്നു.

സിനിമാനൃത്തത്തെ ഉപജീവിച്ചുണ്ടായ കലാരൂപമാണ് സിനിമാറ്റിക് ഡാന്‍സ്. സിനിമ അതിന്റെ സാങ്കേതികതകള്‍ കൊണ്ട് സ്‌ക്രീന്‍ ഡാന്‍സ് എന്ന നൃത്തം രൂപം ഉണ്ടാക്കിയപ്പോള്‍ അതിനെ പിന്‍പറ്റി അനുകരിച്ച്​ ജനപ്രിയ ചേരുവകള്‍ ചേര്‍ത്ത് നിര്‍മ്മിതമായതാണ് സിനിമാറ്റിക് നൃത്തം. സിനിമയിലെ നൃത്തം പോലെ അല്ലെങ്കില്‍ സ്‌ക്രീനില്‍നിന്ന്​ പുറത്തിറങ്ങിയ നൃത്തം പോലെ തോന്നും സിനിമാറ്റിക് നൃത്തം കാണുമ്പോള്‍. ബോളിവുഡ് സിനിമകളിലെ നൃത്തം ബോളിവുഡ് ഡാന്‍സ് എന്ന കലാരൂപമായി ഇന്ന് നൃത്തവിദ്യാലയങ്ങളില്‍ പഠിപ്പിക്കുന്നു. ബോളിവുഡ് ഗാനത്തിന്റെയും നൃത്തത്തിന്റെയും പരിണാമം ഓണ്‍-സ്‌ക്രീന്‍ പ്രാതിനിധ്യങ്ങളില്‍ മാത്രം ഒതുങ്ങുന്നില്ല, വിശാലമായ സാംസ്‌കാരിക സന്ദര്‍ഭങ്ങളില്‍ ഇത് പ്രത്യക്ഷപ്പെടുന്നു, എന്ന് മോണിയ അക്‌സിയാരി, സംഗീത മര്‍വ എന്നിവര്‍ അവരുടെ ലേഖനത്തില്‍ അഭിപ്രായപ്പെടുന്നുണ്ട്. ബോളിവുഡ് നര്‍ത്തകി ഹണി കലാരിയയുടെ ഏറ്റവും വിജയകരമായ എന്റര്‍പ്രൈസായ ദിവാ എന്റര്‍ടൈന്‍മെൻറ്​, ആഴ്ചയില്‍ ആയിരത്തിലധികം വിദ്യാര്‍ത്ഥികളെ ബോളിവുഡ് നൃത്തം പഠിപ്പിക്കുന്നു (2004 ഓഗസ്റ്റിലെ കണക്കു പ്രകാരം ഇപ്പോള്‍ എത്രയോ കൂടിക്കാണും). സിനിമയുടെ മാര്‍ക്കറ്റിംഗും പ്രമോഷണല്‍ താല്‍പര്യവും ഇതിലുണ്ട്.

‘യേ ജവാനി ഹേ ദിവാനി’ സിനിമയിൽ നിന്ന്

പാട്ടിന്റെ വീഡിയോകള്‍, ആദ്യം റിലീസ് ചെയ്ത് യൂട്യൂബില്‍ വ്യൂവര്‍ഷിപ്പ് കൂട്ടുന്നത് ഇത്തരം പ്രചാരണ തന്ത്രമാണ്. അതുപോലെ ബോളിവുഡ് നൃത്തം ഒരു പുതിയ വ്യായാമരൂപമായി ചിട്ടപ്പെടുത്തി, ശാരീരിക ക്ഷമതക്കുതകുന്ന വിധം വികസിപ്പിച്ചെടുത്ത് ഉപയോഗപ്പെടുത്തുന്നു. ബിപാഷ ബസുവിന്റെ എയ്‌റോബിക്‌സ് ബോളിവുഡ് ഡാന്‍സ് വര്‍ക്ക് ഔട്ട്’ യുട്യൂബില്‍ ഹിറ്റാണ്. ആധുനികവല്‍ക്കരിച്ച ഇന്ത്യന്‍ നൃത്തവിദ്യകളിലൂടെ ശാരീരികക്ഷമതയും ശരീരാകൃതിയും മെച്ചപ്പെടുത്താനാവും എന്ന് സ്ഥാപിക്കുകയും ചെയ്യുന്നു. ഇത് ബോളിവുഡ് നൃത്തത്തിന്റെ വിപണനമൂല്യം കൂട്ടുന്നു. ഒരു നൃത്തരംഗം വിനിമയം ചെയ്യുന്ന പ്രതിനിധാനത്തെ, കല്‍പിതമോ, വ്യാഖ്യാനാത്മകമോ ആയ നിര്‍മ്മാണ പ്രക്രിയയായി സമീപിക്കേണ്ടതും അതിന്റെ മൂലധനോല്‍പാദനവും വിപണിയിലെ മല്‍സരങ്ങളും ചര്‍ച്ച ചെയ്യേണ്ടതുമാണ്.

സിനിമയുടെ പാട്ടുകള്‍ക്ക് ചുവടൊരുക്കി നിര്‍മ്മിക്കുന്ന റീലുകള്‍ ആണിന്ന് സോഷ്യല്‍ മീഡിയയില്‍ തരംഗം സൃഷ്ടിക്കുന്നത്. ഹിറ്റായ സിനിമാപാട്ട് രംഗത്തിന്റെ അതേ ചുവടുകള്‍ക്ക് നൃത്തം ചെയ്യുന്നതും, സിനിമഗാനങ്ങള്‍ക്ക് ശാസ്ത്രീയനൃത്തതിന്റെ പദാവലികള്‍ ചിട്ടപ്പെടുത്തുന്നതുമായ റീലുകള്‍ ധാരാളമായി കാണാം. സ്‌ക്രീന്‍ ഡാന്‍സിന്റെ വാണിജ്യമൂല്യം കൂട്ടുന്ന പരസ്യമായി 30 സെക്കന്‍ഡുകള്‍ കൊണ്ട് കഥ പറയുന്ന റീലുകളെ കണക്കാക്കാം. റീലുകള്‍ ഫീഡ് പോസ്റ്റുകളേക്കാള്‍ സോഷ്യല്‍മീഡിയ അല്‍ഗോരിതം റാങ്ക് ചെയ്യുന്നു. നിങ്ങളെ പിന്തുടരാത്ത ആളുകള്‍ക്ക് അവ ശുപാര്‍ശ ചെയ്യാന്‍ കൂടുതല്‍ സാധ്യതയൊരുക്കുന്നു. ഇങ്ങനെ കാഴ്ചക്കാരുടെ എണ്ണം കൂട്ടുന്നു. കാഴ്ചക്കാരുടെ എണ്ണം കൂടുന്നതിനനുസരിച്ച് സാമ്പത്തികലാഭം ഉണ്ടാക്കുന്നുണ്ട്. ഇങ്ങനെ എല്ലാ അര്‍ത്ഥത്തിലും സിനിമയിലെ നൃത്തത്തെ ഉപഭോഗപ്രധാനമായ ജനപ്രിയമാധ്യമം എന്ന നിലയില്‍ മനസിലാക്കുകയും അതിനെ വിപണന നേട്ടമുള്ള ഒരു പ്രത്യയശാസ്ത്ര വ്യവഹാരമായി കണക്കാക്കുകയും വേണം.

Reference:
1. Ajay Gehlawat & Rajinder Dudrah (2017) The evolution of song and dance in Hindi cinema, South Asian Popular Culture, 15:2-3, 103-108.
2. Douglas Rosenberg, Inscribing the Ephemeral Image, Oxford University Press, 2012.
3. Erin Brannigan, Dancefilm Choreography and the Moving Image, Oxford University Press, 2011.
4. Ganti, Tejaswini. 'No Longer a Frivolous Singing and Dancing Nation of Movie-makers: The Hindi Film Industry and Its Quest for Global Distinction.' Visual Anthropology 25 (2012): 340-65.
5. Holl, Ute & Hercher, Jutta, Choreography for the Camera. Maya Deren's writings on film, Hamburg: The Academy of Fine Arts, Hamburg, 1995.
6. Jones, Graham, and Ashley Woodward, editors. Acinemas: Lyotard's Philosophy of Film. Edinburgh University Press, 2017.
7. Rajadhyaksha, Ashish, and Paul Willemen. Encyclopaedia of Indian Cinema. London: BFI, 1999.Ray, Satyajit. Our Films, Their Films. New Delhi: Orient Longman, 1976.
8. Sandhiya Kalyanasundaram, Navigating Hyperrealities: Tamil Film (Kollywood) Choreography as Screen Dance, The International Journal of Screen Dance11, 2020.

(2019 ല്‍ കേരള ചലച്ചിത്ര അക്കാദമിയുടെ നവതി ഫെല്ലോഷിപ്പിന്റെ ഭാഗമായി തയ്യാറാക്കിയ ഗവേഷണ പ്രബന്ധത്തെ അധികരിച്ച്​ തയ്യാറാക്കിയ ലേഖനം.)

