Wednesday, September 18, 2024

മാതങ്കലീല

 *മാതങ്കലീല*


വാർത്ത ഇങ്ങനെ : http://allthemedia.blogspot.com/2024/09/cull-elephants-to-feed-people-left.html 

അല്ലെങ്കിൽ ഇവിടെ https://bit.ly/CullElephants


ചെറുക്കൻ മൃഗപ്രേമിയാണ്, ഉപജീവനവും.  പലപ്പോഴും ഇത് അതിരുകൾകടന്ന് മനുഷ്യവിരുദ്ധതയിലേക്ക് ചേക്കാറുമുണ്ട്.  മനുഷ്യനും മൃഗമല്ലേയെന്ന ചോദ്യത്തിലൊന്നും പ്രസ്കതിയില്ല.  വിവരാനുഭവങ്ങളുടെ കുറവോ, അധികപ്പെറ്റൊ ആവാം കുഴപ്പം.


എന്നാലും ചിലകണക്കുകൾ പലചോദ്യങ്ങളും ഉയർത്തുന്നില്ല എന്നുപറഞ്ഞു തള്ളിക്കളയാൻ ആവില്ല.


ക്യാറ്റ്‌സ് ആൻഡ് ഡോഗ്സ് എന്നാണ് ഇംഗ്ലീഷിൽ ചൊല്ല്, ഇവമാത്രം, ഐക്യ അമേരിക്കൻ നാട്ടിൽ മാത്രം 150 ദശലക്ഷം, അതായത് കേരളം ജനസംഖ്യയുടെ നാലിരട്ടി.  


https://worldpopulationreview.com/country-rankings/pet-ownership-statistics-by-country പ്രകാരം മൊത്തം വളർത്തുമൃഗങ്ങളുടെ എണ്ണം ഏതാണ്ട് നൂറുകോടി വരും, അതായത് ഇന്ത്യയുടേയോ ചൈനയുടെയോ ജനസംഖ്യയുടെ മുക്കാൽ പങ്കോളം - അവയുടെയൊക്കെ തീറ്റ-പരിപാലന-ചികിത്സാ ചിലവുകൾ ഊഹിക്കാവുന്നതേയുള്ളൂ.  അതിന്റെ പിറകിലെ *പെറ്റ് വ്യവസായത്തിന്റെ* താല്പര്യങ്ങളും ഊഹിക്കാവുന്നതേയുള്ളൂ. 


വെറുതെയല്ല പുതിയ ഇണകളും ദമ്പതികളും [ഇന്ന് ഇവ രണ്ടാണ്, ഒന്നല്ല] *കുട്ടികൾ വേണ്ട, പട്ടികൾ മതി* എന്നതീരുമാനിക്കുന്നത്.


പക്ഷെ ഇതും പാതിപോലും വേവാത്ത കണക്കാണ് - ഇതിൽ പെരുകി വലുതാക്കി വെട്ടിക്കൊന്ന് തീർക്കുന്ന മീൻ-കോഴി-പന്നി-പോത്ത് തുടങ്ങിയവയുടെ എണ്ണം പെടുന്നില്ല.  


2014ൽ തന്നെ 20 ബില്യൺ കോഴികളാണ് ഉണ്ടായിരുന്നത്, അല്ലേൽ വളർത്തി കൊന്ന് തിന്നത്.  കോഴിയുടെ ആത്മാവ് ചെറുതാണ് മറ്റ് പലരുടെയുംപോലെ വലുതല്ല എന്നാണ് ഇന്നത്തെ ഒരിത്. മീൻ കഴിക്കുന്ന സവർണ്ണർ  ഉണ്ടന്നപോലെ കോഴിത്തീറ്റക്കാരുടെ കാര്യവും ഏതാണ്ട് ശരി ശരി എന്നമട്ടിലാണ്.  അതേവർഷം തന്നെ ഏതാണ് 40 ബില്യനോളം മറ്റ് ഇറച്ചിവ്യവസായ മൃഗങ്ങളും ഉണ്ടായിരിന്നു - അവയെയും ഒട്ടുമുക്കാലും കൊന്ന് തിന്നു.  അപ്പൊ പത്തുവർഷം മുൻപ് വരെ ശരാശരി 60 ബില്യൺ മൃഗങ്ങളെ, അതായത് ലോകജനസംഖ്യയുടെ പത്തിരട്ടി.  എന്റുമ്മോ.  [ https://ourworldindata.org/grapher/livestock-counts ]


