Tuesday, November 21, 2023

*സേതുമാധവൻ സാർ*

 പഠിച്ച എസ്സ് ആർ വി സർക്കാർ സ്‌കൂളിലെ അദ്ധ്യാപകൻ -  എത്രയും ആദരവോടെ ജീവിതാന്ത്യം വരെ ഓർക്കേണ്ട, ഗുരുവും പുസ്തകങ്ങളുടെ-അറിവിൻ്റെ-ശാസ്ത്ര വിശാലലോകം ആദ്യമായി കാണിച്ചുതന്ന ആ മഹാമനീഷി  - *സേതുമാധവൻ സാർ* ആണ് ആദ്യമായി റോബോട്ടുകളെ കുറിച്ചും, ഐസക് ആസിമോവിനെ കുറിച്ചും കേൾപ്പിച്ചത്.  പിന്നീട് അങ്ങോട്ട് ഒരുപാട് കാലം ആസിമോവ്  ഭ്രമം ആയിരിന്നു.  എറണാകുളത്തെ പബ്ലിക് ലൈബ്രറിയിൽ പോയാൽ ഓനെ തപ്പി നടക്കും.


[ ജനതിക കുഴപ്പമാവാം മകനും ആസിമോവ് പ്രിയങ്കരൻ തന്നെ. ]


https://en.wikipedia.org/wiki/Isaac_Asimov


റോബോട്ടുകളുടെ ചരിത്രം എന്ന Dr മനോജ് കോമത്തിന്റെ ലേഖനത്തിന്റെ ഒന്നാം ഭാഗം വായിച്ചപ്പോൾ ഇതൊക്കെ ഓർത്തു.  ആദിഗുരുവിനു വീണ്ടും പ്രണാമം. 🙏


ലേഖനത്തിലെ ചില വിവരങ്ങൾ :-


- ‘റോബോട്ട്’ എന്നു പേരിട്ട് കൃത്രിമ മനുഷ്യനെ അവതരിപ്പിച്ചതിന്റെ ബഹുമതി ചെക്കോസ്ലാവാക്യൻ നാടകകൃത്ത് കാപെക്കിനാണ് (Karel Kapek). 1921-ൽ അദ്ദേഹം രംഗത്തെത്തിച്ച ‘Rossum’s Universal Robots’ എന്ന നാടകമായിരുന്നു അതിനു നിമിത്തമായത്. അവയ്ക്ക് ശാസ്ത്രീയ പരിവേഷം നൽകിയത് പ്രശസ്ത ശാസ്ത്രജ്ഞനും എഴുത്തുകാരനുമായിരുന്ന ഐസക് അസിമോവിന്റെ തൂലികയാണ്.


അസിമോവിന്റെ റോബോട്ട് നിയമങ്ങൾ:-


- ഒന്നാം നിയമം: ഒരു റോബോട്ട് ഏതെങ്കിലും മനുഷ്യന് ഹാനി വരുത്തുകയോ സ്വയം ഹാനി വരുത്താൻ മനുഷ്യരെ അനുവദിക്കുകയോ ഇല്ല. 


- രണ്ടാം നിയമം: ഒരു റോബോട്ട്, മനുഷ്യർ നല്കുന്ന നിർദേശങ്ങൾ, ഒന്നാം നിയമം അനുസരിച്ചുകൊണ്ട്, പാലിച്ചിരിക്കണം.


- മൂന്നാം നിയമം: ഒരു റോബോട്ട്, ഒന്നാമത്തെയും രണ്ടാമത്തെയും നിയമങ്ങൾ അനുസരിച്ചുകൊണ്ട് സ്വയം സംരക്ഷണം അനുവർത്തിക്കണം. 


പൽച്ചക്ര സംവിധാനത്തിലുള്ള യന്ത്രപ്പാവകൾക്ക് പിന്നാലെ വായുമർദ നിയന്ത്രിതവും (Pneumatic) ദ്രവമർദ നിയന്ത്രിതവും (hydraulic) ആയ നിർമ്മിതികളുടെ വരവായി. വിക്ടോറിയൻ കാലഘട്ടത്തിൽ ആവിയന്ത്രത്തിന്റെ തത്വം സ്വാംശീകരിച്ച പാവകൾ പുറത്തു വന്നു.


ശ്രദ്ധേയമായ നാമമാണ് ഗ്രേ വാൾട്ടറുടേത് (Grey Walter). ഒരു ന്യൂറോളജിസ്റ്റായിരുന്ന അദ്ദേഹം സർക്യൂട്ടുകളുപയോഗിച്ച് ഡോ. വാൾട്ടർ 1948-ൽ നിർമ്മിച്ച എൽമർ (Elmar), എൽസി (Elsie) എന്നീ ഇഴയുന്ന റോബോട്ടുകൾ എഞ്ചിനീയർമാരുടെ പ്രശംസ നേടി. ശിരസ്സിൽ പ്രകാശസംവേദകങ്ങൾ ഘടിപ്പിച്ച ഇവ പ്രകാശം കാണുന്ന ദിശയിലേക്ക് ഇഴഞ്ഞു ചെല്ലുമായിരുന്നു. 1950-കളുടെ മധ്യത്തോടെ ‘റോബോട്ടിക്‌സ്’ പ്രത്യേക ശാഖയായി ഉരുത്തിരിഞ്ഞു. 


 സെമികണ്ടക്ടർ ഇലക്ട്രോണിക്‌സ് വന്നതോടുകൂടി ബാറ്ററിയിൽ പ്രവർത്തിക്കുന്ന ഒതുക്കമുള്ള സർക്യൂട്ടുകൾ ഉണ്ടാക്കാമെന്നായി. ‘നിർമ്മിത ബുദ്ധി’ (Artificial Intelligence) എന്ന സങ്കല്പവും റോബോട്ട് രൂപകല്പനക്ക് വലിയ ഊർജമേകി. ട്രാൻസിസ്റ്റർ സങ്കേതം ഉപയോഗിച്ചുള്ള കമ്പ്യൂട്ടർ പ്രോസസറുകളുടെയും നിർമ്മിതബുദ്ധി പ്രോഗ്രാമിങ്ങിന്റെയും ആവിർഭാവം ‘റോബോട്ട്’ എന്ന സ്വപ്‌നത്തെ പ്രായോഗിക തലത്തിലേക്ക് എത്തിക്കുക തന്നെ ചെയ്തു. 


https://allthemedia.blogspot.com/2023/11/1.html




No comments:

s e a r c h

Custom Search

JustACounter

The Hindu - Breaking News

BBC News | News Front Page | World Edition

Blog Archive