Tuesday, July 28, 2020

വിക്രമൻ നമ്പൂതിരിയുടെ വിദേശജോലി കാലം


വിക്രമൻ നമ്പൂതിരിയുടെ  വിദേശജോലി കാലം കഴിഞ്ഞു; നാട്ടിലേക്ക് മടങ്ങുകയാണ്.
പൂര്ണമായിട്ടു വിശ്വസിക്കാൻ പറ്റണില്ല. ശരിയായിരിക്കാം, തിരിച്ചുവരുമായിരിക്കാം; അദ്ദേഹത്തിന്റെ ഇഷ്ടത്തിനും നല്ലതിനും ആയിട്ട് കാര്യങ്ങൾ നടക്കട്ടെ.
സുഹൃത്താണ്, ചാപല്യങ്ങളും ശീലക്കേടുകളും കാട്ടി പലതും പറഞ്ഞിരിക്കാൻ പറ്റിയ ആളാണ് - പലർക്കും എന്നപോലെ എനിക്കും.
രണ്ടു വ്യാഴവട്ടവും പിന്നെയും വിദേശത്തു ജോലിചെയ്യുക, കാര്യങ്ങൾ നടത്തുക, ഉറ്റവരെയും വേരുകളെയും അറ്റു ജീവിക്കുക - എളുപ്പമല്ല ! നമുക്ക് പലർക്കും നേരിട്ട് അനുഭവം ഉള്ളതുപോലെ.  അത് മനുഷ്യരെ മാറ്റി തീർക്കും, പലപ്പോഴും തിരിച്ചറിയാത്തവണ്ണം.  എങ്കിലും നാമെന്താണോ, ഞാനെന്താണോ, എന്നെഞാൻ ആക്കിയത് എന്താണോ, അവയെല്ലാം കെട്ടിപിടിച്ചു നില്ക്കാൻ ശ്രമിക്കുക എന്നതും എളുപ്പമല്ല.  വിക്രമൻ അതിനുവേണ്ടി പരിശ്രമിച്ച ഒരാൾ തന്നെ.  
എന്നാലും ചിലപ്പോൾ എങ്കിലും തിടുക്കത്തിൽ ഉൾവലിഞ്ഞു കുതറി മാറിയോ, മാറുന്നുവോ എന്ന് തോന്നാതിരിന്നിട്ടില്ല; കാരണങ്ങൾ അന്വേഷിച്ചിട്ടുമില്ല.
ചരിത്രത്തിലേക്ക്‌ പിന്തിരിഞ്ഞു നടന്നു തിരുത്താൻ പറ്റില്ലല്ലോ; അതും നല്ലതിനായിരുന്നു എന്ന് തന്നെ കരുതാം.
ഒരുപാട് ഊർജവും, ശേഷിയും, ശേമുഷിയും ഒക്കെ ഉള്ള വിക്രമന് സകല നന്മകളും നേരുന്നു.  
നന്മകളുടെ ഒരു പങ്കു അദ്ദേഹം ചുറ്റുവട്ടത്തുള്ളവരുമായി പങ്കുവെക്കും എന്നാർക്കും ഒരുസംശയവും ഉണ്ടാവില്ല, അതുതന്നെ വിക്രമാദിത്യ ചരിതം.  സൗകര്യമുള്ളപ്പോൾഎല്ലാം കാണണം, വെടിപറയണം, "നല്ല നാലഞ്ച് വാക്കുകൾ ഓതി നിറയണം".  നമ്പൂതിരിയെ മനുഷ്യനാക്കിയ ചെറിയമാനുഷരുടെ വലിയകൂട്ടത്തിൽ എന്നുമുണ്ടാവണം.  

ഭാഷ പാലം കെട്ടുമ്പോൾ



*ഭാഷ പാലം കെട്ടുമ്പോൾ* 

ഭാഷ ഒറ്റപ്പെട്ട് സ്വതന്ത്രമായി വളരുന്ന ഒന്നല്ല.  ഇന്നത്തെ കമ്പോളാധിഷ്ഠിത ലോകത്തിൽ എല്ലാം അവനവനിലേക്ക് മാത്രം കേന്ദ്രീകരിക്കുമ്പോൾ, ഭാഷയും അങ്ങിനെയാണ് എന്ന തോന്നൽ ഉണ്ടാക്കുന്നു.  തോന്നൽ എന്ന വാക്കിലാണ് ഊന്നൽ, കാരണം അത് തോന്നൽ മാത്രമാണ്.

ടെലിവിഷനിൽ മൃഗങ്ങളുടെ പലായനവും, കൂടുവിട്ട് കൂടുമാറലും കാടുവിട്ട് കാടുമാറലും കാണുമ്പോൾ നാം വിചാരിക്കുക ഇവയൊക്കെ എന്തുജാതി ജന്മങ്ങളാണ് എന്നാവാം.  പക്ഷെ ഇതുകാണുന്ന നമ്മളിൽ പലരും തന്നെ ഒരു പലായനം നടത്തി അന്യനാട്ടിലെ ഇടുങ്ങിയ ഒരു മുറിയിൽ, ഉറ്റവരെയും വേരുകളെയും അറ്റുപോയി ഇരിക്കുന്നവരാണ് എന്ന് മറന്നുപോകുന്നു.  ഇത്തരം പ്രവാസവും ഒറ്റപ്പെടലും ഭാഷയിലും, ചിന്തയിലും, സംസ്കാരത്തിലുമൊക്കെ വലിയ മാറ്റങ്ങൾ ഉണ്ടാകുന്നു, പതുക്കെ പതുക്കെ ആയതിനാൽ നമ്മൾ അവയെ തിരിച്ചറിയുന്നത് പലപ്പോഴും വൈകിയാണ്, വയസ്സാവുന്നത് അറിയാത്തപോലെ !

നമ്മളും മറ്റുള്ളവരും ചേർന്ന് ഉണ്ടാക്കുന്ന ഒരുടമ്പടിയാണ് ഭാഷ.  താൻ മാത്രമായോ അന്യൻ മാത്രമായോ ഭാഷയില്ല;  ഉണ്ടായിട്ടുവേണ്ടേ നിലനിൽക്കാനും വളരാനും !  ഒറ്റക്കിരിക്കുമ്പോൾ പോലും ഈ ഉടമ്പടിയിലൂടെ മാത്രമേ ഭാഷ പ്രവർത്തിക്കുന്നുള്ളു, കാരണം ചിന്തപോലും ഭാഷയിലാണല്ലോ.  നാം പൊതുവിൽ സമ്മതിച്ച അർത്ഥങ്ങളും, ഉപമകളും, രൂപകങ്ങളും ഒക്കെ അർത്ഥവത്താകുന്നത് ആ പൊതുസമ്മതം ഒന്നുകൊണ്ട് മാത്രമാണ്.  അല്ലാതെ സെൽഫ് മെയ്ഡ്, അല്ലെങ്കിൽ സെൽഫിയോ അല്ല.  സെൽഫിപോലും എടുക്കുന്നത് അപരനെ കാണിക്കാൻ ആണല്ലോ ! അപരന്മാർ  ഇല്ലാത്ത ലോകത്ത്‌ ഭാഷയുമില്ല, അതിനാൽ ചിന്തയും, സംസ്കാരവും, പ്രവർത്തിയും ഒന്നുമൊന്നുമില്ലാതെയാവും.

ആഗോളഗ്രാമം എന്ന പ്രയോഗം വിപണിക്ക് വേണ്ടിയാണ് രൂപം കൊണ്ടതെങ്കിലും, അതിൻ്റെ ഒരുപരിണിതഫലം ഭാഷയിലുമുണ്ട്.  ഞാൻ എൻ്റെ ഭാഷയേയും കൂട്ടികൊണ്ടാണ് യാത്രതിരിക്കുന്നത്.  മറ്റുസാമാനങ്ങൾ കെട്ടിപൊതിയുന്നപോലെ തന്നെ; അറിയാതെ എന്റെകൂടെ വരുന്നു ഭാഷയും.  ഏതെങ്കിലും ഒരു ഭൂഗോളകോണിൽ ഒരുഭാഷയെ അകറ്റിനിർത്തി എന്തെങ്കിലും കാര്യമായി ചെയ്യാനാവും എന്ന് ഇന്ന് കരുതുക വയ്യ.  അമേരിക്കയിൽ പൊതുവെ സ്പാനിഷ് ഉപയോഗത്തിലുണ്ട്, റഷ്യയിൽ ആംഗലവും, ഗൾഫ്‌നാടുകളിൽ മലയാളവും ഹിന്ദിയും ഉർദുവും, അങ്ങിനെഒരുപാട് ഉദാഹരണങ്ങൾ നിരത്താം, പക്ഷെ അതിനേക്കാൾ വലുതാണ് അവയുടെ സ്വാധീനവും പ്രയോഗവും.  മൊത്തത്തിൽ ഉരുകിയൊലിക്കുകയും, തണുത്തുറഞ്ഞശേഷം വീണ്ടും  ഉരുകിയൊന്നാവുകയും ചെയ്തുകൊണ്ടേയിരിക്കുന്ന ഒരു സ്ഥിരംപ്രക്രിയായി ഇത് പരിണമിക്കുന്നു.  

ഭാഷയും കോറോണയും ഈയർത്ഥത്തിൽ ഒരുപോലെയാണ്; ഞാൻചെയുന്ന മുൻകരുതലുകൾ എനിക്കുവേണ്ടി മാത്രമല്ല.  അപരനുംകൂടിയാണ്.  ഞാൻ ഭാഷ ഉപയോഗിക്കുന്ന പോലെ, എനിക്കുമാത്രമായല്ല. ഞാനും അപരനും അടങ്ങുന്ന പൊതുകൂട്ടത്തിനാണ്. അല്ലാതെപോയാൽ ഒന്നുമില്ലാതെയായി തീരും, തീർച്ച.

മനുഷ്യൻ അറിവുകളും അപകടങ്ങളും തെറ്റും തിരുത്തുമൊക്കെ കൈമാറുന്നത് ഭാഷയിലൂടെ തന്നെ.  അത് സമന്മാർക്കിടയിലും അല്ലാതെയും അങ്ങിനെതന്നെ.  തലമുറകൾ തമ്മിൽതമ്മിലും അങ്ങിനെയേ തരമുള്ളു.  അതുകൊണ്ടാണല്ലോ കുഞ്ഞുങ്ങളോടുള്ള കൊഞ്ചലും കളിയുമൊക്കെ മാതൃഭാഷയിലാകുന്നത്.  അമ്മയ്ക്കും കുഞ്ഞിനുമായിട്ട്, അവർക്കുമാത്രം മനസ്സിലാവുന്ന ഒരു ഭാഷാരൂപാന്തരപ്പെടാം, പക്ഷെ അപ്പോൾ പോലും അപരൻ ഒഴിവാകുന്നില്ല.  ആദ്യനാളുകളിലെ മൊഴികളും ശബ്ദവിന്യാസങ്ങളും സൃഷ്ടികളുമോക്കെ മസ്തിഷ്കവികസനപന്ഥാവിലെ അമൂല്യമായ ഘടകങ്ങളാണ്.  അതിനാൽ തന്നെ ഭാഷയില്ലാതെ വളർച്ചയില്ല.

വിപണിക്കും കച്ചവടത്തിനും ഒരു ഏകഭാഷയായി ആംഗലം വളർന്നിട്ടുമെങ്കിലും, സ്വപനങ്ങളും ചിത്രങ്ങളും കഥയും കഥയില്ലായ്മയുമൊക്കെ പങ്കുവെക്കാൻ സ്വന്തം ഭാഷാതന്നെ വേണം.  അതുകൊണ്ടാണ് കൃത്രിമബുദ്ധി, ഓൺലൈൻ പരിഭാഷ എന്നിവയൊക്കെ ഒരുകാലത്തും മനുഷ്യന്റെ ഭാഷാപ്രയോഗസാമര്‍ഥ്യത്തിന്റെ ഒരുഅയല്പക്കത്തും എത്തിനോക്കാൻപോലും സജ്ജമാവാത്തത്, കഴിയാത്തത്.  

അതുപോലെ തന്നെ ഒരുഭാഷാമാത്രമായി വളരുന്ന മനുഷ്യരുടെഎണ്ണവും കുറയുന്നു.  മാതൃഭാഷയും വിപണിഭാഷയും, ചിലരൊക്കെ അതിൽകൂടുതലും കൊണ്ടുനടക്കുന്നു,  സ്വാഭാവികമായി "അധികസ്യ അധികം ഗുണം" ഉണ്ടാവും. കാരണം ഭാഷാപരിജ്ഞാനം ചിന്തയുടെയും ഓർമയുടെയും ബുദ്ധികൂർമതയുടേയുമൊക്കെ മികവ് ഉയർത്തും.  ഇതൊരു കുഴമല്ല, കാരണം ഒരുഭാഷയിലും മിടുക്കില്ലാതെയാവുന്നു എന്ന പരാതി അടിസ്ഥാനരഹിതമാകും, കാരണം ഒരുപാടു പാലങ്ങൾപണിയാൻ ഭാഷകൾക്ക് കഴിയും.  ഏതെങ്കിലും ഒരുഭാഷയിൽ പ്രാവീണ്യം വേണ്ട എന്നല്ല അർത്ഥമാക്കുന്നത്, മറിച് ഭാഷകൾ കൈകാര്യം ചെയ്യുന്നതിലെ മിടുക്ക് ഗുണമേ വരുത്തൂ എന്നാണ് സൂചിപ്പിക്കുന്നത്.  ഒരേയാൾ ഒരുപാട് വേഷങ്ങളിൽ വന്നാലും, വന്നത് ഒക്കെ ഒരാൾ തന്നെയെന്നപോലെ, ഭാഷകൾ തമ്മിലുള്ളപാലങ്ങൾ നിരന്തരം വെളിവാക്കപ്പെടുന്നു ബഹുഭാഷാ ഉപയോഗം.  