Thursday, June 08, 2023

അറിവിന്റെ തമസ്കരണം - പ്രൊഫ. സി രവീന്ദ്രനാഥ്‌ എഴുതുന്നു

 


അനുഭവത്തിലൂടെയും ശാസ്ത്രീയമായും  യാഥാർഥ്യമെന്ത് എന്ന് തിരിച്ചറിഞ്ഞിട്ടും പഴയതുതന്നെ ശരിയെന്ന് ഉറച്ച് വിശ്വസിക്കുന്ന അത്ഭുത പ്രതിഭാസമാണ് അന്ധവിശ്വാസം. എത്രയൊക്കെ ധാരണയുണ്ടായിട്ടും ശരിയിലേക്ക് മനസ്സ് വരാത്ത വിചിത്ര അനുഭവവുമാണ് അന്ധവിശ്വാസം. അതുകൊണ്ടുതന്നെ മുന്നോട്ടുള്ള മനുഷ്യന്റെ മുന്നോട്ടുള്ള പ്രയാണത്തിന് അത് ഗുരുതര തടസ്സം സൃഷ്ടിക്കുന്നു. പ്രതിലോമപരത നിറഞ്ഞുനിൽക്കുന്ന സംസ്കാരത്തിന്റെ പ്രതിഫലനം കൂടിയാണ് അന്ധവിശ്വാസം. ഈ പ്രശ്നത്തെ മറികടക്കാതെ സാമൂഹിക പുരോഗതി അസാധ്യമാണ്. വർഗീയ, പ്രതിലോമശക്തികൾ ഇതിനെ മൂർച്ചയുള്ള ആയുധമാക്കി ഉപയോഗിച്ച് വരേണ്യ യുക്തിയിലേക്ക് സമൂഹത്തെ നയിക്കുകയാണ്. അതോടെ ആ സമൂഹത്തിന്റെ കാലാനുഗതമായ വളർച്ച കൂമ്പടഞ്ഞുപോകുകയാണ്.  ഈ ദുരവസ്ഥ സാമൂഹിക അവബോധമായി മാറണം. മുന്നോട്ടുപോകേണ്ട സമൂഹത്തെ പിന്നോട്ട് നയിക്കുന്നതിന്റെ ഉപകരണങ്ങളാണ് അന്ധവിശ്വാസവും അനാചാരങ്ങളും. ഫാസിസ്റ്റ് ശക്തികളുടെ ഇരുതല മൂർച്ചയുള്ള ഈ ആയുധങ്ങളെ പ്രതിരോധിച്ചുകൊണ്ടുമാത്രമേ മതനിരപേക്ഷ സംസ്കാരത്തെ വളർത്തുവാൻ കഴിയൂ.

അറിവും അന്ധവിശ്വാസവും പരസ്പര വിരുദ്ധമാണ്. അറിവിന്റെ വളർച്ച അന്ധവിശ്വാസത്തിന്റെ തളർച്ചയാണ്. അറിവുണ്ടാകുന്നതിലൂടെ തെറ്റായ ധാരണ തിരുത്തപ്പെടും, അന്ധവിശ്വാസം കുറയും.

അറിവും അന്ധവിശ്വാസവും പരസ്പര വിരുദ്ധമാണ്. അറിവിന്റെ വളർച്ച അന്ധവിശ്വാസത്തിന്റെ തളർച്ചയാണ്. അറിവുണ്ടാകുന്നതിലൂടെ തെറ്റായ ധാരണ തിരുത്തപ്പെടും, അന്ധവിശ്വാസം കുറയും. ഉദാഹരണം ഭൂമി പരന്നതാണെന്ന് വിശ്വസിച്ചിരുന്ന ഒരു കാലമുണ്ടായിരുന്നു. അന്നുള്ള അറിവനുസരിച്ച് അത് ശരിയായിരുന്നു. പിന്നീട് ചന്ദ്രഗ്രഹണ സമയത്ത് ചന്ദ്രനിൽ ഭൂമിയുടെ ബിംബം വൃത്താകൃതിയിലാണെന്ന് തിരിച്ചറിഞ്ഞ ശാസ്ത്ര ലോകം ഭൂമി ഉരുണ്ടതാണെന്ന് സമർഥിച്ചു. പക്ഷേ ബ്രൂണോ എന്ന ശാസ്ത്രജ്ഞനെ ഈ കണ്ടുപിടുത്തത്തിന്റെ പേരിൽ ചുട്ടുകൊന്നു. ബ്രൂണോ

ബ്രൂണോ

ബ്രൂണോ

അന്ധവിശ്വാസത്തെ അകറ്റും എന്ന് തിരിച്ചറിഞ്ഞ പ്രതിലോമ വർഗം കൊലയിലൂടെ അറിവിന്റെ തമസ്കരണമാണ്  ചെയ്തത്. പക്ഷേ ടെലസ്കോപ്പ് അടക്കം പല ഉപകരണങ്ങളും കണ്ടുപിടിച്ച ശാസ്ത്രലോകം ഭൂമി ഉരുണ്ടതാണെന്നും അതിന്റെ യുക്തി എന്താണെന്നും അതുകൊണ്ട് മനുഷ്യജീവിതത്തിന് എന്തെല്ലാം ഗുണമുണ്ടാകുമെന്നും ശക്തിയായി വാദിച്ചു. ഈ പുതിയ അറിവ് അന്ധവിശ്വാസത്തെ തിരുത്തി. ഇന്ന്  ആരും ഭൂമി പരന്നതാണെന്ന് പറയുകയില്ല. ഇതാണ് അറിവിലൂടെ ഉണ്ടാകുന്ന പുരോഗതി.

അറിവ് അന്ധവിശ്വാസത്തെ അകറ്റുന്നത് എങ്ങനെയെന്നതിന്റെ ഒരു പ്രത്യക്ഷ ഉദാഹണമാണിത്. പ്രകൃതിയിലേക്കുള്ള അന്വേഷണമാണ് പുതിയ അറിവുകളെ ഉല്പാദിപ്പിക്കുന്നത്. അതായത് പ്രകൃതിയെ കൂടുതൽ കൂടുതൽ അറിയുന്നതോടെയാണ് അറിവ് പുതുക്കപ്പെടുന്നത് എന്നർഥം.
ഗ്രഹണസമയത്ത്  ചന്ദ്രനെ പാമ്പ് വിഴുങ്ങുകയാണ് എന്ന് ഒരു കാലത്ത് ധരിച്ചിരുന്നു. തെറ്റായ ഈ അറിവിനെ പലതരത്തിലും അന്ന് ഉപയോഗിച്ചിരുന്നു. പക്ഷേ, സൂര്യ കേന്ദ്രീകൃതമായ വ്യവസ്ഥയിൽ സൂര്യനും ചന്ദ്രനും ഭൂമിയും ഒരു പ്രത്യേക ദിശയിലെത്തുമ്പോൾ ചന്ദ്രനിൽ വീഴുന്ന നിഴലാണ് ഗ്രഹണസമയത്ത് കാണുന്നത് എന്ന അറിവ് സമൂഹത്തിന് നൽകിയത് ശാസ്ത്ര അന്വേഷണമാണ്. പാമ്പുമായി ഒരു ബന്ധവും ഗ്രഹണത്തിനില്ല എന്ന പുതിയ അറിവ് പഴയ തെറ്റിദ്ധാരണയെ തിരുത്തേണ്ടേ? അത് പൂർണമായും ഉണ്ടായിട്ടില്ല.



സർപ്പപൂജയും സർപ്പാരാധനയും അന്ധവിശ്വാസമായി തുടരുന്നു. അറിവ് ചിലരിൽ ഒതുക്കിക്കൊണ്ട് അന്ധവിശ്വാസത്തെ നിലനിർത്തുവാനും പണ്ടുണ്ടായിരുന്ന നേട്ടങ്ങൾ നിലനിർത്തുവാനും ശ്രമിക്കുകയാണ് ചിലർ. ഇതിനെ തുടർന്ന് പല ആചാരങ്ങളും പണ്ട് നടത്തിയിരുന്നു. തെറ്റായിരുന്ന ആചാരം തുടരുമ്പോഴാണ് അത് അനാചാരമായി വരുന്നത്. അതായത് അന്ധവിശ്വാസവും അനാചാരങ്ങളും തമ്മിൽ ബന്ധമുണ്ട് എന്നർഥം.

കാര്യകാരണസഹിതം ചന്ദ്രനേയോ സൂര്യനേയോ പാമ്പ് വിഴുങ്ങുന്നില്ല എന്ന് പൂർണ അറിവുണ്ടാകുമ്പോഴെങ്കിലും അന്ധവിശ്വാസവും അനാചാരവും മാറ്റേണ്ടതല്ലേ. പക്ഷേ അത് തുടരുന്നു. ഇതിന്റെ പ്രധാന കാരണം പ്രതിലോമ രാഷ്ട്രീയമാണ് എന്ന് തിരിച്ചറിയണം.

സൂര്യൻ  ഭൂമിയെ ചുറ്റുന്നു എന്നാണ് പഴയ അറിവ്. അന്നത്തെ പരിമിതിക്കകത്തുനിന്ന് അത്രയേ അന്വേഷിക്കുവാൻ കഴിഞ്ഞിരുന്നുള്ളൂ. പക്ഷേ എല്ലാ ശാസ്ത്ര അന്വേഷണങ്ങളും ഒറ്റ ദിശയിലെത്തിയശേഷം പുതിയ ശരിയായ അറിവുണ്ടായി, സൂര്യനെയാണ് ഭൂമി ചുറ്റുന്നത്. സൗര കേന്ദ്രീകൃതമാണ് ഈ വ്യവസ്ഥ എന്ന് തിരിച്ചറിയുമ്പോൾ ജ്യോതിഷത്തിന്റെ സങ്കല്പം തിരുത്തപ്പെടേണ്ടതല്ലെ. ഭൂമിയാണ് കേന്ദ്രമെന്നും സൂര്യൻ ഭൂമിയെ ചുറ്റുന്നു എന്നും വിശ്വസിച്ച് ഗണിച്ചെടുത്ത ജ്യോതിഷ സങ്കല്പങ്ങൾ എങ്ങനെ ശരിയാകും. ഇതേ രീതിയിലുള്ള അന്ധവിശ്വാസങ്ങളും അനാചാരങ്ങളും ഇന്നും മനുഷ്യസമൂഹത്തെ വേട്ടയാടുകയല്ലേ. പിന്നെ എന്തിനാണ് ശരിയായ അറിവ് മനുഷ്യൻ ആർജിക്കുന്നത്.

