Friday, December 22, 2023

*വൈലോപ്പിള്ളി സ്മരണ*

 


ആധുനീക മലയാളം കവികളിൽ ഏറ്റവുമധികം നിരൂപണങ്ങൾക്ക് വിധേയനായത് ഒരുവേള വൈലോപ്പിള്ളിയാവാം ?!


ഒരേ കവിതക്ക് ആവശ്യത്തിനധികം തല്ലുംതലോടും കിട്ടുക; അതും ഈ കവിക്ക് തന്നെയാവാം ?!


പലകുറികടന്നുവരുന്ന ബിംബങ്ങൾ, രൂപകങ്ങൾ *ഊഞ്ഞാലിൽ* നിറയെനിറഞ്ഞുനിൽക്കുന്നു.  മനസ്സിരുത്തികെട്ടാൽ ഇന്നും കണ്ണീർതുളുമ്പന്ന ശ്രോതാക്കളെ എവിടെയും കാണാം.  


--


*ഉയിരിൻ കൊലക്കുടക്കാക്കാവും കയറിനെ -

യുഴിഞ്ഞാലാക്കിത്തീർക്കാൻ  കഴിഞ്ഞതല്ലേ ജയം!*


---


ഒരു വെറ്റില നൂറുതേച്ചു  നീ  തന്നാലുമീ -

ത്തിരുവാതിരരാവു താംബൂലപ്രിയയല്ലോ 

മഞ്ഞിനാൽ ചൂളീടിലും മധുരം ചിരിക്കുന്നു 

മന്നിടം; നര ചൂഴും നമുക്കും ചിരിക്കുക !

മാമ്പൂവിൻ നിശ്വാസമേറ്റോർമകൾ മുരളുമ്പോൾ 

നാം പൂകുകല്ലീ വീണ്ടും ജീവിത മധുമാസം!

മുപ്പതുകൊല്ലം മുമ്പ് നീയുമീ മന്ദസ്മിത -

മുഗ്ധയാം പൊന്നാതിരമാതിരിയിരുന്നിപ്പോൾ 

ഇതുപോലൊരു രാവിൽത്തൂമഞ്ഞും വെളിച്ചവും 

മധുവുമിറ്റിറ്റുമീമുറ്റത്തെ  മാവിൻചോട്ടിൽ 

ആരുമേ കാണാതിരുന്നുഴിഞ്ഞാലാടീലേ  നാം 

നൂറുവെറ്റില  തിന്ന പുലരി വരുവോളം 

ഇന്നുമാ മുത്തുമാവിന്നോർമ്മയുണ്ടായീ പൂക്കാ -

നുണ്ണിത്തൻ  കളിമ്പമൊരുഞ്ഞാലുമതില്കെട്ടി 

ഉറക്കമായോ നേർത്തേയുണ്ണിയിന്നുറങ്ങട്ടെ,

ചിരിച്ചു തുള്ളും ബാല്യം ചിന്ത വിട്ടുറങ്ങട്ടെ 

പൂങ്കിളി കൗമാരത്തിന്നിത്തിരി കാലം വേണം 

മാങ്കനികളിൽനിന്നു  മാമ്പൂവിലെത്തിച്ചേരാൻ.


വീശുമീ നിലാവിന്റെ വശ്യശക്തിയാലാകാം 

ആശയൊന്നെനിക്കിപ്പോൾത്തോന്നുന്നു,മുന്നെപ്പോലെ 

വന്നിരുന്നാലും നീയീയുഴിഞ്ഞാൽപ്പടിയിൽ, ഞാൻ 

മന്ദമായ്ക്കാല്ലോലത്തെത്തെന്നൽപോലാട്ടാം നിന്നെ 

ചിരിക്കുന്നുവോ? കൊള്ളാം യൗവനത്തിന്റേതായ്, ക -

യ്യിരിപ്പുണ്ടിന്നും നിനക്കാമനോഹരസ്മിതം!


അങ്ങനെയിരുന്നാലും,ഈയൂഞ്ഞാൽ പടിയിന്മേൽ -

ത്തങ്ങിനാ ചെറുവള്ളിത്താലിപോലിരുന്നാലും!

കൃശമെൻ കൈകൾക്കു നിന്നുദരം മുന്നേപ്പോലെ,

കൃതസന്തതിയായി സ്ഥൂലയായ് നീയെങ്കിലും.

നമ്മുടെ മകളിപ്പോൾ നൽകുടുംബിനിയായി 

വൻപെഴും നഗരത്തിൽ വാഴ്കിലും  സ്വപ്നം കാണാം 

ആതിരപ്പെണ്ണിന്നാടാനമ്പിളി   വിളക്കേന്തൂ -

മായിരംകാല്മണ്ഡപമാകുമീ നാട്ടിൻപുറം!