കാലവും മനുഷ്യരുമാണ് ഭാഷയെയും വളർത്തുക, അല്ലെങ്കിൽ ഇല്ലാതാക്കുക.  നമ്മെ നാം ആക്കുന്നതും മറ്റെന്തോ ആക്കിത്തീർക്കുന്നതും ഭാഷയാണ്, ഭാഷയിലൂടെയാണ്.  ഭാഷ നന്നായാൽ പകുതിയലധികം നന്നായി.  കാരണം സ്വബോധം, സമൂഹബോധം, ചിന്ത, മനനം, കർമം, തിരുത്ത്‌ - വീണ്ടും ഇതിന്റെ തുടർച്ച - അങ്ങനെയാണല്ലോ കാലം മുന്നോട്ടു പോകുക ? ഇതിന് എല്ലാത്തിനും ഭാഷ വേണം, അതാകട്ടെ പൊതുസമ്മതആശയത്തിലൂന്നിയും. സംസാരിക്കുമ്പോൾ വാക്കുകൾ കിട്ടാതെ വരുന്നത് പോലെ, ചിന്തയിലും ഉണ്ടാവാറുണ്ട്, നാം ശ്രദ്ധിക്കാറില്ല എന്നുമാത്രം.  വിട്ടുപോയ കിട്ടാതെ വാക്കുകൾ കൊണ്ട് ചിന്തിച്ചുറപ്പിച് പ്രവർത്തിച്ചാൽ എന്താകുമെന്ന് ഊഹിക്കാമല്ലോ ?  കട്ട പോയ പാലങ്ങൾ അപകടങ്ങൾ വിളിച്ചുവരുത്തും.  കെട്ടുപോയ വാക്കുകളും അങ്ങിനെതന്നെ.  

Monday, July 20, 2020

Menon and Menoki – a little study


Some time ago, we talked about the Nair caste and the various sub castes related to it, as well as their characteristics. Medieval Malabar, Cochin and Travancore had many castes, classifications, do and don’ts, and what not. It was not fun if you did not belong to the top and even if you did, you had to remain in your tramlines (as they say in the US) or dividers. In the Nair caste, there were many more profession related titled classifications as well. Most significant were the Menon and the Menoki titles within the Nair caste, which are not very well understood. Complications also arose due to regional differences between Cochin, Malabar, and Travancore. This little article will provide more details to those interested as well as some background explanation.
Principally all these titles were connected to either supervisory capacities or positions or that of a scribe and accountant in the local chieftain’s Kovilakom or temple, preparing Grantha palm leaf manuscripts! Compared to the foot soldier Nair, these personnel were better educated, were closer in proximity to the ruler or chieftain and were ordained or titled, with the title passing on through generations, in a matrilineal fashion.
In general, Menoki is an overseer — By definition, Menoki in the 1901 Travancore and Cochin Census Reports are classified as a sub-division of Nayars, who are employed as accountants in temples. The name is derived from mel, above, nokki, from nokkunnu which means ‘to look after’.
Menon (Wigram) is defined as "a title originally conferred by the Zamorin on his agents and writers. It is now used by all classes of Nayars. In Malabar, the village karnam (accountant) is called Menon. In the Travancore Census Report, 1901, Menon is said to be a contraction of Menavan (a superior person). The title was conferred upon several families by the Raja of Cochin, and corresponds to Pillai down south. As soon as a person was made a Menon, he was presented with an ola (palmyra leaf for writing on) and an iron style, as symbolical of the office he was expected to fill, i.e., of an accountant. Even now, in British Malabar, each amsham or revenue village has a writer or accountant, who is called Menon."
Mr. F. Fawcett briefly explained that - to those of the sub-clan attached to the Zamorin who were sufficiently capable to earn it, he gave the titular honour Menon, to be used as an affix to the name. The title Menon is in general hereditary, but be it remarked, many who now use it are not entitled to do so. Properly speaking, only those whose investiture by the Zamorin or some other recognized chief is undisputed, and their descendants (in the female line) may use it. A man known to me was invested with the title Menon in 1895 by the Karimpuzha chief, who, in the presence of a large assembly, said thrice - From this day forward I confer on Krishnan Nayar the title of Krishna Menon. Nowadays be it said, the title Menon is used by Nayars of clans other than the Akattu Charna. Indian undergraduates at the English Universities, with names such as Krishna Menon, Raman Menon, Ramunni Menon, are known as Mr. Menon. In the same way, Maratha students are called by their titular name Mr. Rao.
The Census of India circa 1901 provides specific detail on titles in Travancore and the rest of Kerala such as Pillai, Chempakaraman, Thampi, Karta, Kuruppu, Panikkar, Kaimal, Unnitan, Valiattan, and Eman. Relating to Menon and Menoki, it The title Menavan, or Menon, means a superior person, and is derived from mel, ‘above’, and avan ‘he’. The recipient of the title held it for his lifetime, or it was bestowed in perpetuity on his family, according to the amount of money paid down as atiyara. As soon as an individual was made a Menon, he was presented with an ola (palmyra leaf for writing on) and an iron style as symbols of the office of an accountant, which he was expected to fill. In British Malabar even now every amsam or revenue village has an accountant or writer called Menon. Thus the Menons were engaged in various administrative duties, such as being scribes and accountants, in service of the kings of Kerala.
Zamorin's Menoki -
Extract from Salgado,
Zamorin meeting
Gama
The title Menoki, meaning one who looks over or superintends is found only in British Malabar, as it was exclusively a creation of the Zamorin. [They are, accountants in temples. Many supervisors were appointed for each special duty in the palace (Menoki) for example nambi of Nandavanam looked after the jewels of the king.
Fawcett explains further - The affix (Panikkar, Menon) is a title, not necessarily but possibly hereditary, showing that the strict controls exercised by the once powerful Zamorin were eroding with time and their own weakening. He explains - It will be interesting to add here a note on Sambandham as it is amongst the Akattu Charna, or Akathitha- parisha Nayars (Akattu inside, parisha class), by one of themselves. The members of this clan being devoted to indoor services, chiefly writing and casting accounts. To those of the sub-clan attached to the Zamorin who were sufficiently capable to earn it, he gave the titular honour " Menon," to be used as an affix to the name. The title Menon is in general hereditary, but be it remarked, many who now use it are not entitled to do so. Properly speaking only those whose investiture by the Zamorin or some other recognized chief is undisputed, they or their descendants (in the female line of course), may use it. Those invested pay a small fee to the Zamorin. A man known to me was invested with the title Menon in 1895 by the Karimpuzha chief, who in presence of a large assembly said thrice " From this day forward I confer on Krishnan Nayar the title of Krishna Menon."
Now-a-days be it said, the title Menon is used by Nayars of clans other than the Akattu Charna. Those who belong to the sub-clan who owe Lordship to the Zamorin look to him even now to settle their caste disputes, and for permission to perform the talikettu and other important ceremonies. The ceremony to be described is that of this sub-clan. As the old order changeth giving place to new in the distribution of the honourable affix " Menon," so top doth it change even in such an important piece of life as marriage, or what under another name means the same thing amongst the Nayars.
Gopala Panikkar adds, explaining that the title could be purchased - In Malabar, there exist countless divisions and sub-divisions of castes amongst the people who go by the broad and distinctive name of Nairs. Of these various titles that of Menon are considered to be of a much higher social order.  Hence it is coveted. For a member of some other castes viz., that of Panikkers or Nairs proper to be promoted to a Menon’s estate the process of elevation is exceeding simple and cheap. The man has only to take some presents of money and certain other articles to his chieftain who in the presence of his assembled dependents and others honors the covetous one with the title of Menon. Sometimes a social writ is issued in declaration of this authoritative alteration of a birth-title. Other titles have been, within comparatively recent years, conferred by the chieftains and even by the heads of the old feudal organisations.
Francis Day is specific about Cochin - Nairs may receive the title of Menon, from the Raja, an honour which may also be purchased, and of which there are two kinds one hereditary, and the other only for a life-time: the last of these costs at the lowest rate about sixteen fanams, (13 annas, 4 cash.) When the Rajah intends to confer this honour, he salutes the person to whom he means to give it, by the title of Menon prefixed to his name, and should two other persons present, immediately address him in the same terms, the title is confirmed, if not he does not receive it. After becoming a Menon, he is called a Tumbaran, previous to this a Prakkulloo. They have also an hereditary title, of Kooroopoo.
The Keralolpatti records that the Menoki actually existed before the times of the Zamorin and was perhaps instituted by the Porlathiri in Calicut - After several years of unsuccessful war, says Keralolpathi, the Eradis were able to bribe the Porlathiri’s wife, Nalakattoottu Amma and his secretary, Menoki and get the doors of the fort secretly opened from inside to let in the Ernadu warriors.
Then we see that Kizhineer Menoki was allowed to live in the Porlathiri palace and titled an Earand Menon by the Zamorin who took over the Porlathiri’s powers. We also note that the Porlathiri’s chief Menoki was won over with bribes (over lordship over large tracts of lands) showing that he was a minister of some sort, not just a supervisor or scribe. Then (they) met menoki the officer and confidant of poralathiri and requested him that if poralathiri is removed from power and exiled and Polanad brought under the power of samuthiri, menoki will be given llama, randu kooru, half the koyma,
Padmanabha Menon in his History of Kerala (Visscher’s letters) introduces the Pattola Menon the scribe - The invitations have to be written on Olas, palmyra leaves, in the handwriting of the Pattola Menon, hereditary Secretary of the temple. Raja should call on the Pattola Menon to read the Ola. At that time the Pattola Menon (public accountant), attired in his special costumes, comes forward with a bundle of palm-leaf records and stands by the right-hand side of the Maharaja. Then a sort of roll call is made The Pattola Menon would announce to those present as well as to the ladies of the house that the candidate is being taken to be installed in the office of Yogathih for offering flowers to the God (Pushpanjali Avarodhani) and blows his conch shell once. Pattola actually means document or adharam, so they are the Adharam writers, in other words. Pattola Menons were also the Secretaries, and we come across one Kelu Menon the Pattola Menon of the of the Nilambur Tirumulpad in the Malabar Forester records, the one who was an expert at curing snake bites.
The Portuguese chronicler Barbosa provides much detail on the scribe, presumably the Menoki - This King of Calicut keeps many clerks constantly in his palace, they are all in one room, separate and far from the king, sitting on benches, and there they write all the affairs of the king's revenue, and his alms, and the pay which is given to all, and the complaints which are presented to the king, and, at the same time, the accounts of the collectors of taxes. All this is on broad stiff leaves of the palm tree, without ink, with pens of iron: they make lines with their letters, engraven like ours. Each of these clerks has great bundles of these leaves written on, and blank, and wherever they go they carry them under their arms and the iron pen in their hand: in this way they are known to all people as scribes of the palace. And among these there are seven or eight who are great confidants of the king, and the most honoured, and who always stand before him with their pens in their hand, and writings under their arm, ready for the king's orders to do anything, as he is in the habit of doing. These clerks always have several of these leaves subscribed by the king in blank, and when he commands them to despatch any business, they write it on those leaves. These accountants are persons of great credit, and most of them are old and respectable: and when they get up in the morning and want to write anything, the first time that they take the pen and the leaf in their hand, they cut a small piece off it with the knife which is at the end of the pen, and they write the names of their gods upon it and worship them towards the sun with uplifted hands; and having finished their prayer, they tear the writing and throw it away, and after that begin writing whatever they require.
Barbosa also goes on to detail in his accounts, their involvement in legal issues together with the governor, their work with respect to record-keeping and as representatives of the Zamorin while passing judgments.
NM Nampoothiri mentions this titular class often in his work, though not explaining if Menavam or law/legal aspects have anything to do with the Menavans or connecting them. So, we can assume that it may not have been the case. He does confirm that Pattolachan was the title for the principal scribe as well as a temple accountant and that they were also known as Ozhukil Menons.
J Minattur goes on to say that this concept went far into SE Asia, e.g. Malaya even, explaining - In spite of the various legends one hears about the origin of the name Minangkabau it is not unlikely that it originally meant the portion or division of land allotted to Menoki (Malayalam, a superintendent) (Menoki was also a baronial title in North Kerala). He states that Menokibhagam became Minangkabau in Malaya.
But naturally, Menoki’s are mentioned in fiction as well. Saraswati Vijayam an early novel by Potheri Kunhambu narrates a farcical story covering the life of an interesting character named Choothalakathu Kunhikrishna Menoki who used to work for the British government and dies of diabetes complications. It tells of his and his clansmen’s belief that he would only go to heaven if he held a perpetual feast for some brahmins, where a number of Brahmins ate daily for a while at the Menoki’s expense even after his death, just so the Menoki would someday end up in heaven. KJ Baby’s fictional novel Mavelimantram set in Wynaad, shows how cruel some of them could be, misusing their power and their caste superiority over the lower classes.
Anyway, as the 19th century, India was administered by the British, a number of these educated Nair’s and Menon’s landed up with the British administration at Delhi, Bombay and Simla, as well as other capitals, making fine secretaries and efficient stenographers or typists, until after Nehru’s time when the politician’s Malayali sidekick, the Menavans and Menoki’s of that period slowly drifted away to find other profitable and rewarding avenues in for example the Gelf!
But we cannot leave the account without talking about the Menen’s such as the late Aubrey Menen, the present-day Nitya Menen and many others who use that term with grandeur. It is nothing but a modern corruption, used perhaps to stand out, in a stylistic and fashionable way. Aubrey Menon pioneered it to distinguish himself from the other Menon in London, none other than our VK Krishna Menon. He explains –VKK Menon, a friend of his father's (Karipareyeth Narayana Menon), was heavily involved in Indian independence league activities in Britain and Aubrey worked with Krishna Menon for a while organizing meetings and speaking at these functions. As the British were getting confused with these two speakers from India with the same surname (and since first names were not freely used unlike in the US), he made the change so that he would be differentiated and therefore anglicized his name to Aubrey Menen.
And others followed….
References
Castes and tribes of southern India - by Thurston, Edgar, 1855-1935; Rangachari, K
Nayars Of Malabar by Fawcett,F. Malabar and Its Folk - By T. K. Gopal Panikkar
Census of India, 1901, Volume 1
The Land of the Permauls, Or, Cochin, Its Past and Its Present - Francis Day
History of Kerala: A History of Kerala Written in the Form of Notes on Visscher's Letters from Malabar – KPP Menon
Malabar Padanangal – NM Nampoothiri

