Saturday, August 31, 2024

ത്രയാക്ഷരി

ത്രയാക്ഷരി അൽ-രാജി പെട്രോകെമിക്കൽ ഗ്രൂപ്പിൻ്റെ ബിസിനസ് ഉപദേഷ്ടാവായി 11 വർഷം, പെട്രോകെമിക്കൽ വ്യവസായത്തിലേക്കുള്ള ആദ്യ സംരംഭമായ ഗുൽഫറാബി സ്ഥാപിക്കുന്നതിൽ പ്രധാന പങ്കുവഹിച്ചു. പിന്നീട് രണ്ടാമത്തെ പെട്രോകെമിക്കൽ സംരംഭമായ അൽ-രാജി പെട്രോകെമിക്കൽസ് ഇൻഡസ്ട്രീസ് ലിമിറ്റഡുമായി ബന്ധപ്പെട്ടായിരിന്നു.. കെമിക്കൽ എഞ്ചിനീയറിംഗിൽ ബിരുദാനന്തര ബിരുദവും വ്യവസായ മാനേജ്‌മെൻ്റിൽ ഡോക്ടറേറ്റും ഉള്ള പി വി എസ്സ് നമ്പൂതിരിപ്പാട് ബറോഡയിലെ അനിൽ സ്റ്റാർച്ചിൽ നിന്നാണ് നമ്പൂതിരിപ്പാട് തൻ്റെ കരിയർ ആരംഭിച്ചത്, എന്നാൽ താമസിയാതെ ലാർസൺ ആൻഡ് ടൂബ്രോയുടെ എഞ്ചിനീയറിംഗ് കൺസ്ട്രക്ഷൻ ഡിവിഷനിൽ ചേർന്നു. ബറോഡ റയോൺസിനൊപ്പമുള്ള ജോലിയിൽ, അവിടെ ആദ്യത്തെ ട്രേഡ് യൂണിയൻ രൂപീകരിക്കുന്നതിന് ജീവനക്കാരെ സഹായിക്കുന്നതിൽ അദ്ദേഹം വഹിച്ച പങ്ക് കാരണം 24 മണിക്കൂറിനുള്ളിൽ രാജിവയ്ക്കാനും പുറത്തുപോകാനും അദ്ദേഹത്തോട് ആവശ്യപ്പെട്ടു. ടി.വി.തോമസ്, എം.എൻ. ഗോവിന്ദൻ നായരും മലയാറ്റൂർ രാമകൃഷ്ണൻ ഐഎഎസും അദ്ദേഹത്തെ കേരളത്തിലേക്ക് വരാൻ പ്രോത്സാഹിപ്പിച്ചു. പിന്നീട് കേന്ദ്ര സർക്കാർ തിരഞ്ഞെടുപ്പിലൂടെ തിരുവനന്തപുരത്തെ പൊതുമേഖലാ സ്ഥാപനമായ ഹിന്ദുസ്ഥാൻ ലാറ്റക്‌സിൻ്റെ ചെയർമാനും മാനേജിംഗ് ഡയറക്ടറുമായി അദ്ദേഹം നിയമിതനായി. അഞ്ച് വർഷത്തിന് ശേഷം അപ്പോളോ ടയേഴ്സിൽ ചേർന്നു. ഇന്ത്യൻ ടയർ നിർമ്മാതാക്കളിലെ അതികായനായ അപ്പോളോ ടയേഴ്‌സുമായി ചേർന്ന്, ഉൽപ്പാദനക്ഷമതയും ബോണസും തമ്മിൽ ബന്ധിപ്പിച്ച് ട്രേഡ് യൂണിയനുകളെ മൂന്ന് വർഷത്തേക്ക് ഉഭയകക്ഷി കരാറിൽ ഒപ്പുവെച്ച് അദ്ദേഹം ചരിത്രം സൃഷ്ടിച്ചു. [ പി.ജെ.ജെ. ആൻ്റണി 10 ജൂലൈ 2006ൽ അറബ് ന്യൂസിൽ പ്രസിദ്ധീകരിച്ച കുറിപ്പിൽ നിന്ന്] റിയാദിൽ ആയിരിന്നു ഏറെ കാലവും. ഈ കൂട്ടത്തിലെ പലർക്കും നേരിട്ടും, പരോക്ഷമായും ബന്ധമുണ്ട്, പലർക്കും പിതൃശീർഷനും ഗുരുതുല്യനും ! ഏതൊരു വിഷയത്തിലും വ്യക്തമായതും പ്രവർത്തനക്ഷമമായതും, പലപ്പോഴും വ്യതിരിസ്തമായതും ആയ കാഴ്ചപ്പാടും ശുപാർശകളും. സ്വന്തംജീവിതചര്യയിലെ കണിശവും കർക്കശവുമായ നിലപാടുകൾ പൊതുരംഗത്തും, നീതിബോധവും ജനാധിപത്യരീതിയും ചേർത്ത് എടുക്കാൻ ഏറെ പ്രേരിപ്പിച്ചു. ഇപ്പോൾ പ്രായം ഇശ്ശിയായി; എങ്കിലും കർമ്മനിരതൻ തന്നെ. ആലുവയിൽ ഭാര്യയുമായി താമസം. അമേരിക്ക / യു എ ഇ എന്നിടങ്ങളിലുള്ള മക്കൾ/മരുമക്കൾ/പേരക്കുട്ടികൾ എന്നിവരുമായി യാത്രയും തങ്ങലുമായി കഴിയുന്നു. ഇടപെടുന്നവരോട് കാലികപ്രാധാന്യമുള്ള വിഷയങ്ങളിൽ അതെ ശക്തിയോടെ, കണിശമായി, കൃത്യതയോടെ സംസാരിക്കുന്നു. അഭിപ്രായങ്ങളും പോംവഴികളും പറയുന്നു. സൗദിയിലെ, സവിശേഷ്യ റിയാദിലെ, പ്രവാസികളുടെ അന്നത്തെ കാര്യങ്ങളിൽ സജീവ സാന്നിധ്യമായിരുന്നു. ഒരുപക്ഷെ സൗദിയിൽ പ്രവാസക്ഷേമത്തിന്റെ പേരിൽ തല്ലുകൊണ്ട ഏറ്റവും പ്രായംചെന്ന മലയാളി ആയിരിക്കാം ഡോക്ടർ പി വി എസ് ! ------------------------------------------------------------------------------------------------------------------ പിൻകുറിപ്പ് : - സംഘടനാ നേതാക്കൾക്ക് തല്ലുവാങ്ങികൊടുത്ത കഥ ഓർക്കാം [ആരെങ്കിലുമൊക്കെ വിശദമായി ഇവിടെ എഴുത്തും ?!] ---

