Monday, January 06, 2020

പുതുപ്രതീക്ഷകളുടെ ചുവട്‌ അമർത്തിച്ചവിട്ടുന്നു... തെക്കനാശാൻഇരട്ടനാക്കുള്ള ഉറുമിവീശുന്ന വേലപ്പനാശാൻ

ഇരട്ടനാക്കുള്ള ഉറുമിവീശുന്ന വേലപ്പനാശാൻ


പഴയകാല സിനിമാ നടൻ അച്ചൻകുഞ്ഞിനെ ഓർമിപ്പിക്കുന്ന നെടിയ രൂപം, തിളക്കം മുറ്റുന്ന നരച്ച കൊമ്പൻ മീശ, ലജ്ജയാൽ ഇപ്പോൾ കൂമ്പി വീഴുമെന്ന്തോന്നിക്കുന്ന തെളിഞ്ഞ വൃദ്ധമുഖം, തൊണ്ണൂറാകുന്നുവെന്ന്നിർദയം ഒറ്റുകൊടുക്കുന്ന അടർന്ന പല്ലുകൾ താമസിച്ച വായ. തെക്കൻ കളരിയിലെ ആശാന്മാരുടെ ആശാനായ തലക്കുളത്ത്വേലപ്പനാശാനെ ഒറ്റയടിക്ക്ഇങ്ങനെ വർണിക്കാം. തൊണ്ണൂറാകുന്നു പ്രായമെന്നത്‌, നമ്മൾക്ക്ഊഹിക്കാനേ പറ്റു. ജന്മദിനമറിയില്ല. അത്കുറിച്ചുവയ്ക്കാൻ അക്കവും അക്ഷരവുമറിയില്ല. കുറെക്കാലം കളരി അടവും മർമ വൈദ്യവും കൂടെ കടുത്ത ദാരിദ്ര്യവും ഭക്ഷിച്ച്അയാൾ അങ്ങനെ ജീവിക്കുന്നു. പുതിയ പ്രതീക്ഷകളുടെ വർഷത്തിൽ ആശാന്റെ ഇപ്പോഴത്തെ ചെറുപ്പം എങ്ങനെയെന്നറിയാനാണ്കന്യാകുമാരി ജില്ലയിലെ തലക്കുളം പൊള്ളവിളയിലെത്തിയത്‌. വേലുത്തമ്പി ദളവയുടെ ജന്മഗൃഹത്തിന്വിളിപ്പാടകലെ ഭാര്യയും പതിനൊന്ന്മക്കളും മരുമക്കളും പേരമക്കളുമൊത്ത്‌, അരകിലോമീറ്ററോളം ചുറ്റുവട്ടത്ത്വീട്കെട്ടി താമസിക്കുകയാണ്ആശാൻ. ഇതിനിടയ്ക്ക്തിരുവനന്തപുരംവരെ നീളുന്ന വിവിധ തെക്കൻ കളരികളിൽ ആശാനായി അങ്ങനെയങ്ങനെ ജീവിച്ചു പോകുന്നു.

അമൂർത്തം

തെക്കൻ കളരിച്ചിട്ടയിൽ ആരുമങ്ങനെ വെളിച്ചത്തു കൊണ്ടുവരാത്ത ചില ചുവടുകൾ പോലെ അമൂർത്തമാണ്വേലപ്പനാശാന്റെ ജീവിതവും. തന്റെ ജീവിതത്തിനുമേൽ ബോധപൂർവം ഇടപെടൽ നടത്താൻ പോലും ത്രാണിയില്ലാത്തൊരാൾ. എന്നാലോ കളരിയെന്ന ആയോധന കലയിൽ തൊണ്ണൂറാം കാലത്തിലും ഏതറ്റംവരെയും പോകും. ഇപ്പോഴും ഏതപരിചിതരുമായും ഏതുതരം കളരി അടവിട്ട്മല്ലിടാനും ആശാൻ തയ്യാർ. വെറുതയല്ല; തന്നോളം പോന്ന 11 മക്കളും പിന്നാലെയുണ്ട്‌. ഏഴാണുങ്ങളും നാലു പെണ്ണുങ്ങളും. ആൺമക്കളും കൊച്ചുമക്കളും എല്ലാം കളരിയിൽ അഗ്രഗണ്യർ. ചെന്നൈയിലുണ്ട്ഒരു മകന്കളരിത്തറ. തിരുവനന്തപുരം അമരവിളയിലുമുണ്ട്മറ്റൊരു മകന്കളരി. ഇവിടങ്ങളിലെല്ലാംഗസ്റ്റ്ഫാക്കൽട്ടിയായി, ആശാൻ പുതുപ്രതീക്ഷകളുടെ ചുവട്അമർത്തിച്ചവിട്ടുകയാണ്‌.

