Friday, April 10, 2020

ദൂതനായി പ്രവർത്തിച്ചത് Gabriel Garcia Marquez ആണെന്നാണ് !


ഉണ്ട്, ഉണ്ടില്ല എന്ന monosyllable ഉത്തരം മതിയാവില്ല.

വായ് അനക്കുന്നത് വായനയല്ല; അതുകൊണ്ടാണ് ഒരുപാടു വായ അനക്കി പഠിച്ചിട്ടും ഒരുപാടുപേർ തോറ്റുപോകുന്നത്.  എഴുത്തുനോക്കി ക്രമത്തിന് ചൊല്ലുക എന്ന കേവലമായ അർഥം എന്നെ വായനക്ക് നഷ്ടപ്പെട്ട്പോയി.

ലാറ്റിൻ അമേരിക്കയെ സ്വന്തം ലാഭത്തിനും ഇഷ്ടത്തിനും ദുര്യുപയോഗിച്ച ചരിത്രവും  വർത്തമാനവും അമേരിക്കൻ ഐക്യനാടുകൾക്കു സ്വന്തം.  അവിടുത്തെ എല്ലാ രാജ്യങ്ങളിലും തിരിമറി, കൊലപാതകങ്ങൾ, മയക്കുമരുന്ന് കച്ചവടവും കൃഷിയും, ഭരണമാറ്റം [regime change ], return to democracy [usaയോട് ചേർന്ന് നിൽക്കുക] എന്നിങ്ങനെ നിരവധി കലാപപരിപാടികൾ നടത്തി സ്വന്തം ചാർച്ചക്കാരെ ഭരണത്തിൽ വെച്ചതും നിലനിർത്തിയതും ഔൻ തന്നെ. ഈ കളിയുടെ ഭാഗമായി ഏറ്റവും അധികം cold blooded കൊലപാതകങ്ങൾ അരങ്ങേറി.  ഇത് ആരോപണമോ, ഫിക്ഷണ എഴുത്തോ അല്ല; മറിച്ചു അന്താരാഷ്ട്ര നീതിന്യായ കോടതി, യുദ്ധ കുറ്റങ്ങൾക്കുള്ള ന്യായസഭ,  ഒരുപാട് പണ്ഡിതർ എന്നിവർ കൃത്യമായി, തെളിവ് സഹിതം രേഖപ്പെടുത്തിയിട്ടുണ്ട് [documented ].  അതിൽ പലരും അമേരിക്കക്കാർ തന്നെ ആയിരിന്നു എന്നത് സാധുത ഉയർത്തുന്നു.  അതിൽ ഒരാൾ MITയിലെ പ്രൊഫ്. നാം ചോംസ്കി ആണ്‌.  [ഇഷ്ടംകൊണ്ടു അങ്ങിനെ എഴുതിയതാണ്; ശരിയായ പേര് നോം ചോംസ്കി - https://en.wikipedia.org/wiki/Noam_Chomsky ].  അദ്ദേഹം ഒരു രാഷ്ട്രീയക്കാരനെയല്ല ! മറിച്, ആധുനീക ഭാഷാശാസ്ത്രത്തിൻറെ പിതാവായിട്ടാണ് അക്കാദമിക വൃത്തങ്ങളിൽ അറിയപ്പെടുന്നത്. 

കൊലപാതകം ഹീനമാണ്, അരുത്, അപലപിക്കണം.  പക്ഷെ, ചരിത്രത്തിലെ തമാശ, ഏറ്റവും അധികം കൊലനടത്തുന്നവനാണ് ഏറ്റവും അധികം അതിനെതിരെ ഗിരിപ്രഭാഷണം നടത്തുക എന്നാണ്.  ഹിറ്റ്ലറെയാണ് പൊതുവെ നാം ആ ഗണത്തിൽപെടുത്തി അവമതിക്കുന്നത്; അങ്ങിനെ വേണം താനും.  ഇത് ഏറ്റവും കൂടുതൽ പ്രചരിപ്പിക്കുന്നത് UK, USA, ഇസ്രായേൽ എന്നീരാജ്യങ്ങളാണ് എന്നുകാണാം.  എന്നാൽ അവരുടെ ചെയ്തികൾ ഹിറ്റ്ലറെ കൊതിപ്പിക്കും ! ലോകംമുഴുവൻ ഭരിച്ചു നടന്ന കാലത്തു, എല്ലാ കോളനി രാജ്യങ്ങളിലുമായി കൊന്നതും കൊലയ്ക്ക് കൊടുത്തതും ദശലക്ഷങ്ങളാണ്.  ഇന്ത്യയിൽ മാത്രം, അതും ബംഗാളിൽ മാത്രം ഒരുദശലക്ഷത്തോളം !  അമേരിക്കയുടെ കൊലപാതക കഥകൾ പറയാൻ താളുകൾതന്നെ വേണ്ടിവരും.  ഇറാഖും, അഫ്ഗാനിസ്ഥാനും, ഒക്കെ ഈയിടെ മാത്രം.  സ്വന്തം രാജ്യത്തിലെ എല്ലാ തദ്ദേശീയരെയും [red indians ], പിന്നെ mafiosi , അങ്ങിനെ, അങ്ങിനെ.  ഇസ്രായേൽ ? പറഞ്ഞറിയണോ ? നാം ദിനവും കാണുകയും കേൾകുന്നവയും തന്നെ. 

