Monday, May 10, 2010

cartoonist yesudasan on manorama vs toms / http://asadhureborn.blogspot.com/


കോടതിയില്‍ കള്ളം പറയാന്‍ പാടില്ലെങ്കിലും അത്യാവശ്യത്തിനു ചില്ലറ കള്ളങ്ങളും മലയാള മനോരമക്ക് വേണ്ടി ഞാന്‍ കോടതിയില്‍ പറയേണ്ടി വന്നു. ഇപ്പോള്‍ ദുഃഖം തോന്നുന്നു.
ടോംസിന്‍റെ മകളുടെ വിവാഹം വര്‍ഷങ്ങള്‍ക്കു മുന്‍പ് ചേര്‍ത്തലയില്‍ വെച്ചാണ് നടക്കുന്നത്. ഇതിനകം ടോംസ് മനോരമയില്‍ നിന്ന് പിരിഞ്ഞിരുന്നു. ഇരുപതും മുപ്പതും വര്‍ഷം ഒരുമിച്ചു ജോലി ചെയ്യുകയും ഉണ്ണുകയും ഉറങ്ങുകയും ചെയ്ത മനോരമ സുഹൃത്തുക്കള്‍ അനേകരാണ്. വേണ്ടപ്പെട്ട എല്ലാവരെയും കല്യാണക്കത്ത് കൊടുത്തു ക്ഷണിച്ചു.
കാറില്‍ നിന്നിറെങ്ങിയ ഞാന്‍ പള്ളിക്ക് ചുറ്റും ഒന്ന് കറങ്ങി. വേണ്ടപ്പെട്ട ആരെയും കാണുന്നില്ലല്ലോ- മനോരമയില്‍ നിന്ന് പിരിയുകയും മനോരമക്കെതിരെ കേസ് പറയുകയും ചെയ്യുന്ന ടോംസിന്‍റെ പുത്രിയുടെ കല്യാണത്തില്‍ പങ്കടുക്കെണ്ടതില്ലെന്നു എല്ലാവരും ഒറ്റക്കെട്ടായി തീരുമാനിച്ച പോലെ - ഉണ്ണുന്ന ചോറിനോടാണല്ലോ കൂറ് വേണ്ടത് - കോട്ടയത്ത്‌ എന്ന് മാത്രമല്ല എല്ലായിടത്തും ഇതാണ് സ്ഥിതി. മാതൃഭൂമിയിലും മംഗളത്തിലും ഇതു തന്നെ സംഭവിക്കും. ടൈംസ്‌ ഓഫ് ഇന്ത്യയിലും ന്യൂ യോര്‍ക്ക്‌ ടൈംസിലും ഇത് തന്നെ സംഭവിച്ചുകൊണ്ടിരിക്കുന്നു - മനസ്സിനൊരു വല്ലാത്ത ഭാരം. സുഹൃത്ബന്ധത്തെപ്പറ്റി ആലോചിച്ചു ഞാന്‍ പള്ളിമുറ്റത്ത് നില്‍ക്കുന്നു. എന്നെ ആരോ കെട്ടിപ്പിടിച്ചു. ടോംസ് തന്നെ. അദ്ദേഹത്തിന്‍റെ പത്നിയും അടുത്തുണ്ട്. ടോംസ് എന്നോട് പതുങ്ങിയ സ്വരത്തില്‍ പറഞ്ഞു: "യേശുദാസന്‍ ഞങ്ങളുടെ മാനം കാത്തു."
അങ്ങനെ വിളിക്കും. പ്രതികരിച്ചില്ലെന്നിരിക്കും. വിളിച്ചില്ലെന്നിരുക്കും. വിളിക്കാന്‍ മറന്നെന്നിരിക്കും. മലയാളത്തിന്‍റെ മനപ്രയാസ്സം!
http://asadhureborn.blogspot.com/

No comments:

Post a Comment