കനൽ കണ്ണൻ
കനൽ കണ്ണൻ

നാലായിരത്തിലധികം ശിഷ്യഗണങ്ങളുണ്ടെന്നാണ്‌, ചോദിച്ചാൽ തനി തമിഴ്‌‌മലയാളത്തിൽ ആശാൻ പറയുക. തമിഴ്സിനിമയിലെ പ്രശസ് സ്റ്റണ്ട്മാസ്റ്റർ കനൽക്കണ്ണൻ, ആശാന്റെ വത്സലശിഷ്യനാണ്‌, സഹോദരന്റെ പുത്രനും. ഇപ്പോഴും അദ്ദേഹം ഇടയ്ക്ക്തലക്കുളത്ത്വന്ന്ആശാനോട്പുതിയ ചുവടുകൾ ചോദിച്ചറിയും. എത്ര ഖ്യാതിയുണ്ടായിട്ടെന്താ; വിശപ്പും ദാരിദ്ര്യവും ആശാന്റെ ജീവിതത്തിൽ ചുവടുറപ്പിച്ചു തന്നെ നിന്നു. ജഡ്ജിമാരെയും പൊലീസുകാരെയുംവരെ ചികിത്സിച്ച കളരി മർമാണി. സിദ്ധ വൈദ്യങ്ങളുമറിയാം. എന്നിട്ടും എന്തുഫലം; കുടുംബത്തിന്റെ ദൈന്യമകറ്റാനുള്ള മരുന്നിനിയും കുറുക്കിയെടുക്കാൻ ആശാന്കഴിഞ്ഞിട്ടില്ല.

തെക്കൻ കളരിയുടെ ഗൈഡ്

പരമ്പരാഗത ആയോധനകലയുടെ മാതാവായ, കളരിയുടെ ജീവിക്കുന്ന ഗൈഡാണ്ആശാൻ. എഴുത്തറിയാത്ത ആശാൻ വാമൊഴിയിലൂടെ ഗുരുക്കളിൽനിന്ന്ശേഖരിച്ച സമ്പാദ്യം. തിരുവിതാംകൂർ രാജാക്കന്മാരുടെ ആസ്ഥാനദേശത്ത്അക്കാലം വാണ പൂർവികരുടെ പരമ്പരയിൽപ്പെട്ടവരായിരിക്കാം തങ്ങളെന്നു ധരിച്ചാണ്ഇപ്പോഴും കളരിപഠനം. കൈപ്പയറ്റിൽ തുടങ്ങും. ഗുരുവണക്കം, ഒറ്റച്ചുവട്‌, പിരിച്ചുവട്‌, കൂട്ടച്ചുവട്‌, തുള്ളിമുറിച്ചുവട്‌, കൂട്ടപ്പിരിവ്‌, എടുത്തെറിയൽ, പിന്നെ ഗുസ്തിയും മല്ലയുദ്ധവും. കളരിയുടെ ആദ്യ അധ്യായം കുത്തിച്ചോദിച്ചാൽ ആശാൻ പറഞ്ഞുതരും. പിന്നെയാണ്വടിപ്പോര്‌. ചിലമ്പം, ചുരമം എന്നിങ്ങനെയുള്ള വടിപ്പോരുകൾ ആശാൻ പഠിപ്പിക്കും. തെക്കൻകളരിയിൽ വായ്ത്താരികൊണ്ട്നിയന്ത്രിക്കുന്ന ആയോധന മുറയാണിത്‌. വടിയിൽ മെയ്വഴങ്ങിയാൽ പിന്നെ കത്തിപ്രയോഗമാണ്‌. ഒറ്റക്കത്തിയും