ഏറിയ ദുഖത്തിലും ജീവിതോല്ലാസത്തിന്റെ 

വേരുറപ്പിവിടെപ്പോൽക്കാണുമോ  വേറെങ്ങാനും ?


പാഴ്മഞ്ഞാൽ ചൂളീടിലും പഞ്ഞത്താൽ വിറയ്ക്കിലും 

പാടുന്നു, കേൾപ്പീലേ നീ ?പാവങ്ങളയൽ സ്ത്രീകൾ ?

പച്ചയും ചുവപ്പുമാം കണ്ണുമായ്, പോരിൻ വേട്ട -

പക്ഷിപോലതാ പ്പാറിപ്പോകുമാ വിമാനവും 

ഒരു ദുസ്വപ്നം പോലെ പാഞ്ഞുമാഞ്ഞുപോ,മെന്നാൽ 

തിരുവാതിരത്താര്തത്തീക്കട്ടെയെന്നും  മിന്നും 

മാവുകൾ പൂക്കും മാനത്തമ്പിളി വികസിക്കും 

മാനുഷർ പരസ്പരം സ്നേഹിക്കും,വിഹരിക്കും 

ഉയിരിൻ കൊലക്കുടക്കാക്കാവും കയറിനെ -

യുഴിഞ്ഞാലാക്കിത്തീർക്കാൻ  കഴിഞ്ഞതല്ലേ ജയം!


ആലപിക്കുക നീയുമതിനാൽ മനം നൃത്ത-

ലോലമക്കുമഗഗാനം  കല്യാണീ കളവാണീ 

പണ്ടുനാളെപ്പോലെന്നെ പ്പുളകം കൊള്ളിച്ചു നിൻ 

കണ്ഠനാളത്തിൽ സ്വർണക്കമ്പികൾ തുളുമ്പവേ,

മെല്ലവേ നീളും പാട്ടിന്നീരടികൾ തഞ്ഞൂഞ്ഞാൽ-

വള്ളിയിലങ്ങോട്ടിങ്ങോട്ടെൻ കരളാടീടവേ,

വെൺനര കലർന്നവളല്ല നീയെൻ കണ്ണിന്നു 

കണ്വമാമുനിയുടെ കന്യ'യാമാരോമലാൾ ,

പൂനിലാവണി മുറ്റമല്ലിതു, ഹിമാചല -

സാനുവിൻ  മനോഹര മാലിനീനദീതീരം ;

വ്യോമമല്ലിതു സോമാതാരകാകീർണം, നിന്റെ -

യോമന വനജ്യോത്സ്ന പൂത്തുനിൽക്കുവതല്ലോ.

നിഴലല്ലിതു  നീളെപ്പുള്ളിയായ് മാഞ്ചോട്ടിൽ,നീ -

ന്നിളമാൻ ദീര്ഘാപാംഗൻ വിശ്രമിക്കുകയത്രേ!


പാടുക, സർവാത്മനാ ജീവിതത്തിനെ സ്‌നേഹി -

ച്ചീടുവാൻ പഠിച്ചൊരീ നമ്മുടെ ചിന്താന്ന്മാദം 

ശുഭ്രമാം തുകിൽത്തുമ്പിൽപ്പൊതിഞ്ഞുസൂക്ഷിക്കുമീ -

യപസരോവധു, തിരുവാതിര , തിരിക്കവേ 

നാളെ നാം നാനാതരം വേലയെക്കാട്ടും പകൽ -

വേളയിൽ ക്ഷീണിച്ചോർമ്മിച്ചന്തരാ ലജ്ജിക്കുമോ ?

എന്തിന് ? മർതത്യായുസ്സിൽ സാരമായതു ചില 

മുന്തിയ സന്ദർഭങ്ങൾ -അല്ല മാത്രകൾ-മാത്രം.

ആയതിൽ ചിലതിപ്പോലാടുമേയൂഞ്ഞാലെണ്ണി 

നീയൊരു പാട്ടുംകൂടിപ്പാടിനിർത്തുക, പോകാം.


---


https://youtu.be/qAtY2qWk3mc 


Saturday, December 16, 2023

ഭാഷയുടെ രക്ഷാകർതൃത്വങ്ങള്‍

 


*ഭാഷയുടെ രക്ഷാകർതൃത്വങ്ങള്‍*

ജോസഫ്‌ സ്കറിയ

- ഭാഷാപോഷിണി, 2023 ഡിസംബർ - താൾ 86-91 



ആരാണ്‌ എഴുത്തച്ഛനെ മലയാളഭാഷയുടെ പിതാവ്‌ എന്നു വിശേഷിഷിച്ചത്‌? അത്യധികം വൈകാരികമായ അറിവനുഭുതിയായി മലയാളികള്‍ അതാഘോഷിക്കുന്നു. എഴുത്തച്ഛന്റെ പിത്ൃത്വപദവിയെ സംശയിച്ചുപോയാല്‍ അതു സംഘര്‍ഷങ്ങള്‍ക്കുപോലും കാരണമായി മാറാം.



