നാട്ടോർമ്മചരിതം
ജിമ്മി ജോർജ്ജ് നവംബറിന്റെ നഷ്ടം,നാടിന്റെയും..
ജിമ്മി ജോർജ്ജ് എന്ന കായിക പ്രതിഭ കടന്നു പോയിട്ട് മൂന്നു പതിറ്റാണ്ട് കഴിഞ്ഞെങ്കിലും പേരാവൂരിൻറെ ഓർമ്മകളിൽ അദ്ദേഹം ഇന്നും സജീവമായി നിൽക്കുന്നത് എന്നെ അത്ഭുതപ്പെടുത്തിയിട്ടുണ്ട്.നാട്ടോർമ്മ ചരിതത്തിൽ
അദ്ദേഹത്തെ കുറിച്ചുള്ള ഒരു കുറിപ്പ് ഒരു ഉത്തരവാദിത്തമാണെന്ന് കരുതുന്നു.
ജിമ്മി ജോർജ്ജിന്റെ കായിക നേട്ടങ്ങളൊക്കെ നാട്ടുകാർക്ക് സുപരിചിതമാണ്.ജിമ്മിയുടെ സവിശേഷമായ ജീവിത വീക്ഷണവും വ്യക്തിത്വവും ആണ് ഒരു കായിക താരത്തിനപ്പുറം ഇന്നും ഒരു നാടിന്റെ വികാരമായി അദ്ദേഹത്തെ നില നിർത്തുന്നത്.ജിമ്മി ജോർജ്ജിനെ വളർത്തിയതിൽ ഈ നാടിൻറെ സ്വാധീനം വളരെ വലുതാണ്.നാട്ടോർമ്മ ചരിതത്തിലെ വായനകളാണ് ജിമ്മിയെയും ആ കാലത്തെയും ഓർത്തെടുക്കുന്നതിന് പ്രചോദനം.
1987 നവംബർ 30 നാണ് ഇറ്റലിയിൽ വച്ചുണ്ടായ ഒരു കാറപകടത്തിൽ ജിമ്മി ജോർജ്ജ് മരണപ്പെടുന്നത്.ജിമ്മിയുടെ സവിശേഷ വ്യക്തിത്വത്തിലേക്ക് വെളിച്ചം വീശുമെന്നതിനാൽ ഇറ്റലിയിൽ നടന്ന മരണാനന്തര ചടങ്ങിലെ അനുശോചന സന്ദേശത്തിലെ ചില ഭാഗങ്ങൾ ഇവിടെ കുറിക്കുകയാണ് .
"ജിമ്മി ജോർജ്ജ് നമുക്കിടയിലൂടെ വെട്ടിത്തിളങ്ങുന്ന ഒരു ഉൽക്ക പോലെയാണ് അതിവേഗം കടന്നു പോയി ചക്രവാളത്തിൽ പതിച്ചത് .ആ മാസ്മരിക യാത്ര വിസ്മയത്തോടെ വീക്ഷിക്കുവാൻ നമുക്ക് ഭാഗ്യമുണ്ടായി.ജിമ്മി നമ്മെ വിട്ടു പോയിട്ടില്ല ,കൂടുതൽ ഉയരത്തിലേക്ക് ചക്രവാളത്തിലൂടെ അദ്ദേഹതാതിൻറെ യാത്ര തുടരുകയാണ്.
എന്താണ് ജിമ്മിയെ നമുക്ക് പ്രിയങ്കരനാക്കിയത്?
അദ്ദേഹത്തിന്റെ കായിക പാടവമോ ,ആർദ്രമായ ഹൃദയമോ?കരുത്തനും കാരുണ്യവാനുമായിരുന്ന ജീമ്മിയുടെ വിജയങ്ങൾ എതിരാളികളെ ഒരിക്കലും ദു:ഖിപ്പിച്ചില്ല.
പൂർണ്ണ സമർപ്പണത്തോടെ കളിക്കുമ്പോഴും ജയപരാജയങ്ങളോട് ഒരു സവിശേഷമായ നിസ്സംഗത അദ്ദേഹം പുലർത്തിയിരുന്നു.അടുത്തറിയുന്നവരുടെയെല്ലാം ഹൃദയം കവർന്ന അദ്ദേഹത്തിൻറെ മാസ്മരിക വ്യക്തിത്വം കളിക്കളത്തിലും പ്രകടമായിരുന്നു.
ജിമ്മി നമുക്ക് മുന്നിൽ തുറന്നിട്ടിത് അദ്ദേഹം പ്രതിനിധാനം ചെയ്യുന്ന ഗൂഢവും മഹത്തായതുമായ സംസ്കാരത്തിന്റെ സൗന്ദര്യമാണ്.അദ്ദഹത്തിൽ സാഹോദര്യത്തിന്റെയും വിശ്വ മാനവികതയുടെയും മൂല്യങ്ങൾ നാം ദർശിച്ചു.
