Tuesday, September 17, 2024

‘അന്താസ്’ സിനിമയും സീതാറാം യെച്ചൂരിയും തമ്മിലെന്ത് ബന്ധം?






 കലാസമൂഹം ജനപ്രിയ കലാരൂപങ്ങളിലൂടെ രാഷ്ട്രീയം ചർച്ച ചെയ്തിരുന്നതിന്റെ അടയാളം കൂടിയാണ് നാം സീതാറാമിനൊപ്പം ചർച്ച ചെയ്തത്
നന്ദി ഇന്നാണ് വായിച്ചത് - വീണ്ടും നന്ദി പ്രധാനമായും മനസ്സിൽ വന്നത് ഉറുദുവും ഹിന്ദിയും തമ്മിലുള്ള ബന്ധമാണ് - ഇന്ന് അതിനെ തകർക്കാൻ ശ്രമിക്കുന്ന പുതിയ സംസ്‌കൃതവത്കരിച്ച ഹിന്ദി പ്രചാരണവും; ശുക്രിയ ചില വാത് വെയ്പുകൾ ആയിക്കഴിഞ്ഞല്ലോ ? ഒരുകാലഘട്ടം വരെ ഹിന്ദി സിനിമ ഉറുദു സിനിമ എന്ന് വേർതിരിക്കുക വയ്യായിരുന്നു; പാട്ടിലും സംഭാഷണത്തിലും. ശുദ്ധവാദികൾ എല്ലാത്തിലും കൈവെക്കും, എല്ലാത്തിനെയും വിഘടിക്കും, എല്ലാം തൂളാക്കും. ഒന്നിപ്പിൻ്റെ സൗന്ദര്യം ഒന്നൊന്നിനില്ല. 


 ഇപ്പൊ ഓണം ഒരുമതക്കാരുടേത് മാത്രമാണ് എന്നാണ് പുതുത്. ഉറുദുവും ഹിന്ദിയും തമ്മിലുള്ള ഇണപിരിയാൻ കഴിയാത്തവിധത്തിലുള്ള ചരിത്രപരവും ശാസ്ത്രീയവുമായ നിരീക്ഷണങ്ങൾ Peggy Mohan ൻ്റെ Wanderers, Kings, Merchants - The story of India Through Its Languages എന്ന പുസ്തകത്തിലുണ്ട്. ഭാഷ, അതിന്റെ തനതും ശുദ്ധവുമെന്ന നുണ, എങ്ങനെ വഴങ്ങുന്നു, വളയുന്നു പുത്തൻ നാമ്പുകളിൽ പുതുപുഷ്പങ്ങൾ വിരിയിക്കുന്നു, അമ്മയും അച്ഛനും ഭാഷയെ എങ്ങനെ വ്യത്യസ്തമായി മക്കളിൽ ചെലുത്തുന്നു എന്നൊക്കെ പെഗ്ഗി വളരെ ആസ്വാദനപരമായ രീതിയിൽ വിവരിക്കുന്നു.

No comments:

s e a r c h

Custom Search

JustACounter

The Hindu - Breaking News

BBC News | News Front Page | World Edition

Blog Archive