Friday, August 30, 2024

Gandhi’s assassination

 

Gandhi’s assassination

Savarkar Sadan in Dadar, Mumbai. All those who were involved in the murder of Mahatma Gandhi, including Nathuram Godse and his accomplice Narayan Apte, had congregated here and often had long interviews with Savarkar.

Savarkar Sadan in Dadar, Mumbai. All those who were involved in the murder of Mahatma Gandhi, including Nathuram Godse and his accomplice Narayan Apte, had congregated here and often had long interviews with Savarkar.

THE main witness against V.D. Savarkar in the Gandhi assassination case was the approver Digamber Badge. Two other witnesses corroborated his version on his visits to Savarkar’s house. Judge Atma Charan found Badge to be a truthful witness. So did the Punjab High Court on appeal. On most points, his version was corroborated “by independent evidence”. But no corroboration was produced in court on his evidence that Nathuram Godse and his accomplice Narayan Apte visited Savarkar at his house on January 14 and 17, 1948. On each occasion Badge was asked to stay outside. On the second occasion, he heard Savarkar’s encouraging words to Godse and Apte: “ Yashavi houn ya ” (succeed and come). The two corroborating witnesses said no more than that the three had got down before the house, but it had two other residents besides. Since the law requires independent corroboration of an approver’s testimony, Savarkar was acquitted though Section 133 of the Indian Evidence Act, 1872, which says that “a conviction is not illegal merely because it proceeds upon the uncorroborated testimony of an accomplice”.