ഇരട്ടക്കത്തിപ്പോരുമുണ്ട്‌. പിന്നാലെ കണ്ഠകോടാലി നൽകും. ഇതുകഴിഞ്ഞാണ്നെടുതടിപ്പോര്അഥവാ വേൽപ്പോര്‌. സാക്ഷാൽ മുരുകന്റെ കൈയിലുള്ള വേൽതന്നെ! ഉറുമിപ്പോരാണ്അവസാനം. ആൾവലിപ്പമനുസരിച്ചുള്ള ഒറ്റ നാക്കുമുതൽ നാലു നാക്കുവരെയുള്ള ഉറുമി പ്രയോഗം ആശാനറിയാം; മക്കളടക്കമുള്ള പ്രധാനശിഷ്യരും ഉറുമിപ്പോരിൽ കേമന്മാർ.
കളരിച്ചുവടിലെല്ലാം വടിവൊത്താൽ പിന്നെ മർമ ചികിത്സയും സിദ്ധവൈദ്യവും. 12 വർഷത്തെ കളരി പരിചയമുള്ള കല്യാണം കഴിഞ്ഞ യോഗ്യർക്ക്മാത്രമേ ആശാൻ മർമവിദ്യ പകർന്നു നൽകൂ. മർമം തൊട്ട ചികിത്സയിൽ, അടിതെറ്റി വീണാൽ ഉടനടി ചെയ്യേണ്ട പ്രാഥമിക ചികിത്സമുതൽ, ആന്തരിക ക്ഷതമുണ്ടായാൽ ചെയ്യേണ്ട ദീർഘകാല ചികിത്സകളും ഉൾപ്പെടും. നോട്ടംകൊണ്ട്ആനയെ മെരുക്കിയ അരിങ്ങോടർ കഥയൊന്നും പഴഞ്ചൊല്ലഅെല്ലന്നാണ്ആശാന്റെ അനുഭവം. ഇപ്പോഴും നോക്കുവിദ്യയും മർമ വിദ്യയും വശമുണ്ട്‌. നോക്കുവിദ്യ അങ്ങനെ മറ്റുള്ളവർക്ക്പറഞ്ഞുകൊടുക്കാൻ ഉദ്ദേശ്യമില്ല. കാലമതല്ലെ... നോക്കുവിദ്യ പഠിച്ചവർ ആരെയെല്ലാം നോക്കിവീഴ്ത്തില്ല? പ്രത്യേകിച്ച്പെണ്ണുങ്ങളെ! ആശാൻ ആശങ്കപ്പെടും.
ചികിത്സയ്ക്കുള്ള മരുന്നുതയ്യാറാക്കലും അദ്ദേഹം നേരിട്ടു തന്നെ. നാഞ്ചിനാടിനെ പച്ചപുതപ്പിക്കുന്ന മരുത്വാമല കയറി പച്ചമരുന്ന്തേടിയെത്തിച്ച്കഷായമുണ്ടാക്കും. ആയുർവേദത്തിൽ ഉണക്കിപ്പൊടിച്ച പച്ചമരുന്നുകളാണെങ്കിൽ ആശാന്റെ സിദ്ധവൈദ്യത്തിൽ എല്ലാം ലൈവ്മരുന്നുകളാണ്‌. ഇവിടെനിന്ന്നേരിട്ട്പഠിച്ച ധർമലിംഗം എന്ന സിദ്ധവൈദ്യൻ ഇപ്പോൾ ചെന്നൈയിൽ സിദ്ധകോളേജ്നടത്തുകയാണ്‌. ഒരു കോളേജ്നടത്താൻ തക്കമുണ്ട്‌, വാമൊഴി അറിവുകളുടെ ഭാണ്ഡം.

