Saturday, March 12, 2022

KPAC ലളിത

 

https://www.asianetnews.com/entertainment-news/kpac-lalitha-passes-away-r7pv1x


തട്ടിക്കൂട്ട് ഫാനുകളുടെയും കണ്ണഞ്ചിപ്പിക്കുന്ന മാധ്യമ മിന്നൽവിളക്കുകളൊന്നുംതന്നെ സഹനടിമാർക്ക് കിട്ടില്ല.  സഹനടിയെന്നത് പോലും താഴ്ത്തികെട്ടൽ തന്നെ; പക്ഷെ ലളിതസുന്ദരമായ താമരയുണ്ടോ ചെറിൽച്ചവിട്ടിത്താഴ്ത്തിയാൽ അവിടെകിടക്കുന്നു ? 


ദാരിദ്ര്യത്തിന്റെ പകർന്നൂണ്, കുടുംബബാധ്യതകൾ, സമൂഹം മോശമായകണ്ടിരുന്ന നടന-നാടക വേദികളിലൂടെ അന്നസമ്പാദനം, നിലപാടുകൾക്ക് നിരന്തരം കല്ലേറ് .... പക്ഷെ മരിച്ചുകഴിഞ്ഞാൽ പിന്നെ പൂച്ചെണ്ടുകളുടെ പ്രവാഹമായി ...വെറുതെ ചുട്ടടയിൽ എരിഞ്ഞു തീർന്നോളുമല്ലോ ? ഇനിയൊരു ശല്യവുമാർക്കും ഉണ്ടാവില്ലല്ലോ ? ശാന്തി ശാന്തി ശാന്തി.


പക്ഷെ വീണ്ടും താമരയുടെ രൂപകം എഴുന്നേറ്റുവരുന്നു.  ചത്തുപോയതെല്ലാം പോയതാണ് എന്നുകരുതിയാൽ തെറ്റും.  അവസാനിപ്പിച്ചതാണെന്നു കരുതിയവയാണ് പലതും തിരിച്ചുവന്ന് ആകെമാറ്റിമറിച്ചത്‌ !


കോപ്രായങ്ങളുടെയും, ഒരുതരത്തിലും മനുഷ്യസഹജമല്ലാത്ത അസംബന്ധസംഭാഷണങ്ങിലൂടെയും ഊതിവീർപ്പിച്ച നായകാനായിക ബിംബങ്ങളുടെ നടുവിൽ മഹാമേരുപോലെയൊരു സാധാരണസ്ത്രീ.  അവരുണ്ടായിരുന്നില്ലെങ്കിൽ ഈവേഷംകെട്ടുകാർ പലരും, ഈ മഹാ-സൂപർ-അതുക്കുമേലേയുള്ള സ്‌റ്റാർശിരോമണികൾ, രംഗശൂന്യതയെ നേരിട്ട് വീണുപോയേനെ.  എന്താണ് അഭിനയമല്ലാത്തത് എന്നാണ് അവർ എപ്പോഴും പകർന്നാടിയത്. 


നമ്മുടെയിടയിലെ നടക്കളരിക്കാർക് ഇതിലും നല്ലയൊരു മാതൃക കിട്ടുക എളുപ്പമല്ല.



No comments:

s e a r c h

Custom Search

JustACounter

The Hindu - Breaking News

BBC News | News Front Page | World Edition

Blog Archive