Saturday, July 18, 2020

സിനിമയുടെ ദീർഘചരിത്രം; 95 പിന്നിട്ട്‌ ജി കെ പിള്ള

ആ ആത്മകഥ പറയും സിനിമയുടെ ദീർഘചരിത്രം; 95 പിന്നിട്ട്‌ ജി കെ പിള്ള

ജി കെ പിള്ളയ്‌ക്ക്‌ 95 വയസ്സ്‌ പിന്നിട്ടിരിക്കുന്നു. ഈ പ്രായത്തിലും സീരിയലുകളിൽ അഭിനയം തുടരുന്നു. മലയാള സിനിമയിലെ ഏറ്റവും പ്രായമുള്ള നടൻ  ആത്മകഥ എഴുതുന്ന തിരക്കിലാണ്‌. സിനിമാ ജീവിതവും വിശ്വസിച്ച രാഷ്‌ട്രീയ പാർടിയിലെ നേതാക്കളുടെ വഞ്ചനകളും ആത്മകഥയിലെ ഉള്ളടക്കത്തിലുണ്ട്‌

മലയാള സിനിമയുടെ ചരിത്രത്തിനൊപ്പമുണ്ട്‌ ഈ നടൻ. തൊണ്ണൂറ്റഞ്ചുകാരനായ ജി കെ പിള്ളയുടെ  അഭിനയജീവിതം 65 വർഷം പിന്നിട്ടിരിക്കുന്നു.  പ്രേംനസീറിന്റെ ജന്മനാടായ ചിറയിൻകീഴാണ്‌ ജി കേശവപിള്ളയെന്ന ജി കെ പിള്ളയുടെയും നാട്‌. ഇരുവരും ശാർക്കര ദേവീക്ഷേത്രമൈതാനിയിൽ  ഒരുമിച്ചു കളിച്ചുവളർന്നവർ. പ്രേംനസീർ 1926 ഏപ്രിൽ ഏഴിനാണ്‌ ജനിച്ചതെങ്കിൽ ജി കെ പിള്ള ജനിച്ചത്‌ തലേവർഷം ജൂലൈ ആറിന്‌. ജി കെ പിള്ള വില്ലനായി ഏറ്റവും കൂടുതൽ അഭിനയിച്ചതും നസീർ നായകനായ സിനിമകളിൽ. സിനിമയിൽ പ്രേംനസീറാണ്‌ പ്രചോദനം. പട്ടാളജീവിതം ഉപേക്ഷിച്ചാണ്‌ സിനിമാപ്രവേശം.
14–-ാം വയസ്സിൽ സ്വാതന്ത്ര്യസമരക്കാർക്കൊപ്പം കൂടിയ വിദ്യാർഥി. കർക്കശക്കാരനായ അച്ഛന്റെ എതിർപ്പിനെ തുടർന്ന് എങ്ങോട്ടെന്നില്ലാതെ പലായനം. ചെന്നെത്തിയത് ബ്രിട്ടീഷ്‌ പട്ടാളത്തിൽ. സ്വാതന്ത്ര്യാനന്തരം വർഗീയകലാപങ്ങളിൽ  മരിച്ചുവീണ മനുഷ്യരെ എടുത്തുമാറ്റാനും ലഹളക്കാരെ അടിച്ചമർത്താനും നിയോഗിക്കപ്പെട്ടവരിൽ ജി കെയും ഉണ്ടായിരുന്നു.
‘പത്മശ്രീ' തുടങ്ങിയപുരസ്‌കാരങ്ങൾ പടിവാതിൽവരെ എത്തി പിൻവലിഞ്ഞ ചരിത്രങ്ങളൊക്കെ ആത്മകഥയിൽ എഴുതുന്നുണ്ട്‌. വിദ്യാർഥിയായിരിക്കെ തന്നെ കോൺഗ്രസുകാരൻ. ചലച്ചിത്രജീവിതത്തിലെ തിരക്കുകൾക്കിടയിലും അടിയുറച്ച കോൺഗ്രസുകാരനായി തുടർന്നു. തെരഞ്ഞെടുപ്പുകളിൽ വേദികളിൽ പ്രസംഗിച്ചു. പിൽക്കാലത്ത് ചില‌ നേതാക്കൾ ‘കറിവേപ്പില'പോലെ വലിച്ചെറിഞ്ഞതിന്റെ തീരാവേദനയുണ്ട്‌ ജി കെ പിള്ളയ്‌ക്ക്‌.  
തിക്കുറിശ്ശി മുതൽ ദിലീപുവരെയുള്ള നായകന്മാർക്കൊപ്പം അഭിനയിച്ചിട്ടുണ്ട്‌. സീരിയലുകളിൽ ഇന്നും അഭിനയം തുടരുന്നു ഇദ്ദേഹം. സത്യൻ, നസീർ, കൊട്ടാരക്കര, കെ പി ഉമ്മർ, മധു, രാഘവൻ, വിൻസന്റ്, സുധീർ, സുകുമാരൻ, സോമൻ, ജയൻ,  മമ്മൂട്ടി, മോഹൻലാൽ ഇവരുടെയെല്ലാം തുടക്കക്കാലത്തിനു സാക്ഷിയായിരുന്നു ജി കെ. കാര്യസ്ഥൻ എന്ന സിനിമയിൽ മധുവിനൊപ്പമുള്ള കാരണവർ വേഷമാകും പുതിയ തലമുറയ്‌ക്ക്‌ പരിചിതം. എത്രയോ വടക്കൻപാട്ട് സിനിമകളിൽ യോദ്ധാവായും തിളങ്ങി. ഡ്യൂപ്പുകളുടെ സഹായമില്ലാതെ തന്നെ വാൾപ്പയറ്റും മല്ലയുദ്ധവും കുതിര സവാരിയുമൊക്കെ  അനായാസം നടത്താൻ  പ്രത്യേക വൈദഗ്‌ധ്യമുണ്ടായിരുന്നു. സിനിമയോളംതന്നെ അനുഭവങ്ങളും തിരിച്ചടികളും രാഷ്‌ട്രീയരംഗത്തും ലഭിച്ചിട്ടുണ്ട്. ഒപ്പംനിന്ന നേതാക്കൾ തന്നോടു കാട്ടിയ നീതികേടുകൾ ആത്മകഥയിൽ തുറന്നെഴുതണം.
വിമുക്തഭടനായ പിള്ള 15 വർഷം കോൺഗ്രസ്‌ നേതൃത്വത്തിലുള്ള എക്‌സ്‌ സർവീസ് ലീഗിന്റെ സംസ്ഥാന പ്രസിഡന്റായിരുന്നു. പക്ഷേ, ഇന്നും പെൻഷൻ കിട്ടിയിട്ടില്ല. നൽകിയിട്ടില്ല. പെൻഷന് മിനിമം 15 വർഷത്തെ സൈനികസേവനം നിർബന്ധം.  പിള്ളയ്‌ക്ക്‌ 13 വർഷത്തെ സേവനമേയുള്ളൂ–- ജി കെ പിള്ളയെന്ന മുതിർന്ന നടൻ ജീവിതം പറഞ്ഞുതുടങ്ങുകയാണ്‌.
‘‘പണ്ടത്തെ പല പല ചട്ടങ്ങളും നമ്മൾ സൗകര്യമനുസരിച്ചു മാറ്റിയിട്ടും ഈ ചട്ടം ഇന്നുവരെ മാറ്റിയിട്ടില്ല. എന്നെപ്പോലുള്ള പട്ടാളക്കാരുടെ പെൻഷൻ പാസാക്കാൻ കോൺഗ്രസ്‌ നേതാക്കന്മാരുടെ  ഓഫീസിൽ വർഷങ്ങൾ  കയറിയിറങ്ങിയിട്ടും കാമരാജ് സ്റ്റൈലിൽ ‘പാക്കലാം' പറഞ്ഞൊഴിയുകയായിരുന്നു അവർ. എ കെ ആന്റണി പ്രതിരോധമന്ത്രി ആയിരിക്കെ കണ്ടു. എനിക്ക് വേണ്ടിയല്ല. എനിക്ക് ജീവിക്കാനുള്ളത് സിനിമയിൽനിന്നു കിട്ടും. ഒരു നിവൃത്തിയുമില്ലാത്ത ഒട്ടേറെ മുൻ പട്ടാളക്കാരുടെ ഗതികേട് കണ്ടിട്ടാണ് ശ്രമിച്ചത്.’’ 
കോൺഗ്രസിലെ മുതിർന്ന എല്ലാ നേതാക്കന്മാരുമായും വലിയ അടുപ്പവും സൗഹൃദവും സൂക്ഷിച്ചിരുന്ന ജി കെ പിള്ളയ്‌ക്ക്‌ ഇന്നത്തെ നേതാക്കളോട്‌   മതിപ്പില്ല. തനിക്ക് പത്മശ്രീ ശുപാർശ ചെയ്‌ത്‌ കത്തയച്ച നേതാക്കൾ തന്നെ അന്നത്തെ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയെക്കൊണ്ട്‌ വേറൊരാൾക്കുവേണ്ടി ശുപാർശ ചെയ്യിച്ചു.  
രമേശ് ചെന്നിത്തല  25 വയസ്സുള്ളപ്പോഴാണ് ആദ്യം നിയമസഭയിലേക്ക് മത്സരിക്കുന്നത്, ഹരിപ്പാട് നിന്ന്‌.   അപ്പോഴും പിന്നീടത്തെ എല്ലാ തെരഞ്ഞെടുപ്പുകളിലും അവിടെയൊക്കെ പോയി ഞാൻ  പ്രസംഗിച്ചു. പഴയ പാർടിക്കാരനായ എന്നെ കലാകാരനെന്ന നിലയിൽ ഇന്നുവരെ ഇവരൊന്നും തിരിഞ്ഞുനോക്കിയിട്ടില്ല. എന്നെ പേരിനുപോലും ഒന്ന് ഫോൺ ചെയ്‌തിട്ടില്ല –- ജി കെ  പറയുന്നു.
 കോൺഗ്രസ് സർക്കാർ ഭരിച്ചപ്പോൾ ദേവസ്വം ബോർഡ് പ്രസിഡന്റ്‌, ഫിലിം ഡെവലപ്‌മെന്റ്‌‌ കോർപറേഷൻ ചെയർമാൻ  തുടങ്ങിയ പദവികളിലൊക്കെ എന്നെ നിയോഗിക്കുമെന്ന് അടുപ്പമുള്ള ചില നേതാക്കന്മാർ വാക്കുതന്നിരുന്നു. ആ സമയത്ത് വേറെ യോഗ്യന്മാരെയാണ് നിയമിച്ചത്. നിയമനം ലഭിച്ചവരിൽ പഴയ ഇടതുപക്ഷക്കാരനുമുണ്ടായിരുന്നു. ഒരിക്കൽ തിരുവല്ല മണ്ഡലത്തിൽ മത്സരിക്കാൻ കെ കരുണാകരൻ തന്നോട്‌ ആവശ്യപ്പെട്ടിരുന്നു. പക്ഷേ, നിരസിച്ചു. കോൺഗ്രസിലെ നേതാക്കൾ വേണ്ടപ്പെട്ടവർക്ക്‌ പല സഹായവും ചെയ്യും.  മക്കളെയും സിൽബന്ധികളെയുമൊക്കെ ഓരോരോ സ്ഥലത്ത് പ്രതിഷ്‌ഠിക്കും. പാർടിയിൽ ഇല്ലാത്തവർക്കും പദവികൾ നൽകും–-  രാഷ്ട്രീയത്തിലെ അനുഭവങ്ങളെക്കുറിച്ച് വേദനയോടെ  അദ്ദേഹം പറഞ്ഞു.
ഞാൻ തെരഞ്ഞെടുപ്പു പ്രസംഗങ്ങളിൽ ഇടതുപക്ഷത്തെയാണ് ഏറ്റവും കൂടുതൽ വിമർശിച്ചിട്ടുള്ളത്. പക്ഷേ, അവർ എന്നോടു കാണിക്കുന്ന സ്‌നേഹവും അംഗീകാരവും ബഹുമാനവും വളരെ വലുതാണ്. പ്രത്യേകിച്ച്  നാട്ടുകാരായ ഇടതുപക്ഷക്കാരും (1965 മുതൽ ഭാര്യയുടെ നാടായ വർക്കല നിയോജക മണ്ഡലത്തിലെ ഇടവയിലാണ് താമസം) ഇപ്പോഴത്തെ എംഎൽഎ വി ജോയിയുമൊക്കെ. അദ്ദേഹം ഇവിടെ എന്നെ കാണാൻ പലതവണ വന്നിട്ടുണ്ട്.
ഇന്ന് കോൺഗ്രസിന് തെരഞ്ഞെടുപ്പു സമയത്തെ പ്രവർത്തനങ്ങളും അതു മുന്നിൽ കണ്ടിട്ടുള്ള നയങ്ങളും മാത്രമാണുള്ളത്.  തെരഞ്ഞെടുപ്പു സമയത്താണ് കോൺഗ്രസുകാർ എന്നെയൊക്കെ അന്വേഷിക്കുന്നത്. ഈ പ്രദേശത്ത് എന്തെങ്കിലും സംഭവം നടന്നാൽ പോലും ഇവരാരെയും പൊടിയിട്ടു നോക്കിയാൽപ്പോലും കാണാനാകില്ല.
‘‘കൊറോണ മഹാവ്യാധി പടർന്നുപിടിച്ചപ്പോൾ മുഖ്യമന്ത്രി പിണറായിയും സർക്കാരും ചെയ്യുന്ന പ്രവർത്തനങ്ങൾ വളരെ ശ്ലാഘനീയമാണ്. ഉദ്യോഗസ്ഥരും ആരോഗ്യപ്രവർത്തകരും ഊർജസ്വലരായി തന്നെയാണ് നിലകൊള്ളുന്നത്. എന്നാൽ പിണറായി വിജയനും മന്ത്രിമാരും നടത്തുന്ന കാര്യങ്ങളെ എപ്പോഴും വിമർശിക്കാനേ കോൺഗ്രസ്‌ നേതാക്കൾക്ക്‌ നേരമുള്ളൂ. തങ്ങൾക്ക് ചെയ്യാൻ കഴിയാത്ത കാര്യങ്ങൾ മറ്റുള്ളവർ ചെയ്യുന്നതിന്റെ പ്രയാസം അവർക്കുണ്ട്‌. അതുകൊണ്ട് എല്ലാ കാര്യത്തിന്റെയും നന്മ ഇല്ലായ്‌മ ചെയ്യാനാണ്‌ അവരുടെ ശ്രമം.  ഭരിക്കുന്നവർ നല്ലതു ചെയ്താൽ അതൊക്കെ അംഗീകരിക്കേണ്ടത്  ജനാധിപത്യമര്യാദയാണ്. ഇതൊക്കെ പറഞ്ഞാൽ പലരും പ്രകോപിതരാകും.
മറ്റൊരാളെ വേദനിപ്പിക്കാതിരിക്കുക. പറ്റുമെങ്കിൽ സഹായിക്കുക.  ജീവിതത്തിൽ ഇത്തരം നിഷ്‌ഠകളൊക്കെ ഇന്നും വച്ചുപുലർത്തുന്നു–- ജീവിതസായാഹ്നത്തിൽ ഓർമകളിലൂടെ സഞ്ചരിക്കുമ്പോൾ ജി കെ പിള്ള ഇപ്പോഴും പഴയ യോദ്ധാവിന്റെ വേഷമെടുത്തണിയും.

