സ്‌കൂട്ടര്‍ എടുത്തു പുറത്തേക്കു പോയ ഭര്‍ത്താവു ബേബിയുടെ മരണ വാര്‍ത്തയാണ് അഞ്ചു മിനിട്ടു കഴിഞ്ഞപ്പോള്‍ സൂസന്‍ കേട്ടത്. അവള്‍ വീണുരുണ്ടു കരഞ്ഞു. ബേബിയുടെ മരണം അവള്‍ക്കു വിശ്വസിക്കാനേ കഴിഞ്ഞില്ല. ആഴ്ചകള്‍ കഴിഞ്ഞിട്ടും ബേബി എന്നേയ്ക്കുമായി പോയി എന്ന സത്യം അംഗീകരിക്കാന്‍ കഴിയാതെ ഒരു വിഹ്വലാവസ്ഥയില്‍ തുടര്‍ന്ന സൂസനോട് പള്ളിവികാരി പറഞ്ഞു: 'Come in out of the rain''.
'Come in out of the rain'' എന്ന് ഇംഗ്ലീഷില്‍ പറഞ്ഞാല്‍, 'യാഥാര്‍ത്ഥ്യം മനസ്സിലാക്കൂ' എന്നാണര്‍ത്ഥം. For Susan, it was really a trauma. But the father insisted that she should wake up to reality. So he said, 'you should come in out of the rain'.
ഭര്‍ത്താവിന്റെ മരണത്തിനു തൊട്ടുപിന്നാലെയാണ് സൂസന് അനുജനെക്കൂടി നഷ്ടപ്പെട്ടത്; അതും ഒരു സ്‌കൂട്ടര്‍ അപകടത്തില്‍ത്തന്നെ! When it rains, it pours! When bad things or good things come, they come in groups.
ഏതായാലും അച്ചന്റെ ആവര്‍ത്തിച്ചുള്ള ഉപദേശത്തിനു ഫലമുണ്ടായി. കുറെ ആഴ്ചകള്‍ക്കൂടി കഴിഞ്ഞപ്പോള്‍ Susan was as right as rain! As right as rain എന്നു വെച്ചാല്‍ she was alright എന്ന് അര്‍ത്ഥം.
'മഴ പെയ്യുന്നു മരിച്ചവരുടെ കാല്‍-
പ്പെരുമാറ്റം പോല്‍ പുതുമഴ; തങ്ങളെ
അനുഗമനം ചെയ്യേണ്ടവരെക്കണ്‍-
പാര്‍ക്കുവതിന്നണയുന്നു പരേതര്‍'' എന്ന് ഒരു കവിതയുണ്ട് മഴയെക്കുറിച്ച്. മരിച്ചവരുടെ കാല്‍പ്പെരുമാറ്റമാണത്രെ മഴ! ആ കാല്‍പ്പെരുമാറ്റം തന്നെയാണോ സൂസനെ 'as right as rain' ആക്കിയത്?
സൂസന്‍ ആദ്യമൊന്നും പുറത്തിറങ്ങാറേയുണ്ടായിരുന്നില്ല. 'To be under the weather' എന്നതായിരുന്നു സ്ഥിതി. Would you like to come to church? എന്നു ചോദിച്ചാല്‍ സൂസന്‍ പറയും 'I feel under the weather. So I don't want to come out'. സുഖമില്ല എന്നു തോന്നുന്നു. അതുകൊണ്ടു വരുന്നില്ല!
ആ കാലത്തു സൂസന്‍ മറ്റൊരു കാര്യമറിഞ്ഞു. മുമ്പൊക്കെ തന്നോടു ചേര്‍ന്നു നിന്നിരുന്ന കൂട്ടുകാര്‍ വെറും 'fair-weather friends' ആയിരുന്നു എന്ന്. ജീവിതത്തിലെ വിഷമ ഘട്ടത്തില്‍ കൂടെ നില്‍ക്കാത്തവരാണ് 'fair-weather friends'. സന്തോഷത്തിലേ അവര്‍ ഉണ്ടാവൂ. She thought, atleast Bincy would stand by her. But she too turned out to be a fair weather friend.
'ഇഷ്ടം പറയുന്ന ബന്ധുക്കളാരുമേ
കഷ്ടകാലത്തിങ്കലില്ലെന്നു നിര്‍ണയം' എന്ന് രാമായണത്തിലെ യുദ്ധ കാണ്ഡത്തില്‍ രാവണ-വിഭീഷണ സംഭാഷണത്തിനിടെ ഈ അവസ്ഥ പരാമര്‍ശിക്കപ്പെടുന്നുണ്ട് എന്ന കാര്യം സൂസന്‍ അറിഞ്ഞിരിക്കുമോ ആവോ?
