Thursday, April 23, 2020

*ചെമ്മീൻ / തകഴി / ഹെൻറെ കൊച്ചുമുതലാളീ* ................



*ചെമ്മീൻ /  തകഴി / ഹെൻറെ കൊച്ചുമുതലാളീ* ................

കുറെ നേരമായി മനസ്സിൽ കിടന്നു തികട്ടന്നു; വിമ്മിഷ്ടവും.  മധുരിച്ചിട്ട്..... കൈച്ചിട്ടു.....

പിന്നെ ഉദ്ദേശശുദ്ധിയുണ്ടോ എന്ന് പരിശോധിച്ചു; തെറ്റിദ്ധരിക്കപ്പെടാം; എങ്കിലും ഉത്തമവിശ്വത്തോടെയും നിർവ്യാജമായും കുറിക്കുന്നു; ചർച്ചക്ക് വേണ്ടി - സാഹിത്യ ചരിത്രത്തോട് നീതി പുലർത്താനും.  രാജാവിൻറെ അവസ്ഥ ആരെങ്കിലും വിളിച്ചു പറയേണ്ടിവരുമല്ലോ ?

തകഴി ജനപക്ഷത്തു നിലയുറപ്പിച്ച എഴുത്തുകാരനാണ്; ഒരുമാതിരി എഴുതിയതിലെല്ലാം ഇത് കാണാനും കഴിയും.  ദൈവത്തിന്റെയും രാജാവിന്റെയും കഥകൾ പറയുന്നതാണ് കല, അത് പാട്ടായാലും, കവിതയോ, കഥയോ, നോവലോ എന്തുതന്നെ ആയാലും മറ്റൊന്നും ഇതിവൃത്തം ആകരുത് എന്നതിൽ നിന്ന് തോട്ടിയുടെ കഥയും, ഔൻറെ മകന്റെ കഥയും ഒക്കെ ഉണ്ടാക്കിയ കാലത്തു അതിന്റെകൂടെ നിന്ന്.

പക്ഷെ ചെമ്മീൻ ആദ്യ-അവസാനം ഒരു സ്ത്രീ-വിരുദ്ധ  / വർണ്ണ-വിവേചനം / അന്ധ-വിശ്വാസം ഊട്ടിയുറപ്പിക്കുന്ന എഴുത്താണ്.  ഇത് വെറും നിരൂപണം മാത്രമല്ല; മറിച്ചു തകഴി തന്നെ രേഖപ്പെടിത്തിയിട്ടുണ്ട്‌ .  ഇങ്ങിനെ : "ആത്മകഥയില്‍, തകഴി എഴുതി: "ചെമ്മീന്‍ എഴുതിത്തുടങ്ങി. പിന്നെ ഉടക്കിട്ടു പിടിക്കാന്‍ യാതൊന്നുമുണ്ടായിരുന്നില്ല. പ്രത്യയശാസ്ത്രവും ട്രേഡ് യൂനിയന്‍ സാധ്യതകളും സാമ്പത്തിക പരിണാമത്തിന്റെ ശാസ്ത്രവും ഭൗതികവാദവും എല്ലാം അങ്ങ് ദൂരെ മാറിനിന്നു. എന്റെ ആവേശംകൊണ്ട് അവയ്ക്കൊന്നും അടുത്തുവരാന്‍ വയ്യായിരുന്നു. ശുദ്ധമായ ഒരു മനുഷ്യകഥ ഞാനെഴുതി. വിശദാംശങ്ങള്‍ നിറഞ്ഞ പച്ച ജീവിതം."

കഥ ഇങ്ങിനെയാവണം എന്ന് ഒന്നും പറയാൻ വായനക്കാരന് അവകാശമില്ല; അതുപോലെ തന്നെ കഥയിൽ ഇന്നൊതൊക്കെ മാത്രമേയുള്ളു എന്ന് പറയാൻ കഥാകാരനും അവകാശമില്ല !  എഴുതി പ്രസിദ്ധീകരിച്ചാൽ പിന്നെ "കൈ വിട്ട ആയുധവും , പറഞ്ഞുപോയ വാക്കും" എന്നപോലെയാണ്; പിന്നെ അതിന്റെ സൂക്ഷിപ്പുകാരനും വാഴ്ത്തുക്കാരനും വിമർശകനും ഒക്കെ പൊതുജനം, അതാണെങ്കിൽ പലവിധം.

