Friday, June 21, 2019

കെ ആർ ഗൗരിയമ്മ - നൂറിന്റെ നിറവിന‌് നാടിന്റെ ആദരം



 
നൂറുപിന്നിട്ട‌ കർമനിരത രാഷ‌്ട്രീയവ്യക്തിത്വത്തിന‌് നൂറ്റൊന്നാം പിറന്നാൾദിനത്തിൽ നാടിന്റെ സ‌്നേഹാദരം. 

ആധുനിക കേരളചരിത്രവും വ്യക്തിജീവിതവും രണ്ടല്ലെന്ന‌് തെളിയിച്ച കെ ആർ ഗൗരിയമ്മയുടെ പിറന്നാൾ ആഘോഷങ്ങൾക്ക‌് മുഖ്യമന്ത്രി പിണറായി വിജയൻ ദീപം തെളിച്ചു. ഗൗരിയമ്മ പിറന്നാൾ കേക്ക‌് മുറിച്ചു. കേക്ക‌് ഗൗരിയമ്മയ‌്ക്ക‌് നൽകിയ ശേഷമാണ‌് മുഖ്യമന്ത്രി ഉദ‌്ഘാടനപ്രസംഗം നടത്തിയത്‌.

പുറത്ത‌് പെയ്യുന്ന മഴയെ കൂസാതെ എത്തിയ ജനാവലി ഹാളിൽ തിങ്ങിനിറഞ്ഞു. മുതിർന്ന മുൻ സാമാജികയുടെ പിറന്നാൾ ആഘോഷത്തിന‌് നിയമസഭയുടെ ചരിത്രത്തിലാദ്യമായി സഭയ‌്ക്ക‌് അവധി നൽകി സ‌്പീക്കർ എത്തി. പ്രതിപക്ഷനേതാവും മന്ത്രിമാരും എംപിയും എംഎൽഎമാരും രാഷ‌്ട്രീയ, സാമൂഹ്യ, സാംസ‌്കാരിക പ്രവർത്തകരും വിവിധ സമുദായസംഘടനാ പ്രതിനിധികളും, ആശംസനേരാനെത്തിയവരുടെ നിരനീണ്ടു.

പകൽ പതിനൊന്നിന‌് തുടങ്ങിയ ആഘോഷത്തിന‌് കളപ്പുര ശക്തി ഓഡിറ്റോറിയത്തിൽ വളരെ നേരത്തെ എത്തിയ ഗൗരിയമ്മ വിപ്ലവഗായിക പി കെ മേദിനിയോട‌്  പാട്ടുപാടാൻ ആവശ്യപ്പെട്ടു. മേദിനി പച്ചപ്പനംതത്തേ പുന്നാര പൂ മുത്തേ... എന്ന നാടകഗാനം പാടി. പിന്നാലെ ആലപ്പി വിജയൻ ബലികുടീരങ്ങളേ പാടിക്കൊണ്ടിരിക്കേ എത്തിയ മുഖ്യമന്ത്രി  സദസ്സിലിരുന്ന ഗൗരിയമ്മയേയും കൂട്ടിയാണ‌് വേദിയിലേക്ക‌് കയറിയത‌്.

100 വർഷം ജീവിക്കുക അതും   ജീവിതഘട്ടത്തിലാകെ ബോധത്തെളിച്ചയോടെ, പരാധീനത്തിലല്ലാതെ, മറ്റുള്ളവർക്ക‌് സഹായമേകി. അതു സാധ്യമാകുന്ന അത്യപൂർവം പേരിൽപ്പെടുന്നു ധീരനായിക ഗൗരിയമ്മ എന്ന‌് വിശേഷിപ്പിച്ചാണ‌്  പിറന്നാളാഘോഷവും ഒരുവർഷത്തെ  ജന്മശതാബ‌്ദി ആഘോഷവും മുഖ്യമന്ത്രി ഉദ‌്ഘാടനംചെയ‌്തത‌്.  

ഗൗരിയമ്മയോടുള്ള ആദരസൂചകമായി പുറത്തിറക്കിയ സ‌്റ്റാമ്പ‌്  മുൻ മിസോറാം ഗവർണർ കുമ്മനം രാജശേഖരൻ പ്രകാശനംചെയ‌്തു. സംഗീത ആൽബം ബിഷപ് ഡോ. സ‌്റ്റീഫൻ അത്തിപ്പൊഴിയിൽ സ്വാമി ഗുരുരത്നം ജ്ഞാനതപസ്വിക്ക‌് നൽകി പ്രകാശനംചെയ‌്തു.  സ്വാഗതസംഘം ജനറൽ കൺവീനർ എ എൻ രാജൻബാബു സ്വാഗതം പറഞ്ഞു.
 

പ്രതിപക്ഷനേതാവ‌് രമേശ‌് ചെന്നിത്തല അധ്യക്ഷനായി. ‘കെ ആർ ഗൗരിയമ്മ–-ഒരു നേർക്കണ്ണാടി’  ഡോക്യുമെന്ററി മന്ത്രി ജി സുധാകരൻ മുൻ ഗവർണർ കെ ശങ്കരനാരായണന‌് നൽകി പ്രകാശനംചെയ‌്തു. ‘ഗൗരിയമ്മയും സ‌്ത്രീ ശാക്തീകരണവും ഒരു പഠനം’ എന്ന പുസ‌്തകം നിയമസഭാ സ‌്പീക്കർ പി ശ്രീരാമക‌ൃഷ‌്ണൻ, രമേശ‌് ചെന്നിത്തലയ‌്ക്ക‌് നൽകി പ്രകാശനംചെയ‌്തു.

ഗൗരിയമ്മയോടുള്ള ആദരസൂചകമായി പുറത്തിറക്കിയ സ‌്റ്റാമ്പ‌്  മുൻ മിസോറാം ഗവർണർ കുമ്മനം രാജശേഖരൻ പ്രകാശനംചെയ‌്തു. സംഗീത ആൽബം ബിഷപ് ഡോ. സ‌്റ്റീഫൻ അത്തിപ്പൊഴിയിൽ സ്വാമി ഗുരുരത്നം ജ്ഞാനതപസ്വിക്ക‌് നൽകി പ്രകാശനംചെയ‌്തു.  സ്വാഗതസംഘം ജനറൽ കൺവീനർ എ എൻ രാജൻബാബു സ്വാഗതം പറഞ്ഞു. 
 

No comments:

s e a r c h

Custom Search

JustACounter

The Hindu - Breaking News

BBC News | News Front Page | World Edition

Blog Archive