Wednesday, January 03, 2024

ചുരുക്ക്എഴുത്ത്

 



*ചുരുക്ക്എഴുത്ത്*


ഇന്ന് ഐസക് പിറ്റ്‌മാൻ ജനിച്ച ദിനം, 1813ൽ.  ഷോർട്ഹാൻഡ് എന്ന വിദ്യയുടെ പിതാവ്. 


ഇന്നാരും ഇത് പഠിക്കുന്നുണ്ടെന്ന് തോന്നുന്നില്ല.

എട്ടാം ക്‌ളാസിൽ ആയപ്പോൾ ടൈപ്പിനും ഷോർട്ഹാൻഡിനും ചേർത്തു, പത്തുകഴിയുമ്പോഴേക്കും എന്തെങ്കിലും ഒരുജോലി കിട്ടാൻ - ഇപ്പോൾ പിള്ളാര് കംപ്യൂട്ടറിന് പോകും പോലെ !

ടൈപ്പും ഷോർട്ഹാൻഡും പഠിച്ചാൽ, കമ്പ്യൂട്ടർ പോലെയല്ല - മറ്റനവധി ഗുണമുണ്ട് - അക്ഷരം, ഭാഷ, ഉച്ചരാണം എന്നിവ പഠിക്കാം.


എറണാകുളത്തുക്കാർക്ക്  രാമകൃഷ്ണ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കോമേഴ്‌സ് തന്നെ പ്രഥമശരണം. എം ജി റോഡിലെ പ്രസിദ്ധമായ ഡിപ്പാർട്മെന്റ് സ്റ്റോറിന് പിറകുവശം. [ഞങ്ങക്ക് അന്നെയുണ്ട് dept store !] കടുകട്ടിയായ പഠനം, അതിനേക്കാൾ കർശനക്കാരനായ അധ്യാപകനായ കൃഷ്ണഅയ്യർ സർ ! സമയത്ത് എത്തണം, അനുവദിച്ച സമയം പൂർണമായും പരിശീലിക്കണം, കേട്ടെഴുതണം....എന്തെങ്കിലും വീഴ്ചവന്നാൽ കണ്ണുപൊട്ടുംവിധം ചീത്ത, എല്ലാരും കേൾക്കെ.  


അവിടെയും "നല്ല വിദ്യാർത്ഥി" ആയിരിന്നു.  സാറിന്റെ ഇഷ്ടക്കാരിൽ ഒരുവൻ.  അങ്ങനെ നിന്നാൽ എന്തെങ്കിലുമൊക്കെ ജോലികിട്ടും, ചിലപ്പോൾ അധികസമയം പരിശീലിക്കാം, ഇളമുറക്കാരെ പഠിപ്പിക്കാം.


ടൈപ്പിങ്ങും സ്റ്റെനോവിദ്യയും ഹരമായി, ഒരുപടി ടൈപ്പ് ചെയ്തു, ഒരുപാട് കേട്ടെഴുതി, വായനയും എഴുത്തിനും കളമൊരുങ്ങി.  കൃഷ്ണഅയ്യർ സാറിന് സ്തുതി 🙏🏿 ഐസക് പിറ്റ്മാന് പറ്റിയ അദ്ധ്യാപകൻ !


പിറ്റ്മാനും ഒരുപാട് വ്യത്യസ്തനാണ്.  ഫോണൊടൈപിക്  അക്ഷരമാല, ഷോർട്ഹാൻഡ്, അക്ഷരവിന്യാസം ..അങ്ങനെ പലതും തയ്യാറാക്കി.  intial teaching alphabet തയ്യാറാക്കിയ ജെയിംസ് പിറ്റ്‌മാനിന്റെ മുത്തച്ഛൻ, അറിയപ്പെട്ട Swedenborgian ! [ഇവയൊക്കെ എന്താ എന്ന് തപ്പിയെടുക്കുന്നത് രസകരമായിരിക്കും].


സ്റ്റെനോഗ്രാഫിയിൽ സ്വരശബ്ദങ്ങൾ കുറുക്കിയും നീട്ടിയുമുണ്ട് - അങ്ങനെയാണല്ലോ ഉച്ചാരണം - ഇങ്ങനെ 


Short vowels = light dot or dash

Mnemonic: THAT PEN IS NOT MUCH GOOD

[ദറ്റ് പെൻ ഇസ് നോട് മച് ഗുഡ് - ചരുക്കി പറയണം ]


Long vowels = heavy dot or dash

Mnemonic: PA MAY WE ALL GO TOO

[പാ മേയ് വീ ആൾ ഗോ ടൂ - നീട്ടി പറയണം]


[കൃഷ്ണഅയ്യർ സാറിന്റെ ശബ്ദം ഇപ്പോഴും കാതുകളിൽ മുഴങ്ങുന്നു].




വി കെ എൻ്റെ പ്രസിദ്ധമായ സ്റ്റെനോഗ്രാഫർ കഥയൊന്നുണ്ട് - പത്രാപ്പീസ്, പുതിയ സ്റ്റെനോടൈപ്പിസ്റ്റ്, നേരത്തെ പോകാൻ അഭ്യർത്ഥിക്കുന്നു, കാരണം ഇന്ത്യൻ പാർലമെൻറിൽ ഒരു ആഫ്രിക്കൻ നേതാവ് പ്രസംഗിക്കുന്നു - കേട്ടെഴുതണം - അനുവദിക്കുന്നു.  പിറ്റേദിവസം വി കെ എൻ പ്രസംഗത്തെക്കുറിച്ചു ചോദിച്ചപ്പോൾ, പയ്യന്റെ മറുപടി "ഓ, അവളവ് ഒന്നും പോരാത് സാർ, ഒരു 70/80 വേർഡ്സ് പെർ മിനുട്സ് താൻ ഇരുന്തത്".



പഴമലയാളത്തിലുമുണ്ട് ഇത്തരത്തിലുള്ള പഠിപ്പീര് 


മകൻ - അച്ഛാ ഞാൻ ഒരു പമ്പിനെ കണ്ടു 

അച്ഛൻ - നീട്ടി പറയടാ 

മകൻ - അത് പാടം വിരിച്ചു 

അച്ഛൻ - ചുരുക്കി പറയടാ 

മകൻ - അത് പഞ്ഞു പോയി !


No comments:

s e a r c h

Custom Search

JustACounter

The Hindu - Breaking News

BBC News | News Front Page | World Edition

Blog Archive