Saturday, March 12, 2022

"അപ്പോൾ നമ്മൾ മരിച്ചതെന്തിന്?" " ആ! ആർക്കറിയാം!"

 🙃

വർഷങ്ങൾക്കുമുമ്പ് ഒ വി വിജയൻ 

"ഇത്തിരി നേരമ്പോക്ക്, ഇത്തിരി ദർശനം" 

എന്ന കാർട്ടൂൺ പരമ്പരയിൽ വരച്ച ഒരു ചിത്രമുണ്ട് - 

::

കാലാതിവർത്തിയായത്. രണ്ട് അസ്ഥികൂടങ്ങൾ തമ്മിൽ‌ മണ്ണിനടിയിൽക്കിടന്ന് സംസാരിക്കുന്നു : 

"നമ്മൾ എന്തു ചെയ്യുകയായിരുന്നു?''

" നമ്മൾ യുദ്ധം ചെയ്യുകയായിരുന്നു."

"എന്തിന്?"

"അറിയില്ല. നമ്മൾ ശത്രു രാജ്യങ്ങളായിരുന്നു"

"എന്നിട്ട്?"

"നമ്മുടെ മരണശേഷം, വെടിനിർത്തൽ, ആലിംഗനം, വിരുന്ന്, ആഘോഷങ്ങൾ.."

"അപ്പോൾ നമ്മൾ മരിച്ചതെന്തിന്?"

" ആ! ആർക്കറിയാം!"








ഇന്ത്യ 1987 മുതൽ ഫെബ്രുവരി 28 ദേശീയ ശാസ്ത്രദിനമായി (National Science Day) ആഘോഷിക്കുകയാണ്. 1928 ഫെബ്രുവരി 28-ന് രാമൻ പ്രഭാവം കണ്ടെത്തിയതിന്റെ ഓർമ്മയ്ക്കായാണ് ആ ദിനം തിരഞ്ഞെടുത്തിരിക്കുന്നത്. ഓരോ വർഷവും ദേശീയ ശാസ്ത്ര ദിനത്തിന്റെ പ്രമേയമായി ഓരോ ആശയങ്ങൾ തിരഞ്ഞെടുക്കാറുണ്ട്. “സുസ്ഥിര ഭാവിക്കായി ശാസ്ത്ര സാങ്കേതിക രംഗത്ത് സംയോജിത സമീപനം” എന്നതാണ് ഈ വർഷത്തെ പ്രമേയം.


ലോക ബാങ്കിന്റെ കണക്കനുസരിച്ച് 2008 ൽ ഇന്ത്യ ഗവേഷണ രംഗത്ത് ചെലവാക്കിയത് GDP യുടെ 0.859 ശതമാനമായിരുന്നു. അതിനുശേഷം അത് തുടർച്ചയായി കുറഞ്ഞു വരികയാണ്.പിന്നീട് അത് 0.7 ശതമാനത്തിനു മുകളിൽ പോയിട്ടില്ല. !


ഇന്ത്യയിൽ ശാസ്ത്ര സാങ്കേതിക വിദ്യാരംഗത്ത് പ്രവർത്തിക്കുന്ന 38 പരീക്ഷണ കേന്ദ്രങ്ങൾക്ക് നേതൃത്വം നൽകുന്ന കൗൺസിൽ ഫോർ സയന്റിഫിക് ആൻഡ് ഇൻഡസ്ടിയൽ റിസെർച്ചിന് ഒരു വർഷം ലഭിക്കുന്നത് ഏകദേശം 1 ബില്യൺ ഡോളറാണ് - എന്നാൽ ഒരു ഉദാഹരണത്തിന് ദക്ഷിണ കൊറിയൻ കമ്പനിയായ സാംസംഗ് ഇലക്ടോണിക്സ് ഗവേഷണത്തിന് ഒരു വർഷം ചെലവാക്കിയ തുക 19.5 ബില്യൺ യു.എസ്. ഡോളറിനു തുല്യമായ തുകയാണ്.


മറ്റൊരു ഉദാഹരണം പറഞ്ഞാൽ ഇന്ത്യയിൽ വൈദ്യ ഗവേഷണത്തിന് നേതൃത്വം നൽകുന്ന ഇന്ത്യൻ കൗൺസിൽ ഫോർ മെഡിക്കൽ റിസർച്ചിന് ഒരു വർഷം ഏതാണ്ട് 2400 കോടി രൂപയാണ് - സ്വിസ്  ബഹുരാഷ്ട്ര മരുന്നു കമ്പനി നോവാർട്ടിസ് മാത്രം ഗവേഷണത്തിനായി ഒരുവർഷം ചെലവാക്കുന്നത് ഇതിൻറെ 30 ഇരട്ടിയാണ്.


ശാസ്ത്ര രംഗത്തെ വളർച്ചയ്ക്ക് ഏറ്റവും പ്രധാനപ്പെട്ട ഒരു സംഗതിയാണ് ശാസ്ത്രാവബോധം. ശാസ്ത്രീയ കൃഷിരീതികൾക്കുമെതിരെ നടക്കുന്ന ക്യാമ്പെയിനുകൾ മുതൽ ഗ‌വേഷണ സ്ഥാപനങ്ങളുടെ തലപ്പത്ത് രാഷ്ട്രീയ അടിസ്ഥാനത്തിൽ നടത്തുന്ന നിയമനങ്ങൾ, അടുത്ത അമ്പത് വര്ഷത്തിനുവേണ്ട പരിപാടികൾ - അങ്ങനെ ഒരുപാട് കാര്യങ്ങൾ ചെയ്യണം - നാം ആവശ്യപ്പെടണം -  മുന്നോട്ടു തന്നെ പോകണം.

No comments:

s e a r c h

Custom Search

JustACounter

The Hindu - Breaking News

BBC News | News Front Page | World Edition

Blog Archive