Monday, July 13, 2020

കടലിനെ സംബന്ധിക്കുന്ന അന്താരാഷ്‌ട്ര നിയമങ്ങളെ പരിചയപ്പെടുത്തുകയാണ്

ഇറ്റാലിയന്‍ എണ്ണക്കപ്പല്‍ 'എന്‍റിക്ക ലെക്സി'യിലെ ഇറ്റാലിയന്‍ നാവികര്‍  രണ്ടു ഇന്ത്യൻ മത്സ്യത്തൊഴിലാളികളെ വെടിവച്ചുകൊലപ്പെടുത്തിയ  കേസിലെ വിധിയുടെ പൂര്‍ണ്ണരൂപം ലഭ്യമായിട്ടില്ല. വിധി  മുഴുവനായി വരുന്നതിന് മുൻപ് കടലിനെ സംബന്ധിക്കുന്ന അന്താരാഷ്‌ട്ര നിയമങ്ങളെ പരിചയപ്പെടുത്തുകയാണ് ജനീവയിൽ അന്താരാഷ്‌ട്ര നിയമം പ്രാക്‌ടീസ് ചെയ്യുന്ന ദീപക് രാജു

1. അൽപം ചരിത്രം
രാജ്യങ്ങൾ ഒരു നിശ്ചിത ഭൂപ്രദേശത്തിനുള്ളിൽ പരമാധികാരികളാണ്. കരയിൽ അധികാരം സ്ഥാപിച്ച രാജ്യങ്ങൾ അധികം വൈകാതെ ആ അധികാരം കടലിലേയ്ക്കും വ്യാപിപ്പിച്ച് തുടങ്ങി. തങ്ങളുടെ കരയോട് അടുത്ത് കിടക്കുന്ന കടലിൽ മത്സ്യബന്ധത്തിനും ഗതാഗതത്തിനും മറ്റുമുള്ള അവകാശങ്ങൾ തങ്ങൾക്ക് മാത്രമായി പരിമിതപ്പെടുത്തിയോ തങ്ങളുടെ നിയന്ത്രണത്തിലാക്കിയോ രാജ്യങ്ങൾ നിയമങ്ങൾ കൊണ്ടുവന്നു. കടലിൽ എത്രത്തോളം ദൂരത്തിലും വിസ്തൃതിയിലുമാണ് ഈ അധികാരം പ്രയോഗിക്കാൻ കഴിയുന്നത്, എന്താണ് ആ അധികാരത്തിൽ ഉൾപ്പെട്ടിട്ടുള്ളത് എന്നതിനെക്കുറിച്ച് ഒക്കെ പല രാജ്യങ്ങൾക്കും പല നയങ്ങളായിരുന്നു. കരയോട് അടുത്ത് കിടക്കുന്ന മൂന്ന് നോട്ടിക്കൽ മൈൽ (ഒരു നോട്ടിക്കൽ മൈൽ എന്നാൽ 1.151 സാധാ മൈൽ ദൂരമാണ്), ആറ് നോട്ടിക്കൽ മൈൽ, പന്ത്രണ്ട് നോട്ടിക്കൽ മൈൽ, തുടങ്ങി പല അളവുകളിലും അവകാശവാദങ്ങൾ ഉന്നയിക്കപ്പെട്ടു. രസകരമായ ഒരു വസ്തുത മൂന്ന് മൈൽ അവകാശവാദം ഉന്നയിച്ച പലരാജ്യങ്ങളുടെയും അവകാശ വാദത്തിന്റെ അടിസ്ഥാനം അക്കാലത്തെ പീരങ്കിയുടെ പരിധി ഏതാണ്ട് ആ ദൂരം ആയിരുന്നു എന്നതാണ്.

യൂറോപ്യൻമാർ കടൽമാർഗമുള്ള ദീർഘദൂര കച്ചവടത്തിലേയ്ക്ക് തിരിഞ്ഞതോടെ കരയോട് അടുത്ത് കിടക്കുന്ന കടലിൽ ഉള്ള അവകാശ വാദങ്ങൾ കരയിൽ നിന്ന് ദൂരേയ്ക്ക് സഞ്ചരിച്ചു. വ്യാപാരത്തിന് ഉപയോഗിക്കുന്ന കടൽ മാർഗങ്ങളുടെ നിയന്ത്രണത്തിനായി യൂറോപ്യൻ രാജ്യങ്ങൾ തമ്മിൽ വലിയ മത്സരം ഉണ്ടായി. ഈ മത്സരത്തിൽ 1400കൾ മുതൽ 1600കൾ  വരെ മുൻപിൽ നിന്നത് പോർച്ചുഗൽ ആയിരുന്നു. ഏഷ്യയിലേക്കുള്ള കടൽ മാർഗങ്ങളിൽ പലതിലും പോർച്ചുഗൽ അധീനത സ്ഥാപിച്ചു.

പോർച്ചുഗലിന്റെ ആധിപത്യം ചോദ്യം ചെയ്ത ഡച്ചുകാർ 1603-ഇൽ സാന്റാ കാതറീന എന്ന പോർച്ചുഗീസ് കപ്പൽ പിടിച്ചെടുത്തു.  പോർച്ചുഗലും ഡച്ചുകാരും തമ്മിൽ നടന്നിരുന്ന യുദ്ധം കൂടുതൽ ഊർജിതമായി. തങ്ങളുടെ അവകാശവാദങ്ങൾ വിശദീകരിക്കാൻ ഡച്ചുകാർ ഹ്യൂഗോ ഗ്രോഷ്യസ് എന്ന പയ്യനെ (അന്നദ്ദേഹത്തിന് ഇരുപത്തിയാറ് വയസ്) ഏർപ്പെടുത്തി.

1609-ഇൽ ഗ്രോഷ്യസ് കടൽ എല്ലാ രാജ്യങ്ങളുടെയും പൊതുസ്വത്താണ് എന്നും, അതിലൂടെ യാത്ര ചെയ്യാനും വ്യാപാരത്തിനും എല്ലാ രാജ്യങ്ങൾക്കും അവകാശം ഉണ്ട് എന്നും പറഞ്ഞ് ഒരു പുസ്തകം എഴുതി - മേർ ലിബേറം (സ്വതന്ത്ര സമുദ്രം). ഗ്രോഷ്യസിനെയാണ് അന്താരാഷ്‌ട്ര നിയമത്തിന്റെ പിതാവായി കരുതുന്നത്.

ഗ്രോഷ്യസിന്റെ വാദങ്ങളെ ഖണ്ഡിക്കാൻ പോർച്ചുഗീസുകാർ സെൽഡൻ എന്ന ആളെ ഏർപ്പെടുത്തി. അദ്ദേഹം “മേർ ക്ളോസം” (അടഞ്ഞ സമുദ്രം) എന്ന ആശയത്തിലൂടെ കടലിൽ രാജ്യങ്ങൾക്ക് പരമാധികാരം സ്ഥാപിക്കാം എന്ന് വാദിച്ചു.

കടൽ അടഞ്ഞതാണോ തുറന്നതാണോ എന്ന സംവാദം പിന്നെയും കാലങ്ങൾ നീണ്ട് നിന്നു. പതുക്കെ കരയോട് അടുത്ത് കിടക്കുന്ന കടലിന്റെ ഒരു ഭാഗം രാജ്യങ്ങൾക്ക് പരമാധികാരം സ്ഥാപിക്കാനാകുന്നതും (അടഞ്ഞത്) ബാക്കിയുള്ള പുറം കടൽ (ഹൈസീസ്) ആർക്കും പരമാധികാരമില്ലാത്ത ഇടമാണ് (തുറന്നത്) എന്ന കാഴ്ചപ്പാടിലേയ്ക്ക് മിക്ക രാജ്യങ്ങളും എത്തിച്ചേർന്നു.

2. കരാർ
മുകളിൽ പറഞ്ഞ സംഭവങ്ങൾക്ക് ശേഷം രാജ്യങ്ങൾ തമ്മിൽ കടലിലെ അവകാശങ്ങൾ നിജപ്പെടുത്തുന്ന അനേകം കരാറുകൾ ഉണ്ടായി. 1982-ഇൽ പ്രാബല്യത്തിൽ വന്ന  ഐക്യരാഷ്ട്ര സഭയുടെ കടലിനെ സംബന്ധിക്കുന്ന കരാർ (യുണൈറ്റഡ് നേഷൻസ് കൺവെൻഷൻ ഓൺ ലോ ഓഫ് ദ സീ - അൺക്ളോസ്) ആണ് ഈ വിഷയത്തിലെ ഏറ്റവും വിശദമായതും ഏറ്റവും കൂടുതൽ രാജ്യങ്ങൾ പങ്കെടുക്കുന്നതുമായ കരാർ.

കരാർ അനുസരിച്ച്, ഓരോ രാജ്യത്തിനും തങ്ങളുടെ തീരത്തോട് ചേർന്ന് കിടക്കുന്ന പന്ത്രണ്ട് നോട്ടിക്കൽ മൈലിൽ പരമാധികാരം ഉണ്ട് (ടെറിട്ടോറിയൽ സീ). അവിടെ നിയമം ഉണ്ടാക്കാനും നടപ്പാക്കാനും ഒക്കെയുള്ള അധികാരം ആ രാജ്യത്തിനുണ്ട്. എന്നാൽ ആ പ്രദേശത്തുകൂടി യാത്ര ചെയ്യാൻ (ഇന്നസെന്റ് പാസേജ്) മറ്റെല്ലാ രാജ്യങ്ങളുടെയും കപ്പലുകളെ വിവേചനം ഇല്ലാതെ അനുവദിക്കണം.

