Wednesday, January 23, 2019

Sanskrit ?

കിട്ടിയതു സമർപ്പിക്കുന്നു 
[forwarded as recd]

എല്ലാം സംസ്കൃതത്തിൽ പറഞ്ഞാൽ വിശുദ്ധമാകും എന്നൊരു തെറ്റിദ്ധാരണയു ണ്ട്.  സംസ്കൃതം ദേവഭാഷയാണെന്ന അന്ധവിശ്വാസത്തിന്റെ തുടർച്ചയാണിത്. പണ്ട് ബ്രാഹ്മണ്യം അടിയാളരെ കീഴ്പ്പെടുത്തി നിർത്തിയതിലും ഈ ഭാഷാധിപത്യത്തിന് വലിയൊരു പങ്കുണ്ടായിരുന്നു.  ബ്രാഹ്മണ്യത്തിന്റെ ഒരു തുറുപ്പ് ചീട്ട് സംസ്കൃത ഭാഷയായിരുന്നു....മേലാളന്റെ 'കൈ' 'തൃക്കൈ' ആവുമ്പോൾ കീഴാളന്റേത് 'പഴങ്കൈ' ആയിരുന്നു.  അവരുടെ ഉറക്കം 'പള്ളിക്കുറുപ്പ് കൊള്ളൽ' ആയപ്പോൾ കീഴാളനത് 'നിലംപൊത്തൽ' ആയിരുന്നു.മേലാളന്റെ കുളി 'തീർത്ഥ സനാനം' ആയപ്പോൾ അടിയാളനത് 'ചേറ് നനയൽ' ആയിരുന്നു.ബ്രാഹ്മണന്റെ ഭക്ഷണം കഴിക്കൽ 'അമൃതേത്തും' അടിയാളന്റേത് 'കരിക്കാടി മോന്ത'ലും.തമ്പുരാട്ടി പ്രസവിക്കുമ്പോൾ 'തിരുവയറൊഴിഞ്ഞു' എന്നും അടിയാള സ്ത്രീയുടേത് 'കുരങ്ങിട്ടു' എന്നുമാണ് പറഞ്ഞത്.അവർ മൂത്രമൊഴിച്ചാൽ 'തിരുവെള്ളം വീഴ്ത്തലും' മറ്റുള്ളവരുടേത് 'നാറ്റ വെള്ളം വീഴ്ത്ത'ലും ആണ്.അടിയാളർ 'പിച്ച തെണ്ടു'മ്പോൾ ബ്രാഹമണർ 'ഭിക്ഷാംദേഹി'കളാണ്.അവരുടെ വീട് 'ഇല്ല'വും 'മന'യും 'അമ്മാത്തും' 'തറവാടും' ഒക്കെയാവുമ്പോൾ അടിയാളനത് 'ചാള'യും 'കൂര'യും 'ചെറ്റക്കുടിലും' ഒക്കെയാണ്.മേലാളന്റെ 'പുട്ട് ' അടിയാളന് 'കുമ്പംതൂറി'യായിരുന്നു.കീഴാളന്റെ മരണം 'കാറ്റുപോക'ലും 'ശവമാക'ലും ഒക്കെയാവുമ്പോൾ മേലാളന്റേത് 'നാടുനീങ്ങലും' 'ഭഗവാങ്കൽ ലയിക്കലും' ഒക്കെയാണ് !

പറഞ്ഞുവരുന്നത് ഭാഷകൊണ്ട് നമ്മുക്കൊരു ജനതയെ കീഴ്പ്പെടുത്താം എന്നുള്ളതാണ്.

No comments:

s e a r c h

Custom Search

JustACounter

The Hindu - Breaking News

BBC News | News Front Page | World Edition

Blog Archive