ഏറ്റവും ചുരുങ്ങിയത് ഒരായിരം വർഷം മുൻപ്പ് മണിമണിയായി, മുത്തുമുത്തുപോലെ അഴകായി
എന്റെയും നിങ്ങളുടെയും പൂർവ്വസൂരികൾ ഇങ്ങനെ എഴുതി :-
न चौरहार्यं न च राजहार्यं
न भ्रातृभाज्यं न च भारकारि।
व्यये कृते वर्धत एव नित्यं
विद्याधनं सर्वधनप्रधानम्॥
ന ചാരുഹാര്യം ന ച രാജഹാര്യം
ന ഭ്രാതൃഭാജ്യം ന ച ഭാരകാരി
വ്യയെ കൃതേ വർദ്ധത ഏവ നിത്യം
വിദ്യാധനം സർവ്വധനപ്രധാനം
കള്ളന്മാരാലോ രാജാക്കന്മാരാലോ മോഷ്ടിക്കപ്പെടാൻ കഴിയാത്തത്
സഹോദരൻ്റെ ഓഹരിയോ ഭാരമോ അല്ലാത്തത്
ചിലവുചെയ്യുംതോറും എപ്പോഴും വർദ്ധിച്ചുകൊണ്ടിരിക്കുന്ന
അറിവിൻ്റെ സമ്പത്താണ് എല്ലാ സമ്പത്തിലും പ്രധാനം
എന്നിട്ടിപ്പോ ഇതിന്റെ പിതൃത്വം കണ്ടകിങ്ങിന്റെയും റാണിയുടേയുമൊക്കെ കാൽക്കൽ കൊണ്ടുപോയിവെച്ച് തണുവണങ്ങി നിൽക്കാനോ ?
നിന്നും ഇരുന്നും കൊടുക്കരുത്. ആരെങ്കിലും ചെയ്‌താൽ അത് പ്രചരിപ്പിക്കരുത്.
എതിർക്കണം - തിരുത്താൻ പറയണം.
അല്ലെ പിന്നെ ഈ പണിക്ക് .............
---
വിഷം കൊടുത്തുവെന്നാരോപിക്കപ്പെടുന്നവന് പേരിട്ടത് അറിഞ്ഞു തന്നെ !
No comments:
Post a Comment