Sunday, April 12, 2020

മാമ ആഫ്രിക്ക - ടി.ഡി. രാമകൃഷ്ണൻ


ആദിമ മനുഷ്യന്റെ വീട് ആഫ്രിക്കയാണെന്ന് നരവംശ ശാസ്ത്രജ്ഞന്മാര്‍ കരുതുന്നു. ആധുനിക മനുഷ്യന്റെ മുതു-മുത്തശ്ശനായ ഹോമോ സാപ്പിയന്‍സ് ജന്മമെടുക്കുന്നത് 2 ലക്ഷം വര്‍ഷങ്ങള്‍ക്കു മുന്‍പ് ആഫ്രിക്കയില്‍ നിന്നാണെന്നാണ് കരുതപ്പെടുന്നത്. ചാള്‍സ് ഡാര്‍വിന്റെ നീരീക്ഷണങ്ങള്‍ പ്രകാരം മാമ്മലുകളെന്ന ജീവി സഞ്ജയവുമായി മനുഷ്യനുണ്ടെന്നു കരുതുന്ന പൊതു സാദൃശ്യങ്ങള്‍ അദ്ദേഹത്തിന്റെ വാദങ്ങളെ ദൃഢപ്പെടുത്തുന്നു. നരവംശം ആരംഭിക്കുന്നത് ആഫ്രിക്കന്‍ മണ്ണില്‍ നിന്നാണെന്നത് ആധുനിക മനുഷ്യനെ സംബന്ധിച്ചിടത്തോളം വലിയ വൈകാരികമായ ഒരു കാര്യമല്ല. ആഫ്രിക്ക എന്ന രാജ്യത്തെ ഒരു വൈകാരികമായ ഇടമായി അടയാളപ്പെടുത്താന്‍ നമ്മള്‍ തയ്യാറായിട്ടുമില്ല. ആഫ്രിക്ക നമുക്ക് വന്യജീവികളുടെ നാടാണ്. പ്രാകൃതരായ മനുഷ്യരുടെ നാടാണ്. ഇപ്പോഴും ഉണ്ടെന്നു കരുതുന്ന നരഭോജികളുടെ നാടാണ്. അതിലപ്പുറം ആഫ്രിക്ക എന്നത് ആധുനിക രാഷ്ട്രങ്ങളെ സമ്പന്ധിച്ചിടത്തോളം ഇനിയും ഖനനം ചെയ്യപ്പെട്ടിട്ടില്ലാത്ത അളവില്ലാത്ത ഖനിജങ്ങളുടെ നാടാണ്. ഹിംസാത്മകമായ നീതിയെ കറുത്തവന്റെ സ്വത്വമായി ഉദ്‌ഘോഷിക്കപ്പെടുന്ന ഗോത്ര സംസ്‌കാരത്തിന്റെ നാടാണ്. മാനവികതയ്ക്ക് വളരാന്‍ ഇനിയും പാകപ്പെട്ടിട്ടില്ലാത്ത – പുരോഗമനാശയങ്ങള്‍ക്ക്, ഒരു സാമൂഹികരൂപികരണത്തിന് അവസരംകൊടുക്കാത്ത ഹിംസാത്മകമായ, വളരെ പാര്‍ട്രീയാര്‍ക്കലായ വ്യവസ്ഥിതിയുടെ നാടാണ്. സ്വേച്ഛാധിപതികളായ ഭരണാധികാരികള്‍ അപരിഷ്‌കൃതരായ ഗോത്രജനതയെ ഒറ്റുകൊടുത്തുകൊണ്ട് തങ്ങളുടെ മണ്ണിനടയിലെ അളവില്ലാത്ത ഖനിജങ്ങളെ പാശ്ചാത്യര്‍ക്ക് വിറ്റുവീര്‍ക്കുന്ന ‘ചതി’ അധികാര നീതിയാക്കിയവരുടെ നാട്. ഈദി അമീന്‍, റോബട്ട് മുഗാബെ, ഗദ്ദാഫി തുടങ്ങിയ ഫാസിസ്റ്റ് ഭരണാധികാരികളുടെ നാട്.
ടി.ഡി. രാമകൃഷ്ണന്‍ ‘മാമ ആഫ്രിക്ക’ എന്ന നോവലിലൂടെ പറയാന്‍ ശ്രമിക്കുന്ന കഥ ആഫ്രിക്കന്‍ ഗോത്രനീതിയും പുരോഗമന പ്രത്യയ ശാസ്ത്രങ്ങളും പ്രതിപ്രവര്‍ത്തിക്കുമ്പോള്‍ ഉണ്ടാകുന്ന ഉപാപചയങ്ങളുടെ കഥയാണ്. മാനവികതയും നീതിബോധവും ഹിംസാത്മകവുമായ ഒരു ജനതയുമായി എതിരിടുമ്പോള്‍ ഉണ്ടാകുന്ന ആശയസംഘര്‍ഷങ്ങളുടെ കഥയാണ്. വിക്ടോറിയന്‍ സദാചാര ബോധത്തെയും ഇന്ത്യപോലെയുള്ള സനാതന സാംസ്‌കാരിക ബോധത്തെയും ഉടച്ചുകളഞ്ഞുകൊണ്ട്, ചാരിത്ര്യമെന്ന പുരുഷകന്ദ്രീകൃതമായ ആശയത്തെ അവഗണിക്കുന്നതിലൂടെ അതീജീവനത്തിന്റെ വിപ്ലാവാത്കമായ ഒരു പാതയിലൂടെ സഞ്ചരിക്കുന്ന ഒരു അസാധാരണക്കാരിയായ താര വിശ്വനാഥന്‍ എന്ന കഥാപാത്രത്തെ മലയാളത്തിന് പരിചയപ്പെടുത്തുകയാണ് ടി.ഡി. രാമകൃഷ്ണന്‍ മാമ ആഫ്രിക്കയിലൂടെ.
പത്തൊന്‍പതാം നൂറ്റാണ്ടിന്റെ അന്ത്യപാഥത്തില്‍ ബ്രീട്ടീഷ് ഈസ്റ്റ് ആഫ്രിക്ക കമ്പനി യുഗാണ്ടയുടെ മൊംബസ മുതല്‍ വിക്ടോറിയ തടാകം വരെ വലിയൊരു റയില്‍വെ ലൈന്‍ നിര്‍മ്മിക്കുന്നു. റയില്‍വെയുടെ നിര്‍മ്മാണവുമായി ബന്ധപ്പെട്ട് ആയിരക്കണക്കിന് ഇന്ത്യക്കാര്‍ യുഗാണ്ടയിലേയ്ക്ക് കുടിയേറി പാര്‍ക്കുകയും ക്രമേണ അതില്‍ പലരും അവിടെതന്നെ സെറ്റില്‍ ചെയ്യുകയുമുണ്ടായി. കെനിയന്‍ റയില്‍വെയുടെ നിര്‍മ്മാണത്തിനു വേണ്ടി രാജ്യത്തു കുടിയേറിയ കമ്രേഡ് മി. പണിക്കരുടെ കൊച്ചുമകളാണ് പിന്നീട് ഇന്തൊ ആഫ്രിക്കന്‍ എഴുത്തുകാരിയായി അറിയപ്പെട്ട താരാ വിശ്വനാഥന്‍. 1971 ല്‍ പ്രസിഡണ്ട് മില്‍ട്ടണ്‍ ഒബോട്ടയെ ഒരു പട്ടാള അട്ടിമറിയിലൂടെ അധികാരം പിടിച്ച് ഈദി അമീന്‍ എന്ന സ്വേച്ഛാധിപതിയായ ഭരണാധികാരിയുടെ കാലത്ത് ഇന്ത്യന്‍ ന്യൂനപക്ഷ സമൂഹത്തെ നിരന്തരമായി വേട്ടയാടുകയും പലരെയും യുഗാണ്ട വിട്ട് മറ്റു പല രാജ്യങ്ങളിലേയ്ക്ക് നാടുകടത്തുകയുമൊക്കെയുണ്ടായി. പക്ഷെ ദുരൂഹമായ ചിലകാരണങ്ങള്‍കൊണ്ടോ, രാഷ്ട്രീയ കാരണങ്ങള്‍കൊണ്ടൊ താരയുടെ അച്ഛനായ കൊമ്രേഡ് വിശ്വനാഥനെ യുഗാണ്ടയില്‍ തന്നെ തുടരാന്‍ അനുവദിക്കുകയാണുണ്ടായത്. കമ്മ്യൂണിസ്റ്റ് ചിന്താഗതിയുള്ള തന്റെ അച്ഛന്‍ സ്ഥാപിച്ച, പാന്‍ ആഫ്രിക്ക എന്ന ആശയത്തിനുവേണ്ടി രൂപം കൊടുത്ത ആഫ്രിക്കന്‍ ‘ഉഹ്‌റു’ എന്ന പ്രസ്ഥാനത്തിനുവേണ്ടി പിന്നീട് കമ്രേഡ് വിശ്വനാഥന് തന്റെ ജീവന്‍ തന്നെ നഷ്ടപ്പെടുത്തുന്നു. പരപ്പനങ്ങാടിയില്‍ നിന്ന് ആഫ്രിക്കയിലെ ഹിംസാത്മകമായ ഗോത്രസംസ്‌കൃതിയുടെ മണ്ണില്‍ ജീവിക്കേണ്ടി വന്നപ്പോഴും മലയാളവും അതിന്റെ സംസ്‌കാരവും പരിപൂര്‍ണ്ണായി പിന്‍തുടര്‍ന്നുവന്നിരുന്ന കൊമ്രേഡ് വിശ്വനാഥപണിക്കര്‍ തന്റെ മകള്‍ താരയേയും ഒരു തനി മലയാളിയായി വളര്‍ത്തിക്കൊണ്ടുവന്നു. രാമായണവും ലളിതാ സഹസ്രനാമവും മനഃപാഠമാക്കിയ, തന്റെ മകള്‍ താരയ്്ക്ക് ആത്മീയതയും മാനവികതയും സന്നിവേശിപ്പിച്ചുകൊണ്ടുള്ള മഹത്തായ ഒരു പുരോഗമന പാതയാണ് വിശ്വനാഥന്‍ കാണിച്ചുകൊടുത്തത്. ലോകത്തിലെ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനം നേരിടുന്ന അപചയങ്ങളുടെ മൂലകാരണം അത് ആത്മീയമായ മനുഷ്യപുരോഗതിയെ യാതൊരു വീണ്ടുവിചാരവുമില്ലാതെ നിരാകരിച്ചു എന്നതാണ് എന്നാണ് കൊമ്രേഡ് വിശ്വനാഥന്‍ കരുതുന്നത്. എന്നാല്‍, തന്റെ മകള്‍ താരാ വിശ്വനാഥിന് അഭിമുഖീകരിക്കേണ്ടി വന്നത് തന്റെ ഭാരതീയ നൈതിക ബോധവും, കറുത്തവന്റെ ഹിംസാത്മക നീതിബോധവും തമ്മിലുള്ള വലിയൊരു സംഘട്ടനം നിറഞ്ഞ ജീവിതാവസ്ഥകളാണ്. ശരീരത്തിന്റെ പരിശുദ്ധിക്ക് വലിയ വിലകൊടുക്കുന്ന ഭാരതീയ സങ്കല്‍പങ്ങളെ, തകര്‍ത്തെറിയേണ്ട ജീവിത സാഹചര്യങ്ങള്‍ അഭിമുഖീകരിക്കേണ്ടി വരുന്ന താര വിശ്വനാഥന്റെ എഴുത്തും ജീവിതവും സംഘര്‍ഷങ്ങളുമാണ് ഈ നോവലിന്റെ കാതല്‍. അതോടൊപ്പം ആഫ്രിക്കയെന്ന ഗോത്രസംസ്‌കൃതിയെ, അതിന്റെ നൈതികതയെ, പ്രശ്‌നവത്ക്കരിക്കുകയും ചെയ്യുന്നുണ്ട് ഈ നോവല്‍.
ടി.ഡി. രാമകൃഷ്ണന്‍ എന്ന എഴുത്തുകാരന്റെ നാളിതുവരെ കണ്ടിട്ടുള്ള രചനകളില്‍ നിന്ന് ഏറെ വ്യത്യസ്തമായ ഒരു നോവലാണ് മാമ ആഫ്രിക്ക എന്ന് തീര്‍ച്ചയായും നമുക്കു പറയാന്‍ കഴിയും. സംഘര്‍ഷങ്ങളും, ലൈംഗീകതയും, ചരിത്രവും, മിത്തും ഇടകലര്‍ന്നുകൊണ്ടുള്ള ഭ്രമാത്മക തലം ടി.ഡി.രാമകൃഷ്ണന്‍ മറ്റെല്ലാ നോവലുകളിലുമെന്നപോലെ ഈ നോവലിലും കാണാമെങ്കിലും ഈ നോവല്‍ മുന്നോട്ടു വയ്ക്കുന്ന വളരെ വിശാലമായ രാഷ്ട്രീയചിന്ത വളരെ ചലനാത്മകമായ ഒന്നാണ്. ആത്മീയവും ഭൗതികവും പ്രത്യയശാസ്ത്രപരവുമായ മാനവിക പുരോഗമനാശയങ്ങളുടെ വലിയ ചിന്താപദ്ധതികളെ വായനക്കാനില്‍ ചലനാത്മകമാക്കാന്‍ ഈ നോവലിനു കഴിയുന്നുണ്ട്. അതിലൊന്നാണ് കറുത്തവന്റെയും വെളുത്തവന്റെയും രാഷ്ട്രീയ വീക്ഷണങ്ങളെകുറിച്ചുള്ള വ്യവസ്ഥാപിത സങ്കല്‍പനങ്ങള്‍. ഈദി അമീന്‍ എന്ന സ്വേച്ഛാധിപതിയായ പട്ടാള ഭരണാധികാരിയുടെതടക്കം മറ്റു പലരുടെയും ലൈംഗീക അതിക്രമങ്ങള്‍ക്ക് താര വിശ്വനാഥ് ഇരയാകുന്നുണ്ട്. ആഫ്രിക്കയുടെ നൈതികബോധവും താരയുടെ ഭാരതീയമായ നൈതികബോധവും തമ്മില്‍ വലിയൊരു സംഘട്ടനങ്ങളില്‍ ഏര്‍പ്പെടുന്നുണ്ട് ഈ നോവലില്‍. ആഫ്രിക്കയെന്ന ഗോത്ര സംസ്‌കൃതിയില്‍ കമ്മ്യൂണിസത്തിന് സംഭവിക്കുന്ന അപചയങ്ങളുടെ യഥാര്‍ത്ഥ കാര്യകാരണങ്ങളും, ഈ ജനത വംശീയമായി വിഭജിക്കപ്പെട്ട് തുടരുന്നതിന്റെയും, പാശ്ചാത്യരുടെ മനോഭാവങ്ങളുടെയും ബഹുമുഖമായ പ്രശ്‌നങ്ങളും ഈ നോവല്‍ ചര്‍ച്ച ചെയ്യുന്നു.
താരയുടെ മനസ്സില്‍ രൂപപ്പെടുന്ന ഒരു ദൈവസങ്കല്‍പമാണ് ‘മാമാ ആഫ്രിക്ക’. ഓരോ മനുഷ്യനിലും ഇതുപോലുള്ള ചില ദൈവസങ്കല്‍പങ്ങളുമായി നിരന്തരമായ ആത്മസംവാദങ്ങള്‍ നടക്കുന്നുണ്ടാവാം. ഉള്ളിലെ ഈ ആത്മീയ അനുഭൂതിയുടെ വെള്ളിവെളിച്ചത്തില്‍ രൂപപ്പെടുന്ന നൈതിക ബോധത്തിന്റെ അടിസ്ഥാനത്തിലാണ് മനുഷ്യന്‍ മുന്നോട്ടു നടക്കുന്നത്. പക്ഷെ താരയുടെ ജീവിതത്തിന്റെ ഏതോ ഘട്ടത്തില്‍, താരയുടെ മനസ്സില്‍ നിന്ന് മാമാ ആഫ്രിക്ക അപ്രത്യക്ഷമാകുന്നു. നിയതിയുടെ നൈതികബോധത്തെ വലിയൊരു ചോദ്യചിഹ്നമാക്കുന്ന ജീവിത സന്ദര്‍ഭങ്ങള്‍ താരയുടെ ജീവിതത്തില്‍ വന്നുചേരുകയും ചെയ്യുന്നു. തന്റെ ചാരിത്ര്യവും ശരീരത്തിന്റെ വിശുദ്ധി എന്ന മിഥ്യാബോധവും അതിജീവനത്തിനുവേണ്ടി നഷ്ടപ്പെടുത്തേണ്ടിവന്നപ്പോള്‍ താരാ വിശ്വനാഥ് എന്ന ഇന്തോ-ആഫ്രിക്കന്‍ യുവതിയുടെ ജീവിതം കൂടുതല്‍ വിപ്ലവാത്മകവും സംഘര്‍ഷഭരിതവുമായിത്തീരുന്നു. ഒരുപക്ഷെ ജീവിതത്തിന്റെ ഏതൊക്കെയൊ ഘട്ടത്തില്‍ വിക്ടോറിയന്‍ സാദാചാര ബോധത്തിലൂന്നിയുള്ള നേരിട്ടുള്ള യുദ്ധത്തില്‍ പരാജയപ്പെട്ടവളായി മാറേണ്ടിയിരുന്ന താരയാണ് അഹിംസയും സ്‌നേഹവും ആഗ്രഹിച്ചുകൊണ്ട് ബഹുദൂരം മുന്നോട്ടുതന്നെ പോകുകയും, പിന്നീട് ലോകമറിയുന്ന വലിയൊരു എഴുത്തുകാരിയായി മാറുകയും ചെയ്യുന്നത്! ശരീരത്തിന്റെ വിശുദ്ധിയെക്കാള്‍ അഹിംസയ്ക്കുവേണ്ടിയുള്ള സ്വാത്മ സമര്‍പ്പണമായിരുന്നു താരയുടെ ജീവിതം.
ആഫ്രിക്കയുടെ ചരിത്രവും വര്‍ത്തമാനവുമാണ് ഈ നോവല്‍. താരാ വിശ്വനാഥിന്റെ സമാഹരിക്കപ്പെട്ട ഏതാനും രചനകളിലൂടെ ഇതല്‍വിരിയുന്നതാണ് ഈ നോവലിലെ സംഭവങ്ങള്‍. അപരമായ കാഴ്ചച്ചപ്പാടുകളിലൂടെ സാഹിത്യത്തിലും രാഷ്ട്രീയത്തിലും ഊന്നിയ വ്യത്യസ്തവും സ്‌ഫോടനാത്മകവുമായ കാഴ്ചപ്പാടുകള്‍ അവതരിപ്പിക്കാന്‍ താരാവിശ്വനാഥ് എന്ന കഥാപാത്രത്തിലൂടെ കഴിയുന്നുണ്ട്. അത് അങ്ങേയറ്റം കണ്‍വിന്‍സിങ്ങായി അവതരിപ്പിക്കുന്നു എ്ന്നതിലാണ് ടി.ഡി. രാമകൃഷ്ണന്‍ എ്ന്ന അതുല്യ എഴുത്തുകാരന്റെ മാന്ത്രികത! താരയുടെ ബിറ്റ്വീന്‍ ബ്ലാക്ക് ആന്റ് വൈറ്റ് എന്ന ആത്മകഥയെ ആധാരമാക്കി ഒളീവിയ നാക്കിമേര, താരയുമായി നടത്തുന്ന ഇന്റര്‍വ്യു വായനക്കാരനെ ഭാവനയുടെ അതീത യാഥാര്‍ത്ഥ്യത്തിലേയ്ക്ക് നയിക്കുന്നു.
അപാരമായ വായനാക്ഷമതയാണ് ഈ നോവലിന്റെ മറ്റൊരു പ്രധാന പ്രത്യേകത. ടി.ഡി. രാമകൃഷ്ണന്റെ മറ്റേതൊരു നോവലിനെക്കാളും റീഡബിലിറ്റി ഈ നോവലില്‍ വളരെ അപാരമാണ്. 432 പേജുള്ള ഈ നോവല്‍ വായിച്ചു കഴിയുമ്പോള്‍ ഓരോ വായനക്കാരനും ആശയങ്ങളുടെ, ചിന്തകളുടെ, വൈകാരികതയുടെ വളരെ സംഘര്‍ഷഭരിതമായ ലോകംചുറ്റി തിരിച്ചെത്തുകയാണ് ചെയ്യുന്നത്.
മലായള നോവല്‍ സാഹിത്യത്തില്‍ നാളിതുവരെ കണ്ടിട്ടില്ലാത്ത പുതുവഴികളിലൂടെതന്നെയാണ് ടി.ഡി. രാമകൃഷ്ണന്‍ സഞ്ചരിച്ചുകൊണ്ടിരിക്കുന്നത്. ടി.ഡി. രാമകൃഷ്ണന്‍ ഓരോ നോവല്‍ എഴുതിക്കഴിയുമ്പോഴും അടുത്ത നോവലില്‍ ഇയ്യാള്‍ എന്തത്ഭുതമായിരിക്കും കാണിക്കാന്‍ പോകുന്നത്…. ഇതോടെ ഈ മാജിക്ക് അവസാനിക്കുമൊ? എന്ന് കരുതുമ്പോഴാണ് മറ്റൊരു വെടിക്കെട്ട് നോവലുമായി ടി.ഡി. രാമകൃഷ്ണന്‍ നമ്മളെ വിസ്മയിപ്പിക്കുന്നത്. ഫ്രാന്‍സിസ് ഇട്ടിക്കോരയ്ക്കും ആണ്ടാള്‍ ദേവനായകിക്കും ശേഷം ടി.ഡി. രാമകൃഷ്ണന്‍ വായനക്കാരനെ വീണ്ടും വിസ്മയിപ്പിക്കുകയാണ്. പുതിയ എന്‍ഫര്‍മേഷന്‍ ടെക്‌നോളജിയുടെ കാലഘട്ടത്തില്‍ ചരിത്രവും, വിജ്ഞാനവും, മിത്തുകളുമൊക്കെ ആര്‍ക്കും പ്രാപ്യമായ സംഗതിയാണ്. നമ്മുടെ കൈയ്യിലെ ഇന്റര്‍നെറ്റുതന്നെയാണ് ടി.ഡി. രാമകൃഷ്ണന്റെ കമ്പ്യൂട്ടറിലുമുള്ളത്. നമ്മള്‍ മനസ്സിലാക്കിയ ചരിത്രവും വര്‍ത്തമാനവും തന്നെയാണ് ടി.ഡി. രാമകൃഷ്ണനും മനസ്സിലാക്കി വെച്ചിരിക്കുന്നത്. പക്ഷെ ടി.ഡി. രാമകൃഷ്ണന്‍ ചരിത്രത്തെയും വര്‍ത്തമാനത്തെയും മിത്തുകളെയും പുനരാവിഷ്‌ക്കരിക്കുമ്പോള്‍ മലയാളം നാളിതുവരെ കണ്ടിട്ടുള്ളതില്‍ വെച്ച് വെറിട്ടൊരു വായനയ്ക്കുള്ള വിഭവമായി മാറുന്നു. എഴുപതുകളുടെ ചോറുതിന്നു വീര്‍ക്കുന്ന കാല്‍പ്പനിക നോവല്‍ സങ്കല്‍പ്പനങ്ങളെ പൊളിച്ചെഴുതിക്കൊണ്ട് ആര്‍ക്കും അത്ര എളുപ്പത്തില്‍ നടക്കാന്‍ സാധിക്കാത്ത വളരെ മാരകമായ ഒരു സര്‍ഗ്ഗാത്മക നോവലെഴുത്തിന്റെ ദിശാസൂചിയായി മാറുന്നു, ടി.ഡി. രാമകൃഷ്ണന്‍ എന്ന എഴുത്തുകാരന്റെ എഴുത്തിന്റെ വഴി. 

Friday, April 10, 2020

ദൂതനായി പ്രവർത്തിച്ചത് Gabriel Garcia Marquez ആണെന്നാണ് !


ഉണ്ട്, ഉണ്ടില്ല എന്ന monosyllable ഉത്തരം മതിയാവില്ല.

വായ് അനക്കുന്നത് വായനയല്ല; അതുകൊണ്ടാണ് ഒരുപാടു വായ അനക്കി പഠിച്ചിട്ടും ഒരുപാടുപേർ തോറ്റുപോകുന്നത്.  എഴുത്തുനോക്കി ക്രമത്തിന് ചൊല്ലുക എന്ന കേവലമായ അർഥം എന്നെ വായനക്ക് നഷ്ടപ്പെട്ട്പോയി.

ലാറ്റിൻ അമേരിക്കയെ സ്വന്തം ലാഭത്തിനും ഇഷ്ടത്തിനും ദുര്യുപയോഗിച്ച ചരിത്രവും  വർത്തമാനവും അമേരിക്കൻ ഐക്യനാടുകൾക്കു സ്വന്തം.  അവിടുത്തെ എല്ലാ രാജ്യങ്ങളിലും തിരിമറി, കൊലപാതകങ്ങൾ, മയക്കുമരുന്ന് കച്ചവടവും കൃഷിയും, ഭരണമാറ്റം [regime change ], return to democracy [usaയോട് ചേർന്ന് നിൽക്കുക] എന്നിങ്ങനെ നിരവധി കലാപപരിപാടികൾ നടത്തി സ്വന്തം ചാർച്ചക്കാരെ ഭരണത്തിൽ വെച്ചതും നിലനിർത്തിയതും ഔൻ തന്നെ. ഈ കളിയുടെ ഭാഗമായി ഏറ്റവും അധികം cold blooded കൊലപാതകങ്ങൾ അരങ്ങേറി.  ഇത് ആരോപണമോ, ഫിക്ഷണ എഴുത്തോ അല്ല; മറിച്ചു അന്താരാഷ്ട്ര നീതിന്യായ കോടതി, യുദ്ധ കുറ്റങ്ങൾക്കുള്ള ന്യായസഭ,  ഒരുപാട് പണ്ഡിതർ എന്നിവർ കൃത്യമായി, തെളിവ് സഹിതം രേഖപ്പെടുത്തിയിട്ടുണ്ട് [documented ].  അതിൽ പലരും അമേരിക്കക്കാർ തന്നെ ആയിരിന്നു എന്നത് സാധുത ഉയർത്തുന്നു.  അതിൽ ഒരാൾ MITയിലെ പ്രൊഫ്. നാം ചോംസ്കി ആണ്‌.  [ഇഷ്ടംകൊണ്ടു അങ്ങിനെ എഴുതിയതാണ്; ശരിയായ പേര് നോം ചോംസ്കി - https://en.wikipedia.org/wiki/Noam_Chomsky ].  അദ്ദേഹം ഒരു രാഷ്ട്രീയക്കാരനെയല്ല ! മറിച്, ആധുനീക ഭാഷാശാസ്ത്രത്തിൻറെ പിതാവായിട്ടാണ് അക്കാദമിക വൃത്തങ്ങളിൽ അറിയപ്പെടുന്നത്. 

