കടമ്മനിട്ട കവിതയിൽ നിറങ്ങളെക്കുറിച്ചുള്ള ഒരു വലിയ തെറ്റിദ്ധാരണയുണ്ട് . അദ്ദേഹം കുറുപ്പിന്റെ കവിയാണ് എന്ന് നമുക്കറിയാം . എല്ലാ വെൺകളിയിട്ട ചുമരുകളിലും ഞാൻ എന്റെ അസ്ഥിക്കരി കൊണ്ട് ചിത്രങ്ങൾ വരയ്ക്കും എന്നു കടമ്മനിട്ടയാണ് പറഞ്ഞിട്ടുള്ളത് . ഇപ്പോൾ നാം ധരിക്കുന്നത് ഈ ലോകമാകെ വൃത്തികേടാക്കാൻ നടക്കുന്ന ഒരാളാണ് കടമ്മനിട്ട് എന്നാണ് ; പ്രകൃതിയെ ധിക്കരിക്കുന്ന , ജീവിതത്തെ ധിക്ക രിക്കുന്ന ഒരാളാണ് കടമ്മനിട്ട് എന്നാണ് . നാം ആലോചിക്കാത്തത് , എന്തിനാണ് ഈ വെൺകളി എന്നാണ് . നമ്മുടെ ജീവിതം ഒരു വെൺകളിയിട്ട ജീവിതമാണെന്നും ഈ വെൺകളിയിടയിൽ പല " ഇകേഷൻസും ' ഒളിഞ്ഞുകിടക്കുന്നുണ്ട് എന്നും പല പ്ലസും മെനസും ഉണ്ട് എന്നും പല വൈകൃതങ്ങളും ഉണ്ടെന്നും പല പാരതന്ത്ര്യത്തിന്റെ കണ്ണുനീരുണ്ട് എന്നും പല ക്രൂരതകളുടെ ചുകപ്പുകൾ ഉണ്ടെന്നും നാം തിരിച്ചറിയാതിരിക്കുകയും ഇങ്ങനെ തിരിച്ചറിയാതിരിക്കാൻ നാം നമ്മുടെ വീടുകളും ചുമരുകളും വെള്ളപൂശുകയും ചെയ്യുന്നു . വെള് പൂശുക , താറടിക്കുക എന്നീ പദങ്ങ ളുടെ ധർമ്മവും ചരിത്രവും അർത്ഥവും കടമ്മനിട്ടയ്ക്കറിയാം . അതുകൊണ്ട് അദ്ദേഹം പറയുന്നു താൻ ഈ വെൺചുമരുകളെല്ലാം കരിപൂശുമെന്ന് .
എന്താണ് ലോകത്തിന്റെ നിറം ? തനിനിറം ? ഇന്നത്തെ നാഗരികത നൽകിയിട്ടുള്ള ഉത്തരം അതിന്റെ നിറം വെളുപ്പാണ് എന്നാണ് . നിറത്തെ നിറം കൊണ്ടതിർക്കുവാനാണ് കടമ്മനിട്ടയുടെ ശ്രമം . അപ്പോൾ നിറം ചരിത്രത്തിന്റെ ഒരു " ഫൾക്രം ' ആയിത്തീരുന് ു ; ഒരു വഴിത്തിരിവ് . അത് നമ്മുടെ സംസ്കാരത്തെ കീഴ്മേൽ മറിക്കുന്ന ഒരു ഉപകരണമായിത്തീരുന്നു എന്നുപറയാം . അതുകൊണ്ട് വൈലോപ്പിള്ളിയെപ്പോലെ കടമ്മനിട്ടയും കറുപ്പിനെ സ്നേഹിക്കുകയും വെളുപ്പിനെ സംശയിക്കുകയും കാളിയെ സ്നേഹിക്കുകയും ഗൗരിയെ തിരസ്കരിക്കുകയും ചെയ്യുന്നു . ഗൗരി എന്നുവിളി ക്കുന്നത് ഉത്തരേന്ത്യയിൽ ഏറ്റവും ഇഷ്ടപ്പെട്ട ഒന്നാണ് . ഗൗരിയെ ത്യജിക്കു തയും കാളിയെ സ്വീകരിക്കുകയും ചെയ്യുമ്പോൾ നമ്മുടെ സംസ്കാരത്തിന്റെ ഗൗരീതത്വം ത്യജിക്കുകയും കാളിതത്വത്തെ അംഗീകരിക്കുകയുമാണ് കടമ്മനിട്ട ചെയ്യുന്നത് . ഇതാണ് നിറത്തിന്റെ രാഷ്ട്രീയം അഥവാ നിറത്തി ന്റെ ചരിത്രം .
" കൂരിരുട്ടിന്റെ കിടാത്തി , യെന്നാൽ . സൂര്യപ്രകാശത്തിനും തോഴി
വൈലോപ്പിള്ളി കാക്കയെ സ്നേഹിക്കുന്നു :
“ ചീത്തകൾ കൊത്തിവലിക്കുകില്ല മേറ്റവും വൃത്തിവെടുപ്പെഴുന്നോൾ , കാക്ക നീ ഞങ്ങളെ സ്നേഹിക്കിലും കാക്കണം സ്വാതന്ത്ര്യമെന്നറിവോൾ . '
കാക്ക ' യിൽ കറുപ്പ് ചരിത്രത്തിന്റെ ഒരു നിറമായാണ് വരുന്നത് . കറുപ്പിനെപ്പറ്റി കടമ്മനിട്ട് എപ്പോഴൊക്കെ പറയുന്നുവോ അപ്പോഴൊക്കെ പറയുന്നത് , നമ്മു ടെ നാട്ടിൽ ഇപ്പോൾ അധർമ്മത്തിന്റെ നിറം വെളുപ്പായി രിക്കുന്നു എന്നാണ് . യഥാർത്ഥമായ ധർമ്മം കറുപ്പായിത്തീരുകയും യഥാർ . ത്ഥമായ അധർമ്മം വെളുപ്പ കൊണ്ട് മറച്ചതാണെന്നും കടമ്മനിട്ട മനസ്സിലാ ക്കുന്നു . അത് നാം വായിക്കുമ്പോൾ ഇന്ത്യാചരിത്രത്തിൽ , നമ്മുടെ സംസ്കാ രത്തിൽ വെൺകളിക്കും വെൺമാടങ്ങൾക്കും വലിയ സ്ഥാനമുണ്ടായിരുന്നു എന്നുംകൂടി ഓർക്കണം . പന്തളത്തു കേരളവർമ്മത്തമ്പുരാൻ ' കു ്മായമിട്ട് ഉന്നതമോടിയാർന്ന ഉന്നത മേടകൾ പരസഹസ്രം ' എന്നു പറഞ്ഞിട്ടുണ്ട് . കാളിദാസൻ , സൗധ സുധാ ധവളിതേ എന്ന് തന്റെ ആദർശനഗരത്തിലെ വീടുകൾക്ക് വെൺകളിയിടുകയുണ്ടായി . കാളിദാസൻ ലഡാക്കിൽനിന്നു വന്ന് ഉജ്ജയിനിയിൽ ജീവിക്കുകയും ഉജ്ജയിനിയിലുള്ള കളിക്കുന്നുകളിൽ കയറിമറിയുകയും അവിടെയുള്ള ഗുഹകളിൽ രതിലീലകളിൽ ആസ്വാദനം നടത്തുകയും ചെയ്തു , നവരത്നങ്ങളിൽ ഒരാളാണ് . അദ്ദേഹത്തിന്റെ ലോകം ശുഭമായിരുന്നു , സുന്ദരമായിരുന്നു . കാളിദാസന്റെ ലോകത്തെ ഏറ്റവും വലിയ പ്രശ്നം ഒരു സ്ത്രീയുടെ നഷ്ടപ്പെട്ട മോതിരം തിരിച്ചുകിട്ടുക എന്നതാ യിരുന്നു ; അതാണ് ശാകുന്തളത്തിലുള്ളത് .