പ്രിയ ജിമ്മീ ,നിന്റെ മൃതദേഹവുമായി വിമാനം നിന്റെ
രാജ്യത്തേക്കും പ്രിയപ്പെട്ടവരുടെയും അടുത്തേക്ക് പറക്കുമ്പോൾ ഹൃദയം നുറുങ്ങുന്ന വേദനയ്ക്കിടയിലും ,നിന്നെ ഞങ്ങൾ നിരാശപ്പെടുത്തിയില്ലെന്ന കൃതാർത്ഥതയോടെയും നിറഞ്ഞ ഹൃദയത്തോടെയുമാണ് നിന്നെ ഞങ്ങൾ യാത്രയാക്കുന്നത്.നീ അവശേഷിപ്പിച്ചിട്ട് പോകുന്ന ഉദാത്തമായ മാനുഷിക മൂല്യങ്ങളും മനുഷ്യ ജീവിതത്തിന്റെ സൗന്ദര്യവും എക്കാലവും ഞങ്ങളിൽ നിറഞ്ഞു നിൽക്കും.നീ ഞങ്ങൾക്കു ലഭിച്ച അമൂല്യമായ നിധിയാണ്.
ജിമ്മി ജോർജ്ജെന്ന വെള്ളി നക്ഷത്രം, അദ്ദേഹത്തെ അറിഞ്ഞവരുടെയും സ്നേഹിച്ചവരുടെയും മനസ്സുകളിൽ പൂർണ്ണ ശോഭയോടെ എക്കാലവും ജ്വലിച്ചു നിൽക്കും."
പേരാവൂരിലെ കുന്നുകൾ ഓടിയിറങ്ങിയും പുഴയിൽ നീന്തിക്കളിച്ചും വളർന്ന ജിമ്മി എല്ലാ അർത്ഥത്തിലും ഒരു സ്വപ്നം പോലെയാണ് ജീവിതത്തെ പുൽകിയത്.ആരെയും വാക്കു കൊണ്ടോ നോട്ടം കൊണ്ട് വേദനിപ്പിക്കാത്ത സ്നേഹധനനായിരുന്നതു കൊണ്ട് വീട്ടുകാരുടെയും നാട്ടുകാരുടെയും കണ്ണിലുണ്ണിയായി വളർന്നു.
പത്താം ക്ളാസ്സിൽ സ്കൂളിൽ ഒന്നാം റാങ്ക് കിട്ടിയപ്പോൾ സഹപാഠിയായ സുലോചന ജിമ്മിക്ക് സമ്മാനിച്ച സ്വർണ്ണ മോതിരം ഇന്നുമുണ്ട്.
പള്ളിമുറ്റത്തെ പന്തുകളി ഒരു വികാരിയച്ചൻ നിരോധിച്ചപ്പോൾ ഞങ്ങളുടെ പിതാവ് ജോർജ്ജ് വക്കീൽ സ്വന്തം പറമ്പിൽ തെങ്ങു വെട്ടി വോളീബോൾ കോർട്ടിട്ടത് ജിമ്മി ജോർജ്ജിൻറെയും മറ്റനവധി വോളീബോൾ താരങ്ങളുടെയും വളർച്ചയ്ക്ക് കാരണമായി.
തുടക്കത്തിൽ തുണ്ടിയിലെ കരുണേട്ടനായിരുന്നു പന്തു പെറുക്കിയായായിരുന്ന കൊച്ചു ജിമ്മിയുടെ ആവേശം.പിന്നീട് വളർന്നപ്പോൾ C.H.നാരായണനും ,F.A.C.T.പപ്പനുമൊക്കെയായി.
വോളീബോൾ സ്വപ്നം കണ്ട് നടന്നിരുന്ന ജിമ്മി പറമ്പിലെ മരച്ചില്ലകൾ ഉയർന്നു ചാടിയടിക്കും.ആ ശീലം ഉയർന്നു ചാടാൻ പരിശീനമായി.സ്റ്റാൻഡിംഗ് ജംപിൽ പട്യാല N.I.S.ലെ റിക്കാർഡ് ഇന്നും ജീമ്മിയുടേതാണന്നാണ് അറിവ്.
പുഴയിൽ കുളിക്കാൻ പോകുമ്പോൾ ശ്വാസം പിടിച്ച് ദീർഘ നേരം മുങ്ങിക്കിടക്കും.ഞങ്ങളെല്ലാവരെയും മൽസരിപ്പിക്കും.ആ പരിശീലനം ശ്വാസകോശങ്ങളുടെ വികാസത്തിനും ,വായുവിൽ ഒരു extra second പറന്നു നിൽക്കാനും ജിമ്മിയെ സഹായിച്ചിട്ടുണ്ട് .
