Tuesday, August 10, 2021

ഇംഗ്ലീഷിലെ പ്രയോഗ സവിശേഷതകള്‍

കാലത്തെക്കുറിച്ചും സമയത്തെക്കുറിച്ചും എഴുതാത്ത കവികളില്ല. അയ്യപ്പപ്പണിക്കര്‍ മുതല്‍ ടി.എസ്. എലിയട്ട് വരെ എത്രയോ പേര്‍!

'ഭാവിയൊരു ഭൂതമായ് നോക്കുന്നു'' എന്ന് 'മൃത്യുപൂജ'യില്‍ അയ്യപ്പപ്പണിക്കര്‍. Time present and time past are both perhaps present in time future എന്ന് 'Burnt Norton' ല്‍ ടി.എസ്.എലിയട്ട്! എലിയട്ടിന്റെ നാലു ക്വാര്‍ട്ടറ്റുകളില്‍ ആദ്യത്തേതിന്റെ തുടക്കത്തിലാണിതുള്ളത് എന്നാണ് ഓര്‍മ.

'വിസ്മയംപോലെ ലഭിക്കും നിമിഷത്തിനർഥം കൊടുത്തു പൊലിപ്പിച്ചെടുക്ക നാം"
 എന്ന് കടമ്മനിട്ട! എന്നാല്‍, കാലമാകെ വേണ്ട, ചില മാത്രകള്‍ മാത്രം മതിയാവും എന്നു വൈലോപ്പിള്ളി.
'എന്തിന്, മര്‍ത്ത്യായുസ്സില്‍ സാരമായതു ചിലമുന്തിയ സന്ദര്‍ഭങ്ങള്‍; അല്ല; മാത്രകള്‍ മാത്രം!  എന്നാണ് വൈലോപ്പിള്ളി എഴുതിയത്.

വിസ്മയം പോലെ ലഭിക്കുന്ന നിമിഷം എന്നു കടമ്മനിട്ട പറഞ്ഞല്ലൊ. അത്തരം ഒരു നിമിഷമാണ് ഇംഗ്ലീഷിലെ 15 minutes of fame. ഒന്നു പ്രശസ്തിയിലേക്കു മിന്നിപ്പൊലിഞ്ഞു പോകലാണിത്. പിന്നീടു വിസ്മരിക്കപ്പെടുകയും ചെയ്യും. ' Nine days wonder' എന്നും പറയും ഇതിനെ. ഒരു അപ്രധാന നടന് അതിപ്രശസ്തമായ ഒരു അവാര്‍ഡു കിട്ടുന്നു എന്നുവെക്കുക. പിന്നീട് ചിത്രവുമില്ല, അവാര്‍ഡുമില്ല. ഇത്തരമൊരു സന്ദര്‍ഭത്തില്‍ The actor enjoys his 15 minutes of fame എന്നു പറയാം. 'പകല്‍ വാണ പെരുമാളിന്‍ രാജ്യഭാരം വെറും പതിനഞ്ചു നാഴിക മാത്രം' എന്ന് വയലാര്‍ എഴുതിയതും ഇവിടെ ഓര്‍ക്കാം.

A week is a long time എന്നു പറഞ്ഞാലോ? ഇതിനിടയില്‍ എന്തും സംഭവിക്കാം എന്നു സൂചിപ്പിക്കാനുപയോഗിക്കുന്ന പ്രയോഗമാണത്. A week is a long time in politics എന്നു പറയാം. ഇംഗ്ലീഷ് പ്രധാനമന്ത്രിയായ Harold Wilson ആണ് ആദ്യമായി ഇതു പറഞ്ഞത്. Hanson is tipped for candidature. It will be announced after a week എന്നു പറഞ്ഞാല്‍ അനുബന്ധമായി ഇതു ചേര്‍ക്കാം, a week is a long time in politics. Hanson സ്ഥാനാര്‍ത്ഥിയല്ലാതായേക്കാം ഇതിനിടയില്‍ എന്നു ചുരുക്കം.

Ahead of the curve എന്നത് കാലത്തിനു മുമ്പേ സഞ്ചരിക്കലാണ്; പ്രത്യേകിച്ച്  നൂതന ആശയങ്ങളുമായി. The modernists were ahead of the curve. Those who are innovative can be described as those who are ahead of the curve.  Those who followed modernists adopted the innovation introduced by them.

