മുരിങ്ങയുടെ
ഔഷധഗുണങ്ങള്‍ എണ്ണിയാല്‍ തീരാത്തത്രയാണ്. തൊണ്ടവേദനയ്ക്കും മോണരോഗത്തിനും
ആശ്വാസം കിട്ടാന്‍ മുരിങ്ങ ഉപയോഗിക്കുന്നു. മുരിങ്ങയിലക്കഷായത്തിനും നല്ല
ഔഷധഗുണമാണ്. മുരിങ്ങയില നീര് മുഖത്തുണ്ടാകുന്ന പാടുകള്‍ മാറാനും ഉപയോഗിച്ചു
വരുന്നുണ്ട്. മുരിങ്ങ കായ്ക്കുന്നില്ലെന്ന് പരാതിയുണ്ടെങ്കില്‍ ഈ
വിദ്യകള്‍ ഒന്ന് പരീക്ഷിച്ചു നോക്കൂ.
1. മുരിങ്ങയുടെ നല്ലയിനം തൈകള്‍ വാങ്ങുക
2. ആറുമാസം മുതല്‍ ഒരു വര്‍ഷത്തിനുള്ളില്‍ കായ്ക്കുന്ന മുരിങ്ങയുണ്ട്
3. രണ്ടടി നീളവും വീതിയും താഴ്ചയുമുള്ള കുഴികള്‍ വേണം
4. ചാണകപ്പൊടിയോ കമ്പോസ്‌റ്റോ മണ്ണുമായി ചേര്‍ക്കുക
5. വേര് പിടിച്ചു കിട്ടുന്നത് വരെ വെള്ളം ഒഴിച്ചാല്‍ മതി
6. നല്ല വെയില്‍ ലഭിക്കുന്ന സ്ഥലത്ത് നടണം. അല്ലെങ്കില്‍ കായ്കള്‍ ഉണ്ടാകാന്‍ സാധ്യത കുറവാണ്
7.മഴക്കാലത്ത് വെള്ളം കെട്ടിനില്‍ക്കാത്ത സ്ഥലം തെരഞ്ഞെടുക്കണം
8. മുരിങ്ങ വിത്ത് ഗ്രോബാഗില്‍ നടണം. 15 സെന്റീമീറ്റര്‍ നീളമെത്തുമ്പോള്‍ പറിച്ചു നടാം
9. കമ്പുകള്‍ നടുമ്പോള്‍ 15 സെ.മീ നീളമുള്ള കമ്പുകള്‍ വേണം
10.
നാലഞ്ചടി ഉയരം വെക്കുമ്പോള്‍ കൂമ്പ് നുള്ളിക്കൊടുക്കണം. കൂടുതല്‍
ശിഖരങ്ങള്‍ ഉണ്ടാകാനും ഒരുപാട് ഉയരത്തില്‍ പോകാതെ കായ്കള്‍ ലഭിക്കാനും
നല്ലതാണ്.
11.
കായ്കള്‍ പറിച്ച ശേഷം കൊമ്പുകോതല്‍ നടത്തണം. അതിന് ശേഷം എല്ലുപൊടി,
വേപ്പിന്‍ പിണ്ണാക്ക്, കടലപ്പിണ്ണാക്ക് തുടങ്ങിയവ ചേര്‍ത്ത് കൊടുക്കണം
12. മണ്ണില്‍ പോഷകാംശങ്ങള്‍ കുറയരുത്
13. വെള്ളം ധാരാളം മുരിങ്ങച്ചുവട്ടില്‍ ഒഴിക്കരുത്
14.
100 ഗ്രാം കടുക് മിക്‌സിയില്‍ പൊടിച്ച് അത്ര തന്നെ ചാരവും ഒരു ലിറ്റര്‍
ഇളം ചൂടുള്ള കഞ്ഞിവെള്ളത്തില്‍ ചേര്‍ത്ത് തണ്ടില്‍ നിന്ന് അകലെയായി
ഒഴിച്ചുകൊടുത്താല്‍ മുരിങ്ങ ധാരാളം കായ്ക്കും.
No comments:
Post a Comment