കൊലപാതകം ഹീനമാണ്, അരുത്, അപലപിക്കണം.  പക്ഷെ, ചരിത്രത്തിലെ തമാശ, ഏറ്റവും അധികം കൊലനടത്തുന്നവനാണ് ഏറ്റവും അധികം അതിനെതിരെ ഗിരിപ്രഭാഷണം നടത്തുക എന്നാണ്.  ഹിറ്റ്ലറെയാണ് പൊതുവെ നാം ആ ഗണത്തിൽപെടുത്തി അവമതിക്കുന്നത്; അങ്ങിനെ വേണം താനും.  ഇത് ഏറ്റവും കൂടുതൽ പ്രചരിപ്പിക്കുന്നത് UK, USA, ഇസ്രായേൽ എന്നീരാജ്യങ്ങളാണ് എന്നുകാണാം.  എന്നാൽ അവരുടെ ചെയ്തികൾ ഹിറ്റ്ലറെ കൊതിപ്പിക്കും ! ലോകംമുഴുവൻ ഭരിച്ചു നടന്ന കാലത്തു, എല്ലാ കോളനി രാജ്യങ്ങളിലുമായി കൊന്നതും കൊലയ്ക്ക് കൊടുത്തതും ദശലക്ഷങ്ങളാണ്.  ഇന്ത്യയിൽ മാത്രം, അതും ബംഗാളിൽ മാത്രം ഒരുദശലക്ഷത്തോളം !  അമേരിക്കയുടെ കൊലപാതക കഥകൾ പറയാൻ താളുകൾതന്നെ വേണ്ടിവരും.  ഇറാഖും, അഫ്ഗാനിസ്ഥാനും, ഒക്കെ ഈയിടെ മാത്രം.  സ്വന്തം രാജ്യത്തിലെ എല്ലാ തദ്ദേശീയരെയും [red indians ], പിന്നെ mafiosi , അങ്ങിനെ, അങ്ങിനെ.  ഇസ്രായേൽ ? പറഞ്ഞറിയണോ ? നാം ദിനവും കാണുകയും കേൾകുന്നവയും തന്നെ. 

ക്യൂബയും, കാസ്ട്രോവും ? അങ്ങിനെ ഒരുപാടു ആരോപണങ്ങൾ ഉണ്ട്; പക്ഷെ ഒന്ന് പോലും ലോകമോ മാനവരാശിയോ, പൊതുവെ അംഗീകരിച്ച, നേരത്തെ പറഞ്ഞ അന്താരാഷ്ട്ര വേദികളിൽ ഒന്നും തന്നെയില്ല !  എന്തിനു ഒരുപാടു ചരിത്രം അന്വേഷിക്കണം?  ഈ കൊറോണ കാലത്തു ഫലം തീർപ്പുകല്പിക്കാത്ത മരുന്നിനും, മുഖാവരണത്തിനും രാജ്യങ്ങളുടെ മേൽ അമേരിക്ക കുതിരകയറുമ്പോൾ, ക്യൂബ എന്തല്ലാം ചെയ്തുകൊണ്ട് മാനവരാശിക്കുതന്നെ എന്നും ഉയർത്തിപിടിക്കാവുന്ന ഉജ്ജ്വലമായ മാതൃക തീർക്കുന്നു ?  കഴിഞ്ഞകുറെ പതിറ്റാണ്ടുകളായി ക്യൂബയോട് അമേരിക്ക മാത്രമേ ഉപരോധം കൊണ്ടുനടന്നുള്ളു; EU , ICC, IMF എന്നിവപോലും പിന്തുണച്ചില്ല എന്നതാണ് വാസ്തവം.

Marquezനെ കുറിച്ച് കേട്ടിട്ടില്ല, ഈ പറഞ്ഞ പുസ്തകത്തിലില്ല.  പക്ഷെ പാണന്മാർ അതും പാടിയിട്ടുണ്ടാവാം.  അദ്ദേഹത്തെ വായിച്ചവരാരും അത് ശരിവെക്കും എന്ന് തോന്നുന്നുമില്ല.  മനുഷ്യനെ നെഞ്ചോട് ചേർത്ത് വൈകുന്നവന്, എങ്ങിനെയാണ് നെഞ്ചിൽ കഠാര കുത്താൻ കഴിയുക ?  ചിലകാര്യങ്ങൾ സംശയമായിപോലും ചോദിക്കരുത്, എഴുതരുത്; കാരണം അമ്മയെത്തല്ലിയാൽ രണ്ടുപക്ഷം പാടില്ല. 

കുരിശിലേറിയവൻറെ ഉദ്ദേശം, കുരിശിലേറ്റിയവരുടെ നീതിയെക്കാൾ ഉയർന്നതാണ്; ആവണം.  രജതനക്ഷത്രങ്ങളെ കാലം ഊതി ഊതി തിളക്കുമ്പോൾ വെറും മേഘങ്ങൾ എങ്ങിനെ പൊലിമ കെടുത്താനാണ് ? ഒരുപക്ഷെ കൃഷ്ണമേഘങ്ങൾ ; ഒരുവേള അല്പമാത്രെയെങ്കിലും; മൂടിപിടിച്ചേക്കാം ; പക്ഷെ അവയും പെയ്തുതീർന്നു പോകും, ഇല്ലെങ്കിൽ പോക്കണംകെടും.

Thursday, April 09, 2020

കോവിഡ് കാലത്തെ അയൽ‌പക്ക കടകൾ...അശ്വതി റബേക്ക അശോക്‌ എഴുതുന്നു




അശ്വതി റബേക്ക അശോക്‌
അശ്വതി റബേക്ക അശോക്‌


ആമസോണിന്റെയും, ഫ്ലിപ്പ്ക്കാർട്ടിന്റെയും, സൊമാറ്റോയുടെയും സ്വിഗ്ഗിയുടെയുമൊക്കെ ബാഗും ധരിച്ചുകൊണ്ട് ചീറിപ്പായുന്ന ബൈക്കുകളും വാനുകളുമൊക്കെ നഗരങ്ങളിലെ റോഡുകൾ കീഴടക്കിയിരുന്ന ഒരു കാലത്താണ് പെട്ടെന്ന് ഒരു വൈറസ് നമ്മുടെ ജീവിതങ്ങളെയൊക്കെ നിശ്ചലമാക്കിയത്. ഒരൊറ്റ ക്ലിക്കിൽ വീട്ടുപടിക്കൽ ആവശ്യമുള്ളതെല്ലാം എത്തുമെന്ന് പത്തുവർഷങ്ങൾക്ക് മുമ്പ് ആരെങ്കിലും പറഞ്ഞിരുന്നെങ്കിൽ നമ്മൾ വിശ്വസിക്കുമായിരുന്നോ? ചുരുങ്ങിയ ചില വർഷങ്ങൾക്കുള്ളിൽ സാങ്കേതികവിദ്യയും, വിപണിയുമൊക്കെ നമ്മുടെ ഉപഭോഗരീതികളെ എങ്ങനെയൊക്കെ മാറ്റിമറിച്ചിട്ടുണ്ടെന്ന് എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ? നമ്മളിൽ പലരും (പ്രത്യേകിച്ച് മധ്യവർഗവിഭാഗവും അതിനു മുകളിലുമുള്ളവർ) ഓൺലൈൻ പ്ലാറ്റ്ഫോമുകളിൽ നിന്നും, സൂപ്പർമാർക്കറ്റ്, ഹൈപ്പർ-മാർട്ട് പോലെ എല്ലാം ഒരുമിച്ചു കിട്ടുന്ന കടകളിൽ നിന്നും സാധനങ്ങൾ വാങ്ങാൻ താല്പര്യപ്പെടുന്നവരല്ലേ (അവ വീട്ടിൽ നിന്ന് അല്പം ദൂരക്കൂടുതലാണെങ്കിലും). പലചരക്കു കടയും, പച്ചക്കറി കടയും, മീൻ വിൽക്കുന്ന സ്ഥലവുമൊക്കെ വീടിന്റെ അടുത്തു തന്നെയുണ്ടെങ്കിലും, പല പല കടകൾ കയറിയിറങ്ങുന്ന ബുദ്ധിമുട്ടാലോചിക്കുമ്പോൾ തന്നെ നമ്മൾ ആ പദ്ധതി ഉപേക്ഷിക്കാറില്ലേ. അപ്പുറത്തുമിപ്പുറത്തുമൊക്കെ പുതിയ പുതിയ സൂപ്പർമാർക്കറ്റ് തുറന്നപ്പോൾ നമ്മളൊക്കെ അങ്ങോട്ടോടിയില്ലേ?അത്രയും നാൾ നമ്മുടെ വീട്ടിലേക്ക് വേണ്ട സാധനങ്ങളൊക്കെ തന്നുകൊണ്ടിരുന്ന അപ്പുറത്തെ പലചരക്കുകടയിലെ ചേച്ചിക്ക് കച്ചവടമില്ലാതെ കട പൂട്ടേണ്ടിവന്നത് ശ്രദ്ധിക്കേണ്ട ആവശ്യം നമുക്കില്ലായിരുന്നല്ലോ.
പക്ഷേ, ഇതുവരെ നമ്മളാരും അനുഭവിക്കാത്ത തരത്തിലുള്ള ഒരു ആഗോള മഹാമാരിയും, അതിനെത്തുടർന്നുണ്ടായ ഈ ലോക്ക്ഡൌണുമൊക്കെ, ഇത്രയും നാൾ വളരെ സൌകര്യപൂർവം മറന്നുവെച്ചിരുന്ന പല ചെറിയ കാര്യങ്ങളെക്കുറിച്ചും നമ്മളെ ചിന്തിപ്പിക്കുന്നുണ്ട്. ലോക്ക്ഡൌൺ കാലത്ത് നമ്മളിൽ പലരും സാധാരണ പോകാറുള്ള സൂപ്പർമാർക്കറ്റിലേക്ക് ഓടിയിട്ടുണ്ടാകാം. അടഞ്ഞുകിടക്കുന്ന കടയോ അല്ലെങ്കിൽ അവിടത്തെ ബില്ലിംഗ് കൌണ്ടറിനു മുന്നിലെ നീണ്ടനിരയോ കണ്ട് അമ്പരന്നിട്ടുണ്ടാകാം. നിരാശയോടെ അപ്പുറത്തെ ചേച്ചിയുടെ കൊച്ചു പലചരക്കുകടയിലേക്ക് പഴയ പോലെ പോയിട്ടുണ്ടാകാം. ചേച്ചിയോടു വീട്ടുവിശേഷങ്ങളൊക്കെ പറഞ്ഞ് പരിചയം പുതുക്കി ലോക്ക്ഡൌൺ കാലത്തേക്ക് വേണ്ട സ്റ്റോക്ക് അവിടെയുണ്ടാകുമെന്ന് സൂത്രത്തിൽ ഉറപ്പുവരുത്തിയിട്ടുമുണ്ടാകാം. ഈ ചെറിയ കട ഈ പ്രതിസന്ധിഘട്ടം എങ്ങനെ തരണം ചെയ്യുമെന്ന് അദ്ഭുതം കൂറിയിട്ടുമുണ്ടാകാം.
ചേച്ചിയും ചേട്ടനുമൊക്കെ നടത്തുന്ന ഇത്തരം ചെറിയ കടകൾ ഈ പ്രതിസന്ധിഘട്ടത്തെ തരണംചെയ്യുന്നതിന് നമ്മളെ സഹായിച്ചിട്ടുണ്ടോ? ഈ കാലം കടന്നുപോയാലും ഈ കടകളെ നമ്മൾ പ്രോത്സാഹിപ്പിക്കേണ്ടതുണ്ടോ? ലോക്ക്ഡൌൺ തുടങ്ങി ഒരാഴ്ചയ്ക്ക് ശേഷം ചില്ലറവില്പനമേഖലയിൽ പ്രവർത്തിക്കുന്ന മൂന്നു പേരോട് നടത്തിയ സൌഹൃദസംഭാഷണത്തിൽ നിന്ന് ഉരുത്തിരിഞ്ഞുവന്ന ചില ചോദ്യങ്ങളാണ് ഇവ. ഒരാൾ വീടിനടുത്തുള്ള പലചരക്ക് കടയുടെ ഉടമ, റഫീക്കിക്ക. രണ്ടാമത്തെയാൾ, തൊട്ടടുത്തുള്ള ജംഗ്ഷനിൽ മാടക്കട നടത്തുന്ന രാജൻ ചേട്ടൻ. മൂന്നാമത്തെയാൾ എന്റെ ഒരു ബാല്യകാലസുഹൃത്ത് അനസ്, ആ പ്രദേശത്തെ ഏറ്റവും പ്രധാനപ്പെട്ട സൂപ്പർമാർക്കറ്റ് ശൃംഖലയുടെ ഉടമ. (പേരുകളെല്ലാം സാങ്കല്പികമാണ്).
റഫീക്കിക്ക കൊല്ലങ്ങളായി ഇതേ സ്ഥലത്ത് തന്നെ കട നടത്തുന്നയാളാണ്. ലോക്ക്ഡൌൺ കാലത്തെ കച്ചവടത്തെക്കുറിച്ച് പറയുമ്പോൾ പുള്ളിക്ക് അങ്കലാപ്പുള്ളതായി തോന്നിയില്ല. “എനിക്ക് പഴയ പോലെ തന്നെ സാധനങ്ങൾ കിട്ടുന്നുണ്ട്. സത്യത്തിൽ ലോക്ക്ഡൌൺ തുടങ്ങിയതിൽപ്പിന്നെ സാധനങ്ങൾ വാങ്ങാൻ എന്റടുത്തുവരുന്നവരുടെ എണ്ണം കൂടിയിട്ടുണ്ട്. നേരത്തെ അവരൊക്കെ ജോലി കഴിഞ്ഞു വരുന്ന വഴി മറ്റെവിടെ നിന്നെങ്കിലുമൊക്കെ വാങ്ങുമായിരുന്നു. ഇപ്പോൾ എല്ലാവരും വീട്ടിലിരിപ്പല്ലേ. അപ്പോൾ ഞാൻ തന്നെ ആശ്രയം.” കച്ചവടം കുറഞ്ഞ ദിവസങ്ങളിൽപ്പോലും വലിയ നഷ്ടമില്ലാതെ കട തുറന്നുവെക്കാൻ ഇദ്ദേഹത്തെ സഹായിക്കുന്ന ചില ഘടകങ്ങളുണ്ട്. കണ്ണഞ്ചിക്കുന്ന ഇന്റീരിയറൊക്കെയുള്ള വലിയ വലിയ സൂപ്പർമാർക്കറ്റുകൾക്ക് അപ്രാപ്യമായ ചില ഘടകങ്ങൾ. ഏറ്റവും പ്രധാനപ്പെട്ടത്, കട തുറന്നുവെക്കാനാവശ്യമായ ചെലവ് (operating cost) വളരെ കുറവാണെന്നതു തന്നെ. റഫീക്കിക്കയും മകൾ ഫെബ്‌നയും കൂടിയാണ് വീടിനടുത്തുള്ള ഈ ചെറിയ കട നടത്തുന്നത്. അതുകൊണ്ടുതന്നെ ശമ്പളം കൊടുക്കുന്ന വിഷയമൊന്നും ഉദിക്കുന്നില്ല. രണ്ടാമത്തെ ഘടകം സ്ഥിരമായ ഉപഭോക്താക്കളാണ്. ഏതു പ്രതിസന്ധികാലത്തും അവർ അദ്ദേഹത്തെ തന്നെയായിരിക്കും ആശ്രയിക്കുക. അവരോടൊക്കെ വ്യക്തിപരമായ ബന്ധം ഉള്ളതുകൊണ്ടുതന്നെ അവർക്കാവശ്യമുള്ള സാധനങ്ങൾ എന്തൊക്കെയാണെന്ന് ഏറ്റവും നന്നായി അറിയാവുന്ന ആളും റഫീക്കിക്കയായിരിക്കും. തന്റെ ചെറിയ കടയിലെ കുറഞ്ഞ സ്ഥലത്ത് ആ പ്രദേശത്തെ ജനങ്ങൾക്ക് ആവശ്യമുള്ള സാധനങ്ങൾ മുഴുവൻ ഒതുക്കിവെക്കാനുള്ള കഴിവ് അപാരം തന്നെ. “എന്തെങ്കിലും പ്രത്യേക സാധനങ്ങൾ ആർക്കെങ്കിലും ആവശ്യമുണ്ടെങ്കിൽ പറഞ്ഞാൽ ഞാൻ ഒരു ദിവസം കൊണ്ട് വരുത്തി നൽകും. അതുകൊണ്ട് എല്ലാം ഞാനിവിടെ കുത്തിനിറച്ചുവെക്കേണ്ട ആവശ്യമില്ല.” റഫീക്കിക്ക ചിരിച്ചുകൊണ്ട് പറഞ്ഞുനിർത്തി. ഉയർന്ന മൂലധനനിക്ഷേപം (കടയ്ക്ക് വേണ്ട വിശാലമാ‍യ സ്ഥലം, സ്റ്റോറേജ് സ്ഥലം മുതലായവ) ആവശ്യമുള്ള സൂപ്പർമാർക്കറ്റുകളിൽ നിന്ന് വ്യത്യസ്തമായി മൊത്തക്കച്ചവടക്കാരന്റെ കട തന്നെയാണ് ഇദ്ദേഹത്തെപ്പോലെയുള്ളവരുടെ ഗോഡൌൺ.
വീടിനടുത്തുള്ള ജംഗ്ഷനിൽ പെട്ടിക്കട നടത്തുകയാണ് രാജൻ ചേട്ടൻ. പ്രദേശത്തു നിന്നു തന്നെ ശേഖരിക്കുന്ന നാടൻ മുട്ട, പച്ചക്കറികൾ, പഴം എന്നിവയൊക്കെയാണ് പുള്ളിയുടെ കച്ചവട സാധനങ്ങൾ. “എനിക്ക് സാധനങ്ങൾ കിട്ടാൻ എന്താ ബുദ്ധിമുട്ട്? ഇവിടുന്നൊക്കെ തന്നെയല്ലേ ഞാൻ എടുക്കുന്നത്. പിന്നെ വാങ്ങാൻ ആളില്ലാത്ത വിഷമവും ഇല്ല. നിങ്ങൾക്കൊക്കെ പഴവും പച്ചക്കറിയുമൊക്കെ ഈ സമയത്ത് ആവശ്യമില്ലേ. മോളിവിടെ വന്നില്ലേ. അതുപോലെ എല്ലാവരും വരും. അല്ലാതെ എവിടെപ്പോവാനാ. ഞാൻ കട തുറക്കുന്ന കാലത്തോളം നമ്മുടെ ഈ പ്രദേശത്ത് കോഴി വളർത്തുന്നവരും, വാഴക്കൃഷി ഉള്ളവരുമൊന്നും പേടിക്കണ്ട കാര്യമില്ല. അവരുടെ സാധനങ്ങൾ വിൽക്കാൻ പറ്റാത്ത അവസ്ഥ ഉണ്ടാവൂല.” ആത്മവിശ്വാസത്തോടെ തന്നെയാണ് ചേട്ടൻ പറഞ്ഞത്.
എന്നാൽ റഫീക്കിക്കേടെയും രാജൻ ചേട്ടന്റെയും കണ്ണുകളിൽ കണ്ട ഒരു ആത്മവിശ്വാസം എനിക്ക് അനസിൽ കാണാൻ സാധിച്ചില്ല. പ്രദേശത്തെ ഏറ്റവും തിരക്കുള്ള ഒരു സൂപ്പർമാർക്കറ്റ് ശൃംഖലയുടെ ഉടമസ്ഥനായിട്ടും. “ഈ ലോക്ക്ഡൌൺ കാലത്ത് സാധനങ്ങളുടെ വരവൊക്കെ കുറവാണ്. അരി പോലുള്ള അത്യാവശ്യസാധനങ്ങളൊക്കെ വരുന്നുണ്ട്. പക്ഷേ അത് വിറ്റാൽ മാത്രം ഞങ്ങളുടെ ഒരു ദിവസത്തെ ചെലവ് മറികടക്കാൻ പറ്റില്ലാന്ന് നിനക്കറിയാലോ. കഴിഞ്ഞയാഴ്ച ചില ദിവസങ്ങളിൽ ഞങ്ങളുടെയടുത്ത് പച്ചക്കറിയും, ഫ്രൂട്ട്സുമൊന്നും സ്റ്റോക്ക് ഉണ്ടായിരുന്നില്ല. മറ്റു ചില ദിവസങ്ങളിൽ സാധനം നിറഞ്ഞ് കവിയുകയായിരിക്കും. പക്ഷേ വാങ്ങാനാളില്ല. ലോക്ക്ഡൌണിന് തൊട്ടുമുമ്പ് എല്ലാവരും സാധനങ്ങൾ വാരിക്കൂട്ടുകയായിരുന്നു. ആ സമയത്ത് അവർക്കാവശ്യമുള്ളതു മുഴുവൻ കൊടുക്കാൻ ഞങ്ങൾക്ക് സാധിക്കുന്നുണ്ടായിരുന്നില്ല. എന്നാൽ ഈ ആഴ്ച ഇവിടെ വരുന്നവരുടെ എണ്ണം നന്നായി കുറഞ്ഞു. സൂപ്പർമാർക്കറ്റുകളിൽ ഒരു സമയം അഞ്ചുപേരിൽ കൂടുതൽ കയറാൻ പാടില്ലെന്ന് സർക്കാർ നിയന്ത്രണവുമുണ്ടല്ലോ. ക്യൂ നിൽക്കണ്ട കാര്യമാലോചിക്കുന്നതുകൊണ്ടാകും സൂപ്പർമാർക്കറ്റുകളിൽ പൊതുവെ ആളുകൾ വരുന്നത് കുറവാണ്. കച്ചവടം ഉണ്ടായാലും ഇല്ലെങ്കിലും ഒരു ദിവസം കട തുറന്നുവെക്കണമെങ്കിൽ തന്നെ ഞങ്ങൾക്ക് നല്ലയൊരു തുക ചെലവുണ്ട്. ജീവനക്കാർക്ക് ശമ്പളം കൊടുക്കണം. ഇലക്ട്രിസിറ്റി ചാർജ് കൊടുക്കണം. ഇങ്ങനൊരു അനിശ്ചിതത്വത്തിൽ ഇനിയും ലോക്ക്ഡൌൺ നീണ്ടുപോയാൽ എത്ര ദിവസം കട തുറന്നുവെക്കാൻ പറ്റുമെന്ന് ഒരുറപ്പുമില്ല. ചെലവ് താങ്ങാൻ പറ്റാത്ത കൊണ്ട് സ്റ്റാഫുകളുടെ എണ്ണവും ജോലിസമയവും ഞങ്ങൾ കുറച്ചിട്ടുണ്ട്.”