ഏതു കാര്യത്തിലും ഒരു പൂർണ്ണത അല്ലെങ്കിൽ Excellence നായി ശ്രമിക്കുക ജിമ്മിയുടെ പ്രത്യേകതയായിരുന്നു.ഞങ്ങളെക്കൊണ്ട് പേപ്പറിൽ നൂറിൽ കൂടുതൽ പേരുകൾ എഴുതി വായിപ്പിക്കും.അതോർത്തെടുത്ത് കാണാതെ പറയും.എണ്ണം കൂട്ടും.സ്വന്തം പരിധി വിപുലമാക്കാൻ ശ്രമിക്കും.ഒന്നാന്തരം ചെസ്സുകളിക്കാരനായിരുന്ന ജിമ്മി കണ്ണു പൂട്ടി ചെസ്സു കളിക്കും.പേരാവൂർക്ക് നടന്നു പോകുമ്പോൾ ചെസ്സ് ബോർഡ് മനസ്സിൽ സങ്കൽപ്പിച്ച് ഞങ്ങൾ ചെസ്സു കളിച്ചിട്ടുണ്ട്.സഹോദരനായിരുന്ന മാത്യു ജോർജ്ജ് സംസ്ഥാന ചെസ്സ് താരമായിരുന്നു.അവർ തമ്മിൽ വാശിയേറിയ ചെസ്സ് മൽസരം വീട്ടിൽ നടക്കും.പലപ്പോഴും ജിമ്മി ,മാത്യുവിനെ തോൽപ്പിച്ചിട്ടുണ്ട്.വോളീബോൾ പോലെ ചെസ്സും ഞങ്ങളുടെ ജീവിതത്തിന്റെ ഭാഗമായിരുന്നു,അതേ പോലെ ചീട്ടു കളിയും.ചീട്ടുകളിയിൽ ജിമ്മി തനതായ Strategy ഉണ്ടാക്കി കളിയുടെ നിലവാരം ഉയർത്തും.
ഏതു കാര്യത്തിലും ജിമ്മിയ്ക്കുണ്ടായിരുന്ന സമർപ്പണവും പൂർണ്ണതയ്ക്കായുള്ള കഠിന പരിശ്രമവും ,വിശദാംശങാങളിലെ ശ്രദ്ധയും എടുത്തു പറയേണ്ടതാണ്.അച്ഛൻറെ ലിബറൽ കാഴ്ചപ്പാടുകൾക്കൊപ്പം അമ്മയുടെ ലളിതമായ ഈശ്വര വിശ്വാസവും ചിട്ടകളും ,അച്ചടക്കവും ഞങ്ങൾക്കെല്ലാം അടിത്തറയായി.തൻറെ ആരോഗ്യവും. ശരീരവും തികഞ്ഞ അച്ചടക്കത്തോടെ,മദ്യത്തിനും പുകവലിക്കും അടിമപ്പെടാതെ ജീമാമി കാത്തു സൂക്ഷിച്ചു.
എല്ലാ കർഷക കുടുംബങ്ങളിലെയും പോലെ പശുവിനെ മേയാൻ കൊണ്ടു പോകുക ,പച്ചക്കറി വളർത്തുക,കുരുമുളകു പറിക്കുക,കശുവണ്ടി പെറുക്കുക ,കപ്പയിടുക ,തുടങ്ങിയ പണികളൊക്കെ ചെയ്താണ് ഞങ്ങളും വളർന്നത്.ജിമ്മിയെക്കുറിച്ചുള്ള രസകരമായ ഓർമ്മ ,പശുവിനെ മേയിക്കാൻ പോയാൽ അനിയന്മാരുടെ പച്ചക്കറിത്തോട്ടത്തിൽ വയറു നിറയ്ക്കുന്ന പശുവിനെ ആസ്വദിക്കുന്ന ആ നിൽപ്പാണ്.
അക്കാലത്ത് തുണ്ടിയിൽ വോളീബോൾ കോർട്ടിൽ ഒരു ഉൽസവപ്പറമ്പിൻറെ ആരവമാണ്.
വൈകുന്നേരങ്ങളിൽ കളി കാണാൻ ആളുകൾ തടിച്ചു കൂടും.കളിക്കാരെ ഓരോ പോയിൻറിനും കയ്യടിച്ചു പ്രോത്സാഹിപ്പിക്കും.ഈ.സി.സി.കുഞ്ഞാപ്പൻ ചേട്ടൻ രണ്ടെണ്ണം അടിച്ച് ഓരോ സ്മാഷിനും ' പഷ്ട്' എന്നു പറഞ്ഞ് കയ്യടിക്കുന്നത് കുട്ടികളായ ഞങ്ങൾക്ക് രസമായിരുന്നു.കാണികളുടെ ഈ അകമഴിഞ്ഞ പ്രോത്സാഹനമാണ് ജിമ്മിയെപ്പോലെയുള്ള പ്രതിഭകളെ വളർത്തിയത്.
.ഞങ്ങളുടെ വല്ല്യമ്മ തറവാട്ടു വീടിന്റെ വരാന്തയീൽ വന്ന് തിൽപര്യത്തോടെ കളി കാണും.കളി കഴിഞ്ഞ് കിണറ്റിലെ വെള്ളം കുടിച്ച് ,കയ്യും കാലും കഴുകി വരുന്ന കളിക്കാരോട് കുശലം പറഞ്ഞിരിക്കും.ഒരർത്ഥത്തിൽ ആ വീട് കളിക്കാർക്കും നാട്ടുകാർക്കും കയറിച്ചെല്ലാവുന്ന ഒരു പൊതു ഇടം തന്നെയായിരുന്നു.ജിമ്മി സംസ്ഥാന ടീമിന്റെ ക്യാപ്റ്റനായിരുന്ന 1974 ലെ പാലാ നാഷണൽ കാണാൻ അച്ഛനോടും അമ്മയോടുമൊപ്പം വല്ല്യമ്മയും പോയിരുന്നു.
