Wednesday, January 03, 2007

Fwd: [എന്. ആര്. ഐ.] കൈരളിയും കൊക്കക്കോളയും

---------- Forwarded message ----------
From: NANDA KUMAR <nandutvm@gmail.com>
Date: Dec 31, 2006 4:45 PM
Subject: Fwd: [എന്. ആര്. ഐ.] കൈരളിയും കൊക്കക്കോളയും
To: rifagroup@googlegroups.com


ആഗോള ഭീമന്മാരെ തുരത്താനും പ്ലാച്ചിമടയിലെ ജനങ്ങളെ "വെള്ളം കുടിപ്പിക്കനു"മായി പാര്ട്ടിയും പാര്ട്ടിചാനലും അശ്രാന്ത പരിശ്രമം നടത്തിയതും നടത്തിക്കൊണ്ടിരിക്കുന്നതും മലയാളികളായ മലയാളികള്ക്കെല്ലാം നന്നായിട്ടറിയാം ..നല്ലത്..!!

ഞാന് ഒരു പാര്ട്ടിയുടെയും വക്താവല്ല പ്രത്യേകിച്ചും ഒരു പാര്ട്ടിയോടും അമിതമായ മമതയോ പ്രത്യക്ഷ വിരോധമോ ഇല്ല എങ്കിലും നാവിലൊന്നും പ്രവൃത്തിയില് മറ്റൊന്നും സ്വീകരിക്കുന്നതു കാണുമ്പോള് പ്രതികരിച്ചു പോകുന്നു. കേരളത്തിലെ പ്രബുധരായ ജനങ്ങളെ കാലാ കാലം പറ്റിച്ചുകൊണ്ടിരിക്കുന്നതും ഇതേരീതി ഉപയോഗിച്ചു കൊണ്ടു തന്നെയാണ്. പാര്ട്ടി പറയുന്നതെന്തും വെള്ളം തൊടാതെ വിഴുങ്ങാന് അണികള് എന്നും കൂടെയുണ്ടാവുമല്ലൊ. മൈക്കിനു മുന്നില് ഒന്നു പറയുക പിറ്റേന്ന് മാറ്റിപ്പറയുക ആ മാറ്റിപ്പറച്ചിലിനു പാര്ട്ടിയുടെതായ ന്യായങ്ങള് കണ്ടെത്തുക. റെക്കൊര്ഡ് ചെയ്തതു മായ്ച്ച് റീ റെകോര്ഡ് ചെയ്യുന്നപോലെ അണികളുടെ മസ്തിഷ്കത്തിലേയ്ക്ക് സമയാസമയം ഓരോ ഡാറ്റ ഫീഡ് ചെയ്തു കൊടുക്കുക ഇതത്രെ ഇപ്പോള് പാര്ട്ടിക്കാര് ചെയ്തു കൊണ്ടിരിക്കുന്നതു.

വര്ഷങ്ങളായി പാര്ട്ടി നേതൃത്വം കൊടുത്തു പ്ളാച്ചിമടയിലെ ജനങ്ങളുടെ വികാരം ആളിക്കത്തിച്ച് കൊക്കക്കോള കമ്പനിക്കെതിരെ എന്തൊക്കെ പ്രക്ഷോഭം സൃഷ്ടിച്ചു . എന്നിട്ടിപ്പോള് ഒരുളുപ്പുമില്ലാതെ കൈരളിയിലും പീപ്പിളിലും കൊക്കകോളയുടെ പരസ്യം സം പ്രേക്ഷണം ചെയ്യുന്നു.!. മറ്റുചാനലുകളില് വരുന്ന (അമീര്ഖാന് മോഡല് ചെയ്യുന്ന) അതേ പരസ്യം!! എന്തൊരു തൊലിക്കട്ടി!!. ഒരു വശത്തു പാറ്ട്ടി പ്രക്ഷോഭവും മറുവശത്ത് ഇതൊരു ശുദ്ധപാനീയമാണ് എല്ലാവരും കഴിക്കണം എന്ന പാറ്ട്ടിചാനലിന്റെ പരസ്യവും. എന്തൊരു വൈരുദ്ധ്യാത്മകത!!.

ഇപ്പൊഴും ഒരു പക്ഷെ പാര്ട്ടി സെക്രട്ടറിയുടെ കയ്യില് അണികള്ക്ക് കൊടുക്കാനുള്ള ഉത്തരം റെഡിയായിട്ടുണ്ടാവും " പാര്ട്ടി വേറെ ചാനല് വേറെ" എന്നു എന്തു നാണം കെട്ട പരസ്യവും വാങ്ങിയാലല്ലെ പുതിയ കെട്ടിടത്തിനുള്ള ശിലയ്ക്കുമേല് കെട്ടിടം നിര്മ്മിക്കാനവൂ.

അങ്ങനെയെങ്കില് സഖാവേ ഇതിനെക്കാള് നാറിയ എന്തെല്ലാം വഴികള് കിടക്കുന്നു പണമുണ്ടാക്കാന് ..!!. നാണം കെട്ടും പണമുണ്ടായാല് നാണക്കേടതു മാറ്റിക്കോളും എന്നാണല്ലോ പഴഞ്ചൊല്ല്.

No comments:

s e a r c h

Custom Search

JustACounter

The Hindu - Breaking News

BBC News | News Front Page | World Edition

Blog Archive