'Every cloud has a silver lining' എന്നാണല്ലൊ. അതു ശരിയാവും പോലെയാണ് ആ ഘട്ടത്തില്‍ സൂസന്റെ ജീവിതത്തിലേക്കു പഴയ സുഹൃത്ത് ജോസ് കടന്നു ചെന്നത്! ശരിക്കും അത് അവള്‍ക്ക് ഒരു സാന്ത്വനമായി - ഒരു സാന്ത്വന പ്രത്യാശയായി - a silver lining.
എന്നാല്‍, അത് വെറുമൊരു 'Calm before the storm' ആയിരുന്നുവെന്ന് പിന്നീട് അവള്‍ മനസ്സിലാക്കി. വരാന്‍ പോകുന്ന കൊടുങ്കാറ്റിനു മുമ്പുള്ള ശാന്തത!
'A storm was brewing'. കുഴപ്പങ്ങള്‍ ഉരുണ്ടുകൂടുകയായിരുന്നു.
'She was on cloud nine' for a few days. അവള്‍ അതിസന്തോഷവതിയായിരുന്നു എന്ന് അര്‍ത്ഥം. പക്ഷെ, 'People are keen to rain on some one's parade'. അതുതന്നെ സംഭവിച്ചു ഇവിടെയും. ജോസ് ഇടയ്ക്കിടെ സന്ദര്‍ശിക്കുന്നതു ചോദ്യം ചെയ്യപ്പെട്ടു. To rain on one's parade എന്നു പറഞ്ഞാല്‍, ഒരാളുടെ പദ്ധതി പൊളിക്കുക, സന്തോഷം ഇല്ലാതാക്കുക!
'Come rain or shine, I will visit her' എന്നൊക്കെ ജോസ് ആളുകളോടു പറഞ്ഞുവെങ്കിലും ജോസിന്റെ സന്ദര്‍ശനം അവര്‍ അസാധ്യമാക്കി. 'Come rain or shine' എന്നു പറഞ്ഞാല്‍, 'എന്തുവന്നാലും' എന്നര്‍ത്ഥം. 'No matter, come what may!' സൂസന്‍ പലപ്പോഴും ക്ഷണിച്ചുവെങ്കിലും ജോസ് പിന്നത്തേയ്ക്കു മാറ്റി. 'Sorry, I will take a rain check' എന്ന മട്ടില്‍. Take a rain check എന്നത് വളരെ വിനയത്തോടെ, പിന്നെയാവാം എന്നു പറഞ്ഞ് ക്ഷണം നിരസിക്കലാണ്. സൂസന്റെ കഥ തല്‍ക്കാലം അവിടെ നില്‍ക്കട്ടെ.
മഴയെക്കുറിച്ചാണല്ലോ പറഞ്ഞു വന്നത്. പേമാരിക്ക് എന്തെല്ലാം പ്രയോഗങ്ങളാണെന്നോ ഇംഗ്ലീഷിലുള്ളത്! It is raining cats and dogs എന്നു പറയാം. പൂച്ചയും പട്ടിയുമൊക്കെ തുടരെ മുകളില്‍ നിന്നു വീഴലല്ല. പേമാരിയുടെ പെയ്ത്ത് തന്നെ! Heavy downpour എന്നു പറയുമല്ലൊ. ഇതിന് 'It is raining pitchforks' എന്നും പറയാം. 'It is raining stair rods in our village right now' എന്നു പറഞ്ഞാല്‍ ഞങ്ങളുടെ ഗ്രാമത്തില്‍ ഇപ്പോള്‍ അതിവര്‍ഷമാണെന്നു തന്നെ. 'The heavens have opened', April shower, Teeming, Tipping down എന്നൊക്കെ പറയുന്നതും പേമാരിക്കുതന്നെ! Torrential rain ഉണ്ടല്ലൊ; അതുതന്നെ!
'It is raining men there' എന്നു പറഞ്ഞാല്‍ ആകര്‍ഷക വ്യക്തിത്വമുള്ള ധാരാളം ആണുങ്ങള്‍ അവിടെയുണ്ട് എന്നേ അര്‍ത്ഥമുള്ളൂ. You visit our matrimony website, it is raining men there!
പഞ്ഞകാലത്തേക്കു മാറ്റിവെക്കലാണ്; saving for a rainy day. വീട്ടില്‍ അടച്ചു പൂട്ടിയിരിക്കേണ്ടി വരലാണ് 'to be rained in'. He would have got rained in, due to the heavy downpour!