കാളിദാസൻ , തന്റെ കാലത്തെ സംസ്കാരത്തെ വെള്ളയടിച്ചു കാണിച്ച തുപോലെ ഇന്നത്തെ ലോകത്തെയും വെള്ളയടിച്ചു കാണിക്കണം എന്നു വിശ്വസിക്കുന്ന കവികളുണ്ട് . അതേസമയം ഈ ലോകത്തെ തുണിയുരിച്ച് തൊലിയുരിച്ച് കാണിക്കുകയാണ് കവിധർമ്മം എന്നു വിശ്വസിക്കുന്നവ രുമുണ്ട് . ഇങ്ങനെ കവികൾ രണ്ടുതരത്തിലുണ്ട് എന്നും നമുക്കറിയാം . അതുകൊണ്ട് കാളിദാസൻ എല്ലാവർക്കും സ്വീകാര്യനും എല്ലാവർക്കും സമ്മാന്യനുമായ കവിയായിത്തീരുകയും മൃച്ഛകടികത്തിന്റെയും സ്വപ്ന വാസവദത്തത്തിന്റെയും കർത്താക്കൾ അത്രമേൽ പ്രശസ്തരല്ലാതായി ത്തീരുകയും ചെയ്തുവെന്ന് നാം ഇന്നറിയുന്നു . ഒരു കറുത്ത ജീവിതത്ത് , കറുത്ത കുട്ടികളെ , കറുത്ത ലോകത്തെ പുച്ചിച്ചുകൊണ്ടിരിക്കുന്ന ഒരു നാഗരികതയോടുള്ള പ്രതിഷേധം തീർച്ചയായും കടമ്മനിട്ട തന്റെ കവി തകളിൽ നിരന്തരം അവതരിപ്പിക്കുന്നുണ്ട് . അതാണ് കാട്ടാളൻ , കുറത്തി , കിരാതവൃത്തം തുടങ്ങിയ കവിതകളെഴുതി കാണിച്ചത് . പിന്നെ ശാന്തയും ഒരു നിറം , ഒരു തൂലിക ( താറും കുറ്റിച്ചലും ) കൊണ്ട് കടമ്മനിട്ട കവിതയെഴു തുമ്പോൾ സംഭവിക്കുന്നത് പൂശിയ നിറമെല്ലാം കാപട്യത്തിന്റെതാണെന്ന് അറിവിന്റെ വരവാണ് . മഴവില്ലുകൊണ്ട് കവിതയെഴുതിയവർ നമുക്കുണ്ട് . ജീവിതത്തിന്റെ കടലിൽ തൂലിക മുക്കിയാണ് താനെഴുതുന്നതെന്നാണ് വൈലോപ്പിള്ളി പറഞ്ഞത് . ഒരു ചൂലുകൊണ്ടാണ് കവിതയെഴുതുന്നത് എന്നുപറയുന്നതിന്റെ അർത്ഥം നമുക്കറിയാം . ഇതിന് ചരിത്രപരമായ അർത്ഥം തന്നെയാണുള്ളത് . " തോട്ടിയുടെ മകനി ' ൽ തോട്ടിയ്ക്ക് ഒരു ചൂലു ണ്ടായിരുന്നു എന്നും അവന്റെ കൈയിൽ ഒരു തൊട്ടിയുണ്ടായിരുന്നു എന്നും അതിലുള്ളത് നമ്മുടെ മാലിന്യമാണ് എന്നും അയാൾ ആ ചൂലുകൊണ്ട് വത്തിയാക്കുന്നത് നമ്മുടെ മാലിന്യമാണ് എന്നും പറയുവാനാണ് ഇവിടെ , പുരോഗമന സാഹിത്യപ്രസ്ഥാനമുണ്ടായത് . അങ്ങനെ ആ സാഹിത്യം നമ്മുടെ സമുദായത്തെ അട്ടിമറിക്കുകയും നമ്മുടെ എഴുത്തുപകരണങ്ങളെ മാറ്റിത്തീർക്കുകയും ന ്മുടെ സ്വർണ്ണപ്പേനകളെ അടിച്ചുതെറിപ്പിക്കുകയും അതിനു പകരമായി ഈ നാടിന്റെ ചരിത്രം , നാടിനെ വൃത്തിയാക്കുന്ന് തൂലിക കൊണ്ടുതന്നെ മുദ്രപ്പെടുത്തുകയും ചെയ്യുന്നു . ചൂല് തൂലികയാവു ന്നത് അങ്ങനെയാണ് . ചൂല് എന്നത് പുരോഗമനസാഹിത്യത്തിനുള്ള പേരാണെന്നും റിംബോവിനെ കക്കൂസ് കവിയെന്നും മുൻസിപ്പൽ കവി എന്നുമാണ് വിളിച്ചുകൊണ്ടിരുന്നത് എന്നും കൂടി ഓർക്കണം . ഇപ്പോഴും ആരെയെങ്കിലും ശകാ ിക്കണമെന്നു തോന്നുകയാണെങ്കിൽ തോട്ടിയെന്നു തന്നെയാണ് , ചൂലേ എന്നു തന്നെയാണ് വിളിക്കുക . ഗാന്ധിജി ഇത് മാറ്റി പ്പറയുകയും തോട്ടിപ്പണിയാണ് ലോകത്തിലെ ഏറ്റവും ശ്രേഷ്ഠമായ പണി എന്നു പ്രഖ്യാപിക്കുകയും ചെയ്ത രാഷ്ട്രീയനേതാവാണ് . ഇത്തരമൊരട്ടിമറി എഴുത്തുകാരൻ നടത്തുമ്പോൾ , അയാൾ തന്റെ തൂലികയായ ഈർക്കിൽ കൊണ്ട് , കരിഞ്ഞ എല്ലുകൊണ്ട് , ലോകത്തിന്റെ അവിശുദ്ധമായ ചിത്രം എഴുതുന്നു . അവിശുദ്ധം എന്ന പദം എന്താണ് ശ്ലീലം , എന്താണ് അശ്ശീലം എന്ന ചോദ്യം നമ്മുടെ മുമ്പിലേക്ക് കൊണ്ടുവരുന്നു . നമ്മുടെ അക്കാദമിക് പണ്ഡിതന്മാരെല്ലാം ശ്ലീലാശ്ലീലങ്ങളെക്കുറിച്ച് ചർച്ച ചെയ്തുനിർത്തിയതേയ ള്ളൂ . ഈ ചോദ്യങ്ങൾ കടമ്മനിട്ട എന്റെ കഫം ഞാൻ നിന്റെ മുഖത്തേക്ക് തുപ്പുന്നു എന്നു പറയുന്നു . ഇതത്ര സരളമായ കാര്യമല്ല . ഒരു ചെറുപ്പക്കാരൻ തന്റെ കാമുകിയെ , ഭാര്യയെ ചുംബിക്കുകയും " അധരമധുവിധുനാം ഭാഗ്യവന്തം സുഗന്ധീം ' എന്ന പഴയ ശ്ലോകം ഓർക്കുകയും പിറ്റേന്ന് ചങ്ങാതിയോട് ഇപ്പറയുന്നതെല്ലാം നുണയാണ് എന്ന് റിപ്പോർട്ട് ചെയ്യുകയും " അധരമധു എന്നുപറയുന്നത് വെറും ഉമിനീരു തന്നെയാണെന്ന് സ്ഥിരീകരിക്കുകയും ചെയ്യുന്നു . ഈ ഉമിനീര് എവിടെവെച്ച് മധുവായിത്തീരുന്നുവെന്ന് , ഈ വെറും ഉമിനീര് എവിടെവെച്ച് കലയായിത്തീരുന്നുവെന്ന് തീരുമാനിക്കു ന്നിടത്താണ് ലോകത്ത് ശിലം , അശ്ലീലം എന്ന വേർതിരിവ് ഉണ്ടാകുന്നത് . അപ്പോൾ നമ്മുടെ അനുഭവങ്ങളുടെ മൂല്യത്തെക്കുറിച്ചുള്ള ഒരു പുനർവിചാര ത്തിലേക്ക് നാം എത്തിച്ചേരുന്നു
“ നീയൊട്ട വിയർക്കുന്നുപോലുമില്ലല്ലോ നിന്റെ വിയർപ്പിന്റെ നനവുപോലുമെന്റെ
ചുണ്ടുനനയ്ക്കാനില്ലല്ലോ "
എന്ന് കടമ്മനിട്ട് ചോദിക്കുന്നു .
“ ഒരു നെടുവീർപ്പെങ്കിലുമയച്ച് ഈ നിർവ്വികാരത് നീ ഭഞ്ജിക്കുക " ( ശാന്ത )
എന്ന് കടമ്മനിട്ട് പറയുന്നു . അത് ശാന്തയുടെ നിർവികാരതയാകാം , മൗനമാകാം . ചരിത്രത്തിന്റെ മൗനമാകാം . അതിന്റെ വിയർപ്പ് ഒരു പുണ്യവി സ്തുവായിത്തീരുന്നു . ' കാക്ക ' യിൽ വൈലോപ്പിള്ളി നമ്മുടെ നാട്ടിൽ ഏറ്റവും വിശുദ്ധിയുള്ള വസ്ത പശുവിന്റെ ചാണകമാണെന്ന് ഗുരുത്വദോഷിയായി പറഞ്ഞിട്ടുണ്ട് . എന്തുകൊണ്ടാണ് ചാണകം തളിക്കുമ്പോൾ ശുദ്ധിയാക ന്നത് , അശുദ്ധി ശുദ്ധിയാകുന്നത് എന്ന് സാംസ്കാരികമായ , ചരിത്രപരമായ ഒരു ചോദ്യമാണ് . വിയർപ്പിൽ നിന്നു മോചനം നേടുകയാണ് നിങ്ങളുടെ കാമുകത്വത്തിന് ആവശ്യം എന്നു പരസ്യം ചെയ്യുന്ന ഒരു സോപ്പുക മ്പനിയുടെ മുമ്പിൽ , ഒരു നാഗരികതയുടെ മുമ്പിൽ ഇന്നു നിന്നെ ഞാൻ കൂടെ കൊണ്ടുപോവുകയില്ല . നിനക്ക് വിയർപ്പുനാറ്റമുണ്ട് എന്നുപറയുന്ന " ടോയ്ലെറ്റ് പരസ്യങ്ങള്ടെ മുമ്പിൽ നിന്നുകൊണ്ട് ഒരു നാഗരികതയെ വെല്ലുവിളിച്ചുകൊണ്ടാണ് നിനക്ക് ഒന്നു വിയർക്കുകപോലും ചെയ്യുന്നില്ലേ എന്നു ചോദിക്കുന്നത് . ഇത് കടമ്മനിട്ട് മാത്രം പറഞ്ഞതല്ല , കൊടിയ യുദ്ധി ക്കളത്തിനു നടുവിൽ നിന്നുകൊണ്ട് , യുദ്ധം ചെയ്തുകൊണ്ടിരിക്കുമ്പോൾ , ജോസഫൈൻ , നീയിന്നു കുളിക്കരുത് , ഞാൻ നിന്റെ അടുത്തേക്ക് വരുന നുണ്ട് എന്നു പറഞ്ഞയച്ചത് നെപ്പോളിയൻ എന്ന ലോകപ്രസിദ്ധ യോദ്ധാവായിരുന്നു . അശ്ശീലത്തിന്റെ തത്വശാസ്ത്രം ഇവിടെയൊക്കെയുണ്ട് . നിങ്ങൾ അശ്ലീലത്തെക്കുറിച്ച് ചർച്ച ചെയ്യുമ്പോൾ ശ്ലീലാശ്ലീലങ്ങളുടെ ചരി ത്രപരമായ , നരവംശശാസ്ത്രപരമായ പ്രശ്നം അന്വേഷിക്കുന്നില്ല എന്നാണ് അർത്ഥം . ഒരു ശിശുവായ കവി , ഒരു കടിഞ്ഞൂൽ പൊട്ടനായ കവി ( പൊട്ടന്റെ ഗുണം പൊട്ടൻ മാത്രമേ ഈ നാട്ടിൽ മിടുക്കനാകുന്നുള ളു എന്നാണ് ) ഈ നാട്ടിൽ തന്നെ ഓമനിച്ചു വളർത്തിയ അച്ഛനും അമ്മയും ഒരു വാക്കേ തന്നിട്ടുള്ളുവെന്നും അത് അരുത് എന്നതാണെന്നും എഴുതി . വീട് എന്നത് ചുമരുകളുള്ള ശൂന്യതയാണ് എന്നും നഗരം എന്നത് പാതാളങ്ങൾ കെട്ടി പ്പടുത്ത ഒരു അഭയസ്ഥാനമാണ് എന്നും ഇതൊരു വ്യാകരണത്തെറ്റാണ് എന്നും കടമ്മനിട്ട് അറിഞ്ഞിരുന്നു . അതുകൊണ്ട് എന്റെ അച്ഛനും അമ്മയും എന്നെ പഠിപ്പിച്ച പുണ്യപദം അരുത് എന്ന പദം , ഈ അരുതിൽനിന്നും രക്ഷപ്പെടാൻ എന്താണ് വഴി എന്ന കടമ്മനിട്ടയുടെ ബോധം തന്റെ വീടു വിടുവാനും നാടു വിടുവാനും തന്റെ പരിമിതങ്ങളായ അനുഭവങ്ങൾ ഉപേ ക്ഷിക്കുവാനും രാത്രികാലങ്ങളിൽ ഉണർന്നിരിക്കുവാനും രാത്രിയിൽ ഒരു ലോകമുണ്ടെന്നറിയുവാനും കഴിഞ്ഞു എന്ന് നാം മനസ്സിലാക്കുന്നു . ഇന്ന് അദ്ദേഹത്തോട് അരുത് എന്നുപറയുവാൻ ആരുമില്ല . ഉപദേശങ്ങൾ കേശ ക്കുന്ന ആളുകളേയുള്ളൂ . അദ്ദേഹം താണ്ടിയ നിമോന്നത ഭൂമികളെക്കുറിച്ച് , അനുഭവസ്ഥലികളെക്കുറിച്ച് ഇന്നു നാം അയവിറക്കുക മാത്രമാണ് ചെയ്യു ന്നത് . ശരിയും തെറ്റും ചോദ്യം ചെയ്യപ്പെടുന്ന , ശീലാശ്ലീലങ്ങൾ ചോദ്യം . ചെയ്യപ്പെടുന്ന , വ്യാകരണങ്ങൾ ചോദ്യം ചെയ്യപ്പെടുന്ന ചില മൗലികമായി സന്ദർഭങ്ങൾ ലോകത്തുണ്ട് . കുമാരനാശാന്റെ എല്ലാ കൃതികളിലും സ്നേഹം കാണുവാനാണ് നമ്മുടെ അധ്യാപകർക്ക് താല്പര്യം . പക്ഷേ , ആശാൻ പാടിയതെല്ലാം തെറ്റായ പ്രേമങ്ങളെക്കുറിച്ചാണ് എന്നും സ്നേഹത്തിന്റെ വൃത്തഭംഗങ്ങളെക്കുറിച്ചാണ് എന്നും ഒരു സന്യാസിയുടെ പ്രേമം , ഒരു ഭാര്യ യ് മൂന്നാമതൊരാളോട് തോന്നുന്ന പ്രേമം , ഒരു മാതംഗിക്ക് ബുദ്ധഭിക്ഷവി നോട് തോന്നുന്ന പ്രേമം , ഒരു വേശ്യയ്ക്ക് സാക്ഷാത്കരിക്കുവാൻ കഴിയുന്ന യഥാർത്ഥപ്രേമം - ഇങ്ങനെ നമ്മുടെ പ്രേമത്തിന്റെ യഥാർത്ഥ സന്ദർഭങ്ങളെ ഊട്ടി വളർത്തുകയല്ല , തകർത്തുകളയുകയാണ് ആശാൻ ചെയ്തതെന്ന് നമുക്കറിയാം . നേരത്തെ നാം അറിഞ്ഞതൊന്നും അനുരാഗമല്ല എന്നറി യുവാൻ ആശാന്റെ കവിത ഒരവസരം തന്നു . ഇതൊരു അർത്ഥഭേദമാണ് . അതായത് നാം ഇതുവരെ താമസിച്ചിരുന്നത് യഥാർത്ഥവീട്ടിലല്ലാ എന്നും . ഇതൊരു നുണയാണ് എന്നും നമുക്കിനി വീട്ടിലേക്ക് പോകാം എന്നും പറയാനുള്ള ഒരു ശ്രമമാണ് ആശാൻ നടത്തിയത് . ഇങ്ങനെ അനുരാഗ് ത്തിന്റെ ഒരു പുതിയ വീട് ആശാൻ നമുക്ക് കാണിച്ചുതന്നു . ജീവിതത്തിലെ ഏറ്റവും വലിയ ദുരന്തം സ്നേഹം സാക്ഷാത്കരിക്കപ്പെടുന്നില്ല എന്നതാ ണെന്ന് ആശാൻ കേരളത്തിലെ യുവാക്കൾക്ക് മനസ്സിലാക്കിക്കൊടുത്തു . ഇത്തരത്തിലുള്ള ഒരു മൂല്യമാറ്റം കടമ്മനിട്ടയുടെ കവിതകളിലുണ്ട് . നമ്മുടെ മൂന്നു കവികളിലുമുണ്ട് . ചങ്ങമ്പുഴയിലും വൈലോപ്പിള്ളിയിലും കടമ്മനിട്ട യിലും . അവരുടെ മൗലികമായൊരു വ്യത്യാസം മൂന്നു താളങ്ങളിൽ മൂന്ന് ശബ്ദങ്ങളിൽ പാടിക്കൊണ്ടിരുന്നു എന്നതാണ് .
സംസ്കാരത്തെ ചോദ്യം ചെയ്യൽ എല്ലാ വലിയ കവികളിലും കാണാം . ഒരധ്യാപകൻ , ആചാര്യൻ , നേതാവ് തലയ്ക്കു മുകളിൽ കൈവച്ചനുഗ്രഹിക്കു മ്പോൾ അതിന്റെ ഒരർത്ഥം നീയന്റെ കൈപ്പത്തിക്കുമുകളിൽ വളരരുത് എന്നാണ് . സംസ്കാരത്തിന്റെയും ചടങ്ങുകളുടെയും ഈ വൈപരീത്യം മനസ്സിലാക്കുമ്പോൾ കവി അവിശ്വാസിയായിത്തീരുന്നു . അയാൾ നില നിൽക്കുന്ന നാഗരികതയുടെ ശത്രുവായിത്തീരുന്നു . ഈ വൈപരീത്യമാണ് , നിലനിൽക്കുന്ന നാഗരികതയോടുള്ള ശത്രുതയാണ് കടമ്മനിട്ടയുടെ കവി തയിലുടനീളമുള്ളത് . അതുകൊണ്ടാണ് അദ്ദേഹം സെക്സിനെപ്പറ്റി പറയു ന്നുവെന്ന് പലരും ആക്ഷേപിക്കുന്നത് . ഇത് ആത്മവഞ്ചനയുടെ ഭാഗമാണ് . നാം വസ്ത്രധാരണത്തിൽ എത്രമാത്രം താല്പര്യം കാണിക്കുന്നുവോ അത്ര യധികം നമ്മുടെ ഞരമ്പുകൾ ദുർബ്ബലമാണ് എന്ന് മാത്രമേ അതുകൊണ്ട് അർത്ഥമാകുന്നുള്ളൂ . നമ്മുടെ ഞരമ്പുകളെ നാം ഭയപ്പെടുന്നത് കൊണ്ടാണ് നാം വസ്ത്രങ്ങളെ ആശ്രയിക്കുന്നത് എന്ന് ഒരു കവി മനസ്സിലാക്കുമ്പോൾ ഈ വസ്ത്രത്തിന് മറ്റൊരു വലിയ അർത്ഥമുണ്ടായിത്തീരുന്നു . വസ്ത്രം എന്നത് സത്യത്തെ മൂടുന്ന ഒരു വലിയ വസ്തവുമാണ് . ചരിത്രത്തെ മൂടിവെക്കുന്ന വലിയൊരു വസ്ത്രവുമാണ് . ചാരിത്രവതിയായ ഒരു വനിത തന്റെ ഭർത്താ വിൻ മാത്രം സ്വന്തം ശരീരം കാട്ടിക്കൊടുക്കുന്നതുപോലെ ഒരു കവിത യഥാർത്ഥ സഹൃദയനുമാത്രം തന്റെ സ്വത്വം കാണിച്ചുകൊടുക്കുന്നു എന്നത് രതീയ ആലങ്കാരികശാസത്തിലെ ഒരു മർമ്മമാണ് . ഓരോരുത്തർക്ക് മാരോന്നാണ് നഗ്നത . വാസ്തവത്തിൽ ശരീരത്തിന്റെ ഏതു ഭാഗമാണ് മൂടിവെയ്ക്കേണ്ടത് എന്നതിനെക്കുറിച്ചുള്ള അഭിപ്രായമാണ് നഗ്നത . ഓരോ വാക്കും ഓരോ ഒത്തുതീർപ്പാണെന്ന് ഒരു കവിയറിയാം . ഒരു കവിത തന്റെ വസം ഊരിക്കളയുമ്പോഴും തന്റെ ശരീരം കാണിക്കാൻ വിഷമിക്കുമ്പോൾ അയാൾ സ്വീകരിക്കുന്ന അടിക്കുപ്പായത്തിനാണ് കവിത എന്നുപറയുന്നത് . അതിൽ അയാൾ ചിലപ്പോൾ വളരെ പരുഷമായ വാക്കുകൾ ഉപയോഗിച്ചു . എന്നുവരാം . പുലയാടി എന്നും കഴുവേറി എന്നുമുള്ള വാക്കുകൾ കടമ്മനി ട്ടയ്ക്ക് പ്രിയപ്പെട്ടതാണ് . കാരണം , നമ്മുടെ സംസ്കാരത്തിന്റെ ഒരു പ്രഭവം പുലയാട്ടാണ് . ഇത് വർഗ്ഗങ്ങളുടെ സങ്കരത്തിന്റെ അർത്ഥമാണ് .