ബാലനായിരുന്ന ജിമ്മിയേയും മറ്റു സഹോദരങ്ങളേ യും ദൂരെ പന്തു കളി കാണാനൊക്കെ കൊണ്ടു പോയിരുന്നത് കിഴക്കയിൽ V.K.ബാലേട്ടനാണ്.പന്തു കളിക്കാരനും റഫറിയുമൊക്കെയായിരുന്ന ബാലേട്ടനുമായി അച്ഛന് സഹോദര തുല്യമായ അടുപ്പമുണ്ടായിരുന്നു.കിഴക്കയിൽ കുടുംബവുമായി കുടക്കച്ചിറക്കാർക്ക് മലബാറിൽ വന്ന കാലം മുതൽ അടുപ്പമുണ്ട്.ഞങ്ങളുടെ വല്ല്യപ്പൻ ജോസഫ് കുട്ടിയുടെ നേതൃത്തൽ മലയാർ ഡയറി എന്നൊരു കയ്യെഴുത്തു മാസിക പ്രസിദ്ധീകരിച്ചിരുന്നു.കിഴക്കയിൽ തറവാട്ടിൽ എല്ലാവരും കൂടും.കയ്യെഴുത്തു മാസിക പലപ്പോഴും അവിടെ ഇരുന്നാണ് എഴുതിയിരുന്നതെന്ന് കേട്ടിട്ടുണ്ട്.വല്ല്യപ്പൻ ഇന്ത്യൻ ആർമിയിൽ രണ്ടാം ലോക മഹായുദ്ധ കാലത്ത് സേവനമനുഷ്ടിച്ചിട്ടുണ്ട്.ഇംഗ്ളീഷ് നന്നായി കൈകാര്യം ചെയ്തിരുന്ന അദ്ദേഹം നാട്ടിലെ ആവശ്യങ്ങൾക്കായി മദ്രാസ്സ് ഗവണ്മെന്റുമായി കത്തിടപാടുകൾ നടത്തിയിരുന്നു. പേരാവൂർ പ്രദേശത്ത് കോൺഗ്രസ്സ് പ്രസ്ഥാനം കെട്ടിപ്പെടുക്കാൻ കേളപ്പജിയെയും, M.V.കുട്ടിമാളു അമ്മയെയും പേരാവൂരിലെ കൊണ്ടു വന്നതായി കേട്ടിട്ടുണ്ട്.
നാട്ടോർമ്മ ചരിതത്തിൽ സ്മരിക്കേണ്ട ഒരു സംഭവം കൂടി ഇവിടെ കുറിക്കട്ടെ.എൻറെ പിതാവ് ജോർജ്ജ് വക്കീൽ നിര്യാതനാവുന്നതിന് കുറച്ചു വർഷങ്ങൾക്ക് മുമ്പ് അദ്ദേഹത്തിൽ നിന്ന് കേട്ടതാണ്.ഒരു കാലത്ത് മലമ്പനിയും ഭക്ഷ്യ ക്ഷാമവും മൂലം നാട് കഷ്ടത്തിലായിരുന്നു.ധാരാളം ആളുകൾ മരണമടഞ്ഞു.തിരുവിതാംകൂറിൽ നിന്ന് വന്ന ആളുകൾ ധാരാളം ഉണ്ടായിരുന്നതും കൊണ്ട് സഹായം അഭ്യർത്ഥിച്ച് വല്ല്യപ്പൻ പാലാ ബിഷപ്പിനും ചങാങനാശ്ശേരി ബിഷപ്പിനും കത്തെഴുതി.മറുപടിയൊന്നും ലഭിക്കാത്തതു കൊണ്ട് അദ്ദേഹം തിരുവിതാംകൂർ ദിവാനായിരുന്ന സർ C.P.രാമസ്വാമി അയ്യർക്ക് കത്തെഴുതി .ദിവാൻറെ മറുപടി വന്നു.പേരാവൂർ തിരുവിതാംകൂറിൻറെ ഭാഗമല്ലാത്തതു കൊണ്ട് നേരിട്ടിടപെടാൻ നിർവ്വാഹമില്ല ,പക്ഷേ മദ്രാസ്സ് ഗവർണ്ണറുടെ ശ്രദ്ധയിൽ പെടുത്തിയിട്ടുണ്ട്.ആഴ്ചകൾക്കകം മലമ്പനിക്കുള്ള
കൊയിനാ മരുന്നും ഭക്ഷ്യ സാധനങ്ങളുമായി വലിയൊരു കൺസൈൻമെൻറ് തലശ്ശേരിയിൽ ട്രെയിനിലെത്തി.അത് നാട്ടുകാർക്ക് വലിയ ആശ്വാസമായി.ആധുനിക കേരളത്തിന് അടിത്തറയിട്ട C.P.യോട് ചരിത്രം നീതി പുലർത്തിയിട്ടുണ്ടോ എന്ന് സംശയമാണ്.
