Wednesday, August 04, 2021

വാഴപ്പിണ്ടി വിളക്ക്‌

 




കൊച്ചിയില്‍ ഒരു സിനിമ ശാലയുണ്ടായിരുന്നു. ആ സിനിമ ശാലയക്ക്‌ വളരെ പ്രത്യേകതകളുണ്ടായിരുന്നു.

അത്‌ ഓലകൊണ്ടോ ,മറ്റോ മറച്ച സിനിമ കൊട്ടക ആയിരുന്നില്ല; അത്‌ അക്കാലത്ത്‌ ഡാമുകള്‍ ഉണ്ടാകാന്‍ ഉപയോഗിച്ച ചുണ്ണാമ്പും ,സുർക്കയും മിക്‌സ്‌ചെയ്യത കല്ല്‌കൊണ്ട്‌ ഉണ്ടാക്കിയ കൊട്ടാര സദ്യശ്യമായ വലിയൊരു മണിമാളിക ആയിരുന്നു

കേരളത്തില്‍ ആദ്യമായി ട്യൂബ്‌ ലൈറ്റ്‌ കത്തിക്കുന്നത്‌ ഈ തിയേറ്ററില്‍ ആണ്‌. വാഴപ്പിണ്ടി വിളക്ക്‌ എന്നാണ്‌ ഇതിനെ നാട്ട്‌കാർ വിളിച്ചിരുന്നത്‌, ഇത്‌ കാണാന്‍ അന്യനാടുകളില്‍ നിന്ന്‌ വരെ ആളുകള്‍ വരുമായിരുന്നു

കേരളത്തിലെ തന്നെ മികച്ച കലാസ്യഷടിയായിരുന്നു ഈ കെട്ടിടത്തിന്റെ ശില്‍പ്പഭംഗി, ഇത്‌ കാണാന്‍ മാത്രം കേരളത്തിന്റെ പലഭാഗത്ത്‌ നിന്നും ആളുകള്‍ വന്നിരുന്നു

അത്‌ പണിയാന്‍ നേത്യത്ത്വം നല്‍കിയത്‌ കൊച്ചിയെ കൊച്ചിയാക്കിയ പ്രഗല്‍ഭ എന്‍ജിനിയർ ആയ റോബർട്ട്‌ ബ്രിസ്‌റ്റോ എന്ന എന്‍ജിനിയർ ആയിരുന്നു എന്നത്‌ തന്നെ ഒരു ചരിത്രത്തിന്റെ ഭാഗമാണ്‌

ആ തിയേറ്ററിന്റെ പേരാണ്‌ പട്ടേല്‍ തിയേറ്റർ

ഈ തിയേറ്ററിന്റെ മുതലാളി ഇബ്രാഹിം പട്ടേല്‍ സേട്ട്‌ എന്ന കലാസനേഹി ആയിരുന്നു. പട്ടേല്‍ സേട്ടിന്‌ കണ്ണാത്താത്ത ദൂരത്ത്‌ തെങ്ങിന്‍ തോപ്പ്‌ ഉണ്ടായിരുന്നു, പട്ടേല്‍ സേട്ടുവിന്റെ തെങ്ങിന്‍ തോപ്പ്‌ നിന്നിടത്താണ്‌ ഇന്നത്തെ നേവിയുടെ എയർപോർട്ടും ,വാത്തുരുത്തിമേഖലയും അതിനോട്‌ ചേർന്ന നേവിക്വാർട്ടഴ്‌്‌സും.  പട്ടേലിന്റെ തെങ്ങിന്‍ തോപ്പിലേയക്ക്‌ പോകുന്ന പടിയാണ്‌ പില്‍ക്കാലത്ത്‌ തോപ്പുംപടി ആയത്‌.  തന്റെ തോപ്പ്‌ വിറ്റ്‌കിട്ടിയ പണംകൊണ്ടാണ്‌ പട്ടേല്‍ സേട്ട്‌ തിയേറ്റർ പണിതത്‌.  അദ്ധേഹം ഒരു മതേതരവാദിയും കലാസനേഹിയും ആയിരുന്നു, അദ്ധേഹം തന്നെ പലരോടും തന്റെ തിയേറ്ററിനെ കുറിച്ച്‌ പറഞ്ഞത്‌ എല്ലാ മതസതരും ഒന്നിച്ചിരുന്ന്‌ ആസ്വാദിക്കുന്ന ദേവാലയം ആണ്‌ സിനമശാല എന്നാണ്‌.

മദിരാശിയിലെ കാസിനോവിലെ സ്ഥിരം സന്ദർശകനായ പട്ടേല്‍ സേട്ട്‌ തന്റെ തിയേറ്ററിന്‌ അക്ക്‌ലത്തെ മദ്രാസ്‌ കാസിനോവിന്റെ മാത്യകയില്‍ ആണ്‌ നിർമ്മിച്ചത്‌, റോബർട്ട്‌ ബ്രിസറ്റോ ആ വെല്ല്‌വിളി ഏറ്റെടുത്തു.  ഈ വിശാലമായ അതിമനോഹര തിയേറ്ററില്‍ ഒരു തൂണ്‌പോലും ഇല്ല എ്‌ന്നത്‌ അക്കാലത്തെ എന്‍ജിനിയറിങ്ങ്‌ സാമർത്ഥ്യത്തിന്റെ നല്ലരു ഉദാഹരണം ആണ്‌ .  തൂണുകള്‍ ഇല്ലാത്ത രണ്ട്‌ നിലകെട്ടിടം..!!!!

ഇതിന്റെ ഉല്‍ഘാടനത്തിന്‌ പട്ടേല്‍ ഹെലികോപറ്ററില്‍ വന്നിറങ്ങിയെന്നും ആകശത്ത്‌ നിന്ന്‌ പൂക്കള്‍ വിതറിയെന്നും അറിയുന്നു

Courtesy Unnikrishnan Tr

No comments:

s e a r c h

Custom Search

JustACounter

The Hindu - Breaking News

BBC News | News Front Page | World Edition

Blog Archive