Saturday, March 12, 2022

ഐശ്വര്യത്തിന്റെയും വിശ്വാസത്തിന്റെയും പ്രതീകമാണ് പയ്യന്നൂർ പവിത്രം എന്നറിയപ്പെടുന്ന പവിത്രമോതിരം. പരശുരാമൻ ദാനം ചെയ്‌ത ഗ്രാമങ്ങളിൽ ഒന്നാണ് കണ്ണൂർ ജില്ലയിലെ പയ്യന്നൂർ എന്ന് പറയുന്നത്. അവിടത്തെ പ്രസിദ്ധമായ സുബ്രഹ്മണ്യ സ്വാമി ക്ഷേത്രവുമായി ബന്ധപ്പെട്ടു കിടക്കുന്നതാണ് പവിത്ര മോതിരത്തിന്റെ ഉദ്ഭവം. ഭഗവാന്റെ അനുഗ്രഹത്തോടു മാത്രമേ പവിത്രമോതിരം വിരലിലണിയാവൂ എന്നതാണ് പവിത്രമോതിരത്തിന്റെ പവിത്രത. സുബ്രഹ്മണ്യ സ്വാമിയുടെ മുൻപിൽ പൂജിച്ചതിനു ശേഷം തരുന്ന പവിത്ര മോതിരം വിശ്വാസത്തോടെയും ഭക്തിയോടെയും ധരിക്കുന്നവർക്ക് അഭിവൃദ്ധിയും മനഃശാന്തിയും ഉണ്ടാകുന്നു.

ദർഭപ്പുല്ലു കൊണ്ട് സ്വർണത്തിലോ വെള്ളിയിലോ പണിയുന്നതാണ് പവിത്ര മോതിരം. വലതുകയ്യിലെ മോതിര വിരലിലാണ് പവിത്ര മോതിരം അണിയുന്നത്. സ്ത്രീകൾക്ക് വളയിലും പുരുഷന്മാർക്ക് മോതിരത്തിലുമാണ് സാധാരണയായി പവിത്രക്കെട്ട് ഉണ്ടാക്കുന്നത്. പൂജകൾ,…

ഐശ്വര്യത്തിന്റെയും വിശ്വാസത്തിന്റെയും പ്രതീകമാണ് പയ്യന്നൂർ പവിത്രം എന്നറിയപ്പെടുന്ന പവിത്രമോതിരം. പരശുരാമൻ ദാനം ചെയ്‌ത ഗ്രാമങ്ങളിൽ ഒന്നാണ് കണ്ണൂർ ജില്ലയിലെ പയ്യന്നൂർ എന്ന് പറയുന്നത്. അവിടത്തെ പ്രസിദ്ധമായ സുബ്രഹ്മണ്യ സ്വാമി ക്ഷേത്രവുമായി ബന്ധപ്പെട്ടു കിടക്കുന്നതാണ് പവിത്ര മോതിരത്തിന്റെ ഉദ്ഭവം. ഭഗവാന്റെ അനുഗ്രഹത്തോടു മാത്രമേ പവിത്രമോതിരം വിരലിലണിയാവൂ എന്നതാണ് പവിത്രമോതിരത്തിന്റെ പവിത്രത. സുബ്രഹ്മണ്യ സ്വാമിയുടെ മുൻപിൽ പൂജിച്ചതിനു ശേഷം തരുന്ന പവിത്ര മോതിരം വിശ്വാസത്തോടെയും ഭക്തിയോടെയും ധരിക്കുന്നവർക്ക് അഭിവൃദ്ധിയും മനഃശാന്തിയും ഉണ്ടാകുന്നു.

ദർഭപ്പുല്ലു കൊണ്ട് സ്വർണത്തിലോ വെള്ളിയിലോ പണിയുന്നതാണ് പവിത്ര മോതിരം. വലതുകയ്യിലെ മോതിര വിരലിലാണ് പവിത്ര മോതിരം അണിയുന്നത്. സ്ത്രീകൾക്ക് വളയിലും പുരുഷന്മാർക്ക് മോതിരത്തിലുമാണ് സാധാരണയായി പവിത്രക്കെട്ട് ഉണ്ടാക്കുന്നത്. പൂജകൾ, ഹോമങ്ങൾ, പിതൃതർപ്പണം എന്നിവ ചെയ്യുമ്പോൾ പവിത്രമോതിരം ധരിച്ചുകൊണ്ടാണെങ്കിൽ സർവപാപങ്ങളും നശിച്ചുപോകും എന്നു പറയുന്നു. ശിവൻ ബ്രഹ്മാവിന്റെ ശിരസ്സ് നുള്ളിയത് മോതിരവിരൽ കൊണ്ടാണ്. ബ്രഹ്മഹത്യാപാപം നശിക്കാനും ഈ മോതിരം കാരണമാകുന്നു.

https://www.manoramaonline.com/astrology/astro-news/2021/03/22/significance-of-payyanur-pavithra-mothiram.html

https://www.manoramaonline.com/videos/news/special-stories/2021/01/06/arimurukku-special.html

https://youtu.be/LWNgi1Mpt3I







പൊതുവെ സവർണ്ണ ഹിന്ദു സമുദായങ്ങളിലും ഈ പവിത്ര പരിപാടിയുണ്ട്.  ശുദ്ധമാകുന്നതിന്റെയും പൂജാദികർമ്മങ്ങളുടെയും ആരംഭഘട്ടത്തിലാണിത്.  സ്വർണമൊന്നുമില്ല, ഇല്ലാത്തതുകൊണ്ട് തന്നെ ! ഒള്ളവർക്കാകാം.


