Thursday, July 15, 2021

നല്ല ഇംഗ്ലീഷ്‌

 
ഇംഗ്ലീഷ് ഭാഷയുടെ പ്രയോഗ സവിശേഷതകളിലേക്ക് വെളിച്ചമെത്തിക്കുന്ന പംക്തി തുടരുന്നു.

എഴുതുന്നത് പ്രശസ്ത കവിയും മാധ്യമ പ്രവര്‍ത്തകനുമായ പ്രഭാവര്‍മ്മ.

Idioms and phrases തുടര്‍ച്ച

നല്ല ഇംഗ്ലീഷ് ഉപയോഗിച്ചാല്‍ ചിലപ്പോള്‍ ജയിലിലായിപ്പോകും. സ്റ്റീവന്‍സണ്‍ അങ്ങനെ പെട്ടുപോയ ഒരാളാണ്. ജയിലിലായില്ല എന്നുമാത്രം. ഇംഗ്ലീഷ് അറിയാവുന്ന ഒരു കമ്മീഷണര്‍ സമയത്ത് എത്തിയതുകൊണ്ടു മാത്രം രക്ഷപ്പെട്ടു.

സ്‌കോട്ട്‌ലാന്‍ഡിലെ Immense Bank  കൊള്ളയടിക്കപ്പെട്ടു. അതേക്കുറിച്ച് അന്വേഷിച്ച പോലീസ് സംഘത്തിന്റെ ശ്രദ്ധയില്‍പ്പെട്ടു, സ്റ്റീവന്‍സന്റെ ഒരു സന്ദേശം. സ്റ്റീവന്‍സനാണെങ്കില്‍ ആ ബാങ്കിലെ കസ്റ്റമറായിരുന്നുതാനും. സന്ദേശമിതായിരുന്നു. To buy the new apartment, I had to break the bank. സ്റ്റീവന്‍സണ്‍  സന്ദേശമയച്ചത് ബാങ്ക് കവര്‍ച്ച നടന്നതിന്റെ പിറ്റേന്ന്.

അന്വേഷണ സംഘം ചീറിപ്പാഞ്ഞുചെന്ന് സ്റ്റീവന്‍സനെ അറസ്റ്റു ചെയ്തു. അയാള്‍ക്കു പറയാനുള്ളതൊന്നും കേള്‍ക്കാന്‍ അവര്‍ സന്നദ്ധരായിരുന്നില്ല. ഏതായാലും, സ്റ്റീവന്‍സനെ അറസ്റ്റുചെയ്തു കൊണ്ടുപോയ പോലീസ് സ്റ്റേഷനിലേക്ക്  യാദൃച്ഛികമായി അവിടുത്തെ കമ്മീഷണര്‍ കടന്നുചെന്നു. അദ്ദേഹം സന്ദേശം വായിച്ചിട്ട്, സ്റ്റീവന്‍സനെ വിട്ടയക്കാന്‍ നിര്‍ദ്ദേശം നല്‍കി; എന്നിട്ട് പോലീസ് ഓഫീസറോട് പറഞ്ഞു. Break the bank എന്നു പറയുന്നത് വന്‍തുക ചിലവാക്കേണ്ടി വരുന്നതിനെക്കുറിച്ചാണ്. To cost a lot of money എന്നേ അതിനര്‍ത്ഥമുള്ളൂ. To be very expensive എന്നു പറയാം. The car, which I intend to buy, will not break the bank! സാധാരണ നെഗറ്റീവ് കാര്യങ്ങള്‍ക്കേ ഈ idiom ഉപയോഗിക്കാറുള്ളൂ.  Positive context  ല്‍ ഉപയോഗിച്ചതാവാം സ്റ്റീവന്‍സന് പറ്റിയ കുഴപ്പം. I wanted to buy a fleet of buses, but later, I realised that it would break the bank, going by my present bank balance.
 