ഒരു രാജ്യത്തിന്റെയും പരമാധികാരത്തിൽ വരാത്ത പുറം കടൽ സ്വതന്തമാണ്. അവിടെ എല്ലാ രാജ്യങ്ങളുടെയും കപ്പലികൾക്കും മറ്റും സ്വതന്ത്ര വിഹാരം നടത്താം. ഒരു കപ്പൽ ഏത് രാജ്യത്തിന്റെ പതാക വഹിക്കുന്നുവോ ആ രാജ്യത്തിന് മാത്രമാണ് കപ്പൽ പുറം കടലിൽ ആയിരിക്കുമ്പോൾ അതിനുമേൽ അധികാരം.

പരമാധികാരമുള്ള കടലിനോട് അടുത്ത് കിടക്കുന്ന ഇരുനൂറ് നോട്ടിക്കൽ മൈലിൽ (എക്സ്ക്ലൂസീവ് എക്കണോമിക്ക് സോൺ) രാജ്യങ്ങൾക്ക് ചില പ്രത്യേക അധികാരങ്ങൾ ഉണ്ട്.

ഈ പറഞ്ഞത് പൊതു തത്വങ്ങൾ ആണ്. രാജ്യങ്ങൾ കൃത്യമായ ചതുരങ്ങൾ അല്ല എന്നതുകൊണ്ട് ഈ പറഞ്ഞ അളവുകൾ എല്ലായ്പ്പോഴും പ്രായോഗികമല്ല. പലപ്പോഴും ഒരു രാജ്യത്തിന്റെ കരയിൽനിന്ന് പന്ത്രണ്ട് നോട്ടിക്കൽ മൈൽ അളന്നാൽ മറ്റൊരു രാജ്യത്തിന്റെ കരയിലെത്തും. ഇത്തരം പ്രായോഗിക പ്രശ്നങ്ങൾ പരിഹരിക്കാനുള്ള ചില വ്യവസ്ഥകൾ കരാറിൽ ഉണ്ട്. ഇവ പലപ്പോഴും തർക്കങ്ങൾക്ക് കാരണമാകാറുമുണ്ട്.

ഇതുകൂടാതെ, കരയിലേക്ക് കയറിക്കിടക്കുന്ന കടലിടുക്കുകൾ, ദ്വീപുകൾ, കടൽത്തറ, തുറമുഖങ്ങൾ തുടങ്ങി കടലിനെ സംബന്ധിക്കുന്ന മിക്ക കാര്യങ്ങളെയും കുറിച്ച് കരാറിൽ വ്യവസ്‌ഥ ഉണ്ട്.

3. ഏതാണീ കോടതി?
അൺക്‌ളോസ് പ്രകാരമുള്ള തർക്കങ്ങൾ ഹേഗിലെ അന്താരാഷ്‌ട്ര നീതിന്യായ കോടതിക്കോ, ഹാംബർഗിൽ സ്ഥാപിതമായ ഇന്റർനാഷണൽ ട്രൈബ്യൂനൽ ഫോർ ലോ ഓഫ് ദ സീ (ഇറ്റ്ലോസ്) വഴിയോ, ആർബിട്രേഷൻ വഴിയോ പരിഹരിക്കാം.

കരാർ ഒപ്പിടുന്ന സമയത്ത് ഇവയിൽ ഏതാണ് തിരഞ്ഞെടുക്കുന്നത് എന്ന് ഓരോ രാജ്യവും വ്യക്തമാക്കണം.രണ്ടു രാജ്യങ്ങൾ തമ്മിൽ ഒരു തർക്കം ഉണ്ടായാൽ, അവ രണ്ടും തിരഞ്ഞെടുത്തിട്ടുള്ളത് ഒരേ കോടതി ആണെങ്കിൽ കേസ് ആ കോടതിക്ക് പോകും. രണ്ട് രാജ്യങ്ങളും തിരഞ്ഞെടുത്തിരിക്കുന്നത് ഒരേ കോടതി അല്ലെങ്കിൽ തർക്കം ആർബിട്രേഷൻ വഴി പരിഹരിക്കും. അത്തരം ആർബിട്രേഷനുള്ള നടപടി ക്രമങ്ങൾ അൺക്ളോസിന്റെ ഏഴാം അനുബന്ധത്തിൽ കൊടുത്തിട്ടുള്ളതുകൊണ്ട് ഇതിനെ ”അനെക്സ് സെവൻ ആർബിട്രേഷൻ” എന്നാണ് വിളിക്കുന്നത്.

അഞ്ച് ആർബിട്രേറ്റർമാരാണ് കേസ് കേൾക്കുന്നത്. ഓരോ രാജ്യവും ഓരോ ആർബിട്രേറ്ററെ നിയമിക്കുന്നു. ബാക്കി മൂന്ന് പേരെ കക്ഷികൾ ഒന്നിച്ച് നിയമിക്കുന്നു. അത് സാധിച്ചില്ലെങ്കിൽ അവരെ ഇറ്റ്ലോസിന്റെ പ്രസിഡന്റ് നിയമിക്കുന്നു.

ആർബിട്രൽ ട്രൈബ്യൂണലിന്റെ വിധി അന്തിമമാണ്. കക്ഷികൾ മുൻകൂട്ടി സമ്മതിച്ചിട്ടില്ലെങ്കിൽ വിധിയിൽനിന്ന് അപ്പീൽ ഇല്ല. ഇന്ത്യയും ഇറ്റലിയും തമ്മിലുള്ള എൻറിക്ക ലെക്സി തർക്കം ഇത്തരം ഒരു അനെക്സ് സെവൻ ട്രൈബ്യൂനൽ ആണ് കേട്ടത്. ആ കേസിലെ വിധി മുഴുവനായി പുറത്ത് വന്നുകഴിഞ്ഞ് അതിനെക്കുറിച്ച് എഴുതാം.

അനുബന്ധമായി ഒരു കഥ കൂടി.

1926-ഇൽ “ലോട്ടസ്“ എന്ന ഫ്രഞ്ച് കപ്പൽ “ബോസ് കുർട്ട്“ എന്ന ടർക്കിഷ് കപ്പലുമായി കൂട്ടിയിടിച്ചു. സംഭവം നടന്നത് ആർക്കും പരമാധികാരം ഇല്ലാത്ത പുറംകടലിലാണ്. ബോസ് കുർട്ട് മുങ്ങി എട്ടുപേർ മരിച്ചു. ബാക്കിയുള്ളവരെ രക്ഷിച്ച ലോട്ടസ് ടർക്കിയിൽ കരയ്ക്കടുത്തു.

അശ്രദ്ധ മൂലം ജീവനാശം ഉണ്ടാക്കി എന്നാരോപിച്ച് ടർക്കി രണ്ടു കപ്പലുകളിലേയും ഓരോ ഓഫീസർമാർക്കെതിരെ കേസെടുത്തു. എന്നാൽ ലോട്ടസ് ഫ്രഞ്ച് പതാക വഹിച്ചിരുന്നത് കൊണ്ടും കപ്പൽ പുറംകടലിൽ ആയിരുന്നതിനാലും അതിന്റെ ഉദ്യോഗസ്ഥർക്കെതിരെ കേസ് എടുക്കാൻ ഉള്ള അധികാരം ഫ്രാൻസിന് മാത്രമാണ് എന്ന് ഫ്രാൻസ് വാദിച്ചു.

സംഭവം പെർമനന്റ് കോർട്ട് ഓഫ് ഇന്റർനാഷണൽ ജസ്റ്റിസിന് (ഇപ്പോഴത്തെ അന്താരാഷ്‌ട്ര നീതിന്യായ കോടതിയുടെ മുൻഗാമി) മുൻപിൽ എത്തി. അന്ന് കടലിനെ സംബന്ധിക്കുന്ന അന്താരാഷ്‌ട്ര കരാർ നിലവിൽ വന്നിട്ടില്ല.

കേസ് കേട്ടത് പന്ത്രണ്ട് ജഡ്ജിമാരാണ്.

അതിൽ ആറുപേർ ടർക്കിക്ക് അനുകൂലമായി വിധിച്ചു. രാജ്യങ്ങൾ പരമാധികാരികളാണ്, അതുകൊണ്ട് പ്രത്യേക നിയമം വഴി നിരോധിച്ചിട്ടിലാത്ത എന്തും അവർക്ക് ചെയ്യാം എന്നതായിരുന്നു അവരുടെ വാദം.

മറ്റേ ആറുപേർ ഫ്രാൻസിന് അനുകൂലമായി വിധിയെഴുതി. രാജ്യങ്ങളുടെ പരമാധികാരം അവയുടെ ഭൂപരിധിക്കുള്ളിൽ ഒതുങ്ങി നിൽക്കുന്നു, അതുകൊണ്ട് പ്രത്യേക നിയമം വഴി അനുവദിച്ചിട്ടില്ലാത്ത അധികാരങ്ങൾ അവർ ആ ഭൂപരിധിക്ക് പുറത്തെ കാര്യങ്ങളിൽ പ്രയോഗിക്കരുത് എന്നതായിരുന്നു ഇവരുടെ വാദം.

അവസാനം കോടതിയുടെ പ്രസിഡന്റിന്റെ കാസ്റ്റിങ് വോട്ട് വഴി ടർക്കി ജയിച്ചു.

പിന്നെയും പതിറ്റാണ്ടുകൾ കഴിഞ്ഞാണ് കടലിനെ സംബന്ധിക്കുന്ന അന്താരാഷ്‌ട്ര കരാർ ഉണ്ടാകുന്നത്. ഇതുപോലെ ഉള്ള ഒരു തർക്കത്തിൽ ആ കരാർ എങ്ങനെയാണ് നിയമത്തെ മാറ്റിമറിച്ചത് എന്ന് എൻറിക്കാ ലെക്സിയിലെ വിധി വരുമ്പോൾ കൂടുതൽ വ്യക്തമാകും.

ഏതായാലും മേൽപ്പറഞ്ഞ സംഭവങ്ങൾ കഴിഞ്ഞ് കുറെ വർഷം കൂടി ലോട്ടസ് യാത്ര ചെയ്തു. 1931-ഇൽ അതിലെ ഒരു യാത്രക്കാരൻ കപ്പലിൽ നിന്ന് കപ്പലിന്റെ ചിത്രമുള്ള ഒരു പോസ്റ്റ് കാർഡ് അമേരിക്കയിലെ മേരിലാന്റിൽ ഉള്ള ഒരു സുഹൃദത്തിന് അയച്ചു. എങ്ങനെയോ കറങ്ങിത്തിരിഞ്ഞ് ആ പോസ്റ്റ് കാർഡ് ഈബേയിൽ എത്തി. അവിടെനിന്ന് വെറും പത്ത്‌ ഡോളർ ചിലവിൽ ഈയുള്ളവന്റെ കയ്യിലും. അന്താരാഷ്‌ട്ര നിയമത്തിലെ ഏറ്റവും പ്രമാദമായ കേസുകളിൽ ഒന്നിന്റെ ഈ തിരുശേഷിപ്പ് ഇപ്പൊ എന്റെ മേശപ്പുറത്തിരിക്കുന്നു. അതിന് പുറകിൽ മഷിപ്പേനകൊണ്ട് എഴുതിയ കത്ത് ഇതുവരെ പൂർണമായി വായിക്കാൻ കഴിഞ്ഞിട്ടില്ല. എഴുതിയ ആൾ ഏതോ ഡോക്ടർ ആയിരുന്നെന്ന് തോന്നുന്നു.

Read more: https://www.deshabhimani.com/from-the-net/deepak-raju-on-laws-of-the-sea/881174

Saturday, July 11, 2020

മലയാള സാഹിത്യത്തിന്റെ ദിശമാറ്റിയ "ആൾക്കൂട്ട’ ത്തിന്‌ അരനൂറ്റാണ്ട്‌


ഇന്ത്യയുടെ ആത്മാവിന്റെ ഘടന വരച്ച എൻജിനിയർ; മലയാള സാഹിത്യത്തിന്റെ ദിശമാറ്റിയ "ആൾക്കൂട്ട’ ത്തിന്‌ അരനൂറ്റാണ്ട്‌