കൊടുക്കാനുള്ള പണം കൊടുക്കാതിരിക്കുമ്പോള്‍ പറയുന്നതാണ്, 'charge it to be the dust and let the rain settle it' ഞാന്‍ അമ്പതു ലക്ഷം രൂപ നിങ്ങള്‍ക്കു തരാനുണ്ടെന്നിരിക്കട്ടെ. അത് നിങ്ങള്‍ ചോദിക്കുന്നു. അതു തരാന്‍ ഇപ്പോള്‍ ഞാന്‍ ഉദ്ദേശിക്കുന്നില്ല. ഈ സന്ദര്‍ഭത്തില്‍ എനിക്ക് ഈ വാചകം പറയാം.
ഒരാളെ തുടരെ പ്രശംസിക്കുകയോ ശകാരിക്കുകയോ ചെയ്യുന്നതിനെ 'Rain down on' എന്നു പറയാം. The head master used to rain down on the late comers, every day.
മഴമൂലം ഒരു കാര്യം മാറ്റിവെക്കുന്നതിനെ 'rain-off' എന്നു പറയും. ടൂര്‍ണമെന്റ് rain off ചെയ്യാം. It is a rain off എന്നതാണു പ്രയോഗം
നൃത്തം ചെയ്യാന്‍ വേദിയിലേക്കു കയറുന്ന നര്‍ത്തകിക്ക് 'Break a leg' എന്ന് ആശംസയര്‍പ്പിച്ചാല്‍ എങ്ങനെയിരിക്കും? കേരളത്തിലാണെങ്കില്‍ പറയുന്നവന്റെ കാലൊടിയും. ഇംഗ്ലണ്ടിലാണെങ്കില്‍ 'Thank you, so kind of you' എന്ന മറുപടി കിട്ടും.
'Break a leg' എന്നത് ഒരു ആശംസ തന്നെയാണ്. 'good luck ' എന്നു പറയില്ലേ? അതുപോലെ 'Break a leg Sobhana, I am sure, you will come out in flying colours എന്നു ധൈര്യമായി തന്നെ പറയാം. നിങ്ങള്‍ തകര്‍ത്തുവാരും എന്ന് എനിക്ക് ഉറപ്പുണ്ടെന്നാണിതിനര്‍ത്ഥം.
'Call it a day' എന്നത് സിനിമാക്കാര്‍ പാക്കപ്പ് പറയുന്നതുപോലുള്ള ഒന്നാണ്. after a hectic schedule, I call it a day! തിരക്കിട്ട ജോലി അവസാനിപ്പിച്ചു എന്നേ അര്‍ത്ഥമുള്ളൂ. ഡിക്ഷണറി നോക്കി ഇതിന്റെ അര്‍ത്ഥം കണ്ടുപിടിച്ചാല്‍ എങ്ങനെയിരിക്കും? Together എന്ന വാക്കിനെ To get her എന്നു മൂന്നായി തിരിച്ച് നിഘണ്ടുവില്‍ നോക്കി അര്‍ത്ഥം കണ്ടുപിടിച്ചു പറഞ്ഞ ഒരാളെ എനിക്കറിയാം!
'To cost an arm and a leg' എന്നു പറഞ്ഞാല്‍ ഒരു കൈയും കാലും വിലയായി കൊടുക്കണം എന്നല്ല. തീപിടിച്ച വിലയുള്ളത് എന്നാണര്‍ത്ഥം. ഇന്നത്തെ സാഹചര്യത്തില്‍ പെട്രോളിന്റെയും ഡീസലിന്റെയും കാര്യത്തില്‍ ഇതു പറയാം. 'Petrol costs an arm and a leg!'
കേക്കിന്റെ ഒരു കഷണത്തെ a piece of cake' എന്നു പറയാമെങ്കിലും a piece of cake എന്ന idiom അര്‍ത്ഥമാക്കുന്നത് വളരെ എളുപ്പമായതിനെയാണ്. പത്താം ക്ലാസ്സിലെ പരീക്ഷ കഴിഞ്ഞ വിദ്യാര്‍ത്ഥിക്ക് Maths was a piece of cake എന്നു പറയാം. എനിക്ക് ഒരിക്കലും Maths കേക്കിന്‍ കഷണമായിരുന്നിട്ടില്ല എന്നുകൂടി പറയട്ടെ.