ഇടിവെട്ടുന്നത് ദൈവ കോപമാണെന്ന തെറ്റിദ്ധാരണ ഒരുകാലത്ത് ഉണ്ടായിരുന്നല്ലോ. അക്കാലത്ത്‌ അത്രയേ അറിവുണ്ടായിരുന്നുള്ളൂ എന്ന് ആശ്വസിക്കാം. അതുകൊണ്ട് അതിന്റെ പ്രത്യാഘാതങ്ങളെ തടയുവാൻ പല ആചാരങ്ങളും നിലവിലുണ്ടായിരുന്നു. പ്രകൃതിയുടെ നിഗൂഢതയിലേക്കുള്ള ശാസ്ത്ര അന്വേഷണം പുതിയ അറിവുകൾ നല്കി. മേഘ രൂപീകരണവും അതിന്റെ ധന, ഋണ (Negative , positive) ചാർജുകളുടെ പ്രത്യേക രീതിയിലുള്ള വിന്യാസവുമാണ് ഇടിമിന്നലിന്റെയും ഇടിവെട്ടിന്റെയും കാരണമെന്ന് നൂറു ശതമാനവും തെളിഞ്ഞു.

അപ്പോൾ വിശ്വാസങ്ങളിൽ ചില മാറ്റങ്ങളുണ്ടായി. ഈ ചാർജുകളെ ഭൂമിയിലേക്ക് വിന്യസിക്കാനുള്ള എർത്തിങ്‌ സമ്പ്രദായങ്ങളുണ്ടായി. ഈ രംഗത്തെ അന്ധവിശ്വാസങ്ങൾ കുറെയൊക്കെ അസ്തമിച്ചു. പ്രകൃതി പ്രതിഭാസങ്ങളെ ഉപയോഗിച്ച് നിരവധി അന്ധവിശ്വാസങ്ങളും അനാചാരങ്ങളും ബോധപൂർവം  നിർമിച്ചെടുത്തിട്ടുണ്ട്. അതെല്ലാം അധികാരവും  സമ്പത്തും ലക്ഷ്യംവച്ചുകൊണ്ടാണ്. അന്ധവിശ്വാസവും അനാചാരവും നിലനിർത്തുന്നത് ഒരു രാഷ്ട്രീയമാണ് എന്ന് തിരിച്ചറിയണം. അത് മനുഷ്യനന്മയ്ക്ക് പകരം ചിലരുടെ നിക്ഷിപ്ത താല്പര്യമാണെന്നും സമൂഹത്തെ ബോധ്യപ്പെടുത്തുവാൻ മാധ്യമങ്ങൾക്ക് കഴിയണം.

കർപ്പൂരം (camphora) ഒരു പ്രത്യേക രാസവസ്തുവാണ്. അതിന് രണ്ട് അവസ്ഥകളെ ഉള്ളൂ. (ഖരം (Solid), വാതകം (Gas). ദ്രവാവസ്ഥ ഇല്ലെന്നർത്ഥം. അതുകൊണ്ട് കർപ്പൂരത്തിന്റെ ആവി മാത്രമാണ് കത്തുക. ഈ രാസ പ്രക്രിയയെ പലവിധത്തിലും ദുരുപയോഗപ്പെടുത്തുവാനും തെറ്റിദ്ധരിപ്പിക്കുവാനും ചൂഷകർ ഉപയോഗിക്കുന്നു. അതായത് അറിവിന്റെ പല മേഖലകളേയും തെറ്റായി ഉപയോഗിച്ച് മനുഷ്യനെ ചൊൽപ്പടിയിൽ നിർത്തുന്നു. ഇതെല്ലാം പുറത്തുകൊണ്ടുവരുവാൻ ശാസ്ത്രത്തിനു മാത്രമേ കഴിയൂ, അറിവിനു മാത്രമെ കഴിയൂ.

അതുകൊണ്ട് അറിവിന്റെ മുകളിൽ ആധിപത്യം സ്ഥാപിക്കുവാൻ ചൂഷകവർഗം ശ്രമിക്കുകയാണ്. അറിവ് ജനാധിപത്യവൽക്കരിക്കപ്പെട്ടാൽ ഈ ദുരുദ്ദേശ്യങ്ങളൊക്കെ വെളിപ്പെടും. അറിവിനെ ജനകീയവൽക്കരിക്കാതിരിക്കുവാൻ പലവിധത്തിലും അധീശ വർഗം ശ്രമിച്ചിട്ടുണ്ട്.


അറിവിന്റെ വളർച്ചയുടെ ചരിത്രത്തിലെ സുപ്രധാനമായ ഒരു തിരിച്ചറിവാണിത്. അതുകൊണ്ടുതന്നെ അറിവിന്റെ ജനകീയവൽക്കരണത്തിനുള്ള രാഷ്ട്രീയ ഇച്ഛയാണ് അന്ധവിശ്വാസങ്ങളെയും അനാചാരങ്ങളെയും തടയുവാനുള്ള പ്രധാന വഴി.  ഇടതുപക്ഷ പ്രസ്ഥാനത്തിന്റെ മുഖ്യലക്ഷ്യം അറിവിന്റെ ജനകീയവൽക്കരണമാണ്.

മിസൈൽ വിക്ഷേപണത്തിനുമുന്പുള്ള പൂജ

മിസൈൽ വിക്ഷേപണത്തിനുമുന്പുള്ള പൂജ

വിദ്യാഭ്യാസനയവും ഇതോടൊപ്പം പ്രധാനമാണ്. കേന്ദ്ര സർക്കാർ നടപ്പിലാക്കിക്കൊണ്ടിരിക്കുന്ന പുതിയ വിദ്യാഭ്യാസ നയം സമൂഹത്തെ വരേണ്യയുക്തിയിലേക്കാണ് നയിക്കുന്നത്. അന്ധവിശ്വാസവും അനാചാരങ്ങളും നിലനിർത്തുവാനും വർഗീയ ചിന്ത വളർത്തുവാനും വേണ്ടിയാണ് പ്രതിലോമ വിദ്യാഭ്യാസം നടപ്പിലാക്കുന്നത്. ഇതിലൂടെ പുരാണങ്ങളിലെയും ഇതിഹാസങ്ങളിലേയും അറിവുകളെ ഏറ്റവും പുതിയ അറിവുകളാക്കി മാറ്റുകയാണ്. അന്നത്തെ അറിവും മനുഷ്യനും സമൂഹവും എങ്ങനെ പുരോഗമിച്ചു എന്ന് തിരിച്ചറിയാതിരിക്കുവാൻ വേണ്ടി ചരിത്ര പഠന രീതി തന്നെ മാറ്റുന്നു. ചരിത്രവും ചരിത്ര ശാസ്ത്രവും മാറ്റിയെഴുതിക്കൊണ്ട് അറിവിന്റെ വളർച്ചയുടെ ചരിത്രത്തെ തമസ്കരിക്കുകയാണ്.

ശാസ്ത്രം പഠിക്കുന്നത് ശാസ്ത്രവിവരം ഉണ്ടാകുവാൻ വേണ്ടി മാത്രമല്ല, മറിച്ച് ശാസ്ത്ര ബോധം ഉണ്ടാകുവാൻ കൂടിയാണ്. ശാസ്ത്രബോധം ഉണ്ടാകുന്നത് യുക്തിയിലൂടെയാണ്. യുക്തിപൂർവമായ ചിന്തയിൽനിന്നാണ് പുതിയ അറിവുണ്ടാകുന്നത്. യുക്തിപൂർവം ചിന്തിക്കുവാനുള്ള മനസ്സിന്റെ കഴിവിൽനിന്നാണ് ശാസ്ത്രബോധമുണ്ടാകുന്നത്.

മതനിരപേക്ഷത അറിവിന്റെ വഴിയിലെ സുവർണ സംസ്കാരമാണ്. പ്രകൃതിദത്തമായ അറിവിലൂന്നിയ മതനിരപേക്ഷത മാനവ സംസ്കാരത്തിന്റെ പ്രകാശമാണ്. അതിന്റെ വളർച്ചയെയാണ് ഫാസിസം അക്ഷരാർഥത്തിൽ ഭയപ്പെടുന്നത്. അതുകൊണ്ട് ഫാസിസത്തിന്റെ ലക്ഷ്യം തന്നെ അറിവിനെ കുത്തകയാക്കുക എന്നതാണ്.

ആധുനിക സാമ്രാജ്യത്വവും ഇതേ നിലപാടുകളാണ് എടുക്കുന്നത്. 

കൃത്രിമ ബുദ്ധിയും നാനോ ടെക്നോളജിയും ജനിതക എൻജിനിയറിങ്ങും എല്ലാം ചേർന്ന് അറിവിന്റെ ചക്രവാളം വാനോളം വികസിപ്പിക്കുകയാണ്. പക്ഷേ ആ അറിവിനെ പാറ്റന്റ് നയങ്ങളിലൂടെയും മറ്റും സ്വന്തമായി സൂക്ഷിച്ച് ചൂഷണ ഉപകരണമാക്കുകയാണ്. മുതലാളിത്തത്തെ തകർച്ചയിൽനിന്ന് രക്ഷിക്കുവാൻ നാളെ ഉപയോഗിക്കുവാൻ പോകുന്നത് അറിവിനെയാണ്.