ക്യൂബയും, കാസ്ട്രോവും ? അങ്ങിനെ ഒരുപാടു ആരോപണങ്ങൾ ഉണ്ട്; പക്ഷെ ഒന്ന് പോലും ലോകമോ മാനവരാശിയോ, പൊതുവെ അംഗീകരിച്ച, നേരത്തെ പറഞ്ഞ അന്താരാഷ്ട്ര വേദികളിൽ ഒന്നും തന്നെയില്ല !  എന്തിനു ഒരുപാടു ചരിത്രം അന്വേഷിക്കണം?  ഈ കൊറോണ കാലത്തു ഫലം തീർപ്പുകല്പിക്കാത്ത മരുന്നിനും, മുഖാവരണത്തിനും രാജ്യങ്ങളുടെ മേൽ അമേരിക്ക കുതിരകയറുമ്പോൾ, ക്യൂബ എന്തല്ലാം ചെയ്തുകൊണ്ട് മാനവരാശിക്കുതന്നെ എന്നും ഉയർത്തിപിടിക്കാവുന്ന ഉജ്ജ്വലമായ മാതൃക തീർക്കുന്നു ?  കഴിഞ്ഞകുറെ പതിറ്റാണ്ടുകളായി ക്യൂബയോട് അമേരിക്ക മാത്രമേ ഉപരോധം കൊണ്ടുനടന്നുള്ളു; EU , ICC, IMF എന്നിവപോലും പിന്തുണച്ചില്ല എന്നതാണ് വാസ്തവം.

Marquezനെ കുറിച്ച് കേട്ടിട്ടില്ല, ഈ പറഞ്ഞ പുസ്തകത്തിലില്ല.  പക്ഷെ പാണന്മാർ അതും പാടിയിട്ടുണ്ടാവാം.  അദ്ദേഹത്തെ വായിച്ചവരാരും അത് ശരിവെക്കും എന്ന് തോന്നുന്നുമില്ല.  മനുഷ്യനെ നെഞ്ചോട് ചേർത്ത് വൈകുന്നവന്, എങ്ങിനെയാണ് നെഞ്ചിൽ കഠാര കുത്താൻ കഴിയുക ?  ചിലകാര്യങ്ങൾ സംശയമായിപോലും ചോദിക്കരുത്, എഴുതരുത്; കാരണം അമ്മയെത്തല്ലിയാൽ രണ്ടുപക്ഷം പാടില്ല. 

കുരിശിലേറിയവൻറെ ഉദ്ദേശം, കുരിശിലേറ്റിയവരുടെ നീതിയെക്കാൾ ഉയർന്നതാണ്; ആവണം.  രജതനക്ഷത്രങ്ങളെ കാലം ഊതി ഊതി തിളക്കുമ്പോൾ വെറും മേഘങ്ങൾ എങ്ങിനെ പൊലിമ കെടുത്താനാണ് ? ഒരുപക്ഷെ കൃഷ്ണമേഘങ്ങൾ ; ഒരുവേള അല്പമാത്രെയെങ്കിലും; മൂടിപിടിച്ചേക്കാം ; പക്ഷെ അവയും പെയ്തുതീർന്നു പോകും, ഇല്ലെങ്കിൽ പോക്കണംകെടും.

No comments:

s e a r c h

Custom Search

JustACounter

The Hindu - Breaking News

BBC News | News Front Page | World Edition

Blog Archive