കവിത നഗ്നതയുടെ ദർശനമാണ് എന്ന് ഇന്ത്യൻ കവികൾക്കും അറിയാമായിരുന്നു . കവിത മനുഷ്യവർഗ്ഗത്തിന്റെ അടിക്കുപ്പായമാണ് എന്ന് ഇന്ന് നാം തിരിച്ചറിയുന്നു . കവിത ശരീരത്തോടൊട്ടിക്കിടക്കുക യും നിങ്ങളുടെ ശരീരം എത്ര മെലിഞ്ഞതാണ് , എത്ര കൊഴുത്തതാണ് , എത്ര വിരൂപമാണ് , എത്ര സുന്ദരമാണ് എന്ന് കാണിച്ചുകൊടുക്കുകയും ചെയ്യുന്നു . സത്യത്തിന്റെ ശരീരത്തോട് ഏറ്റവും ഒട്ടിക്കിടക്കുന്ന വസ്ത്രത്തി നാണ് നാം കവിത എന്നു പറയുന്നത് . കടമ്മനിട്ടയും സത്യം പറയുവാൻ വാക്കുകൾ അന്വേഷിച്ചു പോകേണ്ടിവരുന്നു . എല്ലാ വാക്കുകളും കളവാണ് എന്ന് കടമ്മനിട്ടയറിയാം . വാക്കുകൾ കാരണവന്മാരുണ്ടാക്കിയതാണ് ; അതിനൊരുപാട് അർത്ഥങ്ങളും അനർത്ഥങ്ങളുമുണ്ട് . താൻ ഒരു വാക്ക് തിരഞ്ഞെടുക്കുമ്പോൾ തന്റെ അനുഭവത്തിന് ഒരു കൂടുണ്ടാക്കുകയാണ് എന്ന് കടമ്മനിട്ടയ്ക്കറിയാം . തന്റെ അനുഭവത്തിന്റെ നാഗത്തിന് , നരിക്ക് , സിംഹത്തിന് ഒരു കൂടുണ്ടാക്കുകയാണ് . ഈ കൂട് എത്രത്തോളം കൂടല്ലാതാ ക്കാം എന്നു ശ്രമിക്കുക മാത്രമാണ് ഒരു കവിയുടെ തലയിലെഴുത്ത് എന്നും കടമ്മനിട്ടയ്ക്ക് അറിയാം .
ഓരോ കവിതയിലൂടെയും തന്റെ ജീവിതത്തിലെ മഹാദുരിതമയമായ ദിനങ്ങളിലൂടെയാണ് കടന്നുപോകുന്നത് എന്നു കവികൾക്കറിയാം . കാരണം മാന്യത വളരെ വൈകി വരുന്നതും അംഗീകാരം കൊണ്ടുവരു ന്നതു . അംഗീകാരം പലപ്പോഴും അലസത കൊണ്ടുവരുന്നതുമായ ഒരനുഭ വമാണ് . എല്ലാ കവികൾക്കും ഇത് സംഭവിച്ചുകൊണ്ടേയിരിക്കും . പക്ഷേ , അതിൽ ചില പ്രശ്നങ്ങളുണ്ട് . കുറത്തിയിൽ , കാട്ടാളനിൽ , ശാന്തയിൽ കടമ്മനിട്ട ഉന്നയിക്കുന്നത് ഉല്പാദനത്തിന്റെ പ്രശ്നമാണ് ; ഈ ലോകം ആരുടേതാണ് എന്ന ചോദ്യത്തിനുള്ള ഉത്തരവും . ഈ ലോകം വൃത്തിയാ ക്കുകയും അഭിലഷണീയമാക്കുകയും ജീവിതവ്യമാക്കുകയും ചെയ്ത ജനങ്ങ് .ളിൽ നിന്ന് അവരുടെ അദ്ധ്വാനം കൊണ്ട് അല്പം ക്ഷീണം സംഭവിച്ചി സന്ദർഭത്തിൽ ആയുധങ്ങൾ അട്ടിമറിക്കുകയും ആയുധങ്ങൾ കൃഷിക്കുള്ള ഉപകരണങ്ങളടായിത്തീരുന്നതിന് പകരം മർദ്ദനത്തിനുള്ള ഉപകരണ് മായിത്തീരുകയും ആരോ നമ്മുടെ തലയ്ക്കു മുകളിലിരുന്ന് പണ്ടാരഭരണം ' നടത്തുവാൻ ആരംഭിച്ചു എന്നും കടമ്മനിട്ട് മനസ്സിലാക്കുന്നു . പരിക്ഷീണനും വഞ്ചിക്കപ്പെട്ടവനുമായ തൊഴിലാളിയിൽ നിന്ന് മേലാളന്മാർ അധികാരം പിടിച്ചെടുക്കുയും ചെയ്യുന്നതിനെക്കുറിച്ച് ചരിത്രത്തിന്റെ ബോധം തന്റെ നുണയുടെ തത്വശാസ്ത്രത്തിൽക്കൂടി അവതരിപ്പിക്കുകയുമാണ് കടമ്മന നിരന്തരമായി ചെയ്തുപോരുന്നത് .
തന്റെ അമ്മയെ നേടിയെടുക്കുവാനുള്ള ഒരു മകന്റെ മോഹമാണ് കടമ്മ തി തന്റെ കവിതയിൽ പ്രകടിപ്പിക്കുന്നത് . ഇതിന്റെ അർത്ഥം , അദ്ദേഹം തന്റെ അമ്മയെ നേടിയെടുക്കുവാൻ ശ്രമിച്ചു എന്നല്ല . തന്റെ ദേവിയെ തന്റെ നാടിനെ , തന്റെ ലോകത്തെ നേടിയെടുക്കുവാൻ ശ്രമിച്ചു എന്നാണ് . അതിന്നർത്ഥം ഇവിടത്തെ ദളിതവർഗ്ഗം , മർദ്ദിതവർഗ്ഗം അവരുടെ നഷ പ്പെട്ട മാതാവിനെ തിരിച്ചെടുക്കുവാൻ ആഗ്രഹിക്കുന്നു എന്നാണ് . എന്റെ അമ്മയെ എനിക്കു വേണം , എന്ന് അച്ഛനോടു പറയുന്ന , അധികാരിയോട് പറയുന്ന ഒരു മകൻ വാസ്തവത്തിൽ ലോകത്തിലെ ആദ്യത്തെ വിപ്ലവകാരി യാണ് എന്ന് മനഃശാസ്ത്രത്തിന്റെ ഭാഷയിൽ സാധാരണ പറഞ്ഞു വരാറുണ്ട് . അങ്ങനെ ചരിത്രത്തിലെ ഈഡിപ്പൽ പ്രമേയത്തെ ദേവിയുടെ ഭൂമിയുടെ പുഷിണിയായ ഭൂമിയുടെ അവകാശി ആരാണ് എന്ന ചോദ്യത്തെ കടമ്മനി ട്ട അശ്ലീലഭാഷയിലല്ല അവതരിപ്പിക്കുന്നത് . നമുക്കെല്ലാവർക്കുമറിയാവുന്ന സാമാന്യതത്വം ഇവിടുത്തെ കാവുകളിൽ , ഇവിടുത്തെ ദേവീക്ഷേത്രങ്ങളിൽ നടത്തുന്ന കർമ്മങ്ങൾ എല്ലാംതന്നെ ആദിമരതിക്രിയയുടെ ആവർത്തന ങ്ങളാണ് എന്ന് നാം മറന്നുപോയതുകൊണ്ടുമാത്രം തോന്നുന്ന ഒരു തെറ്റി ദ്ധാരണയാണ് . ഒരു ദിവസം കാവുതീണ്ടുകയും ഏഴുദിവസം അടച്ചിടുകയും ഏഴ് ദിവസത്തിനുശേഷം തുറക്കുകയും ചെയ്യുന്ന ഒരു കാവിൽ അനുഷ്ഠിക്ക പ്പെടുന്നത് പ്രാകൃതമായ രതിക്രിയയുടെ ( fertility right ) ആവർത്തനമാണ് എന്ന് നാം തിരിച്ചറിയുമ്പോൾ ഇത് വളരെ സരളമായ ഒരു കാര്യമാണ് . എല്ലാ പാട്ടുകളിലും പാടുന്നത് ദേവിക്ക് ആർത്തവമായി എന്നാണ് . ഈ ഋതുചക്രത്തിൽ കൂടി വീണ്ടും വസുന്ധര തന്റെ മക്കളെ പോറ്റാൻ സമർത്ഥ യായിത്തീരുകയും ഊഷരഭൂമി ഉർവരയാകുകയും ചെയ്യുന്ന ഈ പ്രവർത്ത നത്തെ ഒരു രതിക്രിയയായി കാണുന്ന നമ്മുടെ ആദിമ മനസ്സിന് ഇതിൽ സാമാന്യമല്ലാത്ത ഒന്നും തന്നെയില്ല . ഇത് എടുത്തുപറയുവാൻ കാരണം , കടമ്മനിട്ടയെ സംബന്ധിച്ചിടത്തോളം ആവർത്തിച്ചുള്ള തെറ്റിദ്ധാരണകൾ ക്കിടയാക്കിയിട്ടുള്ള ഒരു കാര്യമാണിതെന്നുള്ളതുകൊണ്ടാണ് . അദ്ദേഹം ശരീരത്തെ , മുലകളെ നാഭിയെ , നെഞ്ചിനെ , ഉല്പാദനേന്ദ്രിയങ്ങളെപ്പോലും തന്റെ കവിതയിൽ വിന്യസിച്ചു . നാം മുലകുടിക്കും എന്നു പറയുമ്പോൾ നിറഞ്ഞ കള്ളിൻകുടങ്ങൾ പോലെയുള്ള മുലകൾ ഞാൻ കുടിക്കും എന്നു പറയുമ്പോൾ അത് അശ്ലീലമായി തോന്നുന്നത് മുലകളുടെ ഒരർത്ഥം മാത്രമേ നമുക്കറിയു എന്നതിനാലാണ് . മലർന്നു കിടക്കുന്ന ഭൂമിയുടെ രണ്ടു മുലകളായി പർവ്വതങ്ങളെ വർണ്ണിച്ച കാളിദാസന് അറിയാമായിരുന്ന രതി രൂപങ്ങളായ മുലകളെക്കുറിച്ചു മാത്രമേ നമുക്കറിയാവു . മുലയുണ്ടു വളർന്ന ഒരു കുഞ്ഞിന്റെ ഓർമ്മ നമുക്കു നഷ്ടപ്പെട്ടുപോയി . ഇത് നമ്മുടെ തെറ്റാണ് , കവിയുടെ തെറ്റല്ല എന്ന് തിരിച്ചറിയാൻ നാം