ഇത് യുവാൽ ഹരീരി പറയുമ്പോലെ ഒരുപുതിയ കാലഘട്ടത്തിന്റെ തുടക്കവുമാണ് - കാരണം മൃഗങ്ങങ്ങളുടെ എണ്ണം വല്ലാണ്ട് കൂടുക, വളർത്തികൂട്ടുക, ചിലതരം മൃഗങ്ങളെ മാത്രം കൂട്ടുക, മനുഷ്യഭക്ഷണത്തിന്റെ വലിയൊരുപങ്ക്‌ ഇറച്ചിക്കായി വളർത്തുന്ന മൃഗങ്ങളുടേതാവുക, അവയിൽ തന്നെ പുതിയ ജനുസ്സുകളും തരങ്ങളെയുമുണ്ടാക്കുക, അങ്ങനെ പ്രകൃതി വിഭവനംചെയ്യാത്ത കാര്യങ്ങൾ നടക്കുക - എന്താവാം ഇതിന്റെയൊക്കെ അനന്തരഫലം ?  ആവോ ?  ഇവയിലെ അസുഖങ്ങളും മഹാമാരിയും മനുഷ്യനിലേക്ക് പകരുമോ ? ഇന്ന് തിന്നുതീർക്കുന്ന മീൻ-കോഴി-വലിയ ഇറച്ചിമൃഗങ്ങൾ എന്നിവയൊക്കെ വളർത്തി കൊല്ലുന്നതാണ്, അല്ലാതെ പ്രകൃതിയാലുള്ളവയേ പിടിച്ചു-കൊന്നു തിന്നുത്തല്ല.  വലിയ വ്യത്യാസമുണ്ട്.  


മൃഗങ്ങളുടെ ഗണത്തിൽ പെടാത്ത എത്രയോ ശതകോടി മറ്റ് ജീവജാലങ്ങളുടെ കണക്കും തലവരയും ഇതിലൊന്നും പെടുന്നില്ല.  അവയും ഇവയും തമ്മിൽ കൊടുത്തു-വാങ്ങലുകൾ സജീവമാണ്, ആ സന്തുലിതാവസ്ഥയിലും ഈ അതിരുകവിഞ്ഞ വളർച്ച പ്രശ്നങ്ങളുണ്ടാക്കാം. 


മനുഷ്യനെ കൊന്ന് മൃഗം തിന്നാൽ ? അതങ്ങനെ നേരിട്ടുള്ള തീറ്റയാവണമെന്നില്ല - കാരണം ഈ വളർത്തിയുണ്ടാകുന്ന കണക്കുകൾ വ്യവസായമാണ്, അതിന് വേണ്ടത് ലാഭമാണ്.  അവർ തന്നെയാണ് അതിലെ റെഗുലേഷൻസ്‌ ഉണ്ടാക്കുക.  തിരുത്തുക, ശരിയെന്ന് പറയിക്കുക.  ആറുമാസം തണുപ്പിച്ചുറപ്പിച്ച ഇറച്ചി ഭക്ഷണയോഗ്യമായത് വളരെ അടുത്താണ്.  പച്ചക്കറിപോലും ഇങ്ങനെയാണ് പലതും ഇന്നുകിട്ടുന്നതും തിന്നുന്നതും.  ഇതിലൊക്കെയുണ്ടാവുന്ന രാസ-ഹോർമോൺ-കീട-അണുനാശിനി എന്നിവയുടെ കാര്യം ഒരുകാര്യം, അവയിലുണ്ടാവുന്ന മാരികൾ മറ്റൊരുകാര്യം, മനുഷ്യനിലേക്ക് പകരാവുന്ന-പകരുന്ന പിടിച്ചാൽകിട്ടാത്ത അസുഖ-മാറ്റങ്ങൾ വേറെയും.


പ്ലാസ്റ്റിക്-സോപ്പ്-ശബ്ദ-വെളിച്ച-എണ്ണ പ്രകൃതി വാതക എന്നിവയെക്കുറിച്ചുള്ള മലിനീകരണ-വിരുദ്ധ ആലോചനങ്ങളും ചെറുത്തുനിൽപ്പും ഈ വിഷയത്തിലും വേണ്ടതിന്റെ ആവശ്യം ഉയരുന്നു.  


No comments:

s e a r c h

Custom Search

JustACounter

The Hindu - Breaking News

BBC News | News Front Page | World Edition

Blog Archive