Saturday, August 31, 2024
ത്രയാക്ഷരി
ത്രയാക്ഷരി
അൽ-രാജി പെട്രോകെമിക്കൽ ഗ്രൂപ്പിൻ്റെ ബിസിനസ് ഉപദേഷ്ടാവായി 11 വർഷം, പെട്രോകെമിക്കൽ വ്യവസായത്തിലേക്കുള്ള ആദ്യ സംരംഭമായ ഗുൽഫറാബി സ്ഥാപിക്കുന്നതിൽ പ്രധാന പങ്കുവഹിച്ചു. പിന്നീട് രണ്ടാമത്തെ പെട്രോകെമിക്കൽ സംരംഭമായ അൽ-രാജി പെട്രോകെമിക്കൽസ് ഇൻഡസ്ട്രീസ് ലിമിറ്റഡുമായി ബന്ധപ്പെട്ടായിരിന്നു.. കെമിക്കൽ എഞ്ചിനീയറിംഗിൽ ബിരുദാനന്തര ബിരുദവും വ്യവസായ മാനേജ്‌മെൻ്റിൽ ഡോക്ടറേറ്റും ഉള്ള പി വി എസ്സ് നമ്പൂതിരിപ്പാട്
ബറോഡയിലെ അനിൽ സ്റ്റാർച്ചിൽ നിന്നാണ് നമ്പൂതിരിപ്പാട് തൻ്റെ കരിയർ ആരംഭിച്ചത്, എന്നാൽ താമസിയാതെ ലാർസൺ ആൻഡ് ടൂബ്രോയുടെ എഞ്ചിനീയറിംഗ് കൺസ്ട്രക്ഷൻ ഡിവിഷനിൽ ചേർന്നു. ബറോഡ റയോൺസിനൊപ്പമുള്ള ജോലിയിൽ, അവിടെ ആദ്യത്തെ ട്രേഡ് യൂണിയൻ രൂപീകരിക്കുന്നതിന് ജീവനക്കാരെ സഹായിക്കുന്നതിൽ അദ്ദേഹം വഹിച്ച പങ്ക് കാരണം 24 മണിക്കൂറിനുള്ളിൽ രാജിവയ്ക്കാനും പുറത്തുപോകാനും അദ്ദേഹത്തോട് ആവശ്യപ്പെട്ടു.
ടി.വി.തോമസ്, എം.എൻ. ഗോവിന്ദൻ നായരും മലയാറ്റൂർ രാമകൃഷ്ണൻ ഐഎഎസും അദ്ദേഹത്തെ കേരളത്തിലേക്ക് വരാൻ പ്രോത്സാഹിപ്പിച്ചു. പിന്നീട് കേന്ദ്ര സർക്കാർ തിരഞ്ഞെടുപ്പിലൂടെ തിരുവനന്തപുരത്തെ പൊതുമേഖലാ സ്ഥാപനമായ ഹിന്ദുസ്ഥാൻ ലാറ്റക്‌സിൻ്റെ ചെയർമാനും മാനേജിംഗ് ഡയറക്ടറുമായി അദ്ദേഹം നിയമിതനായി. അഞ്ച് വർഷത്തിന് ശേഷം അപ്പോളോ ടയേഴ്സിൽ ചേർന്നു.
ഇന്ത്യൻ ടയർ നിർമ്മാതാക്കളിലെ അതികായനായ അപ്പോളോ ടയേഴ്‌സുമായി ചേർന്ന്, ഉൽപ്പാദനക്ഷമതയും ബോണസും തമ്മിൽ ബന്ധിപ്പിച്ച് ട്രേഡ് യൂണിയനുകളെ മൂന്ന് വർഷത്തേക്ക് ഉഭയകക്ഷി കരാറിൽ ഒപ്പുവെച്ച് അദ്ദേഹം ചരിത്രം സൃഷ്ടിച്ചു.
[ പി.ജെ.ജെ. ആൻ്റണി 10 ജൂലൈ 2006ൽ അറബ് ന്യൂസിൽ പ്രസിദ്ധീകരിച്ച കുറിപ്പിൽ നിന്ന്]
റിയാദിൽ ആയിരിന്നു ഏറെ കാലവും. ഈ കൂട്ടത്തിലെ പലർക്കും നേരിട്ടും, പരോക്ഷമായും ബന്ധമുണ്ട്, പലർക്കും പിതൃശീർഷനും ഗുരുതുല്യനും ! ഏതൊരു വിഷയത്തിലും വ്യക്തമായതും പ്രവർത്തനക്ഷമമായതും, പലപ്പോഴും വ്യതിരിസ്തമായതും ആയ കാഴ്ചപ്പാടും ശുപാർശകളും. സ്വന്തംജീവിതചര്യയിലെ കണിശവും കർക്കശവുമായ നിലപാടുകൾ പൊതുരംഗത്തും, നീതിബോധവും ജനാധിപത്യരീതിയും ചേർത്ത് എടുക്കാൻ ഏറെ പ്രേരിപ്പിച്ചു.
ഇപ്പോൾ പ്രായം ഇശ്ശിയായി; എങ്കിലും കർമ്മനിരതൻ തന്നെ. ആലുവയിൽ ഭാര്യയുമായി താമസം. അമേരിക്ക / യു എ ഇ എന്നിടങ്ങളിലുള്ള മക്കൾ/മരുമക്കൾ/പേരക്കുട്ടികൾ എന്നിവരുമായി യാത്രയും തങ്ങലുമായി കഴിയുന്നു. ഇടപെടുന്നവരോട് കാലികപ്രാധാന്യമുള്ള വിഷയങ്ങളിൽ അതെ ശക്തിയോടെ, കണിശമായി, കൃത്യതയോടെ സംസാരിക്കുന്നു. അഭിപ്രായങ്ങളും പോംവഴികളും പറയുന്നു.
സൗദിയിലെ, സവിശേഷ്യ റിയാദിലെ, പ്രവാസികളുടെ അന്നത്തെ കാര്യങ്ങളിൽ സജീവ സാന്നിധ്യമായിരുന്നു.
ഒരുപക്ഷെ സൗദിയിൽ പ്രവാസക്ഷേമത്തിന്റെ പേരിൽ തല്ലുകൊണ്ട ഏറ്റവും പ്രായംചെന്ന മലയാളി ആയിരിക്കാം ഡോക്ടർ പി വി എസ് !
------------------------------------------------------------------------------------------------------------------
പിൻകുറിപ്പ് : - സംഘടനാ നേതാക്കൾക്ക് തല്ലുവാങ്ങികൊടുത്ത കഥ ഓർക്കാം
[ആരെങ്കിലുമൊക്കെ വിശദമായി ഇവിടെ എഴുത്തും ?!]
---
No comments:
Post a Comment