വളരെ സമയമെടുക്കും . മുല ന്നത് ഭക്ഷണമാണെന്നും ഈ മുല കുടിക്കുവാൻ അവകാശപ്പെട്ടത് ആരാണ് എന്നും ഉള്ള ചോദ്യം ഒരു ലൈംഗികമായ ചോദ്യമല്ല . ലോക തിന്റെ ഉടമാവകാശത്തെപ്പറ്റി , ലോകത്തിന്റെ പാലുറ്റവാൻ ആർക്കാണ് ധികാരം എന്നതിനെപ്പറ്റിയുള്ള മൗലികമായ ചോദ്യമാണത് . നമ്മുടെ മനസ്സിൽ സ്ഥിരമായി ഊട്ടിയുറപ്പിച്ചുപോന്ന ലൈംഗിക ഭാവബന്ധങ്ങൾ കൊണ്ടാണ് ഇത് അശ്ലീലമായി തോന്നുന്നത് . ഇത് തിരിച്ചറിയുമ്പോൾ നത്തെ ഞെട്ടിച്ച് യാഥാർത്ഥ്യങ്ങളിലേക്ക് ഉണർത്തുവാനുള്ള ശ്രമമാണ് കടമ്മനിട്ട തന്റെ കവിതകളിൽ ചെയ്തുകൊണ്ടിരിക്കുന്നത് എന്ന് മനസ്സി ലാകും . ഭൂമിയുടെ മുല കുടിക്കുന്ന ഒരു കുട്ടി വായ് തുറക്കുമ്പോൾ അവന്റെ വായിൽ മണ്ണു കാണുന്നു . ഇങ്ങനെ വായ് തുറന്ന കണ്ണന്റെ വായിൽ മണ്ണ് കാണുന്നതുകൊണ്ട് നാം അവൻ മുലകുടിക്കുന്ന ഒരു കുട്ടിയാണെന്ന് വിധിയെഴുതി തളളി . അതുകൊണ്ട് ഈ ചോദ്യം , അശ്ലീലം എന്നു നാമീ പറയുന്ന ചാദ്യം ഭൂമിയാകുന്ന അമ്മയെക്കുറിച്ച് . ഭൂമിയുടെ അവയവങ്ങ ളെക്കുറിച്ചുള്ള മൗലികമായ തർക്കം അവതരിപ്പിക്കുവാനുള്ള മാർഗ്ഗമായി കടമ്മനിട്ട ഉപയോഗിക്കുന്നു . ജീവിതത്തെ അദ്ദേഹം ഒരു രതിക്രിയയായി കാണുന്നു എന്നു നാം തിരിച്ചറിഞ്ഞു . ജീവിതത്തെ അദ്ദേഹം അതിന്റെ പാരി മ്യത്തലാവിഷ്കരിക്കുന്നത് രതിക്രിയയിൽ കൂടിയാണ് . നിന്നിൽ ചേർന്നു മയങ്ങാനുള്ളതാണ് എന്റെ ജീവിതം എന്ന രതിപരിമളമുള്ള വരികൾ വായിക്കുമ്പോൾ നാം അതിന്റെ ആധുനികമായ അർത്ഥങ്ങളിലേക്ക് പോകാതിരിക്കുകയും ഒരു സ്ത്രീയുടെ സ്പർശം മനുഷ്യന്റെ ആദ്യത്തെയും അവസാനത്തെയുമായ സാമൂഹികബന്ധമാണ് എന്ന് തിരിച്ചറിയുകയും ഒരു സ്ത്രീ സ്പർശിക്കുമ്പോഴാണ് പുരുഷൻ പുരുഷനായിത്തീരുന്നത് എന്നും , ഒരു പുരുഷൻ സ്പർശിക്കുമ്പോഴാണ് സ്ത്രീ സ്ത്രീയായിത്തീ ുന്നത് എന്നും പുരുഷന്റെയും സ്ത്രീയുടെയും സമ്മേളനത്തിൽനിന്നാണ് ജീവിതം കിളിർ ക്കുന്നത് എന്നുമുള്ള സാമാന്യമായ ജീവിതതത്വത്തെ നമ്മുടെ നാഗരികത മൂടിവെയ്ക്കുന്നു . അതിനെ അശ്ലീലം എന്നു വിശേഷിപ്പിക്കുകയും ചെയ്യുന്നു . വാസ്തവത്തിൽ അനുരാഗമെന്നുള്ളത് , സ്ത്രീപുരുഷ ശാരീരികബന്ധമെന്നു ള്ളത് കവിത പോലെയുള്ള ഒരു ബന്ധമാണെന്നും അത് പരിമിതമായ ഒരു ബന്ധമല്ലെന്നും അന്യോനം അർത്ഥം കൊടുത്തുകൊണ്ടിരിക്കുന്ന ബന്ധി മാണെന്നും നാം മനസ്സിലാക്കണം . അതുകൊണ്ട് കുമാരനാശൻ സീതയെ ക്കൊണ്ട് പലതു ചിന്തിപ്പിച്ചപ്പോൾ പഞ്ചവടിയയിൽ രാമൻ എന്നോട് ഒരു മൃഗത്തെപ്പോലെയാണല്ലോ പെരുമാറിയിരുന്നത് എന്നു പറയിക്കുന്നത് . ഇന്ന് രാജാവായ , ഉദ്യോഗസ്ഥനായ , കമ്പനി എക്സിക്യട്ടിവായ രാമന് എന്നെ തിരിഞ്ഞുനോക്കാൻ സമയമില്ല എന്നാണ് പറയുക . സീതയും അങ്ങനെ അനുസ്മരിക്കാമെങ്കിൽ രതിയാണ് ജീവിതമെന്നും രതിയുടെ വികാസമാണ് , സുരഭിലമായ വളർച്ചയാണ് ചരിത്രം എന്നും തിരിച്ചറിയുന്നി ഒരു കാലകാരൻ തന്റെ കവിതയെ അല്ലെങ്കിൽ ചരിത്രത്തെ പച്ചനിറം കൊണ്ടെഴുതുന്നു എന്നുപറയാം . അതായത് ഒരു നാട് നശിച്ചിട്ടുണ്ടോ എന്ന് റിയാനുള്ള പലമാർഗ്ഗങ്ങളിൽ ഒന്ന് കടയിൽ പോയി നോക്കുകയാണ് , | മായം ചേർത്തിട്ടുണ്ടോ എന്ന് . വ്യഭിചാരശാലയിൽ പോയി നോക്കുകി യാണ് . ' ശബ്ദങ്ങളി ' ൽ ബഷീർ പരിചയപ്പെടുത്തുന്നത് , ഓർമ്മിപ്പിക്കുന്നത് ഇതാണ് , അവഗണിക്കപ്പെടുന്ന ഒരു ലോകത്ത , ജീവിതത്തെ എങ്ങനെ മുഖ്യധാരയിലെത്തിക്കുമെന്ന കാര്യം തന്നെ .
നമ്മുടെ സംസ്കാരം ഒരു തെറിയാണ് എന്നും വാസ്തവത്തിൽ തെറിയാണ് ഇന്നത്തെ യഥാർത്ഥ സംസ്കാരം എന്നും വേശ്യക്കാണ് യഥാർത്ഥത്തിൽ പാതിവ്രത്യമുള്ളത് എന്നും നമ്മുടെ പതിവ്രതകളെല്ലാം വേശ്യകളാണ് എന്നുമുള്ള തലതിരിഞ്ഞ ഒരു കീഴ്മേൽ മറിഞ്ഞ ഒരു വേദാന്തം ബഷീറും കടമ്മനിട്ടയും നമ്മുടെ ലോകത്തിന് നൽകുന്നു . ഇതാണ് സെക്സിന്റെ അർത്ഥം . " മാർക്സിസ്റ്റ് രീതിയിൽ നിന്നു കാണുമ്പോഴും നാം ' sex ' ന്റെ ഈ അർത്ഥം പലപ്പോഴും തെറ്റിദ്ധരിച്ചിരിക്കുന്നു . ' sex ' പാടാനുള്ള ആവേശം കൊണ്ടല്ല കടമ്മനിട്ട് പലപ്പോഴും ' sex ' പാടിയിട്ടുള്ളത് . ലോകത്തിന്റെ ജീർണ്ണതയെ തൊട്ടറിയാനുള്ള ഏറ്റവും ഭീഷണമായ ഒരു രംഗം ഏറ്റവും സെൻസിറ്റീവായ ഒരു സ്ഥലം മനുഷ്യന്റെ സ്നേഹബന്ധമാണ് എന്ന് 1908 മുതൽ മലയാളകവികൾക്ക് അറിയാമായിരുന്നു . സ്നേഹത്തിന് എന്തുപറ്റി എന് റിയുവാൻ നമ്മുടെ കവികൾ , ആശാനും ഇടപ്പള്ളിയും വൈലോ പ്പിളളിയും ചങ്ങമ്പുഴയും കടമ്മനിട്ടയും അന്വേഷിച്ചുകൊണ്ട് നടന്നത് അതുകൊണ്ടാണ് . കടമ്മനിട്ട രസത്തുള്ളിയെക്കുറിച്ച് ഒരു കവിതയെഴു തിയിട്ടുണ്ട് . ഒരു രസത്തുള്ളി തെർമോമീറ്ററിൽക്കൂടി സഞ്ചരിക്കുമ്പോൾ നാം അളക്കുന്നത് രസമല്ല , കാലയളവിലെ രസം , നമ്മുടെ ധർമ്മത്തിന്റെ രസം ആണ് . ഒരു കവിതയിൽ രസം കയറുമ്പോൾ നാം അളക്കുന്നത് നമ്മുടെ ജീ ിതത്തിന്റെ താപനില തന്നെയാണ് എന്ന് ഇപ്പോഴെങ്കി ലും തിരിച്ചറിയേണ്ടിയിരിക്കുന്നു . അതുകൊണ്ട് അശ്ലീലം പറയുമ്പോഴും അസാന്മാർഗ്ഗികത്വം പറയുമ്പോഴും എല്ലാം കവിത പറയുന്നത് അശ്ലീലമോ അസാന്മാർഗ്ഗികത്വമോ അല്ല . അല്ല എന്നുവിളിച്ചു പറയേണ്ടിവരുന്നത് . അതുകൊണ്ട് മനുഷ്യചരിത്രം എവിടെ ജീർണ്ണിക്കുന്നു എന്നറിയാനുള്ള ഒരു മാർഗ്ഗം ഇവിടത്തെ സാന്മാർഗ്ഗികജീവിതം ഇവിടത്തെ സ്ത്രീപുരുഷബന ധം എങ്ങനെയിരിക്കുന്നു എന്ന് മനസ്സിലാക്കുക കൂടിയാണ് .