ആനന്ദിന്റെ ആൾക്കൂട്ടം പുസ്‌തകമായി പിറന്നത് 1970ൽ. ആ കണക്കനുസരിച്ച് അരനൂറ്റാണ്ടിന്റെ വായനാജീവിതം ആ കൃതി പൂർത്തിയാക്കുകയാണ്. അമ്പതു വർഷം ഒരു സമൂഹത്തിന്റെ സജീവ വായനയിൽ നിലകൊള്ളുക എന്നത് ചെറിയ കാര്യമല്ല. തലമുറകളായി മലയാളിയുടെ സർഗാത്മക സമീപനത്തിലും ആശയാന്വേഷണ രീതികളിലും സ്വാധീനം ചെലുത്തിയ കൃതിയാണ് ആൾക്കൂട്ടം. ആനന്ദ്‌ എന്ന എഴുത്തുകാരനെ സൃഷ്ടിച്ചതും ആ രചനയാണ്.
എഴുത്തുകാരനാകണമെന്ന ആഗ്രഹമോ, പുസ്‌തകമെഴുതുകയാണെന്ന ചിന്തയോ ഇല്ലാതെ അദ്ദേഹം എഴുതിത്തുടങ്ങിയ രചനയാണ് ആൾക്കൂട്ടം. 1958ലെ ഒരു ദിവസമാണ് ആനന്ദ് ബോംബെയിലെ വിക്ടോറിയ ടെർമിനസ് റെയിൽവേ സ്റ്റേഷനിൽ വണ്ടിയിറങ്ങിയത്. കേരളത്തിന്റെ മണ്ണിൽനിന്നുള്ള ഒരു മലയാളി യുവാവിന്റെ പറിച്ചുനടൽ. ഗൗരവമായ വായനയും ചിന്തയുമുള്ള ഒരു ചെറുപ്പക്കാരന്റെ മഹാനഗരത്തിലേക്കുള്ള പറിച്ചുനടൽ. ആ നഗരജീവിതം അയാളുടെ ചിന്തയെ ജ്വലിപ്പിച്ചു. അയാൾ ജീവിതത്തിന്റെ ആഴങ്ങളെ അടുത്തറിയുകയായിരുന്നു. സ്വന്തം രാജ്യത്തിന്റെ വേദനകളെ അറിയുകയായിരുന്നു. അന്നും ഇന്നും ബോംബെ ഒരു മിനി ഇന്ത്യയാണ്. വിക്‌ടോറിയ ടെർമിനസ്സിലെ പ്ലാറ്റ്ഫോമിൽ ഓരോ വണ്ടി വന്നുനിൽക്കുമ്പോഴും അവിടെ ഇന്ത്യക്കാർ വന്നു നിറയുകയായിരുന്നു. പലയിടങ്ങളിൽനിന്ന്, പല ഭാഷകൾ സംസാരിച്ച്, പല സംസ്‌കാരങ്ങളിൽ വളർന്ന ഇന്ത്യക്കാർ. പല ചരിത്രത്തിന്റെ പ്രതിനിധികൾ. പല പ്രശ്നങ്ങളുടെ വേദനകൾ കടിച്ചുതിന്നുന്നവർ. അങ്ങനെ വന്നുചേർന്നു നിർമിക്കപ്പെട്ടുകൊണ്ടിരുന്ന ആൾക്കൂട്ടത്തെയാണ് നഗരമധ്യത്തിലെ ഒരു ഒറ്റമുറി താവളത്തിലിരുന്ന് ആനന്ദ് നോക്കിക്കണ്ടത്. ബോംബെയിൽ അധികകാലം തങ്ങിയില്ലെങ്കിലും ചെറിയ ചെറിയ ഇടവേളകളിൽ അദ്ദേഹം അവിടേക്ക് തിരിച്ചുവന്നുകൊണ്ടിരുന്നു. അപ്പോഴൊക്കെ ആ മനസ്സിൽ ആൾക്കൂട്ടമുണ്ടായിരുന്നു. അത് വാക്കുകളിലേക്ക് പകർന്നു തുടങ്ങിയത് 1960ൽ ബറോഡയിൽ വച്ച്‌. ആനന്ദ് ആ തുടക്കം ഓർത്തെടുക്കുന്നു.
"1960-ൽ ഒരു ദിവസം, ഒരു കട്ടിൽ മാത്രമുള്ള ബറോഡയിലെ എന്റെ മുറിയിൽ, കട്ടിലിൽ കടലാസ് വച്ച്, നിലത്തിരുന്ന് ഞാൻ ആദ്യത്തെ അധ്യായമെഴുതി. ആ അധ്യായം മാറ്റിയെഴുതേണ്ടി വന്നില്ല. കാട്ടിലും നാട്ടിലും ക്യാമ്പുകളിലും പലായനങ്ങളിലുമായി കഴിഞ്ഞ അടുത്ത എട്ടു കൊല്ലങ്ങളിൽ നോട്ടുബുക്കുകൾ നഷ്‌ടപ്പെടാതെ പോന്നു. കഥാപാത്രങ്ങളും എഴുത്തുകാരനും വായനക്കാരുമായി മാറിമാറിക്കളിച്ച, വേദനിച്ച, വേദനിപ്പിച്ച അർധരാത്രികളിൽ ഒരു ടൈം ഫ്രെയിമും കഥയും ഉണ്ടായി വന്നു.’
ആ മനസ്സിൽ പതിഞ്ഞ ഇന്ത്യൻ ജീവിതത്തിന്റെ വലിയൊരു ചിത്രം അക്ഷരങ്ങളിലൂടെ പുനർജനിക്കുകയായിരുന്നു. നീണ്ട എട്ടു വർഷംകൊണ്ടാണ് അദ്ദേഹമത് പൂർത്തിയാക്കിയത്.
എവിടെയെല്ലാമോവച്ച് ആ എഴുത്ത് തുടർന്നു. ആനന്ദ് അക്കാലത്ത് ജോലി സംബന്ധമായി പലയിടങ്ങളിൽ താമസിച്ചിരുന്നു. ആൾക്കൂട്ടം എപ്പോഴും എല്ലായിടത്തും അദ്ദേഹത്തെ പിൻതുടർന്നു. നോവലെഴുതുകയാണെന്നോ, പുസ്‌തകമെഴുതുകയാണെന്നോ ആലോചിക്കാതെ മനസ്സിലെ ഭാരം ഒരു ഡയറിയിലെന്നതുപോലെ എഴുതിപ്പോയി. എന്നാൽ, ഓരോ വാക്കും വ്യക്തതയോടെയും കൃത്യതയോടെയും കുറിച്ചവയായിരുന്നു. നോട്ടുബുക്കിന്റെ മുകളിലും വലതു വശത്തുമായി ഇതിൽ പരാമർശിക്കേണ്ട സംഭവങ്ങളും കാലക്രമവും തെറ്റാതെ രേഖപ്പെടുത്തിയാണ് എഴുതാൻ തുടങ്ങിയത്. ഒരു എൻജിനിയറുടെ കൃത്യതയോടെ എന്തെഴുതണം, എങ്ങനെയെഴുതണം എന്ന കാര്യത്തിൽ മുൻ നിശ്ചയങ്ങളോടെ തുടർന്ന എഴുത്ത് അവസാനിക്കുമ്പോൾ 1968 ആയി. അവസാന അധ്യായം എഴുതി തീർത്തത് അരുണാചൽപ്രദേശിൽവച്ചാണ്. അന്നദ്ദേഹം അവിടെയാണ് ജോലി നോക്കിയിരുന്നത്, സൈന്യത്തിൽ. ആ വർഷം രണ്ടുമാസത്തെ അവധിക്ക്‌ നാട്ടിൽ വരുമ്പോൾ എഴുതിയ നോട്ടുബുക്കുകൾ കൈയിലെടുത്തിരുന്നു. ആൾക്കൂട്ടം എന്ന രചനയുടെ സഞ്ചാരം അവിടെ തുടങ്ങുന്നു.
യാത്രയിൽ വഴിക്കുവച്ച് മദിരാശിയിൽ വണ്ടിയിറങ്ങി ആൾക്കൂട്ടത്തിന്റെ കൈയെഴുത്തുപ്രതിയുമായി എം ഗോവിന്ദനെ കാണാൻ ചെല്ലുന്നു. ഗോവിന്ദൻ വീട്ടിലില്ലായിരുന്നു. ഒരു കുറിപ്പോടെ ‘ആൾക്കൂട്ടത്തെ' ആനന്ദ് അവിടെ ഏൽപ്പിക്കുന്നു. ഗോവിന്ദനെ നേരിട്ട് പരിചയുണ്ടായിരുന്നില്ല. ഗോവിന്ദൻ നടത്തിവന്ന സമീക്ഷ മാസികയിൽ ഇടയ്‌ക്ക് ചില കത്തുകൾ എഴുതിയിട്ടുണ്ട്. അങ്ങനെയൊരു ബന്ധംമാത്രം. ഗോവിന്ദൻ തന്റെ കൃതി വായിക്കണം എന്ന് തോന്നിയതിനാൽ അത് അദ്ദേഹത്തെ ഏല്പിച്ചു. അപ്പോഴും പ്രസിദ്ധീകരിക്കണമെന്ന ആഗ്രഹമോ നിശ്ചയമോ മനസ്സിലുണ്ടായിരുന്നില്ല. അവധി കഴിഞ്ഞ് തിരിച്ചെത്തി രണ്ടാഴ്‌ചയ്‌ക്കുള്ളിൽ ഗോവിന്ദന്റെ കത്തു വന്നു. ആൾക്കൂട്ടം വായിച്ചതിന്റെ ആവേശം നിറഞ്ഞ കത്ത്. അങ്ങനെ ആൾക്കൂട്ടത്തിന് ഒരാദ്യ വായനക്കാരനുണ്ടാവുന്നു. ഇത് പ്രസിദ്ധീകരിക്കേണ്ടതാണെന്നും അതിനു വേണ്ടതെല്ലാം താൻ ചെയ്യാമെന്നും ഗോവിന്ദൻ എഴുതി. അങ്ങനെ ഗോവിന്ദൻ വഴി അത് സമീക്ഷയുടെ സുഹൃത്തുക്കളിൽ പലരും വായിക്കാനിടയായി. പ്രസിദ്ധീകരണത്തിനു മുമ്പേ നടന്ന തീക്ഷ്ണവായനകൾ. അതിനുമുമ്പ് ഒന്നും എഴുതാത്ത ഒരാളിന്റെ നോവൽ ചെറിയൊരു കൂട്ടം വലിയ വായനക്കാരാൽ ആസ്വദിക്കപ്പെടുകയായിരുന്നു. മലയാള സാഹിത്യത്തിൽ ഒരു സർഗാത്മക വിപ്ലവം അരങ്ങേറ്റം കുറിക്കപ്പെടുന്നു. ഗോവിന്ദനും കാരൂരും കൂടി അത് സാഹിത്യപ്രവർത്തക സഹകരണ സംഘത്തിലൂടെ പ്രസിദ്ധീകരിക്കാൻ ശ്രമിക്കുന്നു. ആദ്യ ശ്രമം പരാജയപ്പെട്ടു. ചെലവിന്റെ പണം കൊടുക്കാമെങ്കിൽ പ്രസിദ്ധീകരിക്കാം എന്നാണ് എസ്‌പിസിഎസ്‌ ആനന്ദിനെ അറിയിച്ചത്. പണവും കൈയിലില്ല അങ്ങനെ പ്രസിദ്ധീകരിക്കണം എന്ന ആശയും ഇല്ലാത്തതിനാൽ തിരിച്ചയച്ചോളൂ എന്ന് ആനന്ദ് അവരെ അറിയിച്ചു. എന്നാൽ, കാരൂർ അത് തിരിച്ചയച്ചില്ല. തൊട്ടടുത്ത വർഷം, 1970-ൽ എസ്‌പിസിഎസ് ആൾക്കൂട്ടം എന്ന നോവൽ പ്രസിദ്ധീകരിച്ചു. മലയാള സാഹിത്യത്തിന്റെ ആധുനികതാ സഞ്ചാരത്തിൽ പുതിയൊരു വഴിത്തിരിവിന് ഈ കൃതിയുടെ പ്രസിദ്ധീകരണം സാധ്യതയൊരുക്കി. കെ പി അപ്പനെപ്പോലുള്ള നിരൂപകർ ആൾക്കൂട്ടത്തെ ആവേശത്തോടെ വരവേറ്റു. അങ്ങനെ ആനന്ദിന്റെ ആൾക്കൂട്ടം മലയാളി വായനയുടെ ഭാഗമായി.
പരിചിതമല്ലാത്ത ഒരു ലോകത്തെ, പരിചിതമല്ലാത്ത ഒരാഖ്യാനരീതിയിലൂടെ വായിക്കാൻ മലയാളി നിർബന്ധിതനായി. ശുഷ്‌കമായ ആ വായന മുന്നോട്ടുപോവുമോ എന്ന് പലരും അന്ന് സംശയിച്ചു. എന്നാൽ, ആൾക്കൂട്ടത്തിന് വായനക്കാരുണ്ടായി. ഇടതടവില്ലാതെ അരനൂറ്റാണ്ടായി അത് വായിക്കപ്പെട്ടു.
നിശിതമായ സാമൂഹ്യവിമർശനത്തിനാണ് ആനന്ദ് ഈ കൃതിയിലൂടെ ശ്രമിച്ചത്. ഇതിൽ മാത്രമല്ല, ഇതിലൂടെ സൃഷ്ടിക്കപ്പെട്ട ആനന്ദ്‌ എന്ന എഴുത്തുകാരൻ പിന്നീടിങ്ങോട്ട് എഴുതിയ ഓരോ വാക്കിലും ഓരോ വരിയിലും ഈ സാമൂഹ്യവിമർശനം നിറഞ്ഞുനിന്നു. ഇരുണ്ട യാഥാർഥ്യങ്ങളുടെ നേർക്കാഴ്‌ചകളായി ആനന്ദിന്റെ എഴുത്ത്. സാഹിത്യത്തിന്റെ ലക്ഷ്യത്തെ പുതുക്കിപ്പണിയാൻ അദ്ദേഹം ശ്രമിച്ചു. മുൻ മാതൃകകളെ പാടേ അവഗണിച്ചുകൊണ്ട് തനിക്കു പറയാനുള്ള കാര്യത്തിന് ചേരുന്ന ഒരു രീതി നിർമിച്ചെടുത്തു . എല്ലാവരും ഭയന്നതുപോലെ സംഭവിച്ചില്ല. ആ എഴുത്ത് വായനാസമൂഹം തള്ളിക്കളഞ്ഞില്ല. ആധുനിക മലയാളിയെ ഇരുത്തി ചിന്തിപ്പിക്കുവാനും തീവ്രമായ അസ്വസ്ഥതകളിലേക്ക് തളച്ചിടാനും ആ സാഹിത്യത്തിന് കഴിഞ്ഞു. ആധുനിക നഗരങ്ങളിലെ സാമൂഹ്യജീവിതം മനുഷ്യരെ എങ്ങനെയാണ് വെറുമൊരാൾക്കൂട്ടമായി മാറ്റുന്നത് എന്ന് വേദന നിറഞ്ഞ രോഷത്തോടെ വായനക്കാർ മനസ്സിലാക്കി. നിസ്സഹായതയിൽ അഭയം തേടുന്ന മുഖമില്ലാത്ത ഒരാൾക്കൂട്ടം കാണാത്ത ചങ്ങലകൾകൊണ്ട് അവർ വരിഞ്ഞുകെട്ടപ്പെട്ടിരിക്കുന്നു. ഇതൊക്കെ വായിച്ചറിഞ്ഞവർ സ്വന്തം നിസ്സഹായതയെക്കൂടി തിരിച്ചറിയുകയായിരുന്നു. അവന്റെ ചിന്തകൾക്ക് അത് തീപിടിപ്പിച്ചു. പുതിയ സമൂഹത്തിലെ മനുഷ്യബന്ധങ്ങളെ ആഴത്തിൽ നോക്കിക്കാണാനാണ് ആനന്ദ് ശ്രമിച്ചത്. നിരാശയാൽ നിലനിൽക്കാൻ വിധിക്കപ്പെട്ട മനുഷ്യരുടെ മനസ്സാണ് അദ്ദേഹം തുറന്നുകാട്ടിയത്. അതിന് മറ്റൊരു രചനാരീതിയും ചേരുകയില്ലെന്ന് അദ്ദേഹത്തിന് അറിയാമായിരുന്നു. പൂർണ ബോധ്യത്തോടെ തെരഞ്ഞെടുത്ത രീതിയാണ് പിന്തുടർന്നത്. അദ്ദേഹം തന്നെ അത് വ്യക്തമാക്കുന്നു.
"‘എഴുതിയതൊന്നും മാറ്റണമെന്നോ തിരുത്തണമെന്നോ തോന്നിയിട്ടില്ല. എല്ലാം എനിക്കെങ്ങനെയാണോ വേണ്ടിയിരുന്നത് അതുപോലെയാണ് എഴുതിയിട്ടുള്ളത്.’’
ആശയങ്ങളുടെ ധാരാളിത്തം അതും ഗഹനമായ ചിന്തകൾ ആ നോവലിനെ ഏറെ ഭാരമുള്ളതാക്കി. വായനക്കാരന്റെ ക്ഷമയെ പരീക്ഷിക്കുന്ന ഒന്നായി അത് മാറി. എഴുത്തുകാരനും വായനക്കാരും ഒരു പുതിയ വെല്ലുവിളിയെ ഏറ്റെടുക്കുകയായിരുന്നു. ആനന്ദിന്റെ സർഗാത്മകതയെ മുന്നോട്ടു നയിച്ചത് ആശയങ്ങളായിരുന്നു. പ്രത്യേകിച്ചും നീതിബോധം. ചരിത്രബോധത്തോടെ തന്റെ മുന്നിലെ പ്രശ്നത്തെ നേരിട്ട എഴുത്തുകാരന് ഇങ്ങനെ മാത്രമേ എഴുതാൻ കഴിയൂ. നീതിയുടെ ദർശനത്തെയാണ് അദ്ദേഹം നെയ്‌തെടുക്കാൻ ശ്രമിച്ചത്. ആൾക്കൂട്ടത്തിലെന്നല്ല, നാളിതുവരെയുള്ള എല്ലാ രചനകളിലും. നീതിബോധത്തിൽ നിന്നുടലെടുത്ത ദാർശനികമായ അസ്വസ്ഥതകളാണ് ആനന്ദ് മുന്നോട്ടുവച്ച സർഗാത്മകതയുടെ കേന്ദ്രബിന്ദു.
ഇന്ത്യയെന്ന സമൂഹത്തെ ബാധിച്ചുകൊണ്ടിരിക്കുന്ന രോഗത്തെയാണ് അമ്പതു വർഷംമുമ്പ് ആനന്ദ് ആൾക്കൂട്ടമെന്ന നോവലിലൂടെ രേഖപ്പെടുത്തിയത്. ആ ആൾക്കൂട്ടത്തിന് ഇപ്പോഴും ശ്വാസംമുട്ടുന്നു. ആൾക്കൂട്ടത്തിലേക്ക് കൂടുതൽ കൂടുതൽ നിസ്സഹായർ വന്നുകൊണ്ടിരുന്നു എന്നതല്ലാതെ മറ്റെന്ത് മാറ്റമാണുണ്ടായത്? ആ ശ്വാസംമുട്ടലുകളെ അവഗണിക്കാൻ സമൂഹം കരുത്താർജിച്ചുകൊണ്ടിരുന്നു. മനുഷ്യാന്തസ്സിനെ വിലമതിക്കാതെ പുതിയ പുതിയ ഭരണകർത്താക്കൾ ആൾക്കൂട്ടത്തെ ചവിട്ടിമെതിച്ച് അധികാരത്തിന്റെ പുതിയ ശക്തികേന്ദ്രങ്ങൾ സൃഷ്ടിച്ചുകൊണ്ടിരുന്നു. അവരോടൊപ്പം ഇന്ത്യ ചരിത്രത്തിലേക്ക് നടന്നുകൊണ്ടേയിരുന്നു. വേദനയുടെ ചരിത്രത്തിലേക്ക്. ദുരന്തങ്ങളും പുതിയ ദുരന്തങ്ങളും ഏറ്റുവാങ്ങിക്കൊണ്ട്.
ആനന്ദിനു പിഴച്ചില്ല. ആനന്ദിന്റെ ആൾക്കൂട്ടത്തിന് അമ്പതു വർഷത്തിനിപ്പുറവും ഇന്ത്യക്കാരനോട് പലതും പറയുവാൻ കഴിയുന്നു. നമുക്കു ചുറ്റുമുള്ള ലോകവുമായി വിയോജിച്ചുകൊണ്ട് സമരസപ്പെടാൻ അത് ഊർജം നൽകുന്നു. ആൾക്കൂട്ടമെന്ന നോവൽ പകർന്നുതന്ന ഊർജം പഴക്കംകൊണ്ട് അവസാനിക്കുന്നില്ല. അതിന് തലമുറകളുടെ ചിന്തകളെ ജ്വലിപ്പിക്കുവാനുള്ള കരുത്തുണ്ട്. എനിക്കു ചുറ്റുമുള്ള സമൂഹത്തിൽ എന്റെയിടം കാണിച്ചുതന്നതിന് ഞാൻ ആ നോവലിനോട് കടപ്പെട്ടിരിക്കുന്നു. വരാനുള്ള തലമുറയ്‌ക്കും ഇതുതന്നെ പറയുവാൻ കഴിയും. ആൾക്കൂട്ടവും ആൾക്കൂട്ടത്തിന്റെ വായനയും അവസാനിക്കുന്നില്ല.