ഏറ്റവും പ്രധാനപ്പെട്ട വിഷയത്തിലേക്ക് നമുക്കിനി കടക്കാം. വലിയ മൂലധനനിക്ഷേപങ്ങൾ ആവശ്യമില്ലാത്ത, ദൈനംദിന ചെലവുകൾ കുറവായ, പലപലയിടങ്ങളിലായി ചിതറിക്കിടക്കുന്ന ചെറിയ പെട്ടിക്കടകളും പലചരക്കുകടകളും എങ്ങനെയൊക്കെയാണ് ഇത്തരം പ്രതിസന്ധിഘട്ടങ്ങൾ തരണം ചെയ്യാൻ നമ്മളെ പ്രാപ്തരാക്കുന്നത്?
ജനങ്ങൾക്കിടയിൽ പരിഭ്രാന്തി ഉണ്ടാകുന്ന സാഹചര്യങ്ങളിൽ പരമാവധി ലാഭംകൊയ്യാനായി അവശ്യവസ്തുക്കൾ ഇടനിലക്കാർ പൂഴ്ത്തിവെക്കുന്ന രീതി എല്ലാ സർക്കാരുകൾക്കും തലവേദനയാണ്. സർക്കാരിന്റെ കടുത്ത നിയന്ത്രണങ്ങളുണ്ടായിട്ടും കഴിഞ്ഞ രണ്ടു വെള്ളപ്പൊക്കകാലത്തും കേരളത്തിന്റെ പല ഭാഗങ്ങളിൽ ഇത്തരത്തിലുള്ള ശ്രമങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടിരുന്നു. അതുകൊണ്ടുതന്നെ, ലോകം മുഴുവൻ ഒരു ചെറിയ വൈറസിനെ തോല്പിക്കാൻ ഓടിക്കൊണ്ടിരിക്കുന്ന ഈ സമയത്ത് അത്തരത്തിലുള്ള ഒരു അവസ്ഥ സ്വാഭാവികമായി തന്നെ നമ്മൾ പ്രതീക്ഷിക്കേണ്ടതാണ്. അവശ്യവസ്തുക്കളുടെ ലഭ്യത ഉറപ്പുവരുത്തുമെന്ന സർക്കാരിന്റെ വാക്കുകളെ വിശ്വാസത്തിലെടുക്കാൻ പറ്റുമോയെന്ന അങ്കലാപ്പിൽ നമ്മളൊക്കെ തിരക്കുപിടിച്ചില്ലേ, സാധനങ്ങൾ വാങ്ങിക്കൂട്ടാൻ. അത്തരത്തിൽ പെട്ടെന്നുണ്ടാകുന്ന ആവശ്യകതയുടെ സ്വാഭാവിക പരിണതി വിലക്കയറ്റമായിരിക്കുമെന്നൊക്കെയുള്ള “ഡിമാന്റ് ആന്റ് സപ്ലൈ” തിയറിയൊക്കെ പലയിടങ്ങളിൽ നിന്ന് കേട്ടിട്ടുണ്ടാകുമല്ലോ.
നേരിട്ട് പണം നൽകാതെ, റേഷൻ കടകൾ വഴി സാധനങ്ങൾ വിതരണം ചെയ്തുകൊണ്ടും, സാമൂഹ്യ അടുക്കളകൾ സ്ഥാപിച്ച് ആവശ്യക്കാർക്ക് ഭക്ഷണം പാകം ചെയ്തുകൊടുത്തുകൊണ്ടും കേരളസർക്കാർ നടത്തിയ ഇടപെടലുകൾ, പൂഴ്ത്തിവെയ്പ് തടയാനുള്ള ഏറ്റവും നല്ല മാർഗങ്ങളാണ്. നേരിട്ട് പണം കൊടുക്കുക എന്ന് പറഞ്ഞാൽ ആളുകൾ പണമെടുക്കാനും സാധനങ്ങൾ വാങ്ങാനും കൂട്ടത്തോടെ വഴിയിലേക്കിറങ്ങുമെന്നും കൂടിയാണല്ലോ അർഥം. കോവിഡിന്റെ സാമൂഹ്യവ്യാപനം തടയാൻ പരമാവധി കുറച്ച് മാത്രം പുറത്തിറങ്ങണ്ട സാഹചര്യം നിലനിൽക്കുന്ന ഈ കാലത്ത് അതത്ര ആശാസ്യമായിരിക്കില്ല. മുൻ‌ഗണന/മുൻ‌ഗണനേതര വ്യത്യാസങ്ങളില്ലാതെ എല്ലാ കാർഡുടമകൾക്കും സൌജന്യ റേഷൻ നൽകുന്ന ഏക സംസ്ഥാനവും കേരളമായിരിക്കും. ഔദ്യോഗിക കണക്കുകൾ പ്രകാരം നാലു ദിവസത്തിനുള്ളിൽ, ശാരീരികാകലത്തിന്റെ മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട് 63.5 ശതമാനം കാർഡുടമകളാണ് കേരളത്തിൽ റേഷൻ വാങ്ങിയത്.
സർക്കാരിന്റെ ഭാഗത്തുനിന്നുള്ള ഇത്തരം ഇടപെടലുകൾക്കപ്പുറം വീടിനടുത്തുള്ള പെട്ടിക്കടകൾക്കും പലചരക്കുകടകൾക്കും പൂഴ്ത്തിവെയ്പും അതിന്റെ ഭാഗമായുണ്ടാകാവുന്ന വിലക്കയറ്റവും തടയുന്നതിൽ ചില പങ്കില്ലേ? ഒന്നാലോചിച്ചു നോക്കൂ. അരിയും മറ്റ് അവശ്യസാധനങ്ങളും വിൽക്കുന്ന റഫീക്കിക്കമാരും, പച്ചക്കറിയും പഴവുമൊക്കെ തരുന്ന രാജൻ ചേട്ടന്മാരും വീടിനടുത്തൊന്നുമില്ലാത്ത ഒരവസ്ഥയെക്കുറിച്ച്. സാധനങ്ങൾ വാങ്ങാൻ വീടിന് കുറച്ചകലെയുള്ള സൂപ്പർമാർക്കറ്റ് മാത്രമേ നമ്മുടെ നാട്ടിലുള്ളൂവെന്നും കരുതുക. ഇത് ആ സൂപ്പർമാർക്കറ്റിന് നമ്മുടെ മേൽ ഒരു കുത്തകാധികാരം നൽകില്ലേ? ഈ പരിഭ്രാന്തി ഘട്ടത്തിൽ സാധനങ്ങൾ കിട്ടുമോയെന്നുള്ള ആശങ്കയിൽ അവർ പറയുന്ന വിലയ്ക്ക് വാങ്ങാൻ നമ്മൾ നിർബന്ധിതരാവില്ലേ? നീണ്ടുനീണ്ടു നിൽക്കുന്ന ക്യൂവിനിടയിൽ എങ്ങനെയെങ്കിലും സാധനങ്ങൾ വാങ്ങിത്തിരിച്ചു പോകാനുള്ള തിടുക്കത്തിൽ അവർ ബില്ലിൽ അടിച്ചുതരുന്ന തുക പരിശോധിക്കാനുള്ള ക്ഷമ പോലും ഉണ്ടാവില്ല. അനാവശ്യമായി വില കൂട്ടിയിട്ടില്ലെന്ന് അവരെ വിശ്വസിക്കാനേ തൽക്കാലം തരമുണ്ടാവൂ. നമ്മളുമായി യാതൊരു വ്യക്തിബന്ധവും ഇല്ലാത്ത സൂപ്പർമാർക്കറ്റ് ഉടമയ്ക്ക്, നമുക്ക് ഈ സമയത്ത് ജോലിയില്ലെന്നതോ, നമ്മുടെ കൈയിൽ പൈസയില്ലെന്നതോ ഒന്നും പരിഗണിക്കേണ്ട യാതൊരു ബാധ്യതയുമില്ല. എന്നാൽ രാജൻ ചേട്ടന്റെ കടയിലും റഫീക്കിക്കാന്റെ കടയിലും സംഗതി വ്യത്യസ്തമാണ്. ഈ കാലം കടന്നുപോയാലും കാണേണ്ടി വരുന്ന ആൾക്കാരാണല്ലോ റഫീക്കിക്കയും, നൂറുമീറ്റർ ദൂരെ താമസിക്കുന്ന ലളിതച്ചേച്ചിയും. തോന്നുന്ന പോലെ ഈ സമയത്ത് വില കൂട്ടിയാൽ നാടു മുഴുവൻ അറിയും. എല്ലാവരും ഒരുമിച്ചങ്ങ് ബഹിഷ്ക്കരിക്കാൻ തീർമാനിച്ചാൽ പിന്നെ റഫീക്കിക്കക്ക് കട പൂട്ടിപ്പോകാനേ നിവൃത്തിയുണ്ടാവൂ.
ഇത്തരത്തിൽ പ്രാദേശികപരവും വ്യക്തിപരവുമായ കെട്ടുപാടുകളിൽ നിന്ന് വരുന്ന ഉത്തരവാദിത്തം അനാവശ്യമായി വിലകൂട്ടുന്നതിൽ നിന്ന് ഇതുപോലുള്ള കടകളെ തടയും. അതുപോലെ തന്നെ കടയുടമയും ഉപഭോക്താവും തമ്മിലുള്ള വ്യക്തിബന്ധം ജോലിയും വരുമാനവും ഇല്ലാത്ത ഇത്തരം പ്രതിസന്ധിഘട്ടങ്ങളെ തരണം ചെയ്യാൻ സാധാരണക്കാരെ സഹായിക്കുന്നുമുണ്ട്. “എന്റെ കടയിൽ നിന്ന് സ്ഥിരമായി സാധനങ്ങൾ വാങ്ങുന്നവരിൽ വലിയൊരു വിഭാഗവും ദിവസക്കൂലിക്ക് ജോലിയെടുക്കുന്നവരാണ്. ഈ ലോക്ക്ഡൌൺ കാലത്ത് അവർക്ക് ജോലിയൊന്നുമില്ലെന്ന് എനിക്ക് നന്നായിട്ടറിയാം. പലരും ഇവിടെ പറ്റുള്ളവരാണ്. ഇപ്പോഴും അവർക്ക് പറ്റുബുക്കിലെഴുതി ഞാൻ സാധനങ്ങൾ കൊടുക്കും. അവർ ഭാവിയിലും ഇവിടെ തന്നെ വരേണ്ടവരാണല്ലോ. അവരെല്ലാവരുമായിട്ടും എനിക്ക് വ്യക്തിബന്ധങ്ങളും ഉണ്ട്. പലരുടെയും വീടുമെനിക്കറിയാം. അതുകൊണ്ട് എനിക്കവരോടുള്ള വിശ്വാസം അവരൊരിക്കലും കളഞ്ഞു കുളിക്കുകയില്ല. ഈ സമയമൊക്കെ കഴിഞ്ഞ് എല്ലാവരുടെ കൈയിലും പൈസ വരുമ്പോൾ അവർ എന്റെ പറ്റ് തീർക്കുമെന്നെനിക്കുറപ്പാണ്.” റഫീക്കിക്ക പറഞ്ഞു നിർത്തി.
പൂഴ്ത്തിവെയ്പും വിലക്കയറ്റവുമൊക്കെ ഒരു പരിധി വരെ തടയുന്നതു പോലെ, ഒരു സാമൂഹികാരോഗ്യ വശവും ഇതുപോലുള്ള കടകൾക്കുണ്ടെന്ന് ഈ മഹാമാരി നമ്മളെ ഓർമിപ്പിക്കുന്നു. ചിതറിക്കിടക്കുന്ന ഇത്തരം കടകൾക്ക് പകരം നാട്ടിലാകെ ഒരൊറ്റ സൂപ്പർമാർക്കറ്റ് മാത്രമുള്ളൂവെങ്കിലുള്ള അവസ്ഥ എന്തായിരിക്കും? സാമൂഹിക ഒരുമയോടു കൂടിയ ശാരീരികാകലം ജനങ്ങൾ പരമാവധി പാലിക്കേണ്ട ഈ കാലത്ത് ആ കടയ്ക്ക് മുമ്പിൽ ഉണ്ടാകാനിടയുള്ള ജനത്തിരക്കിന്റെ പ്രത്യാഘാതം ഭീകരമായിരിക്കുകയില്ലേ? സ്വന്തമായി വാഹനസൌകര്യമില്ലാത്തവർക്ക് ഈ ലോക്ക്ഡൌൺ കാലത്ത് വീട്ടിൽ നിന്ന് കുറച്ചകലെയുള്ള സൂപ്പർമാർക്കറ്റുകളിൽ എത്തിപ്പെടാനും ബുദ്ധിമുട്ടാവും. അതുകൊണ്ടുതന്നെ ആളുകൾ താമസിക്കുന്ന ഓരോ പ്രധാനയിടത്തും നടന്നെത്താവുന്ന അകലത്തിൽ ഉള്ള ചെറിയ അയൽ‌പക്ക കടകളുടെ വലിയ സാധ്യതകളാണ് ഈ കോവിഡ്-ലോക്ക്ഡൌൺ കാലം നമുക്ക് മുന്നിൽ തുറന്നുവെക്കുന്നത്.
ഔദ്യോഗികമായ കണക്കുകൾ ലഭ്യമല്ലെങ്കിലും നമ്മുടെ രാജ്യത്തെ അസംഘടിത-ചില്ലറവില്പനമേഖലയിൽ 12 ലക്ഷത്തിനും 14 ലക്ഷത്തിനും ഇടയിൽ റഫീക്കിക്കമാരും രാജൻ ചേട്ടന്മാരും (വഴിയോരക്കച്ചവടക്കാരും, ഉന്തുവണ്ടിയിൽ നടന്ന് വിൽക്കുന്നവരുമുൾപ്പെടെ) പ്രവർത്തിക്കുന്നുണ്ടെന്നാണ് കണാക്കാക്കപ്പെട്ടിട്ടുള്ളത്. വലിയ മൂലധനനിക്ഷേപത്തിന്റെ ആവശ്യമില്ലാത്ത, കുത്തകയായി വളർന്ന് ലാഭം കുന്നുകൂട്ടാനവസരമില്ലാത്ത ഇത്തരം ചെറിയ ചെറിയ കടകൾ, വലിയ എണ്ണം കുടുംബങ്ങളുടെ ഏക വരുമാനാശ്രയം തന്നെയാകും. സമ്പദ്ഘടനയിലുണ്ടാകുന്ന ഏറ്റക്കുറച്ചിലുകൾ കാര്യമായി ഇവരുടെ ജീവിതങ്ങളെ ബാധിക്കാറുമുണ്ട്. നോട്ടുനിരോധനത്തിന്റെ കാലത്ത്, ജോലിയും കൈയിൽ പണവും ഇല്ലാതെ ഇന്ത്യയിലെ ഭൂരിഭാഗം വരുന്ന ദരിദ്രജനത പാടുപെട്ട സമയത്ത് ഇത്തരം ചെറിയ ചെറിയ കച്ചവടങ്ങളുടെ നടുവൊടിഞ്ഞതും നമ്മൾ കണ്ടതാണ്. വില പേശാനും പറ്റിൽ വാങ്ങാനുമൊക്കെയുള്ള അവസരങ്ങൾ നൽകിക്കൊണ്ട് നാട്ടിലെ സാധാരണ ജനങ്ങളെയും, പ്രാദേശികമായി ഉല്പാദിപ്പിക്കുന്ന വസ്തുക്കൾ ന്യായവില നൽകി വാങ്ങിക്കൊണ്ടു പ്രാദേശിക സമ്പദ്‌വ്യവസ്ഥയെയും താങ്ങിനിർത്തുന്ന ഇത്തരം കച്ചവടങ്ങളുടെ നിലനില്പുകൾ പരിഗണിക്കപ്പെടേണ്ടതു തന്നെയല്ലേ? ഈ ലോക്ക്ഡൌൺ കാലത്തെ അതിജീവിക്കാൻ ഇത്തരം കച്ചവടക്കാരെ സഹായിക്കുന്ന തരത്തിലുള്ള ഇടപെടലുകളെക്കുറിച്ച് സർക്കാരിന് ചിന്തിക്കാവുന്നതാണ് (സാധനങ്ങൾ കൃത്യമായി എത്താനുള്ള സൌകര്യം ചെയ്തുകൊടുക്കുക എന്നതു പോലെ).
ഡെൽഹി നഗരത്തിലെ ഏറ്റവും വികസിതമായ ഒരു പ്രദേശത്ത് താമസിക്കുന്ന എന്റെ ഒരു സുഹൃത്ത് തന്റെ ഗ്രാമത്തിലെ പലചരക്കുകടകളെ മിസ് ചെയ്യുന്നുവെന്ന് ഒരിക്കൽ പറഞ്ഞതിന്റെ പൂർണ അർഥം ഇപ്പോഴാണ് എനിക്ക് ഉൾക്കൊള്ളാനാവുന്നത്. “എപ്പോൾ വേണമെങ്കിലും പറ്റുബുക്കിലെഴുതി ആവശ്യമുള്ള സാധനങ്ങൾ വാങ്ങാൻ സാധിക്കുമായിരുന്നെങ്കിൽ എത്ര നന്നായിരുന്നു. മാസാദ്യം ശമ്പളം കിട്ടുമ്പോൾ ഒന്നിച്ച് പറ്റ് തീർത്താൽ മതിയല്ലോ. ഒരു മാസത്തെ ആവശ്യങ്ങളുടെ കണക്കുകൾ കൂട്ടി, ആവശ്യവും അനാവശ്യവുമായ സാധനങ്ങളുടെ ലിസ്റ്റുണ്ടാക്കി, ശമ്പളം കിട്ടുന്ന ദിവസം തന്നെ അടുത്തുള്ള ഷോപ്പിംഗ്‌മോളിലെ ഹൈപ്പർമാർട്ടിലേക്കോടി ഒരു മാസത്തേക്കുള്ളതു മുഴുവൻ ഒന്നിച്ചുവാങ്ങിക്കൂട്ടുന്നതിലും എത്രയോ സമാധാനപരമായിരിക്കുമത്.”
ഈ മഹാമാരിയും ലോക്ക്ഡൌണും ഒഴിഞ്ഞുപോകും. അപ്പോഴും “നമ്മുടെ ചേട്ടന്റെ/ചേച്ചിയുടെ കട” നിങ്ങളുടെ വഴിയുടെ അറ്റത്തുതന്നെയുണ്ടാകും. ഒരിക്കൽ അവരുടെ സ്ഥിരക്കാരായിരുന്ന നമ്മുടെ കൈയിൽ നിന്നുള്ള ചെറിയ പിന്തുണ മാത്രമായിരിക്കും നമുക്ക് അവർക്ക് നൽകാനുണ്ടാവുക. ആ ചെറിയ കടയിൽ പ്രതീക്ഷയർപ്പിച്ചുകൊണ്ട് വലിയ സ്വപ്നങ്ങൾ ഒരു കുടുംബം മുഴുവൻ നെയ്തുകൂട്ടുന്നുണ്ടാവും. ചില്ലറവില്പനമേഖലയിലെ വിദേശനിക്ഷേപത്തെക്കുറിച്ചുള്ള ഗൌരവമായ ചർച്ചകൾ നടക്കുന്ന ഈ കാലത്ത് ഇത്തരം ചിന്തകൾക്ക് പ്രാധാന്യമുണ്ടെന്ന് കരുതട്ടെ.
 