നാം ഒരു പുതിയ അവബോധത്തിൽ ഇന്ന് എത്തിച്ചേർന്നിരിക്കുന്നു . സീയുടെ ശരീരം അലങ്കരിച്ച ശരീരം ആഗ്രഹിക്കുമ്പോൾ ഉപയോഗിക്കു വാനുള്ളതാണ് എന്ന പുരുഷന്റെ ബോധം കൊണ്ടാണ് പുരുഷൻ സ്ത്രീയുടെ ശരീരത്തെ അലങ്കരിക്കുന്നത് . കോഴിയെ ഡ്രസ്സ് ചെയ്യുന്നത് കോഴിക്കുവ ണ്ടിയല്ല എന്നും നാം തിരിച്ചറിയുമ്പോൾ നമ്മുടെ പെൺകിടാങ്ങളെയും നാം ഡ്രസ്സ് ചെയ്യുന്നത് നമുക്കു വേണ്ടിയല്ല , കോഴിക്ക് വേണ്ടിയാണ് എന്നും മനസ്സിലാക്കാതെയിരിക്കുന്നില്ല . സംസ്കാരത്തിൽ ഒരു ചെറിയ തിരിച്ച റിവാണ് ഇത് . കൊച്ചുതൊമ്മനിൽ എൻ . വി പറഞ്ഞതിൽ നിന്നൊട്ടും ഭിന്നമല്ല ച്യയിംഗം ഗമ്മിന്റെ മുഖവ്യായാമ പരസ്യങ്ങൾ . അതുകൊണ്ടാണ് ലൈംഗികതയെപ്പറ്റി പറയുന്നതൊന്നും ലൈംഗികതയെക്കുറിച്ചല്ല എന്നുപറയുന്നത് . കാരണം മനുഷ്യജീവിതം ജീർണ്ണിക്കുന്ന പുഷ്പിക്കുന്ന് ഒരു തലം , മൗലികമായ ഒരു തലം ലൈംഗികതയാണ് . ജീവിതത്തിന്റെ അടയാളങ്ങൾ തേടിപ്പോരുന്ന ഒരു കവിക്ക് തീർച്ചയായും സാമാന്യമായ ലൈംഗികതയിൽ എത്തിച്ചേരാൻ കഴിയുകയില്ല . അതുകൊണ്ടാണ് നിങ്ങളെങ്ങനെ നിങ്ങളായെന്ന് നിങ്ങളോർക്കുന്നോ ' എന്ന് കടമ്മനിട്ട ചോദിക്കുന്നത് . ഇത് ഒരർത്ഥത്തിൽ നമ്മുടെ സംസ്കാരത്തിന്റെ ലൈംഗിക വ്യാഖ്യാനമാണ് എന്നുകൂടിപ്പറയാം . നമ്മുടെ സംസ്കാരത്തിന്റെ മൗലികമായ
ഒരു ചൂഷണരംഗം ലൈംഗികതയാണ് .
ഭരണിപ്പാട്ടിൽ അടങ്ങിയിട്ടുള്ള ഒരു തത്വം എല്ലാ ജനങ്ങളുടെ യും പിന്നിൽ ലൈംഗികമായ ദൈന്യം , ലൈംഗികമായ പ്രൗര്യം ലൈംഗികമായി ചൂഷണം , ലൈംഗികമായ അശീലം അടങ്ങിയിരിക്കുന്നു . എന്നതാണ് . ഇത് ഒരു വലിയ തിരിച്ചറിവാണ് . അതുകൊണ്ടാണ് നിങ്ങളെ ങ്ങനെ നിങ്ങളായി എന്ന ചോദ്യത്തിലും സാമ്പത്തികമായ ഒരർത്ഥതലം അടങ്ങിയിരിക്കുന്നത് , ദി ഇക്കോണമിക് സിവേഷൻ ഈസ് ട്രാൻസ്മി മൂഡ് ഇൻ ടൂ സെക്ഷ്വൽ ടെർമിനോളജി എന്നുവേണമെങ്കിൽ പറയാം . . പറയാതെയും ഇരിക്കാം . നിങ്ങൾക്ക് പച്ചനിറത്തിൽ ചരിത്രമെഴുതാമെന് നും പച്ചശുംഗാരത്തിന്റെ നിറമാണെന്നും അതുകൊണ്ട് ഈ ചരിത്രം മുഴുവൻ പച്ചയായി പരയുമ്പോൾ ഇത് ആരെയോ എങ്ങനെയോ വഞ്ചിച്ചതിന്റെ ഫലമാണ് . നിങ്ങളുടെ സഹോദരിയിൽ ഒരു ഉണിയുണ്ടാകുകയും രാവിലെ കണ്ണും തിരുമ്മി നാം ചൊല്ലി നാം പുണ്യവാളനാണ് എന്നുപറയുന്ന ഒരു സംസ്കാരത്തിലാണ് നാം ജീവിക്കുന്നത് എന്ന് കടമ്മനിട്ട് പറയുന്നു . നമ്മുടെ ദോഷത്തെ , നമ്മുടെ ദൈന്യത്തെ , വക്രതയെ ഒരു ലൈംഗികമായ വക്രത യായി പരിഭാഷപ്പെടുത്തുന്നു എന്നുകൂടി കാണാവുന്നതാണ് . ഉപരിവർഗ്ഗത്തി ന്റെ സന്തതിയാണെന്ന സന്ദേഹങ്ങൾക്കിടയിലാണ് വൈലോപ്പിള്ളിയുടെ " കുടിയൊഴിക്കൽ ' നിൽക്കുന്നത് . വൈലോപ്പിള്ളിയെപ്പോലെ കടമ്മനിട്ടയ്ക്ക് സംശയമില്ല . താൻ പരിത്യക്തനാണ് , താൻ കിരാതനാണ് താൻ ചുട്ട കൊല്ലപ്പെട്ട ഒരാളാണ് , താൻ ഇരുട്ടിന്റെ മകനാണ് എന്നും തന്റേതാണ് നാളത്തെ ലോകമെന്നും കടമ്മനിട്ട് തിരിച്ചറിയുന്നു . അതുകൊണ്ട് അദ്ദേഹം സമുദായത്തിലേക്ക് വരുന്നു . ജനങ്ങളുടെ ൂടെ വരുന്നു . അതുകൊണ്ട് അദ്ദേഹം എല്ലാവരുടെയും ശബ്ദം ആയിത്തീരുന്നു .