Tuesday, July 07, 2020

സീറോ ബാബു: ഒരു മട്ടാഞ്ചേരി ഗാനകഥ..


My Highlights

You haven’t highlighted anything yet

When you select text while you’re reading, it'll appear here.

സീറോ ബാബു: ഒരു മട്ടാഞ്ചേരി ഗാനകഥ...ജി വേണുഗോപാൽ എഴുതുന്നു


"ജോർജ് പറഞ്ഞിരുന്നു, വേണു വിളിക്കുമെന്ന്. എനിക്കിഷ്ടമാ തന്റെ പാട്ടുകൾ. ഒരു "തലത്" ടച്ച് ഉണ്ട് അവയ്‌ക്കെല്ലാം. കാറ്റിൽ നിന്ന് കാതിലേയ്ക്ക് വരുന്ന തലത് മെഹമൂദ് ശൈലിയാണ് തന്റെ പാട്ടിന്‌”.
കൊച്ചിലേ പത്തു വയസ്സിൽ പാടാൻ തുടങ്ങിയതാ, അന്ന് ലതാജിയുടെ പാട്ടുകൾ അതെ ശബ്ദത്തിൽ പാടിയാണ് വേദികൾ കീഴടക്കിയിരുന്നത്. "അബ് രാത് ആ ജാവോ", " യെ സിന്ദഗീ ഉസീ കി ഹേ" ഇവ രണ്ടും ആണ് ആദ്യമായി വേദിയിൽ നിറഞ്ഞ കരഘോഷം വാങ്ങിത്തന്ന ഗാനങ്ങൾ.