(കൊച്ചിയിലെ സെന്‍റര്‍ ഫോര്‍ എക്കണോമിക് ആന്‍റ് എന്‍‌വയോണ്‍മെന്റല്‍ സ്റ്റഡീസില്‍ റിസര്‍ച്ച് അസോസിയേറ്റ് ആണ് ലേഖിക. അഭിപ്രായങ്ങള്‍ വ്യക്തിപരം.)

Thursday, April 02, 2020

ഹരിദ്വാരിൽ മണികൾ മുഴങ്ങുന്നു



ലക്ഷ്യബോധം നഷ്ടപ്പെടുന്ന യുവത്വത്തിന്റെ ആത്മാന്വേഷണത്തിലേക്കുള്ള തിരിച്ചുപോക്കിന്റെ കഥയാണ് എം മുകുന്ദൻ എഴുതിയ നോവൽ, 'ഹരിദ്വാരിൽ മണികൾ മുഴങ്ങുന്നു'. നാശത്തിലേക്ക് കുതിക്കുന്ന ഒരു രാജ്യത്തിൻറെ സത്താന്വേഷണം കൂടിയാണ് ഈ നോവൽ.
ഡൽഹിയിലെ കോൺക്രീറ്റ് വനത്തിന്റെ ഏകാന്തതയിൽ ജോലിയുടെ ഇരുട്ടിൽ ഒളിച്ചിരിക്കാൻ ഇഷ്ടപ്പെട്ടിരുന്ന രമേശൻ. അവന് എല്ലാറ്റിനോടും വിരക്തിയാണ്. "നാട്ടിൽ കോൺക്രീറ്റില്ല. പകരം എങ്ങും തെങ്ങുകളാണ്. നോക്കുന്നിടത്തെല്ലാം തെങ്ങുകൾ. തെങ്ങുകൾ അവനെ അസ്വസ്ഥനാക്കി. അസ്വസ്ഥത അവന്റെ കൂടെ എന്നുമുണ്ട്. നാട്ടിലായിരുന്നപ്പോൾ തെങ്ങുകൾ അവനെ അസ്വസ്ഥനാക്കി. നഗരത്തിൽ കോൺക്രീറ്റും." ഞാനീ ലോകത്തിൽ സ്ഥിരമായി ഇഷ്ടപ്പെടുന്ന എന്തെങ്കിലുമുണ്ടോ? എന്നവൻ ചിന്തിക്കുന്നുമുണ്ട്.
ഡൽഹിയിൽ ഇംഗ്ലീഷ് അറിയാത്ത സായിപ്പിന്റെ കമ്പനിയിൽ പരിഭാഷിയാണ് അവൻ. "തർജ്ജിമക്കാരനില്ലെങ്കിൽ സായിപ്പിന് ആപ്പീസിൽ അസ്തിത്വമില്ല. രമേശൻ സായിപ്പിന്റെ ജിഹ്വയാണ്‌. അദ്ദേഹത്തിന്റെ നാക്ക് നായയുടേത് പോലെ ചുവന്നിട്ടാണ്. ആ നാക്കാണോ രമേശൻ? അവന്റെ ശരീരം ഉമിനീരിൽ കുതിർന്നതാണ്. സെൻഞ്ഞ്യോർ ഹിറോസിയുടെ പുകയിലക്കറ പിടിച്ച പല്ലുകളുടെയും ചെറുനാക്കിന്റെയും ഇടയിൽ, അദ്ദേഹത്തിന്റെ വായിൽ, രമേശൻ ബന്ധനസ്ഥനായി കിടക്കുകയാണ്." "സായിപ്പ് രമേശന് വിസ്ക്കിയും സിഗരറ്റും മാത്രമല്ല കൊടുക്കുന്നത്. മറ്റു പലതും കൊടുക്കുന്നുണ്ട്. പല തവണ ഒരേ പെണ്ണിന്റെ അപ്പുറത്തും ഇപ്പുറത്തും കിടന്ന് അവർ ഉറങ്ങിയിട്ടുണ്ട്." പക്ഷെ, "അയാളെ ഭംഗ് കഴിച്ചു പഠിപ്പിച്ചത് മറ്റാരുമല്ല, രമേശൻ തന്നെയാണ്."
"വെള്ളിയാഴ്ച സ്വാതന്ത്ര്യദിനമായതു കൊണ്ട് ഒഴിവാണ്. ശനിയാഴ്ചയും ഞായറാഴ്ചയും പതിവു പോലെ ആപ്പീസില്ല. മൂന്ന് ഒഴിവു ദിവസങ്ങൾ...സന്തോഷമല്ല, പേടിയാണ് രമേശന് തോന്നുന്നത്." മുടക്കു ദിവസങ്ങളിൽ ആപ്പീസിൽ പോയിരുന്നാണ് രമേശൻ ബോറടി മാറ്റുക പതിവ്. ഇതിപ്പോൾ മൂന്നു ദിവസം. ഭൂമിക്കു മുകളിൽ മൂന്നു ദിവസം ചിലവിടാൻ ഒരു സ്ഥലം തേടുകയാണവൻ. ധനികനും സുഖലോലുപനുമായ രമേശൻ. ഹരിദ്വാരാണ് അവൻ തിരഞ്ഞെടുക്കുന്നത്.
പഞ്ചപാണ്ഡവന്മാർ സ്വർഗ്ഗത്തിലേക്കു യാത്ര ചെയ്ത വഴി ഹരിദ്വാരിലൂടെയാണ്. സപ്തർഷികൾ ഗംഗയെ തടവിലാക്കിയപ്പോൾ ഏഴു കൈവഴികളായി പിരിഞ്ഞ ഗംഗ ശാപമോക്ഷം കിട്ടി വീണ്ടും ഒന്നായി കൂടിച്ചേരുന്ന സ്ഥലം. സ്വർഗ്ഗത്തിന്റെ കവാടം. പുണ്യഗംഗയിൽ മുങ്ങി നിവർന്ന് പാപങ്ങളുടെ ദുർഭൂതങ്ങളെ ഉപേക്ഷിച്ചു വിശുദ്ധിയുടെ വെള്ളപ്പശുവിനെ തേടുന്ന തീർത്ഥാടകരുടെ അഭയകേന്ദ്രം.
യാത്രകളിൽ അവനോടൊപ്പം എന്നും സുജയുണ്ടാവും. അത്ര ധനികയല്ലാത്ത, എന്നാൽ വീട്ടുകാരെ എതിർത്തും രമേശനോടൊപ്പം യാത്ര പോകാൻ മടിക്കാത്ത, അത്രമേൽ രമേശനെ ഇഷ്ടപ്പെടുന്ന സുജ. രമേശന്റെ ചുവടുകളിൽ സുജയുടെ കരുതലുണ്ട്. "മേരിയേജ് എന്ന ഇൻസ്റിറ്റ്യൂഷന് എതിരാണു ഞാൻ." രമേശൻ പറയാറുണ്ട്. വിവാഹം എന്ന മൂന്നക്ഷരങ്ങളുടെ ഇടയിലെ ബന്ധനം അവൻ ഇഷ്ടപ്പെടുന്നില്ല. "ഫ്രീ സെക്സ് അനുവദിക്കുന്ന ഒരു സൊസൈറ്റിയാണ്" രമേശന്റെ കണ്ണിലെ സ്വർഗ്ഗം." "ചുംബനം മലയാളം പോലെയോ ഇംഗ്ലീഷ് പോലെയോ ഉള്ള ഭാഷയാണ്." എന്നാണ് രമേശന്റെ അഭിപ്രായം. "സുജേ, ഇൻ ദി ലാസ്റ്റ് കൗണ്ട് അച്ഛനും അമ്മയുമില്ല. ആണും പെണ്ണുമെയുള്ളൂ. അതായത് നീയും ഞാനും." എങ്കിലും എന്നെങ്കിലും അവൻ തന്നെ ജീവിതസഖിയാക്കി വിളിക്കും എന്ന ശുഭപ്രതീക്ഷ അവൾക്കുണ്ട്.
ആദ്യ കാഴ്ചയിൽ ഹരിദ്വാർ രമേശനെ നിരാശപ്പെടുത്തുന്നുണ്ട്. "ഇതാണോ ഹരിദ്വാർ? രമേശൻ സ്വയം ചോദിച്ചു. പ്രേതങ്ങളെപ്പോലെ പിന്തുടരുന്ന ഈ ദല്ലാളന്മാർ, നാലു വശത്തു നിന്നും മോങ്ങുന്ന ഈ റിക്ഷാവലകൾ, ഈ ഇടുങ്ങിയ പീടികകൾ, ഈ വ്രണങ്ങൾ നിറഞ്ഞ നിരത്ത്...ഇതാണോ ഹരിദ്വാർ?" അവൻ ചോദിക്കുന്നു. ദൈവങ്ങളുടെ ചിത്രങ്ങളേക്കാൾ സിനിമാ താരങ്ങളുടെ ചിത്രങ്ങൾ നിറഞ്ഞ നിരത്ത് അവനെ അതിശയിപ്പിക്കുന്നു. "ദൈവങ്ങളെക്കാൾ നമുക്കിന്നാവശ്യം സിനിമാതാരങ്ങളെയാണ് രമേശ്. അവർ നമ്മെ രസിപ്പിക്കുന്നു. ദൈവങ്ങൾ നമ്മെ പേടിപ്പിക്കുകയല്ലേ ചെയ്യുന്നത്?" എന്ന് സുജ അവന്റെ ചിന്തയെ പരിഹസിക്കുന്നുണ്ട്. എങ്കിൽ പോലും കഞ്ചാവിന്റെ ലഹരിയിൽ അവൻ ഒരു തിരിച്ചു പോക്ക് നടത്തുകയാണ്. തന്റെ വീടും വീട്ടുകാരുമായും സുജയുമായും ഉള്ള അവന്റെ ബന്ധവും ആപ്പീസിലെ കാര്യങ്ങളും മാത്രമല്ല മനുഷ്യന്റെ അസ്തിത്വവും, ആത്മീയതയും മാനവികതയും എല്ലാം അവൻ ചിന്തക്ക് വിധേയമാക്കുന്നുണ്ട്.
നല്ല എഴുത്തിന്റെ മികച്ച ഉദാഹരണമാണ് എം മുകുന്ദൻ എഴുതിയ ഹരിദ്വാരിൽ മണികൾ മുഴങ്ങുന്നു. പത്തു നാൽപത്തിയഞ്ചു വർഷങ്ങൾക്ക് മുൻപ് എഴുതിയിട്ടു പോലും ഇന്നും ഇതിലെ ഒരു വരി പോലും അപ്രസക്തമാകുന്നില്ല എന്നത് തന്നെയാണ് ഈ നോവലിന്റെ ഏറ്റവും വലിയ മികവ്. ആത്മാന്വേഷണത്തിന്റെ വഴികൾ എന്നും ഒന്ന് തന്നെയായിരുന്നു. ആ വഴിയിൽ എന്നും പച്ചപ്പുണ്ടാവും എന്ന് പ്രതിഭാശാലിയായ മുകുന്ദന് അന്നേ അറിയാമായിരുന്നു. കഴിഞ്ഞ ഏതാനും നൂറ്റാണ്ടുകളായി മലയാളത്തിൽ പുറത്തു വന്നു കൊണ്ടിരിക്കുന്ന ഏത് ഉത്തരാധുനിക നോവലുകളെക്കാളും പ്രമേയത്തിലും അവതരണത്തിലും അത്യന്താധുനികമാണ് ഈ നോവൽ.
ഹരിദ്വാരിന്റെ ദൃശ്യപരിസരം നൽകി വായനക്കാരന്റെ ഭാവനയിൽ പുതുമ നില നിർത്തുന്ന എഴുത്തുകാരൻ ചിന്തയുടെ ആഴക്കടലിലേക്കും വായനക്കാരെ കൂട്ടിക്കൊണ്ടു പോകുന്നുണ്ട്. കൃത്യം നൂറു പേജിൽ ഒതുങ്ങുന്ന ഒരു ചെറുനോവലിൽ എത്ര വിശാലമായ ലോകത്തെയാണ് എഴുത്തുകാരൻ വായനക്കാർക്ക് പരിചയപ്പെടുത്തുന്നത് എന്ന് നാം വിസ്മയിക്കും. ഒരു വരി പോലും അനാവശ്യമായില്ലാത്ത...ഒരു വാക്കു പോലും അസ്ഥാനത്തില്ലാത്ത കാച്ചിക്കുറുക്കിയ മികച്ച എഴുത്ത്. ഒപ്പം നല്ല ഭാഷയും. സുഖവും അനുഭൂതിയും പകർന്നു തരുന്ന നല്ല വായന. മലയാളത്തിലെ ക്ലാസ്സിക്കുകളിൽ ഒന്ന്. എം മുകുന്ദന്റെ മികച്ച രചനകളിലൊന്ന്.
രമേശൻ സ്വതന്ത്രമായ യുവത്വത്തിന്റെ പ്രതീകമാണ്. ഒരു പരിധി വരെ സുഖ ലോലുപതയിൽ മുങ്ങി വഴി തെറ്റിക്കൊണ്ടിരിക്കുന്ന യുവത്വത്തിന്റെ നേർപ്പകർപ്പ്. സിഗരറ്റ് കൊളുത്തി അമ്മയുടെ മുഖത്തേക്ക് പുകയൂതി വിടുന്ന, സ്വന്തം കാമുകിയെ സായിപ്പ് ബലാൽസംഗം ചെയ്യുന്നതായി ഭാവന കണ്ടു രസിക്കുന്ന രമേശന്റെ നന്മയിലേക്കുള്ള തിരിച്ചു പോക്ക് ഒരത്യാവശ്യം എന്ന നിലയിലേക്ക് വായനക്കാർക്ക് അനുഭവപ്പെടും. സ്വതന്ത്ര ഇന്ത്യയുടെ പ്രതീകം കൂടിയാണ് രമേശൻ. ഒരു സ്വാതന്ത്ര്യദിനത്തിലാണ് രമേശന്റെ തിരിച്ചുപോക്ക് എന്നത് ശ്രദ്ധിക്കപ്പെടാതെ പോകേണ്ട ഒന്നല്ല. "ആകാശത്തെ എത്തിപ്പിടിച്ചു നിൽക്കുന്ന കൂറ്റൻ കെട്ടിടങ്ങളുടെ ഇടയിലൂടെ രമേശൻ നടന്നു. ഗർഭപാത്രത്തിൽ നിന്ന് തുടങ്ങി ചിതയിലേക്കുള്ള നടത്തം. ഈ ഭൂമിയുടെ മുകളിൽ എവിടെയോ തനിക്കു വേണ്ടി ഒരു ചിത ഒരുങ്ങുന്നില്ലേ? ഒരു കെട്ടു വിറകും ഒരു തീപ്പെട്ടിക്കോലും തനിക്കു വേണ്ടി കാത്തിരിക്കുന്നില്ലേ?" ഇവിടെ രമേശൻ എന്ന വ്യക്തിയുടെ യാത്ര മാത്രമല്ല, ഇന്ത്യ എന്ന രാജ്യത്തിൻറെ യാത്ര കൂടി വിഷയമാവുന്നുണ്ട്. അമ്മ ഭാരതാംബ തന്നെയാണ്. ആ 'അമ്മക്ക് ലഭിച്ച സ്വാതന്ത്ര്യം എന്ന ശിശുവാണ് രമേശൻ. "ചരസ്സിന്റെ വിളറിയ പുകയ്ക്കിടയിൽ ഇരിക്കവേ രമേശൻ ഭൂതകാലത്തിലേക്കു യാത്ര ചെയ്തു. ഇരുപത്തിയാറു വർഷങ്ങൾക്കപ്പുറം എത്തിയപ്പോൾ അമ്മയുടെ ഗർഭപാത്രം മുമ്പിൽ കണ്ടു. ഈർപ്പമുള്ള ഞരമ്പുകൾ പടർന്നു കിടക്കുന്ന ചുവന്ന ചുമരുകൾ, നനവാർന്ന ചുവന്ന ഇരുട്ട് അവനെ വലയം ചെയ്തു. ആ ഇരുട്ടിൽ തല കീഴായി അവൻ ചുരുണ്ടു കിടന്നു." ഇവിടെ, ഇരുപത്തിയാറ് വർഷം എന്നത് സ്വാതന്ത്ര്യത്തിൽ നിന്ന് നോവലിന്റെ പിറവിയിലേക്കുള്ള സമയം കൂടിയാണ്. ഇരുട്ടിൽ തല കീഴായി കിടക്കുന്ന രമേശൻ അടിമത്വത്തിൽ അകപ്പെട്ട ഭാരതീയർ തന്നെയാണ്.
രമേശൻ പുരുഷനാണെങ്കിൽ അവന്റെ സ്ത്രീയാണ് സുജ. രമേശൻ ജീവിതമാണെങ്കിൽ മരണമാണ് സുജ. "സുജേ, മരണത്തിന്റെ കാലൊച്ചകൾ കേൾക്കുന്നു ഞാൻ." എന്ന് രമേശൻ പറയുമ്പോൾ അവൾ പറയുന്നു. "അത് എന്റെ കാലൊച്ചയാണ്." ജീവിക്കാനാഗ്രഹിക്കുന്ന രമേശനിലെ മരണവാഞ്ഛയാണ് അവൾ. രമേശൻ നൈര്മല്യമുള്ള വിശ്വാസിയാണെങ്കിൽ വിശ്വാസിന്റെ കച്ചവടക്കാരിയാവാൻ സുജക്ക് മടിയില്ല. "അമൃത്‌സറിലെ ഗോൾഡൻ ടെമ്പിളിൽ അയ്യായിരത്തിയൊന്നു രൂപ നേർച്ച നേർന്നിട്ടാണ് അവൾ പിറന്നത്. പണം കൊടുത്തിട്ടാണ് അവളെ വാങ്ങിയത്." രമേശൻ യാഥാസ്ഥികതയാണെങ്കിൽ മാറ്റമാണ് സുജ. വിപ്ലവമാണ് സുജ. "അവൾ ഹിപ്പികൾ ജനിക്കുന്നതിന് മുമ്പു ഹിപ്പിയായി, ചെഗുവാരയെ മരിക്കുന്നതിന് മുമ്പു തന്നെ ഹീറോയാക്കി. ഇപ്പോൾ അവളുടെ ചെ ഭ്രമം അവസാനിച്ചിരിക്കുകയാണ്. ഒരു സൂപ്പർ ചേയുടെ അവതാരവും കാത്തിരിക്കുകയാണവൾ, ഇപ്പോൾ." വളർച്ചയുടെ പടവിൽ രമേശൻ ദുശ്ശീലങ്ങൾക്ക് അടിമപ്പെട്ടെങ്കിൽ സുജ അതിന് നേരെ തിരിച്ചാണ്. അവളുടെ ബാല്യം തന്നെ നശീകരണ ത്വരയുള്ളതായിരുന്നു. "സിംഹത്തിന്റെ മുഖരൂപത്തിലുള്ള വായോടു കൂടിയ ഒരു സുരായി സുജ തിരഞ്ഞെടുത്തു. "പൈസ കൊടുക്കൂ രമേശ്." അവൻ പണം കൊടുത്തു. അവൾ ഒരു നിമിഷം സുരായിയുടെ ഭംഗി ആസ്വദിച്ചു നിന്നു. പിന്നീടു തിരക്ക് കുറഞ്ഞ ഒരു ഭാഗത്തു ചെന്ന്, മൺകുടം നിലതെറിഞ്ഞ് ഉടച്ചു. ചിതറിക്കിടക്കുന്ന സുരായിയുടെ നിരവധി തുണ്ടുകളിൽ നോക്കിക്കൊണ്ട് അവൾ പറഞ്ഞു. "ഞാനെന്റെ ശൈശവത്തിലേക്ക് തിരിച്ചുപോവുകയാണ്."" രമേശൻ അക്ഷമനും ആശയറ്റവനുമാണെങ്കിൽ ക്ഷമയോടെയുള്ള കാത്തിരിപ്പും പ്രതീക്ഷയുമാണ് സുജ. രമേശനും സുജയും രണ്ടല്ല. ഒന്നാണ്. പരസ്പര പൂരകം. നാനാത്വത്തിൽ ഏകത്വം. രണ്ടു പേർക്കും മാറി നിന്ന് ഒരു അസ്തിത്വമില്ല.
ഹരിദ്വാരിൽ രമേശനും സുജയും കണ്ടു മുട്ടുന്ന ഹനുമാൻ എന്ന റിക്ഷാക്കാരൻ ഇന്ത്യയുടെ നിഷ്കളങ്കമായ ആത്മാവാണ്. വലിയ കൊട്ടാരവും അതിൽ രാജ്ഞിയെപ്പോലെ ഒരു ഭാര്യയുമുണ്ടായിട്ടും അത്യാർത്തിയുടെ പിറകെ പോകുന്ന അവിനാശ് സ്വാർത്ഥതയാൽ വ്യഭിചരിക്കപ്പെട്ട ആണും പെണ്ണും കേട്ട രാഷ്ട്രീയത്തിന്റെ പ്രതിനിധിയാണ്.
ആത്മാവിനെയും രാജ്യത്തെയും നശിപ്പിക്കുന്ന തിന്മകളെ ഇല്ലായ്മ ചെയ്ത് നന്മയുടെയും വിശുദ്ധിയുടെയും വഴിയിലേക്ക് വ്യക്തികളോടും രാജ്യത്തിനോടും എഴുത്തുകാരൻ നടത്തുന്ന ശക്തമായ ആഹ്വനമാണ് ഈ നോവലിന്റെ കാതൽ.
"എന്നിലെ എല്ലാ പാപങ്ങളും കത്തിയെരിയുകയാണ് സുജേ. ഈ അഗ്നിയുടെ ചൂട് എനിക്കു താങ്ങാൻ വയ്യ." എന്ന് രമേശൻ പറയുമ്പോൾ വായനക്കാർ രമേശൻ ചെയ്ത തെറ്റുകളെന്ത് എന്ന് ഒരു കണക്കെടുപ്പിനായി ചിന്തിക്കും. "അവന് കുളിക്കാൻ വയ്യ. അവന് വസ്ത്രം മാറാൻ വയ്യ." "വിഷജ്വരം ബാധിച്ച ഒരു രോഗിയെപ്പോലെയായിരിക്കുന്നു അവൻ _ കാഴ്ചയിൽ." ഇതൊക്കെ സ്വതന്ത്രാനന്തര ഇന്ത്യയുടെ അലസതയുടെ ചിത്രങ്ങളാണ്. ഹരിദ്വാറിൽ രമേശൻ കണ്ടെത്തുന്ന ചുടേൾ മനുഷ്യന്റെയും രാജ്യത്തിന്റെയും പുരോഗതിയെ കാർന്നു തിന്നു നശിപ്പിക്കുന്ന അജ്ഞതയും ദാരിദ്ര്യവുമാണ്. തിന്മകളാണ്. "പാപത്തിന്റെ എംബോഡിമെന്റാണ് ഈ സത്വം. ഹരിദ്വാരിൽ മനുഷ്യർ നിത്യേന വന്നു കഴുകിക്കളയുന്ന പാപം മനുഷ്യരൂപം കൊണ്ടതാണ് ഈ ചുടേൾ." എന്ന് പറയുമ്പോഴും ഒരു രൂപ കിട്ടുന്ന ചുടേൾ നന്ദിയോടെ തിരിച്ചു പോകുന്നുണ്ട്. "ദേവന്മാരുടെ നാടായ ഈ ഹരിദ്വാരിൽ, സ്വർഗ്ഗത്തിന്റെ കവാടനാടായ ഈ ഹരിദ്വാരിൽ, ദൈവങ്ങളോടൊപ്പം ഒരു ഭൂതവും സഞ്ചരിക്കുന്നു. ദൈവങ്ങൾ തണുത്തുറഞ്ഞ വിഗ്രഹങ്ങളാണ്. ഭൂതമാകട്ടെ, രക്തത്തിലും മാംസത്തിലും ജീവിക്കുകയും ഭക്ഷണത്തിനു വേണ്ടി ഇരക്കുകയും ചെയ്യുന്നു. തണുത്തുറഞ്ഞ പ്രതിമകളേക്കാൾ ഇവൻ ജീവനുള്ള ഭൂതത്തെ ഇഷ്ടപ്പെടുന്നു..." എന്ന എഴുത്തു വിശ്വാസത്താൽ അന്ധരാകാതെ നമ്മുടെ രാജ്യം നേരിടുന്ന യഥാർത്ഥ പ്രശ്നങ്ങൾക്ക് പരിഹാരം കാണാനുള്ള ആഹ്വാനമാണ്. പ്രാർത്ഥിക്കാൻ കണ്ണടയ്ക്കുന്ന രമേശൻ അവനിലെ പ്രശ്നങ്ങളോ രാജ്യത്തെ പ്രശ്നങ്ങളോ കാണുന്നില്ല. മറിച്ച്, "ദേവീ, വിയറ്റ്നാമിലെയും ബയാഫ്രായിലെയും രക്തച്ചൊരിച്ചലുകൾ അവസാനിപ്പിച്ചാലും!" എന്ന് പ്രാർത്ഥിക്കുമ്പോൾ എഴുതിയ കാലത്തെ ഓർമപ്പെടുത്തുന്ന ഒരു കുറിപ്പിനപ്പുറം, ആർക്കെങ്കിലും 'ലോകം' ഞങ്ങളെന്നവകാശപ്പെടുന്ന പടിഞ്ഞാറിന്റെയും യു എന്നിന്റെയും ഇന്നത്തെ ചിത്രങ്ങൾ ഓർമ്മ വന്നാൽ തെറ്റു പറയാൻ പറ്റില്ല.
"ഹരിദ്വാരിന്റെ ആത്മാവായ വെള്ളപ്പശു കഴുത്തിൽ അണിഞ്ഞ പൂജാമണികൾ കിലുക്കിക്കൊണ്ടു രാത്രിയിലൂടെ സഞ്ചരിക്കുകയാണ്." "അത് പശുവല്ല. നന്മയുടെ എംബോഡിമെന്റാണ്." "സന്ന്യാസികളുടെയും തീർത്ഥാടകരുടെയും ഇടയിലൂടെ മണികിലുക്കിക്കൊണ്ട് വെള്ളപ്പശു മേഞ്ഞു നടക്കുകയാണ്....പാപമോക്ഷം ലഭിച്ച ആത്മാവു പോലെ." വ്യക്തി ജീവിതത്തിലും രാജ്യത്തിലും കാത്തു സൂക്ഷിക്കേണ്ട വിശുദ്ധിയും പ്രതീക്ഷയും മുന്നറിയിപ്പും...അതാണ് ഹരിദ്വാരിന്റെ സന്ദേശം.
"ഈ ദീപശിഖകളിൽ നിന്നും ഈ മണിനാദത്തിൽ നിന്നും രമേശനു മോചനമില്ല. ഒരിക്കലും." എന്നെഴുതി എം മുകുന്ദൻ നോവൽ അവസാനിക്കുമ്പോൾ ഒന്നുറപ്പ് ഈ വായനാനുഭവത്തിൽ നിന്ന് വായനക്കാർക്കും മോചനമില്ല. കാരണം രമേശനെയും സുജയെയും ഹരിദ്വാറിനെയും എല്ലാം അവർ വായിച്ചല്ല, അനുഭവിച്ചറിയുകയായിരുന്നു. ചിന്തയുടെ ഹോമകുണ്ഡങ്ങളിൽ അവർ സ്വയം ഉരുകുകയായിരുന്നു. 'ഹരിദ്വാരിൽ മണികൾ മുഴങ്ങുന്നു' എന്ന നോവൽ നൽകുന്ന നവീകരണത്തിന്റെയും പ്രതീക്ഷയുടെയും മുന്നറിയിപ്പിന്റെയും മണിനാദങ്ങൾ കാലം എത്ര മുന്നോട്ടു പോയാലും മലയാള ഭാഷ ഉള്ളിടത്തോളം മുഴങ്ങിക്കൊണ്ടിരിക്കും എന്നുറപ്പ്.
പോൾ സെബാസ്റ്റ്യൻ

Tuesday, March 31, 2020

കടമ്മനിട്ടക്കവിതയിലെ തിരിച്ചറിവുകൾ


 കടമ്മനിട്ട  കവിതയിൽ നിറങ്ങളെക്കുറിച്ചുള്ള ഒരു വലിയ തെറ്റിദ്ധാരണയുണ്ട് . അദ്ദേഹം കുറുപ്പിന്റെ കവിയാണ് എന്ന് നമുക്കറിയാം . എല്ലാ വെൺകളിയിട്ട ചുമരുകളിലും ഞാൻ എന്റെ അസ്ഥിക്കരി കൊണ്ട് ചിത്രങ്ങൾ വരയ്ക്കും എന്നു കടമ്മനിട്ടയാണ് പറഞ്ഞിട്ടുള്ളത് . ഇപ്പോൾ നാം ധരിക്കുന്നത് ഈ ലോകമാകെ വൃത്തികേടാക്കാൻ നടക്കുന്ന ഒരാളാണ് കടമ്മനിട്ട് എന്നാണ് ; പ്രകൃതിയെ ധിക്കരിക്കുന്ന , ജീവിതത്തെ ധിക്ക രിക്കുന്ന ഒരാളാണ് കടമ്മനിട്ട് എന്നാണ് . നാം ആലോചിക്കാത്തത് , എന്തിനാണ് ഈ വെൺകളി എന്നാണ് . നമ്മുടെ ജീവിതം ഒരു വെൺകളിയിട്ട ജീവിതമാണെന്നും ഈ വെൺകളിയിടയിൽ പല " ഇകേഷൻസും ' ഒളിഞ്ഞുകിടക്കുന്നുണ്ട് എന്നും പല പ്ലസും മെനസും ഉണ്ട് എന്നും പല വൈകൃതങ്ങളും ഉണ്ടെന്നും പല പാരതന്ത്ര്യത്തിന്റെ കണ്ണുനീരുണ്ട് എന്നും പല ക്രൂരതകളുടെ ചുകപ്പുകൾ ഉണ്ടെന്നും നാം തിരിച്ചറിയാതിരിക്കുകയും ഇങ്ങനെ തിരിച്ചറിയാതിരിക്കാൻ നാം നമ്മുടെ വീടുകളും ചുമരുകളും വെള്ളപൂശുകയും ചെയ്യുന്നു . വെള് പൂശുക , താറടിക്കുക എന്നീ പദങ്ങ ളുടെ ധർമ്മവും ചരിത്രവും അർത്ഥവും കടമ്മനിട്ടയ്ക്കറിയാം . അതുകൊണ്ട് അദ്ദേഹം പറയുന്നു താൻ ഈ വെൺചുമരുകളെല്ലാം കരിപൂശുമെന്ന് .

എന്താണ് ലോകത്തിന്റെ നിറം ? തനിനിറം ? ഇന്നത്തെ നാഗരികത നൽകിയിട്ടുള്ള ഉത്തരം അതിന്റെ നിറം വെളുപ്പാണ് എന്നാണ് . നിറത്തെ നിറം കൊണ്ടതിർക്കുവാനാണ് കടമ്മനിട്ടയുടെ ശ്രമം . അപ്പോൾ നിറം ചരിത്രത്തിന്റെ ഒരു " ഫൾക്രം ' ആയിത്തീരുന് ു ; ഒരു വഴിത്തിരിവ് . അത് നമ്മുടെ സംസ്കാരത്തെ കീഴ്മേൽ മറിക്കുന്ന ഒരു ഉപകരണമായിത്തീരുന്നു എന്നുപറയാം . അതുകൊണ്ട് വൈലോപ്പിള്ളിയെപ്പോലെ കടമ്മനിട്ടയും കറുപ്പിനെ സ്നേഹിക്കുകയും വെളുപ്പിനെ സംശയിക്കുകയും കാളിയെ സ്നേഹിക്കുകയും ഗൗരിയെ തിരസ്കരിക്കുകയും ചെയ്യുന്നു . ഗൗരി എന്നുവിളി ക്കുന്നത് ഉത്തരേന്ത്യയിൽ ഏറ്റവും ഇഷ്ടപ്പെട്ട ഒന്നാണ് . ഗൗരിയെ ത്യജിക്കു തയും കാളിയെ സ്വീകരിക്കുകയും ചെയ്യുമ്പോൾ നമ്മുടെ സംസ്കാരത്തിന്റെ ഗൗരീതത്വം ത്യജിക്കുകയും കാളിതത്വത്തെ അംഗീകരിക്കുകയുമാണ് കടമ്മനിട്ട ചെയ്യുന്നത് . ഇതാണ് നിറത്തിന്റെ രാഷ്ട്രീയം അഥവാ നിറത്തി ന്റെ ചരിത്രം .
 " കൂരിരുട്ടിന്റെ കിടാത്തി , യെന്നാൽ . സൂര്യപ്രകാശത്തിനും തോഴി

വൈലോപ്പിള്ളി കാക്കയെ സ്നേഹിക്കുന്നു :
“ ചീത്തകൾ കൊത്തിവലിക്കുകില്ല മേറ്റവും വൃത്തിവെടുപ്പെഴുന്നോൾ , കാക്ക നീ ഞങ്ങളെ സ്നേഹിക്കിലും കാക്കണം സ്വാതന്ത്ര്യമെന്നറിവോൾ . '

കാക്ക ' യിൽ കറുപ്പ് ചരിത്രത്തിന്റെ ഒരു നിറമായാണ് വരുന്നത് . കറുപ്പിനെപ്പറ്റി കടമ്മനിട്ട് എപ്പോഴൊക്കെ പറയുന്നുവോ അപ്പോഴൊക്കെ പറയുന്നത് , നമ്മു ടെ നാട്ടിൽ ഇപ്പോൾ അധർമ്മത്തിന്റെ നിറം വെളുപ്പായി രിക്കുന്നു എന്നാണ് . യഥാർത്ഥമായ ധർമ്മം കറുപ്പായിത്തീരുകയും യഥാർ . ത്ഥമായ അധർമ്മം വെളുപ്പ കൊണ്ട് മറച്ചതാണെന്നും കടമ്മനിട്ട മനസ്സിലാ ക്കുന്നു . അത് നാം വായിക്കുമ്പോൾ ഇന്ത്യാചരിത്രത്തിൽ , നമ്മുടെ സംസ്കാ രത്തിൽ വെൺകളിക്കും വെൺമാടങ്ങൾക്കും വലിയ സ്ഥാനമുണ്ടായിരുന്നു എന്നുംകൂടി ഓർക്കണം . പന്തളത്തു കേരളവർമ്മത്തമ്പുരാൻ ' കു ്മായമിട്ട് ഉന്നതമോടിയാർന്ന ഉന്നത മേടകൾ പരസഹസ്രം ' എന്നു പറഞ്ഞിട്ടുണ്ട് . കാളിദാസൻ , സൗധ സുധാ ധവളിതേ എന്ന് തന്റെ ആദർശനഗരത്തിലെ വീടുകൾക്ക് വെൺകളിയിടുകയുണ്ടായി . കാളിദാസൻ ലഡാക്കിൽനിന്നു വന്ന് ഉജ്ജയിനിയിൽ ജീവിക്കുകയും ഉജ്ജയിനിയിലുള്ള കളിക്കുന്നുകളിൽ കയറിമറിയുകയും അവിടെയുള്ള ഗുഹകളിൽ രതിലീലകളിൽ ആസ്വാദനം നടത്തുകയും ചെയ്തു , നവരത്നങ്ങളിൽ ഒരാളാണ് . അദ്ദേഹത്തിന്റെ ലോകം ശുഭമായിരുന്നു , സുന്ദരമായിരുന്നു . കാളിദാസന്റെ ലോകത്തെ ഏറ്റവും വലിയ പ്രശ്നം ഒരു സ്ത്രീയുടെ നഷ്ടപ്പെട്ട മോതിരം തിരിച്ചുകിട്ടുക എന്നതാ യിരുന്നു ; അതാണ് ശാകുന്തളത്തിലുള്ളത് .