മലയാളത്തിലല്ലാതെ മറ്റെവിടെയെങ്കിലും ഭാഷയുടെ പിതൃത്വാവകാശങ്ങളെപറ്റിയോ രക്ഷാകര്‍ത്തൃത്വങ്ങളെപറ്റിയോ ഇത്രയധികം അവകാശവാദങ്ങള്‍ ഉന്നയിക്കകെപെടാറുണ്ടോ എന്നു സംശയമാണ്‌. ഭാഷയെക്കുറിച്ചുള്ള യാഥാസ്ഥിതികഭാവനയിലോ അരക്ഷിതബോധത്തിലോ നിന്നു രൂപപെടുന്നതാണ്‌ ഭാഷയിലെ രക്ഷാകര്‍ത്തൃത്വവിചാരങ്ങള്‍.




ലേഖനം പൂർണമായും ഇവിടെ വായിക്കാം - https://tinyurl.com/MalayalamRaksha



Thursday, December 14, 2023

വാക്കു കാണൽ—ഗദ്യത്തിലെ പഴമയും പുതുമയും

 


*വാക്കു കാണൽ—ഗദ്യത്തിലെ പഴമയും പുതുമയും*

ഡോ. സ്കറിയ സക്കറിയ


ഭാഷാസാഹിത്യപഠനത്തിൽ ആശയാവലികൾക്കും സങ്കൽപ്പനങ്ങൾക്കും സിദ്ധാന്തങ്ങൾക്കുമുള്ള പ്രാധാന്യം ഇരുപതാം നൂറ്റാണ്ടിന്റെ ഉത്തരാർദ്ധം മുതൽ വർദ്ധിച്ചുവരുകയാണു്.


 പുതുമയോടുള്ള പഴമയുടെ കെറുവ് പതിവു പോലെ ദുർബലമായിത്തീർന്നു. പിൽക്കാലത്തു ഭാഷാശാസ്ത്രത്തിൽ നിന്നു ഘടനാവാദം, വ്യവഹാരാപഗ്രഥനം, ചിഹ്നവിജ്ഞാനീയം തുടങ്ങിയവ സാഹിത്യമടക്കമുള്ള സാംസ്ക്കാരികമേഖലകളിലേക്കു വ്യാപിച്ചു. ഇതാണു് മാനവികവിജ്ഞാനങ്ങളിലെയും സാമൂഹികശാസ്ത്രങ്ങളിലെയും ഭാഷാഭിമുഖ്യം (linguistic turn). ഇതിനൊപ്പം വിവിധ വിജ്ഞാനങ്ങളിൽ സാംസ്ക്കാരികനിർണ്ണയനം (social determination) എന്ന ആശയം പ്രബലമായി. 


മലയാള വൈജ്ഞാനികപാരമ്പര്യത്തിൽ കളിമട്ടിലുള്ള (playful) വായനയുടെ സാന്നിദ്ധ്യം ശ്രദ്ധേയമാണു്. വെടിവട്ടശൈലി എന്നു നമുക്കതിനെ വിളിക്കാം. ചന്ദ്രോത്സവം, ഉണ്ണുനീലിസന്ദേശം, ചമ്പുക്കൾ, തുള്ളലുകൾ തുടങ്ങിയവയെല്ലാം കളിമട്ടിൽ എങ്ങനെ വായിക്കാം എന്നു് പ്രമുഖ പണ്ഡിതർതന്നെ കാട്ടിത്തന്നിട്ടുണ്ടു്.


വായന വെറും അർത്ഥഗ്രഹണ (discovery of meaning) മല്ലെന്നും വ്യാഖ്യാനത്തിനും (interpretation) നിർമ്മിതിക്കും (construction) വായനയിൽ ഇടമുണ്ടെന്നും മലയാളിക്കു സാഹിത്യചരിത്രങ്ങളിൽനിന്നു മനസ്സിലാക്കാം. എന്നാൽ ഗദ്യരചനകളിൽ പാഠലീല ഏറെ പരീക്ഷിച്ചു കണ്ടിട്ടില്ല. മാധവിക്കുട്ടി യുടെ എന്റെ കഥ, ഒ. വി. വിജയന്റെ ധർമ്മപുരാണം തുടങ്ങിയവ നിർമ്മാണപരമായ വായനയ്ക്കു് ഏറെ സാദ്ധ്യതകളുള്ളവയാണു്.


വാല്മീകി രാമായണത്തിലെ പ്രതിനായകനായ രാവണൻ ദാക്ഷിണാത്യപാരായണങ്ങളിൽ ഉജ്ജ്വലപ്രഭാവനാകുന്നതു് (കമ്പരാമായണം, ലങ്കാലക്ഷ്മി, കൂടിയാട്ടം തുടങ്ങിയവ ഓർമ്മിക്കുക) അട്ടിമറി (manipulations) യിലൂടെയാണു്. ഇതൊക്കെ വായനയുടെ ലോകത്തു സർവസാധാരണമാണെങ്കിലും സാമാന്യബുദ്ധി നൽകുന്ന പ്രതീതി പാഠത്തിൽനിന്നു അർത്ഥം ഖനനം ചെയ്തു് എടുക്കുന്നു എന്നതാണു്.


രൂപകങ്ങളെ (metaphor) ക്കുറിച്ചുള്ള തിരിച്ചറിവു് അറിവു വഴികളിലേക്കു കൂടുതൽ വെളിച്ചമടിക്കുന്നു. അനുദിന ജീവിതത്തിലെ രൂപകങ്ങൾ സജീവചർച്ചാവിഷയമാക്കുന്നു. മനുഷ്യവിഭവം (human resource) നിർദ്ദോഷ പദപ്രയോഗമല്ല. മനുഷ്യനെക്കുറിച്ചുള്ള മറ്റൊരു അറിവാണു്. അതിനു സ്വന്തമായ അറിവുശൃംഖലയുണ്ടു്. മറ്റു ഭൗതികവിഭവങ്ങളുമായി ഈ രൂപകത്തിലൂടെ മനുഷ്യൻ കണ്ണിചേർക്കപ്പെടുന്നു. മുതലാളിത്ത വ്യവസ്ഥയുടെ വിജയം വിഭവം ചുരുങ്ങിയ ചെലവിൽ സമ്പാദിച്ചു വലിയ ലാഭമുണ്ടാക്കുന്നതിലാണു്. മനുഷ്യവിഭവവും ഇങ്ങനെയാണു് ഉപയോഗിക്കേണ്ടതു് എന്ന അറിവു് പുതിയ ഉന്നങ്ങൾക്കും തന്ത്രങ്ങൾക്കും പ്രചോദനമാകുന്നു. മനുഷ്യനെ വിഭവമാക്കുന്ന ഭാഷാപ്രയോഗം ഇവിടെ ചെറുക്കപ്പെടേണ്ട സാമൂഹികബാധയായി മാറുന്നു.


 ദൃശ്യസംസ്ക്കാരത്തിന്റെ വളർച്ച മറ്റെല്ലാ സംവേദന രീതികളെയും സ്വാധീനിക്കുന്നു എന്നതു മാധ്യമയുഗത്തിന്റെ പ്രത്യേകതയാണു്. കണ്ടുകണ്ടങ്ങിരിക്കുംപോലെ തോന്നണം വായനക്കാരനും ശ്രോതാവിനും (Levin 1984). അത്തരത്തിൽ പുനർക്രമീകരിക്കപ്പെടുകയാണു് സാഹിത്യഭാഷയും പരസ്യഭാഷയും. ഇതിനു് ഏകോപന (convergence) സങ്കേതം ഉപകരിക്കും. രോഗി ഡോക്ടറോടു രോഗവിവരങ്ങൾ അറിയിക്കുന്നതും കവി കവിത ചൊല്ലുന്നതും പുരോഹിതൻ മതവിജ്ഞാനം നൽകുന്നതുമെല്ലാം മാധ്യമയുഗത്തിൽ ഏകോപനസങ്കേതങ്ങൾ പ്രയോജനപ്പെടുത്തിയാണു്. കമ്പ്യൂട്ടറും മൊബൈലും ഫേസ്ബുക്കും ട്വിറ്ററുമെല്ലാം ഇതിൽ പങ്കാളികളാകുന്നു. പഴയകാലത്തു ക്ഷേത്രങ്ങളിൽ പുരാണകഥാപ്രസംഗം നടത്തിയിരുന്നവരും കൂത്തു പറഞ്ഞിരുന്നവരും ഉപദേശിമാരും ഇരുപതാം നൂറ്റാണ്ടിലെ കഥാപ്രസംഗക്കാരും കവിയരങ്ങുകാരും പുതിയ റിയാലിറ്റി ഷോക്കാരുമെല്ലാം വചനത്തെ ഏകോപനത്തിലൂടെ മാംസമാക്കുന്നവരാണു്. വചനം മാംസമാകുമ്പോൾ ഇന്ദ്രിയതയുടെ നൂറായിരം ബന്ധങ്ങളിലേക്കു് അതു കണ്ണിചേർക്കപ്പെടുന്നു.