A year or two after Savarkar’s death, his bodyguard, Apte Ramchandra Kasar, and his secretary Gajanan Vishnu Damle filled the loopholes before the Kapur Commission on the murder. The commission noted: “The statement of both these witnesses show that both Apte and Godse were frequent visitors of Savarkar at Bombay and at Conferences and at every meeting they are shown to have been with Savarkar…. This evidence also shows that Karkare was also well known to Savarkar and was also a frequent visitor. Badge used to visit Savarkar. Dr Parchure also visited him. All this shows that people who were subsequently involved in the murder of Mahatma Gandhi were all congregating some time or the other at Savarkar Sadan (at Dadar in Bombay) and sometimes had long interviews with Savarkar. It is significant that Karkare and Madanlal visited Savarkar before they left for Delhi and Apte and Godse visited him both before the bomb was thrown and also before the murder was committed and on each occasion they had long interviews. It is specially to be noticed that Godse and Apte were with him at public meetings held at various places in the years 1946, 1947 and 1948.” Had the two testified in court, Savarkar would have been convicted. There was absolutely no ambiguity surrounding Godse’s and Apte’s visits to Savarkar on January 14 and 17, 1948. Kasar, Savarkar’s bodyguard, told the Kapur Commission that they had visited him on or about January 23 or 24, after the bomb incident. Damle, Savarkar’s secretary, deposed that Godse and Apte saw Savarkar “in the middle of January and sat with him [Savarkar] in his garden”.

In his Crime Report No.1, Jamshed Nagarvala, Bombay’s Deputy Commissioner of Police, stated that “Savarkar was at the back of the conspiracy” and that “he was feigning illness.” Nagarvala’s letter of January 31, 1948, the day after the assassination, mentioned that Savarkar, Godse and Apte met for 40 minutes “on the eve of their departure to Delhi.” This he did on the strength of what Kasar and Damle had disclosed to him. “These two had access to the house of Savarkar without any restriction.” In short, Godse and Apte met Savarkar again, in the absence of Badge, and in addition to their meetings on January 14 and 17. Why they were not produced as witnesses in court is a mystery.

Vallabhbhai Patel had written to Nehru on February 27, 1948: “I have kept myself almost in daily touch with the progress of the investigation regarding Bapu’s assassination case.” His conclusion was: “It was a fanatical wing of the Hindu Mahasabha directly under Savarkar that [hatched] the conspiracy and saw it through. ” A damning corroboration came from P.L. Inamdar, a member of the Hindu Mahasabha, whose able advocacy secured the release of a conspirator, Dr D. S. Parchure. He impressed all, including C.K. Daphtary, Judge Atma Charan and Savarkar.

 


*കണ്ടകണ്ട കിങ്ങും റാണിയും !*

 






ഏറ്റവും ചുരുങ്ങിയത് ഒരായിരം വർഷം മുൻപ്പ് മണിമണിയായി, മുത്തുമുത്തുപോലെ അഴകായി 

എന്റെയും നിങ്ങളുടെയും പൂർവ്വസൂരികൾ ഇങ്ങനെ എഴുതി :-


न चौरहार्यं न च राजहार्यं 

न भ्रातृभाज्यं न च भारकारि।

व्यये कृते वर्धत एव नित्यं

विद्याधनं सर्वधनप्रधानम्॥


ന ചാരുഹാര്യം ന ച രാജഹാര്യം 

ന ഭ്രാതൃഭാജ്യം ന ച ഭാരകാരി 

വ്യയെ കൃതേ വർദ്ധത ഏവ നിത്യം 

വിദ്യാധനം സർവ്വധനപ്രധാനം 


കള്ളന്മാരാലോ രാജാക്കന്മാരാലോ  മോഷ്ടിക്കപ്പെടാൻ കഴിയാത്തത് 

സഹോദരൻ്റെ ഓഹരിയോ ഭാരമോ അല്ലാത്തത് 

ചിലവുചെയ്യുംതോറും എപ്പോഴും വർദ്ധിച്ചുകൊണ്ടിരിക്കുന്ന

അറിവിൻ്റെ സമ്പത്താണ് എല്ലാ സമ്പത്തിലും പ്രധാനം



എന്നിട്ടിപ്പോ ഇതിന്റെ പിതൃത്വം കണ്ടകിങ്ങിന്റെയും റാണിയുടേയുമൊക്കെ കാൽക്കൽ കൊണ്ടുപോയിവെച്ച് തണുവണങ്ങി നിൽക്കാനോ ?

