Saturday, March 12, 2022

മലയാളം കമ്പ്യൂട്ടിങ്

 ഇന്നത്തെ പണി പ്രതീഷ് ഏല്പിച്ചു.  



മലയാളം കമ്പ്യൂട്ടിങ്


1990ൽ ആണ് ഇംഗ്ലീഷ് മാത്രം പോരാ മറ്റുഭാഷകളിലും കമ്പ്യൂട്ടിങ് വേണം എന്നചർച്ച വലിയതോതിൽ ആരംഭിച്ചത്.  ഏറെക്കുറെ 7000 ഭാഷകളാണ് ലോകത്തുള്ളത്, അതിൽ 900 ഭാഷകൾക്ക് സ്വന്തമായ ലിപികളും.  ഇന്ത്യയിലെ ലിപിയുള്ള ഭാഷകൾ ഏറെയുണ്ട് താനും. 


മലയാള ഭാഷക്ക് അതിന്റെതായ പ്രത്യകഥകളുണ്ട്; മറ്റു ഭാഷകൾ പോലെത്തന്നെ.  unicode, ascii, html, xml, pdf, ocr എന്നീ വിവിധ കമ്പ്യൂട്ടിങ് രീതികളെല്ലാം ഇന്ന് ലോകഭാഷകൾ കൈകാര്യം ചെയ്യാൻ തയ്യാറാണ്.  മറ്റൊരു തരത്തില്പറഞ്ഞാൽ വിവിധഭാഷകൾ കമ്പ്യൂട്ടിങ് എന്നവിപ്ലവത്തിനെ ഏറെ സഹായിച്ചു.


എങ്ങനെ മലയാളം ഫോണിലും കംപ്യൂട്ടറിലും എഴുതാം ?  പ്രിൻറ്റ് ചെയ്ത മലയാളം രേഖകൾ എങ്ങനെ ലിപിയാക്കി മാറ്റി, എഡിറ്റ് ചെയ്യാം ? ഇതൊക്കെയാണ് ഉപയോഗ-സൗഹൃദ പരിപാടികൾ:-


ഫോണിൽ g-board app ഉപയോഗിച്ചാൽ ഒരുമാതിരി എല്ലാഭാഷകളും ഫോണിൽ എഴുതി / വരച്ച് അയക്കാം.  അല്ലെങ്കിൽ keyboard ഉപയോഗിച്ചു എഴുതാം - കൂടാതെ വിരലുകൾകൊണ്ട് എഴുതാം.  https://play.google.com/store/apps/details?id=com.google.android.inputmethod.latin&hl=en&gl=US ഇത് ആൻഡ്രോയിഡ് ഫോണുകളിൽ കൃത്യമായി പ്രവർത്തിക്കും.  ഐഫോണിൽ അത്രപോരാ എന്നാണ് കേട്ടുകേൾവി.


മലയാളം മറ്റൊരു ഭാഷയിലേക്കോ അല്ലെങ്കിൽ മറിച്ചോ പരിഭാഷ ചെയ്യണമെങ്കിലോ ? google-translate app ഉപയോഗിക്കാം.  ഈ ആപ്പിന് മറ്റൊരു ഉപയോഗംകൂടിയുണ്ട് ! ഇമേജ് ഫയലുകളിൽ നിന്ന് ബാക്കിയായി ലിപികൾ ocr വഴി എഡിറ്റ് ചെയ്യാവുന്ന രേഖ ലഭിക്കും.  പുസ്തകങ്ങളുടെ / താളുകളുടെ ചിത്രമെടുത്താൽ ഈ ആപ് വഴി editable ഫയൽ കിട്ടും.  പരിഭാഷ തികച്ചും മനുഷ്യ-സമൂഹ-ഭാഷാ കേന്ദ്രികൃതമാണ് എന്ന് മറക്കരുത്; ആയതിനാൽ ശ്രദ്ധിച്ചു വേണം ഇത്തരം പരിഭാഷകൾ ചെയ്യാൻ !


ഓൺലൈനിൽ https://ocr.smc.org.in/ എന്ന സൈറ്റ് വളരെ ഉപയോഗപ്രദമാണ് - ഏത് ചിത്രവും, അല്ലെങ്കിൽ ഫൈലും ocr ചെയ്തു തരും.  മലയാളം മാത്രം.  ഒന്നും എവിടയും download ചെയ്യേണ്ട.  


സംസാരം മലയാളത്തിൽ എഴുതണമോ? - അതിനും g-board ആപ്പോ അല്ലെങ്കിൽ translate.google ആപ്പോ ഉപയോഗിക്കാം.  എഴുത്ത് സംസാരമാക്കണോ ? അതിനും ഇവയെ ഉപയോഗിക്കാം.


മലയാളം ഇത്തരത്തിലൊക്കെ കമ്പ്യൂട്ടിങിന്  ഉപയോഗിക്കാനുള്ള സൂത്രപ്പണികൾ നിങ്ങൾക്കും അറിയാമല്ലോ ? ദയവായി ഇവിടെ പങ്കുവെയ്ക്കൂ എല്ലാവർക്കും ഉപയോഗമാകട്ടെ.  കമ്പ്യൂട്ടിങ് ലോകത്തും മലയാളവും [ഇതര ഭാഷകളും] നിറഞ്ഞുണ്ടാവണം, ഇല്ലെങ്കിൽ അറ്റുപോകും.

No comments:

s e a r c h

Custom Search

JustACounter

The Hindu - Breaking News

BBC News | News Front Page | World Edition

Blog Archive