കൃത്രിമ ബുദ്ധിയും നാനോ ടെക്നോളജിയും ജനിതക എൻജിനിയറിങ്ങും എല്ലാം ചേർന്ന് അറിവിന്റെ ചക്രവാളം വാനോളം വികസിപ്പിക്കുകയാണ്. പക്ഷേ ആ അറിവിനെ പാറ്റന്റ് നയങ്ങളിലൂടെയും മറ്റും സ്വന്തമായി സൂക്ഷിച്ച് ചൂഷണ ഉപകരണമാക്കുകയാണ്. മുതലാളിത്തത്തെ തകർച്ചയിൽനിന്ന് രക്ഷിക്കുവാൻ നാളെ ഉപയോഗിക്കുവാൻ പോകുന്നത് അറിവിനെയാണ്. ജ്ഞാന സമ്പദ് വ്യവസ്ഥ  (knowledge economy)  എന്ന് പറയുന്നത് ഇതിനെയാണ്.

അറിവിന്റെ വളർച്ച മാനവികതയുടെ വളർച്ചയ്ക്കുവേണ്ടിയായിരിക്കണം. പക്ഷേ ഇന്ന് നാം കാണുന്നത് നേരെ മറിച്ചാണ്. അറിവ് കൂടുന്തോറും മാനവികത നശിച്ചുകൊണ്ടിരിക്കുകയാണ്. ഇതിന്റെ രാഷ്ട്രീയമാണ് വർത്തമാനകാല പഠന വിഷയമാകേണ്ടത്. അറിവിന്റെ ജനകീയത, സാർവത്രികത എന്നത്‌ ഇടതുപക്ഷ രാഷ്ട്രീയ ലക്ഷ്യമാണ്.  വരാൻ പോകുന്ന ജ്ഞാന ലോകത്ത് അറിവിന്റെ പശ്ചാത്തലത്തിലാണ് ഇടത് ‐ വലത് രാഷ്ട്രീയ മത്സരം നടക്കുവാൻ പോകുന്നത്  .

Saturday, May 27, 2023

on sanskrit, vedas and indian science

I don't agree that ancient India was a repository of all knowledge. We had extensive knowledge of mathematics; fairly good knowledge of astronomy; and some knowledge of theoretical physics. That's it.


And this knowledge was hoarded by the elite. The majority didn't know Sanskrit.

--

 I did not mention of “All knowledge” which I understand is always being created and evolved. The knowledge level at that time was one of the highest of that times. Evidenced by the vast amount of literature surviving. Soorya sidhanta is one of them. 


Of course knowledge was handled in a way different than now. That is a different issue.

25/05/2023, 21:50 -  The concept of the universe as known to the layman was different from what is mentioned in the astronomical texts. They still believed in a flat earth with celestial bodies moving about in the sky.


This was not "common knowledge" - this was the work of some people detached from society. The society had no scientific temper.

25/05/2023, 21:52 - This is a wrong understanding. The flat earth was a western premodern concept. 

There is no flat universe concept in Indian literature

25/05/2023, 21:53 -  Europeans took time to understand the spherical nature of earth and planets. 

But we’ll described in our texts as golas.

25/05/2023, 21:54 -  Indian literature talks about many "talas" - atalam, sutalam, patalam - these are possible only with a flat earth

25/05/2023, 21:55 -  This is not the scientific knowledge I am referring to.

25/05/2023, 21:55 - : Maybe astronomers had the correct idea. But not the society

25/05/2023, 21:55 -: Indian society had no scientific temper

25/05/2023, 21:56 - : And socially, it was one of the most backward. One just has to read the Manusmriti to understand that

25/05/2023, 21:56 - : The society not always have scientific ideas clearly. Did anybody in layman level know string theory now. But that is the latest theory in scientific community

25/05/2023, 21:57 - : What a pity. This was systematically destroyed by the invaders.

25/05/2023, 21:58 -: No need. 

Our educational institutions were the most sought after in those times.

25/05/2023, 21:59 -: I am not speaking politics. Only science and technology. That is why social aspects need not be discussed

25/05/2023, 22:00 -  But just for the record, I don't believe in science and technology separate from society

25/05/2023, 22:01 - : Good night

25/05/2023, 23:26 - *: So that I can start ! Indians, Chinese and Arabs were in the forefront of such scientific pursuits and achievements. But history and therefore, science has its turns and chruns.  All these civilizations has their share of religious thought-changes which focussed more in after-life than valuing life on earth. Add the impact of industrial revolution in the western hemisphere with a coupling of state and religion, and an easy go lucky attitude in after life. The successive plunder of these civilizations by imperialist powers led not only to the erosion of material wealth and wellbeing, but also had to face the onslaught of their civilisational values. So the need to lumber in the glories of the past, it's magnanimity and not refusing to accept and import the new sciences and it's advancement had its severe impact. Despite such past glories, we have a lot to catch up and time is running against us. We need to put in place what is required for the next century and more, which is severally lacking since last few decades, save in some selected spheres. Irrespective of the scientific and honest truth about the past, we need to start living and working towards a possible future. And for this scientific temper, as enshrined in the Constitution is a must and in all spheres of governance and public affairs.

22/05/2023, 15:46 - Messages and calls are end-to-end encrypted. No one outside of this chat, not even WhatsApp, can read or listen to them. Tap to learn more.
25/05/2023, 21:03 - : <Media omitted>
25/05/2023, 21:04 - : This message was deleted
25/05/2023, 21:21 - : I don't agree with many of the things you say, but it's  definitely not the stupidity that the media reported.
25/05/2023, 21:24 - : Of the books or it’s contents I said, you don’t agree?
25/05/2023, 21:28 - : I don't agree that ancient India was a repository of all knowledge. We had extensive knowledge of mathematics; fairly good knowledge of astronomy; and some knowledge of theoretical physics. That's it.

And this knowledge was hoarded by the elite. The majority didn't know Sanskrit.
25/05/2023, 21:41 - : I did not mention of “All knowledge” which I understand is always being created and evolved. The knowledge level at that time was one of the highest of that times. Evidenced by the vast amount of literature surviving. Soorya sidhanta is one of them. 

Of course knowledge was handled in a way different than now. That is a different issue.
25/05/2023, 21:50 - : The concept of the universe as known to the layman was different from what is mentioned in the astronomical texts. They still believed in a flat earth with celestial bodies moving about in the sky.

This was not "common knowledge" - this was the work of some people detached from society. The society had no scientific temper.
25/05/2023, 21:52 - : This is a wrong understanding. The flat earth was a western premodern concept. 
There is no flat universe concept in Indian literature
25/05/2023, 21:53 - : Europeans took time to understand the spherical nature of earth and planets. 
But we’ll described in our texts as golas.
25/05/2023, 21:54 - : Indian literature talks about many "talas" - atalam, sutalam, patalam - these are possible only with a flat earth
25/05/2023, 21:54 - : This is not the scientific knowledge I am referring to.
25/05/2023, 21:55 - : Maybe astronomers had the correct idea. But not the society
25/05/2023, 21:55 - : Indian society had no scientific temper
25/05/2023, 21:56 - : And socially, it was one of the most backward. One just has to read the Manusmriti to understand that
25/05/2023, 21:56 - : The society not always have scientific ideas clearly. Did anybody in layman level know string theory now. But that is the latest theory in scientific community
25/05/2023, 21:57 - : What a pity. This was systematically destroyed by the invaders.
25/05/2023, 21:57 - : It continues still 😩
25/05/2023, 21:58 - : Ok let us stop here
25/05/2023, 21:58 - : If I continue, this discussion will become political 😉
25/05/2023, 21:58 - : No need. 
Our educational institutions were the most sought after in those times.

26/05/2023, 03:54 - : My two bits. The whole story of a glorious ancient Indian civilization is nothing but a load of tripe. So is the case with our "advanced" scientific developments.

We had some brilliant mathematicians, astronomers and theoretical physicists who dreamed up their theories in isolation. Similarly, we had brilliant philosophers who could formulate the concepts of 'tat tvam asi' and 'aham brahma asmi' of the Upanishads. Our literature was terrific. There is no other epic which can come even near the Mahabharata.

But our society was an utter mess: a stinking sewage pit of non-egalitarian casteism. The vast majority at the bottom of the hierarchy were grubbing in the dirt to keep body and soul together, while the elite at the top enjoyed life without doing a single day's productive work. Society was in stasis. There was no "golden civilisation" which was destroyed by invaders.

As for Sanskrit - it is a great ancient literary language, but there is nothing special about it. And it was never the language of the common man.

In my opinion, our constant obsession with the past, and the futile quest to "rediscover" its "glories", has changed us into a bunch of fossils who can't see the inevitable darkness of our future.
26/05/2023, 04:44 - :  , do I have the permission to share the video of your speech on FB? People are maligning you left and right based on that misquote, and I want to set the record straight.
26/05/2023, 07:49 - : Please do.
26/05/2023, 07:49 - : Taking pride in the past is not a crime. It is important to reassure that we are not followers, but original creators. We can become so in the future if we believe. It is the confidence in ourselves that has been broken in the past. It is not to take solace under the past glory, but to design our future we are capable as a country. 
Any society that lose confidence ultimately succumb to the evil designs of the new narratives. 
That is why I talk of great accomplishments of the past. 
We are doing great things today in science and technology. And society is also changing to be more even with access of knowledge for all. It is a natural process enabled by technology than social revolutions. Look at internet how it made knowledge reachable to any who wants it.
26/05/2023, 08:34 - : 👍👏👏👏👏
26/05/2023, 08:39 - : 👍well said.
26/05/2023, 08:42 - : Both of u forget that years go by and some knowledge is spread by default, technology and communication. Even now real scientific knowledge remains with. Even in western society it is not different. Sometimes our society may be better positioned in this respect
26/05/2023, 08:45 - : According to me, there is nothing in our past to take special pride in. Our so-called "golden" culture is just like that of any other ancient culture. There were  some advances in science, some in mathematics - but the world has moved beyond. We are still stuck in the medieval era with this cultural millstone tied around our neck.

