Saturday, March 12, 2022

ബിരിയാണിയുടെ വിശദമായ റെസിപ്പി

 [9:11 am, 27/02/2022] +971 55 260 5099: https://www.manoramaonline.com/pachakam/features/2022/02/21/variety-food-experience-mentioned-in-malayalam-literature.html

[9:12 am, 27/02/2022] +971 55 260 5099: മധുരം മലയാളം മിസ്സ്‌ ചെയ്യുന്നവർക്ക്

[9:12 am, 27/02/2022] +971 55 260 5099: ബിരിയാണിയുടെ വിശദമായ റെസിപ്പി കൊടുത്തിട്ടുള്ളത്‌ ഏത്‌ നോവലിൽ ആണെന്ന് അറിയാമൊ




'നിലനില്പീയം' - വി.കെ.എന്‍.


ചുരുക്കത്തിൽ ....


പല്ല് തേച്ച് പ്രാതലിനിരുന്നു. ആവിയില്‍ വിടര്‍ന്ന വെള്ളാമ്പല്‍ ഇഡ്ഡലികള്‍..... രണ്ടിഡ്ഡലി ചട്ട്ണിയില്‍ മുക്കിത്തിന്നു. രണ്ടെണ്ണം പൊടി കൂട്ടിത്തിന്നു. രണ്ടെണ്ണം മുളകരച്ചതു കൂട്ടിത്തിന്നു. രണ്ടെണ്ണം പഞ്ചസാര ചേര്‍ത്തു തിന്നു. രണ്ട് ഗ്ലാസ് കാപ്പി കുടിച്ചു.


ഒരു മണിക്കുള്ള ശാപ്പാടിന് മുമ്പ് രണ്ട് ലാര്‍ജ് വോഡ്ക്ക തക്കാളി ജൂസില്‍ ചേര്‍ത്ത് അകത്താക്കി. പഴയരിച്ചോറ്, വെണ്ടക്കാ സാമ്പാറ്, ഇളവനും പച്ചമുളകും ചേര്‍ത്ത് ഓലന്‍, വഴുതനങ്ങയും ഉള്ളിയും ചേര്‍ന്നുള്ള മെഴുക്കുപുരട്ടി, കടുമാങ്ങ, പപ്പടം, മോര്. ഉണ്ടു; അണ്ടം മുട്ടുന്നതുവരെ ഉണ്ടു.


മൂന്നരയ്ക്ക് ചായ പലഹാരം. അരിയും ഉഴുന്നും മുളകും ഉള്ളിയും ഉപ്പും പരുക്കനായരച്ചു മുരിങ്ങയില ചേര്‍ത്ത് നിര്‍മിച്ച അപ്പമായിരുന്നു. മൂന്നെണ്ണം തിന്നു. തളരുവോളം ചായ കുടിച്ചു.


സായന്തനത്തിന്റെ പുറത്ത് സവാരിക്കിറങ്ങി. ബാറില്‍ കയറി നാലെണ്ണം പൂശി. രണ്ട് നീറ്റായും രണ്ട് ഓണ്‍ ദ റോക്കും. ശേഷം വെളിച്ചെണ്ണയില്‍ തേങ്ങാക്കൊത്തും ചേര്‍ത്ത് വരട്ടിയെടുത്ത മട്ടനും വയറ് നിറയെ പൊറോട്ടകളും.


പത്തു മണിക്ക് ഉറങ്ങാന്‍ കിടന്നു. ജീവിതത്തില്‍ കൃതകൃത്യത അനുഭവപ്പെട്ടു. ചെയ്യേണ്ടതെല്ലാം ചെയ്തിരിക്കുന്നു. തിന്നേണ്ടതെല്ലാം തിന്നിരിക്കുന്നു. ഇനി മരിക്കാം. ഇതൊരു ചാന്‍സാണ്.


മരിക്കാന്‍ കിടന്നു. യഥാസമയം മരിച്ചു. പുലര്‍ച്ചെ ശവമെടുത്തു.


വീട്ടുകാര്‍ കേള്‍ക്കാത്തത്ര ദൂരത്തായപ്പോള്‍ പയ്യന്‍ ശവമഞ്ചവാഹകരോട് ചോദിച്ചു. അവിടെയും രാവിലെ ഇഡ്ഡലി തന്നെയല്ലേ.





*


സന്തോഷ് ഏച്ചിക്കാനം എഴുതിയ ‘ബിരിയാണി എന്ന കഥ

ഹസൈനാര്‍ പലചരക്ക് കടക്കാരന്‍ രാമചന്ദ്രനോട് പറയുന്നത് ഓര്‍ക്കുക: 'ഇത് ഈടത്തെ ലൊക്കല്‍ ഇച്ചാമ്മാരുടെ മംഗലത്തിന് കിട്ടുന്ന ചല്ല് പുല്ല് ബിരിയാണിയല്ല, ഒന്നാന്തരം ബസ്മതി അരീന്റെ ബിരിയാണിയാ, പഞ്ചാബിന്ന് ഒരു ലോഡ് അങ്ങനെ തന്നെ ഇറക്കി'. 


'ബിരിയാണി' എന്ന കഥയിലെ അന്ത്യത്തില്‍ ഗോപാല്‍ യാദവിന്റെ മകളുടെ പേര് ബസുമതി എന്ന് ആയിത്തീരുന്നതില്‍ ഒരു അനിവാര്യതയുണ്ട്. അവള്‍ പട്ടിണികൊണ്ട് മരിച്ച് പോകുന്നതിലും.


*


വക്കം അബ്ദുര്‍ ഖാദർ  - കോഴിക്കോട്ട് ഇന്നത്തെ വൈ.എം.സി.എ ക്രോസ് റോഡിനടുത്തൊരു ഇരുനില മാളികയുടെ പൊട്ടിപ്പൊളിഞ്ഞ മുറിയില്‍ തന്റെ സായാഹ്ന സഞ്ചാര വേളകളില്‍ ഇസ്സുദ്ദീന്‍ മൗലവിയെ വക്കത്തോടൊപ്പം പരിചയപ്പെട്ട ചില 'നേരമ്പോക്കുകള്‍' എസ്.കെ പൊറ്റക്കാട് ഹൃദ്യമായി വിവരിച്ചിട്ടുണ്ട്. ഇംപീരിയല്‍ ഹോട്ടലിലെ 'കുതിര ബിരിയാണി' അതിലൊരു സുപ്രധാന ഐറ്റമാണ്. പുട്ടും കടലയും മിശ്രിതമാക്കി ചൂടുവെള്ളം മേമ്പൊടിയാക്കി അര അണക്ക് ആറാളുകള്‍ കഴിക്കുമായിരുന്നു. അതിലൊരു ഭാഗം പാഴ്‌സലായി കരുതും. വക്കത്തിന്റെ ഇഷ്ട വിഭവങ്ങളിലൊന്നായിരുന്നു ഇംപീരിയലിലെ പുട്ടും കടലയും.


*


സുബർക്കത്തിന്റെ ശില്പി - ഗ്രന്ഥകർത്താവ് : ഇ ഹരികുമാര്‍ -  മൂലകൃതി : ദൂരെ ഒരു നഗരത്തില്‍

https://ml.sayahna.org/index.php/സുബർക്കത്തിന്റെ_ശില്പി 


*

No comments:

s e a r c h

Custom Search

JustACounter

The Hindu - Breaking News

BBC News | News Front Page | World Edition

Blog Archive