70 കളിൽ തൊണ്ടിയിൽ B.L.M .എന്നൊരു വോളീബോൾ ടീം രൂപപ്പെട്ടു.അച്ഛനും V.K ബാലേട്ടനുമൊക്കെയാണ് മുൻ കൈ എടുത്തത്.ഓർമ്മയിലുള്ള കളിക്കാർ രാജന് മാസ്റ്റർ,മുഹമ്മദ് മാസ്റ്റർ,ജിമ്മി ജോർജ്ജ്,ജോസ് ജോർജ്ജ്,ഗോവിന്ദൻ കുട്ടി ,പ്ളാക്കാട്ട് രാജു,വാഴപ്പടവിൽ കുര്യന്,കൊളമ്പിൽ തോമാച്ചൻ,പോത്തുമ്മൂട്ടിൽ അപ്പച്ചൻ,മണത്തണ രവി,കരിങ്ങഴ ജോസ് കുട്ടി,കിഴക്കയിൽ ഗോവിന്ദന് കുട്ടി തുടങ്ങിയവരാണ്.V.K.ബാലേട്ടൻ കോച്ചും ജോർജ്ജ് വക്കീൽ മാനേജരും.ഈ ടീം നിരവധി പ്രാദേശിക ടൂർണ്ണമെൻറുകളിൽ ജേതാക്കളായി.
ജിമ്മി ജോർജ്ജും ജോസ് ജോർജ്ജും മികച്ച കളിക്കാരായി വളർന്ന ശേഷം അവധിക്ക് വീട്ടിൽ വരുന്നത് ഏറ്റവും മധുരമുള്ള ഓർമ്മകളാണ്.അവരോടൊപ്പം കളിക്കാൻ നാട്ടിലെ മികച്ച കളിക്കാർ ഒത്തു കൂടും.കൊട്ടിയൂരിൽ നിന്ന് മാനുവൽ,നെടും പുറഞ്ചാലിൽ നിന്ന് കല്ലേൽ ബേബി,കാക്കയങ്ങാട്ടു നിന്ന് ബാലൻ നമ്പ്യാർ,B.L.M.ലെ പതിവു കളിക്കാർ അങ്ങിനെ പലരും.അപകടത്തിൽ കാൽ നഷ്ടപ്പെട്ട കരുണേട്ടൻറെ ആവേശം ഏറ്റവും മുകളിലായിരിക്കും.ജിമ്മിയുടെ ഹീറോ ആയിരുന്ന അദ്ദേഹം ഒരു കാലിൽ ചാടി സ്മാഷ് ചെയ്യും.
അക്കാലത്ത് കളി കഴിഞ്ഞ് രാജൻ മാഷും മുഹമ്മദ് മാഷും കുര്യാപ്പിയും തൊമ്മനുമൊക്ക വീട്ടിൽ വരും.
പുഴയിൽ കുളിച്ച് ഭക്ഷണം കഴിച്ച് ജിമ്മിയുടെ വോളീബോൾ കഥകളൊക്കെ കേട്ട് പാതിരാത്രിയോടെയാണ് പിരിയുക.ജിമ്മിയെ സുഹൃത്തുക്കൾ ഉൽസവങ്ങൾ കൂടാനും നോമ്പു തുറക്കാനും കൂട്ടിക്കൊണ്ടു പോയിരുന്നു.
തലശ്ശേരിയിൽ അഖിലേന്ത്യാ ടൂർണ്ണമെൻറു വരുമ്പോൾ നാട്ടിൽ ആവേശമുണരും.പേരാവൂരിൽ നിന്നും M.P.കിട്ടേട്ടൻ ,കാലത്തായി ചന്ദ്രൻ,മൂസക്കാ,മമ്മദ് മാഷ്,P.V.നാരായണൻ മാഷ്,മമ്മദ് മാഷ്,രാജന് മാഷ്,പള്ളിക്കുടി ജോസ്,V.K.ബാലേട്ടൻ,കോട്ടയം ചന്ദ്രന്,ഹരി,സൂര്യ ഗോപാലകൃഷ്ണൻ, തൊണ്ടിയിൽനിന്ന് കോക്കാട്ട് കുരുവിളച്ചേട്ടൻ ,സേപ്പേട്ടൻ,തൊമ്മൻ,അപ്പു,O.K.ആശാൻ,കരുണേട്ടൻ ,രാധാകൃഷ്ണൻ,ജോൺസൻ തുടങ്ങി നിരവധി കായിക പ്രേമികൾ പ്രീമിയർ ടയേഴ്സിനു കളിക്കുന്ന ജിമ്മിയേയും ജോസിനേയും പ്രോത്സാഹിപ്പിക്കാൻ തലശ്ശേരിയിലെത്തും.