It is this obsession with the past that leads to people looking for gold in cow urine and to use cow dung as radiation shield. Also the travesty called the Indian Science Congress.

And sorry, social changes do not come about automatically through technology. Whatever advances we made in the social arena is due to the efforts of people like Dr. Ambedkar.
26/05/2023, 08:48 - : <Media omitted>
26/05/2023, 08:57 - *: Science has many definitions.  Probably the most alluring one should be "question everything", including science itself !  If this point is lost sight off, then science becomes religion.  Seeking non-confirming evidence is science, and that's the most difficult part.  To paraphrase, one must talk about Marxism to Vedic students, and Vedas to Marxists.  One shall then see the real face and culture of both these sections.  People in any controlled setting shall always behave perfect but leave them free and let them talk and act freely, then the true colours shall show.

Thinking, theorizing, thesis & anti-thesis, proof, evidence and substantiation are all part of science, but modern capitalism makes it necessary that all this be made and focussed into the production of technological tools, many times in a mass production manner, to generate profit and continue this vicious circle.  All this is driven by consumerism, which itself is created scientifically and consent is manufactured.  Scientific research is market-oriented now and is not science in its pure form at all.  There is only an aura of such realism about it, whereas, in reality, it is exactly the opposite.

Past Indian [though not correct to term it so, since these geographical identities came much later in history] science and thought processes were not on a single track and always converging.  There were different thoughts, many in diametrically opposite positions to each other.  God in the centre, negating god, god-king-noble focussed as against people and farmers focussed, some only providing certain route-maps whereas others providing comprehensive step-by-step guidelines to live every aspect of the day, etc.  All these, naturally, were edited, amended and debased to suit the then-social circumstances and the powers that ruled.  Any only-one-style-was-there portrayal and only one language was supreme does not stand the scrutiny of scientific and historic approach, irrespective of the reality that all civilizations portray themselves and their history on the one-only-supreme model.

This is why we do not hear about D.D. Kosambi, but a lot about C.V. Raman.  That's why everybody knows Vedas and Upanishads but not Buddhist / Jain philosophy.  So is the case with Sanghya, Charka and hundreds of forest-dwelling, working-class and peasant philosophies and cultures.

History, civilizational values, and everyday thought processes are always manipulated by rulers; everywhere.  The book "48 Laws of Power" describes these age-old practices and you will be surprised to enjoy how each "law" is still in action even today, including in India.  This book can be accessed here https://bit.ly/42aCof0 

As for Science, there's no One who found out or discovered a thing, but that is also a historic process and we limit it to, like saying, Shajahan built the Taj Mahal - whereas in reality he only probably commissioned it and never put a stone or applied a bit of plaster on it.  The book by John Gribbin list the journey of science from the Renaissance times, how the scientists succumbed to the ruler's requirements and still carried on and how civilization values and religious truths were slowly, but surely, shattered.  This book can be accessed here https://bit.ly/3BWzxf7 

But we all must thank them; for they made this group lively, educating and thought-provoking.
26/05/2023, 08:59 - : No one told us that we have to take pride in social changes as a result of technology. But that does mean that u should not acknowledge the reality and history clearly.
26/05/2023, 09:01 - : This historical narrative is exactly the one I am questioning.
26/05/2023, 09:04 - : Exactly my point. We must question everything.
26/05/2023, 09:07 - : U can question. Unfortunately cultural innovations and internal alienation cussed failure in consistent continuity
26/05/2023, 09:07 - : That is why we have somany languages
26/05/2023, 09:10 - : Well said...
26/05/2023, 09:13 - : https://m.facebook.com/story.php?story_fbid=pfbid0WyEfaHEeLCmh7wrQzvNaMPe8HAXmWnMtioU9Zvb7ur6XfMew1TWShZiYjB7nvcHGl&id=1588342633&mibextid=Nif5oz
26/05/2023, 09:14 - : Unfortunate thing is, there is so much dissonance and disagreement about history itself. Much of it is being rewritten too.
26/05/2023, 09:16 - : History is not static. It has to be critically reviewed on a regular basis.
26/05/2023, 09:29 - : However, don't you think it needs to have a foundation of basic facts? Interpretations and points of view are needed, but isn't there a quantitative aspect too?
26/05/2023, 09:32 - : Facts are the foundation. Especially, those which can be verified from multiple sources.

But critical interpretation, by trained historians on a regular basis is required.
26/05/2023, 09:38 - : Exactly
26/05/2023, 09:39 - : Narratives with a political, nationalistic or commercial agenda should be nipped in the bud
26/05/2023, 09:41 - *: https://en.wikipedia.org/wiki/Damodar_Dharmananda_Kosambi

https://archive.org/details/MythAndReality
26/05/2023, 09:42 - : They should be countered with facts. Unfortunately, Indians tend to let emotions and deep-rooted superstitions rule them.
26/05/2023, 09:45 - : D. D. Kosambi is a great scholar. Unfortunately, his dispassionate view of the Indian reality is not palatable to the purveyors of a single Indian cultural identity.
26/05/2023, 09:49 - : https://www.goodreads.com/review/show/2011308398
26/05/2023, 09:50 - : This is a good book, albeit a tad too academic.
26/05/2023, 09:54 - : I was of the notion that we are also part  of them confined to  whatsapp group

കല്ലിൽ കൊത്തിവെച്ച കവിതേ...

 കല്ലിൽ കൊത്തിവെച്ച കവിതേ...

നിന്റെ കനകച്ചിലങ്ക കിലുങ്ങിയതെങ്ങിനെ..

മാറിടം തുടിയ്ക്കും പ്രതിമേ...നിന്റെ മേലാസകലം തളിരട്ടതെങ്ങിനെ...

https://youtu.be/TzYdZG1irh8?t=90


വര്‍ഷം 1970 / സംഗീതം ജി ദേവരാജന്‍ / ഗാനരചന വയലാര്‍ രാമവര്‍മ്മ / ഗായകര്‍ പി ജയചന്ദ്രന്‍ ,പി സുശീല / 

രാഗം ശുദ്ധസാവേരി [ഹിന്ദുസ്ഥാനി രാഗം ദുര്‍ഗ്ഗ / ലാജ്വന്തി]


സിനിമ [വാഴ്വേമായം] കണ്ടതായി ഓർമ്മയില്ല; പക്ഷെ പാട്ടിന്റെവരികൾ ഇന്നും തളിരിട്ടു നിൽക്കുന്നു.  വിഷയം അതല്ല; കേവലമായ ചോദ്യം നന്നെകൊച്ചായനാളുകളിൽ, തലതിരിഞ്ഞവിധം, അലട്ടിയിരുന്നു ! കല്ലിൽ എങ്ങനെയാണ് കവിത രചിക്കുക ?


പിന്നീട് [എൺപതുകളിൽ] ജോലിയുംകൂലിയും ആയപ്പോൾ പരിശീലനത്തിന് നാഗപട്ടിണത്തിന് പോയി, ഏതാണ്ട് ഒരാഴ്ച അവിടെ; വൈകുന്നേരങ്ങളിൽ ഊരുചുറ്റും വെടിപറച്ചിലുംമറ്റും.  ചുറ്റുപാടുകളൊക്കെ കണ്ടു, കേട്ടു; കൂടെ സിക്കൽ നാഥന്റെ അമ്പലത്തിലേക്കും.  [തമിഴിൽ സിക്കൽ എന്നാൽ പ്രശ്നങ്ങൾ, അപ്പോൾപിന്നെ ആ നാഥന്റെ പണിയെന്തായിരിക്കും ? അവയെ ഒഴിവാക്കൽ തന്നെ.]  

അന്ന്അത് ഏതാണ്ട് പൊളിഞ്ഞുവീഴാറായ മട്ടിലായിരുന്നു.  നിത്യശാന്തിയും മറ്റും ഉള്ളതായി തോന്നിയില്ല; മറ്റ് തമിഴ്‌നാട്ടിലെ പലഅമ്പലങ്ങളുംപോലെ; അവിടെയും സാധാരണ വേഷത്തിലൊരു പൂശാരിയും, കുറിപ്പട്ടികളും, ഒന്നോ രണ്ടോ പൂക്കാരികളും മറ്റും.  പക്ഷെ, പ്രധാന പ്രതിഷ്ഠ അമ്പരിപ്പിച്ചു ! പൂർണ്ണമനുഷ്യ വലിപ്പത്തിൽ സാക്ഷാൽ മുരുകൻ മയിൽവാഹനത്തിൽ ചാരിനിൽകുന്നതായിട്ടാണ് സൃഷ്ടി.  തമിഴ്‌നാട്ടിൽ ഗർഭഗൃഹത്തിനുള്ളിലും കയറാം; വിഗ്രഹത്തെതോടുകയും ചെയ്യാം - വളരെയടുത്തുചെന്ന് കണ്ടു; വീണ്ടും അമ്പരപ്പ് ! ഓരോമനുഷ്യ-മൃഗ ലക്ഷണങ്ങളും, തൊലിപ്പുറത്തുള്ള വിഷാദശാംശങ്ങൾവരെ കല്ലിൽ, ഒറ്റക്കല്ലിൽ, ഏതോശില്പി മെനക്കെട്ട് കവിതയായി കൊത്തിവെച്ചിരിക്കുന്നു.  മയിലിന്റെ കാലിലെ ഞരമ്പുകൾ വരെ ആ ശില്പത്തിൽ സ്പഷ്ടം.  അന്ന് വയലാർ വീണ്ടും നക്ഷത്രംപോലെ അകതാരിൽ മിന്നി - ഇന്നും മിന്നുന്നു പലപ്പോഴും [വാക്കുകളുടെ ഒടുങ്ങാത്ത ഊർജ്ജം !].