കാളിദാസൻ , തന്റെ കാലത്തെ സംസ്കാരത്തെ വെള്ളയടിച്ചു കാണിച്ച തുപോലെ ഇന്നത്തെ ലോകത്തെയും വെള്ളയടിച്ചു കാണിക്കണം എന്നു വിശ്വസിക്കുന്ന കവികളുണ്ട് . അതേസമയം ഈ ലോകത്തെ തുണിയുരിച്ച് തൊലിയുരിച്ച് കാണിക്കുകയാണ് കവിധർമ്മം എന്നു വിശ്വസിക്കുന്നവ രുമുണ്ട് . ഇങ്ങനെ കവികൾ രണ്ടുതരത്തിലുണ്ട് എന്നും നമുക്കറിയാം . അതുകൊണ്ട് കാളിദാസൻ എല്ലാവർക്കും സ്വീകാര്യനും എല്ലാവർക്കും സമ്മാന്യനുമായ കവിയായിത്തീരുകയും മൃച്ഛകടികത്തിന്റെയും സ്വപ്ന വാസവദത്തത്തിന്റെയും കർത്താക്കൾ അത്രമേൽ പ്രശസ്തരല്ലാതായി ത്തീരുകയും ചെയ്തുവെന്ന് നാം ഇന്നറിയുന്നു . ഒരു കറുത്ത ജീവിതത്ത് , കറുത്ത കുട്ടികളെ , കറുത്ത ലോകത്തെ പുച്ചിച്ചുകൊണ്ടിരിക്കുന്ന ഒരു നാഗരികതയോടുള്ള പ്രതിഷേധം തീർച്ചയായും കടമ്മനിട്ട തന്റെ കവി തകളിൽ നിരന്തരം അവതരിപ്പിക്കുന്നുണ്ട് . അതാണ് കാട്ടാളൻ , കുറത്തി , കിരാതവൃത്തം തുടങ്ങിയ കവിതകളെഴുതി കാണിച്ചത് . പിന്നെ ശാന്തയും ഒരു നിറം , ഒരു തൂലിക ( താറും കുറ്റിച്ചലും ) കൊണ്ട് കടമ്മനിട്ട കവിതയെഴു തുമ്പോൾ സംഭവിക്കുന്നത് പൂശിയ നിറമെല്ലാം കാപട്യത്തിന്റെതാണെന്ന് അറിവിന്റെ വരവാണ് . മഴവില്ലുകൊണ്ട് കവിതയെഴുതിയവർ നമുക്കുണ്ട് . ജീവിതത്തിന്റെ കടലിൽ തൂലിക മുക്കിയാണ് താനെഴുതുന്നതെന്നാണ് വൈലോപ്പിള്ളി പറഞ്ഞത് . ഒരു ചൂലുകൊണ്ടാണ് കവിതയെഴുതുന്നത് എന്നുപറയുന്നതിന്റെ അർത്ഥം നമുക്കറിയാം . ഇതിന് ചരിത്രപരമായ അർത്ഥം തന്നെയാണുള്ളത് . " തോട്ടിയുടെ മകനി ' ൽ തോട്ടിയ്ക്ക് ഒരു ചൂലു ണ്ടായിരുന്നു എന്നും അവന്റെ കൈയിൽ ഒരു തൊട്ടിയുണ്ടായിരുന്നു എന്നും അതിലുള്ളത് നമ്മുടെ മാലിന്യമാണ് എന്നും അയാൾ ആ ചൂലുകൊണ്ട് വത്തിയാക്കുന്നത് നമ്മുടെ മാലിന്യമാണ് എന്നും പറയുവാനാണ് ഇവിടെ , പുരോഗമന സാഹിത്യപ്രസ്ഥാനമുണ്ടായത് . അങ്ങനെ ആ സാഹിത്യം നമ്മുടെ സമുദായത്തെ അട്ടിമറിക്കുകയും നമ്മുടെ എഴുത്തുപകരണങ്ങളെ മാറ്റിത്തീർക്കുകയും ന ്മുടെ സ്വർണ്ണപ്പേനകളെ അടിച്ചുതെറിപ്പിക്കുകയും അതിനു പകരമായി ഈ നാടിന്റെ ചരിത്രം , നാടിനെ വൃത്തിയാക്കുന്ന് തൂലിക കൊണ്ടുതന്നെ മുദ്രപ്പെടുത്തുകയും ചെയ്യുന്നു . ചൂല് തൂലികയാവു ന്നത് അങ്ങനെയാണ് . ചൂല് എന്നത് പുരോഗമനസാഹിത്യത്തിനുള്ള പേരാണെന്നും റിംബോവിനെ കക്കൂസ് കവിയെന്നും മുൻസിപ്പൽ കവി എന്നുമാണ് വിളിച്ചുകൊണ്ടിരുന്നത് എന്നും കൂടി ഓർക്കണം . ഇപ്പോഴും ആരെയെങ്കിലും ശകാ ിക്കണമെന്നു തോന്നുകയാണെങ്കിൽ തോട്ടിയെന്നു തന്നെയാണ് , ചൂലേ എന്നു തന്നെയാണ് വിളിക്കുക . ഗാന്ധിജി ഇത് മാറ്റി പ്പറയുകയും തോട്ടിപ്പണിയാണ് ലോകത്തിലെ ഏറ്റവും ശ്രേഷ്ഠമായ പണി എന്നു പ്രഖ്യാപിക്കുകയും ചെയ്ത രാഷ്ട്രീയനേതാവാണ് . ഇത്തരമൊരട്ടിമറി എഴുത്തുകാരൻ നടത്തുമ്പോൾ , അയാൾ തന്റെ തൂലികയായ ഈർക്കിൽ കൊണ്ട് , കരിഞ്ഞ എല്ലുകൊണ്ട് , ലോകത്തിന്റെ അവിശുദ്ധമായ ചിത്രം എഴുതുന്നു . അവിശുദ്ധം എന്ന പദം എന്താണ് ശ്ലീലം , എന്താണ് അശ്ശീലം എന്ന ചോദ്യം നമ്മുടെ മുമ്പിലേക്ക് കൊണ്ടുവരുന്നു . നമ്മുടെ അക്കാദമിക് പണ്ഡിതന്മാരെല്ലാം ശ്ലീലാശ്ലീലങ്ങളെക്കുറിച്ച് ചർച്ച ചെയ്തുനിർത്തിയതേയ ള്ളൂ . ഈ ചോദ്യങ്ങൾ കടമ്മനിട്ട എന്റെ കഫം ഞാൻ നിന്റെ മുഖത്തേക്ക് തുപ്പുന്നു എന്നു പറയുന്നു . ഇതത്ര സരളമായ കാര്യമല്ല . ഒരു ചെറുപ്പക്കാരൻ തന്റെ കാമുകിയെ , ഭാര്യയെ ചുംബിക്കുകയും " അധരമധുവിധുനാം ഭാഗ്യവന്തം സുഗന്ധീം ' എന്ന പഴയ ശ്ലോകം ഓർക്കുകയും പിറ്റേന്ന് ചങ്ങാതിയോട് ഇപ്പറയുന്നതെല്ലാം നുണയാണ് എന്ന് റിപ്പോർട്ട് ചെയ്യുകയും " അധരമധു എന്നുപറയുന്നത് വെറും ഉമിനീരു തന്നെയാണെന്ന് സ്ഥിരീകരിക്കുകയും ചെയ്യുന്നു . ഈ ഉമിനീര് എവിടെവെച്ച് മധുവായിത്തീരുന്നുവെന്ന് , ഈ വെറും ഉമിനീര് എവിടെവെച്ച് കലയായിത്തീരുന്നുവെന്ന് തീരുമാനിക്കു ന്നിടത്താണ് ലോകത്ത് ശിലം , അശ്ലീലം എന്ന വേർതിരിവ് ഉണ്ടാകുന്നത് . അപ്പോൾ നമ്മുടെ അനുഭവങ്ങളുടെ മൂല്യത്തെക്കുറിച്ചുള്ള ഒരു പുനർവിചാര ത്തിലേക്ക് നാം എത്തിച്ചേരുന്നു

 “ നീയൊട്ട വിയർക്കുന്നുപോലുമില്ലല്ലോ നിന്റെ വിയർപ്പിന്റെ നനവുപോലുമെന്റെ
ചുണ്ടുനനയ്ക്കാനില്ലല്ലോ "
എന്ന് കടമ്മനിട്ട് ചോദിക്കുന്നു .
“ ഒരു നെടുവീർപ്പെങ്കിലുമയച്ച് ഈ നിർവ്വികാരത് നീ ഭഞ്ജിക്കുക " ( ശാന്ത )

എന്ന് കടമ്മനിട്ട് പറയുന്നു . അത് ശാന്തയുടെ നിർവികാരതയാകാം , മൗനമാകാം . ചരിത്രത്തിന്റെ മൗനമാകാം . അതിന്റെ വിയർപ്പ് ഒരു പുണ്യവി സ്തുവായിത്തീരുന്നു . ' കാക്ക ' യിൽ വൈലോപ്പിള്ളി നമ്മുടെ നാട്ടിൽ ഏറ്റവും വിശുദ്ധിയുള്ള വസ്ത പശുവിന്റെ ചാണകമാണെന്ന് ഗുരുത്വദോഷിയായി പറഞ്ഞിട്ടുണ്ട് . എന്തുകൊണ്ടാണ് ചാണകം തളിക്കുമ്പോൾ ശുദ്ധിയാക ന്നത് , അശുദ്ധി ശുദ്ധിയാകുന്നത് എന്ന് സാംസ്കാരികമായ , ചരിത്രപരമായ ഒരു ചോദ്യമാണ് . വിയർപ്പിൽ നിന്നു മോചനം നേടുകയാണ് നിങ്ങളുടെ കാമുകത്വത്തിന് ആവശ്യം എന്നു പരസ്യം ചെയ്യുന്ന ഒരു സോപ്പുക മ്പനിയുടെ മുമ്പിൽ , ഒരു നാഗരികതയുടെ മുമ്പിൽ ഇന്നു നിന്നെ ഞാൻ കൂടെ കൊണ്ടുപോവുകയില്ല . നിനക്ക് വിയർപ്പുനാറ്റമുണ്ട് എന്നുപറയുന്ന " ടോയ്ലെറ്റ് പരസ്യങ്ങള്ടെ മുമ്പിൽ നിന്നുകൊണ്ട് ഒരു നാഗരികതയെ വെല്ലുവിളിച്ചുകൊണ്ടാണ് നിനക്ക് ഒന്നു വിയർക്കുകപോലും ചെയ്യുന്നില്ലേ എന്നു ചോദിക്കുന്നത് . ഇത് കടമ്മനിട്ട് മാത്രം പറഞ്ഞതല്ല , കൊടിയ യുദ്ധി ക്കളത്തിനു നടുവിൽ നിന്നുകൊണ്ട് , യുദ്ധം ചെയ്തുകൊണ്ടിരിക്കുമ്പോൾ , ജോസഫൈൻ , നീയിന്നു കുളിക്കരുത് , ഞാൻ നിന്റെ അടുത്തേക്ക് വരുന നുണ്ട് എന്നു പറഞ്ഞയച്ചത് നെപ്പോളിയൻ എന്ന ലോകപ്രസിദ്ധ യോദ്ധാവായിരുന്നു . അശ്ശീലത്തിന്റെ തത്വശാസ്ത്രം ഇവിടെയൊക്കെയുണ്ട് . നിങ്ങൾ അശ്ലീലത്തെക്കുറിച്ച് ചർച്ച ചെയ്യുമ്പോൾ ശ്ലീലാശ്ലീലങ്ങളുടെ ചരി ത്രപരമായ , നരവംശശാസ്ത്രപരമായ പ്രശ്നം അന്വേഷിക്കുന്നില്ല എന്നാണ് അർത്ഥം . ഒരു ശിശുവായ കവി , ഒരു കടിഞ്ഞൂൽ പൊട്ടനായ കവി ( പൊട്ടന്റെ ഗുണം പൊട്ടൻ മാത്രമേ ഈ നാട്ടിൽ മിടുക്കനാകുന്നുള ളു എന്നാണ് ) ഈ നാട്ടിൽ തന്നെ ഓമനിച്ചു വളർത്തിയ അച്ഛനും അമ്മയും ഒരു വാക്കേ തന്നിട്ടുള്ളുവെന്നും അത് അരുത് എന്നതാണെന്നും എഴുതി . വീട് എന്നത് ചുമരുകളുള്ള ശൂന്യതയാണ് എന്നും നഗരം എന്നത് പാതാളങ്ങൾ കെട്ടി പ്പടുത്ത ഒരു അഭയസ്ഥാനമാണ് എന്നും ഇതൊരു വ്യാകരണത്തെറ്റാണ് എന്നും കടമ്മനിട്ട് അറിഞ്ഞിരുന്നു . അതുകൊണ്ട് എന്റെ അച്ഛനും അമ്മയും എന്നെ പഠിപ്പിച്ച പുണ്യപദം അരുത് എന്ന പദം , ഈ അരുതിൽനിന്നും രക്ഷപ്പെടാൻ എന്താണ് വഴി എന്ന കടമ്മനിട്ടയുടെ ബോധം തന്റെ വീടു വിടുവാനും നാടു വിടുവാനും തന്റെ പരിമിതങ്ങളായ അനുഭവങ്ങൾ ഉപേ ക്ഷിക്കുവാനും രാത്രികാലങ്ങളിൽ ഉണർന്നിരിക്കുവാനും രാത്രിയിൽ ഒരു ലോകമുണ്ടെന്നറിയുവാനും കഴിഞ്ഞു എന്ന് നാം മനസ്സിലാക്കുന്നു . ഇന്ന് അദ്ദേഹത്തോട് അരുത് എന്നുപറയുവാൻ ആരുമില്ല . ഉപദേശങ്ങൾ കേശ ക്കുന്ന ആളുകളേയുള്ളൂ . അദ്ദേഹം താണ്ടിയ നിമോന്നത ഭൂമികളെക്കുറിച്ച് , അനുഭവസ്ഥലികളെക്കുറിച്ച് ഇന്നു നാം അയവിറക്കുക മാത്രമാണ് ചെയ്യു ന്നത് . ശരിയും തെറ്റും ചോദ്യം ചെയ്യപ്പെടുന്ന , ശീലാശ്ലീലങ്ങൾ ചോദ്യം . ചെയ്യപ്പെടുന്ന , വ്യാകരണങ്ങൾ ചോദ്യം ചെയ്യപ്പെടുന്ന ചില മൗലികമായി സന്ദർഭങ്ങൾ ലോകത്തുണ്ട് . കുമാരനാശാന്റെ എല്ലാ കൃതികളിലും സ്നേഹം കാണുവാനാണ് നമ്മുടെ അധ്യാപകർക്ക് താല്പര്യം . പക്ഷേ , ആശാൻ പാടിയതെല്ലാം തെറ്റായ പ്രേമങ്ങളെക്കുറിച്ചാണ് എന്നും സ്നേഹത്തിന്റെ വൃത്തഭംഗങ്ങളെക്കുറിച്ചാണ് എന്നും ഒരു സന്യാസിയുടെ പ്രേമം , ഒരു ഭാര്യ യ് മൂന്നാമതൊരാളോട് തോന്നുന്ന പ്രേമം , ഒരു മാതംഗിക്ക് ബുദ്ധഭിക്ഷവി നോട് തോന്നുന്ന പ്രേമം , ഒരു വേശ്യയ്ക്ക് സാക്ഷാത്കരിക്കുവാൻ കഴിയുന്ന യഥാർത്ഥപ്രേമം - ഇങ്ങനെ നമ്മുടെ പ്രേമത്തിന്റെ യഥാർത്ഥ സന്ദർഭങ്ങളെ ഊട്ടി വളർത്തുകയല്ല  , തകർത്തുകളയുകയാണ് ആശാൻ ചെയ്തതെന്ന് നമുക്കറിയാം . നേരത്തെ നാം അറിഞ്ഞതൊന്നും അനുരാഗമല്ല എന്നറി യുവാൻ ആശാന്റെ കവിത ഒരവസരം തന്നു . ഇതൊരു അർത്ഥഭേദമാണ് . അതായത് നാം ഇതുവരെ താമസിച്ചിരുന്നത് യഥാർത്ഥവീട്ടിലല്ലാ എന്നും . ഇതൊരു നുണയാണ് എന്നും നമുക്കിനി വീട്ടിലേക്ക് പോകാം എന്നും പറയാനുള്ള ഒരു ശ്രമമാണ് ആശാൻ നടത്തിയത് . ഇങ്ങനെ അനുരാഗ് ത്തിന്റെ ഒരു പുതിയ വീട് ആശാൻ നമുക്ക് കാണിച്ചുതന്നു . ജീവിതത്തിലെ ഏറ്റവും വലിയ ദുരന്തം സ്നേഹം സാക്ഷാത്കരിക്കപ്പെടുന്നില്ല എന്നതാ ണെന്ന് ആശാൻ കേരളത്തിലെ യുവാക്കൾക്ക് മനസ്സിലാക്കിക്കൊടുത്തു . ഇത്തരത്തിലുള്ള ഒരു മൂല്യമാറ്റം കടമ്മനിട്ടയുടെ കവിതകളിലുണ്ട് . നമ്മുടെ മൂന്നു കവികളിലുമുണ്ട് . ചങ്ങമ്പുഴയിലും വൈലോപ്പിള്ളിയിലും കടമ്മനിട്ട യിലും . അവരുടെ മൗലികമായൊരു വ്യത്യാസം മൂന്നു താളങ്ങളിൽ മൂന്ന് ശബ്ദങ്ങളിൽ പാടിക്കൊണ്ടിരുന്നു എന്നതാണ് .

സംസ്കാരത്തെ ചോദ്യം ചെയ്യൽ എല്ലാ വലിയ കവികളിലും കാണാം . ഒരധ്യാപകൻ , ആചാര്യൻ , നേതാവ് തലയ്ക്കു മുകളിൽ കൈവച്ചനുഗ്രഹിക്കു മ്പോൾ അതിന്റെ ഒരർത്ഥം നീയന്റെ കൈപ്പത്തിക്കുമുകളിൽ വളരരുത് എന്നാണ് . സംസ്കാരത്തിന്റെയും ചടങ്ങുകളുടെയും ഈ വൈപരീത്യം മനസ്സിലാക്കുമ്പോൾ കവി അവിശ്വാസിയായിത്തീരുന്നു . അയാൾ നില നിൽക്കുന്ന നാഗരികതയുടെ ശത്രുവായിത്തീരുന്നു . ഈ വൈപരീത്യമാണ് , നിലനിൽക്കുന്ന നാഗരികതയോടുള്ള ശത്രുതയാണ് കടമ്മനിട്ടയുടെ കവി തയിലുടനീളമുള്ളത് . അതുകൊണ്ടാണ് അദ്ദേഹം സെക്സിനെപ്പറ്റി പറയു ന്നുവെന്ന് പലരും ആക്ഷേപിക്കുന്നത് . ഇത് ആത്മവഞ്ചനയുടെ ഭാഗമാണ് . നാം വസ്ത്രധാരണത്തിൽ എത്രമാത്രം താല്പര്യം കാണിക്കുന്നുവോ അത്ര യധികം നമ്മുടെ ഞരമ്പുകൾ ദുർബ്ബലമാണ് എന്ന് മാത്രമേ അതുകൊണ്ട് അർത്ഥമാകുന്നുള്ളൂ . നമ്മുടെ ഞരമ്പുകളെ നാം ഭയപ്പെടുന്നത് കൊണ്ടാണ് നാം വസ്ത്രങ്ങളെ ആശ്രയിക്കുന്നത് എന്ന് ഒരു കവി മനസ്സിലാക്കുമ്പോൾ ഈ വസ്ത്രത്തിന് മറ്റൊരു വലിയ അർത്ഥമുണ്ടായിത്തീരുന്നു . വസ്ത്രം എന്നത് സത്യത്തെ മൂടുന്ന ഒരു വലിയ വസ്തവുമാണ് . ചരിത്രത്തെ മൂടിവെക്കുന്ന വലിയൊരു വസ്ത്രവുമാണ് . ചാരിത്രവതിയായ ഒരു വനിത തന്റെ ഭർത്താ വിൻ മാത്രം സ്വന്തം ശരീരം കാട്ടിക്കൊടുക്കുന്നതുപോലെ ഒരു കവിത യഥാർത്ഥ സഹൃദയനുമാത്രം തന്റെ സ്വത്വം കാണിച്ചുകൊടുക്കുന്നു എന്നത് രതീയ ആലങ്കാരികശാസത്തിലെ ഒരു മർമ്മമാണ് . ഓരോരുത്തർക്ക് മാരോന്നാണ് നഗ്നത . വാസ്തവത്തിൽ ശരീരത്തിന്റെ ഏതു ഭാഗമാണ് മൂടിവെയ്ക്കേണ്ടത് എന്നതിനെക്കുറിച്ചുള്ള അഭിപ്രായമാണ് നഗ്നത . ഓരോ വാക്കും ഓരോ ഒത്തുതീർപ്പാണെന്ന് ഒരു കവിയറിയാം . ഒരു കവിത തന്റെ വസം ഊരിക്കളയുമ്പോഴും തന്റെ ശരീരം കാണിക്കാൻ വിഷമിക്കുമ്പോൾ അയാൾ സ്വീകരിക്കുന്ന അടിക്കുപ്പായത്തിനാണ് കവിത എന്നുപറയുന്നത് . അതിൽ അയാൾ ചിലപ്പോൾ വളരെ പരുഷമായ വാക്കുകൾ ഉപയോഗിച്ചു . എന്നുവരാം . പുലയാടി എന്നും കഴുവേറി എന്നുമുള്ള വാക്കുകൾ കടമ്മനി ട്ടയ്ക്ക് പ്രിയപ്പെട്ടതാണ് . കാരണം , നമ്മുടെ സംസ്കാരത്തിന്റെ ഒരു പ്രഭവം പുലയാട്ടാണ് . ഇത് വർഗ്ഗങ്ങളുടെ സങ്കരത്തിന്റെ അർത്ഥമാണ് .

കവിത നഗ്നതയുടെ ദർശനമാണ് എന്ന് ഇന്ത്യൻ കവികൾക്കും അറിയാമായിരുന്നു . കവിത മനുഷ്യവർഗ്ഗത്തിന്റെ അടിക്കുപ്പായമാണ് എന്ന് ഇന്ന് നാം തിരിച്ചറിയുന്നു . കവിത ശരീരത്തോടൊട്ടിക്കിടക്കുക യും നിങ്ങളുടെ ശരീരം എത്ര മെലിഞ്ഞതാണ് , എത്ര കൊഴുത്തതാണ് , എത്ര വിരൂപമാണ് , എത്ര സുന്ദരമാണ് എന്ന് കാണിച്ചുകൊടുക്കുകയും ചെയ്യുന്നു . സത്യത്തിന്റെ ശരീരത്തോട് ഏറ്റവും ഒട്ടിക്കിടക്കുന്ന വസ്ത്രത്തി നാണ് നാം കവിത എന്നു പറയുന്നത് . കടമ്മനിട്ടയും സത്യം പറയുവാൻ വാക്കുകൾ അന്വേഷിച്ചു പോകേണ്ടിവരുന്നു . എല്ലാ വാക്കുകളും കളവാണ് എന്ന് കടമ്മനിട്ടയറിയാം . വാക്കുകൾ കാരണവന്മാരുണ്ടാക്കിയതാണ് ; അതിനൊരുപാട് അർത്ഥങ്ങളും അനർത്ഥങ്ങളുമുണ്ട് . താൻ ഒരു വാക്ക് തിരഞ്ഞെടുക്കുമ്പോൾ തന്റെ അനുഭവത്തിന് ഒരു കൂടുണ്ടാക്കുകയാണ് എന്ന് കടമ്മനിട്ടയ്ക്കറിയാം . തന്റെ അനുഭവത്തിന്റെ നാഗത്തിന് , നരിക്ക് , സിംഹത്തിന് ഒരു കൂടുണ്ടാക്കുകയാണ് . ഈ കൂട് എത്രത്തോളം കൂടല്ലാതാ ക്കാം എന്നു ശ്രമിക്കുക മാത്രമാണ് ഒരു കവിയുടെ തലയിലെഴുത്ത് എന്നും കടമ്മനിട്ടയ്ക്ക് അറിയാം .

ഓരോ കവിതയിലൂടെയും തന്റെ ജീവിതത്തിലെ മഹാദുരിതമയമായ ദിനങ്ങളിലൂടെയാണ് കടന്നുപോകുന്നത് എന്നു കവികൾക്കറിയാം . കാരണം മാന്യത വളരെ വൈകി വരുന്നതും അംഗീകാരം കൊണ്ടുവരു ന്നതു . അംഗീകാരം പലപ്പോഴും അലസത കൊണ്ടുവരുന്നതുമായ ഒരനുഭ വമാണ് . എല്ലാ കവികൾക്കും ഇത് സംഭവിച്ചുകൊണ്ടേയിരിക്കും . പക്ഷേ , അതിൽ ചില പ്രശ്നങ്ങളുണ്ട് . കുറത്തിയിൽ , കാട്ടാളനിൽ , ശാന്തയിൽ കടമ്മനിട്ട ഉന്നയിക്കുന്നത് ഉല്പാദനത്തിന്റെ പ്രശ്നമാണ് ; ഈ ലോകം ആരുടേതാണ് എന്ന ചോദ്യത്തിനുള്ള ഉത്തരവും . ഈ ലോകം വൃത്തിയാ ക്കുകയും അഭിലഷണീയമാക്കുകയും ജീവിതവ്യമാക്കുകയും ചെയ്ത ജനങ്ങ് .ളിൽ നിന്ന് അവരുടെ അദ്ധ്വാനം കൊണ്ട് അല്പം ക്ഷീണം സംഭവിച്ചി സന്ദർഭത്തിൽ ആയുധങ്ങൾ അട്ടിമറിക്കുകയും ആയുധങ്ങൾ കൃഷിക്കുള്ള ഉപകരണങ്ങളടായിത്തീരുന്നതിന് പകരം മർദ്ദനത്തിനുള്ള ഉപകരണ് മായിത്തീരുകയും ആരോ നമ്മുടെ തലയ്ക്കു മുകളിലിരുന്ന് പണ്ടാരഭരണം ' നടത്തുവാൻ ആരംഭിച്ചു എന്നും കടമ്മനിട്ട് മനസ്സിലാക്കുന്നു . പരിക്ഷീണനും വഞ്ചിക്കപ്പെട്ടവനുമായ തൊഴിലാളിയിൽ നിന്ന് മേലാളന്മാർ അധികാരം പിടിച്ചെടുക്കുയും ചെയ്യുന്നതിനെക്കുറിച്ച് ചരിത്രത്തിന്റെ ബോധം തന്റെ നുണയുടെ തത്വശാസ്ത്രത്തിൽക്കൂടി അവതരിപ്പിക്കുകയുമാണ് കടമ്മന നിരന്തരമായി ചെയ്തുപോരുന്നത് .