V.K.ബാലേട്ടനും, മുഹമ്മദ് മാഷും,P.V.നാരായണൻ മാഷും , രാജൻ മാഷും,കോട്ടയം ഹരിയും ,മേനോന്റെ രാധാകൃഷ്ണനുമൊക്കെ ഞങ്ങളുടെ കുടുംബത്തിലെ അംഗങ്ങൾ തന്നെയായിരുന്നു.ക്രിക്കറ്റ് പ്രേമിയും കായികാധ്യാപകനുമായിരുന്ന തിരുവോണപ്പുറത്തെ നാരായണൻ മാഷ് അച്ഛനുമായി ക്രിക്കറ്റ് വിശേഷം പങ്കിടാൻ വീട്ടിൽ വരുന്നത് സ്ഥിരം കാഴ്ചയായിരുന്നു.ഇവരെല്ലാവരും ജിമ്മി ജോർജ്ജിന്റെ വളർച്ചയിൽ കാര്യമായ പങ്കു വഹിച്ചിട്ടുണ്ട്.
ജിമ്മിക്ക് സംഗീതത്തോട് വലിയ പ്രതിപത്തിയുണ്ടായിരുന്നു.ചുണ്ടത്തെപ്പോഴും ഒരു മൂളിപ്പാട്ടുണ്ടാവും .കുളികഴിഞ്ഞ് വൃശ്ചികം രാത്രി തൻ അരമന മുറ്റത്ത്,അനുപമേ അഴകേ,പാരിജാതം തിരുമിഴി തുറന്നു തുടങ്ങിയ പാട്ടുകളും പാടി കയറി വരുന്നത് ഇന്നലത്തെപ്പോലെ ഓർമ്മയിലുണ്ട്.ബുൾബുളിൽ കമ്പം കയറി ഒരെണ്ണം വാങ്ങി വീട്ടിൽ വന്ന് വായിക്കുമായിരുന്നു.അവധിക്കാലത്ത് ഞങ്ങളുടെ സഹോദരിയും ഇളയമ്മയുടെ കുട്ടികളും സംഗീതം പഠിക്കാനായി പേരാവൂരിൽ ശ്രീധരൻ ഭാഗവതരുടെ വീട്ടിൽ പോകുമായിരുന്നു.സന്ധ്യയായാൽ ശാസ്ത്രീയ സംഗീതം പഠിച്ചത് വീട്ടിൽ പെൺകുട്ടികൾ പാടും.പിന്നീട് പന്തു കളി കഴിഞ്ഞു വരുന്ന ജോസ് ഗിറ്റാറെടുക്കും,മാത്യു ഓടക്കുഴലും,ജിമ്മി ബുൾബുളും.പലപ്പോഴും P.V.യും,ജോൺസണും,കരീച്ചിറ അപ്പച്ചനും,രാജൻ മാഷും വടക്കേ മുളഞ്ഞനാൽ കുഞ്ഞേട്ടനും,സത്യനും,രാധാകൃഷ്ണനും ഒക്കെ ചേരും .പാതി രാത്രി വരെ കച്ചേരി നീളും.അതൊക്കെ ഒരു കാലം...
ജിമ്മിക്ക് വിശാലമായ ഒരു സുഹൃദ് വലയമുണ്ടായിരുന്നു.സുഹൃത്തായ ടോമി, ജിമ്മി അവധിക്ക് വീട്ടിലെത്തുമ്പോൾ ഓടിയെത്തും.ആവേശത്തോടെ നെരൂദയുടെയം സച്ചിദാനന്ദൻറയും കവിതകളെക്കുറിച്ച് സംസാരിക്കും.വയലാറിൻറെ മകനും കവിയുമായ ശരത് ചന്ദ്ര വർമ്മ സുഹൃത്തായിരുന്നു.ജിമ്മിക്ക് ആഴവും പരപ്പുമുള്ള വായനയുണ്ടായിരുന്നു.അദ്ദേഹത്തിൻറെ പുസ്തക ശേഖരത്തിൽ നിന്നാണ് ഞാൻ പിന്നീട് ദയസ്തോവസ്കിയുടെ Crime and Punishment ടോൾസ്റ്റോയിയുടെ war and peace,പി.പരമേശ്വരൻറെ മാർക്സും വിവേകാനന്ദനും ഒക്കെ വായിക്കുന്നത്
ജിമ്മി ,ജോൺ .F.കെന്നഡിയുടെ കടുത്ത ആരാധകനായിരുന്നു.അമേരിക്കയിൽ പോയപ്പോൾ കെന്നഡിയുടെ ശവകുടീരം സന്ദർശിച്ചു.കെന്നഡിയുടെ ബയോഗ്രഫി വളരെ താൽപര്യത്തോടെ വായിച്ചിരുന്ന ജിമ്മി, അദ്ദേഹം മുന്നോട്ടു വച്ച ലിബറൽ ഡമോക്രസി വലിയ ആവേശത്തോടെയാണ് ഉൾക്കൊണ്ടത്.കെന്നഡിയുടെ പ്രശസ്തമായ " രാജ്യം നിങ്ങൾക്കെന്തു തന്നു എന്നു ചോദിക്കാതെ നിങ്ങൾ രാജ്യത്തിനെന്തു കൊടുത്തു എന്നു സ്വയം ചോദിക്കൂ" എന്ന കെന്നഡിയുടെ പ്രസംഗം ജിമ്മിയെ ആകർഷിച്ചു.