നിന്നും ഇരുന്നും കൊടുക്കരുത്.  ആരെങ്കിലും ചെയ്‌താൽ അത് പ്രചരിപ്പിക്കരുത്.

എതിർക്കണം - തിരുത്താൻ പറയണം.



അല്ലെ പിന്നെ ഈ പണിക്ക് .............


---


വിഷം കൊടുത്തുവെന്നാരോപിക്കപ്പെടുന്നവന് പേരിട്ടത് അറിഞ്ഞു തന്നെ !



Myron is a masculine name derived from Greek meaning "sweet oil, perfume". It was used by a 5th-century BC sculptor and several saints, and has been popular among Eastern Christians and English speakers since the 19th century. [sic]






Thursday, August 29, 2024

*ഇതും ഒരു പഴയകാല ഓർമ്മ*

 


*ഇതും ഒരു പഴയകാല ഓർമ്മ*


റിയാദ് ക്ലബ് - ഇന്നത്തെ കാല്പന്തുകളി ക്ലബ്ബല്ല.


മുപ്പത് കൊല്ലം മുൻപ്, അന്നത്തെ റിയാദ് നഗരപരിധിയിൽ നിന്നൊരു മുപ്പത് കിലോമീറ്ററോളം ദൂരെ, ഒളിമ്പിക് സൈസ് നീന്തൽ കുളംവരെ ഉണ്ടായിരുന്ന ഒരു സ്പോർട്സ് ക്ലബ്, അല്ലേൽ ഇന്നത്തെ ജിം !

അംഗത്വം വേണം അവിടെത്തെ സൗകര്യങ്ങൾ ഉപയോഗിക്കാൻ - സ്ക്വാഷ് / ടെന്നീസ് / ക്രിക്കറ്റ് / അത്ലറ്റിക്സ് എന്നുവേണ്ട എല്ലാ അൽഗുൽത്തുകളും, അന്താരാഷ്ട്ര സൗകര്യങ്ങളോടെ. അംഗത്വം സൗജന്യവും.


ഇത്രയും ദൂരം അന്ന് പോയിവരിക എളുപ്പവുമല്ല, സ്വന്തമായിട്ടൊരു കാറുമില്ല.

അപ്പോപ്പിന്നെ ശരണം കൂട്ടുക്കാർ തന്നെ.

കിട്ടി ഒരുത്തനെ, ദില്ലിവാലാ - സെയിൽസിൽ ജോലി, നാല് മണിയോടെ ഓന്റെ പണികഴിയും [ആ പണിയല്ല], ഏറെക്കുറെ ഈയുള്ളവന്റെയും.  പിന്നെ ഒരു വിടലാണ് റിയാദ് ക്ലബ്ബിലേക്ക് - ഔൻ ഓടിക്കും, പാട്ടുംകേട്ട് അങ്ങനെയിരിക്കും.  പിന്നെ കുറേശ്ശ കുറേശ്ശ എന്നെ അത്യാവശ്യ അറബിയും, എഴുത്തും വായനയുമൊക്കെ അവൻ പഠിപ്പിക്കും, മിക്കവാറും കമ്പനി ബോർഡുകൾ വായിപ്പിച്ച്.  രാജീവ് എന്നായിരുന്നു പേര്, അൽ അലാലി ബ്രാന്റായിരുന്നു വിറ്റിരുന്നത് എന്നാണ് ഓർമ്മ. പിന്നീട് ഔനുമായി ഒരു സൗദി പൗരനെ കാണാൻ പോയി, ഇന്ത്യയിലെ മുന്തിയിനം ചില മസാലപ്പൊടികൾ ഇറക്കുമതി ചെയ്തു വിൽക്കാൻ.  ആരുടെയോ പുണ്യത്തിന് ആ ചർച്ചകൾ കാര്യമായ പുരോഗതിയുണ്ടാക്കിയില്ല, ഭാഗ്യം !