മലയാളിസമൂഹത്തിന്റെ ഉപഭോഗവ്യഗ്രതയിൽ ഇടപെട്ടുകൊണ്ടു് പരസ്യങ്ങൾ എങ്ങനെ കമ്പോളാധിപത്യം വളർത്തുന്നു എന്ന പഠനം സുപ്രധാനമാണു്. എന്നാൽ അതിനുമപ്പുറം സാംസ്ക്കാരികപൗരത്വം വികസിപ്പിക്കാനുള്ള ഉപാദാനമായി പരസ്യങ്ങൾ ഉപയോഗിക്കാം. മലയാളിയുടെ ഭാവനയും ലോകബോധവും ഭാഷാഭംഗിയും അഭിരുചികളും വീണ്ടുവിചാരത്തിലൂടെ മനസ്സിലാക്കാനുള്ള വൈജ്ഞാനിക ഇടമായി പരസ്യപഠനം വികസിക്കണം. മനസ്സിലാക്കൽ അതാണു് മാനവികവിജ്ഞാനങ്ങളുടെ കേന്ദ്രം. വിലയിരുത്തൽ മനസ്സിലാക്കലിന്റെ ബലത്തിലാകണം. വീണ്ടുവിചാര (reflexivity) മാണു് മാതൃകാപഠനത്തിന്റെ ലക്ഷണം. വീണ്ടുവിചാരത്തിലൂടെ സമൂഹപ്രക്രിയയുമായി കൂട്ടിയിണക്കപ്പെടുന്ന വ്യക്തി സാംസ്കാരിക പൗരത്വ (cultural citizenship) ത്തിലേക്കു വളരുന്നു.


സമകാലിക വിജ്ഞാനശൃംഖലയിൽ മലയാളത്തിനു കാര്യക്ഷമമായി ഇടപെടാൻ കഴിയുന്നില്ലെന്ന പരാതി വ്യാപകമാണു്. ഗദ്യഗതി പരിഗണിക്കുമ്പോൾ അത്രയ്ക്കു നിരാശയ്ക്കു കാരണമില്ല. സാഹിത്യമലയാളംപോലെ വർണ്ണപ്പകിട്ടു നേടുന്നില്ലെങ്കിലും ഒരു ജീവൽഭാഷ എന്ന നിലയിൽ മലയാളം കേരളീയ ജീവിതത്തിലാകെ സന്നിഹിതമാണു്. മാധ്യമങ്ങളാണു് ഈ വഴിക്കു മലയാളത്തെ മുന്നോട്ടുകൊണ്ടുപോകുന്നതു്. സാഹസികമായി ഭാഷയെ പുതുമണ്ഡലങ്ങളിലേക്കു നയിക്കുന്നവർ ശുദ്ധിവാദക്കാരുടെ വിമർശനത്തിനു് ഇരയാകുന്നു. പുതിയ വാക്കുകളാണു് ഏറെ വിമർശനം നേരിടുന്നതു്. ഇഷ്ടമായാലും ഇല്ലെങ്കിലും പുതുവാക്കുകൾ ഉപയോഗിച്ചേ തീരൂ. പ്രയോഗിക്കുക അല്ലെങ്കിൽ അവസരം നഷ്ടപ്പെടുത്തുക എന്നതാണു് ദ്രുത സാങ്കേതിക വിദ്യാസമൂഹത്തിന്റെ സമീപനം.


പതിവുവിട്ടു ചിന്തിക്കാനും ശീലംവിട്ടു കാണാനും കഴിഞ്ഞാലേ ചിന്തിച്ചും കണ്ടും അറിവാളരാകാൻ കഴിയൂ. ഇതിനുള്ള ചില വിജ്ഞാനമുഹൂർത്തങ്ങൾ ഒരുക്കാൻ മലയാളഗദ്യത്തിന്റെ പാഠ്യപദ്ധതിക്കും പഠനക്രമത്തിനും കഴിയണം.



http://tinyurl.com/VaakkuKanal

Sunday, December 10, 2023

'Broken': A Substantial Photo Exhibition About India And Indians

 

Asha Thadani



Coal miners including this child, work 17-18 hour shifts in the pits of Jharia. Over 4 lakh of them labour to produce the fuel that powers this nation.



The Mallah are boatmen, fishermen and also recoverers of abandoned corpses that are disposed of in the river that Hindus consider their most sacred, the Ganga.




The Joginis of Andhra Pradesh and Telangana are born into a life of ritualised sexual slavery. They are forced to live outside the village but exploited in the most direct fashion by a society which sees them with both lust and contempt.





Prevented by dominant castes from entering temples, the Ramnamis have brought god to their body: at once an act of religious devotion and social defiance.




Even butchers have a hierarchy in India and at the bottom are those who make it possible to retrieve the brains of goats by burning the skulls of fur and hair but are prevented from entering the slaughterhouses they help keep running.






Practitioners of one the most moving and intense art forms of India, Kerala’s Theyyam artistes bring divinity to their body and are accepted as having done so — so long as the performance lasts.





Rat eaters sound less acceptable than rat catchers, which is how, incorrectly, the term Musahar (eaters of rats) is usually rendered into English. But some of these exploited have found avenues to reinvent themselves.




