Friday, July 23, 2021

ആ മാഗസീനിന്റെ പേര് നിനവ് എന്നായിരുന്നു !

 

1982ൽ എറണാകുളത്തെ തേവര കോളേജിൽ പഠിക്കുന്ന [അല്ലെങ്കിൽ പഠിക്കാതെ നടക്കുന്ന] കാലത്തു ആ വർഷത്തെ മാഗസീൻ തയ്യാറാകുന്ന കൂട്ടത്തിൽകൂടി.  എഡിറ്റർ ആയി ജയിച്ചത് രാംകുമാർ [ഇന്നവൻ ആഗോള ഭീമനായ സിറ്റിബാങ്കിൻ്റെ ഉന്നതങ്ങളിൽ, അങ്ങ് അമേരിക്കയിൽ], ഇന്നതെ പ്രതിപക്ഷ നേതാവ് സതീശൻ യു.യു.സിയും. 


സഹായിക്കാൻ [പിന്നീട് പത്രമുത്തശ്ശിയായ മനോരമയിൽ എഡിറ്ററായ] രാമചന്ദ്രൻ.  ഒരുപാട് കാര്യങ്ങൾ പഠിക്കാൻ സഹായിച്ചവേള.  വാക്കുകൾ കൊണ്ട് അമ്മാനവും ഈമാനവും ഈരേഴ് പതിനാല് ലോകം ഒരുകുറിപ്പിൽ, ഒരുവാക്കിൽ വിസ്മയിപ്പിക്കുന്ന രാമചന്ദൻ ! രണ്ടെണ്ണം ചെന്നാൽ പിന്നെ ചരിത്രമായി, സാഹിത്യമായി, ടാബുവായി, ശിവ ശിവ !!!  


പാലക്കാട് മാണിഅയ്യരെ കുറിച്ചുള്ള ലേഖനത്തിന് ഒരുകുറിപ്പെഴുതാൻ കല്പിച്ചു.  എഴുതി, അഹങ്കാരത്തിന്റെ നിറുകയിൽ നിന്നുകൊണ്ട് ! രാമചന്ദ്രൻ ആണലോ പറഞ്ഞത്, അതും എന്നോട് - എഴുതിയത് ചെത്തിമിനുക്കിയപ്പോൾ എഴുതിയതൊന്നും അസ്സലിൽ കണ്ടില്ല. പോരെ ഗർവിനുള്ള മുഖംപേർത്തുമുള്ള അടി !

 

അന്നത്തെ അദ്ദേഹത്തിൻ്റെ ഒരുപ്രയോഗം ഇന്നും ഓർക്കുന്നു [എന്നും ഓർക്കും, കഴിവുകേട് മനസ്സിലാക്കാൻ] നാദത്തിൻ്റെ മെല്ലിനങ്ങളും വല്ലിനങ്ങളും - ഭാഷാപരമായി, വ്യാകരണപരമായി തെറ്റാണെങ്കിലും മണിയുടെ  കരവിരുത് ആസ്വദിച്ച ഒരാളും ആ പ്രയോഗം തെറ്റാണെന്നോ ആസ്ഥാനത്താണെന്നോ പറയില്ല. [മണിഅയ്യർ 1980 മെയ് 30നാണ് നാദപ്രപഞ്ചം നിശബ്ദമാക്കിയത്]


ആ മാഗസീനിന്റെ പേര് നിനവ് എന്നായിരുന്നു ! ആ വർഷത്തെ ഏറ്റവും നല്ല മാസികക്കുള്ള സമ്മാനവും കിട്ടി.



പിൻകുറിപ്പ് :-

May 18, 2019 : പനമറ്റം ദേശീയ വായനശാല കേരളത്തിലെ മികച്ച കോളജ് മാഗസിന് ഏർപ്പെടുത്തിയിട്ടുള്ള കടമ്മനിട്ട സ്മാരക പുരസ്ക്കാരം തേവര സേക്രട്ട് ഹാർട്ട് കോളജിന്റെ "നൊണ" യ്‌ക്ക്‌. 

രണ്ടാം സ്ഥാനക്കാർക്കുള്ള വി രമേഷ് ചന്ദ്രൻ സ്‌മാരക പുരസ്‌കാരം ചങ്ങനാശ്ശേരി എസ് ബി കോളജിന്റെ "ആകാശം വേണോ ഭൂമി വേണോ' എന്ന മാഗസിനും ലഭിച്ചു.






No comments:

Post a Comment