രാജീവ് കമ്പനിയുടെ നേരിട്ടുള്ള സെയിൽസ് മാനേജരാണ്.  ടൈ കെട്ടണമെന്ന് നിഷ്കർഷ കഫീലിന്.  ഈയുള്ളവന് കണ്ടകൗപീനത്തിന്റെ ആദ്യകുരുക്കുകൾ വശമാക്കിത്തന്നതും ആ പഹയൻ തന്നെ !  ഒരുദിവസം, ചൂടുകാരണം, നെക്‌ടൈ അഴിച്ചുവെച്ച് ആപ്പീസിലേക്ക് കയറിയ രാജീവിനെ സ്വീകരിച്ചത് എംഡിയായ കഫീൽ - പോരെപൂരം.  അറിയാവുന്ന എല്ലാഭാഷയിലും ആവശ്യത്തിനും അനാവശ്യത്തിനും ചീത്തകേട്ടൂ - ടൈ എന്നമാരണത്തിന്റെ കച്ചവടസാധ്യതകളെക്കുറിച്ചൊരു ക്‌ളാസുംകിട്ടി.  ടൈ ഇട്ടാൽ മാന്യതയും കച്ചവടവും വർധിക്കുമെന്നുള്ള പുത്തനറിവും ലഭിച്ചൂ രാജീവിന്.  ആമീൻ.


പിറ്റേദിവസം ആപ്പീസിൽ ഞെട്ടിയത് കഫീലിനാണ് ! രാവിലത്തെ പ്രീസെയിൽസ് മീറ്റിംഗ് കഴിഞ് ഇറങ്ങിയ രാജീവിന്റെ പിന്നിലുമൊരു നെക്ടൈ ! തിരിച്ചു വിളിച്ച എംഡിയോട് ഒരു കൂസലുംകൂടാതെ രാജീവ് പറഞ്ഞു, സെയിൽസും മാന്യത്തെയും ഇരട്ടിക്കാനുള്ള വിദ്യ പരീക്ഷിച്ചതാണെന്ന്.  കച്ചവടത്തിൽ ഒരുകുറവും വരുത്താത്ത മിടുക്കനായതിനാൽ പണിപോയില്ല.  


പിന്നീട് ഔന് കല്യാണമായി, ദില്ലിക്കാരി സുന്ദരി.  വരവും കാണലും കുറഞ്ഞു.  പെണ്ണുകെട്ടിയാൽ അങ്ങനെയൊക്കെത്തന്നെ വേണമല്ലോ ? അതാണല്ലോ നാട്ടിലെ നടപ്പ്, ഓട്ടം, ഇരിപ്പ്. എനിക്കൊരു നല്ലസുഹൃത്തും ഡ്രൈവറും നഷ്ടമായി.  കുടുംബവുമായി പിന്നെ നടരാജ സർവീസ് തന്നെ. രാജീവ് നല്ലവനായിരിന്നു, പെട്രോൾ പോലും അടിക്കാനുള്ള കാശ് മേടിക്കാറുണ്ടായിരുന്നില്ല.


എവിടെയോ എന്തൊരോ അവനിപ്പോ ?! ഏതിനും ഇതുവായിക്കാൻ സാധ്യതയില്ല, പിന്നെ മലയാളത്തിലാണ് എന്ന സമാധാനവും.


പിന്നീട് കുറച്ചുകഴിഞ് റസൂലും കെകെയുഎച് മുരളീധരനും പിടികൂടി.  വല്ലാണ്ട് മുറുക്കി വരിഞ്ഞു, വാരിപ്പുണർന്നു, ഒരൊന്നര തരം ദൃതരാഷ്ട്രാലിംഗനം ! പിന്നീട് റിയാദ് ക്ലബ് പോയിട്ട്, ഭാര്യയെയും കുട്ടികളെയും വരെ നേരെചൊവ്വേ കാണാൻ പറ്റിയിട്ടില്ല.  



---


പിൻകുറിപ്പ് - സംഘടനാ നേതാകാളെയൊക്കെ കൊണ്ടുപോയി തല്ലുവാങ്ങികൊടുത്ത കഥ ഇതുവരെയാരും എഴുതിയോ പറഞ്ഞോ പാടിയോ കണ്ടില്ല ?!

Sunday, August 18, 2024

നൂറും അറുപതും

 

*നൂറും അറുപതും*


ചേർന്നാൽ നൂറ്റിയറുപത് - തേജസ്സ് ടോസ്ട്മാസ്റ്റേഴ്സ് [ടോ.മാ. എന്ന് ചുരുക്കം] യോഗം - വീണ്ടും ഒരുയോഗം ! യോഗവൈഭവം.