Professional mourners are found in communities across India. Personal association with death, a bad omen for the rest, is imposed on these women who must grieve for others.




The Dusadh women adorn their bodies with virtual trinkets and ornaments that they are denied in real life by caste. Like the Ramnamis, they wear their defiance of the norms imposed on them.






















SRV UPSൽ അധ്യാപിക ആയിരുന്ന Gracy Teacher, നിര്യാതയായി.



☝SRV UPSൽ അധ്യാപിക ആയിരുന്ന Gracy Teacher, നിര്യാതയായി. 

പ്രണാമം 🙏🏿

സേതുമാധവൻ സർ കഴിഞ്ഞാൽ ഏറെ സ്വാധീനിച്ച ടീചെർമാരിൽ ഗ്രേസി ടീച്ചർ പ്രധാനി തന്നെ !

വ്യകതിപരമായി ഒരുപാടു കാര്യങ്ങൾ പറഞ്ഞും മനസ്സിലാക്കിയും തന്നു, സ്കൂളിലെ അമ്മയാണ് എന്നതോന്നൽ ഇപ്പോഴും ഉള്ളിൽ ഉണർത്തി.  ഒരുപാട് കാര്യങ്ങൾ പറയണമെന്നുണ്ട്, പക്ഷെ വലിയതോതിൽ വ്യകതിപരമാവുമെന്നതിനാൽ മുതിരുന്നില്ല.

മറയുന്നവരോട് ചെയ്യാവുന്ന ഏറ്റവും വലിയകാര്യം അവരുടെ നല്ല രീതികളും സഹാനുഭൂതിയും തുടരുക, അത് പകരുക എന്നതാണ്.

ഒരുപാട് നന്ദി ഗ്രേസി ടീച്ചർ, നമസ്കാരം  🙏🏿


Wednesday, December 06, 2023

കഥകളി വ്യാഖ്യാനത്തിനുപയോഗിക്കുന്ന ഭാഷ !

 

കഥകളി വ്യാഖ്യാനത്തിനുപയോഗിക്കുന്ന ഭാഷ !


*കല്യാണസൗഗന്ധികം കഥകളി - പാഠവും രംഗപാഠവും ഒരു വിമർശാത്മക പഠനം*


ഡോ. പി. വേണുഗോപാലൻ, കേളീരവം, IKKF 2022 



ഗന്ധമാദനപർവതത്തിനു സമീപം ഓരോരോ പുണ്യാശ്രമംതോറും സഞ്ചരിക്കുന്ന കാലത്താണ്, ഭീമൻ പാഞ്ചാലിയുടെ ആവശ്യപ്രകാരം സൗഗന്ധികപുഷ്പം തേടിപ്പോയ “സൗഗന്ധികാഹരണ” കഥ സംഭവിക്കുന്നത്. ഇതേ കാലത്ത് മധ്യമപാണ്ഡവനായ അർജുനൻ അതിനടുത്തുതന്നെയുള്ള കൈലാസസാനുക്കളിൽ ചെന്ന് ശ്രീപരമേശ്വരനെ തപസ്സു ചെയ്ത് പാശുപതാസ്ത്രം നേടി, പിതാവായ ദേവേന്ദ്രനാലും സത്കൃതനായി സ്വർഗവാസികൾക്കും സുഖവിതരണം ചെയ്യുന്നു. വരാനിരിക്കുന്ന കുരുക്ഷേത്രയുദ്ധത്തിലേക്ക് പാണ്ഡവന്മാർക്ക് വേണ്ടുന്ന ശക്തിസമ്പാദനമാണ് ഭീമാർജുനന്മാർ രണ്ടുപേരുടെയും പൂർവോത്തരദിക്കിലേക്കുള്ള ഈ യാത്രകളുടെ ഫലം. അർജുനൻ കഠിനമായ തപസ്സുകൊണ്ട്, ആരെ തപം ചെയ്തുവോ ആ ഭഗവാനോടു തന്നെ ഘോരമായ യുദ്ധം ചെയ്ത് പരാജിതനായിട്ടുമാണ് ഇഷ്ടവരം നേടുന്നത്. എന്നുവച്ചാൽ ലോകൈകധനുർധരൻ എന്ന അർജുനന്റെ പാരിച്ച ദുർമ്മദമടക്കിയിട്ടാണ്, അതിനായി കാട്ടാളവേഷം ധരിച്ചുവന്ന് യുദ്ധം ചെയ്ത ചന്ദ്രശേഖരൻ അഹങ്കാരമെല്ലാം നശിച്ച വിജയനു വരമരുളുന്നത്. ഭീമനാകട്ടെ അർജുനനെപ്പോലെ തപസ്സിനൊന്നും പുറപ്പെട്ടതല്ല; ഏതെങ്കിലും ശക്തിസമ്പാദനത്തിനുള്ള ആലോചനപോലും ആ യാത്രയിലില്ല. അല്ലെങ്കിൽത്തന്നെ ഭീമപരാക്രമനായ ഈ വായുപുത്രന് ഇനി എന്തുശക്തി സമ്പാദിക്കാൻ! 'ശത്രുക്കളെ വിരവിൽ ഒക്കെ ജയിപ്പതിന്' താനൊരാൾ പോരും എന്ന ആത്മവിശ്വാസം അയാൾക്കുണ്ട്. അതിലൊരു ആശങ്കയും അയാളുടെ ചിന്തയിലേ ഇല്ല. പൂ പറിച്ചുകൊണ്ടു വന്നു കൊടുത്ത് വനവാസ ദുഃഖം അനുഭവിക്കുന്ന പ്രിയതമയെ ഒന്നു സന്തോഷിപ്പിക്കണം, അത്രതന്നെ.