തന്റെ അമ്മയെ നേടിയെടുക്കുവാനുള്ള ഒരു മകന്റെ മോഹമാണ് കടമ്മ തി തന്റെ കവിതയിൽ പ്രകടിപ്പിക്കുന്നത് . ഇതിന്റെ അർത്ഥം , അദ്ദേഹം തന്റെ അമ്മയെ നേടിയെടുക്കുവാൻ ശ്രമിച്ചു എന്നല്ല . തന്റെ ദേവിയെ തന്റെ നാടിനെ , തന്റെ ലോകത്തെ നേടിയെടുക്കുവാൻ ശ്രമിച്ചു എന്നാണ് . അതിന്നർത്ഥം ഇവിടത്തെ ദളിതവർഗ്ഗം , മർദ്ദിതവർഗ്ഗം അവരുടെ നഷ പ്പെട്ട മാതാവിനെ തിരിച്ചെടുക്കുവാൻ ആഗ്രഹിക്കുന്നു എന്നാണ് . എന്റെ അമ്മയെ എനിക്കു വേണം , എന്ന് അച്ഛനോടു പറയുന്ന , അധികാരിയോട് പറയുന്ന ഒരു മകൻ വാസ്തവത്തിൽ ലോകത്തിലെ ആദ്യത്തെ വിപ്ലവകാരി യാണ് എന്ന് മനഃശാസ്ത്രത്തിന്റെ ഭാഷയിൽ സാധാരണ പറഞ്ഞു വരാറുണ്ട് . അങ്ങനെ ചരിത്രത്തിലെ ഈഡിപ്പൽ പ്രമേയത്തെ ദേവിയുടെ ഭൂമിയുടെ പുഷിണിയായ ഭൂമിയുടെ അവകാശി ആരാണ് എന്ന ചോദ്യത്തെ കടമ്മനി ട്ട അശ്ലീലഭാഷയിലല്ല അവതരിപ്പിക്കുന്നത് . നമുക്കെല്ലാവർക്കുമറിയാവുന്ന സാമാന്യതത്വം ഇവിടുത്തെ കാവുകളിൽ , ഇവിടുത്തെ ദേവീക്ഷേത്രങ്ങളിൽ നടത്തുന്ന കർമ്മങ്ങൾ എല്ലാംതന്നെ ആദിമരതിക്രിയയുടെ ആവർത്തന ങ്ങളാണ് എന്ന് നാം മറന്നുപോയതുകൊണ്ടുമാത്രം തോന്നുന്ന ഒരു തെറ്റി ദ്ധാരണയാണ് . ഒരു ദിവസം കാവുതീണ്ടുകയും ഏഴുദിവസം അടച്ചിടുകയും ഏഴ് ദിവസത്തിനുശേഷം തുറക്കുകയും ചെയ്യുന്ന ഒരു കാവിൽ അനുഷ്ഠിക്ക പ്പെടുന്നത് പ്രാകൃതമായ രതിക്രിയയുടെ ( fertility right ) ആവർത്തനമാണ് എന്ന് നാം തിരിച്ചറിയുമ്പോൾ ഇത് വളരെ സരളമായ ഒരു കാര്യമാണ് . എല്ലാ പാട്ടുകളിലും പാടുന്നത് ദേവിക്ക് ആർത്തവമായി എന്നാണ് . ഈ ഋതുചക്രത്തിൽ കൂടി വീണ്ടും വസുന്ധര തന്റെ മക്കളെ പോറ്റാൻ സമർത്ഥ യായിത്തീരുകയും ഊഷരഭൂമി ഉർവരയാകുകയും ചെയ്യുന്ന ഈ പ്രവർത്ത നത്തെ ഒരു രതിക്രിയയായി കാണുന്ന നമ്മുടെ ആദിമ മനസ്സിന് ഇതിൽ സാമാന്യമല്ലാത്ത ഒന്നും തന്നെയില്ല . ഇത് എടുത്തുപറയുവാൻ കാരണം , കടമ്മനിട്ടയെ സംബന്ധിച്ചിടത്തോളം ആവർത്തിച്ചുള്ള തെറ്റിദ്ധാരണകൾ ക്കിടയാക്കിയിട്ടുള്ള ഒരു കാര്യമാണിതെന്നുള്ളതുകൊണ്ടാണ് . അദ്ദേഹം ശരീരത്തെ , മുലകളെ നാഭിയെ , നെഞ്ചിനെ , ഉല്പാദനേന്ദ്രിയങ്ങളെപ്പോലും തന്റെ കവിതയിൽ വിന്യസിച്ചു . നാം മുലകുടിക്കും എന്നു പറയുമ്പോൾ നിറഞ്ഞ കള്ളിൻകുടങ്ങൾ പോലെയുള്ള മുലകൾ ഞാൻ കുടിക്കും എന്നു പറയുമ്പോൾ അത് അശ്ലീലമായി തോന്നുന്നത് മുലകളുടെ ഒരർത്ഥം മാത്രമേ നമുക്കറിയു എന്നതിനാലാണ് . മലർന്നു കിടക്കുന്ന ഭൂമിയുടെ രണ്ടു മുലകളായി പർവ്വതങ്ങളെ വർണ്ണിച്ച കാളിദാസന് അറിയാമായിരുന്ന രതി രൂപങ്ങളായ മുലകളെക്കുറിച്ചു മാത്രമേ നമുക്കറിയാവു . മുലയുണ്ടു വളർന്ന ഒരു കുഞ്ഞിന്റെ ഓർമ്മ നമുക്കു നഷ്ടപ്പെട്ടുപോയി . ഇത് നമ്മുടെ തെറ്റാണ് , കവിയുടെ തെറ്റല്ല എന്ന് തിരിച്ചറിയാൻ നാം വളരെ സമയമെടുക്കും . മുല ന്നത് ഭക്ഷണമാണെന്നും ഈ മുല കുടിക്കുവാൻ അവകാശപ്പെട്ടത് ആരാണ് എന്നും ഉള്ള ചോദ്യം ഒരു ലൈംഗികമായ ചോദ്യമല്ല . ലോക തിന്റെ ഉടമാവകാശത്തെപ്പറ്റി , ലോകത്തിന്റെ പാലുറ്റവാൻ ആർക്കാണ് ധികാരം എന്നതിനെപ്പറ്റിയുള്ള മൗലികമായ ചോദ്യമാണത് . നമ്മുടെ മനസ്സിൽ സ്ഥിരമായി ഊട്ടിയുറപ്പിച്ചുപോന്ന ലൈംഗിക ഭാവബന്ധങ്ങൾ കൊണ്ടാണ് ഇത് അശ്ലീലമായി തോന്നുന്നത് . ഇത് തിരിച്ചറിയുമ്പോൾ നത്തെ ഞെട്ടിച്ച് യാഥാർത്ഥ്യങ്ങളിലേക്ക് ഉണർത്തുവാനുള്ള ശ്രമമാണ് കടമ്മനിട്ട തന്റെ കവിതകളിൽ ചെയ്തുകൊണ്ടിരിക്കുന്നത് എന്ന് മനസ്സി ലാകും . ഭൂമിയുടെ മുല കുടിക്കുന്ന ഒരു കുട്ടി വായ് തുറക്കുമ്പോൾ അവന്റെ വായിൽ മണ്ണു കാണുന്നു . ഇങ്ങനെ വായ് തുറന്ന കണ്ണന്റെ വായിൽ മണ്ണ് കാണുന്നതുകൊണ്ട് നാം അവൻ മുലകുടിക്കുന്ന ഒരു കുട്ടിയാണെന്ന് വിധിയെഴുതി തളളി . അതുകൊണ്ട് ഈ ചോദ്യം , അശ്ലീലം എന്നു നാമീ പറയുന്ന ചാദ്യം ഭൂമിയാകുന്ന അമ്മയെക്കുറിച്ച് . ഭൂമിയുടെ അവയവങ്ങ ളെക്കുറിച്ചുള്ള മൗലികമായ തർക്കം അവതരിപ്പിക്കുവാനുള്ള മാർഗ്ഗമായി കടമ്മനിട്ട ഉപയോഗിക്കുന്നു . ജീവിതത്തെ അദ്ദേഹം ഒരു രതിക്രിയയായി കാണുന്നു എന്നു നാം തിരിച്ചറിഞ്ഞു . ജീവിതത്തെ അദ്ദേഹം അതിന്റെ പാരി മ്യത്തലാവിഷ്കരിക്കുന്നത് രതിക്രിയയിൽ കൂടിയാണ് . നിന്നിൽ ചേർന്നു മയങ്ങാനുള്ളതാണ് എന്റെ ജീവിതം എന്ന രതിപരിമളമുള്ള വരികൾ വായിക്കുമ്പോൾ നാം അതിന്റെ ആധുനികമായ അർത്ഥങ്ങളിലേക്ക് പോകാതിരിക്കുകയും ഒരു സ്ത്രീയുടെ സ്പർശം മനുഷ്യന്റെ ആദ്യത്തെയും അവസാനത്തെയുമായ സാമൂഹികബന്ധമാണ് എന്ന് തിരിച്ചറിയുകയും ഒരു സ്ത്രീ സ്പർശിക്കുമ്പോഴാണ് പുരുഷൻ പുരുഷനായിത്തീരുന്നത് എന്നും , ഒരു പുരുഷൻ സ്പർശിക്കുമ്പോഴാണ് സ്ത്രീ സ്ത്രീയായിത്തീ ുന്നത് എന്നും പുരുഷന്റെയും സ്ത്രീയുടെയും സമ്മേളനത്തിൽനിന്നാണ് ജീവിതം കിളിർ ക്കുന്നത് എന്നുമുള്ള സാമാന്യമായ ജീവിതതത്വത്തെ നമ്മുടെ നാഗരികത മൂടിവെയ്ക്കുന്നു . അതിനെ അശ്ലീലം എന്നു വിശേഷിപ്പിക്കുകയും ചെയ്യുന്നു . വാസ്തവത്തിൽ അനുരാഗമെന്നുള്ളത് , സ്ത്രീപുരുഷ ശാരീരികബന്ധമെന്നു ള്ളത് കവിത പോലെയുള്ള ഒരു ബന്ധമാണെന്നും അത് പരിമിതമായ ഒരു ബന്ധമല്ലെന്നും അന്യോനം അർത്ഥം കൊടുത്തുകൊണ്ടിരിക്കുന്ന ബന്ധി മാണെന്നും നാം മനസ്സിലാക്കണം . അതുകൊണ്ട് കുമാരനാശൻ സീതയെ ക്കൊണ്ട് പലതു ചിന്തിപ്പിച്ചപ്പോൾ പഞ്ചവടിയയിൽ രാമൻ എന്നോട് ഒരു മൃഗത്തെപ്പോലെയാണല്ലോ പെരുമാറിയിരുന്നത് എന്നു പറയിക്കുന്നത് . ഇന്ന് രാജാവായ , ഉദ്യോഗസ്ഥനായ , കമ്പനി എക്സിക്യട്ടിവായ രാമന് എന്നെ തിരിഞ്ഞുനോക്കാൻ സമയമില്ല എന്നാണ് പറയുക . സീതയും അങ്ങനെ അനുസ്മരിക്കാമെങ്കിൽ രതിയാണ് ജീവിതമെന്നും രതിയുടെ വികാസമാണ് , സുരഭിലമായ വളർച്ചയാണ് ചരിത്രം എന്നും തിരിച്ചറിയുന്നി ഒരു കാലകാരൻ തന്റെ കവിതയെ അല്ലെങ്കിൽ ചരിത്രത്തെ പച്ചനിറം കൊണ്ടെഴുതുന്നു എന്നുപറയാം . അതായത് ഒരു നാട് നശിച്ചിട്ടുണ്ടോ എന്ന് റിയാനുള്ള പലമാർഗ്ഗങ്ങളിൽ ഒന്ന് കടയിൽ പോയി നോക്കുകയാണ് , | മായം ചേർത്തിട്ടുണ്ടോ എന്ന് . വ്യഭിചാരശാലയിൽ പോയി നോക്കുകി യാണ് . ' ശബ്ദങ്ങളി ' ൽ ബഷീർ പരിചയപ്പെടുത്തുന്നത് , ഓർമ്മിപ്പിക്കുന്നത് ഇതാണ് , അവഗണിക്കപ്പെടുന്ന ഒരു ലോകത്ത , ജീവിതത്തെ എങ്ങനെ മുഖ്യധാരയിലെത്തിക്കുമെന്ന കാര്യം തന്നെ .

നമ്മുടെ സംസ്കാരം ഒരു തെറിയാണ് എന്നും വാസ്തവത്തിൽ തെറിയാണ് ഇന്നത്തെ യഥാർത്ഥ സംസ്കാരം എന്നും വേശ്യക്കാണ് യഥാർത്ഥത്തിൽ പാതിവ്രത്യമുള്ളത് എന്നും നമ്മുടെ പതിവ്രതകളെല്ലാം വേശ്യകളാണ് എന്നുമുള്ള തലതിരിഞ്ഞ ഒരു കീഴ്മേൽ മറിഞ്ഞ ഒരു വേദാന്തം ബഷീറും കടമ്മനിട്ടയും നമ്മുടെ ലോകത്തിന് നൽകുന്നു . ഇതാണ് സെക്സിന്റെ അർത്ഥം . " മാർക്സിസ്റ്റ് രീതിയിൽ നിന്നു കാണുമ്പോഴും നാം ' sex ' ന്റെ ഈ അർത്ഥം പലപ്പോഴും തെറ്റിദ്ധരിച്ചിരിക്കുന്നു . ' sex ' പാടാനുള്ള ആവേശം കൊണ്ടല്ല കടമ്മനിട്ട് പലപ്പോഴും ' sex ' പാടിയിട്ടുള്ളത് . ലോകത്തിന്റെ ജീർണ്ണതയെ തൊട്ടറിയാനുള്ള ഏറ്റവും ഭീഷണമായ ഒരു രംഗം ഏറ്റവും സെൻസിറ്റീവായ ഒരു സ്ഥലം മനുഷ്യന്റെ സ്നേഹബന്ധമാണ് എന്ന് 1908 മുതൽ മലയാളകവികൾക്ക് അറിയാമായിരുന്നു . സ്നേഹത്തിന് എന്തുപറ്റി എന് റിയുവാൻ നമ്മുടെ കവികൾ , ആശാനും ഇടപ്പള്ളിയും വൈലോ പ്പിളളിയും ചങ്ങമ്പുഴയും കടമ്മനിട്ടയും അന്വേഷിച്ചുകൊണ്ട് നടന്നത് അതുകൊണ്ടാണ് . കടമ്മനിട്ട രസത്തുള്ളിയെക്കുറിച്ച് ഒരു കവിതയെഴു തിയിട്ടുണ്ട് . ഒരു രസത്തുള്ളി തെർമോമീറ്ററിൽക്കൂടി സഞ്ചരിക്കുമ്പോൾ നാം അളക്കുന്നത് രസമല്ല , കാലയളവിലെ രസം , നമ്മുടെ ധർമ്മത്തിന്റെ രസം ആണ് . ഒരു കവിതയിൽ രസം കയറുമ്പോൾ നാം അളക്കുന്നത് നമ്മുടെ ജീ ിതത്തിന്റെ താപനില തന്നെയാണ് എന്ന് ഇപ്പോഴെങ്കി ലും തിരിച്ചറിയേണ്ടിയിരിക്കുന്നു . അതുകൊണ്ട് അശ്ലീലം പറയുമ്പോഴും അസാന്മാർഗ്ഗികത്വം പറയുമ്പോഴും എല്ലാം കവിത പറയുന്നത് അശ്ലീലമോ അസാന്മാർഗ്ഗികത്വമോ അല്ല . അല്ല എന്നുവിളിച്ചു പറയേണ്ടിവരുന്നത് . അതുകൊണ്ട് മനുഷ്യചരിത്രം എവിടെ ജീർണ്ണിക്കുന്നു എന്നറിയാനുള്ള ഒരു മാർഗ്ഗം ഇവിടത്തെ സാന്മാർഗ്ഗികജീവിതം ഇവിടത്തെ സ്ത്രീപുരുഷബന ധം എങ്ങനെയിരിക്കുന്നു എന്ന് മനസ്സിലാക്കുക കൂടിയാണ് .

നാം ഒരു പുതിയ അവബോധത്തിൽ ഇന്ന് എത്തിച്ചേർന്നിരിക്കുന്നു . സീയുടെ ശരീരം അലങ്കരിച്ച ശരീരം ആഗ്രഹിക്കുമ്പോൾ ഉപയോഗിക്കു വാനുള്ളതാണ് എന്ന പുരുഷന്റെ ബോധം കൊണ്ടാണ് പുരുഷൻ സ്ത്രീയുടെ ശരീരത്തെ അലങ്കരിക്കുന്നത് . കോഴിയെ ഡ്രസ്സ് ചെയ്യുന്നത് കോഴിക്കുവ ണ്ടിയല്ല എന്നും നാം തിരിച്ചറിയുമ്പോൾ നമ്മുടെ പെൺകിടാങ്ങളെയും നാം ഡ്രസ്സ് ചെയ്യുന്നത് നമുക്കു വേണ്ടിയല്ല , കോഴിക്ക് വേണ്ടിയാണ് എന്നും മനസ്സിലാക്കാതെയിരിക്കുന്നില്ല . സംസ്കാരത്തിൽ ഒരു ചെറിയ തിരിച്ച റിവാണ് ഇത് . കൊച്ചുതൊമ്മനിൽ എൻ . വി പറഞ്ഞതിൽ നിന്നൊട്ടും ഭിന്നമല്ല ച്യയിംഗം ഗമ്മിന്റെ മുഖവ്യായാമ പരസ്യങ്ങൾ . അതുകൊണ്ടാണ് ലൈംഗികതയെപ്പറ്റി പറയുന്നതൊന്നും ലൈംഗികതയെക്കുറിച്ചല്ല എന്നുപറയുന്നത് . കാരണം മനുഷ്യജീവിതം ജീർണ്ണിക്കുന്ന പുഷ്പിക്കുന്ന് ഒരു തലം , മൗലികമായ ഒരു തലം ലൈംഗികതയാണ് . ജീവിതത്തിന്റെ അടയാളങ്ങൾ തേടിപ്പോരുന്ന ഒരു കവിക്ക് തീർച്ചയായും സാമാന്യമായ ലൈംഗികതയിൽ എത്തിച്ചേരാൻ കഴിയുകയില്ല . അതുകൊണ്ടാണ് നിങ്ങളെങ്ങനെ നിങ്ങളായെന്ന് നിങ്ങളോർക്കുന്നോ ' എന്ന് കടമ്മനിട്ട ചോദിക്കുന്നത് . ഇത് ഒരർത്ഥത്തിൽ നമ്മുടെ സംസ്കാരത്തിന്റെ ലൈംഗിക വ്യാഖ്യാനമാണ് എന്നുകൂടിപ്പറയാം . നമ്മുടെ സംസ്കാരത്തിന്റെ മൗലികമായ
ഒരു ചൂഷണരംഗം ലൈംഗികതയാണ് .

ഭരണിപ്പാട്ടിൽ അടങ്ങിയിട്ടുള്ള ഒരു തത്വം എല്ലാ ജനങ്ങളുടെ യും പിന്നിൽ ലൈംഗികമായ ദൈന്യം , ലൈംഗികമായ പ്രൗര്യം ലൈംഗികമായി ചൂഷണം , ലൈംഗികമായ അശീലം അടങ്ങിയിരിക്കുന്നു . എന്നതാണ് . ഇത് ഒരു വലിയ തിരിച്ചറിവാണ് . അതുകൊണ്ടാണ് നിങ്ങളെ ങ്ങനെ നിങ്ങളായി എന്ന ചോദ്യത്തിലും സാമ്പത്തികമായ ഒരർത്ഥതലം അടങ്ങിയിരിക്കുന്നത് , ദി ഇക്കോണമിക് സിവേഷൻ ഈസ് ട്രാൻസ്മി മൂഡ് ഇൻ ടൂ സെക്ഷ്വൽ ടെർമിനോളജി എന്നുവേണമെങ്കിൽ പറയാം . . പറയാതെയും ഇരിക്കാം . നിങ്ങൾക്ക് പച്ചനിറത്തിൽ ചരിത്രമെഴുതാമെന് നും പച്ചശുംഗാരത്തിന്റെ നിറമാണെന്നും അതുകൊണ്ട് ഈ ചരിത്രം മുഴുവൻ പച്ചയായി പരയുമ്പോൾ ഇത് ആരെയോ എങ്ങനെയോ വഞ്ചിച്ചതിന്റെ ഫലമാണ് . നിങ്ങളുടെ സഹോദരിയിൽ ഒരു ഉണിയുണ്ടാകുകയും രാവിലെ കണ്ണും തിരുമ്മി നാം ചൊല്ലി നാം പുണ്യവാളനാണ് എന്നുപറയുന്ന ഒരു സംസ്കാരത്തിലാണ് നാം ജീവിക്കുന്നത് എന്ന് കടമ്മനിട്ട് പറയുന്നു . നമ്മുടെ ദോഷത്തെ , നമ്മുടെ ദൈന്യത്തെ , വക്രതയെ ഒരു ലൈംഗികമായ വക്രത യായി പരിഭാഷപ്പെടുത്തുന്നു എന്നുകൂടി കാണാവുന്നതാണ് . ഉപരിവർഗ്ഗത്തി ന്റെ സന്തതിയാണെന്ന സന്ദേഹങ്ങൾക്കിടയിലാണ് വൈലോപ്പിള്ളിയുടെ " കുടിയൊഴിക്കൽ ' നിൽക്കുന്നത് . വൈലോപ്പിള്ളിയെപ്പോലെ കടമ്മനിട്ടയ്ക്ക് സംശയമില്ല . താൻ പരിത്യക്തനാണ് , താൻ കിരാതനാണ് താൻ ചുട്ട കൊല്ലപ്പെട്ട ഒരാളാണ് , താൻ ഇരുട്ടിന്റെ മകനാണ് എന്നും തന്റേതാണ് നാളത്തെ ലോകമെന്നും കടമ്മനിട്ട് തിരിച്ചറിയുന്നു . അതുകൊണ്ട് അദ്ദേഹം സമുദായത്തിലേക്ക് വരുന്നു . ജനങ്ങളുടെ ൂടെ വരുന്നു . അതുകൊണ്ട് അദ്ദേഹം എല്ലാവരുടെയും ശബ്ദം ആയിത്തീരുന്നു .

ഈ വ്യത്യാസമാണ് ചരിത്രത്തിൽ വന്ന മാറ്റം കൊണ്ട് കടമ്മനിട്ട യുടെ കവിതയിൽ ഉജ്ജ്വലമായി നിൽക്കുന്നതായി നാം തിരിച്ചറിയി ണ്ടത് . അദ്ദേഹം അശ്ശീലത്തെ തെരഞ്ഞെടുക്കുമ്പോൾ സംശയിക്കുന്നില്ല . വൈലോപ്പിള്ളി എപ്പോഴും സംശയിച്ചിരുന്നു . രണ്ടു കാരണംകൊണ്ട് . ഒന്ന് , അദ്ദേഹം ഒരു തലമുറ മുമ്പ് ജീവിച്ചിരുന്നതുകൊണ്ട് , രണ്ട അദ്ദേഹം സമ്പന്നവർഗ്ഗത്തിന്റെ തുടർച്ചയായിരുന്നതുകൊണ്ട് . കടമ്മനിട്ട ഈ ഭേദങ്ങളെ തിരസ്കരിക്കുകയും നമ്മുടെ സംസ്കാരം മൗലികമായിത്തന്നെ വഞ്ചിച്ച ഒരു സംസ്കാരമാണ് എന്ന് മനസ്സിലാക്കുകയും ഈ ലോകത്തിന്റെ ചിത്രം കറുത്ത കരികൊണ്ട് എഴുതേണ്ടതാണ് എന്ന് തിരിച്ചറിയുകയും ചെയ്യുന്നു . അതുകൊണ്ടാണ് അദ്ദ്ദേഹത്തിന്റെ പദങ്ങളിൽ , കൃതികളിൽ ലൈംഗികതയും അശ്ലീലവും നിരന്തരമായി വന്നുകൊണ്ടിര ിക്കുന്നത് . ധീരനായ ഒരു തൊഴിലാളിയുടെ , ഒരു പരിത്യക്തന്റെ നിലപാടിലേക്ക് എത്തിച്ചേരുവാൻ കടമ്മനിട്ടക്ക് ഒരു വിഷമവും ഉണ്ടാവുന്നില്ല . ഈ സംഘ ശക്തിയാണ് വാസ്തവത്തിൽ ഒരു അശ്ലീലപദം ഉപയോഗിക്കുന്നത് ഒരു വിപ്ലവപ്രസ്ഥാനം നയിക്കുന്നതുപോലെയാണ് . കാരണം ഒരശ്ശീലപദം നമ്മുടെ മനോമണ്ഡലത്തിലെ മാന്യന്മാരുടെ വ്യാകരണക്കെ തകർക്കുന്നി ഒരു പദമായി രൂപാന്തരപ്പെടുന്നു . ഒരു ആട്ട് , ഒരു തുപ്പ് , ഒരു പുലയാടിത്തം നമ്മുടെ മാന്യതയുടെ കോട്ടകളെ തകർക്കുകയും വെടിയുണ്ടകളെപ്പോലെ മനുഷ്യമനസ്സുകളെ ഭേദിക്കാൻ വാക്കുകൾക്ക് ശക്തിയുണ്ട് എന്ന് കടമ്മ നിട്ട് കണ്ടെത്തുകയും ചെയ്യുന്നു . ഇവിടെയെത്തുമ്പോൾ അദ്ദേഹത്തിന് മറ്റ മനുഷ്യരുമായി ഐഡന്റിഫൈ ചെയ്യാൻ കഴിയുന്നു എന്നതാണ് നമ്മുടെ മുൻകവികളിൽ നിന്ന് അദ്ദേഹത്തിനുള്ള വ്യത്യാസം . അദ്ദേഹം അവരിലേക്ക് , ദുഃഖിതരുടെ മുന്നണിയിലേക്ക് വരികയും താൻ അവരിൽ ഒരാളാണ് എന്ന് തിരിച്ചറിയുകയും ചെയ്യുന്നു . അതുകൊണഅട് അദ്ദേഹ ത്തിന്റെ കവിതയിൽ ഗദ്ഗദങ്ങളില്ല . നമ്മുടെ മിക്ക കവികളുടെയും കവിത ഗദ്ഗദത്തിലാണ് അവസാനിക്കുന്നത് എന്ന് നമുക്കറിയാം . പക്ഷേ , ഒരു കവി മാത്രം - കടമ്മനിട്ട് മാത്രം താനുറക്കെ പറയുമെന്നും താൻ അലറു മെന്നും ദാർശനികമായി വിളംബരം ചെയ്യുന്നു . അതിന്റെ അർത്ഥം ഈ കാലത്തിന്റെ കവിയായ തനിക്ക് നിങ്ങളുടെ പഴയ ചരിത്രത്തെ ഭയമില്ല എന്നാണ് . അതുകൊണ്ട് അദ്ദേഹത്തിന്റെ വാക്കുകളിൽനിന്ന് വസ്ത്രങ്ങൾ ഊരിപ്പോവുകയും വാക്കുകൾ ഏറെ നഗ്നമായിത്തീരുകയും ഈ നഗ്നമായ യാഥാർത്ഥ്യത്തിലേക്ക് - വിവസ്തരായ എല്ലാവരും ഒരുപോലെയാണ് എന്ന യാഥാർത്ഥ്യത്തിലേക്ക് - അദ്ദേഹം നമ്മുടെ ജനതയെ കൊണ്ടെത്തിക്കുക യും ചെയ്യുന്നത് . ഏറ്റവും വലിയ ഭാവന എറ്റവും എളിയ ഭാഷയിലാണ് എന്ന് സംസ്കൃതത്തിൽ മുങ്ങിമരിച്ച കവികളോട് പറഞ്ഞ കവിയാണ് കടമ്മനിട്ട . ഇത് നമ്മുടെ മറ്റൊരു മൗലികമായ അസംബന്ധം ആയിരുന്നു . ഭാവന എന്നത് കല്യാണസൗഗന്ധികം പോലെ സംസ്കൃതത്തിൽ വിരിയുന്ന ഒരു പുഷ്പമാണ് എന്ന ധാരണയെ , പണ്ഡിതന്മാരുടെ ഹൃദയത്തിലുണ്ടാകു ന്നതാണ് സൗന്ദര്യം എന്ന തെറ്റിദ്ധാരണയ കടമ്മനിട്ട അദ്ദേഹത്തിന്റെ രചനകൾകൊണ്ട് സമ്പൂർണ്ണമായി നിഷേധിക്കുന്നു . ഇത് ഒരു നൂറ്റാണ്ടു മുമ്പ് കോച്ചേ അദ്ദേഹത്തിന്റെ സൗന്ദര്യശാസ്ത്രമെഴുതുമ്പോൾ സ്വപ്നം കണ്ടിരുന്ന ഒരു കാര്യമാണ് . എങ്ങനെ ഒരു തൊഴിലാളിയുടെ കവിത , എങ്ങനെ ഒരു സാധാരണക്കാരന്റെ കവിത വലിയവന്റെ കവിതയേക്കാൾ വലുതായിത്തീ രുന്നു എന്ന് . കവിതയിൽ വലുതും ചെറുതുമില്ല എന്ന് ഈ നൂറ്റാണ്ടിന്റെ തുടക്കത്തിൽ കോച്ച് പറഞ്ഞുവെച്ചിട്ടുണ്ട് . നമുക്ക് ഇപ്പോഴും ഇത് ബോധ്യ മായിട്ടില്ല . ഭാവന എന്നത് , കവിത എന്നത് ഉദാത്തതയുടെ ഒരു അംശമല്ല എന്ന് , അത് തൊഴിലാളിയുടെ ആധിപത്യം വരുമ്പോൾ തൊഴിലാളിയുടെ തലയിൽ വിരിയുന്നു എന്ന് , അങ്ങനെ വിരിഞ്ഞ സൗന്ദര്യങ്ങൾ കിരാതന്റെ സൗന്ദര്യമെന്ന് , അത് ജനങ്ങളെ സൗന്ദര്യത്തിൽ ആറാടിച്ചുകൊണ്ടിരിക്കു ന്നു എന്ന് കടമ്മനിട്ട തിരിച്ചറിയുന്നു .