ജി. എൻ. പിള്ള / ദേവദാസ് / കെ. എം. തരകൻ / മുണ്ടശ്ശേരി / എന്നിവരൊക്കെ ചെമ്മീനിലെ കുറെയൊക്കെയുള്ള അളിഞ്ഞ ഗന്ധം കാരണം മൂക്ക് പൊത്തുന്നുണ്ട്.  മറ്റു ഒരുപാട് പേർ / ലക്ഷകണക്കിന് സാധാരണക്കാർ ഒരുപാടു വാഴ്ത്തിയിട്ടും ഉണ്ട്.  സിനിമ അത്തരം ആരാധകരുടെ ആവേശവും പരപ്പും കൂട്ടുകുയും ചെയ്തു.  സിനിമക്ക് പുരസ്‌കാരങ്ങൾ കൂടി വന്നപ്പോൾ നിരൂപണ പഠനങ്ങൾ പിന്തള്ളപ്പെട്ടു.

സ്ത്രീയുടെ അവസ്ഥ, അവൾ എന്താവണം, എന്തൊക്കെ ചെയ്യണം, പാതിവ്രത്യം, പ്രാകൃതപ്പെരുമാറ്റം അതിന്റെ ആരാധന, അന്ധവിശ്വാസം, ഐതീഹ്യ മഹത്വവത്കരണം, അങ്ങിനെ അങ്ങിനെ ആവോളം ജന-വിരുദ്ധ ആശയങ്ങൾ കാണാം.

ജി എന്‍ പിള്ള എഴുതിയത് ഉദ്ധരിക്കാം " സ്വപ്നം കണ്ടതുപോലെ അതൊരു "ശുദ്ധ മനുഷ്യകഥ"യായിത്തീരുകയോ, കടാപ്പുറത്തിന്റെ ഇതിഹാസമായി വളരുകയോ ചെയ്തില്ല. "കടല്‍പ്പുറത്തിന്റെ മണല്‍പ്പരപ്പിലേക്ക് പറിച്ചുനട്ട നല്ലൊരു പ്രേമകഥയാണ് ചെമ്മീന്‍. തകഴി കടല്‍ കാണുന്നില്ല. ഇവിടെ പടര്‍ത്തിവച്ച പ്രേമകഥയെടുത്ത് കിഴക്കന്‍മലയില്‍ കൊണ്ടുപോയി പടര്‍ത്തിവച്ചാലും വിശേഷിച്ചെന്തെങ്കിലും അരോചകമായി വന്നു ഭവിക്കാന്‍ വഴിയില്ല. തീവ്രമായ റൊമാന്റിക് കഥയുടെ പിന്നാമ്പുറത്ത് വെറുതെ കിടക്കുകയാണ് ഒരു മഹാസാഗരം"  [ "..വെറുതെ കിടക്കുകയാണ് ഒരു മഹാസാഗരം" എന്ന പ്രയോഗത്തിലുണ്ട് ഒരുപ്രപഞ്ചം മുഴുവനും !]

തകഴി ഇങ്ങിനെയൊരു കഥ എഴുതിയത് രസകരമായ മനുഷ്യ രീതികളാണ്.  നമ്മുടെ തിരുമതി ദീപ ഈ വിഷയം തിരഞ്ഞെടുത്തത് പോലെ.

നാളത്തേക്ക് വേണ്ടി കാത്തിരിക്കുന്നു നാമെല്ലാവരും; അതിനു മുന്നോടിയായുള്ള ഒരു ബിറ്റ് നോട്ടീസ് ആയിട്ട് കരുതിയാൽ മതി ഈ കുറിപ്പിനെ.  തല്ലും തലോടലും ഉണ്ടെങ്കിലല്ലേ ജീവിതമാവുള്ളു ? ഇല്ലെങ്കിൽ വെറും "അരയ ജന്മം ആയിപ്പോകും". 







No comments:

Post a Comment