Palm off എന്നൊരു പ്രയോഗമുണ്ട്. Don't  try to palm off your left overs to me എന്ന മട്ടില്‍ ഇത് പ്രയോഗിക്കാം. സത്യത്തില്‍ വ്യാജമായ എന്തിനെയെങ്കിലും നല്ലത് എന്ന മട്ടില്‍ കൈമാറുന്നതിനെയാണ് palm off എന്നു പറയുന്നത്. ഒരു മലയാള സിനിമയില്‍ മാന്‍ഡ്രേക്കിന്റെയോ മറ്റോ ഒരു bust ഐശ്വര്യം വരാന്‍ നല്ലതാണെന്നു വിശ്വസിപ്പിച്ചു കൈമാറുന്നതു കണ്ടിട്ടില്ലേ? സത്യത്തില്‍ bust കൈപ്പറ്റുന്നവനു ദുരന്തമാണ് വരുത്തിവെക്കുക. ഇതറിഞ്ഞുകൊണ്ടുതന്നെ തെറ്റിദ്ധരിപ്പിച്ചു കൈമാറുന്നു. ഇതാണ് palm off. Spurious ആയ ഒന്നിനെ genuine എന്ന മട്ടില്‍ കൈയൊഴിക്കുക. സ്വന്തം ഉല്പന്നം മറ്റൊരാളുടെ ബ്രാന്‍ഡ് നെയിമിന്റെ മറവില്‍ വില്‍ക്കുന്നതും palm off ആണ്.

'On thin ice' എന്നാല്‍, വളരെ സങ്കീര്‍ണ്ണമായ, risky ആയ നിലയില്‍ എന്നാണ്. Skating on thin ice എന്നും പറയും. അപകടകരമായ തലത്തിലൂടെ നീങ്ങലാണിത്. You are skating on thin ice, if you do not disclose all the assets you have in your affidavit! At the junction, police checking is on. If you proceed without helmet, and license, you are on thin ice!

Go the extra mile എന്ന പ്രയോഗത്തിന്റെ അര്‍ത്ഥം സാധാരണ വേണ്ടതില്‍ അധികം (ശ്രമം) ചെയ്യുക എന്നാണ്- to do more than what is usually required. The current dispensation is at its fag end. To finish the projects undertaken, we will have to go the extra mile.
The hotel manager is always willing to go the extra mile to keep his customers in good humour. എന്തെങ്കിലും നേടാനോ ആരെയെങ്കിലും സന്തോഷിപ്പിക്കാനോ പ്രത്യേക ശ്രമം നടത്തുന്നതിനെയാണ് ഈ idiom സൂചിപ്പിക്കുന്നത്.

'Cold Turkey' ഇടയ്ക്കുവെച്ചു പെട്ടെന്നു നിര്‍ത്തുക. പടിപടിയായല്ലാതെ ഒറ്റയടിക്ക്. abruptly ! I wanted to stop using drugs. I tried to quit it many a time. At last I decided to go cold turkey. It was really a trauma, after going cold turkey. Yet I could overcome it.

'Chip on your shoulder' എന്നു പറഞ്ഞാല്‍ ആരോടെങ്കിലും അമർഷം  വെച്ചുപുലര്‍ത്തലാണ്. Grudge എന്നു പറയില്ലേ, അത്. ഒരു തരം contempt and hate! തന്നോട് നീതിപൂര്‍വ്വമല്ല പെരുമാറിയത് എന്ന തോന്നല്‍ ഉള്ളിലുറയ്ക്കുമ്പോള്‍ ഉണ്ടാവുന്ന വികാരമാണിത്. Rajan has had a chip on his shoulder ever since he was let down and shouted at publicly by his commander.

'നേരെ ചൊവ്വേ' എന്നത് ഒരു ടിവി പംക്തിയുടെ പേരാവുന്നതിന് എത്രയോ മുമ്പുതന്നെ മലയാള ഭാഷയില്‍ നിലവിലുള്ള പ്രയോഗമാണ്. സമാനമായ ഇംഗ്ലീഷ് പ്രയോഗമാണ് 'Fair and Square'. നേരാം വഴിക്ക് വിശ്വസ്തതയോടെ എന്നൊക്കെയുള്ളതിനൊപ്പം കൃത്യമായിട്ട് എന്നുകൂടി അര്‍ത്ഥമുണ്ട് ഈ പ്രയോഗത്തിന്. He got elected fair and square എന്നു പറയാം. കൃത്രിമം കാണിക്കാതെ തന്നെ തെരഞ്ഞെടുക്കപ്പെട്ടു എന്ന് അര്‍ത്ഥം.


No comments:

s e a r c h

Custom Search

JustACounter

The Hindu - Breaking News

BBC News | News Front Page | World Edition

Blog Archive