ഒരു മതത്തിന്റെ മാത്രമായ മതപഠന ക്ലാസുകൾ നടത്തുന്നത് ഭരണഘടന ഉറപ്പുനൽകുന്ന മതേതര മൂല്യങ്ങൾക്കെതിരായ വെല്ലുവിളിയാണെന്ന് ഹൈക്കോടതി. ഭരണഘടന ഉറപ്പുനൽകുന്ന മതേതരമൂല്യങ്ങൾക്ക് പോറലേൽക്കാതിരിക്കാൻ സർക്കാർ സംവിധാനങ്ങൾക്കു മാത്രമല്ല, സ്വകാര്യ സ്കൂളുകൾക്കും ബാധ്യതയുണ്ടെന്നും കോടതി ചൂണ്ടിക്കാട്ടി.
പ്രത്യേക മതത്തിൽപ്പെട്ട വിദ്യാർഥികളെ മാത്രം പ്രവേശിപ്പിക്കുന്ന സ്കൂളിൽ, ആ മതത്തിന്റെ മതപഠന ക്ലാസുകൾ നിരോധിച്ച സർക്കാർ നടപടി ശരിവച്ച വിധിന്യായത്തിലാണ് ജസ്റ്റിസ് എ മുഹമ്മദ് മുഷ്താക്കിന്റെ വിലയിരുത്തൽ. വിഭാഗീയമായ വിദ്യാഭ്യാസം പ്രോത്സാഹിപ്പിക്കാൻ ന്യൂനപക്ഷ സ്ഥാപനങ്ങൾ അടക്കമുള്ള സ്കൂളുകൾക്ക് അവകാശമില്ല.
കേന്ദ്ര വിദ്യാഭ്യാസ അവകാശനിയമപ്രകാരം പാഠ്യക്രമം അടക്കമുള്ള കാര്യങ്ങളിൽ സംസ്ഥാന സർക്കാരിനാണ് നിയന്ത്രണാധികാരം. സർക്കാർ അനുമതിയില്ലാതെ മതപഠന ക്ലാസുകളും പാടില്ല. നിരോധനം ഏർപ്പെടുത്തി വിദ്യാഭ്യാസ സെക്രട്ടറി ഉത്തരവ് പുറപ്പെടുവിക്കണമെന്നും ഉത്തരവ് ലംഘിച്ചാൽ സ്കൂൾ അടച്ചുപൂട്ടാൻ നടപടി സ്വീകരിക്കണമെന്നുമാണ് കോടതി സർക്കാരിന് നിർദേശം നൽകിയത്.
വൈവിധ്യങ്ങൾ നിലനിൽക്കുന്ന ഇന്ത്യയിൽ അവയെല്ലാം ഉൾക്കൊള്ളുന്നവിധമാണ് വിദ്യാഭ്യാസപദ്ധതി ആവിഷ്കരിക്കേണ്ടത്. മതസഹിഷ്‌ണുതയുടെ പാഠം സ്കൂളിൽനിന്നാണ് പഠിക്കേണ്ടത്. മറ്റുള്ളവരുടെ അഭിപ്രായങ്ങൾ മാനിക്കുന്നതാണ് രാജ്യത്തിന്റെ സംസ്കാരം. അതായിരിക്കണം വിദ്യാഭ്യാസത്തിന്റെ അന്തഃസത്തയെന്നും ഉത്തരവിൽ
No comments:
Post a Comment