ചെടികളുടെയും
മണ്ണിന്റെയും ആരോഗ്യത്തിന് നല്ലതാണ് ജൈവവളം. അടുക്കളത്തോട്ടങ്ങളില്‍
മികച്ച വിളവെടുപ്പ് നടത്താൻ ജൈവ വളങ്ങളാണ് നല്ലത്. ചിലവ് കുറഞ്ഞ രീതിയില്‍
വീട്ടില്‍ നിര്‍മ്മിക്കാവുന്ന നാല് ജൈവ വളങ്ങളെ പരിചയപ്പെടാം.
തേയിലച്ചണ്ടി ജൈവ വളം
ദിവസവും
രാവിലെ നാം ചായ കുടിക്കാറുണ്ട്. എന്നാല്‍ ചായ ഉണ്ടാക്കിയതിന് ശേഷം മിച്ചം
വരുന്ന തേയിലച്ചണ്ടി നാം കളയുകയാണ് ചെയ്യുന്നത്. ഈ തേയിലച്ചണ്ടി ഒരു മികച്ച
ജൈവ വളമാണ്. തേയിലച്ചണ്ടി, മുട്ടത്തോട്, ചാരം എന്നിവ ചേര്‍ത്ത് ചെടികളുടെ
ചുവട്ടില്‍ ഇട്ടു കൊടുക്കാം. ചെടികളില്‍ നിന്നും ഒരടി അകലത്തില്‍
ഇടുന്നതാണ് നല്ലത്.
പച്ച ചണകം ഉപയോഗിച്ചുള്ള ജൈവവളം
വേണ്ട സാധനങ്ങല്‍
മുളപ്പിച്ച വന്‍പയര്‍: അരക്കിലോ
പഴം: കാല്‍ കിലോ
പച്ച ചാണകം: 1 കിലോ
ഗോമൂത്രം: 1 ലിറ്റര്‍
രാസവളം ചേരാത്ത മണ്ണ്: ഒരു പിടി
പഴം: കാല്‍ കിലോ
പച്ച ചാണകം: 1 കിലോ
ഗോമൂത്രം: 1 ലിറ്റര്‍
രാസവളം ചേരാത്ത മണ്ണ്: ഒരു പിടി
ഇവയെല്ലാം
കൂടി 20 ലിറ്റര്‍ വെള്ളത്തില്‍ ചേര്‍ത്ത് നന്നായി ഇളക്കുക. മുന്ന് ദിവസം
വെച്ചതിനു ശേഷം ഒരു ലിറ്റര്‍ ലായിനി 10 ലിറ്റര്‍ വെള്ളത്തില്‍ ചേര്‍ത്ത്
നേര്‍പ്പിച്ച് പച്ചക്കറികള്‍ക്ക് ഉപയോഗിക്കാം.
കടലപ്പിണ്ണാക്ക് ജൈവവളം
കടലപ്പിണ്ണാക്ക്
നല്ല ജൈവ വളമാണ്. അടുക്കള കൃഷിക്ക് ചാണകം ലഭിക്കുന്നില്ലങ്കില്‍
കടലപ്പിണ്ണാക്ക് ജൈവ വളമാക്കി ഉപയോഗിക്കാം. കടലപ്പിണ്ണാക്ക് ഒരു ലിറ്റര്‍
വെള്ളത്തില്‍ ഇട്ട് മൂന്ന് ദിവസം വെച്ച് പുളിപ്പിച്ചശേഷം ചെടികള്‍ക്ക്
ഒഴിച്ചു കൊടുക്കാം. കൂടാതെ കടലപ്പിണ്ണാക്ക്, പച്ച ചാണകം, വേപ്പിന്‍
പിണ്ണാക്ക് എന്നിവ ചേർത്തും ജൈവ വളം ഉണ്ടാക്കാം.
വേണ്ട സാധനങ്ങള്‍
കടലപ്പിണ്ണാക്ക്: 100ഗ്രാം
പച്ച ചാണകം: 25 ഗ്രാം
വേപ്പിന്‍ പിണ്ണാക്ക്: 100 ഗ്രാം
വെള്ളം: 2 ലിറ്റര്‍
പച്ച ചാണകം: 25 ഗ്രാം
വേപ്പിന്‍ പിണ്ണാക്ക്: 100 ഗ്രാം
വെള്ളം: 2 ലിറ്റര്‍
ഇവ
നന്നായി ഇളക്കി യോചിപ്പിച്ച് 5 ദിവസം വെയില്‍ കൊള്ളാതെ വെക്കുക. ദിവസവും
രാവിലെയും വൈകിട്ടും നന്നായി ഇളക്കി കൊടുക്കണം. 5 ദിവസത്തിനു ശേഷം മിശ്രതം
10 ഇരട്ടി വെള്ളം ചേര്‍ത്ത് ചെടികള്‍ക്ക് ഒഴിച്ച് കൊടുക്കാം.
രണ്ടാഴ്ചചയില്‍ ഒരിക്കൽ എന്ന കണക്കിന് ഇങ്ങനെ ചെയ്യുന്നത് ചെടികളുടെ
വര്‍ച്ചയ്ക്കും ആരോഗ്യത്തിനും നല്ലതാണ്.
കടലപ്പിണ്ണാക്ക്, പച്ചചാണകം, ഗോമൂത്രം, കഞ്ഞിവെള്ളം ജൈവ വളം
കടലപ്പിണ്ണാക്ക്: 1 കിലോ
പച്ചചാണകം: 1 കിലോ
ഗോമൂത്രം: 1 ലിറ്റര്‍
കഞ്ഞിവെള്ളം: 1 ലിറ്റര്‍
നന്നായി പഴുത്ത വാഴപ്പഴം: ഒന്ന്
പച്ചചാണകം: 1 കിലോ
ഗോമൂത്രം: 1 ലിറ്റര്‍
കഞ്ഞിവെള്ളം: 1 ലിറ്റര്‍
നന്നായി പഴുത്ത വാഴപ്പഴം: ഒന്ന്
ഇവ
എല്ലാം നന്നായി വെള്ളത്തില്‍ കലക്കി എഴ് ദിവസം വയ്ക്കുക (വെള്ളത്തില്‍
കലക്കുമ്പോള്‍ മിശ്രിതം കുഴമ്പ് പരുവത്തിലാകാന്‍ മാത്രം വെള്ളം
ചേര്‍ത്താല്‍ മതി) ദിവസവും രണ്ട് നേരം ഇളക്കി കൊടുക്കണം. ദിവസവും മിശ്രിതം
കട്ടയാകുന്നുവെങ്കില്‍ വെള്ളം ചേര്‍ത്ത് കുഴമ്പ് പരുവത്തിലാക്കണം. 10
ഇരട്ടി വെള്ളം ചേര്‍ത്ത് ചെടികള്‍ക്ക് ഉപയോഗിക്കാം.
No comments:
Post a Comment