പിന്നീട്, തഞ്ചാവൂരിലെ ബ്രിഹദീശ്വരർ കോവിൽ കണ്ടപ്പോഴും അതെ വികാരമായിരുന്നു; ഒരേവേള അത്തിലുംകൂടുതൽ, കാരണം പലപ്രാവശ്യം ഈകോവിൽ മാടിവിളിച്ചു, പോയി.  

ഈരാവിൽ, ഇപ്പോൾ, ഇങ്ങനെയൊക്കെ തോന്നാനും ഓർക്കാനും എന്തെ എന്നാണെങ്കിൽ; പതിനഞ്ചാം / പതിനാറാം നൂറ്റാണ്ടുകളിൽ ഇന്നത്തെ ഗ്രീസ്/ഇറ്റലിയെന്ന് വിളിക്കാവുന്ന പ്രദേശത്തെ ചില ശില്പങ്ങളുടെ, വെണ്ണക്കല്ലിൽ തീർത്ത കവിതകളുടെ, ചിത്രങ്ങൾ വെബ്ബിടത്തിൽ കണ്ടു.  അഹോ, അപാരം. [അതില്കൂടുതൽ എന്ത് പറഞ്ഞാലും അവയുടെ സൗന്ദര്യത്തിന് കളങ്കമാവും].

ചിത്രങ്ങൾ ഇവിടെ കാണാം - bit.ly/3q7NiVK 



[സിക്കൽ നാഥന്റെ ഒരുചിത്രവും തപ്പിയിട്ട് കിട്ടാനില്ല]

Sunday, February 26, 2023

‘റെക്കോഡാ’ണ്‌ തെരുവുഗായകന്റെ ആ ഗാനം

 


മലയാളസിനിമാ ചരിത്രത്തിൽ ആദ്യമായി റെക്കോഡ്‌ ചെയ്‌‌ത  ഗാനം ഒരു തെരുവുഗായകന്റേത്‌? മലയാള പിന്നണിഗാനത്തിന്‌ 75 വയസ്സു തികയുമ്പോൾപോലും ആ ശബ്‌ദം ആരുടേതെന്ന്‌  അധികമാരും തിരിച്ചറിയുന്നില്ല.  ഒരുനേരത്തെ വിശപ്പടക്കാൻ എറണാകുളം  ബോട്ടുജെട്ടിയിൽ വയറ്റത്തുകൊട്ടിപ്പാടിക്കൊണ്ടിരുന്ന, പി കെ രാഘവൻ എന്ന ആ പതിനഞ്ചുകാരൻ പിന്നീട്‌ മറ്റ്‌ സിനിമകളിലൊന്നും പാടിയില്ല. കഴിവുണ്ടായിട്ടും അവസരങ്ങളില്ലാതെ,  ആ കലാജീവിതം  തെരുവിലേക്കുതന്നെ മടങ്ങി. പിന്നീട്‌ അജ്ഞാതമായ ഇടവേള. ഒടുവിൽ ജീവിതത്തിന്റെ പരുക്കൻ യാഥാർഥ്യങ്ങളോടു പടവെട്ടി ദരിദ്രനായിത്തന്നെ  ലോകത്തോടു വിടപറഞ്ഞു.  

മലയാളത്തിൽ പിന്നണിഗാനശാഖ പിറക്കുന്നത്‌ 1948 ഫെബ്രുവരിയിൽ പുറത്തിറങ്ങിയ ‘നിർമല’യിലാണ്‌. മലയാളത്തിലെ നാലാമത്തെ ചിത്രമായിരുന്നു ‘നിർമല’. അതിനുമുമ്പ്‌ സിനിമയിൽ അഭിനയിക്കാനുള്ള ഏകയോഗ്യത പാട്ടുപാടാനുള്ള പ്രാവീണ്യം  മാത്രമായിരുന്നു. അങ്ങനെയാണ്‌ എം എസ്‌ സുബ്ബുലക്ഷ്‌മിയും ത്യാഗരാജ ഭാഗവതരുമൊക്കെ ആദ്യകാല  സിനിമകളിൽ അഭിനയിച്ചത്‌. അന്ന്‌  സിനിമയിൽ പാട്ടിന്റെ രംഗം ഷൂട്ടുചെയ്യാൻ വാദ്യക്കാരെ ട്രോളിയിൽ ഇരുത്തും.  നടനോ നടിയോ പാട്ടുപാടി മുന്നോട്ടുപോകുന്നതിനൊപ്പം  ട്രോളിയും പുറകേ കൊണ്ടുപോകും. മലയാളത്തിൽ ആ രീതിക്ക്‌ അവസാനമിട്ട്‌ പുത്തൻ പന്ഥാവ്‌ വെട്ടിത്തുറന്നത്‌ ‘നിർമല’യായിരുന്നു.

രാഘവനെ കണ്ടെത്തുന്നു

ബോട്ടുജെട്ടിയിൽ  വിശപ്പടക്കാൻ പാടിക്കൊണ്ടിരുന്ന പി കെ രാഘവനെ സിനിമയുടെ നിർമാതാവ്‌ ആർട്ടിസ്‌റ്റ്‌ പി ജെ ചെറിയാൻ ദിവസവും കാണുമായിരുന്നു. അന്ന്‌ എറണാകുളം ബ്രോഡ്‌വേയ്‌ക്കടുത്ത്‌  പിജെ ചെറിയാന്റെ റോയൽ സ്‌റ്റുഡിയോയുണ്ട്‌.  ‘‘എറണാകുളത്തെ ഓഫീസിൽ പോയ അപ്പൻ ഒരുദിവസം രാത്രി ബോട്ടിൽ ഞങ്ങളുടെ ഞാറയ്‌ക്കലെ വീട്ടിലേക്ക്‌ രാഘവനെ കൊണ്ടുവരികയായിരുന്നു,’’ പി ജെ ചെറിയാന്റെ മകൻ 92 വയസ്സുള്ള അലക്സ്‌ ചെറിയാൻ ഓർക്കുന്നു.

‘‘രാത്രി ഏഴുമണിക്ക്‌  വീട്ടിൽ കൊണ്ടുവന്ന കുട്ടിയെക്കണ്ട്‌ ഞങ്ങൾ അത്‌ ആരാണെന്നു ചോദിച്ചു. കീറിപ്പറിഞ്ഞതും മുഷിഞ്ഞതുമായ  ഷർട്ടായിരുന്നു ധരിച്ചിരുന്നത്‌. കൈയിൽ  തുണിസഞ്ചി. അവൻ കുളിച്ച്‌ വസ്‌ത്രമൊക്കെ മാറിവരട്ടെ, എന്നിട്ട്‌ എല്ലാം പറയാം എന്ന്‌ അപ്പൻ.  വീട്ടിൽ രാഘവൻ രണ്ടുമൂന്നു ദിവസം താമസിച്ചു. പിന്നണി പാടാൻ  മറ്റു പല ഗായകരുടെയും പാട്ടുകേട്ടെങ്കിലും അപ്പന്‌ രാഘവന്റെ ശബ്‌ദമാണ് ഏറെ ഇഷ്‌ടപ്പെട്ടത്‌. രാഘവന്‌ അന്ന്‌ 15 വയസ്സുകാണും. എനിക്കും അത്രയേയുള്ളൂ പ്രായം. എന്റെ അളവിന്‌ രാഘവന്‌ പുതിയ ഷർട്ട്‌ തയ്‌പിക്കാൻ അപ്പൻ പറഞ്ഞു.’’

തുടർന്ന്‌ പി ജെ ചെറിയാൻ സേലത്തെ മോഡേൺ തിയറ്ററിലേക്ക്‌  രാഘവനെ കൊണ്ടുപോയി. അങ്ങനെ മലയാളസിനിമയുടെ ചരിത്രത്തിലാദ്യമായി ഒരു പിന്നണിഗാനം റെക്കോഡ്‌  ചെയ്യപ്പെട്ടു:  ‘‘പച്ചരത്നത്തളികയിൽ മെച്ചമേറും പലപൂക്കൾ.’’

ആദ്യമായി റെക്കോഡ്‌ ചെയ്‌‌തത്‌  രാഘവന്റെ പാട്ടാകാനാണ്‌ സാധ്യതയെന്നാണ്‌ ഇപ്പോൾ ചെന്നൈയിൽ താമസിക്കുന്ന  അലക്‌സ്‌ ചെറിയാന്റെ അഭിപ്രായം. ‘‘രാഘവനെ അപ്പൻ കൈയോടെ പിടിച്ചുകൊണ്ടുവന്നതല്ലേ?  മറ്റുള്ളവരെ അപ്പൻ പിന്നീട്‌ അന്വേഷിച്ചുകണ്ടെത്തിയതാണ്‌.  പുതിയ ഷർട്ടുമിടുവിച്ച്‌ രാഘവനെ സേലത്തേക്കുകൊണ്ടുപോകുന്നത്‌ എനിക്ക്‌ നല്ല ഓർമയുണ്ട്‌. എത്ര മനോഹരമായ ശബ്ദമായിരുന്നു അവന്റേത്‌. അവൻ ആരുടെയടുത്ത്‌ സംഗീതം പഠിച്ചുവെന്നറിയില്ല.’’