'In good time' എന്നൊരു പ്രയോഗമുണ്ട്. കുറേക്കൂടി അനുകൂലമായ കാലത്തിനായി കാത്തിരിക്കുന്നതിനെയാണ് ഇതു സൂചിപ്പിക്കുന്നത്. അതു സംഭവിക്കും; ക്ഷമയോടെ കാത്തിരിക്കൂ എന്നാണ് it will happen in good time എന്നോ, all in good time എന്നോ, പറഞ്ഞാല്‍ അര്‍ത്ഥം. You can sell your car in good time! You arrived in good time എന്നാല്‍ നിങ്ങള്‍ നേരത്തെ എത്തി എന്ന് മറ്റൊരു അര്‍ത്ഥം.

'At the end of the day' എന്നതിന് അര്‍ത്ഥം 'അവസാന വിശകലനത്തില്‍' എന്നാണ്. The share market is marked by chaos now. Yet if we invest now, at the end of the day, we will definitely make a huge profit!

'Behind the times' എന്നത് പഴയ രീതിയിലോ ഫാഷനിലോ ആകലാവലാണ്.  We need not buy a black and white TV. It is behind the times.

'Beat the clock' എന്നത് വളരെപ്പെട്ടെന്ന് ഒരു ജോലി തീര്‍ക്കലാണ്; അഥവാ സമയബന്ധിതമായി ഒരു കാര്യം ചെയ്യലാണ്. Raju beat the clock, completing the project a few minutes before the General Manager left!

അതിഗംഭീരമായി ഒരു കാര്യം ചെയ്യലാണ് 'big time'. Though the role was insignificant, the actor made the big time in that movie. They missed the big time in this venture!

Buy time എന്നൊന്നുണ്ട്. സ്വന്തം നിലമെച്ചപ്പെടുത്താന്‍ വേണ്ടി ഏതെങ്കിലും കാര്യത്തില്‍ മനഃപൂര്‍വം കാലതാമസമുണ്ടാക്കലാണിത്. The petitioner was buying time, when he was praying for adjourning the case for a future date. In the meantime, he can array some witnesses to be produced before the court, in his favour.
'Call time' എന്നത് അവസാനിപ്പിക്കലാണ്. It is high time for the aged actor to call time on his long career in film.
'Call it a day' ജോലി തീര്‍ക്കലാണ്, ദൗത്യം അവസാനിപ്പിക്കലാണ്. If you are so tired, you call it a day! Carry the day ആകട്ടെ, വിജയിക്കലാണ്. Our collective work will carry the day.

'Coming down the pike' എന്നത് സമീപഭാവിയില്‍ ഉണ്ടാവാനിടയുള്ള പ്രശ്‌നങ്ങളെക്കുറിച്ചു സൂചിപ്പിക്കുമ്പോള്‍ ഉപയോഗിക്കുന്ന പ്രയോഗമാണ്. The management negotiated with the leader. But they are apprehensive of the problems coming down the pike.

Seen in the cold light of day എന്നൊരു പ്രയോഗമുണ്ട്. ആഗ്രഹ ചിന്തയായല്ലാതെ, പ്രായോഗിക ചിന്തയാല്‍ കാര്യങ്ങളെ കാണുന്നതിനെയാണിതു സൂചിപ്പിക്കുന്നത്. Seen in the cold light of day, the project is not viable.

Phrases വാക്കുകളുടെ ഒരു സംയോഗമാണ്. എന്നാൽ, അത് അതിൽ കാണുന്ന വാക്കുകളുടെ അർത്ഥത്തിനപ്പുറം പോയി നവീനമായ ഒരു അർത്ഥതലം സൃഷ്ടിക്കും. സബ്‌ജക്‌റ്റോ പ്രഡിക്കറ്റോ ഒന്നും ഉണ്ടാവണമെന്നില്ല. ഒരു ആശയതലം ഉണ്ടാവും വാചകത്തിനു ഭംഗി ചേർക്കും. വായനാനുഭവത്തിന്റെ സൗന്ദര്യത്തെ ദീപ്തമാക്കും. monotony അകറ്റും. Phrases നെ മനസ്സിലാക്കുമ്പോൾ മാത്രമേ ഇംഗ്ലീഷിന്റെ വായന പൂർണമാവുന്നുള്ളു.