ഇത് നമ്മുടെ ദേവതയെക്കുറിച്ചുള്ള തിരിച്ചറിവാണ് . കാരണം ഒരു സംസ്കാരത്തിന്റെ പുതിയ നാദം ഉണ്ടാകുമ്പോൾ ഭാഷ മാത്രമല്ല , ശൈലി മാത്രമല്ല , ദേവന്മാരും സങ്കല്പങ്ങളും അലങ്കാരങ്ങളും മാറിത്തീരുന്നു . നമ്മുടെ നാട്ടിൽ പാശ്ചാത്യകവിയുടെ സ്വാധീനമുണ്ടായപ്പോൾ നമ്മുടെ കവികൾ പാശ്ചാത്യഭാവനയിൽ ചിന്തിച്ചിരുന്നവരാണ് . 1990 മുതൽ ഇവിടെയുണ്ട് മായിരുന്നവർ പാശ്ചാത്യഭാവനയിൽ ചിന്തിച്ചിരുന്നവരാണ് . ഇന്ന് നാം തിൽ നിന്ന് തിരിച്ചുവരികയും നമ്മുടെ ഭാവന നമ്മുടെ പാരമ്പര്യമാണ്
എന്നു മനസ്സിലാക്കുകയും നമ്മുടെ ഭാവന നമ്മുടെ നാഭീനാളബന്ധങ്ങളിൽ ടി നമ്മുടെ ജീവിതത്തിൽനിന്ന് ഉരുത്തിരിയുന്നതാണ് എന്ന് മനസ്സി ലാക്കുകയും ചെയ്യുന്നു . അതുകൊണ്ടാണ് കടമ്മനിട്ട ഒരു പുതിയ കവിത് മാത്രമല്ല ഒരു പുതിയ വിപ്ലവബോധം മാത്രമല്ല , ഒരു പുതിയ സൗന്ദര്യശാ സം കൂടി സൃഷ്ടിക്കുന്നു എന്നുപറയുന്നത് . പൊരുതുന്ന സൗന്ദര്യം എന്നു പറഞ്ഞപ്പോൾ ആളുകൾക്ക് വലിയ തമാശയായിരുന്നു പഴയ പുരോഗമനസാഹിത്യപ്രസ്ഥാനകാലത്ത് . പൊരുതുന്ന സൗന്ദര്യം അല്ലെങ്കിൽ യുദ്ധ ക്കളത്തിൽ ആളുകളുടെ തലയറുത്ത് വീഴുന്ന സൗന്ദര്യം വർണ്ണിച്ചിട്ടാണ് നമ്മുടെ ഏറ്റവും വലിയ കവി തുഞ്ചത്തെഴുത്തച്ചൻ കവിയായത് എന്ന് അവർ അപ്പോഴും ആലോചിക്കുകയുണ്ടായില്ല . “ വാരണവീരൻ തലയറ്റ് . " എന്നത് പൊരുതുന്നതിന്റെ , ആളെക്കൊല്ലുന്നതിന്റെ സൗന്ദര്യമാണ് എന്ന് നമ്മുടെ നാട്ടിൽ ഒരാളും ചിന്തിച്ചില്ല .

നമ്മുടെ സൗന്ദര്യബോധത്തെക്കുറിച്ച് നമ്മുടെ കവികൾക്കറിയാമെങ്കി ലും നമുക്കറിയുമോ എന്ന് സംശയമാണ് . അതുകൊണ്ട് അവർ " പൊരതുന്ന സൗന്ദര്യം - അങ്ങനെയുണ്ടോ ഒരു സൗന്ദര്യം ? " എന്നു ചോദിച്ചു . അതായത് മനുഷ്യബന്ധങ്ങളുടെ ഒരു പുനർനിർവ്വചനമുണ്ടാകുമ്പോൾ മനുഷ്യ സൗന്ദര്യ ബോധത്തിന്റെ ഒരു നിർവ്വചനവും ഉണ്ടാകുന്നു എന്നാണ് കടമ്മനിട്ടക്കവിത കാണിക്കുന്നത് . അപ്പോൾ നമ്മളുടെ വർഷങ്ങൾ മാറുകയും അപ്പോൾ നമ്മുടെ ലോകങ്ങൾ മാറുകയും തൊടുകുറികൾ മാറുകയും പദങ്ങൾ മാറുകയും നമ്മുടെ കവിതയുടെ രൂപങ്ങൾ മാറുകയും ചെയ്യുന്നു . ഈ പുതിയ സൗന്ദ ര്യശാസ്ത്രം താനറിയാതെ സൃഷ്ടിച് ുകൊണ്ടിരിക്കുകയാണ് എന്ന് കടമ്മനിട്ട ഇനിയും മനസ്സിലാക്കേണ്ടതില്ല . കാരണം അദ്ദേഹം ഇതറിയുമ്പോൾ അത്തരമൊരു സൗന്ദര്യത്തിന്റെ സ്രഷ്ടാവല്ലാതായിത്തീരും . കാരണം ഇതെല്ലാം തനിയെ തന്റെ പ്രവൃത്തിയിൽ നിന്നുണ്ടാകേണ്ടതാണ് .

കടമ്മനിട്ട ' ശാന്ത ' എന്ന കവിതയെഴുതുമ്പോൾ അദ്ദേഹം തന്റെ കുടുംബത്തിലേക്ക് മടങ്ങിവന്നു എന്ന് പലരും അഭിപ്രായപ്പെട്ടിട്ടുണ്ട് . ഒരു കവിയുടെ ജീവിതത്തിലെ ഒരു കാല യളവിലെ തന്നെ പ്രധാനപ്പെട്ട ചിലി സന്ദിഗ്ധ മുഹൂർത്തങ്ങളിൽ , ഏകാന്തതയുടെ ഗംഭീരങ്ങളായ നിമിഷങ്ങൾ ളിൽ തനിക്ക് തന്റെ ഇണയാണ് തുണ എന്നും അതിനുമപ്പുറം തനിക്ക് താൻ തന്നെയാണ് ആണ് എന്നും ഒരു മനുഷ്യൻ കണ്ടെത്തി എന്നുവരും . ശാന്ത് നല്ല കവിതയാണ് . പക്ഷേ ' ശാന്ത ' മറ്റൊരവസ്ഥയാണ് . അത് ലോകത്തിന് തീപ്പിടിക്കുമ്പോൾ പരസ്പരം ആശ്ലേഷിക്കുന്ന രണ്ട് വ്യക്തിക ളുടെ ഒരു മാനസികാവസ്ഥയാണ് . യുഗപരിവർത്തനം ' എന്ന തന്റെ പഴയ കവിതയിൽ വൈലോപ്പിള്ളി ഇത്തരം ഒരവസ്ഥ ചിത്രീകരിക്കുന്നുണ്ട് . “ ഹാ സഖി നീയെന്നോടു ചേർന്നുനിൽക്കുക . . . . . . . . " | എന്ന പഴയ വരിയിൽ ഇത്തരത്തിലുള്ള ഒരു ജീവിതസന്ദർഭത്തിന്റെ മർദ്ദനമുണ്ട് . പണ്ടു നാം പരിചയിച്ച ആളുകളെല്ലാം മരിച്ചോ , ശത്രുക്ക ളായോ വേർപിരിഞ്ഞു പോവുകയും താൻ ഏകാകിയായിത്തീരുകയും ചെയ്യുമ്പോൾ , ആ ബോധമുണ്ടാകുമ്പോൾ കവിക്ക് തന്നെ കാണാനുളളി ഒരു കണ്ണാടിയായിത്തീരുന്ന പ്രിയതമ എന്നതും മനുഷ്യജീവിതത്തിന്റെ വലിയൊരനുഭവമാണ് . ശാന്തന് ആ ഒരർത്ഥം കൂടിയുണ്ട് . ഇത് ചെറിയ കാര്യമല്ല . നമുക്ക് നമമുടേതായ വരാനിരിക്കുന്ന ദുഃഖങ്ങൾക്ക് അനുഭവങ്ങൾ ക്ക് മാതൃകയായിത്തീരുവാനും വിമോചനമായിത്തീരുവാനും ഉള്ളതാണ് കവിതയുടെ അമൃതം എന്നുള്ളതുകൊണ്ട് ശാന്ത എന്ന കവിതയിൽ ശാന്തയുടെ ദുഃഖത്തിൽ , ദൈന്യത്തിൽ , സഹനത്തിൽ , സ്നേഹത്തിൽ തനിക്ക് ചുമക്കാൻ കഴിയാത്ത ഈ ഭൂഗോളത്തിന്റെ ഭാരം , ചരിത്രത്തിന്റെ മർദ്ദനം താൻ തന്റെ ഇണയോടു കൂടി താങ്ങുന്നു എന്ന ഒരു ധ്വനി നിലനിൽ ക്കുന്നുണ്ട് . ഇത് ഒരു പരാജയമല്ല . ജീവിതത്തെക്കുറിച്ചുള്ള പരമമായ ഒരു ബോധമാണ് . ഇതാണ് sex - ന്റെ മറ്റൊരു അർത്ഥം . മനുഷ്യൻ എല്ലാ പരാ ജയങ്ങളും മറന്നുകളയുന്നത് മദ്യത്തിലോ അല്ലെങ്കിൽ രതിയിലോ ആണ് . ചരിത്രത്തിന്റെ രതിഭംഗങ്ങളിൽ പലപ്പോഴും കവിക്ക് എത്തിച്ചേരാനാവു നത് തന്റെ പരമമായ സായുജ്യത്തിലാണ് . അതുകൊണ്ട് മനസ്വിനി ' യിൽ ചങ്ങമ്പുഴ , " യുഗപരിവർത്തനത്തിൽ വൈലോപ്പിള്ളി , ' ശാന്ത ' യിൽ കടമ്മ നിട്ട് എത്തിച്ചേരുന്ന ഒരു രംഗം ജീവിതത്തിൽ ഒരവസ്ഥ പ്രേമത്തിന്റെ , അനുരാഗത്തിന്റെ പരമമായ സായൂജ്യാവസ്ഥ . ഇത്തരമൊരവസ്ഥയിൽ നമ്മുടെ കവികൾ മൂന്നുപേരും ഒരേ സന്ദർഭത്തിൽ എത്തിച്ചേരുന്നു എന്നത് അർത്ഥവത്താണ് . ഇവിടെ കവിത കവിക്ക് അഭയമായിത്തീരുന്നു .

കവികൾക്ക് ജീവിതത്തിൽ പീഡനങ്ങളുണ്ടാകാം . അങ ങനെ വരുമ്പോൾ തന്റെ പ്രിയതമ , ചിലപ്പോൾ തന്റെ കവിത അവസാനത്തി അഭയമാകുന്നു . ഈ അഭയം ഒരാലിംഗനമായി , ഒരു രതിയായി , ഒരു ജ്വല നമായി , പുനർജ്ജനിയായി അനുഭവിക്കപ്പെടുകയും ചെയ്യുന്നു . അതുകൊണ്ട് ' ശാന്ത ' എന്ന കവിതയിൽ ഒരിക്കൽക്കൂടി , കടമ്മനിട്ട ഗാഢമായി ആഗേ ഷിക്കുകയും ആശ്ലേഷത്തിൽ പുനർജ്ജനി നേടുകയും ചെയ്യുന്നു എന്ന് നാം ഇന്നു മനസ്സിലാക്കുന്നു : കാരണം എപ്പോഴും നാം വലുതാകുന്നത് , വ്യാപി ക കുന്നത് നാം ചെറുതാകുന്നതിൽ നിന്നാണ് . അങ്ങനെയാണ് ഒരാശ്ശേഷം ഒരു അസ്തിത്വം ഒരു പെനിട്രേഷൻ , ഒരു ഏകത്വം ഒരു വലിയ ലോകത്തെ സൃഷ്ടിക്കുന്ന അനുഭവമായിത്തീരുന്നത് . ഒരു കവിയുടെ ലോകങ്ങൾ പീഡ നത്തിന്റെ ലോകങ്ങൾ മനുഷ്യചരിത്രത്തിന്റെ മണ്ഡലങ്ങൾ തന്നെയാണ് എന്ന് മനസ്സിലാക്കേണ്ടത് ചരിത്രത്തിന്റെ കടമയായിത്തീരുന്നു . ജീവിതം എല്ലാ രംഗങ്ങളിലും പുഷ്പിക്കുന്നു എന്നറിയുന്ന ഒരു ചരിത്രവിദ്യാർത്ഥി കവി നടക്കുന്ന ലോകങ്ങളിൽ കൂടെ നടക്കുകയും അയാളുടെ വേദനകൾ വ്യക്തി പിരമായ വേദനകൾ അല്ല എന്നും നമ്മുടെ കാലത്തിന്റെ , ചരിത്രത്തിന്റെ , | മനുഷ്യബന്ധ വ്യാകരമത്തിന്റെ ക്രൂരതകളുടെ ഫലമാണ് എന്ന് തിരിച്ചറിയു . . കയും ചെയ്യേണ്ടതാണ് . തീർച്ചയായും പുരോഗമന സാഹിത്യകാരന്മാരുടെ കടമ , ഈ വിധത്തിലുള്ള കവിതയുടെ നാനാർത്ഥങ്ങൾ തിരിച്ചറിയുകയും ജീവിതത്തിന്റെ വൈരൂപ്യങ്ങളെ ആത്മാ
വിൽ അനുഭവിച്ചുകൊണ്ട് വിളംബരം ചെയ്യുകയുമാണ് .

1998
എം . എൻ . വിജയൻ സമ്പൂർണ്ണകൃതികൾ
വാല്യം 1 / സാഹിത്യം 1
561 - 583

Bank of America - ഉത്ഭവം


The story is of A. P. Giannini, a.k.a. the founder of Bank of America (which was actually named The Bank of Italy until 1930). As this article tells it, Amadeo Peter Giannini was the son of Italian immigrants, and founded a small bank in an Italian neighborhood of San Francisco in 1904. While most banks at the time were strictly focused on servicing the wealthy, Giannini focused on convincing the ‘unbanked’ (mostly immigrants) to put the money under their mattresses into a bank account, where it would be safer and accrue interest. Great guy, right? Well, it gets even better.
“On the morning of April 18, 1906, a massive earthquake hit San Francisco. The ensuing fires burned down the large banks. Their superheated metal vaults could not be opened for weeks- lest the cash and paper records catch fire when oxygen rushed in.
As flames threatened his one room bank, Giannini spiritied $80,000 in coins out of town. He hid the precious metal under crates of oranges and steered his wagons past gangs of thugs and looters in the streets.
As other banks struggled to recover, Giannini made headlines by setting up a makeshift bank on a North Beach wharf. He extended loans to beleagured residents “on a handshake” and helped revive the city. The innovative bank welcomed small borrowers who  might otherwise have to use high-cost loan sharks. Most banks at the time regarded people with modest incomes as credit risks not worth the paperwork. But experience had taught Giannini otherwise: that working class people were no less likely to pay their debts than the wealthy….
On November 1, 1930, the Bank of Italy in San Francisco changed its name to Bank of America. The bank today has the same national bank charter number as Giannini’s old bank – #13044. When A.P. Giannini died in 1949, the former single-teller office in North Beach claimed more than 500 branches and $6 billion in assets. It was then the largest bank in the world.”
Amazingly, the story gets even better! In addition to being a literal hero during the San Francisco earthquake aftermath by providing loans to those in need, he also:
·        Providing financing for the Golden Gate Bridge.
·        Financed Walt Disney’s first first full-length feature: Snow White and the Seven Dwarves.


Sunday, March 29, 2020

വാനരപ്പടയുടെ പട്ടിണി മാറി


ഉണ്ണി ഈന്താട്‌Updated: Sunday Mar 29, 2020
ആളൊഴിഞ്ഞ കാവിൽ വാനരപ്പടയുടെ കളിയൊഴിഞ്ഞിട്ട്‌ ദിവസങ്ങളായി. നിവേദ്യചോറിനു പുറമെ ഭക്തരും സന്ദർശകരും നൽകുന്ന ഭക്ഷണം നിലച്ചതോടെ  അവരുടെ മുഖത്ത്‌ ദൈന്യതയും നിരാശയും. പതിവുതെറ്റാതെ ക്ഷേത്രത്തിലെ കഴകക്കാരൻ ബാലകൃഷ്‌ണവാര്യർ ശനിയാഴ്‌ച രാവിലെയും നിവേദ്യചോറുമായി എത്തിയപ്പോൾ ആ ജീവികളുടെ മനസ്സ്‌കുളിർത്തു. ‘നാളെ മുതൽ നിങ്ങൾക്ക്‌ കൂടുതലുണ്ടാകും....ട്ടോ രാമാ’ - കൂട്ടത്തിൽ മുതിർന്ന വാനരനെ നോക്കി വാര്യരുടെ വാക്കുകൾ.

കോവിഡിന്റെ ഭീഷണിയിൽ നാടാകെ നിശ്‌ചലമായപ്പോൾ പട്ടിണിയിലായവരാണ്‌ തലക്കുളത്തൂർ  വള്ളിക്കാട്ടുകാവിലെ വാനരന്മാർ.

തലക്കുളത്തൂർ പഞ്ചായത്തിൽ എടക്കരയിലാണ് മലബാർ ദേവസ്വം ബോർഡിനുകീഴിലെ വള്ളിക്കാട്ടുകാവ് ക്ഷേത്രം. ഏകദേശം 24 ഏക്കർ  ഇടതൂർന്ന വനത്തിലെ വള്ളിപ്പടർപ്പുകളിൽ ഊഞ്ഞാലാടി രസിക്കുന്ന വാനരപ്പടയാണ്  ക്ഷേത്രത്തിലെ മുഖ്യാകർഷണം. 

ഇതുവരെ നൽകിയിരുന്ന  നിവേദ്യച്ചോറ് ക്ഷേത്ര ഭാരവാഹികളുമായി ആലോചിച്ച് 10 കിലോ ആയി ഉയർത്തും. ചക്കയും പഴങ്ങളും ഇടവേളകളിൽ നൽകുമെന്നും മോഹനൻ പറഞ്ഞു.

പുതിയ മുഖം - രണ്ട്‌ സിവിൽ സർവീസുകാർ


രണ്ട്‌ സിവിൽ സർവീസുകാർ. ഒരാൾ പഠിച്ചത്‌ തമിഴ്‌ മീഡിയത്തിലാണെങ്കിലും വൈജ്ഞാനിക സാഹിത്യരചന മലയാളത്തിൽ. സാഹിത്യത്തിലും ചരിത്രത്തിലും ഭാഷാശാസ്ത്രത്തിലും നരവംശ ശാസ്‌ത്രത്തിലും അവഗാഹമുള്ള കെ സേതുരാമൻ ഐപിഎസ്‌. ആധുനികമായ  പരിശീലനത്തിലൂടെ പൊലീസ്‌ സേനയ്‌ക്ക്‌ മനുഷ്യമുഖം നൽകുന്നതിലാണ്‌ ഇപ്പോൾ സേതുരാമന്റെ  ശ്രദ്ധ.  മറ്റേയാൾ തിരുവനന്തപുരത്ത്‌ ജനിച്ച്‌ കേരളത്തിന്റെ വടക്കേ അറ്റത്തുള്ള കാസർകോട് ജില്ലയിൽ അതിനൂതനമായ പദ്ധതികൾ നടപ്പാക്കുന്ന ഡോ. ഡി സജിത്‌ ബാബു ഐഎഎസ്‌. അറിയുക ഈ രണ്ടുപേരെയും
വേഷം കാക്കി. കൈയിൽ ബാറ്റൺ. ഗാംഭീര്യമാർന്ന ചുവടുകൾ. പൊലീസ്‌ ഓഫീസർക്കുവേണ്ട എല്ലാ പകിട്ടുകളും. കാക്കിവേഷത്തിൽ എങ്ങനെ എത്തിയെന്ന്‌ ചോദിച്ചാൽ ചെറുപുഞ്ചിരിയോടെ അദ്ദേഹം പറഞ്ഞുതുടങ്ങും, തേയിലക്കൊളുന്ത്‌ നുള്ളി അന്നം തേടുന്ന എസ്‌റ്റേറ്റ്‌ തൊഴിലാളികളുടെ ജീവിതത്തെക്കുറിച്ച്‌. ലയങ്ങളിലെ ഒറ്റമുറികളിൽ തളച്ചിടപ്പെട്ട  ജന്മങ്ങളെക്കുറിച്ച്‌.  ഇരുൾ വീഴുമ്പോൾ മുനിഞ്ഞുകത്തുന്ന മണ്ണെണ്ണവിളക്കിന്റെ ഇത്തിരിവെട്ടത്തിൽ പഠിച്ചതിനെക്കുറിച്ച്‌. ക്രമസമാധാന പാലനത്തിലും കുറ്റാന്വേഷണത്തിലും  കർക്കശക്കാരനായ കെ സേതുരാമൻ ഐപിഎസ്‌ എന്ന കണ്ണൂർ റേഞ്ച്‌ ഡിഐജിയുടെ വിശേഷങ്ങൾ ഇതിലൊന്നും തീരുന്നില്ല. ഭാഷാശാസ്‌ത്രത്തിലും സാഹിത്യത്തിലും നരവംശ ശാസ്‌ത്രത്തിലും ചരിത്രത്തിലുമുള്ള  ജ്ഞാനാന്വേഷണങ്ങളെക്കുറിച്ച്‌ ചോദിച്ചാൽ അദ്ദേഹം വാചാലനാകും. എഴുതിയ പുസ്‌തകങ്ങളെക്കുറിച്ച്‌ ചോദിച്ചാൽ, പൊലീസ്‌ പണിയോ എഴുത്തോ ഏതിനോടാണ്‌ കൂടുതലിഷ്‌ടമെന്ന്‌ ചോദിച്ചാൽ ഒന്ന്‌ കണ്ണിറുക്കും. പൊലീസിന്റെ ചുമതലകൾക്കൊപ്പം വായനയും എഴുത്തും പ്രസംഗവും ഗവേഷണവും  കുട്ടികൾക്കുള്ള പാട്ടെഴുത്തുമൊക്കെ തുടരുകയാണ്‌ ഈ ഐപിഎസുകാരൻ. മലയാറ്റൂരിനെയും ഡി  ബാബുപോളിനെയും കെ ജയകുമാറിനെയുംപോലുള്ള പ്രതിഭകളെ കേരളത്തിന്‌ സമ്മാനിച്ചിട്ടുണ്ട്‌ കേരള  സിവിൽ സർവീസ്‌. അവർക്ക്‌ പിന്നാലെയിതാ മുന്നാർ ചോലമല സ്വദേശി കെ സേതുരാമനും. ടാറ്റ ടീ പ്ലാന്റേഷനിൽ തൊഴിലാളികളായിരുന്ന  കറുപ്പയ്യയുടെയും സുബ്ബമ്മാളിന്റെയും  മകൻ. ചോലമലയിലെ ഏകാധ്യാപക വിദ്യാലയത്തിലായിരുന്നു പഠനം. രണ്ട്‌ ക്ലാസ്‌ മുറി മാത്രമുള്ള തമിഴ്‌ മീഡിയം വിദ്യാലയം. അവിടെനിന്ന്‌ മറ്റൊരു സ്‌കൂൾ. നാലാം ക്ലാസിനുശേഷം മൂന്നാറിലെ ലിറ്റിൽ ഫ്‌ളവർ ഗേൾസ്‌ സ്‌കൂളിലേക്ക്‌. ഈ സമയത്ത്‌ ഒരു അധ്യാപികയുടെ ഇടപെടലാണ്‌ സേതുരാമന്‌ വഴിത്തിരിവായത്‌. അവരുടെ  നിർദേശത്തെത്തുടർന്ന്‌ സൈനിക്‌ സ്‌കൂൾ പ്രവേശനത്തിന്‌  അപേക്ഷിച്ചു. ആദ്യ ശ്രമത്തിൽതന്നെ പ്രവേശനം. ഉദുമൽപേട്ടയിലെ അമരവതി നഗറിലായിരുന്നു സ്‌കൂൾ. പിന്നീട്‌ എൻജിനിയറിങ്ങിന്‌ ചേർന്നു. അതുപേക്ഷിച്ച്‌ സാമ്പത്തിക ശാസ്‌ത്രം പഠിക്കാൻ തലസ്ഥാനത്ത്‌.  യൂണിവേഴ്‌സിറ്റി കോളേജിൽനിന്ന്‌ ഇക്കണോമിക്‌സിൽ ബിഎയും എംഎയുമെടുത്തശേഷം  തിരുവനന്തപുരത്തെസെന്റർ ഫോർ ഡെവലപ്‌മെന്റ്‌ സ്റ്റഡീസി (സിഡിഎസ്‌)ൽ എംഫിൽ പഠിച്ചു. ധനമന്ത്രി ടി എം തോമസ്‌ ഐസക്‌  അന്നവിടെ അധ്യാപകൻ.  ‘ജനകീയാസൂത്രണത്തിൽ ഗോത്രവർഗത്തിന്റെ പങ്ക്‌’  എന്നതായിരുന്നു എംഫിൽ വിഷയം.  ഇതിനിടെ സിവിൽ സർവീസ്‌ മോഹം മനസ്സിൽ  കൂടുകൂട്ടി. ബ്രിട്ടീഷ്‌ ലൈബ്രറി, പബ്ലിക്‌ ലൈബ്രറി, യൂണിവേഴ്‌സിറ്റി ലൈബ്രറി, ഐഎംജി ലൈബ്രറികളിൽ അലഞ്ഞു. വായിച്ച പുസ്‌തകങ്ങൾ എത്രയെന്ന്‌  ചോദിച്ചാൽ  ഒരു തിട്ടവുമില്ലെന്ന്‌ സേതുരാമൻ. അങ്ങനെ കൃത്യമായ ആസൂത്രണത്തിലൂടെ സിവിൽ സർവീസ്‌ കടമ്പ കടന്നു തോട്ടംതൊഴിലാളിയുടെ ഈ മകൻ.  കേരളത്തിൽ തൊട്ടംതൊഴിലാളി കുടുംബത്തിൽനിന്നുള്ള ആദ്യ ഐപിഎസ്‌ ഓഫീസർ.

പുസ്‌തകരചനയിലേക്ക്‌

ആദ്യം പഠിച്ചത്‌ തമിഴ്‌ മീഡിയം സ്‌കൂളിൽ. തുടർ പഠനം ഇഗ്ലീഷ്‌ മീഡിയത്തിൽ. ഉന്നതപഠനം സാമ്പത്തിക ശാസ്‌ത്രത്തിൽ. പക്ഷേ, ആദ്യ പുസ്‌തകത്തിന്‌ വിഷയം മലയാള സാഹിത്യം. പേര്‌  ‘മലയാളത്തിന്റെ ഭാവി’.  മാതൃഭാഷയുടെ പ്രസക്തിയും സാധ്യതകളും സംബന്ധിച്ച പൊതു വിലയിരുത്തലുകളും മലയാളഭാഷ നേരിടുന്ന പ്രതിസന്ധികളുമാണ്‌   പുസ്‌തകം ചർച്ചചെയ്യുന്നത്‌. ഇംഗ്ലീഷുമായി ബന്ധപ്പെട്ട് നമ്മൾ  നിർമിച്ചെടുത്ത കെട്ടുകഥകൾ വസ്‌തുതകളുടെ അടിസ്ഥാനത്തിൽ  കെ സേതുരാമന്റെ ഈ പുസ്‌തകം അനാവരണംചെയ്യുന്നതായി  വി ആർ പ്രബോധചന്ദ്രൻനായർ അഭിപ്രായപ്പെട്ടിട്ടുണ്ട്‌. മലയാളിയല്ലാത്ത ഐപിഎസ്‌ ഓഫീസറുടെ സത്യസന്ധമായ ഭാഷയെന്നും ഇത് മലയാളത്തോടുള്ള ആത്മാർഥതയുടെയും സ്‌നേഹത്തിന്റെയും പ്രതിഫലനമാണെന്നും അദ്ദേഹം പറയുന്നു. ഇതിനുശേഷമാണ്‌ ചരിത്രവും നരവംശശാസ്‌ത്രവും സാഹിത്യവും ശാസ്‌ത്രവും ഇഴചേർന്ന  ‘മലയാളി – ഒരു ജനിതക വായന’ എന്ന പുസ്‌തകം രചിച്ചത്‌.  പൊലീസ്‌ ഓഫീസറെന്ന നിലയിലുള്ള അന്വേഷണ പാടവവും ഈ ഗ്രന്ഥരചനയ്‌ക്ക്‌ മുതൽക്കൂട്ടായി. ഏക സമൂഹത്തിൽനിന്ന് രൂപപ്പെട്ടവയാണ് കേരളത്തിന്റെ ജാതിമത വിഭാഗങ്ങളെന്ന് ജനിതക പഠനങ്ങളുടെയും ചരിത്രതെളിവുകളുടെയും പിൻബലത്തോടെ അദ്ദേഹം  സമർഥിക്കുന്നു. കേരളത്തിലെ ആദിമ കുടിയേറ്റംമുതൽ ആധുനിക സമൂഹരൂപീകരണം വരെയുള്ള  സകല ചരിത്ര പ്രക്രിയകളെയും ജനിതക പഠനങ്ങളുടെ പശ്ചാത്തലത്തിൽ വിശകലനം ചെയ്യുന്നതാണ്‌ ഈ പുസ്‌തകം. പുസ്‌തക രചനയ്‌ക്കായി  ഒട്ടേറെ  ഡിഎൻഎ ഫലം വിശകലനം ചെയ്‌തു. 