കടൽ കടന്ന കീർത്തി

കളരിച്ചുവടുകൾ ഓൺലൈനിൽ പഠിക്കാനായി ചെന്നൈയിലെ ഒരുസംഘം യുട്യൂബിൽ തപ്പുന്നു. പലതരം കളരിച്ചുവടുകളുടെ ലൈവ്ഡെമൊൺസ്ട്രേഷനും കണ്ട്പോകുന്നതിനിടെയാണ്‌, പഴയൊരു ദൃശ്യം ശ്രദ്ധയിൽപ്പെടുന്നത്‌. തലക്കുളത്ത്വേലപ്പാശാനെ പോലൊരാൾ
ഉറുമി വീശുന്ന ദൃശ്യം. പൊടിപടലങ്ങൾക്കും മീതെ ഹുംകാരം വീശിയുയരുന്ന ഉറുമിത്തലപ്പ്‌. കാലുകൾ അശ്വവേഗമാർജിച്ച്കാഴ്ചക്കാരിലേക്ക്ഇടിച്ചുകയറുന്നു. ജപ്പാനിൽനിന്നുള്ള സംഘം ചിത്രീകരിച്ച, ഇപ്പോൾ അമേരിക്കയിലെ മാർഷ്യൽ ആർട്സ്ആർക്കൈവ്സിലുള്ള ദൃശ്യം സാക്ഷാൽ തലക്കുളത്ത്ആശാന്റേത്തന്നെയാണ്‌. 1979 ജപ്പാൻ സംഘം, തലക്കുളത്ത്നേരിട്ടെത്തി ചിത്രീകരിച്ചതാണ്‌. എന്തിനായിരുന്നു ഇതൊക്കെ എടുത്തത്എന്നൊന്നും ആശാന്ഇപ്പോൾ ഓർമയില്ല. ചിത്രീകരണത്തിനുശേഷം പതിനായിരം രൂപ തന്നത്ഓർമയുണ്ട്‌. ഇന്ന്കുടുംബം താമസിക്കുന്ന തലക്കുളത്തെ ഭൂമി കാശുകൊടുത്ത്വാങ്ങിയതാണ്‌. മക്കൾക്കും കൊച്ചുമക്കൾക്കുമായി വീതിച്ചു നൽകിയതും മണ്ണ്‌.
അന്ന്ആശാനെ വിദേശത്തേക്ക്കൊണ്ടുപോയി കളരിമുറകൾ പരിചയപ്പെടുത്താൻ സംഘം ശ്രമിച്ചതുമാണ്‌. എന്നാൽ, ആശാൻ പോകാൻ തയ്യാറായില്ല. നാൽപ്പത്വർഷം മുമ്പത്തെ ദൃശ്യങ്ങളിൽ തന്നെ ആശാന്അമ്പത്വയസ്സ്തോന്നിക്കുന്നുണ്ട്‌.
എംജിആർ കാലത്ത്ചില സിനിമക്കമ്പനിക്കാരും ആശാനെ പൊക്കി. ‘അവളും തയ്യാർഎന്ന തമിഴ്സിനിമയിൽ സ്റ്റണ്ട്മാസ്റ്ററായി അഭിനയിച്ചു. എന്നാൽ, യൂണിയനിൽപ്പെട്ട ആളല്ല, എന്ന തർക്കം വന്നതോടെ സിനിമ പുറത്തിറങ്ങിയതുമില്ല. പിന്നീട്മുഖ്യമന്ത്രിയായിരിക്കെ എംജിആർ നേരിട്ട്ആശാനെ ക്ഷണിച്ച്മധുരയിൽ കളരിത്തറയൊരുക്കി മത്സരം കണ്ടു. ജയലളിത മുഖ്യമന്ത്രിയായപ്പോഴും മധുരയിലെത്തി കളരിമുറകൾ കണ്ടു.
സിനിമാ ബന്ധം തലമുറ വഴി തുടരുന്നുണ്ടെന്ന്പറയാം. ഉടൻ പുറത്തിറങ്ങുന്ന ധനുഷ്ചിത്രം പൊട്ടാസിൽ ആശാന്റെ രണ്ടുമക്കൾ കളരിയോദ്ധക്കളായി പ്രത്യക്ഷപ്പെടുന്നുണ്ട്‌. ധനുഷിന്കളരിമുറകൾ പഠിപ്പിച്ചതും ഇവരാണ്‌.
12 മക്കളായിരുന്നു ആശാനും ഭാര്യ റോസമ്മയ്ക്കും. ഒരാൾ ചെറുപ്പത്തിലേ മരിച്ചു. ഇപ്പോഴുള്ള മക്കളിൽ സതീഷ്‌, ജീവ, ശങ്കർ, അനീഷ്എന്നിവർ കളരി ആശാന്മാർ കൂടിയാണ്‌. രജികുമാർ, വിജികുമാർ, രമേശ്‌, കൃഷ്ണകുമാരി, രാജേശ്വരി, നീത, വെനീറ്റ എന്നിവരാണ്മറ്റുമക്കൾ. ഇവരുടെ മക്കളും കളരി പഠനത്തിലുണ്ട്‌.
ക്രിസ്തുമതത്തിൽനിന്ന്ഹിന്ദുവായ ആളാണ്ആശാന്റ ഭാര്യ റോസമ്മ. മക്കളിൽ ചിലരുടെ ഭാര്യമാർ ക്രിസ്തുമതവിശ്വാസികൾ. തിരുവിതാംകൂറിലെ നാടാർ കുടുംബത്തിൽ കാണുന്ന പോലെ വേൽമുരുകനും ക്രൂശിതനായ യേശുവും ഒരേ കലണ്ടർ താളായി ഭിത്തിയിലുണ്ട്‌. പൗരത്വ ഭീതിയുടെ പുതിയ കാലത്ത്‌, ആശാന്റെ വീട്ടുകാരെ നാം ഏത്വിഭാഗത്തിൽപ്പെടുത്തും എന്ന വലിയ ചോദ്യവും ജീവിതം നമ്മോട്ചോദിക്കുന്നുണ്ട്‌.
തിരുവിതാംകൂറിൽ ഉണ്ടായതും കേരളം ഉപേക്ഷിച്ചതുമായ നിരവധി ചരിത്രശേഷിപ്പുകളുടെ ബാക്കി കൂടിയാണ്ആശാന്റെ ജീവിതം. ബാക്കികളെ കൂടി രേഖപ്പെടുത്തിയാൽ മാത്രമെ നമ്മുടെ ചരിത്രം സമഗ്രമാകൂ. സമഗ്രതയിലേക്കുള്ള കിളിവാതിലുകൾ തുറക്കാനാരുണ്ട്‌?

ആശാനും ഭാര്യയും മക്കളും മരുമക്കളും പേരക്കിടാങ്ങളും

No comments:

s e a r c h

Custom Search

JustACounter

The Hindu - Breaking News

BBC News | News Front Page | World Edition

Blog Archive