പ്രശസ്‌ത ചലച്ചിത്ര പത്രപ്രവർത്തകനായ ചേലങ്ങാട്ട്‌ ഗോപാലകൃഷ്ണ‌ന്റെ പുസ്‌തകത്തിൽ പി കെ രാഘവനെപ്പറ്റി പരാമർശമുണ്ട്‌. അദ്ദേഹത്തിന്റെ മകനും പത്രപ്രവർത്തകനും ചരിത്രകാരനുമായ സാജു ചേലങ്ങാടും രാഘവന്റെ പാട്ടാണ്‌ ആദ്യം റെക്കോഡ്‌ ചെയ്‌തതെന്ന പക്ഷക്കാരനാണ്‌.

മലയാള ചലച്ചിത്രഗാന ശാഖയിൽ പിന്നീട്‌ നിറഞ്ഞുനിന്ന പി ലീല  രംഗപ്രവേശം ചെയ്‌തത്‌ ഈ സിനിമയിലൂടെയാണ്‌. ടി കെ ഗോവിന്ദറാവു,  സരോജിനി മേനോൻ,  വിമല ബി വർമ, ചേർത്തല വാസുദേവക്കുറുപ്പ്‌ എന്നിവരായിരുന്നു മറ്റു ഗായകർ.  

എറണാകുളം  ബ്രോഡ്‌വേയിലെ  ഭാരത്‌ ഹോട്ടലിലെ ചാചകക്കാരനും സപ്ലയറും കാഷ്യറുമെല്ലാമായിരുന്നു ടി കെ  ഗോവിന്ദറാവു. അദ്ദേഹത്തിന്റെ അച്ഛന്റേതായിരുന്നു ഹോട്ടൽ. അവിടെ ചായ കുടിക്കാൻ ചെന്നിരുന്ന പി ജെ ചെറിയാൻ ഗോവിന്ദറാവുവിന്റെ സംഗീതവാസന തിരിച്ചറിഞ്ഞാണ്‌ സിനിമയിൽ പാടിച്ചത്‌. ശാസ്‌ത്രീയസംഗീതത്തിൽ തൽപ്പരനായ ഗോവിന്ദറാവു പിന്നീട്‌ ആ വഴിയേ സഞ്ചരിച്ചു.

‘നിർമല’ സിനിമയുമായി ബന്ധപ്പെട്ട്‌ ഇന്നു ജീവിച്ചിരിക്കുന്ന ഏക വ്യക്തി വിമല വർമയാണ്‌. മധുരിക്കും ഓർമകളുമായി അവർ തൃപ്പൂണിത്തുറയിൽ പാലസ്‌ നമ്പർ 13ൽ ഉണ്ട്‌. നിർമലയിൽ അവർ ആലപിച്ച ‘ഏട്ടൻ വരുന്ന ദിനമേ’ സോഷ്യൽ മീഡിയയിൽ വൈറലായതോടെ 87കാരിയായ  അവർ ഇപ്പോൾ സെലിബ്രിറ്റിയാണ്‌.  സംഗീതാധ്യാപികയും സിനിമയിലെ മറ്റൊരു ഗായികയുമായ  സരോജിനി മേനോന്റെ ശിഷ്യയാണ്‌ വിമല. 1956 ൽ ഓൾ ഇന്ത്യ റേഡിയോ കോഴിക്കോട് നിലയത്തിൽ പാടിത്തുടങ്ങിയ വിമല 1962ൽ  സ്ഥിരജോലിക്കാരിയായി. 1993ൽ സ്വയം വിരമിച്ചു

അജ്ഞാതവാസം

നിർമല പരാജയപ്പെടുകയും സിനിമയിൽ അവസരങ്ങൾ കിട്ടാതെ വരികയും ചെയതതോടെ  രാഘവൻ തെരുവിലേക്കുതന്നെ പോയിരിക്കാം. കുറെക്കാലങ്ങൾക്കുശേഷം സ്വന്തം നാടായ കോട്ടയം പരിപ്പിൽ തിരിച്ചെത്തിയ അദ്ദേഹം നാട്ടിൽ സംഗീതാധ്യാപകനായി കഴിഞ്ഞുകൂടി. ഇടയ്‌ക്ക്‌ അമ്പലങ്ങളിൽ കച്ചേരി നടത്തി.  പിന്നീട്‌ അയർക്കുന്നത്തിനടുത്തുള്ള കൊങ്ങാണ്ടൂരിലെത്തി പാലക്കാട്‌ ഇടത്തൊട്ടിയിൽ വീട്ടിൽ താമസമാക്കി.  ഇതിനിടെ വിവാഹിതനായി. ഒമ്പത്‌ മക്കളുമുണ്ടായി. കച്ചേരിയും മറ്റും ഇല്ലാത്ത കാലത്ത്‌ അയർക്കുന്നം കവലയിലെ സ്വർണക്കടയിൽ കുലത്തൊഴിലായ സ്വർണപ്പണി ചെയ്‌തു. പക്ഷേ, 2006ൽ  മരണംവരെ അദ്ദേഹം എവിടെയാണെന്ന്‌ സമൂഹം അറിഞ്ഞില്ല.

‘പരിപ്പൻ’ എന്നാണ്‌  അദ്ദേഹം  അറിയപ്പെട്ടിരുന്നതെന്ന്‌  അയർക്കുന്നം കവലയിൽ സ്വർണക്കട നടത്തുന്ന ബി ഗോപാലകൃഷ്ണൻ ഓർക്കുന്നു. ഇടക്കാലത്ത്‌ പാറശാല തങ്കപ്പൻ എന്ന കാഥികന്റെ  പിന്നണിയിലുള്ളവരുടെ സംഗീതോപകരണങ്ങൾ ചുമന്നുകൊണ്ടുപോകുന്ന  സഹായിയായി. യേശുദാസിന്റെ അച്‌ഛൻ അഗസ്‌റ്റിൻ ജോസഫായിരുന്നു  പാറശാല തങ്കപ്പന്റെ ഹാർമോണിയം കൈകാര്യം ചെയ്‌തിരുന്നത്‌. രാഘവന്റെ അമ്മയുടെ ചേട്ടത്തിയുടെ മകൻ ദാമോദരനായിരുന്നു ഓടക്കുഴൽ വായിച്ചിരുന്നത്‌.

മറ്റക്കര സോമന്റെ നൂറോളം പാട്ടുകൾക്ക്‌  രാഘവൻ ഈണം പകർന്നു. കുറേക്കാലം എൻ എൻ പിള്ളയുടെ നാടകസമിതിയിൽ  പ്രവർത്തിച്ചു. കടയിൽ പണിക്കു വരുമ്പോഴുള്ള സംസാരത്തിൽ നിന്നാണ്‌ പി കെ രാഘവന്റെ ഭൂതകാലം ഗോപാലകൃഷ്ണൻ മനസ്സിലാക്കുന്നത്‌. ‘നിർമല’ യിൽ പി കെ രാഘവൻ അഭിനയിച്ചിട്ടുണ്ടെന്നും ഗോപാലകൃഷ്ണന്‌ അറിയാം. മുതലാളിയുടെ, വിദേശത്തുനിന്നു വരുന്ന മകൻ കൊണ്ടുവരുന്ന സിഗരറ്റ്‌  വേലക്കാരൻ പയ്യനായ പി കെ രാഘവൻ എടുത്തു വലിക്കുന്നു. മുതിർന്ന വേലക്കാരൻ ‘ നീ സിഗരറ്റ്‌ വലിക്കുന്നോ’ എന്നു ശകാരിച്ച്‌ അത്‌ താഴെയിടീക്കുന്നു. തുടർന്ന്‌ അയാൾതന്നെ അതെടുത്തു വലിക്കുന്നു. ഇതായിരുന്നു രംഗമെന്നാണ്‌ പി കെ രാഘവൻ പറഞ്ഞുകേട്ടിട്ടുള്ളത്‌.



 അടുക്കും ചിട്ടയുമില്ലാത്ത രാഘവന്റെ ജീവിതം വീട്ടിലും പ്രശ്‌നങ്ങളുണ്ടാക്കി. അവസാനകാലത്ത്‌  അവശകലാകാരന്മാർക്കുള്ള പെൻഷൻ തേടി  അലഞ്ഞു. ഒരു ഘട്ടത്തിൽ  ക്രിസ്‌തുമത പരിവർത്തനം നടത്തി. ജീവിതത്തിൽ  ഉരുണ്ടുകൂടിയ പ്രശ്‌നങ്ങൾക്കുള്ള പരിഹാരമായായിരുന്നു മതംമാറൽ. മർക്കോസ്‌ എന്ന പേരു സ്വീകരിച്ച അദ്ദേഹത്തിന്റെയും ഭാര്യ ശാരദയുടെയും  അന്ത്യവിശ്രമം പുന്നത്ര പുതിയപള്ളി ശ്‌മശാനത്തിലാണ്‌.

