Sunday, February 24, 2019

മത്സ്യസൂപ്പിലെ നക്ഷത്രപ്പഴംആഗോളതലത്തില്‍ ഏറ്റവും സ്വാദിഷ്ഠം എന്ന് കണക്കാക്കുന്ന 50 ഭക്ഷ്യ വിഭവങ്ങളിലൊന്നാണ്  ഇറ്റലിക്കാരുടെ പ്രധാനവിഭവമായ 'അസംലക്സ്' എന്ന മത്സ്യ സൂപ്പ്.  ഉണക്കിയ ഒരിനം പുളിയാണ് ഇതിന്റെ സ്വാദ് ഇരട്ടിയാക്കുന്നത്.  നമ്മുടെ നാട്ടില്‍ ധാരാളമായി കണ്ടുവരുന്ന ഒരിനത്തില്‍പ്പെട്ട പുളിയാണിത്. പുളി ഉണക്കി ഉപ്പിട്ടെടുത്താല്‍ ഇതിന്റെ തോട് വിവിധതരം പാചകങ്ങളില്‍ ഉപയോഗപ്പെടുത്താം. 
നക്ഷത്രപ്പഴം(star fruit), വൈരപ്പുളി എന്നൊക്കെ അറിയപ്പെടുന്ന ചതുരപ്പുളി പണ്ടുതുടങ്ങിത്തന്നെ നമ്മുടെ നാട്ടില്‍ കണ്ടുവരുന്ന ഒരിനം പുളിയാണ്. ഇംഗ്ളീഷില്‍ കാരംബോള എന്നാണ് നാമം. അവരോയ കാരംബോള (Averrhoa Carambola) എന്നതാണ് ഇതിന്റെ ശാസ്ത്രനാമം. ശ്രീലങ്കയും ഇന്‍ഡൊനേഷ്യയുമാണ് ഇതിന്റെ മാതൃരാജ്യങ്ങള്‍. തായ്ലന്‍ഡ്, മ്യാന്‍മാര്‍ തുടങ്ങിയ രാജ്യങ്ങളില്‍ ചതുരപ്പുളി പരമ്പരാഗത ഔഷധമായി ഉപയോഗിക്കുന്നു. മൂന്ന് മുതല്‍ അഞ്ച് മീറ്റര്‍ വരെ ഉയരത്തില്‍ വളരും.
star
തൈകള്‍ നടാം
വിത്ത് മുളപ്പിച്ച് തൈകളാക്കി പുതിയ ചെടികള്‍ വളര്‍ത്താം. കുറച്ചു കൂടെ നല്ല രീതിയില്‍ തൈകള്‍ കിട്ടാന്‍ ഗ്രാഫ്റ്റിങ് നടത്തി തൈകളുണ്ടാക്കാം. തൈകള്‍ അഞ്ചു മീറ്റര്‍ ഇടയകലം നല്‍കിയാണ് നടേണ്ടത്. ഒരു മീറ്റര്‍ വീതം നീളവും വീതിയും ആഴവും നല്‍കി കുഴിയെടുത്ത് അതില്‍ മേല്‍മണ്ണും കമ്പോസ്റ്റും നിറച്ച് തൈകള്‍ നടാം.
ചെടി വേരോടി പുതിയ നാമ്പുകള്‍ വന്നു കഴിഞ്ഞാല്‍ തുടര്‍വളപ്രയോഗത്തിന്റെ ആവശ്യമില്ലെങ്കിലും വളര്‍ന്ന ഒരു മരത്തിന്  വര്‍ഷത്തിലൊരിക്കല്‍ 50 കിലോഗ്രാം ജൈവവളം ചേര്‍ക്കുന്നത് കരുത്തോടെ വളരാന്‍ സഹായിക്കും.
കായ് പിടിക്കാന്‍ മുന്ന് നാല് വര്‍ഷമെടുക്കും. വേനല്‍ക്കാലത്തിന് ശേഷമാണ്  മരം പൂക്കുന്നത്. ചിലയിടങ്ങളില്‍ വര്‍ഷത്തില്‍ രണ്ടു പ്രാവശ്യം പുഷ്പിക്കുന്ന സ്വഭാവവും കാണുന്നു. കറികളില്‍ പുളിക്ക് പകരക്കാരനായി ചേര്‍ക്കുന്നു എന്നതാണ് സര്‍വസാധാരണമായ ഉപയോഗം.
