ചകിരിച്ചോർ കമ്പോസ്റ്റ് തയാറാക്കാം
- ചെടികളുടെ വേരുപടലത്തിന്റെ വളർച്ചയ്ക്കു വേഗം കൂടുന്നു
ഒരു
കിലോ ചകിരിനാര് വേർതിരിച്ചെടുക്കാൻ രണ്ടുകിലോ ചകിരിച്ചോർ ഉപോൽപന്നമായി
ലഭിക്കുന്നു. ഒരു ടൺ ചകിരിച്ചോർ കമ്പോസ്റ്റാക്കി മാറ്റുന്നതിന് പിത്ത്പ്ലസ്
രണ്ടുകിലോയും യൂറിയ അഞ്ചുകിലോയും ആവശ്യമാണ്. പുറമെ 5 മീറ്റര്‍ 3 മീറ്റർ
വലുപ്പത്തിൽ സ്ഥലവും. നിത്യേന ഉദ്ദേശം 500 ലിറ്റര്‍ വെള്ളവും വേണ്ടിവരും.
നിർമാണരീതി
– 5x3 മീറ്റർ സ്ഥലത്ത് ആദ്യം 100 കിലോ ചകിരിച്ചോർ നിരത്തുക. ഇതിനുമേൽ ഒരു
പായ്ക്കറ്റ് പിത്ത്പ്ലസ് ഒരേപോലെ വിതറുക. വീണ്ടും 100 കിലോ ചകിരിച്ചോർ
നിരത്തുക. ഇതിനു മേൽ ഒരു കിലോ യൂറിയ വിതറണം. വീണ്ടും ചകിരിച്ചോർ പിന്നെ
പിത്ത്പ്ലസ്, ചകിരിച്ചോർ, യൂറിയ ഈ ക്രമത്തിൽ ഒരു മീറ്റർ ഉയരം ആകുന്നിടം വരെ
നിരത്തുകയും തുടർന്ന് നിത്യേന 500 ലിറ്റർ വെള്ളം തളിച്ചുകൊണ്ടിരിക്കുകയും
വേണം. മുപ്പതു ദിവസമാകുന്നതോടെ കമ്പോസ്റ്റ് ഉപയോഗിക്കാൻ തക്കവണ്ണം
പാകപ്പെട്ടുകിട്ടും.
ഉപയോഗങ്ങൾ
– മണ്ണിന്റെ ഭൗതികഗുണം മെച്ചപ്പെടുന്നു. മണ്ണിലെ ഈർപ്പനില ഉയരുന്നു.
ചെടികളുടെ വേരുപടലത്തിന്റെ വളർച്ചയ്ക്കു വേഗം കൂടുന്നു. സസ്യമൂലക ആഗീരണശേഷി
കൂടുന്നു. വിളവിന്റെ അളവും ഗുണവും വർധിക്കുന്നു. പ്രധാനവിളകള്ക്കു
ചകിരിച്ചോർ കമ്പോസ്റ്റ് ശുപാർശ ചെയ്തിട്ടുളളതിന്റെ അളവ്. ഒാരോന്നും ഒരു
ചുവടിന്/ ഏക്കറിന് വേണ്ട അളവിൽ
വിളയുടെ പേര് ചകിരിച്ചോർ കമ്പോസ്റ്റിന്റെ അളവ്
തെങ്ങ് – 50 കിലോ
കമുക് – 12 കിലോ
കശുമാവ് – 50 കിലോ
നെല്ല് – 4 ടൺ ഏക്കറിന്
മാവ് – 50 കിലോ
ഏത്തവാഴ – 15 കിലോ
കരിമ്പ് – 8 ടൺ ഏക്കറിന്
പൈനാപ്പിൾ – 18 ടൺ ഏക്കറിന്
ഏലം – 10 കിലോ
കൊക്കോ – 12 കിലോ
കുരുമുളക് – 10 കിലോ
X
No comments:
Post a Comment