മീരാൻ ഇബ്രാഹിമാണ് യോഗത്തിലെ പ്രധാന  ടോ.മാ. [ പ്രടോമാ എന്നാവാം ചുറുക്കികെട്ടേണ്ടത്].


ഇത്രയും പേർ പങ്കെടുത്തു, ആവശ്യത്തിന് അതിഥികളും, അനൂപ് അനിലിനെ വരെ അതിഥി ദേവോഭവ: ആക്കി. വീണ്ടും വീണും വരുന്ന അതിഥികളെ അംഗങ്ങളാക്കണം എന്നാണ് നിധിൻ പ്രവാച: അനൂപാദി-അബ്‌ദുൾ-ശബരീഷ്-ഷൈനുകൾ ഒന്നിച്ചു ശ്രവിച്ചനുസരിക്കണമെന്നപേക്ഷ. അതാണ് ജെന്നിസിന് പറ്റിയപെറ്റ്; എന്നിട്ടോ ഉടൻ തന്നെ vpe വിളിച്ചൊരു പതക്കവും കൊടുത്തു "പദപരിചയനിപുണൻ".


*അധികാരാനുരാഗം* എന്നായിരുന്നു വിഷയം.  ഒരാളും ഇതുവരെ കേട്ടിട്ടില്ല, ഇനിയൊട്ടു അങ്ങോട്ട് കേൾക്കുകയുമില്ല എന്നവിധത്തിലൊരു ഐതീഹ്യമാലാകഥകളിലെ മാതങ്കവീരന്മാരെ കുറിച്ചുപറയുംപോലെ - പക്ഷെ വിഷയം പറഞ്ഞുവന്നപ്പോൾ ചിലയിടങ്ങളിലും ചിലർക്കെങ്കിലുമൊക്കെ ചിലതൊക്കെ മിന്നി, മിന്മിനി, മിഴിരണ്ടിലും.  പ്രടോമാക്ക് വാചകത്തിലും കസർത്തിലും നർമ്മോയുക്തിയിലും പണ്ടേക്കുറവില്ല; ആവശ്യത്തിന് ആവശ്യമുള്ളസ്ഥലത്ത് വേണ്ടവണ്ണമിട്ട് കലർത്തി, കളരിപ്പയറ്റും കളരിക്ക്പുറത്തും ചിലാശാന്മാരുടെ നെഞ്ചത്തുമൊക്കെ കുതിയുംകയറ്റിയും തൻ്റെ  പ്രടോമാപണി ഏറെക്കുറെ ഭംഗിയാക്കി, ഭംഗമില്ലാതെയാക്കി, ഭാസുരമാക്കി, മീരാപ്രഭുവിന്റെ ഭാസുരി പോലും ................എന്തൊആക്കി.  ഒരുപ്രാസത്തിനുപറഞ്ഞതായി, അങ്ങനെപൊതിഞ്ഞും പതുക്കനെപതുങ്ങിയുമാണ് പറയേണ്ടത് എന്ന് ടോ.മാ. നിർബന്ധനിബന്ധനാപ്രസൂതികാവിവരണം.


കാലഭൈരവനായി സകലതിനെയും  സകലരെയും നിലംപരിശ്ശാക്കുന്ന ഏർപ്പാട് മിഥുനം, കർക്കിടകം, ചിങ്ങംവരെ മിന്നിക്കാവുന്ന അലങ്കാരചായങ്ങളുള്ള കണ്ണാടിവീർപ്പിച്ചഗോളങ്ങളുമായി vpe ഇടയ്ക്കിടെ തിളങ്ങി.  മിടുക്കൻ, മിടുമിടുക്കൻ, മിട്ടായിമോഹറൻ ! ഒരെണ്ണത്തെയും പുറത്താകാതെ കാത്തുരക്ഷിച്ചു;  കരുണാകരൻ, ആശ്രിതവത്സൻ, കണ്ണിലും മെയ്യിലും ചുടുചോരയുള്ളവൻ - പയ്യൻ.  എന്തൊക്കയോനെ കാത്തിരിക്കുന്നവോആവോ ?