ഈ വ്യത്യാസമാണ് ചരിത്രത്തിൽ വന്ന മാറ്റം കൊണ്ട് കടമ്മനിട്ട യുടെ കവിതയിൽ ഉജ്ജ്വലമായി നിൽക്കുന്നതായി നാം തിരിച്ചറിയി ണ്ടത് . അദ്ദേഹം അശ്ശീലത്തെ തെരഞ്ഞെടുക്കുമ്പോൾ സംശയിക്കുന്നില്ല . വൈലോപ്പിള്ളി എപ്പോഴും സംശയിച്ചിരുന്നു . രണ്ടു കാരണംകൊണ്ട് . ഒന്ന് , അദ്ദേഹം ഒരു തലമുറ മുമ്പ് ജീവിച്ചിരുന്നതുകൊണ്ട് , രണ്ട അദ്ദേഹം സമ്പന്നവർഗ്ഗത്തിന്റെ തുടർച്ചയായിരുന്നതുകൊണ്ട് . കടമ്മനിട്ട ഈ ഭേദങ്ങളെ തിരസ്കരിക്കുകയും നമ്മുടെ സംസ്കാരം മൗലികമായിത്തന്നെ വഞ്ചിച്ച ഒരു സംസ്കാരമാണ് എന്ന് മനസ്സിലാക്കുകയും ഈ ലോകത്തിന്റെ ചിത്രം കറുത്ത കരികൊണ്ട് എഴുതേണ്ടതാണ് എന്ന് തിരിച്ചറിയുകയും ചെയ്യുന്നു . അതുകൊണ്ടാണ് അദ്ദ്ദേഹത്തിന്റെ പദങ്ങളിൽ , കൃതികളിൽ ലൈംഗികതയും അശ്ലീലവും നിരന്തരമായി വന്നുകൊണ്ടിര ിക്കുന്നത് . ധീരനായ ഒരു തൊഴിലാളിയുടെ , ഒരു പരിത്യക്തന്റെ നിലപാടിലേക്ക് എത്തിച്ചേരുവാൻ കടമ്മനിട്ടക്ക് ഒരു വിഷമവും ഉണ്ടാവുന്നില്ല . ഈ സംഘ ശക്തിയാണ് വാസ്തവത്തിൽ ഒരു അശ്ലീലപദം ഉപയോഗിക്കുന്നത് ഒരു വിപ്ലവപ്രസ്ഥാനം നയിക്കുന്നതുപോലെയാണ് . കാരണം ഒരശ്ശീലപദം നമ്മുടെ മനോമണ്ഡലത്തിലെ മാന്യന്മാരുടെ വ്യാകരണക്കെ തകർക്കുന്നി ഒരു പദമായി രൂപാന്തരപ്പെടുന്നു . ഒരു ആട്ട് , ഒരു തുപ്പ് , ഒരു പുലയാടിത്തം നമ്മുടെ മാന്യതയുടെ കോട്ടകളെ തകർക്കുകയും വെടിയുണ്ടകളെപ്പോലെ മനുഷ്യമനസ്സുകളെ ഭേദിക്കാൻ വാക്കുകൾക്ക് ശക്തിയുണ്ട് എന്ന് കടമ്മ നിട്ട് കണ്ടെത്തുകയും ചെയ്യുന്നു . ഇവിടെയെത്തുമ്പോൾ അദ്ദേഹത്തിന് മറ്റ മനുഷ്യരുമായി ഐഡന്റിഫൈ ചെയ്യാൻ കഴിയുന്നു എന്നതാണ് നമ്മുടെ മുൻകവികളിൽ നിന്ന് അദ്ദേഹത്തിനുള്ള വ്യത്യാസം . അദ്ദേഹം അവരിലേക്ക് , ദുഃഖിതരുടെ മുന്നണിയിലേക്ക് വരികയും താൻ അവരിൽ ഒരാളാണ് എന്ന് തിരിച്ചറിയുകയും ചെയ്യുന്നു . അതുകൊണഅട് അദ്ദേഹ ത്തിന്റെ കവിതയിൽ ഗദ്ഗദങ്ങളില്ല . നമ്മുടെ മിക്ക കവികളുടെയും കവിത ഗദ്ഗദത്തിലാണ് അവസാനിക്കുന്നത് എന്ന് നമുക്കറിയാം . പക്ഷേ , ഒരു കവി മാത്രം - കടമ്മനിട്ട് മാത്രം താനുറക്കെ പറയുമെന്നും താൻ അലറു മെന്നും ദാർശനികമായി വിളംബരം ചെയ്യുന്നു . അതിന്റെ അർത്ഥം ഈ കാലത്തിന്റെ കവിയായ തനിക്ക് നിങ്ങളുടെ പഴയ ചരിത്രത്തെ ഭയമില്ല എന്നാണ് . അതുകൊണ്ട് അദ്ദേഹത്തിന്റെ വാക്കുകളിൽനിന്ന് വസ്ത്രങ്ങൾ ഊരിപ്പോവുകയും വാക്കുകൾ ഏറെ നഗ്നമായിത്തീരുകയും ഈ നഗ്നമായ യാഥാർത്ഥ്യത്തിലേക്ക് - വിവസ്തരായ എല്ലാവരും ഒരുപോലെയാണ് എന്ന യാഥാർത്ഥ്യത്തിലേക്ക് - അദ്ദേഹം നമ്മുടെ ജനതയെ കൊണ്ടെത്തിക്കുക യും ചെയ്യുന്നത് . ഏറ്റവും വലിയ ഭാവന എറ്റവും എളിയ ഭാഷയിലാണ് എന്ന് സംസ്കൃതത്തിൽ മുങ്ങിമരിച്ച കവികളോട് പറഞ്ഞ കവിയാണ് കടമ്മനിട്ട . ഇത് നമ്മുടെ മറ്റൊരു മൗലികമായ അസംബന്ധം ആയിരുന്നു . ഭാവന എന്നത് കല്യാണസൗഗന്ധികം പോലെ സംസ്കൃതത്തിൽ വിരിയുന്ന ഒരു പുഷ്പമാണ് എന്ന ധാരണയെ , പണ്ഡിതന്മാരുടെ ഹൃദയത്തിലുണ്ടാകു ന്നതാണ് സൗന്ദര്യം എന്ന തെറ്റിദ്ധാരണയ കടമ്മനിട്ട അദ്ദേഹത്തിന്റെ രചനകൾകൊണ്ട് സമ്പൂർണ്ണമായി നിഷേധിക്കുന്നു . ഇത് ഒരു നൂറ്റാണ്ടു മുമ്പ് കോച്ചേ അദ്ദേഹത്തിന്റെ സൗന്ദര്യശാസ്ത്രമെഴുതുമ്പോൾ സ്വപ്നം കണ്ടിരുന്ന ഒരു കാര്യമാണ് . എങ്ങനെ ഒരു തൊഴിലാളിയുടെ കവിത , എങ്ങനെ ഒരു സാധാരണക്കാരന്റെ കവിത വലിയവന്റെ കവിതയേക്കാൾ വലുതായിത്തീ രുന്നു എന്ന് . കവിതയിൽ വലുതും ചെറുതുമില്ല എന്ന് ഈ നൂറ്റാണ്ടിന്റെ തുടക്കത്തിൽ കോച്ച് പറഞ്ഞുവെച്ചിട്ടുണ്ട് . നമുക്ക് ഇപ്പോഴും ഇത് ബോധ്യ മായിട്ടില്ല . ഭാവന എന്നത് , കവിത എന്നത് ഉദാത്തതയുടെ ഒരു അംശമല്ല എന്ന് , അത് തൊഴിലാളിയുടെ ആധിപത്യം വരുമ്പോൾ തൊഴിലാളിയുടെ തലയിൽ വിരിയുന്നു എന്ന് , അങ്ങനെ വിരിഞ്ഞ സൗന്ദര്യങ്ങൾ കിരാതന്റെ സൗന്ദര്യമെന്ന് , അത് ജനങ്ങളെ സൗന്ദര്യത്തിൽ ആറാടിച്ചുകൊണ്ടിരിക്കു ന്നു എന്ന് കടമ്മനിട്ട തിരിച്ചറിയുന്നു .
ഇത് നമ്മുടെ ദേവതയെക്കുറിച്ചുള്ള തിരിച്ചറിവാണ് . കാരണം ഒരു സംസ്കാരത്തിന്റെ പുതിയ നാദം ഉണ്ടാകുമ്പോൾ ഭാഷ മാത്രമല്ല , ശൈലി മാത്രമല്ല , ദേവന്മാരും സങ്കല്പങ്ങളും അലങ്കാരങ്ങളും മാറിത്തീരുന്നു . നമ്മുടെ നാട്ടിൽ പാശ്ചാത്യകവിയുടെ സ്വാധീനമുണ്ടായപ്പോൾ നമ്മുടെ കവികൾ പാശ്ചാത്യഭാവനയിൽ ചിന്തിച്ചിരുന്നവരാണ് . 1990 മുതൽ ഇവിടെയുണ്ട് മായിരുന്നവർ പാശ്ചാത്യഭാവനയിൽ ചിന്തിച്ചിരുന്നവരാണ് . ഇന്ന് നാം തിൽ നിന്ന് തിരിച്ചുവരികയും നമ്മുടെ ഭാവന നമ്മുടെ പാരമ്പര്യമാണ്
എന്നു മനസ്സിലാക്കുകയും നമ്മുടെ ഭാവന നമ്മുടെ നാഭീനാളബന്ധങ്ങളിൽ ടി നമ്മുടെ ജീവിതത്തിൽനിന്ന് ഉരുത്തിരിയുന്നതാണ് എന്ന് മനസ്സി ലാക്കുകയും ചെയ്യുന്നു . അതുകൊണ്ടാണ് കടമ്മനിട്ട ഒരു പുതിയ കവിത് മാത്രമല്ല ഒരു പുതിയ വിപ്ലവബോധം മാത്രമല്ല , ഒരു പുതിയ സൗന്ദര്യശാ സം കൂടി സൃഷ്ടിക്കുന്നു എന്നുപറയുന്നത് . പൊരുതുന്ന സൗന്ദര്യം എന്നു പറഞ്ഞപ്പോൾ ആളുകൾക്ക് വലിയ തമാശയായിരുന്നു പഴയ പുരോഗമനസാഹിത്യപ്രസ്ഥാനകാലത്ത് . പൊരുതുന്ന സൗന്ദര്യം അല്ലെങ്കിൽ യുദ്ധ ക്കളത്തിൽ ആളുകളുടെ തലയറുത്ത് വീഴുന്ന സൗന്ദര്യം വർണ്ണിച്ചിട്ടാണ് നമ്മുടെ ഏറ്റവും വലിയ കവി തുഞ്ചത്തെഴുത്തച്ചൻ കവിയായത് എന്ന് അവർ അപ്പോഴും ആലോചിക്കുകയുണ്ടായില്ല . “ വാരണവീരൻ തലയറ്റ് . " എന്നത് പൊരുതുന്നതിന്റെ , ആളെക്കൊല്ലുന്നതിന്റെ സൗന്ദര്യമാണ് എന്ന് നമ്മുടെ നാട്ടിൽ ഒരാളും ചിന്തിച്ചില്ല .