ടൈം മാഗസിനിലെ Roger Rosenblatt ൻറെ ലേഖനങ്ങൾ വെട്ടിയെടുത്തു സൂക്ഷിച്ചു വെയ്ക്കുമായിരുന്നു.അത് വായിക്കുവാൻ ഞങ്ങളെ പ്രോത്സാഹിപ്പിക്കും.
വിദേശത്തായിരുന്നപ്പോൾ വീട്ടുകാർക്കും ,ബന്ധുക്കൾക്കും ,സുഹൃത്തുക്കൾക്കും മുടങ്ങാതെ വിശദമായി ദീർഘമായ കത്തുകളെഴുതും.പലരും ഇപ്പോഴും അത് സൂക്ഷിച്ചു വെച്ചിട്ടുണ്ട്.ജിമ്മി ആരെയും നിരാശപ്പെടുതാതിയില്ല,എല്ലാവരെയും സ്നേഹം കൊണ്ട് പൊതിഞ്ഞു.നാട്ടിൽ വരുമ്പോൾ എല്ലാവർക്കും സമ്മാനങ്ങളുണ്ടാകും.ആളുകളെ ആഹ്ളാദിപ്പിക്കുന്നതിൽ ഒരു പ്രത്യേക ആനന്ദം ജിമ്മി കണ്ടെത്തി.കുഞ്ഞപ്പ മാസ്റ്ററിനായി മൂക്കിൽപ്പൊടി ഡെപ്പി ,പള്ളിക്കണ്ടി ഹാജിയാർക്ക് ഈജിപ്ഷ്യൻ ചുരുട്ട് ,ജിമ്മി ആരെയും മറന്നില്ല.രാത്രി സ്റ്റേഷൻ ഫ്ളാറ്റ് ഫോമിൽ കിടന്നുറങ്ങുന്ന അഗതികളുടെ പോക്കറ്റിൽ അവരറിയാതെ പണം തിരുകി നടന്നു പോയ ജിമ്മിയോട് സുഹൃത്ത് കാപ്പൻ എന്തു ഭ്രാന്താണിത് ജിമ്മീ എന്ന് ചോദിച്ചപ്പോൾ,ഉറക്കത്തിൽ ഒരു മാലാഖ വന്നു തന്നിട്ടു പോയതാണെന്നവർ ധരിച്ചോട്ടേ എന്നായിരുന്നു മറുപടി.ആളുകളുടെ സന്തോഷങ്ങളിൽ ആനന്ദിക്കുകയും ദു:ഖങ്ങളിൽ വ്യസനിക്കുകയും ചെയ്യുന്ന ജിമ്മിയുടെ പ്രകൃതമായിരിക്കാം ജനങ്ങളെ അദ്ദേഹത്തിലേക്കടുപ്പിച്ചത്.
വോളിബോൾ കോച്ച് കലവൂർ ഗോപിനാഥുമായി ജിമ്മിക്ക് ഗുരു ശിഷ്യ ബന്ധത്തിനപ്പുറം സഹോദര തുല്യമായ അടുപ്പമുണ്ടായിരുന്നു.വിദേശത്തു നിന്ന് വരുമ്പോൾ ഗോപി സാറിനെ കാണാനായി ചേർത്തലയിൽ പോകും.പുതീയ വോളീബോൾ അനുഭവങ്ങളൊക്കെ ഗുരുവുമായി പങ്കു വെയ്ക്കും.
പോലീസ് മേധാവിയായിരുന്ന ശ്രീ.M.K.Joseph നും ,മുൻ കായിക താരമായിരുന്ന Dy.S.P.കരുണാകരക്കുറുപ്പിനും ജിമ്മിയോട് സവിശേഷ വാൽസല്യവും അടുപ്പവുമുണ്ടായിരുന്നു.ഓരോ വരവിനും ഇരുവരെയും മുടങ്ങാതെ പോയിക്കാണും.ദീപികയുടെ എഡിറ്ററായിരുന്ന ദേവ പ്രസാദും പാലാ M.L.A.കാപ്പനും അടുത്ത സുഹൃത്തുക്കളായിരുന്നു.
നാട്ടുകാരുടെയും,വീട്ടുകാരുടെയും,സുഹൃത്തുക്കളുടെയും സ്നേഹത്തിൻറെ കരുത്തിലായിരിക്കണം ഈ പേരാവൂരുകാരൻ വിശ്വ പൗരനായി വളർന്നത്.സാഹസികമായ തീരുമാനങ്ങളെടുക്കാൻ ജിമ്മി മടി കാണിച്ചില്ല.മെഡിക്കൽ വിദ്യാഭ്യാസമുപേക്ഷിച്ച് വോളീബോൾ തിരഞ്ഞെടുത്തു.ഭാഷ വശമില്ലാതെ ഇറ്റലിയിലെത്തിയ ജിമ്മി ആംഗ്യ ഭാഷയിലൂടെ യാണ് കളിക്കാരനാണെന്ന് ഇറ്റലിക്കാരെ ബോധ്യപ്പെടുത്തിയതും പിന്നീട് അവിടുത്തെ ഏറ്റവും പോപ്പുലർ ആയ കളിക്കാരനായി വളർന്നതും.