പിന്നെ തയ്യാറായി, തയ്യാറാക്കിയ പ്രസംഗങ്ങളുമായി പ്രശാന്തമനോജ്ഞമായി അവതരിപ്പിക്കാനെത്തി [ചെയ്തുവോ എന്നത് ഇവിടെ വിഷയമല്ല, വിഷമല്ല, വിഷമവുമല്ല - കാരണം, മറന്നുപോകരുത് ഇത് ടോ.മാ. ആണ്, ആകുന്നു, ആയിരിക്കും, എന്നുമെന്നേക്കും - ആമേൻ !].  സി എച് [കേട്ടാ പഴയമൂപ്പരുടെ കാര്യമാണ് ഓർമ്മവരിക - പക്ഷെ രൂപത്തിലും ഭാവത്തിലും ഭാവാഭിനയത്തിലുമൊന്നും ഒരുയോജിപ്പുമില്ല എന്നനിശ്ചയം] വാദപ്രതിവാദ മത്സരങ്ങളുടെ നടത്തിപ്പ്-രീതി-ജയവിജയ-സൂത്രങ്ങൾ ഉരുവിട്ട്, ഒരുപാട് നന്നാകേണ്ട എന്നുകരുതി തിരശ്ശീലയിൽ തെളിയേണ്ട ചിലതൊക്കെ തെറ്റിയും ഇട്ടുമിടാതെയും ക്രമംതെറ്റിച്ചുമൊക്കെ അണിയറപ്രവർത്തകർ ആവുന്നത്ര ശ്രമിച്ചു - അഭിനന്ദനങ്ങൾ.  മനസിലാക്കേണ്ടത്, പെറ്റതള്ളയെപോലും വിശ്വസിക്കരുത് പ്രാസംഗിക്കാൻപോകുംമ്പോൾ എന്നവടക്കൻകളരിമുറകളിലെ എഴുത്താകുറിപ്പുകളാണ്.  ഒന്നുചെയ്തുനോക്കിയിട്ടു വേണം ധൈര്യമായിറങ്ങാൻ - ഇതുകല്യാണസൗഗന്ധികമൊന്നുമല്ലല്ലോ ?


പിന്നെ ഭിഷഗ്വരനായി, അപ്പോത്തിക്കിരിയായി, പ്രസംഗത്തിൽ പ്രശാന്തായി.  ശരീരവും ശാരീരവുമോകെ എടുത്തുവിലസി. എറിയുകയും എറിഞ്ഞുടക്കുകയുമോക്കെ. ഇല്ലാത്ത സരസ്വതീനദിയെ വരെ വലിച്ചെഴച്ചുകൊണ്ടുവന്നു നിർത്തി, ഭൂമിപ്പെണ്ണിനെ ആവോളും രക്ഷിപ്പാൻ ആവശ്യത്തിനുടുതുണി നല്കി, പഴിച്ചും പഴിപറഞ്ഞും പയ്യാരംപറഞ്ഞും സദസ്സിനെകൊണ്ടെന്തെങ്കിലുമോക്കെ നല്ലത് ചെയ്യിച്ചെഅടങ്ങു എന്നവാശിയോടെ തന്നെ തൻപണി അതിഥിതൊഴിലാളികണക്കെ ആവത് ചെയ്തു, തീർത്തു, ബാക്കിനിർത്തി, പെറുക്കിയെടുത്തുകൊണ്ടും പയ്യനെ, പമ്മിപ്പമ്മി ഇനിയൊക്കെ വിശകലനവിശാരദന്റെ പണിയെന്നമട്ടിൽ തിരിച്ചുവന്നു സദസ്സ്യനായി സുസ്മേരവദനനനായി തുടർന്നു - മറ്റേവൻവരുന്നവരെ അങ്ങനെയാവാം, അതിനു ടോ.മാ. യിൽ വിരോധമില്ല.


പിന്നീട് പിന്നീട് ചായ, പയംപൊരി, അടാതികൾ - തീറ്റയും കുടിയും കുടിച്ചതൊക്കെയല്പാല്പമായി ഒഴിച്ചുതീർക്കലും, ലോഹ്യ-ലോഹാദി-ഇണക്കപുതുക്കലുകളും.  ചിലവിദ്വാന്മാർ സമയംതെറ്റാതെ തന്നെ ഇതിനായിത്തന്നെ എത്തി, ചേർന്നു, ചേർന്നനിന്ന് നിശ്ചലചിത്രമാക്കി, പടംപിടിച്ചു, പാഠം പഠിച്ചു.