പഴുത്ത പഴത്തില്‍ തയ്യാറാക്കുന്ന സര്‍ബത്ത് ഏറെ ആസ്വാദ്യകരമാണ്. ഇതുതന്നെ അത്യാവശ്യ ചേരുവകളും ചേര്‍ത്ത് ഐസ്‌ക്രീം പോലെ തണുപ്പിച്ച് ഉപയോഗിക്കുകയും ചെയ്യാം. പഞ്ചസാര ആവശ്യത്തിനു ചേര്‍ത്താല്‍ കേക്ക് നിര്‍മാണത്തിലും ഉപയോഗിക്കാം. ഒരുതരം വീഞ്ഞും ഇതില്‍നിന്ന് ഉല്‍പ്പാദിപ്പിക്കാറുണ്ട്.
ഔഷധക്കലവറ
ആരെയും വിസ്മയിപ്പിക്കുന്ന ഔഷധ മേന്മകളുടെ കലവറയാണ് ചതുരപ്പുളി. വിവിധങ്ങളായ നിരോക്സീകാരികളുടെ സ്രോതസ്സാണ് കായ. ഫലത്തില്‍ അടങ്ങിയിരിക്കുന്ന ബന്‍സാഫിനോണ്‍സ് ഉദരാര്‍ബുദകാരിയായ കോശങ്ങളെ നശിപ്പിക്കാന്‍ കഴിവുള്ളതാണെന്ന് പഠനങ്ങളില്‍ പറയുന്നു. 
നേരിയ മഞ്ഞനിറത്തിലുള്ള ഇതിന്റെ വിത്ത് ആല്‍ക്കഹോളിന്റെ അംശം താരതമ്യേന കുറവായതിനാല്‍ ചില രാജ്യങ്ങളില്‍ ഹെല്‍ത്ത് ഡ്രിങ്ക് എന്ന നിലയ്ക്ക് ഉപയോഗിച്ചുവരുന്നു.
ഉദരസംബന്ധമായ അസ്വസ്ഥതകള്‍, അതിസാരം എന്നിവയ്ക്ക് പരിഹാരമായും ഭക്ഷ്യവസ്തുക്കളിലെ വിഷാംശങ്ങള്‍ നീക്കാനും ഇതിന്റെ നീര് നല്ലതാണ്. ചതുരപ്പുളിയുടെ വിത്തില്‍ മാംസ്യം, നാര്, കാര്‍ബോഹൈഡ്രേറ്റ്, പൂരിതവും അപൂരിതവുമായ കൊഴുപ്പമ്ലങ്ങള്‍ എന്നിവ അടങ്ങിയിട്ടുണ്ട്. 
വിത്തില്‍ നിന്ന് വേര്‍തിരിക്കുന്ന തൈലത്തില്‍ മിരിസ്റ്റിക്ക്, പാമിറ്റിക്ക്, സ്റ്റിയറിക്ക്, പാമിറെറ്റാലിക്, ബഹമിക് അമ്ലങ്ങളും ഉണ്ട്. മരത്തിന്റെ തൊലിയില്‍ നിന്ന് മോറെല്ലോഫ്ളേവോണ്‍ (Morel oflavon) എന്നു പേരായ ഒരുതരം ഫ്ളവനോയിഡ് സംയുക്തം വേര്‍തിരിച്ചിട്ടുണ്ട്. ഇലയിലാകട്ടെ കാര്‍ബോസിലിക് അമ്ലം, ഫ്രിഡൈലില്‍, സിറ്റോസ്റ്റിറോള്‍ എന്നിവയും കാണപ്പെടുന്നു. ഗ്രാഫ്റ്റ് ചെയ്ത ഇതിന്റെ തൈകള്‍ വലിയ പാത്രങ്ങളില്‍ ബോണ്‍സായ് രൂപത്തില്‍ വളര്‍ത്തിയെടുത്ത് കായ് പിടിപ്പിച്ചാല്‍ ഒന്നാന്തരമൊരു അലങ്കാരച്ചെടിയുമായി മാറ്റാം.
Content highlights: Agriculture, Organic farming, Star fruit,Averrhoa Carambola

No comments:

s e a r c h

Custom Search

JustACounter

The Hindu - Breaking News

BBC News | News Front Page | World Edition

Blog Archive