*പുസ്തകപരിചയം*
ഇത് നല്ലൊരു തുടക്കമാവട്ടെ !
പുസ്തകപരിചയം തുടങ്ങുന്നത് ഒരു അപുസ്തകവുമായിട്ടാണ് എന്നത് ക്ഷമിക്കുമല്ലോ ? ശതാബ്ധി ആഘോഷിച്ചുകഴിഞ്ഞ, പദങ്ങളുടെ വേരുകളും ചരിത്രവും പറയുന്ന, പ്രാഥമിക രചന എന്നർത്ഥത്തിൽ ഈ പുസ്തകം തെരെഞ്ഞെടുത്തു എന്നേയുള്ളു.
പുസ്തകം കിട്ടിയ വള്ളത്തോൾ ഇങ്ങനെ എഴുതി "ഏകനായി തന്നെ സമുദ്രം പിന്നിട്ടതിനാൽ കേരളീയരുടെയല്ലാം പൂർണ്ണബഹുമാനത്തിനും ശാശ്വതാഭിനന്ദനത്തിനും പാത്രീഭവിച്ചിരിക്കുന്നു". അത് ഇന്നും തുടരുന്നു ! ശ്രീകണ്ടേശ്വരം ജീ. പദമനാഭപിള്ള എന്ന നാമവും പ്രവർത്തിഫലവും എന്നും നിലനില്കും. "ശ്രേയൽക്കരമായി സ്വന്തം ജീവിതം നയിക്കാവുന്ന ഒരാൾ അതിനൊക്കെയുപരി സ്വാർത്ഥലാഭങ്ങളില്ലാതെ ഭാഷയ്ക്കുവേണ്ടി ഒരു ജീവിതം മുഴുവൻ ഉഴിഞ്ഞുവെക്കാൻ സന്നദ്ധത പ്രകടിപ്പിച്ചതിന്റെ ഉത്തമോദാഹരണമായി ഈ മഹത്കൃതിയെ കണക്കാക്കാം."
പദങ്ങൾ, മറ്റുപലതും പോലെതന്നെ, കല്ലിൽകൊത്തിയ കല്പനകൾ അല്ല. അവ മനുഷ്യനിർമിതിയുടെയും ഉപയോഗത്തിന്റെയും ഉപകരണങ്ങൾ തന്നെ. ലിപികളും ഇത് നേരിടുന്നു. നിരന്തരം മാറ്റവും, അർത്ഥവ്യത്യാസ-വിന്യാസ പാതയിൽ സചേതനമായി വളരുന്നു. പലവാക്കുകളും പലതായി, പലരായി, മാറിക്കൊണ്ടേയിരിക്കുന്നു. കഴിഞ്ഞ യോഗത്തിൽ വന്ന "ഗീർവാണം" തന്നെ ഉദാഹരണം. അങ്ങനെ തന്നെ, "ഗിരിപ്രഭാഷണം", "മിടുക്കൻ", "സാധു", "തന്റേടി" എന്നിവയും.
ആയതിനാൽ ശബ്ദതാരാവലി ഒരു അടിസ്ഥാനപുസ്തകമായി കാണാമെങ്കിലും, ഒരിക്കലും അത് അവസാനവാക്കോ ചോദ്യംചെയ്യപ്പെടാത്തതോ ആവരുത്.
കൂടുതൽ എഴുതി ഈസുന്ദരസൃഷ്ടിയെ കളങ്കപ്പെടുത്തുന്നില്ല; താഴെയുള്ള കണ്ണികളിൽ നിന്ന് കൂടുതൽ അറിയാം:-
https://ml.wikipedia.org/wiki/ശബ്ദതാരാവലി
https://shijualex.in/stv-edition2-vol1/
https://shijualex.in/stv-edition2-vol2/
വീപീഈ ഇതിന്റെ ഓൺലൈൻ പതിപ്പ് തേടിയിരുന്നു ?! എല്ലാവർക്കും വേണ്ടി തന്നെ ! അത് ഇവിടെ കിട്ടും :-
http://stv.sayahna.org/#%E0%B4%A1%E0%B5%97%E0%B5%BA%E0%B4%B2%E0%B5%8B%E0%B4%A1%E0%B5%8D%20%E0%B4%95%E0%B4%A3%E0%B5%8D%E0%B4%A3%E0%B4%BF%E0%B4%95%E0%B5%BE
ഇനി ഈ പരിചപ്പെടുത്തലിലെ കുറവുകളും കുഴപ്പങ്ങളൂം : സാരമാക്കണ്ട, ദൃഷ്ടിപരിഹാരക്രിയ ആയി കണക്കാക്കിയാൽ മതി. ഇനിയങ്ങോട്ടുള്ള അംഗങ്ങളുടെ പരിചയക്കല്ലുകളാൽ തേജസ്സ് നിർമിക്കുന്ന പുസ്‌തപരിചയരമ്യഹർമത്തിന്റെ ചാരുത നിലനിർത്താനുള്ള എളിയശ്രമം.