ഉദാ: make no bones out of it. ഇത് ഒരു phrase ആണ്. ഇതിലെ ഒരു വാക്കും ആർക്കും അപരിചിതമല്ല. ഓരോ വാക്കിന്റെയും അർത്ഥവുമറിയാം. പക്ഷെ, phrase ന്റെ പൊതുവായ അർത്ഥം അറിയില്ലെങ്കിൽ വായന അവിടെ നിന്നു പോകും. ഒന്നും മനസ്സിലാവില്ല. തെറ്റുവരുത്തരുതു് എന്നാണ് ഇതിന്റെ അർത്ഥം.

It is greek to me എന്നു പറഞ്ഞാൽ എനിക്കു മനസ്സിലാവാത്തതാണത് എന്ന് അർത്ഥം ലഭിക്കും. അതുപോലെ. "Greek " പ്രയോഗം ഷേക്സ്പിയറുടേതാണ്. Make no bones എന്നത് old english ലും പുതിയ ഇംഗ്ലീഷിലും കാണാനുണ്ട്.

On the fly: ഒരു പ്രകിയക്കിടയിലെ തീരുമാനമെടുക്കലിനെയാണ് അതു സൂചിപ്പിക്കുന്നത്. Flying by the seat of your pants എന്നും ഒരു phrase ഉണ്ട്. രണ്ടിനും അർത്ഥം ഒന്നു തന്നെ. തിരുവനതപുരം വിമാനത്താവളത്തിൽ നിന്നു ദൽഹിക്കു പറക്കുന്നു. എന്നാൽ ഇടയ്ക്കു വെച്ച് destination ജയ്പ്പൂരെന്നു നിശ്ചയിക്കുന്നു. ഇത് ഒരു on the fly decision ആണ്. ഇത് സാധാരണ കാര്യങ്ങളിലും ആവാം.

The proof of the pudding is in the eating എന്നതു മറ്റൊരു phrase. ഇതിന്റെ അർത്ഥത്തിന് eatingമായോ puddingമാ യോ ഒരു ബന്ധവുമില്ല.. എനിക്കു നിങ്ങളെ വലിയ ഇഷ്ടമാണെന്നു നിങ്ങൾ കരുതുന്നു. എന്നാൽ  എനിക്കു പരിഗണിക്കാവുന്ന ഒരു സ്ഥാനത്തേക്കും ഞാൻ നിങ്ങളെ പരിഗണിക്കുന്നുമില്ല. ഇങ്ങനെയിരിക്കെ ഞാൻ നിങ്ങളോട് വലിയ ഇഷ്ടമാണെനിക്കു നിങ്ങളെ എന്നു പറഞ്ഞാൽ നിങ്ങൾക്ക് എന്ന ടു പറയാവുന്ന മറുപടിയാണ് " proof of the pudding is in the eating " എന്നത്. വാചകമടിയിലല്ല, പ്രവൃത്തിയിലാണ് കാര്യം തെളിയേണ്ടതു്  എന്നു സാരം.  eating ന്റെയും pudding ന്റെയും meaning dictionary യിൽ നിന്നു കണ്ടുപിടിച്ച് phrase ധ്വനിപ്പിക്കുന്നത് മനസ്സിലാക്കാനാവില്ല.

Madder than a white hen എന്നു പറഞ്ഞാൽ വളരെ ദേഷ്യമുള്ള  എന്നാണ് മനസ്സിലാക്കേണ്ടത്. All bets are off . എന്നു പറഞ്ഞാലോ  കരാറുകളൊന്നും പരിഗണിക്കാൻ പോകുന്നില്ല എന്നും. Flip your lid എന്നു കണ്ടാൽ very upset എന്നു മനസ്സിലാക്കണം. Go postal എന്നു പറഞ്ഞാലും ഇതു തന്നെ അർത്ഥം. Facing music എന്നാൽ സംഗീത കച്ചേരി കേൾക്ക ലല്ല, ചീത്തവിളി കേൾക്കലാണ്.  



No comments:

s e a r c h

Custom Search

JustACounter

The Hindu - Breaking News

BBC News | News Front Page | World Edition

Blog Archive