സംഗീതസംവിധായകനും ദുർവിധി

മഹാകവി ജി ശങ്കരക്കുറുപ്പ്‌ രചിച്ച ‘നിർമല’യിലെ ഗാനങ്ങൾക്ക്‌  ഈണം പകർന്നത്‌  രണ്ടുപേരായിരുന്നു. ഇ ഐ വാര്യരും പി എസ് ദിവാകറും. പി എസ് ദിവാകർ പിന്നെയും  നൂറിലേറെ ചിത്രങ്ങൾക്ക്‌ സംഗീതം പകർന്നു.  പക്ഷേ, ഇ ഐ വാര്യരും രാഘവനെപ്പൊലെ  വിസ്‌മൃതനായി.

വീണവാദനത്തിൽ അസാമാന്യ പാടവമുള്ളയാളായിരുന്നു ഇ ഐ വാര്യർ. വീണവിദ്വാൻ ആറ്റൂർ കൃഷ്ണപ്പിഷാരടിയുടെ ശിഷ്യൻ. കലാവാസന കൂടുതൽ  മെച്ചപ്പെടുത്താൻ അദ്ദേഹം ബോംബെയ്‌ക്കുപോയി.  അനാർക്കലി അടക്കം ഒട്ടേറെ ഹിന്ദി സിനിമകൾക്ക്‌ സംഗീതം പകർന്ന  സി രാമചന്ദ്രയ്‌ക്ക് ഒപ്പം  പ്രവർത്തിക്കുന്നതിനിടെയാണ്‌ കേരളത്തിലെത്തി നിർമലയിലെ ഗാനങ്ങൾക്ക്‌ ഈണം നൽകിയത്‌.  

അറുപതുകളിൽ തിരികെ വീണ്ടും നാട്ടിലെത്തിയ അദ്ദേഹം പരസ്‌പരബന്ധമില്ലാതെ സംസാരിച്ചു. പിന്നീടെന്നോ മദിരാശിയിൽ എച്ച്എംവിയുടെ സരസ്വതി സ്റ്റോർസിൽ സ്റ്റാഫ് ആർട്ടിസ്‌റ്റായി. പക്ഷേ, അതും അധികകാലമുണ്ടായില്ല. നാട്ടിൽ വന്നശേഷം അമ്പലങ്ങളിലൊക്കെ ചെറിയ പരിപാടികൾക്ക് വീണ വായിച്ചിരുന്നു. പ്രതിഭയുടെ ഉത്തുംഗശൃംഗത്തിൽ നിന്നുള്ള വീഴ്‌ചയിൽ നിസ്സാര പ്രതിഫലം കൈപ്പറ്റി ചെറിയ പരിപാടികൾക്ക് പോകേണ്ടിവന്ന  വാര്യരുടെ ദുരവസ്ഥ അദ്ദേഹത്തിന്റെ സഹോദരിയുടെ

ചെറുമകളും കവിയും കഥാകൃത്തുമായ ഡോ. ഇ സന്ധ്യ എഴുതിയിട്ടുണ്ട്‌. വാര്യരുടെ വിവാഹജീവിതവും ദുരന്തപര്യവസായിയായി. കീരംകുളങ്ങര വാര്യത്ത് സരസ്വതി വാര്യസ്യാരായിരുന്നു ഭാര്യ. ജീവിതത്തിന്റെ പരുക്കൻ യാഥാർഥ്യങ്ങൾക്കു മുന്നിൽ പിടിച്ചുനിൽക്കാനാകാതെ  അവർ അവരുടെ സഹോദരിക്കൊപ്പം ജീവനൊടുക്കി.  1979ൽ  സ്വാഭാവികമരണത്തിലൂടെ വാര്യരുടെ ജീവിതത്തിനും തിരശ്ശീല വീണു. കുട്ടികൾ ഇല്ല.



തമിഴ്‌സിനിമയുടെയും സംഗീതനാടകങ്ങളുടെയും പിടിയിലകപ്പെട്ട മലയാളസിനിമയ്‌ക്ക്‌ മലയാളിത്തത്തിന്റെ  രൂപവും ഭാവവും പകർന്നുനൽകിയ ‘ നിർമല’ ഒരു നാഴികക്കല്ലായിരുന്നു. പിന്നണി ആലപിക്കപ്പെട്ട ആദ്യ സിനിമയെന്ന പരാമർശത്തിൽ ഒതുങ്ങുന്നതല്ല ‘നിർമല’യുടെ സ്ഥാനം. മലയാളി നിർമിച്ച്‌ മലയാളി സംവിധാനം ചെയ്‌ത ആദ്യ സിനിമയാണ്‌ ‘നിർമല’. എല്ലാ അർഥത്തിലും അതൊരു കുടുംബചിത്രമായിരുന്നു.

പി ജെ ചെറിയാനും മക്കളും മരുമക്കളും സ്വന്തം നാടകസംഘത്തിലെ നടീനടൻമാരുമെല്ലാം ചിത്രത്തിൽ വേഷമിട്ടു. സിനിമയിൽ പി ജെ ചെറിയാന്റെ  മകൻ ജോസഫ്‌ ചെറിയാൻ നായകനായപ്പോൾ ടൈറ്റിൽ റോളിൽ മരുമകൾ ബേബി ജോസഫ്‌ നായികയായി. രണ്ടു പ്രസവിച്ച ബേബി ജോസഫ്‌ മൂന്നാമത്തെ കുഞ്ഞിനെ ഗർഭംധരിച്ചിരിക്കുമ്പോഴാണ്‌ നായികയായത്‌. പി വി  കൃഷ്ണയ്യരിലൂടെ ശബ്ദസിനിമയിൽ മലയാളിയായ സംവിധായകന്റെ രംഗപ്രവേശം  ‘നിർമല’യിലൂടെ ചലച്ചിത്രലോകം കണ്ടു.

മഹാകവി ജി ശങ്കരക്കുറുപ്പ്‌ ആദ്യമായി സിനിമയ്‌ക്കുവേണ്ടി പാട്ടെഴുതുന്നത്‌ ‘നിർമല’യിലാണ്‌.  മലയാളത്തിൽ  ആദ്യ ഡബിൾ റോൾ അവതരിപ്പിക്കുന്നതും ഈ സിനിമയിൽത്തന്നെ. നിർമലയുടെ അനിയത്തിയായും ചിത്രത്തിന്റെ രണ്ടാം പകുതിയിൽ വരുന്ന ലളിത എന്ന കഥാപാത്രമായും   ഗായിക വിമല വർമ്മ അഭിനയിച്ചു. എം എസ്‌ ജേക്കബിന്റേതായിരുന്നു കഥ. തിരക്കഥ രചിച്ചത്‌ പുത്തേഴത്ത്‌ രാമൻ മേനോൻ.

കൊച്ചി രാജകുടുംബത്തിന്റെ ആർട്ടിസ്‌റ്റും ഫോട്ടോഗ്രാഫറും നാടകകാരനും അഭിനേതാവുമെല്ലാമായ പി ജെ ചെറിയാൻ തന്റെ സമ്പത്തുമുഴുവൻ നഷ്ടപ്പെടുത്തിയാണ്‌ ‘ നിർമല’ നിർമിച്ചത്‌. മിശിഹാ ചരിത്രം എന്ന പ്രശസ്‌ത നാടകത്തിൽ യേശുവിന്റെ വേഷം ചെയ്‌ത്‌ പ്രശസ്‌തിയിൽ നിൽക്കുന്ന കാലത്താണ്‌  സിനിമയിൽ കാലൂന്നുന്നത്‌. കേരള ടാക്കീസ്‌ ലിമിറ്റഡിന്റെ ബാനറിൽ നിർമിച്ച സിനിമയ്‌ക്കുവേണ്ടി കൊച്ചി രാജാവടക്കമുള്ള രാജകുടുംബാംഗങ്ങളിൽ നിന്നും എറണാകുളം മെത്രാപ്പോലീത്തയിൽ നിന്നുമൊക്കെയായി ഒരു ലക്ഷം രൂപയുടെ ഓഹരി സമാഹരിച്ചു. 

ചിത്രം പരാജയപ്പെട്ടതോടെ ചെറിയാൻ വൻ കടത്തിലായി. തങ്ങൾക്ക്‌  ഈ അവസ്‌ഥയുണ്ടാക്കിയ ‘നിർമല’യുടെ  ഫിലിംറോൾ വീട്ടുമുറ്റത്തെ പ്രിയോർ മാവിന്റെ ശിഖരത്തിൽ കെട്ടിത്തൂക്കി മക്കൾ കത്തിച്ചുകളഞ്ഞു. അതു പഴയ കാര്യം. പക്ഷേ ഇന്ന്‌ അദ്ദേഹത്തിന്റെ അനന്തര തലമുറ ചെറിയാനെന്ന പ്രതിഭയുടെ കലയ്‌ക്കുവേണ്ടിയുള്ള ത്യാഗങ്ങളിൽ അഭിമാനം കൊള്ളുന്നവരാണ്‌.  മലയാളസിനിമ ചെറിയാൻ വെട്ടിത്തെളിച്ച പാതയിൽ ചരിക്കുമ്പോൾ  അർഹിക്കുന്ന അംഗീകാരം ലഭിക്കാതെ ‘നിർമല’യുടെ കലാകാരൻമാർ വിസ്‌മൃതിയുടെ ആഴങ്ങളിലാണെന്നതാണ്‌ ദുര്യോഗം.

ആദ്യഗാനം കേൾക്കാൻ: https://malayalasangeetham.info/s.php?189943





ലെനി ജോസഫ്‌ lenidesh@gmail.com https://www.deshabhimani.com/cinema/the-first-recorded-song-in-the-history-of-malayalam-cinema/1076297

s e a r c h

Custom Search

JustACounter

The Hindu - Breaking News

BBC News | News Front Page | World Edition

Blog Archive