https://www.manoramaonline.com/karshakasree/home-garden/2020/02/20/50-verities-of-mango-trees-are-in-one-land.html
മാമ്പഴക്കാലത്തെ മടക്കിയെത്തിക്കാൻ മാർട്ടിൻ
- അൻപതോളം നാടൻ മാവിനങ്ങളുടെ ശേഖരം
നാടൻ മാവിനങ്ങളുടെ സംരക്ഷകനും ഒപ്പം പ്രചാരകനുമാകുകയാണ് എറണാകുളം ഉദയംപേരൂരിലെ മാർട്ടിൻ ജോസഫ്. രുചിയിലും മണത്തിലും ഗുണത്തിലുമെല്ലാം മുന്നിലുണ്ടായിരുന്ന മാവിനങ്ങളായ ചന്ദ്രക്കാരൻ, കല്ലുകെട്ടി, കൊളമ്പ്, വെള്ളാരൻ തുടങ്ങിയവയെല്ലാം മാർട്ടിൻ സംരക്ഷിച്ചുപോരുന്നു. പിതാവ് ജോസഫിൽനിന്നു പാരമ്പര്യമായി ലഭിച്ച അറിവുകളിൽനിന്ന് വലിയ മാവുകളുടെ തായ്ത്തടിയിൽ നല്ല നാടൻ മാവുകളുടെ കായിക്കുന്ന കൊമ്പുകൾ കുത്തി പിടിപ്പിക്കുന്ന രീതിയും ഇദ്ദേഹം പിന്തുടരുന്നു. ഇത്തരം മാവുകൾ ഉയരം വയക്കാതെ വളർന്ന് രണ്ടു വർഷംകൊണ്ട് കായ്ഫലം നൽകിത്തുടങ്ങും.
കൂടകളിൽ വളരുന്ന ചെറു മാവിൻതൈകളിൽ ഉൽപാദനക്ഷമതയേറിയ നാടൻ മാവിൻ കമ്പുകളിൽ നിന്നു ശേഖരിക്കുന്ന മുകുളങ്ങൾ ബഡ് ചെയ്തെടുക്കുന്നുമുണ്ട്. നീർവാർച്ചയുള്ള ഏതു മണ്ണിലും ഇവ വളരും. നാടൻ മാവുകൾക്ക് രോഗങ്ങൾ കുറവാണ്. മാങ്ങകളിൽ പുഴുശല്യവുമുണ്ടാകില്ല.
വേനൽക്കാലമായാൽ മാമ്പഴക്കാലമായി. നല്ല മാവിനങ്ങൾ തേടി മാർട്ടിന്റെ യാത്രകളും ഇക്കാലത്താണ്. മാമ്പഴവും മാമ്പിൻ കമ്പുകളുമായാണ് മടക്കം. വീട്ടിലെത്തി കമ്പ് തൈകളിൽ ഒട്ടിച്ചെടുക്കുന്നു. മാവിന്റെ ഇല കണ്ട് ഇനം തിരിച്ചറിയാൻ ഇദ്ദേഹത്തിനു കഴിയും. ഇപ്പോൾ അൻപതോളം നാടൻ മാവിനങ്ങളുടെ ശേഖരം ഇദ്ദേഹത്തിനുണ്ട്. ഫോൺ - 9605391509.
No comments:
Post a Comment