എടുത്തോ - പിടിച്ചോ - പറഞ്ഞോ പംക്തിയുമായി സോജാരാജകുമാരിയുടെ വരവായി. അതുമിതുംമറ്റേതുമൊക്കെ അതിഥിഅംഗങ്ങളെകൊണ്ട് പറയിച്ചു, ഒപ്പിച്ചു, പറഞ്ഞത് സംഗ്രഹിച്ചു - വേണ്ടുംവണ്ണം ഒക്കെയാക്കി.  പരിചയകസർത്ത്, അഹോ ഭയങ്കരം !


ആഹാ , അങ്ങനെയോ ...എന്നാൽ ഞാനുമെന്നമട്ടിൽ പാതിമെയ്യ്‌ക്കൊടുത്തവൻ പൊൻജാതിക്കീഴല്ലെന്നുറപ്പിക്കാൻ സുന്ദരശബ്‍ദത്തിനുടമായവൻ [അങ്ങനെയാണ് ശബ്ദതാരാവലി, ആവണം, ആയെപെറ്റൂ - വെറുതെ, ചുമ്മാ] ആരൊക്കെ എന്നൊക്കെ എവിടൊക്കെ എന്തൊക്കെ പ്രസംഗിച്ചുവെന്നായി - എന്തുപറഞ്ഞാലുമില്ലേലും മിട്ടായുമായി - പോരെപൂരം.  ദോഷൈകദൃക്കുകൾ ചിലതൊക്കെ ഒപ്പിക്കാൻശ്രമിച്ചു, പക്ഷെ ഒന്നുംവിലപോയില്ല.  പോവില്ല, പോവാനനുവദിക്കില്ല, ടോ.മാ. ആണോ കളി ?]


അനന്തരം വിശകലനാട്ടം കളിയായി, കാര്യമായി, കുശാലായി.  തൊട്ടുംതൊടാതെയും, നുള്ളിയുമെന്നാൽ നോവിക്കാതെയും,  ചിരിച്ചും ചിരിയൊതുക്കിയുമൊക്കെ ബോബാധി നിധിനാധി ഗംഗാധരവേഷങ്ങൾ പച്ചയും താടിയും കരിയുംകറുപ്പുംചുവപ്പുമൊക്കെ കാട്ടി, കാട്ടിത്തന്നു.



യോഗവാസനത്തിനുശേഷം ഔദ്യോഗികകാര്യപരിപാടി, കണക്കിലെ കളികളെന്ന ചിത്രീകരണവും ഉണ്ടായി.  അംഗങ്ങളല്ലാത്തവർമുഴുവനും പുറത്ത്, പുറത്താക്കി, പടിയടച്ചു, മറ്റത്തുവെച്ചില്ല. വീണ്ടും മറ്റൊരു സുന്ദരശബ്ദൻ, സുമുഖൻ, സുശീലൻ, സ്വകീശ നന്നാക്കാതെ കയ്യിലെകാശ് പുതിയ ഖജാൻജിയെ - അതും അതേശബ്ദൻ - ഏല്പിച്ചു.  പരിശോധന, അനുമതി, സദസ്സിന്റെ കാര്യകാരണാനടത്തിപ്പ് രീതികൾ, ഒക്കെ ശരിയാക്കി, ഇപ്പൊ ശരിയാക്കി തരാം. ഇപ്പൊ.

---

ഏതിനും ഇങ്ങനെയോക്കെ തന്നെ ചേരുംപടിചേർത്ത് ഇനിയുമിനിയും മുന്നോട്ട് എന്നാക്രോശിച് കൂടെയുള്ളവർക്കും ഇല്ലാത്തവർക്കും ദുരന്തപൂരിതർക്കും ആലംബഹീനർക്കുമൊക്കെ കഴിവതുചെയ്യുമെന്നാവർത്തിച്ചു തന്നെ പോകാം - ഉറങ്ങാൻമുൻപ് ഇനിയുമൊത്തിരി കാതം താണ്ടാനുള്ളതാണ്, അമാന്തിക്കണ്ട.

നന്ദി. എല്ലാവർക്കും. 

---





s e a r c h

Custom Search

JustACounter

The Hindu - Breaking News

BBC News | News Front Page | World Edition

Blog Archive