നമ്മുടെ സൗന്ദര്യബോധത്തെക്കുറിച്ച് നമ്മുടെ കവികൾക്കറിയാമെങ്കി ലും നമുക്കറിയുമോ എന്ന് സംശയമാണ് . അതുകൊണ്ട് അവർ " പൊരതുന്ന സൗന്ദര്യം - അങ്ങനെയുണ്ടോ ഒരു സൗന്ദര്യം ? " എന്നു ചോദിച്ചു . അതായത് മനുഷ്യബന്ധങ്ങളുടെ ഒരു പുനർനിർവ്വചനമുണ്ടാകുമ്പോൾ മനുഷ്യ സൗന്ദര്യ ബോധത്തിന്റെ ഒരു നിർവ്വചനവും ഉണ്ടാകുന്നു എന്നാണ് കടമ്മനിട്ടക്കവിത കാണിക്കുന്നത് . അപ്പോൾ നമ്മളുടെ വർഷങ്ങൾ മാറുകയും അപ്പോൾ നമ്മുടെ ലോകങ്ങൾ മാറുകയും തൊടുകുറികൾ മാറുകയും പദങ്ങൾ മാറുകയും നമ്മുടെ കവിതയുടെ രൂപങ്ങൾ മാറുകയും ചെയ്യുന്നു . ഈ പുതിയ സൗന്ദ ര്യശാസ്ത്രം താനറിയാതെ സൃഷ്ടിച് ുകൊണ്ടിരിക്കുകയാണ് എന്ന് കടമ്മനിട്ട ഇനിയും മനസ്സിലാക്കേണ്ടതില്ല . കാരണം അദ്ദേഹം ഇതറിയുമ്പോൾ അത്തരമൊരു സൗന്ദര്യത്തിന്റെ സ്രഷ്ടാവല്ലാതായിത്തീരും . കാരണം ഇതെല്ലാം തനിയെ തന്റെ പ്രവൃത്തിയിൽ നിന്നുണ്ടാകേണ്ടതാണ് .
കടമ്മനിട്ട ' ശാന്ത ' എന്ന കവിതയെഴുതുമ്പോൾ അദ്ദേഹം തന്റെ കുടുംബത്തിലേക്ക് മടങ്ങിവന്നു എന്ന് പലരും അഭിപ്രായപ്പെട്ടിട്ടുണ്ട് . ഒരു കവിയുടെ ജീവിതത്തിലെ ഒരു കാല യളവിലെ തന്നെ പ്രധാനപ്പെട്ട ചിലി സന്ദിഗ്ധ മുഹൂർത്തങ്ങളിൽ , ഏകാന്തതയുടെ ഗംഭീരങ്ങളായ നിമിഷങ്ങൾ ളിൽ തനിക്ക് തന്റെ ഇണയാണ് തുണ എന്നും അതിനുമപ്പുറം തനിക്ക് താൻ തന്നെയാണ് ആണ് എന്നും ഒരു മനുഷ്യൻ കണ്ടെത്തി എന്നുവരും . ശാന്ത് നല്ല കവിതയാണ് . പക്ഷേ ' ശാന്ത ' മറ്റൊരവസ്ഥയാണ് . അത് ലോകത്തിന് തീപ്പിടിക്കുമ്പോൾ പരസ്പരം ആശ്ലേഷിക്കുന്ന രണ്ട് വ്യക്തിക ളുടെ ഒരു മാനസികാവസ്ഥയാണ് . യുഗപരിവർത്തനം ' എന്ന തന്റെ പഴയ കവിതയിൽ വൈലോപ്പിള്ളി ഇത്തരം ഒരവസ്ഥ ചിത്രീകരിക്കുന്നുണ്ട് . “ ഹാ സഖി നീയെന്നോടു ചേർന്നുനിൽക്കുക . . . . . . . . " | എന്ന പഴയ വരിയിൽ ഇത്തരത്തിലുള്ള ഒരു ജീവിതസന്ദർഭത്തിന്റെ മർദ്ദനമുണ്ട് . പണ്ടു നാം പരിചയിച്ച ആളുകളെല്ലാം മരിച്ചോ , ശത്രുക്ക ളായോ വേർപിരിഞ്ഞു പോവുകയും താൻ ഏകാകിയായിത്തീരുകയും ചെയ്യുമ്പോൾ , ആ ബോധമുണ്ടാകുമ്പോൾ കവിക്ക് തന്നെ കാണാനുളളി ഒരു കണ്ണാടിയായിത്തീരുന്ന പ്രിയതമ എന്നതും മനുഷ്യജീവിതത്തിന്റെ വലിയൊരനുഭവമാണ് . ശാന്തന് ആ ഒരർത്ഥം കൂടിയുണ്ട് . ഇത് ചെറിയ കാര്യമല്ല . നമുക്ക് നമമുടേതായ വരാനിരിക്കുന്ന ദുഃഖങ്ങൾക്ക് അനുഭവങ്ങൾ ക്ക് മാതൃകയായിത്തീരുവാനും വിമോചനമായിത്തീരുവാനും ഉള്ളതാണ് കവിതയുടെ അമൃതം എന്നുള്ളതുകൊണ്ട് ശാന്ത എന്ന കവിതയിൽ ശാന്തയുടെ ദുഃഖത്തിൽ , ദൈന്യത്തിൽ , സഹനത്തിൽ , സ്നേഹത്തിൽ തനിക്ക് ചുമക്കാൻ കഴിയാത്ത ഈ ഭൂഗോളത്തിന്റെ ഭാരം , ചരിത്രത്തിന്റെ മർദ്ദനം താൻ തന്റെ ഇണയോടു കൂടി താങ്ങുന്നു എന്ന ഒരു ധ്വനി നിലനിൽ ക്കുന്നുണ്ട് . ഇത് ഒരു പരാജയമല്ല . ജീവിതത്തെക്കുറിച്ചുള്ള പരമമായ ഒരു ബോധമാണ് . ഇതാണ് sex - ന്റെ മറ്റൊരു അർത്ഥം . മനുഷ്യൻ എല്ലാ പരാ ജയങ്ങളും മറന്നുകളയുന്നത് മദ്യത്തിലോ അല്ലെങ്കിൽ രതിയിലോ ആണ് . ചരിത്രത്തിന്റെ രതിഭംഗങ്ങളിൽ പലപ്പോഴും കവിക്ക് എത്തിച്ചേരാനാവു നത് തന്റെ പരമമായ സായുജ്യത്തിലാണ് . അതുകൊണ്ട് മനസ്വിനി ' യിൽ ചങ്ങമ്പുഴ , " യുഗപരിവർത്തനത്തിൽ വൈലോപ്പിള്ളി , ' ശാന്ത ' യിൽ കടമ്മ നിട്ട് എത്തിച്ചേരുന്ന ഒരു രംഗം ജീവിതത്തിൽ ഒരവസ്ഥ പ്രേമത്തിന്റെ , അനുരാഗത്തിന്റെ പരമമായ സായൂജ്യാവസ്ഥ . ഇത്തരമൊരവസ്ഥയിൽ നമ്മുടെ കവികൾ മൂന്നുപേരും ഒരേ സന്ദർഭത്തിൽ എത്തിച്ചേരുന്നു എന്നത് അർത്ഥവത്താണ് . ഇവിടെ കവിത കവിക്ക് അഭയമായിത്തീരുന്നു .
കവികൾക്ക് ജീവിതത്തിൽ പീഡനങ്ങളുണ്ടാകാം . അങ ങനെ വരുമ്പോൾ തന്റെ പ്രിയതമ , ചിലപ്പോൾ തന്റെ കവിത അവസാനത്തി അഭയമാകുന്നു . ഈ അഭയം ഒരാലിംഗനമായി , ഒരു രതിയായി , ഒരു ജ്വല നമായി , പുനർജ്ജനിയായി അനുഭവിക്കപ്പെടുകയും ചെയ്യുന്നു . അതുകൊണ്ട് ' ശാന്ത ' എന്ന കവിതയിൽ ഒരിക്കൽക്കൂടി , കടമ്മനിട്ട ഗാഢമായി ആഗേ ഷിക്കുകയും ആശ്ലേഷത്തിൽ പുനർജ്ജനി നേടുകയും ചെയ്യുന്നു എന്ന് നാം ഇന്നു മനസ്സിലാക്കുന്നു : കാരണം എപ്പോഴും നാം വലുതാകുന്നത് , വ്യാപി ക കുന്നത് നാം ചെറുതാകുന്നതിൽ നിന്നാണ് . അങ്ങനെയാണ് ഒരാശ്ശേഷം ഒരു അസ്തിത്വം ഒരു പെനിട്രേഷൻ , ഒരു ഏകത്വം ഒരു വലിയ ലോകത്തെ സൃഷ്ടിക്കുന്ന അനുഭവമായിത്തീരുന്നത് . ഒരു കവിയുടെ ലോകങ്ങൾ പീഡ നത്തിന്റെ ലോകങ്ങൾ മനുഷ്യചരിത്രത്തിന്റെ മണ്ഡലങ്ങൾ തന്നെയാണ് എന്ന് മനസ്സിലാക്കേണ്ടത് ചരിത്രത്തിന്റെ കടമയായിത്തീരുന്നു . ജീവിതം എല്ലാ രംഗങ്ങളിലും പുഷ്പിക്കുന്നു എന്നറിയുന്ന ഒരു ചരിത്രവിദ്യാർത്ഥി കവി നടക്കുന്ന ലോകങ്ങളിൽ കൂടെ നടക്കുകയും അയാളുടെ വേദനകൾ വ്യക്തി പിരമായ വേദനകൾ അല്ല എന്നും നമ്മുടെ കാലത്തിന്റെ , ചരിത്രത്തിന്റെ , | മനുഷ്യബന്ധ വ്യാകരമത്തിന്റെ ക്രൂരതകളുടെ ഫലമാണ് എന്ന് തിരിച്ചറിയു . . കയും ചെയ്യേണ്ടതാണ് . തീർച്ചയായും പുരോഗമന സാഹിത്യകാരന്മാരുടെ കടമ , ഈ വിധത്തിലുള്ള കവിതയുടെ നാനാർത്ഥങ്ങൾ തിരിച്ചറിയുകയും ജീവിതത്തിന്റെ വൈരൂപ്യങ്ങളെ ആത്മാ
വിൽ അനുഭവിച്ചുകൊണ്ട് വിളംബരം ചെയ്യുകയുമാണ് .
1998
എം . എൻ . വിജയൻ സമ്പൂർണ്ണകൃതികൾ
വാല്യം 1 / സാഹിത്യം 1
561 - 583