മനുഷ്യപൊലീസ്‌

സമരമുഖങ്ങളിൽ ഒട്ടും ദയയില്ലാതെ തലയ്‌ക്കടിച്ച്‌ ചോര വീഴ്‌ത്തുന്ന  കാക്കി വേഷക്കാരെ തെരുവിൽ കാണരുതെന്ന്‌ സേതുരാമൻ ആഗ്രഹിക്കുന്നു. പൊലീസ്‌ പുതിയ  ഡ്രിൽ പരിശീലിക്കുകയാണ്‌.  പുതിയ കാലത്തിന്‌ പുതിയ പൊലീസ്‌ എന്നതാണ്‌ സർക്കാർ നയം. ഗുണപരമായ ഈ പരിഷ്‌കരണത്തിന്‌ ചുക്കാൻ പിടിച്ചവരിലും മുമ്പിൽ കെ സേതുരാമനുണ്ട്‌. സമരക്കാരെ ചല്ലിച്ചതയ്‌ക്കാതെ ചില ട്രിക്കുകളിലൂടെ നിയന്ത്രിക്കുന്നതാണ്‌ സേതുരാമൻ തയ്യാറാക്കിയ പുതിയ ലാത്തി ഡ്രിൽ. 1931ൽ ബ്രിട്ടീഷ്  സർക്കാർ രൂപംനൽകിയ ലാത്തി ഡ്രില്ലായിരുന്നു  ഇതുവരെ കേരള പൊലീസ് പിന്തുടർന്നത്‌. മദ്രാസ് പ്രസിഡൻസി പൊലീസ് ഡ്രിൽ സാധാരണക്കാരെ അടിച്ചമർത്താനുള്ളതാണ്‌.  തലയിൽ ലാത്തികൊണ്ട്‌ അടിക്കാനും കഴുത്തിൽ വെട്ടാനും വയറിൽ കുത്താനുമാണ് പൊലീസുകാരെ  പഠിപ്പിച്ചത്‌. ഇതിനുള്ള പരിശീലന അഭ്യാസങ്ങളും അപ്രായോഗികമാണ്. ഇത്തരം രീതി ഒഴിവാക്കുകയാണ്‌ പുതിയ ലാത്തി ഡ്രിൽ. ഷീൽഡ്‌ വാൾ ഉൾപ്പെടെ പുതിയ തന്ത്രങ്ങളിലൂടെ ജനക്കൂട്ടത്തെ പിരിച്ചുവിടാനാണ്‌ പരിശീലിപ്പിക്കുന്നത്‌. സർവീസിലുള്ള മുഴുവൻ പൊലീസുകാർക്കും പരിശീലനം നൽകുന്നുണ്ട്‌. കുറ്റവാളികളെ അവരുടെ ആരോഗ്യം, പശ്‌ചാത്തലം ഉൾപ്പെടെ പരിഗണിച്ച്‌ കസ്റ്റഡിയിൽ എടുക്കുന്നതിനുള്ള ‘സബ്‌ജക്‌ട്‌ കൺട്രോൾ ടാറ്റിക്‌സ്‌’ പരിശീലനത്തിനും സേതുരാമൻ  രൂപം നൽകി.  വർഷങ്ങൾ പഴക്കമുള്ള പൊലീസ്‌ മാന്വൽ പരിഷ്‌കരിക്കാൻ സർക്കാർ തീരുമാനിച്ചപ്പോൾ അതിന്റെ ചുമതല ഏൽപ്പിക്കാൻ സംസ്ഥാന പൊലീസ്‌  മേധാവി ലോക്‌നാഥ്‌ ബെഹ്‌റയ്‌ക്ക്‌ രണ്ടാമതൊരു പേര്‌ ആലോചിക്കേണ്ടി വന്നില്ല. പൊലീസ്‌ ഉദ്യോഗസ്ഥർ യൂണിഫോമിന്റെ ഇടതുവശത്ത്‌ സൂക്ഷിച്ചിരുന്ന പിസ്‌റ്റൾ വലതുവശത്താക്കിയെന്ന്‌ കേൾക്കുമ്പോൾ അത്‌  ചെറിയ കാര്യമല്ലേയെന്ന്‌ ചോദിക്കുന്നവരുണ്ടാകും.  എന്നാൽ, പൊലീസിനത്‌ വലിയ കാര്യമാണ്‌. പൊലീസ്‌ ട്രെയ്‌നിങ്‌ കോളേജ്‌ പ്രിൻസിപ്പലായിരിക്കെയാണ്‌ കെ സേതുരാമൻ പൊലീസ്‌ പരിഷ്‌കരണത്തിന്റെ ബാറ്റൺ കൈയിലെടുത്തത്‌. കുട്ടികൾക്കടക്കം ഒട്ടേറെ പാട്ടുകളും രചിച്ചു. ഡോ. ഷീനയാണ്‌ ഭാര്യ. വിദ്യാർഥികളായ സിദ്ധാർഥ്‌, ശ്യാം എന്നിവർ മക്കൾ.

മലയോരഗ്രാമത്തിലെ ഒരു സർക്കാർ സ്‌കൂളിൽ പ്രഭാതമണി മുഴങ്ങി.  ഓടിക്കളിച്ചിരുന്ന കുട്ടികൾ ക്ലാസ്‌മുറികളിലേക്ക്‌. ഔദ്യോഗികവാഹനത്തിൽനിന്നിറങ്ങിയ കലക്ടർ ഒരു ക്ലാസിലെ ക്ഷീണിതമുഖം നോക്കി ചോദിച്ചു. ‘മോൻ രാവിലെ എന്താ കഴിച്ചത്‌? കണ്ണുകൾ നിലത്തുറപ്പിച്ച്‌ അവൻ പതുക്കെ മന്ത്രിച്ചു. ‘പഴങ്കഞ്ഞി’. അവിടുള്ള ഓരോ മുഖവും ആ ഉത്തരം ആവർത്തിക്കുന്നതായി കലക്ടർക്ക്‌ തോന്നി. അതിനുശേഷം  ‘മധുരം പ്രഭാതം’ എന്ന പ്രഭാതഭക്ഷണപദ്ധതി ഇന്ന്‌ കാസർകോട്‌ ജില്ലയിലെ സ്‌കൂളുകളിൽ വിജയകരമായി മുന്നേറുകയാണ്‌. സമൂഹത്തിന്റെ കെട്ടുകാഴ്‌ചകൾക്കിടയിലും വിശപ്പ്‌ എന്ന യാഥാർഥ്യം കത്തിയെരിയുന്നത്‌ ബോധ്യപ്പെട്ട കാസർകോട്‌ കലക്ടർ ഡോ. ഡി സജിത്‌ ബാബുവിന്റെ ആശയത്തിന്‌ വ്യാപാരികളും അധ്യാപകരും രക്ഷിതാക്കളും സമൂഹവും പോഷകമേകി. 1648 കുഞ്ഞുങ്ങളാണ്‌ ഗുണഭോക്താക്കൾ. ആദിവാസി–- തീരദേശമേഖലകളിലുള്ളവർക്ക്‌ ഇത്‌ വലിയ ആശ്വാസമാണ്‌. പിന്നോക്കജില്ല എന്ന അടിച്ചേൽപ്പിക്കപ്പെട്ട മുദ്ര മായ്‌ച്ചുകളയാൻ ഒരുങ്ങുകയാണ്‌ കാസർകോട്‌.  അതിന്‌ നേതൃത്വം നൽകുന്നത്‌ കലക്ടറും. ആദിവാസിക്കുടിലുകളിലും മത്സ്യത്തൊഴിലാളി ഭവനങ്ങളിലുമെല്ലാം കലക്ടർ മുന്നറിയിപ്പില്ലാതെ കയറിയെത്തും. പ്രയാസങ്ങൾക്ക്‌ ഉടനടി പരിഹാരവും. ക്രിക്കറ്റ്‌ കളിക്കാനും വേദികളിൽ പാട്ടുപാടാനും സംഘർഷങ്ങളുണ്ടാകുമ്പോൾ നടുക്കുനിന്ന്‌ തടയാനും കലക്ടറുണ്ട്‌. ‘കലക്ടർ ബ്രോ’ എന്നൊന്നും ആരും വിളിക്കുന്നില്ലെങ്കിലും കാസർകോടിന്റെ ‘ഐക്കൺ’ ഇപ്പോൾ ഡോ. സജിത്‌ ബാബുവാണ്‌.

മൊട്ടപ്പറമ്പുകളിലെ മുളവിപ്ലവം

വേനലിൽ കാസർകോടിന്റെ വിവിധ ഭാഗങ്ങൾ കടുത്ത കുടിവെള്ളക്ഷാമമാണ്‌ അനുഭവിക്കുന്നത്‌. വടക്കൻ മലയോരപ്രദേശങ്ങൾ മൊട്ടപ്പറമ്പുകളാണ്‌. മഴവെള്ളത്തെ പിടിച്ചുനിർത്താനുള്ള ശേഷി മണ്ണിനില്ല. കലക്ടറുടെ ഉള്ളിലെ ശാസ്‌ത്രകാരൻ ഇതിന്റെ കാരണം കണ്ടെത്തി. ഒരു കാലത്ത്‌ നിബിഡവനങ്ങളായിരുന്ന പ്രദേശത്തിന്‌ ജൈവാംശം നഷ്ടപ്പെട്ടതാണ്‌ കാരണം. ലാറ്ററൈറ്റ്‌ മണ്ണാണ്‌ മുകളിൽ. ഇത്‌ സൂര്യപ്രകാശമേറ്റ്‌ വരണ്ടതിനാൽ ജലം ആഗിരണം ചെയ്യില്ല. ജൈവാംശത്തെ മണ്ണിൽ തിരിച്ചുകൊണ്ടുവരിക മാത്രമാണ്‌ ജലസംരക്ഷണത്തിന്‌ ഏക പോംവഴി. അതിനാണ്‌ മുളവിപ്ലവം എന്ന ആശയം നടപ്പാക്കിയത്‌. ഒരു മുള വളർന്നാൽ വർഷം 1.1 കിലോഗ്രാം ജൈവാംശം മണ്ണിൽ സൃഷ്ടിക്കും. നൈട്രജൻ ഉൾപ്പെടെയുള്ള വിവിധ ഘടകങ്ങളുടെ സാന്നിധ്യവും കൂടും. 13 ബ്ലോക്കിലായി തദ്ദേശസ്ഥാപനങ്ങളുടെ സഹകരണത്തോടെ മുളത്തൈകൾ പൊതു ഇടങ്ങളിൽ നട്ടുപിടിപ്പിക്കുന്ന പദ്ധതിക്ക്‌ കഴിഞ്ഞ ജൂലൈയിൽ തുടക്കമിട്ടു. വനംവകുപ്പിൽനിന്ന്‌ മുളവിത്ത്‌ വാങ്ങി നേഴ്‌സറികളിൽ പാകി തൊഴിലുറപ്പ്‌ പദ്ധതി പ്രയോജനപ്പെടുത്തിയാണ്‌ നടീൽ. ഏഴുലക്ഷം തൈനട്ടു. ഈവർഷം അത്‌ പത്ത്‌ ലക്ഷത്തിലെത്തിക്കും. മുളകൊണ്ട്‌ സ്‌ത്രീകൾക്ക്‌ ഉൽപ്പന്നങ്ങളുണ്ടാക്കി വിൽക്കാം. ചെങ്കുത്തായ കുന്നുകളിൽ സമാന്തരമായി കുഴിയെടുത്ത്‌ മുള നട്ടതിനാൽ കുഴികളിലൂടെ വെള്ളം മണ്ണിലിറങ്ങുന്നുമുണ്ട്‌.

ചുവപ്പുനാടയ്‌ക്ക്‌  ഒരു തിരുത്ത്‌

സർക്കാർ ഓഫീസിലെ ചുവപ്പുനാടക്കുരുക്കാണ്‌ ജനങ്ങൾ നേരിടുന്ന ഏറ്റവും വലിയ പ്രതിസന്ധി. ഇന്ത്യയിൽ ആദ്യമായി മിന്നൽ വേഗത്തിൽ ഫയൽ തീർപ്പാക്കിയ ജില്ല എന്ന ഖ്യാതിയിലേക്കാണ്‌ കാസർകോട്‌ കുതിച്ചത്‌. കലക്ടർ ഇരിക്കുന്ന ഇടം കലക്ടറേറ്റ്‌ എന്ന ആശയവുമായി താലൂക്ക്‌ ഓഫീസുകളിൽ ഉൾപ്പെടെ കലക്ടർ ക്യാമ്പ്‌ ചെയ്‌താണ്‌ തീർപ്പ്‌ കൽപ്പിച്ചത്‌. 2017നുമുമ്പുള്ള 29345 ഫയലാണ്‌ ഒറ്റയടിക്ക്‌ തീർത്തത്‌. ഓരോ ഫയലിലും ഒരു ജീവിതമുണ്ട്‌ എന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രഖ്യാപനമാണ്‌ സജിത്‌ ബാബുവിന്റെ ഇടപെടലിലൂടെ സാധ്യമായത്‌. കേന്ദ്രസർക്കാരിന്റെ ഇ–- ഗവേണൻസ്‌ പുരസ്‌കാരം ലഭിക്കാനും ഇത്‌ ഇടയാക്കി.

കൊറഗർക്ക്‌  കൈത്താങ്ങ്‌

കാസർകോട്ടെ പ്രാക്‌തനവിഭാഗമാണ്‌ കൊറഗർ. പോഷകാഹാരക്കുറവുമൂലം മരിച്ചൊടുങ്ങുന്ന പുരാതനജനത. കോടിക്കണക്കിന്‌ രൂപയാണ്‌ ഇവരുടെ പുനരധിവാസത്തിനായി സർക്കാർ ചെലവഴിച്ചത്‌. റോഡരികിലിരുന്ന്‌ വള്ളികൾകൊണ്ട്‌ കുട്ടയും വട്ടിയും മെടഞ്ഞാണ്‌ ഇവർ ജീവിക്കുന്നത്‌. വീടും കൃഷിത്തോട്ടങ്ങളുമൊക്കെ നൽകിയെങ്കിലും പ്രയോജനമുണ്ടായില്ല. അവരുടെ തനത്‌ രീതികൾ പിന്തുടരാനുള്ള സൗകര്യം ഒരുക്കുകയാണ്‌ അതിജീവനമാർഗം എന്ന്‌ കലക്ടർക്ക്‌ ബോധ്യപ്പെട്ടു. കൊറഗരുടെ ജീവിതമാർഗമായ കുട്ട മെടയലിന്‌ ആവശ്യമായ പുല്ലാഞ്ഞിവള്ളികളുടെ ദൗർലഭ്യമാണ്‌ മുഖ്യപ്രശ്‌നം. വനത്തിൽനിന്ന്‌ ഇത്‌ മുറിച്ചെടുക്കാൻ അനുമതിയില്ല. കർണാടകത്തിൽ പോയി വള്ളി മുറിച്ചെടുത്ത്‌ വൻതുക കൊടുത്ത്‌ വണ്ടിയിൽ കാസർകോട്ട്‌ കൊണ്ടുവരുമ്പോൾ  ഭക്ഷണത്തിനുള്ള തുകപോലും നീക്കിയിരുപ്പുണ്ടാകില്ല. നീർച്ചാലിൽ ഒമ്പത്‌ ഏക്കറിൽ പുല്ലാഞ്ഞിവള്ളി നട്ടുപിടിപ്പിച്ച്‌ പരിപാലിക്കുന്ന പദ്ധതി അങ്ങനെയാണ്‌ തുടങ്ങിയത്‌. ഐഡിബിഐ ബാങ്കുമായി ചേർന്ന്‌ കൊറഗരുടെ ഉൽപ്പന്നങ്ങൾ വാങ്ങാൻ കരാറുമുണ്ടാക്കി.  ഉൽപ്പന്നങ്ങൾ ആമസോണിൽ ഉൾപ്പെടെ വിൽപ്പനയ്‌ക്കെത്തിയാലും അത്ഭുതമില്ല.

സർക്കാർ ജോലിക്ക്‌ തദ്ദേശീയർ

കാസർകോട്‌ സർക്കാർ ജോലിക്കാരായി എത്തുന്നതിൽ ഭൂരിഭാഗവും മറ്റ്‌ ജില്ലകളിലുള്ളവരാണ്‌. പല പദ്ധതികളും നാട്ടുകാർക്ക്‌ പ്രയോജനപ്പെടുത്താത്തതിന്‌ പിന്നിൽ ഇതും ഒരു ഘടകം. ഇതു മനസ്സിലാക്കിയാണ്‌ ജില്ലയിലെ ഉദ്യോഗാർഥികളെ സർക്കാർ ജോലി നേടാൻ പര്യാപ്‌തമാക്കുന്ന പരിശീലനം. ഇതിനായി ഓരോതാലൂക്കിൽനിന്നും 25 പേരെ തെരഞ്ഞെടുക്കും. ഉന്നതി എന്നാണ്‌ പദ്ധതിയുടെ പേര്‌. കുട്ടികൾക്ക്‌ ഐഎഎസ്‌ പരിശീലനത്തിന്‌ കലക്ടറും  ക്ലാസ്‌ എടുക്കാനുണ്ട്‌.  

‘കൂട്ട്‌’ പുരനിറഞ്ഞുനിൽക്കുന്നവർക്ക്‌ തുണ

‘പുരനിറഞ്ഞുനിൽക്കുന്ന’ ആണുങ്ങളാണ്‌ കാസർകോട്‌ ജില്ലയിലെ ഒരു സാമൂഹ്യവിഷയം. പ്രായപൂർത്തിയായ ചെറുപ്പക്കാർക്ക്‌ വധുക്കളെ കിട്ടാനില്ല. അവിവാഹിതരുടെ എണ്ണവും  കൂടുതൽ. ഈ സാമൂഹ്യപ്രശ്‌നത്തിൽ കലക്ടർ ഇടപെട്ടതോടെയാണ്‌ കൂട്ട്‌ എന്ന പദ്ധതി ആരംഭിച്ചത്‌. വിധവകളെ വിവാഹം കഴിക്കാൻ സന്നദ്ധതയുള്ള യുവാക്കളെ പ്രോത്സാഹിപ്പിക്കുകയാണ്‌ ലക്ഷ്യം. ഇതിനായി കൗൺസലിങ്ങും മറ്റും നൽകും.

കാസർകോട്‌ കഫേ

സാമൂഹ്യ അസ്വസ്ഥത കാസർകോട്‌ ഒരു വൈകാരികവിഷയമാണ്‌. ചെറിയ തീപ്പൊരികൾപോലും ആളിക്കത്തിയേക്കാം. മുമ്പുണ്ടായ ചില ദുരന്തങ്ങളുടെ പശ്‌ചാത്തലത്തിൽ കടകൾക്ക്‌ സന്ധ്യയോടെ താഴ്‌ വീഴും. രാത്രി പൊതുവാഹനങ്ങളുടെ ഓട്ടം നിലയ്‌ക്കും. വർഷങ്ങളായുള്ള പതിവായതിനാൽ ഇത്‌ നാട്ടുകാരുടെ വിഷയമല്ലാതായി. ഇത്‌ പരിഹരിക്കാനാണ്‌ ‘കാസർകോട്‌ കഫേ’. അതിർത്തിയായ തലപ്പാടിമുതൽ എല്ലാ കേന്ദ്രങ്ങളിലും ജനങ്ങൾക്ക്‌ ഭിന്നതകൾ മറന്ന്‌ ഒരുമിക്കാനുള്ള ഇടം.  പ്രഭാഷണവും പ്രദർശനങ്ങളും കലാപരിപാടികളുമാകാം. കാസർകോട്‌ ടൗണിലെ സന്ധ്യാരാഗം ഓപ്പൺ ഓഡിറ്റോറിയം കേന്ദ്രീകരിച്ച്‌ പ്രവർത്തിക്കുന്ന ‘തീയട്രിക്‌സ്‌’ എന്ന സംഘടനയുടെ ചെയർമാനും കലക്ടറാണ്‌. മൂന്നാം ശനിയാഴ്‌ചകളിൽ ഇവിടെ പരിപാടികൾ അരങ്ങേറും. തീവണ്ടിപ്പാട്ടുകാർമുതൽ ബാവുൾ ഗായകർവരെ പാടും.  

മുടക്കം എന്ന വാക്ക്‌ ഇനിയില്ല

പദ്ധതികൾ തുടക്കത്തിലേ മുടങ്ങുക എന്ന അനുഭവമാണ്‌ കാസർകോട്‌ ജില്ലയുടെ ശാപം. തറക്കല്ലുകളായി ദ്രവിക്കുന്നു പല പദ്ധതികളും. ഈ ദുരവസ്ഥയ്‌ക്ക്‌ മാറ്റം വരുത്താനും കലക്ടർ നിശ്‌ചയദാർഢ്യത്തോടെ ഇറങ്ങി. 22 വർഷംമുമ്പാണ്‌ കാസർകോട്‌ കലക്ടറേറ്റിനുമുമ്പിൽ ഗാന്ധിജിയുടെ പ്രതിമ സ്ഥാപിക്കാനുള്ള തീരുമാനത്തിന്‌ അംഗീകാരം ലഭിച്ചത്‌. ചുമതല ഏറ്റെടുത്ത്‌ മാസങ്ങൾക്കകം ഉണ്ണി കാനായി എന്ന ശിൽപ്പിയെ വിളിച്ചുവരുത്തി പ്രതിമ പൂർത്തിയാക്കി. ചുറ്റും പൂന്തോട്ടവും ഒരുക്കി. സ്ഥലം വിട്ടുകിട്ടാത്തതിനാലും മറ്റ്‌ കാര്യങ്ങളാലും മുടങ്ങിയ പാലങ്ങളും റോഡുകളുമെല്ലാം കലക്ടറുടെ ഇടപെടൽമൂലം പുനരാരംഭിച്ചിട്ടുണ്ട്‌. കാസർകോട്‌ വികസന പാക്കേജിൽ 297 പദ്ധതിയിൽ 204 എണ്ണമാണ്‌ ഒറ്റയടിക്ക്‌ ഉദ്‌ഘാടനം ചെയ്‌തത്‌.

വിശ്വാസമാകുന്നില്ല

 കഴിഞ്ഞ മഴക്കാലത്ത്‌ വെള്ളരിക്കുണ്ടിലെ നെല്ലിയര കോളനിയിൽ ചുഴലിക്കാറ്റ്‌ വീശി. 11   വീട്‌ തകർന്നു. മുൻ എംപി പി കരുണാകരൻ ഉൾപ്പെടെയുള്ളവർ സമാശ്വാസവുമായി എത്തി. കലക്ടറുടെ നേതൃത്വത്തിൽ തദ്ദേശസ്ഥാപനങ്ങളുടെയും മറ്റും സഹായത്തോടെ ദിവസങ്ങൾക്കുള്ളിൽ ഒരു കമ്യൂണിറ്റി ഹാൾ നിർമിച്ച്‌ കുടുംബങ്ങളെ അങ്ങോട്ട്‌ മാറ്റി. അതിവേഗത്തിലുള്ള ഇടപെടൽമൂലം അവർക്ക്‌ സർക്കാർ വീട്‌ ഒരുങ്ങുകയാണ്‌. എന്നും കമ്യൂണിറ്റിഹാളിൽ കഴിയേണ്ടി വരുമെന്ന്‌ കരുതിയ കോളനിയിലെ കുടുംബങ്ങൾക്ക്‌ ഇത്‌ വിശ്വസിക്കാനാകുന്നില്ല.  കലക്ടർ പറയുമ്പോൾ കൂടെ നിൽക്കും നാട്ടുകാർ. പുതുമയുള്ള ഏത്‌ ആശയം  നിർദേശിച്ചാലും അത്‌ സാധ്യമാക്കാൻ നാട്ടുകാർ ഒപ്പമുണ്ട്‌. കലക്ടർ കാസർകോടിന്‌ നൽകുന്ന സന്ദേശം ഇതാണ്‌. ഈ നാട്‌ പിന്നോക്കമല്ല. സമ്പന്നമാണ്‌.   

കന്നട ‘മാത്താടു’ന്ന കലക്ടർ

ഏഴുഭാഷ പ്രചാരത്തിലുള്ള തുളുനാട്ടിൽ കന്നടയെങ്കിലും അറിയുക എന്നത്‌ ഈ നാടിന്റെ വൈകാരികവിഷയമാണ്‌. മറുനാടൻ സംസ്ഥാനങ്ങളിൽനിന്ന്‌ എത്തുന്ന ഐഎഎസുകാർ മലയാളം കഷ്ടിച്ച്‌ പഠിക്കുമ്പോൾ അവർ എങ്ങനെ കന്നഡയുംകൂടി പഠിക്കും. തിരുവനന്തപുരം വട്ടിയൂർക്കാവിൽ ജനിച്ച ഡോ. സജിത്‌ ബാബു കുടകിൽ ബാങ്ക്‌ ഓഫീസറായി ജോലി ചെയ്‌തിട്ടുണ്ട്‌. അക്കാലത്ത്‌ പഠിച്ച കന്നഡ ഈ നാടിനോടുള്ള ഇഴയടുപ്പം വർധിപ്പിക്കുന്നു. ബിസിനസുകാരനായ ദാമോദരൻ–-സുലോചന ദമ്പതികളുടെ മകനായ സജിത്‌ ബാബു പഠനകാലത്ത്‌ തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജിലെ ക്രിക്കറ്റ്‌ ക്യാപ്‌റ്റനായിരുന്നു. 1992ൽ ജി ശങ്കരപ്പിള്ളയുടെ ഭീമഘടോൽക്കച മയനാട്ടം നാടകത്തിൽ വേഷമിട്ടിട്ടുണ്ട്‌. നടൻ അലൻസിയറാണ്‌ സംവിധാനം. ബിന്ദുവാണ്‌ ഭാര്യ. വിദ്യാർഥികളായ റോൺ, റെനി എന്നിവർ മക്കൾ.

s e a r c h

Custom Search

JustACounter

The Hindu - Breaking News

BBC News | News Front Page | World Edition

Blog Archive