പിരിച്ചെടുത്ത നൂലിനെ മൂന്നായി മടക്കി പവിത്രക്കെട്ടിനാൽ ബന്ധിക്കുന്നു. അപ്പോൾ പൂണൂൽ മൂന്ന് നൂലുകൾ ചേർത്ത് കെട്ടിയതുപോലെകാണപ്പെടുന്നു. നടുക്കുള്ള കെട്ട് പരബ്രഹ്മത്തെ സൂചിപ്പിക്കുന്നു. മൂന്നായി കാണപ്പെടുന്ന നൂലുകളിൽ ഓരോന്നും ഗായത്രീദേവി (മനസ്സിന്റെ ദേവി), സരസ്വതീദേവി (വാക്കിന്റെ ദേവി) സാവിത്രീദേവി (പ്രവൃത്തികളുടെ ദേവി), എന്നീ ദേവതകളെ പ്രതിനിധാനം ചെയ്യുന്നു. ഈ ചടങ്ങിലെ മന്ത്രോച്ചാരണം ഇതാണ്:-


ഓം

യജ്ഞോപവീതം പരമം പവിത്രം

പ്രജാപതേര്യൽ സഹജം പുരസ്താൽ

ആയുഷ്യമഗ്ര്യം പ്രതിമുഞ്ചശുഭ്രം

യജ്ഞോപവീതം ബലമസ്തു തേജഃ


പൂജാവിധികളിൽ ഏർപെടുന്നതിനുമുമ്പ് ഇങ്ങനെ:-


ആചമനം

പവിത്രം ധരിക്കുക 

രണ്ടു കട്ട ദര്‍ഭ പുല്ല്‌ കാലിനടിയില്‍ ഇടുക 

"ശുക്നമാംബരധരം വിഷ്ണും ശശിവര്‍ണംചതുര്‍ഭുജം ..എന്ന ശ്ലോകത്തോടെ ആരംഭിക്കുക"

പൂജാദികർമ്മങ്ങൾ കഴിയുമ്പോൾ പവിത്രം അഴിച്ചുകളഞ്ഞശേഷം ആചമനം കഴിച്ച് അവസാനിപ്പിക്കുക.


ഈ പറയുന്ന പവിത്രം ഒരുതരം പുല്ലുകൊണ്ടാണ്; ഉണങ്ങിയതോ പച്ചയോ ആകാം.  വിനോദിന്റെ കുറിപ്പിലെ ചിത്രത്തിലുള്ളപോലെ എട്ടെന്നെഴുതിയെ പോലെയിരിക്കും.  കേരളത്തിൽ പൊതുവെ പൂജാരികൾ ഇതണിഞ്ഞാണ് വിധികൾചെയ്യുക.  പവിത്രം അണിഞ്ഞിരിക്കുന്ന സമയം ശുദ്ധമായിരിക്കണം; മനസ്സും ശരീരവും; തെറ്റിയാൽ പുനരാരംഭിക്കണം.  ഈ കൂട്ടത്തിലെ ചിലരെങ്കിലും ശ്രാദ്ധ-അടിയന്തര സമയങ്ങളിൽ ഇങ്ങനെയണിഞ്ഞട്ടുണ്ടാവാം.   


ശബ്ദതാരാവലിയിൽ 


പവിത്രം - കുശ, ദർഭ / വിവരണം: ശുദ്ധിയെ ചെയ്യുന്നതെന്നർത്ഥം 

വെള്ളം, അർഘ്യപാത്രം, ചെമ്പു്, പൂണുനൂൽ, ശുദ്ധിയുള്ളതു്

നെയ്യ്, തൈരു്, തേൻ, എള്ളു്, പുത്തിലഞ്ഞി, ചാണകം

അസ്ത്രം, മഴ


എന്നൊക്കെയർത്ഥം.  ഇതൊക്കെത്തന്നെയാണെല്ലോ പൂജാദികർമ്മങ്ങളിൽ വരുന്നതും.


പ്രതീഷിന് എല്ലാശംസകളും, വിനോദിന് നന്ദിയും.


എന്നാലിനി പവിത്രമണിഞ്ഞോളൂ, മലയാളം ശുദ്ധിയാക്കിക്കോളൂ, തുടങ്ങുക തന്നെ....


ഓം 


എല്ലാം മംഗളകരമായി വരട്ടെ !

🙏🏿



No comments:

s e a r c h

Custom Search

JustACounter

The Hindu - Breaking News

BBC News | News Front Page | World Edition

Blog Archive