ഇറ്റലിയിൽ വലിയ ഒരു ആരാധക വൃന്ദം ജിമ്മിക്കുണ്ടായിരുന്നു.ഇപ്പോഴുമുണ്ട്.ജിമ്മിയുടെ പേരിൽ ഇറ്റലിയിൽ ഒരു Indoor stadium ഉണ്ട്.ഏതാനും വർഷങ്ങൾക്കു മുമ്പ് സ്റ്റേഡിയം ഉൾപ്പെടുന്ന വലിയ ഒരു സ്ഥലം വിശാലമായ ഒരു Sports complex ഉണ്ടാക്കാൻ ഒരു സ്വകാര്യ കമ്പനി ഏറ്റെടുക്കാനും ജിമ്മി ജോർജ്ജ് സ്റ്റേഡിയത്തിന്റെ പേരു മാറ്റാനും നീക്കമുണ്ടായി.മോൺറ്റിക്കാരിയുടെ വനിതാ മേയർ അതിനെതിരായി ഒരു പ്രമേയം അവതരിപ്പിച്ചു.
"നമ്മൾ ഒരു സ്റ്റേഡിയത്തിന് ഒരു മഹാന്റെ പേരിടുമ്പോൾ നമ്മളാണ് ബഹുമാനിതരാവുന്നത് ,അത് മാറ്റുമ്പോൾ നമ്മളാണ് അപമാനിതരാവുന്നത്".
ഏതായാലും പേരു മാറ്റാനുള്ള നീക്കം അവരുപേക്ഷിച്ചു.
ജിമ്മി ജോർജ്ജ് പേരാവൂരിൽ സ്വപ്നങ്ങളും ആഹ്ളാദങ്ങളും വാരി വിതറിയ കടന്നു പോയിട്ട് ഇന്ന് 33 വർഷം തികയുന്നു.വീര പഴശ്ശിയും മരണപ്പെട്ടത് ഒരു നവംബർ 30 നാണ്. അമാനുഷ പ്രതിഭകൾ നമുക്കു കാണിച്ചു തരുന്നത് മനുഷ്യ ജീവിതത്തിന്റെ സാധ്യതകളാണ്.
പൂരം നക്ഷത്രത്തിൽ ഉച്ചയ്ക്കാണ് ജിമ്മിയുടെ ജനനം.അത്തരക്കാർ കത്തി ജ്വലിച്ച് നിന്ന് പൊലിഞ്ഞു പോകുമെന്ന് വീട്ടിൽ സ്ഥിരം സന്ദർശകനായിരുന്ന ,ലക്ഷണവും ജാതകവും നോക്കുന്ന അയൽ വാസിയായ അയ്യപ്പനാശാരി അമ്മയോട് പറഞ്ഞിരുന്നിരിക്കണം.ജിമ്മിയേക്കുറിച്ച് ഒരു ആശങ്ക അമ്മയ്ക്കെന്നുമുണ്ടായിരുന്നു.
ജിമ്മിക്ക് അപകടമുണ്ടായതറിയിച്ച് M.K Joseph സാറിന്റെ ഫോൺ അച്ഛന് വരുമ്പോൾ ഞാനടുത്തുണ്ട്.
തിരുവനന്തപുരത്ത് നിന്ന് മൃതദേഹമായി നാട്ടിലേക്ക് വരുമ്പോൾ ആയിരങ്ങൾ വഴിയിലുടനീളം കാത്തു നിന്നു.വീട്ടിലേക്ക് സുഹൃത്തുക്കളും ആരാധകരും ഒഴുകിയെത്തി.
രാത്രി മുഴുവൻ ആദരാജ്ഞലികൾ അർപ്പിക്കാൻ ആളുകൾ വന്നു കൊണ്ടേയിരുന്നു.അകത്തെ മുറിയിൽ ഉറക്കം വരാതെ കിടക്കുമ്പോൾ ഇളയച്ഛൻ പ്രഫസർ ഇമ്മാനുവൽ പറഞ്ഞു,'ഈ വീടിന്റെ വിളക്കു കെട്ടു പോയി'. അച്ഛന്റെ അനുജൻ കുര്യാച്ചൻ തിരുത്തി,"നാടിന്റെ വിളക്കാണ് കെട്ടു പോയത്".
സ്പോർട്സ് ലേഖകൻ അബു എഴുതി" പടിഞ്ഞാറ് ഇരുളും വെളിച്ചവും ഭാഗം പറയുന്ന സായം സന്ധ്യകളിൽ കാണികളെ കോരിത്തരിപ്പിക്കുന്ന സ്മാഷുകളുമായി ഒരു ചെറുപ്പക്കാരൻ ഇതിലൂടെയെല്ലാം കടന്നു പോയി എന്ന് ഏറെക്കാലം ആളുകൾ പറഞ്ഞു കൊണ്ടേയിരിക്കും.

No comments:
Post a Comment