പി ജെ തീയറ്റേഴ്സിന്റെ "ദൈവവും മനുഷ്യനും" എന്ന നാടകത്തിലെ ഗാനം "ഓപ്പൺ സീറോ വന്നു കഴിഞ്ഞാൽ വാങ്ങും ഞാനൊരു മോട്ടോർ കാർ "എന്ന ഗാനമാണ് പേരിനു മുൻപിൽ സീറോ എന്ന അപര നാമധേയം കൂട്ടിച്ചേർത്തത് .
അക്കാലത്തു മട്ടാഞ്ചേരിയിൽ സേട്ടുമാരുടെ ഹാളിൽ നടന്ന റാഫി, തലത് സംഗീതപരിപാടിയുടെ അഭൂതപൂർവമായ തിരക്കിൽ , വളരെ പിന്നിൽ നിന്ന് കണ്ടു കേട്ട അനുഭവം ബാബുച്ചേട്ടൻ പങ്കു വച്ചു. "ചാഹേ മുജ്‌ഹേ ജംഗ്‌ളീ കാ ഹേ " തുടങ്ങിയ തട്ടുപൊളിപ്പൻ ഗാനങ്ങളാണ് റാഫി പാടിയത് മുഴുവനും, ആദ്യ പാദത്തിൽ ഏതാണ്ട് പത്തു ഗാനങ്ങൾ കഴിഞ്ഞാണ് തലത് വേദിയിലേക്ക് വരുന്നത്. അദ്ദേഹം ഹാർമോണിയം പെട്ടിയിൽ കൈവച്ചപ്പോൾ സൂചി താഴെയിട്ടാൽ കേൾക്കാവുന്ന നിശ്ശബ്ദത. ആദ്യ ഗാനം " സുജാത" എന്ന സിനിമയിലെ "ജെൽ ത്തെ ഹേ ജിസ്‌കെ ലിയേ" യുടെ തുടക്കത്തിലെ ഹമ്മിങ് സ്വതസിദ്ധമായ നേരിയ വിറയലോടെ പാടിയത് ഉള്ളിൽ കുളിരു കോരിയിടുന്നൊരു അനുഭവമായിരുന്നു എന്ന് ബാബു ചേട്ടൻ പറഞ്ഞു. ആദ്യ നാല് വാരി പാടുമ്പോൾ മുൻപിൽ നേവൽ ബേസിലെ സീനിയർ ഓഫീസറുടെ ഭാര്യ ഒരു സ്വപ്നാടനക്കാരിയെപ്പോലെ സ്റ്റേജിനടുത്തേയ്ക്കു രണ്ടു കൈകളും നീട്ടി നടന്നു അവിടെത്തന്നെ മോഹാലസ്യപ്പെട്ടു വീണ ചിത്രം ഇന്നും കണ്ണിനുമുൻപിൽ മായാതെ നിൽക്കുന്നു. എട്ടു പ്രാവശ്യമാണ് തലത്തിനെക്കൊണ്ട് ആ ഗാനം ശ്രോതാക്കൾ ആവർത്തിച്ചു പാടിച്ചത്. ഒരൊറ്റ പാട്ടോടെ ആ സംഗീത പരിപാടി മുഴുവൻ തലത്തിന്റെ മന്ത്ര മുഗ്ദ്ധമായ ശബ്ദത്തിനും വശ്യസുന്ദരമായ വ്യക്തിത്വത്തിനും മുന്നിൽ മതിമയങ്ങുന്ന കാഴ്ചയായിരുന്നു അന്ന് മട്ടാഞ്ചേരിയിൽ കണ്ടത്, ബാബുച്ചേട്ടൻ ഓർക്കുന്നു.
അറുപത്തിയഞ്ചിൽ മെരിലാൻഡിന്റെ "കറുത്ത രാത്രി" യിൽ ബാബുരാജിന്റെ സംഗീതത്തിലാണ് പിൽക്കാലത്ത് വളരെ പോപ്പുലർ ആയ "മാനത്തേക്ക് പറക്കും ഞാൻ മാലാഖയെന്നു വിളിക്കൂല്ലേ" ഉൾപ്പെടുത്തിയിരിക്കുന്നത്.
അർജുനൻ പി ഭാസ്കരൻ ടീമിന്റെ "മോഹവും മുക്തിയും" എന്ന സിനിമയിൽ ശ്രീലതയുമായി ചേർന്ന് പാടിയ "കാളീ നിന്നെ കണ്ടപ്പോൾ", കെ ബാലകൃഷ്ണന്റെ "ലവ് ലെറ്റർ" ഇൽ കെ ജെ ജോയ്, സത്യൻ അന്തിക്കാട് ടീമിനു വേണ്ടി മോഹമല്ലികയുമായി ചേർന്ന് പാടിയ യുഗ്മ ഗാനം " തില്ലക്കം തില്ലടി തില്ലാലോ ", "ബല്ലാത്ത പഹയൻ" ഇൽ ശ്രീമൂലനഗരം വിജയൻ, ജോബിനുവേണ്ടി പാടിയ "പണ്ടൊരിക്കൽ പാത്തുമ്മ ബീവി", "അടിമച്ചങ്ങല" യിൽ യേശുദാസുമൊത്തു പാടിയ "അസ്സബീ റബ്ബീ സല്ലള്ളാഹ്" തുടങ്ങി തൊള്ളായിരത്തി എൺപത്തഞ്ചിൽ "വിസ" യ്ക്ക് വേണ്ടി ജിതിൻ ശ്യാം ബിച്ചു തിരുമല കൂട്ടുകെട്ടിലെ 'സംഗതി കുഴഞ്ഞല്ലോ തലയൊക്കെ കറങ്ങണ്" വരെ സീറോ ബാബുവിന്റെ പിന്നണി ഗാനസപര്യ അവിഘ്നം തുടർന്നു , ഏതാണ്ട് മുപ്പത്തിരണ്ട് വർഷം”.
പാട്ടുകൾ ഓരോന്നോരോന്നായി പാടി തുടങ്ങി. ഭായിയെ കണ്ടു പിടിക്കാൻ സംഘാടകർ ചിമ്മിനി വിളക്കും കത്തിച്ചു ചുറ്റും പാഞ്ഞു. അവസാനം കുറച്ചകലെയുള്ള ഒരു മറപ്പുരയിൽ
ചാരിയും ചരിഞ്ഞും ഭായി നിൽക്കുന്നു. കാലുകൾ നിലത്തുറയ്ക്കുന്നുമില്ല. കയ്യിൽ "കൊട്ടുവടിയുടെ" ഒരൊഴിഞ്ഞ കുപ്പിയും. അന്നങ്ങനെ ഭായിക്ക് പാടാൻ സാധിച്ചില്ല.
കായംകുളത്തെ ഒരു ക്ഷേത്ര കമ്മിറ്റിക്കാർ സീറോ ബാബുവിന്റെ പരിപാടി ബുക്ക് ചെയ്യുവാനായി മട്ടാഞ്ചേരിയിലെ വീട്ടിൽ വരുന്നു. കൃത്യ സമയത്തു തന്നെ " കുട്ടീ ചോറുണ്ടോ" എന്ന ചോദ്യവുമായി മെഹ്‌‌ബൂബ് ഭായിയും പടിക്കലെത്തി.സംഘാടകർ ബാബുവിനോട് ചോദിച്ചു, ഇതാരാണെന്ന്. പാട്ടുകാരൻ മെഹ്ബൂബാണെന്ന് ബാബു പറഞ്ഞു. " ഞങ്ങക്കും കിട്ടുമോ പരിപാടിക്ക്"? സംഘാടകർ മെഹബൂബിന് നേരെ തിരിഞ്ഞു. ബാബു പറഞ്ഞു.
“കിട്ടും, ഒരയ്യായിരം ഭായിക്ക് പ്രത്യേകം കൊടുക്കണം. .ഭായി അപ്പോഴും പറഞ്ഞു.
" കുട്ടീ, എനിക്ക് മീൻ കൂട്ടി ചോറ് വേണം". സംഘാടകർ വീട് വിട്ട ഉടൻ ഭായി ബാബുവിന് നേരെ തിരിഞ്ഞു." കുട്ടീ, എനിക്കാ അയ്യായിരം രൂപ ഇപ്പൊ വേണം".ബാബു സമാധാനിപ്പിക്കാൻ നോക്കി.
സീറോ ബാബു പഴയ ചിത്രം
സീറോ ബാബു പഴയ ചിത്രം
അപ്പൊത്തന്നെ ഇരുപത്തഞ്ചു രൂപ കൊടുത്തു ബാബു ശട്ടം കെട്ടി.പരിപാടി ഒരു ഞായറാഴ്ച ആണ്, അന്ന് കാലത്തെ വീട്ടിൽ വരണം, ഉച്ചയ്ക്കൂണ് കഴിഞ്ഞു ഒരുമിച്ചു പരിപാടിക്ക് നമുക്ക് പോകാം.
അങ്ങനെ പരിപാടി ദിവസം പുലർന്നു. പത്തു മണിയായിട്ടും ഭായിയെ കാണാനില്ല. ഒരു സ്ഥിരം താവളമായ അലിയുടെ ബാർബർ ഷോപ്പിൽ പോയി നോക്കി. ഉടുത്ത ഷർട്ടും മുണ്ടുമൊക്കെ കീറി അവിടെ ഭായി ചുരുണ്ടുകൂടി കിടക്കുന്നുണ്ട്. ഒരു മൽപ്പിടുത്തം നടന്ന സർവ ലക്ഷണവുമുണ്ട് ചുറ്റും. ഹാർബറിൽ ജോലിക്കു പോകുന്ന ഒരു പയ്യൻ ഭായിയുടെ ഈ കോലം കണ്ടിട്ട്, തൊട്ടടുത്തുള്ള വീട്ടിൽ ഓടിപ്പോയി ഒരു മുണ്ടും ഷർട്ടും കൊണ്ട് കൊടുത്തു. അങ്ങനെ വല്ല വിധേനെയും ഭായിയെ കൂട്ടി എറണാകുളത്തെത്തി. " കുട്ടീ, എനിക്ക് കലശലായ ആസ്ത്മ, ഒരു പത്തു രൂപ താ, മരുന്ന് കഴിക്കാനാ". തൊട്ടടുത്ത ഷാപ്പിൽ ഭായി കേറുന്നത് ബാബു കണ്ടു. മരുന്ന് കഴിച്ചു
പതിനൊന്നരയ്ക്കു ബാബുവിന്റെ വീട്ടിൽ എത്തിയ മെഹ്‌ബൂബ് ഭായി ആജ്ഞാപിച്ചു." കുട്ടീ എനിക്കിപ്പം ഉണ്ണണം, മീൻ വറുത്തത് വേണം . ഭാര്യ പറഞ്ഞു, ഇന്ന് വറുത്തതും പൊരിച്ചതും ഒന്നുമില്ല. " എന്നാ കുട്ടീ, ഒരിരുപത്തഞ്ചു രൂപ താ, ഷാപ്പിൽ നല്ല മീൻ വറുത്ത് കിട്ടും". ഉച്ചയ്ക്ക് പ്രോഗ്രാമിന് പോകാൻ വണ്ടി വന്നു. ഭായിയെ അന്വേഷിച്ചു തൊട്ടടുത്തുള്ള ഷാപ്പുകളിൽ എല്ലാം അന്വേഷണം തുടങ്ങി. ഒരിടത്തു എത്തിയപ്പോൾ ഉള്ളിൽ നിന്നും ഉറക്കെ പാട്ടു കേൾക്കാം, എല്ലാം സീറോ ബാബുവിന്റെ പാട്ടുകൾ. അവിടുന്ന് ഒരുവിധം ഭായിയെ രക്ഷപ്പെടുത്തി വാനിൽ കേറ്റിച്ചു വണ്ടി വിട്ടു. കുറച്ചു മുൻപിലേക്ക് പോയപ്പോൾ ഭായി കരയാൻ തുടങ്ങി. " എനിക്കെന്റെ ഭാര്യയെ കാണണം". വണ്ടി നേരെ തിരിച്ചു വിട്ടു. കല്യാണം കഴിഞ്ഞു രണ്ടു മാസമേ ആയിട്ടുള്ളു, ഭായിയുടെ. വീട്ടിൽ എത്തിയ പാടേ ഭാര്യയുടെ കാലിൽ ഭായി വീണു കെട്ടിപ്പിടിച്ചു കരയാൻ തുടങ്ങി. " ഈ കുട്ടി എന്നെ ഒരു പരിപാടിക്ക് വിളിച്ചു കൊണ്ട് പോണേണ്. ഇനിയെന്നെ കണ്ടില്ലെങ്കിൽ ഞാൻ ചെയ്ത തെറ്റെല്ലാം പൊറുത്തു ന്നെന്നോട് പറ "!! യാത്രയിൽ തോപ്പുംപടിയിലും പള്ളുരുത്തിയിലുമുള്ള സ്ഥിരം ഷാപ്പുകളിൽ കേറിയിറങ്ങിയിട്ടേ ഭായി കൂടെ വന്നുള്ളൂ. വൈകുന്നേരം കായംകുളം വേദിയിൽ എത്തി. ഭായി ആനയിടഞ്ഞു നിന്നപോൽ ഒരൊറ്റ നിൽപ്പ് ..." എന്റെ പൈസ താ, അല്ലാണ്ട് ഞാൻ പാടില്ല" അങ്ങനെ അതിരാവിലെ മൂന്നു മണി വരെ പരിപാടി തുടങ്ങിയില്ല. അവസാനം പൈസ വാങ്ങി, ആറു മണിവരെ പാടി തിരിച്ചു മടങ്ങി.
പിറ്റേ ദിവസം കാലത്തെ പതിനൊന്നു മണിയായപ്പോൾ ബാബുവിന്റെ വീട്ടു വാതിൽക്കൽ ഒരു മുട്ട്. "കുട്ടീ, മീൻ കൂട്ടി ചോറുണ്ടോ" ഭായിയാണ്!!
വളരെ സംഗീത സുരഭിലമായ ഒരു കാലത്തെ പാട്ടോർമകളാണ് സീറോ ബാബുവിന്റെ മനസ്സ് മുഴുവൻ. മട്ടാഞ്ചേരിയുടെയും, അവിടുത്തെ സംഗീത ചരിത്രത്തെയും, കൂടെയുള്ള സമകാലീന ഗായകരെയും എല്ലാം അടയാളപ്പെടുത്തുന്നു ഈ ഓർമ്മകൾ. ഒരേ ദിവസം രണ്ടു, മൂന്നു സംഗീത പരിപാടികൾ വരെ ചെയ്യുന്ന കാലത്തു ഏതാണ്ട് സമപ്രായക്കാരനും, അതിപ്രശസ്തനുമായ യേശുദാസിനെ ഇടയ്ക്കിടയ്ക്ക് കാണുമായിരുന്നു. അവരുടെ പാട്ടു വണ്ടികൾ പരസ്പരം കടന്നു പോകുമ്പോൾ നിർത്തി വിശേഷങ്ങൾ പങ്കു വയ്ക്കുന്ന മധുരോദാരമായ ഓർമ്മകൾ ബാബുവിനുണ്ട്. പാട്ടു പരിപാടികൾ കുറഞ്ഞു വന്നപ്പോൾ കൂടിക്കാഴ്ചകളും നിന്നു . ആയിരത്തിത്തൊള്ളായിരത്തി എൺപതുകളുടെ ആദ്യം. മൂത്ത മോളുടെ കല്യാണ സമയം. സ്വരൂപിച്ച കുറച്ചു സ്വത്തും കാശുമൊക്കെ കണക്കുകൂട്ടി മുൻപിലേക്ക് നീങ്ങുന്ന കാലമാണ്. മദ്രാസിൽ പോയി പഴയ പരിചയം പുതുക്കാൻ ബാബു തീരുമാനിച്ചു. അഭിരാമപുരത്തുള്ള യേശുദാസിന്റെ സ്വീകരണമുറിയിൽ യേശുദാസ് കാതലായ ആ ചോദ്യം ബാബുവിന് നേരെയെറിഞ്ഞു. " കല്യാണത്തിന് കയ്യിൽ വല്ലോമുണ്ടോ"? ബാബു ഒന്ന് പരുങ്ങി. യേശുദാസ് ചോദിച്ചു." എത്രയാകും നടത്തിപ്പിന്"? ബാബു പറഞ്ഞു " " ഏതാണ്ടൊരു ഇരുപത്തയ്യായിരം രൂപ". " ആ നാളെയിങ്ങോട്ടു പോരേ.എന്നെക്കൊണ്ടെന്തു ചെയ്യാൻ പറ്റുമെന്ന് നോക്കട്ടേ". പിറ്റേ ദിവസം ഒരു പൊതി യേശുദാസ് ബാബുവിന്റെ കയ്യിൽ ഏൽപ്പിച്ചു.
മെഹബൂബ്‌
മെഹബൂബ്‌
"ഇത് ഇരുപത്തയ്യായിരമുണ്ട്. ഞാനും കൂടി നാട്ടിൽ ഉള്ള തീയതി ആണെങ്കിൽ കല്യാണം കൂടാം ".
നിറഞ്ഞു കവിഞ്ഞ കണ്ണുകൾ തുടച്ചു ഗാനഗന്ധർവൻ ,ബാബുവിനെ യാത്രയാക്കി.
"ഫോൺ വയ്ക്കും മുൻപ് ഞാൻ ഒരു അവസാന ബോംബ് ചോദ്യം ബാബുച്ചേട്ടന് മുന്നിലേക്കിട്ടു..." ചേട്ടാ, ഈ സീറോ എന്ന വിളിപ്പേര് കരിയറിനെ പുറകിലേക്ക് വലിച്ചതായി തോന്നുന്നുണ്ടോ"?
ഉത്തരം മനോഹരമായിരുന്നു.
"ഇല്ല, ഈ പൂജ്യത്തിനുള്ളിൽ ഇരിക്കുമ്പോഴുള്ള സുരക്ഷിതത്വം പറഞ്ഞറിയിക്കാൻ പറ്റാത്തതാണ്. വേണുവിനും ഇല്ലേ ഒരു പൂജ്യം? ആദ്യത്തെ സിനിമയുടെ പേര് ഒന്ന് മുതൽ പൂജ്യം വരെ എന്നല്ലേ"?

s e a r c h

Custom Search

JustACounter

The Hindu - Breaking News

BBC News | News Front Page | World Edition

Blog Archive