പത്താം ക്ലാസ്സ് കഴിഞ്ഞപ്പോള്‍ എന്റെ ഓട്ടോഗ്രാഫില്‍ ഒരു ടീച്ചര്‍ ഇങ്ങനെ എഴുതിത്തന്നു 'Treat others the way in which you want to be treated' ഏതു തരത്തിലുള്ള പെരുമാറ്റമാണോ നിങ്ങള്‍ പ്രതീക്ഷിക്കുന്നത്, അത്തരത്തിലേ മറ്റുള്ളവരോടു പെരുമാറാവൂ എന്ന് അര്‍ത്ഥം. മറ്റുള്ളവരോടു മോശമായി പെരുമാറിയിട്ട് അതേ നിലയ്ക്കുള്ള പെരുമാറ്റം തന്നെ നമുക്കു നേര്‍ക്കും വന്നാലോ? അതിന് ഒരു പ്രയോഗമുണ്ട് ഇംഗ്ലീഷില്‍. 'Getting a taste of your own medicine'
'Knee-high to a grasshopper' എന്നു പറഞ്ഞാല്‍ കുഞ്ഞായിരുന്നുവെന്നേ അര്‍ത്ഥമുള്ളൂ. 'Twenty years back, when I met you last, you were knee-high to a grasshopper' എന്ന് ഇരുപത് വര്‍ഷം മുമ്പു കുഞ്ഞായിരുന്ന ഇന്നത്തെ മുതിര്‍ന്നയാളോടു പറയാം. അയാള്‍ക്ക് എന്തെങ്കിലും മനസ്സിലാവുമോ എന്തോ? ഏതായാലും അങ്ങനെ പറയാന്‍ ഇംഗ്ലീഷ് അനുവാദം തരുന്നുണ്ട്.
See eye to eye എന്നാല്‍ പരസ്പരം കണ്ണുരുട്ടി പേടിപ്പിച്ചുവെന്നല്ല. യോജിപ്പിലായി എന്നാണ് After a heated arguement both of them saw eye to eye.
കോഴിക്കു മുല വരുന്ന പോലെ, കാക്ക മലര്‍ന്നു പറക്കുന്ന കാലത്ത് എന്നൊക്കെ മലയാളത്തില്‍ പറയാറില്ലേ? ഒരിക്കലും നടക്കാത്തത് എന്നാണല്ലോ അതിനര്‍ത്ഥം. ആ അര്‍ത്ഥത്തില്‍ ഒരു ഇംഗ്ലീഷ് പ്രയോഗമുണ്ട്. 'When pigs fly' എന്നതാണത്. 'He will clear the debts when pigs fly' എന്നു പറയാം.
To feel under the weather എന്നാല്‍ സുഖമില്ല എന്നേ അര്‍ത്ഥമുള്ളൂ. I can't come to office today, as I am feeling under the weather, എന്ന് എഴുതി അയച്ചാല്‍ ബോസിന് എന്തു തോന്നുമെന്ന് നിശ്ചയമില്ല. ഏതായാലും ഇംഗ്ലീഷ് പെര്‍ഫെക്റ്റാണ്.
'നിന്നെക്കുറിച്ച് ഇന്നു പറഞ്ഞതേയുള്ളൂ. ഉടന്‍ വന്നല്ലോ. നിനക്ക് നൂറായുസ്സാ!' എന്നു മലയാളത്തില്‍ പറയാറില്ലേ. ഇതിനു സമാനമായ ഒരു പ്രയോഗമുണ്ട് ഇംഗ്ലീഷില്‍. Speak of the devil. ആരെക്കുറിച്ചാണോ പറയുന്നത്, പറച്ചിലിനിടയില്‍ അയാള്‍ പ്രത്യക്ഷപ്പെടുമ്പോഴുള്ള പ്രയോഗമാണിത്.
Hello, how come you are here, Soman, Speak of the devil, I was just talking about what you said yesterday.
Idioms ഉം phrases ഉം ഒരു ജനതയുടെ സംസ്‌കാരത്തില്‍ നിന്ന് ഊറിക്കൂടുന്നവയാണ്. ആ സംസ്‌കാരത്തിന്റെ പശ്ചാത്തലത്തിലല്ലാതെ ഡിക്ഷണറി തരുന്ന അര്‍ത്ഥത്തിന്റെ പശ്ചാത്തലത്തില്‍ ഇവയുടെ സാരസത്ത മനസ്സിലാക്കിയെടുക്കാനാവില്ല.
ഇത്തരം കാര്യങ്ങള്‍ പണ്ടേ ആളുകളുടെ മനസ്സിലുണ്ടായിരുന്നതുകൊണ്ടാവണം ഇംഗ്ലീഷ് ലിറ്ററേച്ചര്‍ മുഖ്യ വിഷയമായി പഠിക്കുമ്പോള്‍ History of England with special reference to the literary history ഉപവിഷയമായി പഠിക്കണമെന്നു പണ്ടേ ആരോ നിഷ്‌ക്കര്‍ഷിച്ചത്.