കൗരവരെ വകവരുത്തുവാൻ താൻ ഒരുത്തൻപോരും എന്ന് സ്വബലവീര്യങ്ങളിൽ അഹന്തകൊണ്ടിരിക്കുന്ന പരുഷമൂർത്തിയായ ഭീമസേനനോടാണ്, മുടിയിൽ ചൂടാനല്ല. പ്രതികാരവാഞ്ചരയാൽ അഴിച്ചിട്ടിരിക്കുന്ന മുടിക്ക് അല്ലെങ്കിൽത്തന്നെ പൂവെന്തിന്? - കാമ്യകാശ്രമത്തിലെ പൂജയ്ക്കായി ഈ വിശിഷ്ടപുഷ്പം കുറച്ചധികം പറിച്ചുകൊണ്ടു വന്നുതരാൻ പാഞ്ചാലി ആവശ്യപ്പെട്ടത്. കാറ്റിൽ പറന്നു വീണ് കൈയിൽ കിട്ടിയ ആ ഒരു പൂവുണ്ടല്ലോ, അത് മൂത്ത കെട്ടിയോന് സമ്മാനിക്കാനാണ് പാഞ്ചാലിയുടെ തീരുമാനം, അത് കൊണ്ട്  "വേഗം പോയി ഈ പൂവ് കുറേ പറിച്ചുകൊണ്ടുവന്നാലും" എന്ന അഭിമതം കേട്ടപാതി ... ഭീമന് ഒട്ടുംചേരാത്ത   ഒരു പ്രവൃത്തിക്കാണ് നിയോഗിച്ചതെങ്കിലും....നേട്ടം ചെറുതല്ല. 




ഭൂവനകണ്ടകനായ ദശകണ്ഠനുപോലും പേടിസ്വപ്നമാകുമാറ് ലങ്കചുട്ടെരിച്ച കരുത്തനായ മറ്റൊരു മരുത്സുതൻ്റെ സഹായം കുരുക്ഷേത്രയുദ്ധത്തിൽ പാണ്ഡവന്മാർക്ക് സ്വാധീനമായത്, ഭാര്യക്ക് പൂവുതേടിയുള്ള ഭീമന്റെ ഈ യാത്രയിലാണെന്നോർക്കുമ്പോൾ, കേവലം ആകസ്മികമായി ഭവിച്ച ഈ ശക്തിസമ്പാദനത്തിന് അർജുനൻ വളരെ പണിപ്പെട്ട് നേടിയ പാശുപതാസ്ത്രത്തെക്കാൾ മാധുര്യമുണ്ട്.


ഏതാണ്ട് ഒരേകാലത്ത് സംഭവിച്ച ഇരുവരുടെയും വരലബ്ധിയിലേക്കു നയിച്ച സംഭവങ്ങൾക്കുള്ള സമാനതകൾ രസകരമായി തോന്നുന്നു. ഇരുവരും അവരുടെ വരദാതാക്കളോടേറ്റുമുട്ടിയാണ് വരം നേടുന്നത്. കൈരാതമൂർത്തിയായി വന്ന കൈലാസനാഥനെ തിരിച്ചറിയാതെയാണ് അർജുനൻ കാട്ടാളന്റെ ധാർഷ്ട്യം സഹിക്കാതെ ഏറ്റുമുട്ടിയത്. സവ്യസാചിയായ ഗാണ്ഡീവധന്വാവ് നിരായുധനാക്കപ്പെട്ട് ദ്വന്ദ്വയുദ്ധത്തിൽ പിഷ്ടപേഷിതനായി. വഴിമുടക്കിക്കിടന്ന വാനരൻ തന്റെ ജ്യേഷ്ഠനായ ഹനൂമാനാണെന്ന്തിരിച്ചറിയാതെ ഭീമനും ചെന്നേറ്റുമുട്ടി നാണംകെട്ട് പരാജയപ്പെടുന്നു. യാതൊരു ധാർഷ്ട്യവും കൂടാതെ ഒന്നനങ്ങാൻ വയ്യാതെ വഴിമുടക്കിക്കിടന്ന വൃദ്ധവാനരനെ കണ്ടിട്ട് കോപം പെരുത്ത് വഴിമാറിത്തരാത്ത ഇവനെ എടുത്തു തുക്കിയെറിഞ്ഞ് മുന്നോട്ടു പോകുമെന്നു പറഞ്ഞ് വാലിൽ പിടികൂടിയിട്ട് (മഹാഭാരതത്തിൽ ഗദ ഉപയോഗിക്കുന്നില്ല) ഒരു രോമം പോലും ഇളക്കാൻ തനിക്ക് ശക്തിയില്ലെന്നു തിരിച്ചറിഞ്ഞ് ഭീമനും അർജുനനെപ്പോലെ സകലഗർവവും നശിച്ച് നിലംപതിച്ചു. ഇന്ദ്രപുത്രന്റെയും വായൂപുത്രന്റെയും കോപസാഹസങ്ങളെ ശ്രീപരമേശ്വരനാകട്ടെ, ശ്രീഹനൂമാനാകട്ടെ, ഉള്ളിലടക്കിയ ചിരിയോടെ, പുറമേ പ്രകടിപ്പിക്കാത്ത നിറഞ്ഞ സ്നേഹവാൽസല്യങ്ങളോടെയാണ് നേരിടുന്നത്. ശിവൻ്റെ സമ്മതത്തോടെ കാട്ടാളനാരിയായി കൂടെപ്പോന്ന ശ്രീപാർവതി, സംഹാരമൂർത്തി കോപം കൊണ്ട് വല്ല സാഹസവും പ്രവർത്തിച്ചു പോകുമോ എന്നു ഭയന്ന് അതിൽനിന്ന് നിവർത്തിപ്പാൻ ബദ്ധപ്പെടുന്നതുകണ്ടിട്ടും തിരിച്ചറിവില്ലാതെ, പുലഭ്യം പറയുന്ന പാർഥൻ്റെ അഹന്തയോളം വരില്ല വൃദ്ധവാനരത്തോടേറ്റുമുട്ടിയ വൃകോദരന്റെ ബലഗർവം. എതിരാളി നിസ്സാരനായ ഒരു കുരങ്ങൻ എന്ന വിചാരത്തോടെ ഗർവിഷ്ഠനായി ധിക്കാരവാക്കുകൾ പറയുന്നുണ്ടെങ്കിലും താനെടുത്ത് മാറ്റിവയ്ക്കാൻ തുടങ്ങിയ വാനരപുച്ഛത്തിലെ ഒരു രോമം പോലും ഇളക്കാൻ തനിക്ക് കഴിവില്ലെന്നു മനസ്സിലായപ്പോൾ എത്ര പെട്ടെന്നാണയാൾ പ്രത്യുൽപന്നമതിയാകുന്നത്!



അനിലസുതന്മാരായ ഈ ജ്യേഷ്ഠാനുജന്മാരുടെ ആകസ്മികമായ കൂടിക്കാഴ്ചയ്ക്ക് സന്ദർഭമൊരുക്കിയത് പാഞ്ചാലി ആണെന്നു പറയാമെങ്കിലും, അതിനു പിന്നിൽ പ്രവർത്തിച്ച ശക്തി അച്ഛനായ വായുഭഗവാൻ തന്നെ. വിശിഷ്ടമായ സൗഗന്ധികപുഷ്പം ഒരെണ്ണം പാഞ്ചാലിയുടെ മുമ്പിൽ കൊണ്ടുവന്നിട്ട് ഈ പൂക്കൾ ധാരാളം വേണമെന്ന മോഹമുയർത്തിയ ഗന്ധവാഹൻ, ആ കാറ്റിന്റെ മണം പിടിച്ച് പൂതേടിപ്പോയ സ്വസന്താനത്തെ, തന്റെ ആദ്യ പുത്രനായ ഹനൂമാൻ തപസ്സു ചെയ്യുന്ന കദളീവനത്തിലെത്തിക്കുന്നതിലെ പുത്രവാൽസല്യം സുഖദമായ ഒരനുഭവമാണ്. ഭീമന്റെ ബലവീര്യങ്ങളെത്ര നിസ്സാരമാണെന്നു ബോധ്യപ്പെടുത്താനും, യഥാർത്ഥ ബലമെന്തെന്ന തത്ത്വം അവനെ അറിയിക്കുവാനും, വരാനിരിക്കുന്ന കുരുക്ഷേത്രയുദ്ധത്തിൽ ഹനൂമാൻ്റെ അദൃശ്യസാന്നിധ്യസഹായം ഉറപ്പാക്കാനും.....

s e a r c h

Custom Search

JustACounter

The Hindu - Breaking News

BBC News | News Front Page | World Edition

Blog Archive